Grid View
List View
Reposts
  • music_of_a_little_soul 13h

    പഴകുന്തോറും വീഞ്ഞിനു ലഹരി കൂടും
    ചില സ്നേഹ ബന്ധങ്ങൾക്കും

    എങ്കിലും എല്ലാം വിവേകത്തോടെ പുതുക്കണം

    പുതിയ തോൽക്കുടങ്ങൾ അനിവാര്യമാണ്
    പുതിയ വീഞ്ഞ് സൂക്ഷിക്കാൻ
    എങ്കിലും പഴയ തോൽക്കുടങ്ങളാണ് പലരും
    ©music_of_a_little_soul

  • music_of_a_little_soul 1w

    വാക്കുകൾക്കിടയിൽ മൗനം മതിലുകൾ പണിയുകയാണ്
    എങ്കിലും മതിലുകൾക്ക്‌ അപ്പുറവും ഇപ്പുറവും
    ഞങ്ങൾ സ്നേഹിച്ചുകൊണ്ടേയിരുന്നു ...
    ©music_of_a_little_soul

  • music_of_a_little_soul 1w

    Unknown Poet

    അയാളുടെ കവിതകൾക്ക് എന്തോ ഒരു കാന്തിക ശക്തി ഉണ്ടായിരുന്നു...ഇരുളിൽ നിന്നും എന്നെ പ്രകാശത്തിലേക്ക് ആകർഷിക്കുന്ന ഒരു ശക്തി
    ©music_of_a_little_soul

  • music_of_a_little_soul 2w

    Love

    Love is greater than pragmatism
    ©music_of_a_little_soul

  • music_of_a_little_soul 2w

    Gallery

    സന്തോഷം നിറഞ്ഞ നിമിഷങ്ങൾ മാത്രം ചിത്രങ്ങളായി ഗ്യാലറിയിൽ ഉണ്ടാകുമല്ലേ?


    "ആര് പറഞ്ഞു, ഇതിൽ എനിക്ക് മാത്രം കാണാവുന്ന സങ്കടങ്ങൾ ഉണ്ടല്ലോ!"
    ©music_of_a_little_soul

  • music_of_a_little_soul 3w

    Chettayi❤️

    പ്രതീക്ഷകൾ പലപ്പോഴും മാംസം ധരിക്കാറുണ്ട്
    സ്നേഹം ഹൃദ്ധയത്തിൽ മുളപൊട്ടി തുടങ്ങുമ്പോൾ

    ഒരുപാട് അകലെയെന്ന് കരുതിയ
    ഒരാളുടെ അരികിലാണ് ഇപ്പോൾ
    വാക്കിനും വരികൾക്കും അപ്പുറം
    എന്റേതെന്ന് പറയാൻ ഇഷ്ടമാണ്.

    അത്രമേൽ വലുതായ സ്നേഹത്തിന്
    ഇത്രമേൽ അടുപ്പിക്കാൻ ശക്തിയുണ്ട്

    #AchanChettayi ishtam
    #brother luv
    ©music_of_a_little_soul

  • music_of_a_little_soul 4w

    ആദ്യം കയ്ക്കും പിന്നെ മധുരിക്കും - നെല്ലിക്ക
    ആദ്യം മധുരിക്കും പിന്നെ കയ്ക്കും - ചില മനുഷ്യർ
    ©music_of_a_little_soul

  • music_of_a_little_soul 4w



    ചില നഷ്ടങ്ങൾ പോലും നേട്ടങ്ങൾ ആകാം
    കൊഴിഞ്ഞ് പോയ ഇലകൾ
    വേരിൽ അലിഞ്ഞു ചേരും പോലെ

    അടർന്ന ബന്ധങ്ങൾ പോലും
    വളർച്ചയേകുന്നതാകാം!
    #ജീവിതം
    ©music_of_a_little_soul

  • music_of_a_little_soul 4w

    ഒരാൾ

    എല്ലാ മനുഷ്യരും ഒരിക്കൽ
    നിശബ്ദതയെ പ്രണയിക്കും

    നിന്റെ നിഴലുപോലും കഥകൾ എഴുതും
    ആരും കാണാത്ത നിന്റെ നോവുകളിൽ സ്നേഹത്തിന്റെ തൈലം പൂശിയ "ഒരാളുടെ കഥ"
    ©music_of_a_little_soul

  • music_of_a_little_soul 5w

    ഓർമ്മയിൽ തെളിയുന്നത് ഒക്കെയും
    നീ ആയി മാത്രം തളിർക്കുന്നതെന്തെ?

    #love
    ©music_of_a_little_soul