Grid View
List View
Reposts
 • megha_99 36w

  #malayalam
  ശൈത്യത്തിന്റെ അവസാനം മുതൽ
  Artists Square ലെ തെരുവുകൾ തിരക്കുള്ളത് ആവും. ചിത്രകാരന്മാർ,ആസ്വാദകർ,ആർട്ട്‌ ഗാല്ലറികൾ, പ്രദർശനങ്ങൾ അങ്ങനെ ഓരോ കോണിലും ക്യാൻവാസുകൾ,അവ നിറഞ്ഞു നിൽക്കുന്ന നിറങ്ങളും.Van Gofh ഉം,Monet ഉം പകർത്തി വരച്ച paris ഉം അതിന്റെ മുഴുവൻ ഭംഗിയും ഈ തെരുവിലുണ്ട്.ഈ തെരുവിലെ ആകാശത്തിന് പോലും പല നിറങ്ങൾ ആണ്.എവിടെ നോക്കിയാലും ചായങ്ങൾ മാത്രം.
  നിറങ്ങളെ തേടിയായിരുന്നു എന്റെയും
  ഇവിടേക്കുള്ള യാത്ര.പൂർത്തിയാകാതെ ബാക്കി വച്ചൊരു ചിത്രമുണ്ട് മനസ്സിൽ ഇന്നും ബാക്കിയായി,അതിന്റെ പൂർണത തേടിയുള്ള അലച്ചിൽ ആണ് എന്നെ ഇവിടെ എത്തിച്ചത്.അന്ന് Le Paname യിലെ ചിത്ര പ്രദർശനത്തിന്റെ ഇടയിൽവച്ചാണ് ഞാൻ ആ കണ്ണുകൾ കാണുന്നത്,കടും നീല നിറമായിരുന്നു അവളുടെ ആ കണ്ണുകൾക്ക്.ഇതു വരെ ഇതു പോലെ ഒന്ന് എന്നെ പിടിച്ചു നിർത്തിയിട്ടില്ല.കടലിന്റെ ആഴം ഉണ്ട് അവയ്ക്കെന്ന്‌ എനിക്ക് തോന്നി, അല്ല ഒരു കടൽ തന്നെ ആണ് അതിനുള്ളിൽ.

  അടുത്ത ദിവസം ഞാൻ അവളെ വീണ്ടും ആ തെരുവിൽ കണ്ടുമുട്ടി.കലയെ തേടി, അതിന്റെ ആത്മാവ് തേടി യൂറോപ്യൻ നാടുകളിൽ തീർത്ഥാടനം നടത്തുന്ന അമേരിക്കക്കാരി...പിന്നീടങ്ങോട്ടു കലയെക്കാൾ എന്നെ അവളുടെ കണ്ണുകൾ പിൻതുടർന്നു. ഒരുമിച്ചുള്ള യാത്രകളിൽ എല്ലാം ആ കണ്ണുകളുടെ അഴങ്ങളിൽ നീന്തികയറാൻ ആണ് ഞാൻ കൊതിച്ചതും.അവളെ ഒരിക്കലും എന്റെ ചായങ്ങൾക്ക് പകർത്താൻ കഴിഞ്ഞില്ല,എന്റെ ചായങ്ങൾ മതിയാവില്ല ഒരിക്കലും അവളുടെ കണ്ണുകൾ വരക്കുവാൻ... ആ നിറം അവളുടെ മാത്രമാണ്.. അവൾക്കു മാത്രം സ്വന്തമായവ..

  Read More

  തന്റെ കുട്ടികാലത്തെ പറ്റി പറഞ്ഞ് ഒരിക്കൽ എന്റെ മുന്നിൽ അവൾ പൊട്ടികരഞ്ഞു. അന്ന് പ്രളയമുഖമായിരുന്നു അവൾക്ക്.ആ രാവിൽ അവളെ ചേർത്ത് നിർത്തി ആ ആഴങ്ങളിലേക്ക് ഞാൻ എടുത്തുചാടി. നിലതെറ്റി ശ്വാസം കിട്ടാതെ അതിന്റെ അഴങ്ങളിലേക്ക് ഞാൻ വീണപ്പോഴും കൂടെ അവൾ ഉള്ളതു പോലെ എനിക്ക് തോന്നി.ആഴങ്ങൾക്കും,ഇരുട്ടിനും അപ്പുറം ഒരു പുതിയ തീരം ഉണ്ടായിരുന്നു. അവിടം തികച്ചും ശാന്തമാണ്, നിശബ്ദമാണ്.എങ്ങും കടും നീല നിറം മാത്രം.
  തിരയിളകി, നിലയില്ലാതെ പേടിപ്പിക്കുന്ന കടൽ മാത്രമായിരുന്നു അന്ന് വരെ ഞാൻ കണ്ടിട്ട് ഉള്ളത്.ആഴങ്ങളിൽ കാണാൻ മറന്ന ഏകമായ ഒന്നിനെ ഞാൻ അന്ന് ആസ്വദിച്ചു.അവിടെ ഓളങ്ങൾ ഇല്ല.. എന്നിലേക്ക് മാത്രമായി ഒഴുകി,
  എന്നിലേക്ക് മാത്രമായി അവസാനിച്ച ഒരു കടൽ.ശ്വാസമറ്റ ചുംബനങ്ങൾക്ക് അപ്പുറം ഞാനും ഒരു ആഴി ആയി..
  എന്നിലെ പൂർണതയെ അന്ന് ഞാൻ കണ്ടെത്തി.അവളുടെ ആഴങ്ങളിൽ നിന്ന് ഞാൻ അവ നീന്തി എടുത്തു. അന്ന് മുതൽ ഞാൻ കണ്ടതിനൊക്കെ അവളുടെ കണ്ണുകളുടെ നിറമായിരുന്നു.
  എന്റെ ചായങ്ങൾക്കും ഒരേ നിറം മാത്രം...അവളുടെ കണ്ണുകളുടെ കടും നീല നിറം.
  ©megha_99

 • megha_99 38w

  വെളിച്ചം ഇറങ്ങിയ ഇടത്തിരുന്ന്
  അവൾ ഇരുട്ടിനെ പ്രണയിച്ചു
  ഇരുട്ടിലേക്കലിഞ്ഞ അവളെ
  പിന്നെ ആരും കണ്ടതുമില്ല...
  ©megha_99

 • megha_99 42w

  ഉടൽ മറന്ന് നിന്നിലേക്കും...
  ഉയിർ അകന്ന് നക്ഷത്രങ്ങളിലേക്കും..
  ©megha_99

 • megha_99 43w

  ഞാൻ പറയാൻ മടിച്ചൊരിഷ്ട്ടം,
  എന്നെ തഴുകാൻ മറന്ന ആ കാറ്റിനോടാണ്...
  ©megha_99

 • megha_99 43w

  വിട നൽകാതെ നീ അകലുക,
  ഒരു തിരിഞ്ഞു നോട്ടം പോലും
  എനിക്ക് നൽകരുത്..
  നിന്റെ മടങ്ങി വരവ് കാത്ത്‌ ഞാൻ ഇവിടെ ഉണ്ടാവും,
  വീണ്ടും ഒരുമിക്കുന്നതിനുള്ള വിടപറച്ചിലായി വെറുതെ എങ്കിലും ഞാൻ ഇതിനെ കരുതിക്കോളാം...
  ©megha_99

 • megha_99 43w

  ഉറക്കം തീരെ വരുന്നില്ല. മേശക്കരികിൽ തുറന്നിട്ട ജനലിലൂടെ നിലാവെളിച്ചം മുറിയിലേക്കൊഴുകി ഇറങ്ങി. മുറ്റത്തു പൂവിട്ട് നിൽക്കുന്ന പാലമരത്തിന്റെ ചിലകൾക്കിടയിലൂടെ തെളിഞ്ഞു നിക്കുന്ന നിന്നെ എനിക്ക് എന്റെ ഇവിടെ കിടന്നു കാണാം. ഇന്നലത്തെ മഴയിൽ നനഞ്ഞു മുറ്റത്തു വീണ പാലപ്പൂവിന്റെ ഗന്ധം പേറി നിക്കുന്ന രാത്രി, കുളിരായി പാതിരാകാറ്റും...
  ‌ദൂരെ ഓളമില്ലാതെ പരന്നുകിടക്കുന്ന നിളയെ സാക്ഷിയാക്കി ഈ രാത്രി ഞാൻ നിന്നെ നിശബ്ദമായി പ്രണയിക്കട്ടെ. നാളെ നീ ഇല്ല. ഇരുട്ടിലേക്ക് മടങ്ങി അടുത്ത പൗർണമി നാൾ നീ വരുമ്പോൾ കാത്തിരിക്കാൻ ഞാനും ഉണ്ടാവും. തമ്മിൽ കാണുന്നത് വരെ ഓർത്തിരിക്കാൻ ഇന്ന് ഈ രാത്രി എനിക്ക് തരൂ..
  ‌നിന്റെ നിലാവ് എന്നെ പുണരട്ടെ..
  ‌നിന്റെ ആകാശം ഞാൻ ആവട്ടെ...
  ‌ഞാൻ നീയായി മാറട്ടെ...
  ©megha_99

 • megha_99 44w

  നിന്റെ സ്വപ്നം എന്റെ ലോകമാവട്ടെ,
  നിന്റെ കാഴ്ച്ച എന്നിൽ അവസാനിക്കട്ടെ,
  നിന്റെ ശ്വാസം എന്നിൽ പുനർജ്ജനിക്കട്ടെ,
  അങ്ങനെ ഞാൻ നീയായി മാറട്ടെ...
  ©megha_99

 • megha_99 45w

  ശ്വാസംമുട്ടിയപ്പോഴാണ് ഞാൻ ഞെട്ടിയുണർന്നത്.
  കിടന്നിട്ട് അധികം നേരം ആയോ?
  എന്തോ ഒന്നും ഓർമയില്ല..

  എണീക്കുവാൻ സാധിച്ചില്ല..
  പുറകിലെ തൊടിയിൽ ഉള്ള വള്ളിപ്പടർപ്പുകൾ ആകെ എന്നെ വിഴുങ്ങിയത് പോലെ തോന്നി,
  അവ വേരുകൾ എന്നിൽ ഇറക്കിയിരിക്കുന്നു,
  എന്റെ കഴുത്തിൽ ചുറ്റി വലിക്കുന്ന ആ വള്ളികൾ ആണ് എന്റെ ശ്വാസം കവർന്നത്. എനിക്ക് ഇനി ശ്വാസം ഉണ്ടാവില്ല... ഞാൻ മരിച്ചിരിക്കുന്നു. ഞാനും പതുക്കെ അവരുടെ കൂടെ മണ്ണായി മാറുന്നു.
  ©megha_99

 • megha_99 46w

  പ്രതീക്ഷിച്ചിരുന്നത് പോലെ,
  മനോഹരമായ ചില ഇറങ്ങിപ്പോക്കുകൾ...
  ©megha_99

 • megha_99 46w

  ആരാണയാൾ?
  അറിയില്ല.
  ഇവിടെ എത്തിയത് മുതൽ എന്നെ തേടി ഇവിടെ എത്തുന്നു, ആരായിരുന്നു എനിക്ക് അയാൾ?
  കണ്ണുനീർ കൊണ്ടെൻ പാദങ്ങളെ പൂജിക്കുന്നു,
  ഒരു ചെമ്പനീർ പൂവെന്നും മറക്കാതെ എനിക്കായി സമ്മാനിക്കുന്നു,
  മറുപടിക്ക് എന്നവണം കാത്തുനിൽക്കാറുണ്ട് ഏറെനേരം...

  'നൽകാം നിനക്കായി എന്റെ മൗനം മാത്രം...
  അറിയുക ദേഹം വിട്ടകന്ന ദേഹി
  ആണിന്നു ഞാൻ,
  വെറും മണ്ണായി തീർണവൾ...
  ഇനി എനിക്ക് സ്നേഹിക്കാൻ ആവില്ല..
  പോവുക നീ,
  തിരിഞ്ഞൊരുനേരം പോലും നോക്കിടാതെ,
  മണ്ണ് ആവുന്നതിനു മുൻപേ ആ പ്രണയം മറ്റൊരുവൾക്കായി പകുത്തു നൽകുക...'
  ©megha_99