Grid View
List View
Reposts
 • nikhilnikarthil 85w

  നീതി നിഷേധിക്കപ്പെടുന്നതിന്റെ മറ്റൊരു കാരണം അവൾ സ്ത്രീയാണ് എന്നത് കൊണ്ട് തന്നെയാണ്...
  സ്ത്രീയാണ് എന്നത് കൊണ്ട് എന്താണ് എന്ന് ഇപ്പോഴും ചോദിക്കുന്ന ഒരു കൂട്ടം സമൂഹം നമ്മുടെ മുൻപിൽ ഇന്നുമുണ്ട്... അവരോടൊക്കെ ഒന്നേ പറയാനുള്ളൂ പുരുഷാധിപത്യം തന്നെയാണ് ഇന്നും നിലനിൽക്കുന്നത് അതിനെ കണ്ടില്ല അറിയില്ല എന്ന് പുറമെ ഭാവിച്ചുകൊണ്ട് സ്ത്രീയെ അടിമകളാക്കുകയാണ് ഈ നാറിയ കൂട്ടങ്ങൾ..
  എന്തൊക്ക പറഞ്ഞാലും മനസിലായാലും അത് ഭാവിക്കാതെ വീണ്ടും ഈ ജനം പറഞ്ഞു തുടങ്ങും
  കീഴ്ജാതിയിൽ പെട്ട ആളുകൾക്ക് reservation എന്നൊന്ന് ഉണ്ടല്ലോ അവർക്ക് വേറെന്താ കുഴപ്പം എന്ന്
  അതുപോലെ തന്നെ സ്ത്രീകൾക്ക് ഈ നാട്ടിൽ എന്താണ് പ്രശ്നമായുള്ളത് അവർക്കല്ലേ എല്ലായിടത്തും ഇപ്പോൾ മുൻ‌തൂക്കം എന്ന്...ഇങ്ങനെ പറഞ്ഞു നടക്കുന്നവരോട് ഒന്നേ ചോദിക്കാനുള്ളു
  പുരുഷാധിപത്യവും ജാതി വേർതിരിവും ഇന്നും നിലനിൽക്കുന്നു എന്ന് സമ്മതിച്ചാൽ നിങ്ങൾക്ക് എന്താണ് നഷ്ടപ്പെടുന്നത് ആ മനസ്സിലായി privilege അത് എവിടെയും നഷ്ടപെടുത്തുവാൻ ആവില്ലല്ലോ ലേ..
  ഒരു കൂട്ടം സമൂഹം ചിന്തിക്കുന്നതെ ഇങ്ങനെയാണ് നമ്മൾ പ്രതിഷേധം ഉയർത്തിയത് കൊണ്ട് ഇവിടെ ഒരു മാറ്റവും നടക്കാൻ പോവുന്നില്ല എന്ന്.. ഇവിടം ഇങ്ങനൊക്കെയാണ്.. അങ്ങനെ ചിന്തിച്ചിരുന്നത് കൊണ്ട് എന്താണ് കിട്ടുന്നത്..നമ്മുടെ നാവ് മടക്കി വെക്കുമ്പോൾ നിങ്ങൾക്ക് വേറെ എന്തെങ്കിലും ലഭിക്കുന്നുണ്ടോ.. തീർച്ചയായും പ്രതിഷേധിക്കുക. ദയവായി പ്രതിഷേധിക്കുക

  Read More

  ദളിതർ അല്ലേ അവർക്ക് എന്ത് വന്നാലും ആര് ചോദിക്കാനാണ്.. സവര്ണന്റെ ആ privilege ന് മുകളിൽ ആര് കൈ കടത്താനാണ്.. ജാതിയുടെ ഭ്രാന്തും പെണ്ണിന്റെ ശരീരത്തോടുളളു തീരാത്ത കാമാസക്തിയും ആണ് ഈ നാറിയ സവർണ്ണന്റെ മുന്നിലുള്ളത്.. ജാതി വെറി വരുമ്പോൾ തട്ടി മാറ്റി കാമ വെറി മൂക്കുമ്പോൾ പെണ്ണിനെ കീഴ്പ്പെടുത്തുന്ന നെറികെട്ട mannerisms..
  ഈ സവർണ്ണൻ എന്നൊരു കൂട്ടം ഇന്ന് അനുഭവിക്കുന്ന എല്ലാ privilege കളും തികച്ചും കീഴ്ജാതി ജന്തുക്കൾ എന്ന് അവർ പുച്ഛിച്ചു തള്ളുന്ന ഒരു കൂട്ടം ജനങ്ങളുടെ വിയർപ്പിൽ നിന്ന് കിട്ടിയതാണ് എന്നത് മറന്ന് പോകുന്നു..
  ©nikhilnikarthil

 • nikhilnikarthil 85w

  ജാതി, മതം, വർഗീയത, അടിച്ചമർത്തൽ, പുരുഷാധിപത്യം തുടങ്ങിയ നാറിയ കലാരൂപങ്ങളുടെ ഒരു കൂടാരം ആണ് നമ്മുടെ ഈ ഇന്ത്യ..
  ഇന്ന് ഒരു 19 വയസ്സു കാരി കൂടെ rape ചെയ്യപ്പെട്ടിരിക്കുന്നു..rape എന്നത് ഈ ജനാതിപത്യ രാഷ്ട്രത്തിൽ ഇപ്പൊ അസാധാരാണ മല്ലാത്ത ഒരു കാര്യം ആയ് മാറിയിരിക്കുന്നു.. ഇവിടെ നമ്മൾ തിരിച്ചറിയേണ്ട മറ്റു ചില കാര്യങ്ങൾ കൂടെയുണ്ട്..
  *പുരുഷാധിപത്യവും ജാതി വേർതിരിവും*.....
  പലരും പുലമ്പി നടക്കുന്ന ഒന്നാണ് ജാതിയുടെ പേരിൽ അയിത്തം കല്പിച്ചിരുന്ന നാളുകൾ പണ്ടായിരുന്നു ഇന്ന് അത് നിലകൊള്ളുന്നില്ല എന്ന്.. എല്ലാവരും തുല്യരാണെന്നൊക്കെ പക്ഷെ ഒന്ന് ചിന്തിച്ചു നോക്കു..
  •hathras ൽ യുവതി എന്ത് കൊണ്ട് rape ചെയ്യപ്പെട്ടു?
  •എന്ത് കൊണ്ട് accuse ഡ് ആയ വ്യക്തികൾ സംരക്ഷിക്കപ്പെടുന്നു..?
  •എന്ത് കൊണ്ട് ആ യുവതിയുടെ മാതാപിതാക്കൾക്ക് നീതി നിഷേധിക്കപ്പെടുന്നു..?
  •എന്ത് കൊണ്ട് media ന് ഈ ഒരു വിഷയത്തിന്മേൽ വിലക്കേർപ്പെടുന്നു..?
  സവർണ്ണൻ അവർണ്ണർ എന്ന concept കളൊന്നും എവിടെയും പൊയ്‌പോയിട്ടില്ല എന്നത് വീണ്ടും നമ്മെ ചൂണ്ടികാട്ടുകയാണ്...
  നോക്കു ഇവിടെ ആരും rape ചെയ്യപ്പെടുന്നില്ല എന്നാണ് അവർ പറയുന്നത്.. അതായത് സവർണ്ണൻ ദളിത് സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഹിന്ദു സനാതന ധർമ പ്രകാരം സമൂഹത്തിൽ ഉയർത്തിയെടുക്കാനായി ചെയ്യുന്ന രതി സംബന്ധ നിർവ്വേദ ധർമം ആണത്രേ ഇതൊക്ക.. ഇതല്ലാതെ വേറെ എന്താണ് ഈ നാറിയ ഭരണ കൂടം നമുക്ക് കാട്ടി തരുന്നത്..
  ഇതിനൊക്കെ എതിരെ സംസാരിക്കാൻ തുടങ്ങിയാലോ ചിലപ്പോൾ നമ്മൾ ജിഹാദികളാകും ചിലപ്പോൾ രാജ്യദ്രോഹികൾ..കഴുത്തു അറുക്കപ്പെട്ടേക്കാം..
  നമ്മൾ ഈ പറയുന്ന democracy യും secularism വും ഒക്കെ പേപ്പറുകളിൽ മാത്രമായി ഒതുങ്ങുന്നു.. fundamental rights ഒക്കെ വെറും പ്രഹസനകളായി മാറുന്നു..see��

  Read More

  ശക്തമായി പ്രതിഷേധിക്കുക ©nikhilnikarthil

 • nikhilnikarthil 91w

  ഒരുപക്ഷെ ഓർത്തിരിക്കുവാൻ ഒരായിരം ഓർമ്മകൾ ഉള്ളതുകൊണ്ടാവാം... പുതിയ ഓർമ്മകൾക്ക് ചേക്കേറാൻ ഒരിടം ഇല്ലാത്തതുകൊണ്ടുമാവാം.... തനിച്ചുള്ള സംസാരങ്ങൾ മാത്രമായ് മാറുന്ന വേളകൾ മാത്രം മുന്നിൽ നിൽക്കുന്നത്.. വരും വരായികകൾ എന്നിൽ മാത്രമായി.. അങ്ങനെ..
  ©nikhilnikarthil

 • nikhilnikarthil 98w

  പക്ഷെ അവയൊക്കെ ഇന്നിലെ എന്നെ നിലനിർത്തുന്ന ജീവ കണങ്ങൾ ആയിരുന്നുവെങ്കിലോ.....!!

  Read More

  തിരിഞ്ഞുനോട്ടങ്ങൾക്കും തിരിച്ചുപ്പിടുത്തങ്ങൾക്കും അവസാനം
  ഇന്നിലെ ചിലതിനെ കൈവിട്ടു പോയേക്കാം
  വരും വർഷങ്ങളിലെ ചില തിരിച്ചു പിടുത്തങ്ങൾക്കായുള്ള അവശേഷിപ്പുകളായി മാറുവാനായ്..
  ©nikhilnikarthil

 • nikhilnikarthil 100w

  Continuation...

  ചിലരുണ്ട് ഒളിഞ്ഞും പാത്തും കൊണ്ട് പുസ്തകങ്ങളെ വായിച്ചറിഞ്ഞവർ.. കാരണം മറ്റൊന്നുമല്ല വായന മറ്റൊരാൾ കാണുമ്പോൾ അവരുടെ ചില ചോദ്യങ്ങളുണ്ട് നീ എന്തിനാ എപ്പോഴും ഇതും കൊണ്ട് ഇരിക്കുന്നെ ഈ സമയത്ത് വല്ലതും പഠിച്ചു കൂടെയെന്ന്.. ഈ ചോദ്യത്തിന് എന്താണ് ഞാൻ മറുപടി പറയേണ്ടത്.. ഞാൻ എന്നെ തന്നെ തിരയുകയാണെന്നോ.. അതും ഒരു പഠനമല്ലേയെന്നോ.. പക്ഷെ ഈ ഭ്രാന്തിനെ ആരാണ് മനസിലാക്കുവാൻ ശ്രമിക്കുന്നത്.. പിന്നെ മനസ്സിനെ വെറുതെ മടുപ്പിക്കാണ്ട് ഒളിഞ്ഞു വായന ശീലമാക്കി എന്റെ ചോദ്യങ്ങൾക്കു മാത്രം അവിടെ സ്ഥാനം കൊടുത്തുകൊണ്ട്..

  വർഷങ്ങൾക്കിപ്പുറം നഷ്ടപ്പെട്ട ഒരുപക്ഷെ മന്ദീഭവിച്ച ഓർമകളെ വീണ്ടെടുക്കുവാൻ തലച്ചോറിനെ സജ്ജമാക്കികൊണ്ട് പുസ്തകങ്ങളെ തലോടുവാൻ ആയുന്നൊരുവന്റെ ഹൃദയതുടുപ്പുകളുടെ താളം കൂടിയും കുറഞ്ഞും അങ്ങനെ ഇങ്ങനെ അവസാനം അവയൊക്കെയും ഒന്നായി ഒരേ താളത്തിൽ മുന്നോട്ട് പോകുന്ന നിമിഷങ്ങളിലെ സന്തോഷം ആത്മാർത്ഥമായി ചിരിക്കുവാനും അതുപോലെ ചിലത് നഷ്ടപ്പെട്ടുപോയിട്ടില്ല എന്ന വിശ്വാസത്തിന്റെ ആനന്ദ കണ്ണീരും പൊഴിയുന്ന നിമിഷങ്ങളിങ്ങനെ നിൽക്കുന്ന ഒരുവേള അതാവും അല്ലെങ്കിൽ അതിനാവും പലതും നഷ്ടപെടുത്തിയിരുന്നത് എന്ന ഒരു തോന്നൽ മാത്രം ബാക്കി..

  Read More

  പുസ്തകങ്ങളെ ഒരിക്കൽ സ്നേഹിച്ചിരുന്നവെങ്കിൽ നിങ്ങളെ അതിൽ നിന്നും വായിച്ചറിഞ്ഞിട്ടുണ്ടുവെങ്കിൽ അവയെ നഷ്ടപ്പെടുത്തി എന്ന മനോവിഷമത്തിൽ നിന്ന് ഒരിക്കൽ പുറത്തു വരും..
  കാരണം പുസ്തകങ്ങൾ അവ നമ്മളെ മറക്കുന്നില്ല എന്നതാണ് സത്യം...
  ©nikhilnikarthil

 • nikhilnikarthil 100w

  പുസ്തകങ്ങളുടെ ലോകം ��
  പണ്ടെങ്ങോ ഉപേക്ഷിച്ച ഒന്നിലേക്ക് തിരിഞ്ഞു നോക്കി അതിനെ വീണ്ടും നമ്മളിലേക്ക് അടുപ്പിക്കുവാനുള്ള ശ്രമങ്ങൾ പലരും ജീവിതത്തിന്റെ ചില നിമിഷങ്ങളിൽ അനുഭവിച്ചറിഞ്ഞിട്ടുള്ളതായിരിക്കും.. എത്രമാത്രം തീവ്രമായ ഒരു അനുഭൂതിയാണത്.. ഒരുപക്ഷെ തിരിഞ്ഞുനോട്ടം നമ്മളിലേക്ക് തന്നെ ആണെങ്കിലോ.. നാം എന്നോ ഉപേക്ഷിച്ച അല്ലെങ്കിൽ ഞാൻ തിരഞ്ഞുക്കൊണ്ടിരുന്ന എന്നിലെ എന്നെ പാതിവഴിയിൽ ഉപേക്ഷിച്ച മനസിന്റെ ആഴങ്ങിലേയ്ക്ക് ഒരിക്കൽ കൂടി കടന്നുകയറുവാനുള്ള ശ്രമങ്ങളുടെ തിരിഞ്ഞുനോട്ടങ്ങൾ...എങ്ങനെ ആയിരിക്കും അവ..നമ്മളെ എവിടെ കൊണ്ടേ എത്തിക്കും..ഒരുപാട് ചോദ്യങ്ങളാണ് മുന്നിൽ..

  ഒരുപക്ഷെ പുസ്തകങ്ങളെ പ്രണയിച്ചു വായന എന്ന ലോകത്തിലേയ്ക്ക് ആഴ്ന്നിറങ്ങി കഥാപാത്രങ്ങളിലായി മാറി അവിടെ നമ്മെ തിരഞ്ഞു നടന്ന കുറച്ച് പേർ മനസ്സിന്റെ ചില പ്രേരണകൾക്ക് വഴങ്ങി എന്നെന്നേയ്ക്കുമായി താൻ തിരഞ്ഞു കൊണ്ടിരുന്ന തന്നെ ഉപേക്ഷിച്ചു കൊണ്ട് വേറെ എന്തിലേയ്ക്കോ ചുരുങ്ങി പോകുവാൻ വിധിക്കപ്പെട്ട നിമിഷങ്ങൾ ഉണ്ടായിരിക്കാം..നിമിഷങ്ങൾ തീരുമാനങ്ങൾ ഇവയൊക്കെ ജീവിതത്തിന്റെ അർത്ഥതലങ്ങളിലെ ചില നാഴികക്കല്ലുകളാണ്... ജീവിതത്തിന്റെ എന്ന് പറയുമ്പോൾ എന്താണ് ജീവിതം എന്ന് കൂടെ ആലോചിക്കേണ്ടിയിരിക്കുന്നു(ഒരു ചോദ്യചിഹ്നമായി അങ്ങനെ കിടക്കട്ടെ ഉത്തരങ്ങൾ പലതായിരിക്കും ചോദ്യം അങ്ങനെ തന്നെ നിലനിൽകപ്പെടുമ്പോൾ... )
  ചില തിരിച്ചു പിടുത്തങ്ങൾ അങ്ങനെയാണ് പെട്ടെന്നൊന്നും വഴങ്ങി കിട്ടുകയില്ല.. ഒരുപക്ഷെ നമ്മെ തന്നെ തിരിച്ചു പിടിക്കുന്ന വേളകളാണ് അവയൊക്കെയുമെങ്കിലോ..
  (ശേഷം.. അടുത്ത post ൽ�� )

  Read More

  വർഷങ്ങൾക്കിപ്പുറം നോവുകളുടെ ആഴകടലുകൾ താണ്ടി അങ്ങനെയൊരു ദിവസത്തിനെ കൈക്കുമ്പിളിലേയ്ക്ക് ഒതുക്കി മുറുക്കെ പിടിച്ച് കൊണ്ട് ചെറു പുഞ്ചിരി തൂകുന്ന നിമിഷങ്ങളെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്കിയാലോ... ഒരുപക്ഷെ സങ്കീർണമായ ചില ഏറ്റക്കുറച്ചിലുകൾക്ക് അവസാനം ചിരിക്കുവാൻ തുനിയുന്ന മനസ്സിന്റെ വിങ്ങലുകളുടെ പ്രദിധ്വനി ആവും ആ കൈകുമ്പിളിൽ ഒതുക്കി പുഞ്ചിരിക്കുവാൻ പ്രേരിപ്പിക്കുന്നത്..

  പുസ്തകങ്ങളുടെ ലോകത്തേയ്ക്ക് വീണ്ടും എത്തുന്ന ഒരു നിമിഷം സങ്കീർണമായ ഒരു നിമിഷം.. ഒരിക്കൽ എന്നെ തിരഞ്ഞു നടന്ന കാൽവഴികളായിരുന്നിരിക്കാം അവയൊക്കെ അതുകൊണ്ടല്ലേ അവ ഇത്ര മാത്രം എന്നിലേയ്ക്ക് ആഴ്നിറങ്ങുന്നതും.. പുസ്തകങ്ങളിലൂടെ നമ്മളെ ഒരിക്കലെങ്കിലും തിരഞ്ഞു നോക്കിയവർ ആയിരിക്കില്ലേ നമ്മളോരോരുത്തരും.. കഥാപാത്രങ്ങളെ സ്വയം ഉൾക്കൊണ്ട്കൊണ്ട് ഉള്ള ഒരു തിരച്ചിൽ.. ഇതിൽ എവിടെയാണ് ഞാൻ ഒളിഞ്ഞിരിക്കുന്നത് എന്ന് കണ്ടുപിടിക്കുവാനുള്ള ഒരു തിരച്ചിൽ അവസാനം ഓരോ പുസ്തകത്താളിളെ ഓരോ വരിയിലും നാം നമ്മെ കണ്ടെത്തിയിരുന്നിരിക്കാം.. ആരോടും പറയാതെ അത്രമേൽ നാമായി മാറിയിരുന്ന നിമിഷങ്ങൾ..
  ©nikhilnikarthil

 • nikhilnikarthil 101w

  ��✍️��
  ഉറക്കമില്ലാത്ത രാത്രികൾ കാരണങ്ങളേതുമില്ലാതെയുള്ള ചിന്തകൾ
  അവസാനമില്ലാത്ത ഓട്ടങ്ങളിൽ ഒരു നേരത്തെ ആശ്വാസമായിരുന്നു ആ കിടക്കകൾ
  ഇന്ന് അവയും അത്രമേൽ എന്നിൽ നിന്ന് അകന്നു തുടങ്ങിയിരിക്കുന്നു..
  ഉറങ്ങാതിരിക്കുന്ന രാത്രികളിൽ കൂട്ടായി മാറിയ  ഒരുവൾ
  ഉറക്കമില്ലാത്ത നാളുകളെ ഒരുപക്ഷെ എന്നിലും അധികം ഉൾകൊണ്ടവൾ
  ഇന്ന് അവളും ഞാനും ഒരുമിച്ചു ഉറക്കമില്ല രാത്രികളെ നോക്കി ഇരിക്കുകയാണ്..
  ഇടയ്ക്ക് എപ്പോഴോ ഞങ്ങൾ ഒരുമിച്ചു കൈകൾ ചേർത്ത് വെച്ച് കണ്ണുകൾ തുറന്ന് ആകാശവും നോക്കി ഇരുന്നു
  നിലാവുള്ള രാത്രികളിൽ ഞങ്ങളെ നോക്കി പുഞ്ചിരിക്കുകയായിരുന്നു ആ നക്ഷത്ര കൂട്ടം
  അങ്ങനെ പുഞ്ചിരികൾ വാരി വിതറി അവയും മറഞ്ഞു പോയ്‌
  പിന്നീട് എപ്പോഴോ ഞങ്ങൾ കഥകൾ പറഞ്ഞു തുടങ്ങി
  അവസാനിക്കാതെ വാതോരാതെയുള്ള സംസാരങ്ങൾ... കഥയുടെ അവസാനം ചില ചോദ്യങ്ങളിലേയ്ക്ക് ഞങ്ങൾ കണ്ണ് തുറുപ്പിക്കും..പിന്നെ ആ ചോദ്യങ്ങളാവും ഞങ്ങളുടെ സംസാരവിഷയം അത് അങ്ങനെയാണ് സംസാരിക്കുവാൻ ഞങ്ങൾക്ക് കാരണങ്ങളേറെയാണ്..എന്നിട്ട് രാവ് പകലിനോടടുക്കുന്ന വേളയിൽ ഞങ്ങൾ പതുക്കെ കണ്ണുളടയ്ക്കും...വീണ്ടുമൊരു രാത്രിയുടെ നിലാവെളിച്ചതിന് വേണ്ടി, കഥകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ്...

  Read More

  ©nikhilnikarthil

 • nikhilnikarthil 104w

  ചിരി ഒരഭിനയമാണോ..
  അപ്പോൾ ജീവിതവും ഒരഭിനയമാണെന്നാണോ..
  അങ്ങനെയാണെൽ അഭിനയമില്ലാത്ത ജീവിതമുണ്ടോ...
  ©nikhilnikarthil

 • nikhilnikarthil 106w

  ഇടയ്ക്കെപ്പൊഴോ പെയ്ത  ചാറ്റൽ  മഴയെ നോക്കി  പെയ്തിറങ്ങുക നീ ശക്തിയോടെ എന്ന് പറഞ്ഞ ഒരുവന്റെ മനസ്സിന്ന് കൊടും ചൂടിന്റെ  അസഹിഷ്ണുതയിൽ വെന്തുരുകി വലിഞ്ഞു മുറുകി ഇരിക്കുകയാണ്
  പ്രതീക്ഷയുടെ ചാറ്റൽ  മഴയെയും കാത്ത്..
  ©nikhilnikarthil

 • nikhilnikarthil 106w

  സ്വപ്നങ്ങളൊക്കെയും യാഥാർഥ്യമാവുമായിരുന്നെങ്കിൽ..
  ലക്ഷ്യങ്ങളെയൊക്കെയും സ്വപ്‌നങ്ങൾ ആക്കാമായിരുന്നു..
  ©nikhilnikarthil