Grid View
List View
Reposts
 • neethi_athi 19w

  നീ തിന്ന നോവുകളുടെ പാതി
  എരിവും
  മുറിവും
  പഴുപ്പും
  നോക്കാതെ
  നാവ് തൊടാതെ
  നെഞ്ചിടത്തിങ്കൽ
  തുടിപ്പ് വറ്റോളം
  വിഴുങ്ങിക്കൊള്ളാം,
  നീ പങ്ക് വെക്കെന്ന്
  പറഞ്ഞിരുന്നില്ലേ
  ഒരിക്കെ പണ്ട് ഞാൻ

  വെറുതെയെന്ന് നീ നിനച്ചിടൊല്ലാ
  കളിവാക്കല്ലത്
  കനവുമല്ലത്
  ഋതുക്കൾ മാഞ്ഞാലു
  മിഴ കൊഴിഞ്ഞാലും
  പട്ടു പോവാത്ത തെളിവുറ്റ നേര്
  ©neethi_athi

 • neethi_athi 20w

  "ഇത്രയേ ഉള്ളൂ മിസ്റ്റർ നൗഫൽ, ഇയാൾക്ക് നാണക്കേട് തോന്നാതെ മീൻസ് ഉളുപ്പ് തോന്നാതെ "എനിക്ക് ഇത് വേണം -ഇന്ന സമ്മാനം വേണം" എന്ന് പറയാൻ മാത്രം അടുപ്പമുള്ള ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ ?"

  "അത് പോട്ടെ, ഒരാൾക്ക് എങ്കിലും
  നാണക്കേട് തോന്നാതെ " എനിക്ക്
  ഇത് വേണം - മേടിച്ചു താ " എന്ന് നിന്നോട് പറയാൻ പറ്റുമോ - അത്രയും സ്നേഹമുണ്ടോ ?

  നൗഫൽന്റെ വരികളാണ്,
  ഞാൻ ഓർത്തു നോക്കി.
  എനിക്ക് ഉളുപ്പില്ലാതെ പോയി ചോദിക്കാൻ ആളുണ്ടോ എന്നത് അവിടെ നിക്കട്ടെ,
  എന്നോട് ചോദിക്കാൻ ആളുണ്ടോ ന്ന്,
  ഉണ്ടായിരിക്കണം ഒരു പിടി മനുഷ്യർ,
  എന്റെ കൊക്കിൽ ഒതുങ്ങില്ലന്ന് അറിഞ്ഞിട്ടും നാണമില്ലാതെ വന്നിട്ട് ഡീ, എനിക്കത് വാങ്ങിത്തരോ ന്ന് ചോദിക്കുന്ന മനുഷ്യർ,
  പതിനായിരങ്ങൾ സ്വന്തമായി വരുമാനം ഉണ്ടായാലും നീ തന്നെ എനിക്കത് വാങ്ങി തരണമെന്ന് പറയുന്നവരും,
  എന്ത് കൊടുത്താലും ശോ വേണ്ടാരുന്നു ന്ന് പറഞ്ഞിട്ട് തുള്ളിച്ചാടുന്നവരും,
  എടാ നിനക്കെന്താ വേണ്ടേ ന്ന് ചോദിക്കുമ്പോൾ ഇപ്പൊ ഒന്നും വേണ്ടാ വേണ്ടാ ന്ന് പറഞ്ഞിട്ട് ഒടുവിൽ, എന്നാലേ ഇത്താടെ കല്യാണത്തിനു ഇടാൻ ഒരു വെള്ള കുർത്ത വാങ്ങി തരോ? (ചോദിക്കുന്ന ആളിന് തന്നെ അറിയാം എന്റെ കുരു പൊട്ടിക്കുന്ന വർത്താനം ആണിതെ)ന്ന് ഇളിച്ചോണ്ട് ചോദിക്കുന്ന ടീം.


  ©neethi_athi


  .

  .#malayalam #Malayalampost

  Read More

  സമ്മാൻ

  മനുഷ്യർക്ക് സ്നേഹം പ്രകടിപ്പിക്കാൻ എന്തോരം വഴികളാണല്ലേ,
  ചോദിച്ചു വാങ്ങിച്ചും, ചുമ്മായിരിക്കുമ്പോ പെട്ടെന്നൊരു call ഇൽ മാഡം ജീ ആപ്കീ ഓർഡർ ന്ന് ഡെലിവറി ബോയ് വിളിക്കുമ്പോ,
  ഞെട്ടിപ്പിടഞ്ഞ് ഷാനുവോട് എടിയേ ഞാനൊന്നും ഓർഡർ ആക്കിയില്ലല്ലോ നീ വല്ലോം ആക്കിയോ ന്ന് ചോദിച്ചു വണ്ടർ അടിച്ചു താഴെ പോയി സമ്മാനം വാങ്ങി വരുമ്പോ, വഴിയിൽ ആരെങ്കിലും "പാകേജ് ല് എന്താ?" ന്ന് ചോദിക്കുമ്പോൾ "ആവോ നോക്കട്ടെ!" ന്ന് റൂമിലേക്കോടാൻ,അങ്ങനെ ഞെട്ടിപ്പിടിച്ചു നെഞ്ചോട് ചേർക്കാൻ കുഞ്ഞിപ്പൊതികൾ.
  അതുമല്ലെങ്കിൽ മറ്റുള്ളവർ നമ്മളോട് ഹൃദയം നിറഞ്ഞു പറയുന്ന ചില വാക്കുകൾ, കണ്ണീരു തുടച്ചു തരുന്ന ചില ചേർത്ത് വെപ്പുകൾ. കൊടുക്കാമെന്നു നിനച്ചിട്ടും അങ്ങെത്തിക്കാൻ കഴിയാതെ പോയ കുഞ്ഞു പൊതികൾ.ഇപ്പൊ ഇതെഴുതുമ്പോഴും ഒരു സമ്മാനപ്പൊതി ആറാം നില കയറി വന്നതാണത്ഭുതം.
  എത്ര വഴികളാണല്ലേ മനുഷ്യർക്ക് പരസ്പരം സ്നേഹിക്കാൻ. ♥️
  .

 • neethi_athi 22w

  _"ഒരു കപ്പ് കാപ്പി കൂടി? "
  _"വേണ്ട, കയ്പ്പുകൾ തെകിട്ടി വരുമ്പോൾ, ആസ്വാദ്യമായതൊന്നും വേണ്ട".
  _"അവസാനിച്ചോ "
  _"അവസാനിപ്പിച്ചു "
  _"എന്തിനായിരുന്നു, ഭ്രാന്തമായിരുന്നില്ലേ!"
  _"ഭ്രാന്തായിരുന്നു, ഭ്രാന്തമായിരുന്നില്ല,
  ചങ്ങലക്കിടേണ്ടതില്ലെന്നു കരുതിയ ഭ്രാന്തുകൾ കണ്ടിട്ടാണ് കണ്ണി പോലടുത്തത്,
  കാലം കഴിഞ്ഞപ്പോൾ കൗതുകക്കുടുക്കഴിഞ്ഞുപോയി
  സന്തോഷകഷ്ണങ്ങൾ ആയിരുന്ന പലതും മടുപ്പിലേക്ക് പറന്നു കയറിത്തുടങ്ങി
  ആസ്വദിച്ചിരുന്നതൊക്കെയും അനാവശ്യമെന്ന് തോന്നിത്തുടങ്ങി,
  മറകളായി മറവിയായി ഒടുവിൽ മാറാപ്പായി ".
  _ "ഉപേക്ഷിച്ചോ ഒരിക്കൽ മത്തുപിടിപ്പിച്ചതൊക്കെയും.?"
  _" ഒന്നും ഇനി മറക്കാനില്ല മറക്കുവാനും, ഇടയ്ക്കിടെ തിരിച്ചു പോകാൻ തോന്നും, ഇനിയില്ല
  വഴികളടഞ്ഞു, വാതിൽ താഴിനു തുരുമ്പുമായി,
  അത് അവിടെയൊടുങ്ങട്ടെ ".
  ©neethi_athi

 • neethi_athi 26w

  ഏതുനിമിഷവും ഉപേക്ഷിക്കാൻ തയ്യാറായൊരു പ്രണയത്തിലാണ് നീയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്,
  കൊരുത്തു വെക്കലുകളില്ലാതെ
  കരുതലുണ്ടെന്നു തോന്നിപ്പിച്ച്...
  ഒന്നുമൊന്നും കരുതി വെക്കാതെ,
  കാത്തിരിക്കാം എന്ന് ഉറപ്പു നൽകാതെ
  കാതരമായ ഒരു നോട്ടം പോലും ബാക്കി വെക്കാതെ,
  സങ്കടങ്ങൾക്ക് കാതു തരാതെ,
  കൗതുക കുടുക്കുകൾ ക്കുള്ളിൽ കുരുങ്ങാതെ,

  ഒരു കൊതുമ്പുവള്ളം മുങ്ങിപ്പോകുന്ന അത്രയും നിസ്സാരമായി,
  നീയൊരിക്കൽ അലിഞ്ഞില്ലാതാകുമെന്ന് ഞാൻ ഭയക്കുന്നു,

  എന്റെ ഭയം സത്യമാകുമെന്നും,

  എല്ലാ താളുകളിലും നിഗൂഢതകൾ ബാക്കിയാക്കിയ പുസ്തകം,
  നീ
  .
  .
  .
  .
  .
  .
  .
  .
  .
  .
  .
  ©neethi_athi

 • neethi_athi 27w

  വഴിയിൽ ഇളകി വീണൊരു മോതിരക്കല്ല്,
  എഴുതി തീർക്കാൻ ബാക്കി വെച്ചൊരു പുസ്തകം,
  വായിച്ചു പകുതിയാക്കിയ കുറച്ചേറെയെണ്ണം,
  കാണാനും മറുപടി കൊടുക്കാനും ബാക്കി വെച്ച സന്ദേശങ്ങൾ,
  പോസ്റ്റ്‌ ചെയ്യാൻ മടിച്ചൊരു കത്ത്,
  വിളിക്കാമെന്നുറപ്പ് കൊടുത്തു നീട്ടി വെച്ച ഫോൺ കാളുകൾ,
  പുതിയ പരീക്ഷണങ്ങൾ കാത്തു ഫ്രിഡ്ജിൽ മരവിച്ചിരിക്കുന്ന ഇറച്ചിയും പച്ചക്കറികളും തൈരും,
  പൊട്ടും പൊടിയും, കളഞ്ഞു പോകാതിരിക്കാൻ സൂക്ഷിച്ചു വെച്ചിരിക്കുന്ന ഒളിയിടങ്ങൾ,
  നുറുങ്ങു നോട്ടുകൾ,
  പറയാൻ ബാക്കി വെച്ചൊരു പ്രണയം,
  ചൊല്ലാൻ ഈണമിട്ടൊരു കവിത,
  ബാക്കിയായ പ്രഭാത സവാരികൾ,
  നാട്ടിൽ പോകുമ്പോൾ കൊണ്ട് വരുമെന്ന് കാത്തിരിക്കുന്ന മധുരങ്ങൾ, കിലുക്കങ്ങൾ, തിളക്കങ്ങൾ,
  കുടുസ് മുറിയിൽ മടിച്ചു കടന്ന് വരുന്ന കാറ്റ്.
  പുസ്തകത്താളുകൾക്കുള്ളിൽ അമർത്തി വെച്ചിരിക്കുന്ന പൂക്കൾ.
  നീ ബാക്കി വെച്ചു പോയ ഇങ്ങിയുമ്മകൾ
  എനിക്ക് കൊടുത്തു തീർക്കാൻ കടബാധ്യതയുള്ള കെട്ടിപ്പിടുത്തങ്ങൾ,
  ചിരിപ്പൂക്കൾ.
  ഞാൻ മടങ്ങിയാൽ ഇവയൊക്കെ എവിടെയാകും തങ്ങി നിൽക്കുന്നത്
  ©neethi_athi

  #malayalam #malayalampost

 • neethi_athi 31w

  കെട്ടു കെട്ടിക്കണ്ടേ എന്ന് പറയും പോലെയാണ്
  കെട്ടിച്ചു വിടണ്ടേ എന്നത്

  Engaged എന്നതിന് പകരം hitched എന്നാണ് caption പോലും കൊടുക്കുന്നത്


  പടിഞ്ഞാറൻ വിവാഹ സംസ്കാരത്തെ കണ്ണും പൂട്ടി എതിർക്കുന്നല്ലോ,
  സ്വയം അധ്വാനിച്ചു പണമുണ്ടാക്കി, കൂട്ട് വേണമെന്ന് തോന്നുമ്പോൾ മാത്രം, ചേർന്ന് പോകുമെന്നുറപ്പുള്ളോരാളെ കണ്ടെത്തി ഇരുവരുടെയും ചെലവിൽ നടത്തുന്ന വിവാഹങ്ങളാണ്,
  അല്ലാതെ കാരണവന്മാർ ജീവിതം മുഴുവൻ അധ്വാനിച്ച മുതലെടുത്തു കാലിയെ കച്ചവടമുറപ്പിക്കുന്ന പോലത്തെ പണിയല്ല.
  ഇനി ആ സമ്പ്രദായം ഇവിടെ വന്നെന്ന് ചിന്തിച്ചു നോക്കിയേ,
  എത്ര മരവാഴകൾക്ക് പങ്കാളിയെ കിട്ടും.
  ©neethi_athi

 • neethi_athi 33w

  ©neethi_athi

 • neethi_athi 34w

  എന്റെ മുറിവുകൾ കൂടിയാണ് ഞാൻ,
  എന്റെ പൊറ്റ പിടിച്ച വടുക്കളും കൂടിയാണ് ഞാൻ,
  എന്റെ മുറിവുണക്കാൻ എനിക്ക് മരുന്നായ മനുഷ്യർ കൂടിയാണ് ഞാൻ
  എന്റെയുന്മാദങ്ങൾ കൂടിയാണ് ഞാൻ
  എന്റെ ഭ്രാന്തൻ പൊട്ടിച്ചിരികൾ,
  നേരം തെറ്റിയുള്ള കരച്ചിലുകൾ ശബ്ദകോലാഹലങ്ങൾ
  നിങ്ങളെ പലപ്പോഴും ബുദ്ധിമുട്ടിലാക്കിയേക്കാവുന്ന കൗതുകം,
  അടങ്ങാത്ത വിശപ്പ്
  മലവെള്ളപ്പാച്ചിൽ പോലെ അടിച്ചൊഴുക്കി കൊണ്ട് പോകുന്ന സ്നേഹം
  ഒക്കെയുമാണ് ഞാൻ
  എനിക്കെന്തെന്നാൽ
  നിറഞ്ഞു നിലാവുള്ള
  തണുപ്പൻ കരുതലുള്ള എന്നെയറിഞ്ഞൂടാ

  നിങ്ങൾക്കെന്നെ ഞാനായിട്ടെടുക്കാം
  അല്ലെങ്കിലെന്നെ വെറുതെ വിട്ടേക്കുക
  ©neethi_athi

 • neethi_athi 34w

  ഇനിമേലൊന്നിനും നിറമില്ലെന്നു നിനച്ചു
  ഞാനുറക്കിലേക്ക് പിന്തിരിയുമ്പോൾ,
  നിറവായി വന്നെന്നെയുയർത്തിടുന്നോരെൻ
  പലശാഖ പോറ്റുന്ന സ്മൃതിസൗമ്യതേ
  ©neethi_athi

 • neethi_athi 34w

  നിങ്ങൾ ആരെയുമറിയാത്ത, ഭാഷയറിയാത്ത, സ്ഥലത്തെ പറ്റി യാതൊരു തിട്ടവുമില്ലാത്ത ഒരിടത്തു ചെന്നെത്തി പെട്ടിട്ടുണ്ടോ,
  അങ്ങനെയൊരു സാഹചര്യത്തിൽ അർദ്ധ രാത്രിയിൽ ഒരു പെണ്ണിനോട് വീട്ടുടമസ്ഥൻ നാളെ ഇവിടുന്നിറങ്ങണം, പുതിയ സ്ഥലം കണ്ടെത്തണം ന്ന് കേൾക്കുമ്പോൾ നിങ്ങൾക്കെന്താണ് തോന്നുക.
  ഓർക്കണം നിങ്ങൾക്കവിടെ ആരെയും അറിഞ്ഞൂടാ, ആയിരക്കണക്കിന് കിലോമീറ്റർ ദൂരത്തുള്ള നിങ്ങളുടെ വീട്ടുകാരോടും ഇത് പറയാൻ പറ്റില്ല, അവരവിടെയിരുന്ന്
  എന്ത് ചെയ്യാനാണ്, ഉമ്മക്കരച്ചിലിന് ഞാൻ തിരി കൊളുത്താനോ, ഗുളിക മേൽ നിൽക്കുന്ന വാപ്പാന്റെ ഹൃദയത്തെ ഞെരടി നോവിക്കാനോ...
  ഭക്ഷണം കഴിക്കാതെ കൊടും ചൂടത്തു എത്ര ദിവസം പിടിച്ചു നിക്കാം ന്നായി പുതിയ പരീക്ഷണം, പൈസ ഇല്ലാഞ്ഞിട്ടല്ല, വിശപ്പില്ല, ദാഹമുണ്ട്, കൂട്ടിനാരുമുണ്ടായിരുന്നില്ല, അങ്ങനെയായിരുന്നു വിചാരം മുഴുവൻ.
  ക്യാമ്പസ്സിൽ ആളൊഴിഞ്ഞിടമില്ല പോയിരുന്നു കരയാൻ, ബാത്‌റൂമിൽ അധിക സമയം കിട്ടുകയുമില്ല...
  പിന്നെന്തു ചെയ്യും
  ഉള്ളിലും പുറത്തും ചൂട്,
  ആരുമില്ലെന്ന ചിന്തയാണ് ഓരോ നിമിഷവും തലയ്ക്കുള്ളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നത്.
  ഭാഷയറിയാഞ്ഞിട്ടാണ്, നാശം. പുറപ്പെട്ടു വന്ന സമയത്തെ ശപിച്ചുകൊണ്ടിരുന്നു.

  എത്ര ദിവസമായിരുന്നു അങ്ങനെ എരിച്ചു തീർത്തത്?
  ഓർമയില്ല...
  അങ്ങനെ നാട്ടിൽ നിന്നൊരു ഫോൺ കാൾ എത്തി. അന്ന്
  ആരുമില്ലാത്തവരായി ആരുമുണ്ടാവില്ലന്നൊരു തിരിച്ചറിവുണ്ടായി...

  അപരിചിതരെ എളുപ്പം വിശ്വസിക്കരുതെന്ന് പറയും,
  ശെരിയായിരിക്കാം, തെറ്റായിരിക്കാം,
  എന്നെ പലപ്പോഴും ചേർത്ത് നിർത്തിയതും കണ്ണീരൊപ്പിയതും അത്താണിയായതും അപരിചിതരായിരുന്നു.


  #malayalam

  Read More

  ഒറ്റ

  ©neethi_athi