കനവിലൊരു കഥയുണ്ട്...
കഥകൾ പറയുന്ന ചിലരുണ്ട്.. കഥകേൾക്കാനായ് ആരുണ്ട്..
കഥയില്ലാത്ത ഞാനുണ്ട്..
©nikhilnikarthil
-
nikhilnikarthil 112w
-
nikhilnikarthil 113w
ജീവിതം അങ്ങനെയാണ്
ആർക്കെക്കെയോ വേണ്ടി ആരാലും മനസ്സിലാക്കാൻ നിന്ന് കൊടുക്കാതെ അവസാനമില്ലാത്ത ഓട്ടങ്ങളുടെ നടുവിൽ ആരും കാണാതെ നെടുവീർപ്പിട്ട് ഇടയ്ക്കെപ്പോഴോ നിലം പതിക്കുമ്പോൾ ആ മുറിവിനെ മൂടിക്കെട്ടി,അടുത്ത കുതിപ്പിനായ് തയ്യാറായി നിൽക്കുന്ന ഒരുതരം പ്രഹേളിക..
©nikhilnikarthil -
nikhilnikarthil 114w
Strong tea☕️❤️... ഞാൻ നിന്നെ കണ്ടെത്തുകയായിരുന്നില്ലേ...
ഇന്ന് നിന്നോളം എനിക്ക് കൂട്ടായി മാറിയ മറ്റെന്താണുള്ളത്..പ്രശ്നങ്ങൾ വരുമ്പോൾ,
ഞാൻ പുഞ്ചിരിച്ചുകൊണ്ട് പറയും.
കടുപ്പത്തിൽ ഒരു ചായ...
©nikhilnikarthil -
nikhilnikarthil 114w
ഓരോ പകലവസാനവും നമ്മൾ പറഞ്ഞു തീർത്ത കഥകൾ രാത്രിയുടെ യാമങ്ങളിൽ വീണു പോകുമോ എന്ന് കരുതി നീ പറയാറുണ്ടായിരുന്നു ഈ പകലുകൾ അവസാനിക്കണ്ടായിരുന്നു എന്ന്..
ആ നിലാവുള്ള രാത്രിയുടെ നിശബ്ദതയിൽ നമ്മൾ പതുക്കെ പറഞ്ഞു തുടങ്ങിയ പുതിയ കഥകൾ പകലുകളിലേയ്ക്ക് അടുക്കരുതെന്ന വാശി ആയിരുന്നു പിന്നെ നിനക്ക്....
ഓരോ രാവും പകലും അവസാനിക്കുമ്പോൾ നമ്മൾ പറയാതെ മാറ്റി വെക്കുന്ന ചില കഥകളുണ്ട് അടുത്ത രാവിനും പകലിനും വേണ്ടി..
അവസാനിക്കാത്ത ചിലതായ് കഥകളായ് നമ്മളും..അവസാനിക്കാത്ത ചിലതായ് കഥകളായ് നമ്മളും..
©nikhilnikarthil -
nikhilnikarthil 114w
സ്വന്തം നിഴലുകൾക്ക് പോലും പിടികൊടുക്കാത്ത ഒരുവൻ..
പക്ഷെ ആ നിഴലുകൾ ഇന്നും അവനെ പിന്തുടരുകയാണ്, അവനെയറിയുവാൻ..
ഇന്നവൻ ആ നിഴലുകളോട് സംസാരിച്ചു കഥകൾ പറഞ്ഞു കൂട്ടുകൂടി..
നാളെ ആ നിഴലുകളും അവനിൽ നിന്നകലും
ഇന്ന് അവൻ കുത്തി നോവിച്ച
ആ നിഴലുകളും..
©nikhilnikarthil -
nikhilnikarthil 115w
sistas love❤ പെണ്ണ് ഇഷ്ട്ടം ❤️
നീ ചുമ്മാ അങ്ങ് പറക്ക് പെണ്ണേ... നീയാവുന്ന ഇടങ്ങളിലേക്ക്ബന്ധിച്ചിടാൻ നോക്കരുത്
ഞാൻ പറക്കാനായ് പിറന്നവളാണ്..
ഞാനാകുന്ന ഇടങ്ങളിലേക്ക്..
©nikhilnikarthil -
nikhilnikarthil 116w
Lockdown ഭ്രാന്തുകൾ.. ✍️
അകലങ്ങളിലും അകലമില്ലാതെ അരികിലായി ഇരിക്കുന്നിതെൻ ഹൃദയം...അകലങ്ങൾ സൃഷ്ടിക്കുന്ന
അതിർവരമ്പുകളെ നോക്കി..
അരികിലാണ് ഇപ്പോഴും എന്ന് പറയാൻ പഠിക്കണം..
©nikhilnikarthil -
വീണ്ടും തിരയുന്നതെന്തിനാണ്
നീയെന്നെ ഒരിക്കൽ കണ്ടെത്തിയതല്ലേ...
©nikhilnikarthil -
ഉള്ളിന്റെ ഉള്ളിലെ വേദനകൾ..
നിർവചിക്കാനാവാത്ത രീതിയിൽ ഒരു പേമാരി എന്നോണം നീറി എരിഞ്ഞു തീരുന്ന നിമിഷങ്ങൾ...
ഒളിപ്പിച്ചു വെച്ച മുഖംമൂടികളായിരുന്നു അവ ഓരോന്നും...
പുഞ്ചിരികൾ വിടർന്നു കാണുന്ന നിമിഷങ്ങളെ മാത്രം കൂട്ടുപിടിക്കുവാൻ വേണ്ടി അവൻ ഒളിപ്പിച്ചു വെച്ച വേദനകൾ, മൗനങ്ങൾ.....
ഒരിക്കൽ അവ അവന്റെ മനസ്സിന്റെ ഇരുമ്പ് തടവറയെ വരെ ഭേദിച്ച് ഒളിഞ്ഞു നിൽക്കാൻ ഒരിടം ഇല്ലാതെ പുറത്തേക്ക് തെറിച്ചു വീഴും...
പക്ഷെ അവൻ തളരില്ല..
അവൻ അവന്റെ നീറി എരിയുന്ന പ്രാണനെ വീണ്ടും മൂടികെട്ടിവെച്ചുകൊണ്ട് പുഞ്ചിരികൾ വിടർത്തുക തന്നെ ചെയ്യും...
ചിലത് ചിലതായി തന്നെ നിൽക്കട്ടെ അവൻ അവനായി തന്നെ തുടരട്ടെ.....
©nikhilnikarthil -
nikhilnikarthil 116w
ചോദ്യോത്തര മത്സരവേദികളിലെ അല്ല.. ജീവിതത്തിന്റെ നേര്കാഴ്ചയിലെ ചില ചോദ്യങ്ങൾക്ക്..
ചിലപ്പോൾ ചില ചോദ്യങ്ങൾക്ക് ചോദ്യങ്ങൾ തന്നെയാണ് ഉത്തരവും....
©nikhilnikarthil
-
ഓർമ്മിക്കാൻ ഒന്നുമില്ലാത്ത ദിവസങ്ങൾ എന്നൊന്നില്ല ... ഒന്നും സംഭവിച്ചിട്ടില്ലാത്ത എത്രയോ ദിവസങ്ങൾ... അതിന്റെ തുടർച്ചകൾ.... അപ്രിയ മെന്തോ സംഭവിക്കാനിരിക്കുന്നു എന്നറിയാതെ തന്നെ അതെന്നെ വിഴുങ്ങാറുണ്ട്, ഒന്നും ചെയ്യാൻ പറ്റായ്ക... ശ്വാസതടസ്സമോ, വിങ്ങലോ, ഭാരമോ, ഒക്കെയും ഉണ്ടാവാം
ന്നാലും അസുഖകരമായ മനസ്സിന് കാണുന്നതിനോടും കേൾക്കുന്നതിനോടും തോന്നുന്ന വെറുപ്പ്... അത് ഭീകരമാണ്...
മഴ പെയ്യുന്നു... കാറ്റ് വീശുന്നു... നടക്കുന്നു... ഞങ്ങൾ... എന്നിട്ടും...,
അസ്വസ്ഥമാവുന്നു.... ഒരവസാനത്തിലേക്കുള്ള പോക്ക്... അറിഞ്ഞിട്ടും യാത്ര പറയാൻ തയ്യാറാവും,
എന്തിനാണത് എന്നറിയില്ല.. പക്ഷേ... പിടിച്ചു വാങ്ങാൻ കഴിയാത്ത ചിലതൊക്കെ വിട്ടുകൊടുക്കണമെന്ന് പറഞ്ഞു വച്ചത് പോലെ... ഒരു രാത്രിയും പകലും എങ്ങനെയോ കടന്നുപോവുന്നു...
ആഴ്ന്നിറങ്ങുന്ന തണുപ്പിന് ചൂട് കണ്ണീരുണ്ടാക്കാനറിയാം പിന്നെ അത് മരവിപ്പിക്കാനും, വിട്ടു കൊടുക്കരുത്
നോക്കി നിൽക്കരുത്... ആരോട് പറയാൻ...
എല്ലാരും അങ്ങനൊക്കെ യാണ്.. പറയണതൊന്നും ചെയ്യാനാവില്ല, ചിലര് രക്ഷപെടും, ചിലരങ്ങനെന്നെ ജീവിക്കും,
ഓരോ വട്ടവും ആ വിരസതയങ്ങനെ അലിഞ്ഞു ചേരുന്നതും നോക്കി...
©revathymohan -
വരികൾ പോലും പ്രണയിച്ച സുൽത്താൻ....
©adharva -
moonbelle 105w
ചിറകുള്ള ചിന്തകൾ മനസ്സിൽ പേറി, ചോറിൽ ഓരോ കളങ്ങൾ വരച്ച അവൾക്ക് പലതും വിചത്രമായി തോന്നി. താനവിടെ വന്ന ശേഷമുണ്ടായ ഓരോ സംഭവവികാസങ്ങളുടെ നൂലിഴകൾ ഒന്നൊന്നായി അവൾ അയച്ചപ്പോഴാണ്, അന്നത്തെ രാത്രിയിലെ സ്വപ്നം മനസിലേക്കോടിയത്തെത്തിയത്.
"അതേ.. ശരിയാണ്....
അന്ന് സ്വപ്നത്തിൽ കണ്ട ഈ മുറി ഇതുവരെ താനോ എബിയോ തുറന്നട്ടില്ല. ചുറ്റിക്കറങ്ങലെല്ലാം കഴിഞ്ഞ്, എബിയുമൊത്തുള്ള മനോഹര നിമിഷങ്ങൾക്കിടയിൽ മറന്നിരിക്കുന്നു അതെല്ലാം... അന്ന്..... ആരോ...
തന്നെ മാടി വിളിച്ചത്..."
കൈ കഴുകി പുറത്തേക്ക് കടന്നപ്പോൾ, കുളിമുറിയോട് ചേർന്ന ആ മുറി പാതി തുറന്നിരിക്കുന്നു. ഉത്ക്കണ്ഠയുടെ ചുവടുകൾ വെച്ച്, അവൾ സാവധാനം അകത്തേക്ക് കയറി. തീരെ ഇടുങ്ങിയ, തീർത്തും ശൂന്യത തളം കെട്ടിനിൽക്കുന്ന ഒരു കൊച്ചുമുറി. കയറിയുടനെ ഇടതുവശത്തയ്ക്ക് മുകളിലേക്കായി ഗോവണിപ്പടികൾ. ഉത്സുകതയുടെ മുള്ളുകൾ ശരീരത്തെ കൊത്തിവലിച്ച ആവേശത്തിൽ മുകളിലേക്ക് കയറി ചെന്നതും, ആ ഇരുമ്പുവാതിൽ 'കര കര' ശബ്ദത്തിൽ അവൾക്കു മുന്നിൽ താനേ മലർക്കെ തുറന്നു. അതിന്റെ മറ്റൊലികളുടെ മുഴക്കത്തിൽ, നെഞ്ചിടിപ്പിന്റെ വേഗം കൂടിയെങ്കിലും തന്നെ സഹായിച്ച ആ അദൃശ്യശക്തി തന്നെ ഒരിക്കലും ഉപദ്രവിക്കില്ലെന്ന വിശ്വാസത്തിൽ അവൾ ആ തട്ടിൻപുറത്തേക്ക് എത്തപ്പെട്ടു.
കാലങ്ങൾ ചുളിവു വരുത്തിയ ഒരു മേൽക്കൂര. കുറെ കാലമായി അങ്ങോട്ട് ആരും കേറിയിട്ടില്ലെന്നു ഒറ്റനോട്ടത്തിൽ വ്യക്തം. ചുമരിൽ തൂങ്ങി സ്തംഭിച്ചു കിടക്കുന്ന ചിലന്തിവലകൾ തന്നെ സാക്ഷ്യപത്രങ്ങൾ. തട്ടിൻ പുറത്ത് ചില്ലുകൊണ്ടുള്ള ചെറിയൊരു കിളിവാതിലൂടെ, സൂര്യരശ്മികൾ ചിതറിത്തെറിക്കുന്നു. ആ മങ്ങിയ വെട്ടത്തിൽ തപ്പി തടഞ്ഞു നടന്നവൾ, പെട്ടെന്ന് രണ്ട് മൂന്നു തവണ തുമ്മിയൊന്നു കുനിഞ്ഞതും, അവളുടെ ദൃഷ്ടിയിൽ പഴയ മുത്തച്ഛൻ മേശയ്ക്കരികിൽ, അലക്ഷ്യമായി ഒരു പുസ്തകം...!!
കണ്ടമാത്രയിൽ കൈനീട്ടി അതെടുത്തു.
"അരുത്.... അരുത്...."
തുടരും.. #aaro.
-
moonbelle 105w
രാവിലെ എഴുന്നേറ്റപ്പോൾ, മാനസിക്ക് എവിടെനിന്നോ വല്ലാത്തൊരു ഊർജം അനുഭവപ്പെട്ടു, എങ്ങോ ആരൊക്കെയോ കൂടെയുള്ളതു പോലെ.
അടുത്ത ദിനങ്ങൾ, അവർക്ക് ഏറെ രസകരമായി തോന്നി, ഒരുപാടു നാളുകൾക്ക് ശേഷം, ഒന്നിച്ചുള്ള പ്രിയപ്പെട്ട നിമിഷങ്ങൾ.
റിസോർട്ടിൽ നിന്ന് അധികം ദൂരെയല്ലാതെയുള്ള വെള്ളച്ചാട്ടവും, 'അത്ഭുതദ്വീപ്' എന്ന് അറിയപ്പെടുന്ന ചന്ദ്രനഗരിയും, വെള്ളാരം കല്ലുകൾ കൊണ്ടു നിർമ്മിച്ച വെള്ളാരംകോട്ടയും കണ്ടും, തിമിർത്തും, ആസ്വദിച്ചും മാനസി, എബിയുടെ സ്വന്തം മാനിയായി ജീവിതമെന്ന സ്വപ്നഭൂമിയിലേക്ക് പടികൾ കയറി തുടങ്ങി.
പടിഞ്ഞാറൻ ചക്രവാള ശോണാഭമായ കുങ്കുമ സൂര്യന്റെയും തടാകക്കുളിർമയിൽ വിരിഞ്ഞ ചെന്താമരയുടെയും പ്രണയഗാഥ പോലെ അവരുടെ പ്രണയവും പൂവിടുന്ന നിമിഷങ്ങൾ, പ്രകൃതിയിലേക്കലിഞ്ഞപ്പോൾ മന്ദമാരുതനും തന്റെ പ്രിയദളങ്ങളോട് കഥകൾ ചൊല്ലി വീശി. മേപ്പിൾ മരങ്ങൾ മഞ്ഞു പുതച്ച ഉറങ്ങുന്ന സായാഹ്നസന്ധ്യകളിൽ, ചങ്ങാടത്തിൽ തുഴഞ്ഞു ആ കൊച്ചു തുരുത്തിൽ ചെന്ന് കൈകൾ കോർത്തിണക്കി, നിശബ്ദപൗർണമിയിലെ പ്രണയനിലവായൊഴുകുന്ന ഹർമ്യകാഴ്ചകൾ പുണർന്ന് ഇരുവരും ആഹ്ളാദിച്ചു.
അങ്ങനെയൊരുനാൾ, വേർപിരിയാതെ
പ്രണയാതുരമായി റൂമിലേക്ക് തിരിച്ചെത്തിയ എബി പതിവുപോലെ ഫോണെടുത്തു നോക്കി,
"18 missed calls...
എന്റെ കർത്താവേ... M D ആണല്ലോ.. ഞാനിപ്പോ.. എന്നാ പറയും.."
"ആ കൈമൾ വെള്ളത്തിൽ പോയിന്ന് പറ..ഹല്ല പിന്നെ"
"എടോ.. കൈമളേട്ടൻ ശുദ്ധനാ.. സാധു.."
"ആ..അതൊക്കെ എനിക്ക് മനസിലായി....
എബി എം ഡിയെ വിളിച്ച് കാര്യം തിരക്കൂ"
"ഹലോ, sir..."
.
.
.
നാളെയോ.. ആണോ.. ഞാൻ വരാം sir
.
.
വേണ്ട meeting cancel ചെയ്യണ്ട
.
.
It's ok sir
.
.
Yes sir
.
.
ok bye"
"എന്തേ എബി.. എന്തെ anything serious"
എബിയുടെ മുഖത്തു ശങ്കഭാവങ്ങൾ കണ്ട്, പെയ്യാൻ വെമ്പുന്ന കാർമേഘമായി മാനസിക്ക് തോന്നി.
(തുടരും) #aaro.
-
moonbelle 105w
മുറിയിലെ വെള്ളത്തൂവലിൽ പൊതിഞ്ഞ കർട്ടൻ മേൽത്തട്ടിൽ നിന്ന് ഇറ്റിറ്റു വീഴുന്ന ചോരത്തുള്ളിയാൽ അലിഞ്ഞലിഞ്ഞ് മായുന്നതായി അവൾക്ക് തോന്നി.
"എബി... എബി...... "
അവളുടെ വിളികൾ തൊണ്ടയിൽ കുടങ്ങി ശ്വാസം കിട്ടാതെ മരണം പുൽകി.
"..kreak....kreak ... "
ആരോ ആ വാതിൽ തള്ളി തുറക്കുന്ന ശബ്ദം... നോക്കുമ്പോൾ, അതു താനേ തുറന്ന് പകുതിയിൽ നിന്നു.
തന്റെ ഹൃദയത്തിലെ തുടിതാളത്തിന്റെ പ്രകമ്പനങ്ങൾ കൈകാൽവിരലിലെ ഞെരമ്പുകൾ പോലും തിരിച്ചറിയുന്നു.
കണ്ണുകൾ തള്ളി നോക്കിനിൽക്കെ, പതിയേ ഒരു നേർത്ത മെഴുകുതിരി വെട്ടം ആ മുറിയിൽ പരന്നു തുടങ്ങി.
ജീർണിച്ച്, ശോഷിച്ച മാംസം അടർന്നു വീഴുന്ന ഒരു ഇരുണ്ടകരം വാതിലിനു പുറത്തേക്ക് നീണ്ടുവന്ന്, അവളെ മാടി വിളിച്ചു. ശ്വാസോച്ഛാസം നിലക്കുമാറ്, അനങ്ങാൻ നിർവാഹമില്ലാതെ സ്തബ്ധയായ അവൾക്കു ചുറ്റും അടക്കിപ്പിടിച്ച എന്തൊക്കെയോ സംസാരങ്ങൾ....
അവ്യക്തമായി 'ആരോ' മന്ത്രിക്കുന്നപോലെ...
"എബി.... എബി.... അവിടെ... അതാ... കൈ....!!!"
കാതുകൾ പൊത്തി അലറി വിളിക്കുന്നത് കണ്ട് അവളെ, എബി ശക്തമായി കുലിക്കിയുണർത്തി.
"എടോ... മാനി.. എന്തേ...എന്താ പറ്റിയത്.....??? "
"വന്നോ... വന്നോ...അതാ... "
"എന്റെ കുട്ടീയേ... താൻ സ്വപ്നം കണ്ടടോ....ഞാൻ വരുമ്പോ കട്ടിലിലിരുന്നു നല്ല ഉറക്കം, നേരെ കിടത്തീതെന്നെ ഞാനാണ്.
ക്ഷീണം ഉണ്ടോ തനിക്ക്...വാ....കിടക്ക്.."
എബിയുടെ ചിരിക്ക് പോലും മാനസിയുടെ നെഞ്ചിലെ തീക്കനൽ കെടുത്താൻ കഴിഞ്ഞില്ല, എങ്കിലും
സ്വബോധത്തിന്റെ പടികളിറങ്ങിയപ്പോൾ താൻ കണ്ടതെല്ലാം വെറും സ്വപ്നമാണെന്ന് അവൾ തിരിച്ചറിഞ്ഞു. അന്ന് രാവിലെ തൊട്ട് നടന്ന സംഭവങ്ങൾ മനസ്സിൽ ഭാവനയായി ഉരുത്തുരിഞ്ഞ് കാഴ്ചയായി മാറി കിനാവള്ളിയിലേറിയതാവാമെന്ന് അവളും സ്വയം ആശ്വസിച്ചു. എബിയുടെ കരവലയത്തിൽ കിട്ടിയ സുരക്ഷിതത്വം നുകർന്ന്, അവൾ നിദ്രയിലേക്ക് മെല്ലെ വഴുതി വീണു.
അപ്പോഴും മഞ്ഞു മേഘങ്ങൾക്കിടയിലൂടെ ആരോ അവരെ എത്തി നോക്കിയിരുന്നു...
ചിതറിക്കിടക്കുന്ന സ്ഫടികങ്ങളിൽ അവ്യക്തമായൊരു രൂപം....
തുടരും.. #aaro.
-
moonbelle 105w
ഞെട്ടിത്തിരിഞ്ഞ അവൾ കണ്ടത്, പല്ലിളിച്ച് ചിരിച്ച്, ഏതാണ്ട് അറുപതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ.
"താൻ.... ആരാ.. എന്തിനാ എന്നെ..."
ഒരല്പം കർക്കശ്യത്തിൽ തന്നെ അവൾ അയാളോട് ചോദിച്ചു.
"എബിയുടെ...? "
"ഭാര്യയാണ്"
"പണ്ട് തൊട്ടേ ഞാനാന്നെ ഇതൊക്കെ നോക്കി നടത്തുന്നെ.. പേര് സദാനനന്ദൻ കൈമൾ"
സംസാരത്തിനിടയിൽ അയാളുടെ ചൂഴ്ന്ന നോട്ടഭാവങ്ങൾ അവളെയാകെ അസ്വസ്ഥയാക്കി. ദൂരെ നിന്നുള്ള ഒരു കാൽ പെരുമാറ്റം കേട്ടപ്പോൾ അവൾക്ക് ശ്വാസം വീണു.
"എബി... ഇയാൾ..."
"കൈമളേട്ടാ.. നിങ്ങള് നല്ല പണിയാ കാണിച്ചേ. ചങ്ങാടത്തിന്റെ അവിടെ കാക്കാം ന്ന് പറഞ്ഞട്ട്.. അവസാനം എനിക്ക് തന്നെ തുഴയേണ്ടി വന്നു..."
"നിങ്ങള് വൈകുമെന്നല്ലേ ഞാൻ കരുത്യേ.... കുട്ടിയേ... ഇത്തിരി കശുവണ്ടി ചുട്ടത് തല്ലിപ്പൊളിക്കുവായിരുന്നു. അതങ്ങ് കഴിഞ്ഞ് വന്നേക്കാം എന്നാ.."
"എബി.. നമുക്ക് അകത്തേക്ക് കേറാം?
നല്ല ക്ഷീണം."
അയാളുടെ സാമീപ്യം അവളെ വീർപ്പുമുട്ടിക്കുന്നതിനാലാവാം മാനസി പെട്ടെന്ന് തന്നെ വാതിൽ തുറന്ന് ഉള്ളിലേക്ക് പ്രവേശിച്ചു.
പുറംക്കാഴ്ചയിൽ മുളകൾ വെച്ച് ഉണ്ടാക്കിയതെന്ന് തോന്നിക്കുമെങ്കിലും അകത്തു വാർത്തെടുത്ത ചുവരുകൾ മുളവടികൾ കൊണ്ടലങ്കരിച്ചതായിരുന്നു. മുളയിൽ തീർത്ത ഒരു മേശയും കസേരയും, വൃത്തിയായി അടുക്കി വെച്ച ചില പുസ്തകങ്ങൾ വെച്ച് ഒരു ഷെൽഫും. പതുപതുത്ത തൂവൽ വച്ചുപിടിപ്പിച്ച ആ കർട്ടൻ വകഞ്ഞുമാറ്റി നടന്നവൾ, അടുത്ത മുറിയിലെ അവർക്കായി ഒരുക്കിവെച്ച മെത്തയിൽ ഇരുന്ന് ആ മുറി ഒന്ന് സാകൂതം വീക്ഷിച്ചു,
പ്രകൃതി അനുഗ്രഹിതമായ വെളിച്ചം തക്കവണ്ണം കിട്ടാവുന്ന രീതിയിലാണ് മുറിയുടെ സ്ഥാനം, പൊടുന്നനേ,
അവളുടെ ശ്രദ്ധയിൽ വീണ്ടുമൊരു വാതിൽ കണ്ടു....
ഉടനെ നടക്കാൻ ശ്രമിക്കേവേ, അവൾക്ക് കാലുകൾ ചലിപ്പിക്കാൻ കഴിഞ്ഞില്ല, മുള്ളുകൾ തറച്ചതു പോലെ വേദനകൾ അനുഭവപ്പെട്ടു,
എബിയെ ഒന്ന് നീട്ടിവിളിക്കാൻ പോലും തന്റെ ശബ്ദം പൊങ്ങുന്നില്ല.
ആരോ തളച്ചിട്ടത് പോലെ.. !!!
(തുടരും) #aaro.
-
arnavpravindran 105w
#lockdown_vibes
(Part -19)
Password... !!
( ആ ഗോള വൃത്തത്തിൽ കിടന്ന് പ്രിയയുടെ ചിന്തകളും സംശയങ്ങളും തിരിയുകയായിരുന്നു....
കൂടെ അരുൺ പറഞ്ഞ വാക്കുകളും... )
ലക്ഷ്മി നീ.... ആ message ഒന്ന് type ചെയ്തു നൊക്കൂ...
ഏത്.. ആ postmortem reportൽ കണ്ടെത്തിയതോ?
അതെ...
( ലക്ഷ്മി ആ unknown message എടുത്തു '100142LK' type ചെയ്തു. ഇതേസമയം പ്രിയയുടെ ഉള്ളിൽ ഭീതിയേറിയ ചിന്തകൾ കടന്നു കൂടി..., ഒരു കേസിനു മുന്നിൽ പോലും പതറാത്ത പ്രിയയുടെ മനസ്സ് അവിടെ പിടയുകയായിരുന്നു.... കണ്ണിമവെട്ടാതെ പ്രിയ screen ലേക്ക് തന്നെ നോക്കിനിന്നു. )
'Invalid password '
Shey... !!!
(ഉച്ചത്തിൽ അലറിയ പ്രിയയുടെ ശബ്ദം കേട്ട് ലക്ഷമിയും രവിയും കമ്പ്യൂട്ടറിനു മുന്നിലിരുന്ന് പ്രിയയെ നോക്കി.... "തോറ്റുപോകരുത്.... കണ്ടുപിടിക്കണം...... "
ഈ രണ്ടു വാക്കുകൾ പ്രിയയുടെ മനസ്സിൽ മിന്നിമറയുകയായിരുന്നു,
അവിടെ ഉണ്ടായിരുന്ന കസേരയിൽ ഇരുന്നുകൊണ്ട് ശാന്തമായി കുറച്ചു നേരം ആലോചിച്ചു പെട്ടെന്നായിരുന്നു പ്രിയക്കത് തോന്നിയത് ഉടൻതന്നെ.....)
ലക്ഷ്മി message തിരിച്ചു type ചെയ്യ്....
Madam...
'KL241001'
(ലക്ഷ്മി അത് type ചെയ്തു )
..................
Correct password,
(അവരുടെ മുഖത്ത് സന്തോഷം വിടർന്നു അവർക്ക് ഒരു കാര്യം ഉറപ്പായി... )
തീർച്ചയായും ഇത് അജിത്ത് use ചെയ്തിരുന്ന USB യല്ല.
അജിത്തിന്റെ കൊലയാളി നമുക്കായി മാറ്റിവെച്ച USB.
എന്തായിരിക്കും അതിൽ?
ശരിയാണ് madam, അതുകൊണ്ടാണല്ലോ password അജിത്തിന്റെ ശരീരത്തിൽ തന്നെ എഴുതി വെച്ചത്.
(USB തുറന്ന് ആദ്യം കണ്ടത് അശ്വതിയുടെ photo ആയിരുന്നു അത് അവരെ ആകെ അമ്പരപ്പിച്ചു. )
അശ്വതി......( പ്രിയ screenന്റെ മുന്നിലേക്ക് വന്നു. )
(തുടരും ).
©arnavpravindranനീതി
19 -
arnavpravindran 105w
#lockdown_vibes
(Part -15)
പക്ഷെ മാസ്റ്റർ വിട്ടുകൊടുക്കാൻ തയ്യാറായില്ല...
പ്രതികരിച്ചു, കേസുമായി മുന്നോട്ടു പോയി.
മാസ്റ്റർക്ക് ജോലി നഷ്ടപ്പെട്ടു, കിടപ്പാടം നഷ്ടപ്പെട്ടു, തളർന്നുകിടന്ന അശ്വതിയുടെ അമ്മയുമായി തെരുവിലേക്ക് ഇറങ്ങേണ്ടി വന്നു...
Case അവസാനിച്ചു. !!
പിന്നീട് അത് reopen ചെയ്യാൻ ഞാൻ പലവട്ടം ശ്രമിച്ചിട്ടും എനിക്കതിന് കഴിഞ്ഞില്ല.
പല ഉദ്യോഗസ്ഥന്മാരും ഇതിന് കൂട്ടുനിന്നുട്ടുണ്ടായിരുന്നു, അതിൽ ഏറ്റവും മുൻപന്തിയിൽ നിന്നത് മന്ത്രി വിശ്വനാഥനും....
മന്ത്രി വിശ്വനാഥനോ...?
അതെ, മന്ത്രി വിശ്വനാഥൻ. അതുകൊണ്ടാണ് അശ്വതി murder case അജിത്തിന്റെ മരണവും തമ്മിൽ എന്തോ ഒരു link ഉണ്ടെന്ന് ഞാൻ പറയാൻ കാരണം.
So,.... ജനങ്ങളുടെ മുന്നിൽ പ്രിയപ്പെട്ട കനിവുള്ള
ദയാശീലനായ മന്ത്രി വിശ്വനാഥൻ കഥയിലെ വില്ലനാണ്...
അങ്ങനെയാണെങ്കിൽ മന്ത്രി വിശ്വനാഥൻ കൂട്ടുനിന്ന, അല്ലെങ്കിൽ എതിർത്തുനിന്ന,
അദ്ദേഹത്തോട് വിരോധമുള്ള ആരെങ്കിലും ചെയ്തതാവാം ഈ കൊലപാതകം...
ഒരുപക്ഷേ, എതിർ പാർട്ടിക്കാർ ചെയ്തതാവാനും സാധ്യതയുണ്ട്.
ഇവരാരും ചെയ്യാൻ ഒരു സാധ്യതയും കാണുന്നില്ല.
Madam എന്താ അങ്ങനെ പറയുന്നേ....?
നമ്മുടെ നാട്ടിലെ എതിർ പാർട്ടികൾ തമ്മിലുള്ള വെട്ടും കുത്തും കൊലപാതകങ്ങളും എത്രയാണ് നടക്കുന്നത്....
അതൊക്കെ ശരിയാണ് ലക്ഷ്മി, പക്ഷേ ഈ കൊല ചെയ്തത് പാർട്ടികൾ തമ്മിലുള്ള എതിർപ്പുകൊണ്ടല്ല, അവരുടെ വിരോധം കൊണ്ടുണ്ടായതല്ല....
അതെങ്ങനെ madam പറയാൻ പറ്റും...
അജിത്ത് വിശ്വനാഥൻ ഒരു പാർട്ടിയിലും അംഗമായിട്ടില്ല, അച്ഛന്റെ അധികാരത്തിൽ കൈ കടത്തിയിട്ടില്ല,
അച്ഛന്റെ പാർട്ടി അംഗങ്ങളോട് ഒരു ബന്ധവും പുലർത്തിയിട്ടില്ല...,
But madam, ഇങ്ങനെ ഒരൊറ്റ കാരണം കൊണ്ട് ഈ സാധ്യത തള്ളിക്കളയാൻ പറ്റുമോ...?
മന്ത്രി വിശ്വനാഥനിൽ നിന്ന് എന്തെങ്കിലും കാര്യസാധ്യത്തിന് ആരെങ്കിലും അദ്ദേഹത്തിന്റെ
മകനായ അജിത്തിനെ kidnap ചെയ്തുകാണും,
മന്ത്രിയെ blackmail ചെയ്തിട്ടുണ്ടാവും...
മന്ത്രി സമ്മതിക്കാതെ വന്നപ്പോൾ പ്രതി അജിത്തിനെ കൊന്നുകാണും....
(തുടരും )
©arnavpravindranനീതി
15 -
arnavpravindran 105w
#lockdown_vibes
(Part -14)
പറയാം, പക്ഷേ... എന്റെ കയ്യിൽ
തെളിവുകളില്ല, സാക്ഷികളില്ല,
ഞാൻ ഉരുവിടുന്ന വാക്കുകളിൽനിന്ന് നിങ്ങൾ
എത്രമാത്രം സത്യം മനസ്സിലാക്കും എന്നെനിക്കറിയില്ല....
മാഡത്തിന്റെ വാക്കുകളെക്കാൾ വലിയ തെളിവ് ഞങ്ങൾക്ക് വേണ്ട,
ലക്ഷ്മിക്കാറിയോ... എന്നും ഒരു അനിയന്റെ സ്ഥാനമാണ് madam എനിക്ക് തന്നിറ്റുള്ളത്,
അതുമാത്രം മതി എന്നും എനിക്ക് മാഡത്തോട്
വിശ്വാസം പുലർത്താൻ
Madam പറയൂ..
( രവിയുടെ വാക്കുകൾ പ്രിയയ്ക്ക് കണ്ണീർ നനഞ്ഞ സന്തോഷം നൽകി... എന്നിട്ട് തുടർന്നു.... )
കുട്ടിക്കാലം മുതൽക്കേ, ഞാനും അശ്വതിയും കളിക്കൂട്ടുക്കാരാണ്... അതിലുപരി കൂടപ്പിറപ്പുകളെ പോലെയാണ് ജീവിച്ചത്...
അശ്വതിയുടെ അച്ഛൻ ജനാർദ്ദനൻ മാസ്റ്റർ എന്റെ അധ്യാപകനായിരുന്നു. ചെറുപ്പത്തിലെ അച്ഛനെ
നഷ്ടപ്പെട്ടവളാണ് ഞാൻ.... അതുകൊണ്ടുതന്നെ
ഒരു അച്ഛന്റെ സ്നേഹവും വാത്സല്യവും
അദ്ദേഹം എനിക്ക് തന്നു.
എന്റെ training സമയത്താണ് അശ്വതി മരണപ്പെടുന്നത് അശ്വതി ഹോസ്റ്റലിൽ നിന്നായിരുന്നു പഠിച്ചിരുന്നത്,
ഒരു ദിവസം ക്ലാസ്സ് കഴിഞ്ഞ് കാണാതാവുകയും....
പിറ്റേന്ന് രാവിലെ ഒരു പുഴവക്കിൽ നിന്നും അവളുടെ ജീവനില്ലാത്ത ശരീരം കണ്ടെത്തുകയുമായിരുന്നു....
മാസ്റ്റർക്കത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു, അശ്വതിയുടെ അമ്മ ഒറ്റ മകളുടെ മരണം സംഭവിച്ചത്തോട് കൂടി തളർന്നു കിടപ്പിലാവുകയും ചെയ്തു.
സർവീസിൽ കയറിയ ഉടനെ അശ്വതിയുടെ കൊലയാളിയെ കണ്ടെത്തുക എന്നതായിരുന്നു
എന്റെ ലക്ഷ്യം.
എന്നാൽ മേലുദ്യോഗസ്ഥന്മാരുടെ ഭീഷണിയും,
എതിർപ്പും കൊണ്ട് അന്വേഷണസംഘത്തിന്റെ ഭാഗമാകാൻ പോലും എനിക്ക് കഴിഞ്ഞില്ല.... അന്വേഷണസംഘം ഒരുപാട് സത്യങ്ങൾ മറച്ചുവെച്ച്,
ഒരു rape case പ്രതിയാവേണ്ട കൊലയാളിയെ വെറുമൊരു അജ്ഞാതനായ കാമുകനാക്കി,
എന്നിട്ട് പ്രണയനിരാശയിൽ ഒരു ആത്മഹത്യ.. !!!
(തുടരും )
©arnavpravindranനീതി
14 -
സുര്യന്റെയും ചന്ദ്രന്റെയും പ്രണയിനി
സൂര്യന്റെ പ്രണയാദ്ര നിമിഷങ്ങളിലെ പ്രണയിനി ഞാൻ ആകുന്നു
നീലാവുളള രാത്രിയിലെ ചന്ദ്രന്റെ പ്രാണസഖീയും ഞാൻ തന്നെ
ഇരുവരുടെയും പ്രണയം ഞാൻ
ഞാൻ മേഘം.......
©adharva
