Grid View
List View
Reposts
  • music_of_a_little_soul 4w

    Wrecked ..

    My soul seems to be rusting
    Rusting without rest .
    Yes! I'm exhausted
    ©music_of_a_little_soul

  • music_of_a_little_soul 4w

    ചിലരൊക്കെ സങ്കടം സഹിക്കാൻ വയ്യാതെ വിങ്ങി പൊട്ടുന്നുണ്ട്
    ചുറ്റും തേങ്ങലുകൾ കേൾക്കുന്നു.
    എനിക്ക് നിന്നെ കെട്ടിപ്പിടിക്കാൻ കൊതിയാകുന്നു . നെറുകയിൽ സ്നേഹ പൂർവ്വം തലോടനം. കവിളുകളിൽ ചുംബിക്കണം . പക്ഷേ എനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ. ആകെ മൊത്തം ഒരു മരവിപ്പ് ആണ്.
    എന്നെ നോക്കി ചിരിച്ചിരുന്ന നിന്റെ കണ്ണുകളിൽ ഒരു കടൽ കെട്ടിക്കിടക്കുന്നു.
    നിന്റെ വിറയ്ക്കുന്ന ചുണ്ടുകളിൽ എന്നെ വിളിക്കുമ്പോൾ എന്തിനാ ഇത്ര വേദന ....!?
    എന്റെ അടുത്തേയ്ക്ക് വരും തോറും നിന്റെ ചങ്കിടിപ്പ് എനിക്ക് കേൾക്കാം .
    എങ്കിലും ഒന്നും മിണ്ടാൻ പറ്റുന്നില്ലല്ലോ..?!
    എന്റെ അടഞ്ഞ മിഴികളിൽ അയാൾ വിരലുകൾ വെച്ചു..നെറ്റിയിൽ കുരിശു വരച്ചു അന്ത്യ ചുംബനം നൽകി....പിന്നെ എല്ലാം നിശബ്ദം ആയിരുന്നു

    ഒരിക്കലും അവസാനിക്കാത്ത ലോകത്തേയ്ക്ക് ഞാൻ യാത്ര തുടർന്നു.....ഒന്നും മിണ്ടാൻ കഴിയാതെ

    #മരണം
    ©music_of_a_little_soul

  • music_of_a_little_soul 4w

    Dreams

    കൊഴിഞ്ഞു പോയ ഇതളുകൾക്ക് അയാളുടെ സ്വപ്നങ്ങളുടെ നിറമായിരുന്നു.
    ദിനരാത്രങ്ങൾ കാറ്റു പോലെ കടന്നു പോയി
    നിറം മങ്ങിയ സ്വപ്നങ്ങൾക്ക് കൂട്ടിരിക്കാൻ അവൾ മാത്രം വന്നില്ല.
    പുതിയ പൂക്കൾ തേടി അവൾ യാത്ര തുടർന്നുകൊണ്ടേയിരിന്നു.
    ഇന്നും അയാൾ തേടുകയാണ് . തന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകിയവളെ ....
    ©music_of_a_little_soul

  • music_of_a_little_soul 5w



    ഇന്നലെകളിലെ എന്നിലേക്ക് ഒരു യാത്ര
    അൾത്താര ഓർമ്മയിൽ മിഴികൾ നനയുന്നു
    എപ്പോഴോ മുറിയപ്പെട്ടതിന്റെ
    പെസഹ നാളുകൾ
    ©music_of_a_little_soul
    # ഇന്നലെകൾ

  • music_of_a_little_soul 5w

    നിഴല് പോലും മാഞ്ഞു തുടങ്ങിയപ്പോൾ
    അയാൾക്കു നിലാവിനേക്കാൾ
    ശോഭ ആയിരുന്നു

    അവന്റെ കണ്ണുകളിലെ പ്രകാശം താങ്ങാൻ കഴിയാതെ ഞാനാ കരങ്ങളിൽ അമർത്തി പിടിച്ചു

    അപ്പോഴും ആ മുറിവുകളിൽ രക്തം ഒഴുകുന്നുണ്ടായിരുന്നു.
    ©music_of_a_little_soul

  • music_of_a_little_soul 5w

    അകലം

    നമുക്ക് ഇടയിൽ അകലം വേരു പാകി തുടങ്ങിയിരുന്നു
    വേനൽ ചൂടിന്റെ കാഠിന്യത്തിലും അത് പച്ച പിടിച്ചു
    നിന്റെ കാത്തിരിപ്പിന്റെ ദിനങ്ങളും അതിൽ മഴയായി പെയ്തിരുന്നു
    ©music_of_a_little_soul

  • music_of_a_little_soul 5w

    Love

    According to me...
    Investments നേക്കൾ benefits focus ചെയ്യാൻ "Love is not a business "
    ©music_of_a_little_soul

  • music_of_a_little_soul 6w

    പഴയ താളുകൾ എല്ലാം മറിച്ചു നോക്കി....ചിലതൊക്കെ ചിതലരിച്ച ഓർമകൾ പങ്കുവെയ്ക്കുന്നു
    എങ്കിലും മുറിപ്പാടുകൾ പോലെ ചില ചിത്രങ്ങൾ തിളങ്ങുന്നു
    ©music_of_a_little_soul

  • music_of_a_little_soul 6w

    യഥാർത്ഥത്തിൽ ഒറ്റപ്പെട്ടു പോയവന്
    ഏകാന്തതയെ വർണ്ണിക്കാൻ കഴിയില്ല.
    ഒറ്റപ്പെടലിന്റെ സാഹിത്യവും
    വഴങ്ങില്ല
    അതൊരു സത്യമാണ്.....
    ©music_of_a_little_soul

  • music_of_a_little_soul 6w

    പ്രാർത്ഥിച്ചാലും വീഴും ഇല്ലെങ്കിലും വീഴും. പിന്നെ എന്തിനാ പ്രാർത്ഥിക്കുന്നേ?

    പ്രാർത്ഥിക്കുന്നവൻ താഴെ വീഴുമായിരിക്കും പക്ഷേ എന്നന്നേയ്ക്കുമായി തകർന്നുപോകില്ല!
    ©music_of_a_little_soul