moonbelle

akshareeyam.blogspot.com/

നിലാവിനോടിഷ്ടം കൂടിയവൾ..

Grid View
List View
Reposts
 • moonbelle 78w

  ©moonbelle

 • moonbelle 89w

  നിന്റെ പ്രിയ ഹൃദയങ്ങളുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട ദിനം...
  നിന്റെ കണ്ണുനീരിനെ ആഘോഷമാക്കി മധുരം പകുത്ത ദിവസം...

  ആയുസ്സിന്റ പുസ്‌തകത്തിൽ ഒരു താളു കൂടി എഴുതപ്പെടവേ...
  അനന്തമായ ഈ ജഗത്തിൽ മടങ്ങവേ ഓർത്തിടുക...
  കരങ്ങൾ ശൂന്യം..
  പങ്കിടീക്കുക സ്നേഹവും സൗഹൃദവും സാഹോദര്യവും...

  പിറന്നാളാശംസകൾ... @arnavpravindran

  Read More

  അനിയത്തിക്കുട്ടിക്ക്...

  ©sooryan
  ©moonbelle

 • moonbelle 93w

  നനഞ്ഞൊട്ടിയ കൺപീലിത്തുമ്പിൽ,
  അവൾ പറയാതെ ബാക്കി വെച്ച കഥകളുണ്ടായിരുന്നു..
  മൂർച്ചയുള്ളവ..
  പരസ്പരം അറിയാതെയും
  പരിസരം മറന്നട്ടഹസിച്ചവ..
  പുൽക്കൊടി തൻ മുനമ്പിൽ തട്ടും
  വിധം വ്രണഭഞ്ജിതമാക്കാൻ കെല്പുള്ളവ...

  Read More

  നനഞ്ഞൊട്ടിയ കഥകൾ

  ©moonbelle

 • moonbelle 94w

  അയാൾ മടിച്ച്‌ മടിച്ച് വേദനിപ്പിക്കുന്ന ആ സത്യം അമ്മയോട് പറഞ്ഞു. ഡ്രൈവർ സീറ്റിനു സൈഡിൽ വന്നിടിച്ചതുകൊണ്ട് അച്ഛനെ രക്ഷിക്കാനായില്ല."

  "അപ്പോ തന്റെ ചേച്ചി?"

  "ചേച്ചിക്ക് എന്തു പറ്റിയെന്ന് ഞങ്ങൾക്കറിയില്ല. ഞങ്ങളെ രക്ഷിച്ച ഒരാളും, മറ്റാരെയും കാറിലോ അതിനടുത്തോ കണ്ടില്ലെന്നാ പറഞ്ഞേ. ഒരുപാട് തിരഞ്ഞു. പക്ഷേ...."

  അവളിൽ നിന്ന് തികട്ടി വരുന്ന കരച്ചിൽ റൂമിലെ ശൂന്യതയുടെ മാറിൽ പിടഞ്ഞു മരിക്കാൻ അവൾ ആവുന്നതും ശ്രമിച്ചുകൊണ്ടിരുന്നു.

  "അനുകുട്ടിയേ... എന്നതാ ഇത്... വിഷമിക്കല്ലേ..
  തനിക്കു ഒരു നാൾ കണ്ടെത്താൻ പറ്റിയേക്കും."

  "പറ്റിയേക്കും എന്നല്ല ചേച്ചി. സാധിച്ചുവെന്ന് വേണം പറയാൻ."

  "എന്ന് വെച്ചാൽ?"

  "അത്..
  എന്റെ ചേച്ചി...
  അത് മനു ചേച്ചിയാ."

  "ഞാനോ!
  നീ.. നീ.. എന്തൊക്കെയാ ഈ പറയുന്നേ...!... ചേച്ചി തന്നെയാ...
  നിനക്ക് അറിയുമോ...
  എടാ..
  ആരോ ഉപേക്ഷിച്ചിട്ടുപോയ എന്റെ കുട്ടികാലം ഒരു അനാഥലായത്തിൽ... പിന്നെ ദൈവദൂതരായി വന്ന സൈമൺ മാഷും റസിയ ടീച്ചറും... ഞാൻ എങ്ങനെ..?"

  "ചേച്ചി.. ഞാൻ പറയാം...
  ഈ സംഭവങ്ങൾ നടന്നപ്പോൾ ചേച്ചിക്ക് മൂന്നര നാലു വയസ്സൊക്കെയെ പ്രായമുള്ളു. അത് കഴിഞ്ഞുള്ളതല്ലേ ചേച്ചിക്ക് ഓർമ്മയുള്ളു? സ്വാഭാവികമല്ലേ...
  അപ്പോൾ എങ്ങനെയാ എന്റെ ചേച്ചി അല്ലെന്ന് ഉറപ്പിക്കാൻ പറ്റുക...അല്ലെ... എബിയേട്ടാ...?"

  "ശരി.. ശരി... ആവട്ടെ...സമ്മതിച്ചു.എന്നാൽ പറയു.. പക്ഷേ അത് ഞാനാണെന്ന് അനുവിന് എങ്ങനെ മനസിലായി... കേൾക്കട്ടെ...."

  "ആവാമല്ലോ.. തെളിവ് തരാം..
  Dove's Nest orphanage.. അത് തന്നെ അല്ലെ ചേച്ചിയുടെ orphanage?"

  "അതെ.... But..."

  മാനസിയുടെ മുഖത്ത് ചോദ്യങ്ങളുടെ ഞെരുക്കം പ്രകടമായി കാണാമായിരുന്നു.

  " മനു ചേച്ചി... പറയാം...
  കുട്ടികാലം തൊട്ട് പല ആത്മാക്കളും എന്റെ മുന്നിൽ മിന്നി മറഞ്ഞിരുന്നെന്ന് പറഞ്ഞില്ലേ.
  അതിൽ അറിയുമോ ചേച്ചിക്ക്..?
  ഏറ്റവും കൂടുതൽ കണ്ടേക്കുന്നത് ...
  എൻ്റെ..... അല്ല...
  നമ്മുടെ അച്ഛനെ തന്നെ.....!!!

  എന്നൊക്കെ അച്ഛനെ കണ്ടോ, അന്നൊക്കെ പറഞ്ഞതും ആവശ്യപ്പെട്ടതും ഒന്നു മാത്രം...

  (തുടരും #aaro)

  Read More

  ആരോ

  103

 • moonbelle 94w

  ചിലന്തിവലയായി നെയ്ത ചിന്തകളിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ ഉലഞ്ഞു പൊട്ടി ഞെട്ടിയുണർത്തി മാനസിയെ ആ നിമിഷത്തിലെ എബിയുടെ ചോദ്യം....

  "മാനീ.. കുറേ നേരമായി ഞാൻ ശ്രദ്ധിക്കുന്നു. താൻ എന്തോ കാര്യമായ ആലോചനയിലാണ്. എന്നതാ കാര്യം?"

  "അതെ... ശരിയാ ചേട്ടാ.. ഞാനും കണ്ടു...."

  "ഏയ്യ്...ഒന്നുമില്ല എബി...
  മറ്റൊന്നുമല്ല.
  ബാല്യം മുതൽ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ പേറി നടന്നിരുന്നു . അതിനെല്ലാം തൃപ്തമല്ലാത്ത ഉത്തരങ്ങൾ പല രീതിയിൽ ലഭിച്ചെങ്കിലും പലപ്പോഴും എൻ്റെ ജാതകദോഷങ്ങൾ എന്നെ നോക്കി പരിഹസിക്കുന്നതിനെയും കളിതമാശയായി കണ്ടതും...
  പക്ഷേ ഒരു ചോദ്യം..
  മനസ്സിൻ്റെ ഉള്ളറകളിൽ സ്വയം ചോദ്യമുയർത്തിയിരിക്കുന്നു.
  അന്ന്...
  എന്നെ സഹായിച്ച അയാൾ..???
  അതാരായിരുന്നു....
  ആ മുഖം... ഒരിക്കലും കണ്ടിട്ടില്ല...
  ഇപ്പോഴും..."

  "മാനീ.. ക്ഷമി...
  അതിനുള്ള മറുപടിയും എപ്പോഴെങ്കിലും നമ്മളെ തേടിയെത്തും.
  ആത്മാർത്ഥയുടെ ഫലം സത്യമല്ലേ...."

  "മനു ചേച്ചീ..
  എനിക്ക്..
  എനിക്കറിയാം... സത്യത്തിൽ അതാരാന്ന്."

  "എന്ത്.....???
  സത്യം!? നിനക്കെങ്ങനെ...?
  ആരാ?"

  "പറയാം.
  ചേച്ചി ക്ഷമയോടെ കേൾക്കണം."

  അവൾ ഓർമകളുടെ ചിരാതുകളെ തേടുന്നവെന്ന് നീറിയെരിയുന്ന മഷിക്കണ്ണുകളിലെ തിളക്കം സൂചിപ്പിച്ചു.

  "ചേച്ചി...
  ചേച്ചി ഇന്നലെ ചോദിച്ചില്ലേ അച്ഛനെ പറ്റി.
  അച്ഛൻ...
  എന്ത്‌ സംഭവിച്ചു എന്നത് വെറും പറഞ്ഞറിവ് മാത്രം...

  എനിക്ക് 2 വയസ്സുള്ളപ്പോൾ എന്നാ അമ്മ പറഞ്ഞേ.
  അച്ഛൻ, അമ്മ, ചേച്ചി, ഞാൻ.. സന്തുഷ്ട മാതൃക കുടുംബം....

  അങ്ങനെയൊരു ദിവസം...
  ഞങ്ങൾ എല്ലാവരും കൂടി അന്ന് കൊച്ചിയിലേക്ക് ഒരു യാത്ര പോയിരുന്നത്രേ...
  ആദ്യമായി വാങ്ങിയ കാറിൽ അച്ഛൻ്റെ ഒരു ആഗ്രഹം...
  കുടുംബസമേതം കറങ്ങാൻ. തിരിച്ചു വരുമ്പോൾ രാത്രി ഏറെ വൈകിയിരുന്നു.

  ഹൈവേയിലൂടെ പാഞ്ഞു വന്ന ഒരു മിനി വാൻ.....

  അമ്മ കണ്ണ് തുറക്കുമ്പോൾ ഞങ്ങൾ ആശുപത്രിയിലാണ്. അരികത്ത് പോറലേൽക്കാത്ത എന്നെയും കയ്യിലെടുത്ത് ഏതോ ഒരു വഴിപോക്കൻ. അച്ഛനെ കുറിച്ച് അന്വേഷിച്ചപ്പോൾ...

  (തുടരും #aaro)

  Read More

  ആരോ

  102
  ©moonbelle

 • moonbelle 96w

  "Of course... I have an idea, sir.
  അലക്‌സി മരിച്ച ആ റിസോർട്ടിലെ caretaker ഒരു കൈമൾ ഉണ്ട്.
  മാനി ചേച്ചിക്കറിയാം. We can have a talk-show with him... Right sir?"

  "That's great!!
  മാനസിയോട് പറഞ്ഞ് നാളേക്ക് റെഡി ആക്കു. We can conclude today's news session on the brim."

  "Sure sir"

  "Ok Deepak. കൂടെ വന്നവരെ Guest cabin ൽ ഇരുത്തിക്കോളൂ.
  And be ready @ 9.
  You will be the host and this will be your story."

  "ഞാൻ റെഡി ആണ് sir."

  "Ok. Now it is 7. You have 2 more hours to prepare. And always remember, supernatural powers നു അധികം ഊന്നൽ കൊടുക്കരുത്. എത്രയും വിശ്വസനീയം ആക്കി അവതരിപ്പിക്കുക.
  All the best"

  "Thank you sir"

  വിജയിന്റെ ക്യാബിനിൽ നിന്ന് പുറത്തു വന്ന ശേഷം, ദീപക് എല്ലാവരെയും guest ക്യാബിനിൽ കൊണ്ടിരുത്തി.

  "ചേച്ചി ... ഏട്ടൻസ്... ഇത്തിരി wait ചെയ്യാണേ... ഷോ @ 9... എടീ അനൂ.. വല്ല ജ്യൂസ്‌ ഒക്കെ സ്പോൺസർ ചെയ്‌തൂടെ നിനക്ക്.."

  "പോടാ... നീയല്ലേ ഇവിടെ പുലി... പുലിമടയിൽ പൂച്ചയ്ക്കെന്താ കാര്യം... അല്ലേ മാനി ചേച്ചി?"

  അവരുടെ നർമ്മസംഭാഷണങ്ങളിൽ വെറുതെ തലയാട്ടി ചിരിക്കുമ്പോഴും, അവൾക്കുള്ളിൽ ചിന്തകൾ മത്സരിച്ച് ഒച്ചപ്പാടുകൾ ഉണ്ടാക്കിയിരുന്നു. സമയബന്ധിതമെങ്കിലും, തിരിഞ്ഞുനോക്കുന്ന ഓരോ നോട്ടവും ഹൃദയത്തിൽ അവിചാരിതമായി അവളെ സഹായിച്ച മുഖങ്ങളെ വാർത്തെടുത്തു.

  "ആ സ്ത്രീ... ഡയറിയിൽ കുറിച്ചത് അലക്സിയുടെ അമ്മച്ചിയാണെന്ന് കരുതാം...
  അനുവിനെയും ദീപുവിനെയും കണ്ടെത്തിയത് യാദൃശ്ചികമാവാം...
  പക്ഷേ...
  മൈഥിലിയെന്ന സത്വം തന്നെ ഉള്ളം കൈയിൽ വെച്ച് അമ്മാനമാടിയ വേളയിൽ, സഹായിച്ച... അല്പനേരത്തേക്ക് കണ്ടതെങ്കിലും ഐശ്വര്യം നിറഞ്ഞ അയാളുടെ മുഖം ഇപ്പോഴും മായാതെ മനസിലുണ്ട്.

  ആരായിരുന്നു അയാൾ???"

  (തുടരും #aaro)

  Read More

  .

 • moonbelle 96w

  "...ഇല്ല ചേച്ചി. നമുക്ക് ആ rough copy കിട്ടിയല്ലോ....
  പോരാത്തേന് പഴയ കുറേ കുറിപ്പുകൾ.. ഭാഗ്യത്തിന് ...
  manuscripts of many other novellas...
  ഇത് അലക്സിയുടേതാണെന്ന് തെളിയിക്കാൻ... ധാരാളം..
  Be Positive.."

  "ഇതാ... നോക്കിയേ...
  ഈ ഫോട്ടോയും ടിവിയിൽ നിറഞ്ഞു നിൽക്കണം. മൈഥിലിയെ ഇനി മെല്ലെ ആളുകൾ മറക്കണം...
  ഇരുട്ടിലേക്ക് അവൾ പോകും....
  വിസ്മൃതിയുടെ താഴ്വരകളിൽ ഗതിയില്ലാതെ ഒറ്റപ്പെട്ട് എരിഞ്ഞു തീരയട്ടെയവൾ..
  സ്വകൃതിയായ മാനത്തെ വെള്ളിത്തേരിലൂടെ പുനർജനിച്ച്... നമ്മൾ publish ചെയ്യുന്ന അവന്റെ മറ്റു കഥകളിലൂടെയും അലക്സി ഇനിയും ജീവിക്കും.."

  "ചേച്ചിയേ... വികാരധീനയായോ...
  ഒന്നൊന്നര സാഹിത്യമാണല്ലോ...
  അപ്പോ ചേച്ചി കിടന്നോ. ഇനിയെല്ലാം നാളെ.
  ഇതെല്ലാം എന്റെ ബാഗിൽ വെക്കുന്നുണ്ട്. അവര് കാണണ്ട."

  "ഉം.. ശരി ദീപു... Goodnight"

  "Goodnight ചേച്ചി.."

  ****
  അന്ന് കൊച്ചിയിലെ N T News ആസ്ഥാനത്തിൽ....

  "Well done Mr Deepak. I am impressed with your work. Good coverage..."

  "Thank you sir."

  "Just a minute..."
  എന്ന് പറഞ്ഞ് വിജയ് റിസീവർ എടുത്തതും ദീപക് ആകുലപ്പെട്ടു.

  "ഹലോ, സ്നേഹ..
  Good that you came early.
  Like i told you yesterday,
  We have an exclusive.
  Immediately set up a crawler.
  Content file ഇപ്പോൾ തന്നെ മെയിൽ ചെയ്യാം.
  .
  I need it on the screen any minute from now.
  .
  Yes. Exclusive @ 9
  .
  Ok. Now get to work"

  "സാർ, എല്ലാം ok അല്ലെ... ഒന്നു ഞാൻ പേടിച്ചു.."

  "No nothing man.. Everything is set.. Be cool....

  But....

  ഈ അലക്സി...ഇപ്പോൾ...?
  എവിടെ?
  ചോദ്യങ്ങൾ വരും.
  അയാൾ മരിച്ചതിനു പിന്നിലെ മാഞ്ഞ സത്യങ്ങൾ.. അങ്ങനെ..
  അതും കൂടെ പുറത്തു വന്നേ പറ്റൂ. ഡയറിയിൽ അലക്സിയുടെ ആത്മാവ് എഴുതിയ കഥയായി present ചെയ്യാൻ പറ്റില്ല....
  നമ്മൾക്ക്...

  So...."

  (തുടരും #aaro)

  Read More

  .

 • moonbelle 96w

  "...ആ ഷോക്കിലാ നിലാവിളിച്ചേ.
  ഇപ്പോഴെന്നല്ല....കുട്ടിക്കാലം തൊട്ടേ.. പലരെയും കാണുന്നു, പല ശബ്ദങ്ങളും കേൾക്കുന്നു...പലതും...."

  "അപ്പോ നീ എന്തെ രാവിലെ പറയാഞ്ഞേ..?"

  "ഞാൻ പറഞ്ഞില്ലെ ചേച്ചി.. കുറേ കാലമായി സംഭവിക്കുന്നു. ചെറുപ്പത്തിൽ തൊട്ട് ഇങ്ങനെയാ...
  അമ്മയോട് പറഞ്ഞപ്പോ...
  ഇതൊക്കെ കളിയായി എടുത്തു. കുട്ടിയായ ഞാൻ മെനഞ്ഞെടുത്ത കുസൃതിക്കഥയായി കരുതി പരിഹസിച്ചു.. സ്വന്തം കാലിൽ നിൽക്കാറായപ്പോൾ...
  I consulted a doctor.
  അവരുടെ opinion, it is all just hallucination...
  അല്ലാതെ ഒന്നുമില്ലെന്ന്.
  പതിയെ...
  I had to accept... My thoughts അങ്ങനെ....
  പെട്ടെന്ന് lifeൽ അമ്മയേയും നഷ്ടപ്പെട്ടപ്പോൾ, ആ ശൂന്യതയിൽ ഒരുപാട് കഥാപാത്രങ്ങൾ മിന്നിമറയും.. ഒന്നുമില്ലെങ്കിൽ എന്റെ അമ്മയെയോ അച്ഛനെയോ കാണും ഇടക്കിടക്ക്..."

  "അപ്പോ അച്ഛൻ...."

  മാനസിയുടെ ആ ചോദ്യത്തിന്റെ ഉത്തരത്തിൽ തങ്ങി നിന്ന അനുവിന്റെ കണ്ണുനീർ തുള്ളികളുടെ ഉത്ഭവത്തിന് ഭംഗമായി ദീപക് റൂമിലേക്ക് കടന്നുവന്നു.

  "ആഹാ.. കൊള്ളാം. കൊള്ളാം...
  രണ്ടാളും കഥ പറഞ്ഞ് ഇരിക്കുവാണോ..? നിങ്ങള് തിരഞ്ഞു വല്ലതും കിട്ടിക്കാണുമോന്ന് അറിയാനാ ഞാൻ വന്നേ.
  എന്റെ ചേച്ചി.. ഈ പെണ്ണിന്റെ വായ തുറന്ന പിന്നെ അടക്കില്ല. നമ്മുടെ പണിയൊന്നും നടക്കില്ല."

  "ദീപു.. വാങ്ങിക്കും നീ...എന്റെ കൈയിൽന്ന്"

  "ഓ.. രണ്ടും കൂടെ കൂടിയാ അപ്പോ തുടങ്ങും..
  ഇതെന്തോന്നെന്റെ കർത്താവെ...
  ഇവർ..."

  "ശരി. ഞാൻ നിർത്തി.
  നിങ്ങള് വേഗം പരിപാടി തീർക്കു. നാളെ നേരത്തെ ഇറങ്ങണം..
  വിജയ് സാറിനെ കാണിച്ചിട്ടേ നമുക്ക് ഈ ന്യൂസ്‌ റിപ്പോർട്ട്‌ ചെയ്യാൻ പറ്റു."

  "Ok ദീപു..deal...
  നീ ചെല്ല്.. ഞങ്ങൾ വേഗം തിരച്ചിൽ കഴിഞ്ഞു വന്നേക്കാം.... അല്ലേ അനു..."
  * * *
  സമയം 2 മണി.

  "അതേയ്... ചേട്ടൻ കിടന്നോ ചേച്ചി?"

  "ഉം.. medicinesന്റെ effect ഉണ്ടാവുമല്ലോ. എബി ഉറങ്ങി. അനു ദേ സോഫയിൽ തൂങ്ങിയിരുന്നു ഉറങ്ങുന്നു"

  "Finally...
  ഹാവു.. വയ്യാതായി.
  But to an extent, it is perfect.. എല്ലാമായി."

  "Ok അല്ലെ ദീപു? ഒരു loop hole പോലുമില്ലല്ലോ?"

  "ഇല്ല..." എന്ന ഉത്തരത്തിനായ് നിശയുടെ അഭ്രപാളികളിൽ കർമ്മനിരതരായി രണ്ടു നിഴൽ രൂപങ്ങൾ എങ്ങോ ഇമവെട്ടാതെ..
  ദീപകിന്റെ വാക്കുകൾക്ക് കാതോർത്തിരുന്നു.

  (തുടരും #aaro)

  Read More

  .

 • moonbelle 97w

  നിലാവെളിച്ചത്തിന്റെ നേരിയ വെട്ടത്തിൽ മാനസി മെല്ലെ അവന്റെ കട്ടിലിന്മേൽ കേറി ഇരിപ്പുറപ്പിച്ച്‌, എതിരെ കോണിലുള്ള മേശയ്‌ക്കരികിലേക്ക് കണ്ണോടിച്ചതും...

  കസേരയിലിരിക്കുന്ന സ്ത്രീനിഴൽ രൂപം കണ്ട് അവൾ ഞെട്ടിയെഴുന്നേറ്റു. ഭാവവ്യത്യാസമില്ലാതെ അവർ അവിടെയുള്ള എന്തോ വസ്തുവിൽ ആർദ്രമായി തലോടുന്നുണ്ടായിരുന്നു.

  "എന്താ മനു ചേച്ചി... ചേച്ചി..
  ശബ്ദം ഒന്നും കേൾക്കാനില്ലല്ലോ.."

  താഴെ നിന്ന് പടികൾ കേറവേ അനുവിൻ്റെ വിളികളുടെ പ്രഭാവമാവാം,
  ശ്രദ്ധ തിരിച്ച് മേശയിലേക്ക് കണ്ണെത്തുമ്പോഴേയ്ക്കും അവിടെ അവർക്കു പകരം, ചെറു ശബ്ദങ്ങൾ പുറപ്പെടുവിച്ചു ജനലഴികളിൽ തൂങ്ങിയാടുന്ന ചങ്ങലപ്പൂട്ടുകൾ മാത്രം.

  "ദേ.. താഴെന്ന് തീൻമേശയിൽ നിന്നാ മെഴുതിരി കിട്ടിയേ..."

  "അതിങ്ങ് തന്നെ അനൂ."

  അനു വാതിൽ കടക്കുമ്പോഴേക്കും മാനസി ധൃതിയിൽ മെഴുകുതിരി വാങ്ങിച്ച് മേശയ്‌ക്കരികിലേക്ക് പാഞ്ഞു.

  "എന്തെ ചേച്ചി.. വല്ലതും കിട്ടിയോ.."
  മെഴുകുതിരി വെട്ടത്തിൽ സൂക്ഷ്മമായി മേശമേൽ എന്തോ പരിശോധിക്കുന്ന മാനസിയോട് അനു ചോദിച്ചു.

  "അനു.. പിന്നെ...
  ഞാൻ പറഞ്ഞില്ലേ..
  address ഡയ്‌റിയിൽ കുറിച്ചിട്ടു മറഞ്ഞ സ്ത്രീ..."

  "അതെ.. പറഞ്ഞിരുന്നു."

  "അത്... അത്.. അലക്സിയുടെ അമ്മച്ചിയായിരുന്നു."

  "ചേച്ചിക്കെങ്ങനെ..."

  "ഇതാ... ഇത് നോക്ക്.."
  മേശപ്പുറത്ത് അലക്സിയുടെയും അമ്മച്ചിയുടെയും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോയിലേക്ക് വിരൽ ചൂണ്ടി അവൾ പറഞ്ഞു.

  ഇരുട്ടിന്റെ മറകളെ മാറ്റി വെട്ടത്തിലേക്ക് ചുവുടുവെച്ച അനു ഒരുപിടി നല്ല സ്മരണകളുടെ ബാക്കിപ്പത്രമായി അവശേഷിക്കുന്ന ആ ചിത്രത്തിലേക്ക് അത്ഭുതത്തോടെ വീക്ഷിക്കുന്നതിനൊപ്പം അവളുടെ ചോദ്യവും മാനസിയെ തെല്ലും പരിഭവപ്പെടുത്തി.

  "ഇത്.. ഇത്...
  ഈ സ്ത്രീയെ തന്നെ ആണോ ചേച്ചി ഇന്ന് കണ്ടേ!"

  "അതെ അനു.. എന്തെ.. എന്താ മുഖം വല്ലാതായേ!?"

  "അപ്പോ.. അപ്പോ.. ഞാൻ കണ്ടത് വെറും തോന്നൽ അല്ല..
  ചേച്ചി.. ഞാൻ.. ഞാൻ.."

  "എന്റെ അനുക്കുട്ടീ.. എന്താടാ...
  കാര്യം പറ.."

  "I can see things..."

  "...Means..തെളിച്ചു പറ...?"

  "ഞാനും...
  കണ്ടതാ ചേച്ചി രാവിലെ...."

  (തുടരും #aaro)

  Read More

  .

 • moonbelle 97w

  കറന്റ് വന്നതും, അവിടേം ഇവിടേമായി സോപ്പിൽ മുങ്ങിയ അനുവിനെ കണ്ടതും എല്ലാവരും പൊട്ടിച്ചിരിച്ചു.

  "ഓഹോ...അനു കുളി കഴിഞ്ഞ് എത്തിയല്ലോ.
  ഇപ്പോൾ അങ്ങ് പോയല്ലെയുള്ളു?ഇതെന്താ...? ഏതു സോപ്പിന്റെ പരസ്യമാ...
  ശരി ശരി തുടച്ച്‌ വായോ..."

  "പോടാ.. പോടാ..ഹോ..
  നിങ്ങളൊക്കെ എങ്ങനാ പുറത്തെ ബാത്‌റൂമിൽ കുളിച്ചേ. ഇരുട്ടിൽ മനുഷ്യന് കൈയും കാലും വിറക്കുവായിരുന്നു, കൂടെ തണുപ്പും..
  പോരാത്തതിന് രാവിലത്തെ സംഭവോം."

  "അതൊക്കെ പോട്ടെ..
  ചേച്ചി.. ഭക്ഷണം കഴിച്ച് ഇനിയെന്താ plan?"

  "ശരിയാ..നമുക്ക് അധികം സമയമില്ല. അലക്സിയുടെ മുറിയിൽ പോയി ആവശ്യത്തിന് evidence.
  അവന്റെ ഫോട്ടോ ഉണ്ടെങ്കിൽ അത്.. most important...
  ഈ കയ്യെഴുത്തുപ്രതിയുടെ rough copy ഉണ്ടെങ്കിൽ അതും."

  "Yes മനു ചേച്ചി. എല്ലാം നമ്മുടെ ബാഗിലേക്ക് ആക്കിവെക്കാം രാവിലെ ആ തള്ള വന്ന് കണ്ടാ പിന്നെ അത് മതി..."

  "Ok മാനീ. ഞാനും സഹായിക്കാം."

  "എബി ഒന്നിനും വരണ്ട. rest എടുക്കു... we will.."

  "ചേച്ചി..
  ഞാനും ചേട്ടനും കൂടെ content develop ചെയ്യാം. ചേച്ചിക്കും അനുവിനും duty അയാളുടെ റൂമിൽ..."

  ഭക്ഷണശേഷം ഹാളിന്റെ വലത്തേ അറ്റത്തുള്ള മുകളിലെ മുറിയിലേക്ക് അനുവും മാനിയും പതിയെ നടന്ന്, സ്വല്പം സംശയത്തോടെ തന്നെ വാതിൽ തുറന്നു. ചുമരിലെ ഷെൽഫുകളും ബെഡിൽ നിരത്തിയിട്ട പുസ്തകക്കൂട്ടങ്ങളും അവരിൽ ഒരു ലൈബ്രറിയുടെ പ്രതീതിയുളവാക്കി.

  "ഇത് തന്നെ അലക്സിയുടെ മുറി."

  "ചേച്ചി... ചേച്ചിക്ക് പേടിയുണ്ടോ?"

  എവിടെയോ വിറയലിൻ്റെ സ്വരമിടറി അനു വാക്കുകൾ മുഴുമിപ്പിച്ചു.

  "ഹേയ്...എന്തിന്.. അലക്സി നമ്മളെ ഒന്നും ചെയ്യില്ല. അവനെ സഹായിക്കാൻ ആണ് നമ്മൾ വന്നേക്കുന്നെ."

  "ശേ... വീണ്ടും കറന്റ്‌ പോയല്ലോ ഞാൻ ഫോൺ എടുത്തോണ്ട് വരാം. ചേച്ചി ഇവിടെ നിൽക്ക്."

  "അനുക്കുട്ടീ.... പേടിക്കണ്ട..
  ഞാനെടുക്കാം.... വീഴും നീ."

  "അയ്യോ...
  അത്രേം നേരം ഞാൻ ആ മുറിയിൽ നിൽക്കണ്ടേ..
  നമ്മളില്ലേ... ആ പണിക്ക്...
  ഞാൻ പോയിട്ട് വരാം."

  അനു താഴെക്കിറങ്ങി...

  മരത്താൽ പണിത ഗോവണിയുടെ ഞരിഞ്ഞിളകുന്ന പലകയുടെ ദീനരോദനം ആ നിശ്ശബ്ദതയിൽ ഉയർന്നു കേട്ടു.


  (തുടരും #aaro)

  Read More

  .