mihraj

Me, with my innate potentialities... You can, with your own risk�� https://youtu.be/3-R_oeeX6eY

Grid View
List View
Reposts
  • mihraj 1d

    വലിഞ്ഞ് കയറി വന്നവൻ, എന്നും അങ്ങനെ തന്നെയാണ്...

    അവനോട് പറയണ ഉറപ്പുകൾക്കും അത്രയേ, വിലയുണ്ടാവൂ...


    ©mihraj

  • mihraj 7w

    #മലയാളം

    Read More

    ഒന്ന് വിശ്രമിക്കാൻ നീ പറഞ്ഞപ്പോൾ, ഞാൻ ഓർത്തില്ല. ഇതൊരു നീണ്ട കാത്തിരിപ്പായിരിക്കുമെന്ന്.

    ©mihraj

  • mihraj 8w

    "എനിക്ക് വേണ്ടി സഹനമനുഭവിക്കുമ്പോഴാണ്,
    നീ എനിക്ക് അത്രമേൽ പ്രീയപ്പെട്ടവളാവുന്നത്."

    ©mihraj

  • mihraj 8w

    പതിനാലാം രാവിൽ, ഒരായിരം പൂർണ്ണചന്ദ്രന്മാർ എൻ്റെ മുന്നിൽ വന്ന് നിന്നാലും,

    നിൻ്റെ ഒരു നോട്ടം മതി എനിക്ക്...

    ഒരേ ഒരു നോക്ക് നിന്നെ
    കാണുന്നതാണെനിക്കിഷ്ടം.

    ©mihraj

  • mihraj 16w

    ആദ്യം അവൾക്കതൊരു കുസൃതിയായിരുന്നു.

    പിന്നീട് അതൊരു തമാശയായി തോന്നി.

    അധികം വൈകാതെ ആകാംക്ഷയിലേക്കും.

    എന്തിനേറെ,
    പ്രണയം, തന്നെ ഒരു പേടിയായി മാറി..!


    " അവൻ്റെ സ്നേഹത്തിന് മുൻപിൽ പതറിപോകുമോ-? എന്ന പേടി...!"

    ©mihraj

  • mihraj 26w

    ഡയറിക്കുറിപ്പ്

    .
    .
    .
    കഴിഞ്ഞ പിറന്നാളിന് ഞാനവൾക്ക് നൽകിയ ഡയറിയിൽ ഒരു പേജ് മാത്രമേ അവൾ എഴുതിയിട്ടുള്ളൂ...

    അത്, ഇങ്ങനെയാണ്.



    " മനസിൻ്റെ ചിന്തയിൽ നിന്നുയരുന്ന വാക്കുകൾ കുറിച്ചിടാൻ മാത്രമാണ് ഡയറി.
    എന്നാൽ, എൻ്റെ വാക്കുകൾ ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് മാത്രമാണ്. അതിന് നീ തന്നെ വേണം എൻ്റെ അരികത്ത്."


    നിനക്ക് വേണ്ടി സ്വന്തം ഞാൻ
    (ഒപ്പ്)

  • mihraj 31w

    ഒരു മഴയും കൂടെ കാറ്റും വന്നപ്പോ എനിക്ക് ഓർമ്മ വന്നത്, അവളെ ആയിരുന്നു.
    Feel my love

    Read More

    പ്രണയമാണത്രേ

    അന്ന് നീ പറഞ്ഞു, നിനക്ക് മഴ ഇഷ്ടമാണെന്ന്.
    പക്ഷെ, മഴ വന്നപ്പോൾ നീ കുട നിവർത്തി.

    പിന്നെ നീ പറഞ്ഞു, നിനക്ക് കാറ്റ് ഇഷ്ടമാണെന്ന്.
    എന്നാൽ, കാറ്റടിച്ചപ്പോൾ നീ ജനലും അടച്ചു.

    എന്നാൽ ഇന്ന് നീ പറയുന്നു...
    നിനക്ക്, എന്നെ ഇഷ്ടമാണെന്ന്,

    ഇനിയിപ്പോ, ഞാനടുത്ത് വരുമ്പോ...!

  • mihraj 32w

    "ഒന്ന് മറ്റൊന്നിനോട് സാദൃശ്യം ചൊന്നാൽ ഉപമ"
    @feeling_loved ��
    @mahar_theman ��
    @writers_zone ✌️

    Read More

    സത്യം പറഞ്ഞാൽ,
    നീയൊരു കുടിലാണ്
    ഞാനാകുന്ന ക്ഷുരകന് പാകമായ
    കൊട്ടാര സമാനമായ കുടിൽ.

    ©mihraj

  • mihraj 34w

    Conquer the World with Love.
    By : BoChe

    Read More

    ''ചില പുഞ്ചിരികൾക്ക്, ലോകം കീഴടക്കാനുള്ള സൗന്ദര്യമുണ്ടാകും."

  • mihraj 35w

    നിനക്കായ് പിറന്നവനെ കാത്തിരിക്കുന്നിതിനിടയിൽ,
    നിൻ്റെ പിറന്നാളിന് വേണ്ടി കാത്തിരിക്കുന്നവനായിരിക്കും, ഈ ഞാൻ...

    23 തികച്ചവളെ, സ്വാഗതം
    ഹാപ്പി ബർത്ത് ഡേ