mariyashany

നിഴൽ ഉറങ്ങുമിടം

Grid View
List View
Reposts
  • mariyashany 13w

    എഴുതി തെളിഞ്ഞ അക്ഷരങ്ങളിൽ
    പലതും വെള്ളി മേഘങ്ങളിൽ
    പോയി ഒളിച്ചിരുന്നു
    അവയൊരൊന്നും താഴേക്ക് നോക്കി
    കൊഞ്ഞനം കുത്തി ചിരിച്ചു..
    ആ ചിരിയുടെ ആവേശത്തിൽ
    തെളിഞ്ഞ മേഘങ്ങളിൽ
    കാർമേഘങ്ങൾ ഓടി വന്നു
    ഒളിച്ചിരുന്ന അക്ഷരങ്ങളെ
    മഴത്തുള്ളികൾ ആയി
    ഭൂമിയുടെ മാറിലേക്ക് പകർന്നു..
    അവയൊരൊന്നും എന്റെ ഉള്ളിൽ
    വീണ് പുതിയ കാവ്യങ്ങൾ ആയി
    പരിണാമം ചെയ്തു...
    ©mariyashany

  • mariyashany 13w

    നിശബ്ദം ആയിരുന്ന എന്റെ മനസ്സിൽ
    തെളിഞ്ഞു നിന്ന നീലാകാശം
    കണ്ണു ചിമ്മി കടന്ന് പോയ മിന്നാമിന്നി
    കൂട്ടങ്ങളെ തേടി പോയി.

    തിരികെ എത്താൻ വൈകി നിന്ന കാറ്റും
    കുളിരും നിന്റെ സാമിപ്യം തേടി
    നിന്നിലേക്ക് പറന്ന് വന്ന
    നക്ഷത്രം ആയി മിന്നി തിളങ്ങി...

    ആ രാത്രി നിലാവിനെ മാടി വിളിച്ചിരുന്നു
    ആ നിലാവിൽ അലിഞ്ഞു നിന്ന
    നിന്റെ ഹൃദയവും എന്റെ കണ്ണുകളും
    നമ്മിലെ പ്രണയത്തെ കണ്ടു മുട്ടിയിരുന്നു..

    ©mariyashany

  • mariyashany 59w

    ഒരു മീൻ ആയി ആഴക്കടലിനെ
    മുത്തമിടാൻ ആരാണ് ആഗ്രഹിക്കാത്തത്....
    പൂവായും പൂമ്പാറ്റയായും...
    മഴയായും മഞ്ഞായും...
    മരമായും ഇലയായും....
    കുയിലായും കുരുവിയായും...
    ഒക്കെ ആകാൻ ഒരു നിമിഷം ആഗ്രഹിച്ചവർ ആയിരിക്കും നമ്മിൽ ഒരോരുത്തരും....
    ഒരിക്കലും നടക്കില്ല എന്ന് അറിയുന്ന സുഖമുള്ള
    ആഗ്രഹങ്ങൾ ആണ് അവയെല്ലാം......

    #Malayalam #masha

    Read More

    കുഞ്ഞേച്ചി......
    : എന്താ ആദി...
    ഈ മീനുകളെ ഒക്കെ കാണാൻ എന്ത് രസാ...
    : ആഹ്ഹ് അതെ...
    ശോ....
    : എന്താടാ ഒരു നെടുവീർപ്പ്...
    ഞാനും ഒരു മീൻ ആയിരുന്നു എങ്കിൽ എനിക്കും ഇങ്ങനെ വെള്ളത്തിൽ കൂടി നീന്തി നടക്കായിരുന്നല്ലോ...എന്ത് രസമായിരിക്കും..
    ശോ എനിക്ക് ആലോചിക്കാൻ മേല വെള്ളത്തിൽ കൂടി തകർത്ത് നടക്കാരുന്നു...
    : അത് ശെരിയ ആദി.....
    മീനിന് വെള്ളത്തോട് എന്ത് പ്രണയം ആ
    അതില്ലെങ്കിൽ മീൻ ജീവിച്ചിരിക്കില്ല......
    എന്താ കുഞ്ഞേച്ചി.....
    : ഒന്നുല്ലെടാ.......
    ©mariyashany

  • mariyashany 59w

    .

  • mariyashany 60w

    എന്നിൽ
    എവിടെയോ മറഞ്ഞിരുന്നു
    പുഞ്ചിരി തൂകി പ്രണയമാം നീ
    നിന്നിൽ ഞാനാം ശ്രുതി പോലെ...
    ©mariyashany

  • mariyashany 60w

    അകലങ്ങളിൽ ഇരുന്നൊരു പക്ഷി ചിലച്ചു.
    ജനൽ പാളികൾക്കിടയിലൂടെ ആ ശബ്ദം
    കാതുകളിൽ മുഴങ്ങി കേട്ടു....
    അപ്പോളും
    മഷി വിതറിയ മേശവിരുപ്പിൽ ചിതറി കിടന്ന അക്ഷരങ്ങൾ കൂട്ടി വായിക്കാൻ ആവാതെ കണ്ണുകൾ അടഞ്ഞിരുന്നു......

    പൂർത്തിയാക്കാതെ ബാക്കി വച്ച
    ഇരുണ്ട ജീവിതങ്ങൾ അതുനോക്കി വിലപിച്ചു......
    ആ കണ്ണീരിൽ പടർന്ന മഷി തണുപ്പിൽ
    അടഞ്ഞ കണ്ണുകൾക്ക്‌ പ്രകാശം വിതറി...
    ©mariyashany

  • mariyashany 61w

    .കാലം കാണാതെ പോയ ഓർമ്മകളുടെ ഒരായിരം അവശിഷ്ട്ടങ്ങൾ ഇന്നും പോയ വഴി നീളെ ചിതറി കിടന്നിരുന്നു....
    അവയിൽ എല്ലാം ഏതോ അഗാധമായ വിരസത പടർന്നിരുന്നു....
    വേനലിൽ കത്തി ജ്വലിക്കുന്ന വെയിലിന്റെ ചൂടിൽ അവയിൽ എല്ലാം മങ്ങൽ പടർന്നിരുന്നു....
    അവസാനം കാലം തെറ്റി പെയ്‌ത മഴയിൽ അവയെല്ലാം മറ്റൊരിടം തേടി ഒഴുകി നീങ്ങിയിരുന്നു..
    ©mariyashany

  • mariyashany 61w

    കാലം കടന്ന് കയറിയ മുഖ പുസ്തകങ്ങളിൽ പലതും
    കെട്ട് പൊട്ടിയ നൂലിനാൽ ബന്ധിച്ചിരുന്നു..
    പൊട്ടാത്ത നൂലിൽ നിന്നൊരു ചിറക്
    ഉയരങ്ങൾ താണ്ടിയിരുന്നു..
    ©mariyashany

  • mariyashany 61w

    നിന്നിൽ എത്താൻ ഉള്ള തീരം
    തേടി യാത്ര തുടങ്ങിയത് ആണ്.
    പക്ഷെ എന്ത് ചെയ്യാം
    അടുത്ത് എന്ന് മോഹിപ്പിച്ചു
    ദൂരേക്ക് മറയുന്നു നീ.....
    ©mariyashany

  • mariyashany 61w

    .