Grid View
List View
Reposts
  • mohandas 1d

    അവൾ

    ഉടലുഴുതുയിർ പാതി മെയ്യിൽ പടർത്തിയും
    അഴകതിനമൃതമായി സ്നേഹമൂട്ടിയും
    കനവുകളിലായിരം കളി ചിരികൾ തേടിയും
    ഉള്ളിലൊരുയിരിൻ്റ കുഞ്ഞനക്കത്തിനായി
    കാതു കൂർപ്പിച്ചു കടൽ ചുഴിയോടു ചേർത്തും
    പാദമാദ്യമായ് പാതിയിൽ പതിച്ചിടും
    പാദമുദ്രകൾ ചുണ്ടോട് ചേർത്തും
    കുഞ്ഞു ജീവനായ് കുളിർ പകർന്നീടുവാൻ
    ഉൾനിറഞ്ഞൊരു തുള്ളി കണ്ണീരു നൽകിയും
    പ്രാണനേ നിൻ്റെ
    പ്രാണവേദനക്കൊടുവിലുയരുമാ
    കുഞ്ഞി നിലവിളിക്കൊപ്പം
    ഉരുകി ...
    ഉയിർശുദ്ധി നേടി ഞാൻ മാറിടും
    താതനായ് ....
    നിന്നുയിർ പകുത്തു നീ പേറിയതെന്നെയും കൂടിയെന്നറിഞ്ഞീടുകെൻ
    പ്രാണനേ... പാതിയേ...
    ©mohandas

  • mohandas 2w

    നിത്യപ്രണയിനി

    എങ്ങനെ അവസാനിപ്പിക്കണമെന്നറിയാതെ ഞാനുപേക്ഷിച്ച കഥകളുടെ ഭാണ്ഡവും ചുമന്നവൾ എൻ്റെ പിറകേ നടന്നു .. എൻ്റെ കാലുകളുടെ വേഗം കൂടിയെങ്കിലും ഞങ്ങൾക്കിടയിൽ അകലം കുറയുന്നു എന്ന തോന്നലിൽ ഞാൻ പിന്തിരിഞ്ഞു നോക്കിയതും ,എൻ്റെ കാലുകളെ കണ്ണുകൾ കൊണ്ട് കെട്ടിയിട്ട്, ഒരു നിശ്വാസദൂരം മാത്രം ഞങ്ങൾക്കിടൽ നിറച്ച്, അവൾ എൻ്റെ മുന്നിൽ നിറഞ്ഞ ചിരിയോടെ നിന്നു .. ചോദ്യോത്തരങ്ങളുണ്ടായില്ല .. ചിരി മായാതെ തന്നെ അവളാ അപൂർണതയുടെ ഭാണ്ഡം എനിക്ക് നീട്ടി ... വിറക്കുന്ന കൈകളോടെ ഞാനത് വാങ്ങി തുറന്നു ... ഓരോ കഥകളും അവളൊരു വരി കൊണ്ട് പൂർണതയിലെത്തിച്ചിരിക്കുന്നു ... അവളുടെ ചുണ്ടിൽ നിറഞ്ഞു നിന്നിരുന്ന ചിരി എൻ്റെ കണ്ണുകളിലൂടെ തുളുമ്പിയൊഴുകി ....ശേഷം അവളെൻ്റെ കൈയും പിടിച്ച് മുന്നോട്ട് നടന്നകന്നു...
    "ഇനി നിനക്കുറങ്ങാം എന്നോടൊപ്പം.. പ്രതീക്ഷകളുടെ പുലരികൾ തേടാത്ത ശാന്തമായ ഉറക്കം.."

    വഴിയരികിലായ് തുറന്നു കിടന്ന പുസ്തകത്തിൽ അവളെഴുതിയ വരികൾക്ക് മീതെ രണ്ട് പൂക്കൾ കൊഴിഞ്ഞു വീണു ....
    ©mohandas

  • mohandas 3w

    Mindset

    Many are suffering day by day
    Many are dying day by day
    And many are risking their own life out there for saving other's day by day
    But still people are dabating politics , blaming to and fro ,demandig credits and for them every death is like one more weapon to their arsenal..
    Then
    Whats more danderous,
    A virus or OUR MINDSET?!!
    ©mohandas

  • mohandas 8w

    Letter

    Thank you humans
    For the love you are "showing"
    For the hate you are spreading

    Never yours
    Nature

    ©mohandas

  • mohandas 9w

    Reality

    Pain is
    Having every one around
    And
    No one beside you

    ©mohandas

  • mohandas 9w

    TiMEs

    Past is the FUTURE of Present

    ©mohandas

  • mohandas 10w

    Do and Dont

    Its easy not to Love
    But
    Its so hard not to be loved

    സ്നേഹിക്കാതിരിക്കുക എന്നത് എളുപ്പമാണ്
    സ്നേഹിക്കപ്പെടാതിരിക്കുന്നത് അതി കഠിനവും
    ©mohandas

  • mohandas 10w

    Poll It

    Many are trying so hard to make political satires
    while politics itself is the best satire
    ©mohandas

  • mohandas 10w

    Own

    Face your FACE
    ©mohandas

  • mohandas 11w

    മൗനരാഗം

    പലപ്പോഴും തമ്മിലുള്ള പ്രണയം ആദ്യമായി വെളിപ്പെടുത്തുന്നത് പ്രണയിക്കുന്നവർ കണ്ടുമുട്ടുമ്പോൾ അവർക്കിടയിലേക്കറിയാതെ കടന്നു വരുന്ന നിശബ്ദതയായിരിക്കും
    ©mohandas