Grid View
List View
Reposts
  • nilainks 37w

    പ്രണയമേ നീ എന്നിലിനി
    ഒരിക്കലും മുൻപേ പോൽ ജ്വലിക്കില്ല
    ആളി പടരില്ല
    ഉറവ വറ്റി പോയ നദി പോലും
    എന്റെ ഉറവ വറ്റിയ വാക്കുകളേക്കാൾ സമ്പന്നയാണ്
    ആത്മാവിന്റെ സത്ത കൂടി പിഴിഞ്ഞെടുത്ത് ഞാൻ ജീവ ജലമേകി നിലനിർത്തിയ സ്നേഹം എന്നിൽ നിന്ന് പടിയിറങ്ങി പോയിരിക്കുന്നു.
    ഇനി ഹിമപാതവും വരണ്ടുണങ്ങിയ വേനലും മാത്രം
    © നിള

  • nilainks 37w

    मुझसे पहली सी मोहाबेट मेरी महबूब न मांग
    दे कर अब थाली खाली पड़ा हे
    अब तो लैप्ज भी शायद साथ देते
    शायद मेरे दिल के जैसे वो भी बेपनाह मुहब्बत कर बैठे
    और न अपना रहा न महबूब का
    ©nilainks

  • nilainks 38w

    നിന്നിലേയ്ക്കേറെ ദൂരമുണ്ടെന്ന് തോന്നിയ പകലുകളും
    കണ്ണടച്ചിരുട്ടാക്കി നിന്നരികിലണയുന്ന രാത്രികളും
    ലോകവും സമൃതിയും ഹർഷവുമെല്ലാം ചിലതിലേയ്ക്ക്
    ഒരാളിലേയ്ക്ക് ഒതുങ്ങും പോലെ

    © നിള

  • nilainks 40w

    .

  • nilainks 41w

    .

  • nilainks 58w

    മരണത്തെ കാത്തിരിക്കുന്ന ഒരുവനിൽ നിറഞ്ഞിരിക്കുന്നത് മൗനമാണ്
    തട്ടിപറിച്ചതിനെ ,
    നൽകാമായിരുന്നിട്ടും നിഷേധിച്ചതിനെ
    ആർക്കോ വേണ്ടി എറിഞ്ഞുടച്ചതിനെ ചൊല്ലിയുള്ള അമർഷമില്ല
    പരാതിയില്ല
    പ്രതീക്ഷയില്ല
    കേവലം നിസ്സംഗ്ഗ മൗനം മാത്രം

    നിള

  • nilainks 61w

    .

  • nilainks 61w

    സ്വപ്നത്തിൽ നിന്നെടുത്തുമ്മ വെച്ചു
    തിരികെ സ്വപ്നത്തിലേയ്ക്ക് വെച്ചെന്നപോൽ
    അത്രമേൽ അയഥാർഥം നിൻ പ്രണയം

    അഷിത

    Read More

    എങ്കിലും അർധബോധത്തിൽ നിന്റേതാകുന്ന നിമിഷങ്ങളെന്നും പ്രിയം
    നിന്നോട് സംസാരിക്കാനായി ഉണർന്നിരുന്ന രാവുകളിൽ എന്നെ കാത്തിരുന്നിരുന്ന നിദ്രാ ദേവിയെ ഞാനിന്ന് നേരത്തെ അന്വേഷിച്ച് ഇറങ്ങുന്നു
    നീണ്ട രാത്രികളുടേതും കണ്ടു തീരാത്ത സ്വപ്നങ്ങളുടെയും പ്രേയസിയാകുന്നു

    © നിള

  • nilainks 62w

    മരണത്തെ പ്രണയിച്ചവൾ എന്ന പേരിൽ അറിഞ്ഞവളോട് ഒരു നാൾ അവൻ ചോദിച്ചു

    എന്താണ് നല്ല മരണം?

    എന്റെയുള്ളിൽ ഞാൻ കാലങ്ങളായ് ഓമനിച്ച് കൊണ്ടു നടന്നൊരു വിത്ത് മുളയിടുന്ന നാൾ
    അനുഭവങ്ങളുടെ ഇടനാഴികളും,
    ഓർമയുടെ ചാരുപടിയും കടന്ന്,
    തിരിച്ചറിവിന്റെ പൂക്കൾ വിടർന്ന ഉദ്യാനത്തിൽ,
    ജീവന്റെ അവസാന കണികയും ഔറ്റിയെടുത്ത് ശ്യാമവർണ്ണമുള്ള ഒരു കടമ്പവൃക്ഷമുടലെടുക്കുന്ന നാൾ,
    വേദന ഞെരക്കങ്ങളായ് പുറത്ത് വരാതെ,
    ആശുപത്രി വാസത്തിന്റെ കോലാഹലങ്ങളില്ലാതെ
    കൂട്ടിരിപ്പുകാരില്ലാതെ
    ബാക്കിവെപ്പുകളില്ലാതെ ഒരു നിസ്വനം പോലെ
    പണ്ടേ മരിച്ച ആത്മാവ് പടിപ്പുര കടന്ന് സന്ധ്യയിലേയ്ക്ക് ലയിക്കണം
    പുലരിയ്ക്ക് ഒന്നും ഓർത്തെടുക്കാൻ പോലും ബാക്കി വയ്ക്കാതെ
    ആരിലും നഷ്ടത്തിന്റെ നീറ്റലവശേഷിപ്പിക്കാതെ ...
    ശുഭം

    © നിള

  • nilainks 63w

    .