Grid View
List View
Reposts
 • mangadan 22w

  തിരിച്ചറിവുകൾ ❣️
  #malayalam

  Read More

  "മനുഷ്യനെന്ത് ഗന്ധമാണ്?"

  വാത്ത നടക്കുന്നതുപോലെ കുണുങ്ങിക്കുണുങ്ങി നടക്കുന്ന ബ്രിജീത്തയ്‌ക്ക് എറ്റേണൽ ലവ്വിന്റെ  മണമാണ്.അവരുടെ ഭർത്താവിന് ഓൾഡ്‌ മങ്കിന്റെയും വിൽസിന്റെയും ഗന്ധമാണ്.അപ്പന് ഉണങ്ങിയ വിയർപ്പിലെ ഉപ്പിന്റെ മണമായിരുന്നു. 

  -ഓരോ മനുഷ്യനും ഓരോ മണമല്ലേ?
  നീ പറയൂ,എനിക്ക് കാപ്പിപ്പൂവിന്റെ മണമല്ലേ?-

  ഒരു മറുപടി ഉണ്ടായത് കോട്ടയം മെഡിക്കൽ കോളേജിന്റെ അത്യാഹിത വിഭാഗത്തിന് മുൻപിൽ വച്ചാണ്. 

  "അല്ല.
  എല്ലാ മനുഷ്യർക്കും ഒരേ ഗന്ധമാണ്.
  അതിന് രക്തത്തിന്റെയും പഴുപ്പിന്റെയും മൂത്രത്തിന്റെയും  ഗന്ധമാണ്."
  ©മങ്ങാടൻ.

 • mangadan 40w

  ഒരു പ്രണയത്തെ അതിജീവിക്കുവാൻ നാം അപരിചിതരാകേണ്ടിയിരിക്കുന്നു

  Read More

  നമുക്ക് രണ്ട് അപരിചിതരായ മനുഷ്യരാകാം ❣️

  നമുക്ക് രണ്ട് അപരിചിതരായ 
  മനുഷ്യരാകാം. 
  ഒന്നും ഓർത്ത്
  വയ്ക്കേണ്ടതില്ലാത്ത 
  രണ്ട് പേർ. 

  എന്നിട്ട്
  വെറുതേഒരു കുന്നിന്റെ 
  മുകളിൽ നിന്ന് കൊണ്ട് 
  കാണുന്ന കാഴ്ച്ചയിൽ 
  മനുഷ്യരെ കാണാം. 


  ആകാശം ചുവക്കുന്നതും
  ചുവന്ന് ചുവന്നവയിരുളുന്നതും 
  നോക്കി 
  നെടുവീർപ്പിടതെയിരിക്കാം. 
  പിന്നെ, 
  മുകളിൽ ആകാശമില്ലെന്ന് കരുതാം 
  നക്ഷത്രങ്ങളെല്ലാം 
  മരിച്ചുവെന്ന്, 
  ചന്ദ്രൻ ഇല്ലാതെയായെന്ന്, 
  ഇനിയൊന്നും
  അവശേഷിക്കുന്നില്ലെന്ന് 
  ആശ്വസിക്കാം.

  പരസ്പര  സ്വാതന്ത്ര്യത്തിന്റെ 
  മൃഗതൃഷ്‌ണകളിൽ, 
  വെള്ളമില്ലാത്ത മേഘങ്ങളിൽ 
  നമ്മൾ സ്വാതന്ത്രരായെന്ന് നടിക്കാം.
  പിന്നീടതേപറ്റി ഓർക്കാതിരിക്കാം.  

  നമ്മൾ മനുഷ്യരാണെന്ന്, 
  ഒരു പ്രണയവും മനുഷ്യനെ  
  നോവിക്കാതെ
  കടന്ന്പോയിട്ടില്ലെന്നു 
  കവിതയെഴുതാം. 

  ഒടുവിൽ യാത്രചോദിക്കുവാൻ 
  പോലും നിൽക്കാതെ 
  ഒന്നും പറയുവാൻ ബാധ്യതകളില്ലാത്ത
  പ്രണയം ഇറങ്ങിപ്പോകും വരെ 
  കാത്തിരിക്കാം. 

  നോക്കൂ, 
  നമുക്ക് രണ്ട് 
  അപരിചിതരായ മനുഷ്യരാകാം. 
  ഒന്നും ഓർത്ത്
  വയ്ക്കേണ്ടതില്ലാത്ത
  രണ്ട് പേർ.  
    
  ©മങ്ങാടൻ.

 • mangadan 49w

  എന്നെയും നിന്നെയും നമ്മളാക്കിയ ചിരി ❣️
  നമ്മുടെ ആകാശങ്ങൾ ❣️
  #malayalam

  Read More

  "പിന്നെ,
  ഒന്ന് ചോദിക്കാൻ മറന്നു. 
  ഇപ്പൊ എന്ത് ചെയ്യുകയായിരുന്നു. ഞാൻ വിളിച്ചത് ബുദ്ധിമുട്ടായോ? "
  അവൾ  ഔപചാരികതയുടെ എല്ലാ ഭാവങ്ങളും ചേർന്ന ഒരു ചോദ്യം ചോദിച്ചു. 

  -ആഹ്. 
  ഞാൻ ഇവിടെ അത്യാവശ്യമായ ഒരു കാഴ്‌ച കാണുകയായിരുന്നു.-

  "കാഴ്ച? "

  -അതേ.. -

  "അതെന്താണ്? "

  -വെറുതെ പറഞ്ഞതാണ്.. -

  "ചുമ്മാ.. "

  -കുറച്ച് വട്ടുകൾ !-

  "ആഹാ.
  എന്നിട്ട് , എന്തൊക്കെ കണ്ടു  ഇന്ന്.? "

  -ആകാശം. !-

  "പിന്നെ? "

  -പിന്നേം ആകാശം. -

  "കണ്ട് തീരില്ലല്ലോ.. "
  അവൾ  ചിരിച്ചു. അയാളും. 
  ©മങ്ങാടൻ

 • mangadan 57w

  ഒറ്റയാകുവാൻ കഴിയാതെ
  പോകുന്നുന്നവരെ പറ്റി !❣️
  #malayalam

  Read More

  ഒറ്റ മനുഷ്യനിൽ  കുടുങ്ങി 
  പോകുന്ന ചിലരുണ്ട്. 
  വഴി ഇതായിരുന്നില്ലെന്ന് ചൊല്ലി 
  അകന്നുപോകുന്ന നിഴലുകളെ 
  നോക്കി നിശബ്ദമായ്
  വിലപിക്കുവാൻ മാത്രം കഴിഞ്ഞവർ.

  ഒരു പാതി അടഞ്ഞ് കിടക്കുന്ന 
  വഴികളിൽ കൊഴിഞ്ഞു വീഴുന്ന 
  ഓരോ ഇലകൾക്ക് പോലും 
  ഒരു കാൽപെരുമാറ്റത്തിന്റെ 
  ഈണം കൊടുക്കുന്നവർ. 
  ഒരൊറ്റ കാൽപെരുമാറ്റത്തിന്റെ 
  മാത്രം ഈണം.! 

  നീണ്ട് നീണ്ട് പോകുന്നൊരു 
  കാത്തിരിപ്പിനെ കുറിച്ചോർത്ത് 
  വിഷാദം കുടിച്ചിരിക്കുന്ന 
  നേരത്ത് പോലും 
  വെറുതെയെങ്കിലും 
  വീണ്ടും കണ്ട് മുട്ടുമെന്ന്,  
  അന്ന്, 
  എന്നെ ഓർക്കുന്നുവോ എന്ന് 
  ചോദിക്കാതെ,  
  ഞാൻ മറന്നിട്ടില്ലെന്ന് മാത്രം
  പറയണം എന്ന് മനസ്സിൽ 
  കരുതുന്നവർ. 

  വെറുതേ  ദുഃഖിക്കുവാൻ , 
  ഏകനായൊരുവന്റെ 
  കവിതകളിലെ ദുഃഖങ്ങൾ 
  ഭക്ഷിച്ച് വീണ്ടും 
  ഒറ്റയാണെന്നോർത്ത്  
  പിന്നെയും തന്നിലേക്ക് തന്നെ 
  വലിയുവാൻ തിടുക്കം കൂട്ടുന്നവർ.

  നമ്മൾ എന്നതിനെ 
  ഞാനെന്നും നീയെന്നും 
  പിരിച്ചെഴുതുവാൻ ശ്രമിച്ച് 
  വ്യാകരണങ്ങളുടെ,  
  അർത്ഥ വ്യാപ്തികളുടെ
  അതിരുകളോളം  നടന്ന് 
  കുനിഞ്ഞ ശിരസ്സുമായി തിരിച്ച് 
  നടക്കുന്നവർ. 

  ഒറ്റയായിപ്പോയവരല്ല,
  ഒറ്റപ്പെടുത്തി പോയവരെ
  ഓർത്തിരിക്കുന്നവരെ പറ്റിയാണ് !
  ഒറ്റയാകുവാൻ കഴിയാതെ
  പോകുന്നുന്നവരെ പറ്റി !

  ©മങ്ങാടൻ

 • mangadan 58w

  Unable to speak.. ❣️
  #malayalam

  Read More

  .

 • mangadan 58w

  ദേശാടനങ്ങളിൽ സംഭവിക്കുന്നത്. ❣️

  Read More

  -ജീവിതത്തിൽ ഇന്നുവരെ  ഉണ്ടായിട്ടുള്ള വിടചൊല്ലലുകളെയെല്ലാം അതിജീവിച്ചതെങ്ങനെയാണ്?!-

  വീണ്ടും കാണാം എന്നുള്ള ഉറപ്പ് കൊണ്ടല്ല.

  -പിന്നെ? -
  വേർപാടിന്റെ ദുഃഖങ്ങൾ ഓർമ്മകളായി രൂപാന്തരം പ്രാപിക്കുന്നത് കൊണ്ടാണത്.   
  ദേശാടനങ്ങളിലാണത് സംഭവിക്കുക.
  ©മങ്ങാടൻ.

 • mangadan 59w

  ❣️ഒരു പ്രണയത്തെ കുറിച്ച് എഴുതിയാലോ എന്നാണ് ❣️

  Read More

  ഒറ്റയായിത്തീർന്ന ഒരുവൾ
  നടന്ന് പോയ വഴിയേ
  വെറുതേ നടന്നപ്പോൾ 
  തോന്നിയ ഉച്ചക്കിറുക്കാവും. 
  അല്ലെങ്കിൽ 
  പുറത്ത് പെയ്യുന്ന മഴയിൽ
  നനഞ്ഞ് കുതിരുന്ന
  ഒറ്റമരങ്ങളെ ദീർഘനേരം
  നോക്കിയിരിക്കുന്ന ഈ 
  പാതിരാവിന്റെ വ്യഥനങ്ങളാകും. 
  നോക്കൂ.. 
  ഞാനുമൊരു പ്രണയത്തെക്കുറിച്ച്
  എഴുതിയാലോ എന്നാണ്. 
  ,
  ഒരു കവിതയുടെ ഗന്ധം  
  പോലുമേൽക്കാതെ പിറന്ന്
  വീഴുന്ന അക്ഷരങ്ങളിൽ 
  നഷ്ടപ്പെട്ടു പോയ ഒരുവളെ
  അടയാളപ്പെടുത്തി
  വയ്ക്കുന്നതിനെക്കുറിച്ചാണ്. 


  എഴുതി വച്ചില്ലെയെങ്കിൽ
  നഷ്ടപ്പെട്ടുപോയേക്കാം 
  എന്ന് കരുതുന്ന ഒരു
  നിമിഷത്തിന്റെ അതിബുദ്ധി
  കവിതകളെ ജനിപ്പിക്കുന്നില്ല
  എന്ന് നീ പറഞ്ഞേക്കാം. 

  എങ്കിലും ഓർമ്മകളിൽ 
  ജീവിക്കുന്ന ഒരുവളെ
  അടയാളപ്പെടുത്തുവാൻ 
  അക്ഷരങ്ങൾ  മാത്രമാണ് 
  അവശേഷിക്കുന്നതെന്നെങ്കിലും
  ഞാൻ എഴുതിവയ്ക്കേണ്ടേ? 
  അതൊരു പ്രണയമായിരുന്നുവല്ലോ!

  ഒറ്റയില കൊണ്ട് ജീവിച്ച
  വൃക്ഷങ്ങളൊന്നും ഒരു 
  ശിശിരം വരെ ചെന്നെത്തിയില്ലെന്ന്
  , കൊഴിയുവാനും പട്ട്
  പോകുവാനും അവ 
  ഋതുക്കളെ കാത്തിരുന്നില്ലെന്ന്.

  ഓർമ്മകൾ
  വേദനിപ്പിക്കുന്നുവെന്നല്ല.
  അവ ഓർമ്മകൾ മാത്രമാകുന്നു
  എന്ന തിരിച്ചറിവുകൾ
  വേദനിപ്പിക്കുമെന്ന്
  എഴുതിയേക്കാമെന്ന്.

  വായിക്കപ്പെടുവാൻ വേണ്ടിയല്ല 
  എഴുതുവാൻ വേണ്ടി മാത്രം . 
  ഒരു പ്രണയത്തെ കുറിച്ച് 
  എഴുതിയാലോ എന്നാണ്.
  ©മങ്ങാടൻ

 • mangadan 60w

  ജ്ഞാനപ്പൂക്കൾ ചിരിക്കുന്നത് 13
  #malayalam

  Read More

  13

  കാറ് കണ്ണിൽ നിന്ന് മറയുമ്പോൾ സന്ധ്യ തുടങ്ങുകയായിരുന്നു. 
  അവർ വീണ്ടും മണൽ പരപ്പിൽ വട്ടത്തിലിരുന്നു. 
  പുക വട്ടങ്ങളുടെ വെളുത്ത പാടയ്ക്കുള്ളിലിരുന്ന് കൊണ്ട് പൊട്ടൻ നാട്ട് വിശേഷങ്ങൾ പറഞ്ഞു. 

  "ക്കഴിഞ്ഞ ദിവസോം പത്രത്തിൽ വായിച്ചാരുന്നു സൂര്യൻ കറുക്കാമ്പോവാ പോലും. "

  -കർത്താപ്പോ ന്താ ഉണ്ടാവാ?
  മന്ഷന്മാരെല്ലാം  ഒറങ്ങി മരിക്കോ? -

  "ഒറ്റ ദിവസം കൊണ്ട് പൂമി മൊത്തോം കട്ടോണ്ട് പൊയ്ക്കളയും."
  പൊട്ടൻ  ചിരിക്കുകയാണ്.

  -പിന്നെ? -

  "മേലോത്തെ ശങ്കുണ്ണി നായര് ചിരുതേടെ പേരെന്നിറങ്ങ്കേല.. . 
  പ്പോ തന്നെ അന്തി കർത്താ അയാള്  ആ വഴിക്കാ... "
  പൊട്ടൻ പിന്നേം ചിരിച്ചു. 
  ഉറക്കെ. 
  പമ്പയുടെ തീരങ്ങൾ ഒരു വരൾച്ച മറന്ന് അശ്ലീത കലർന്നൊരു തമാശ കേട്ടപോലെ മുഖം പൊത്തിചിരിച്ചു. 
  മുളം കാടുകൾ ആ ചിരികൾ തീരമാകെ പ്രധിധ്വനിപ്പിച്ചു. 

  പൊട്ടന്റെ ചിരികൾ എന്തൊക്കയോ പറയുന്നുണ്ടായിരുന്നവന്ന് ആന്റപ്പന് തോന്നി. 
  അയാൾ ചെവിയോർത്തു. 
  -എല്ലാ പൊട്ടന്മാരും പൊട്ടന്മാരല്ലത്രെ !-
  -പിന്നെ ?-
  -അവർ രക്ഷപ്പെട്ടവരാണ്. ഭൂരിപക്ഷത്തിന്റെ വേദനകളിൽ നിന്ന് ,
  അപമാനഭാരങ്ങളിൽ നിന്ന്,
  ദുഃഖങ്ങളിൽ നിന്ന് ...- 

  ❣️
  ©മങ്ങാടൻ. 

 • mangadan 60w

  ജ്ഞാനപ്പൂക്കൾ ചിരിക്കുന്നത് 12
  #malayalam

  Read More

  12

  -പൊട്ടാ.. 
  നിങ്ങളിന്ന് വരെ ഒരു പെണ്ണിന്റെ കൂടെ കിടന്നിട്ടൊണ്ടോ?-
  പെട്ടന്നാണ് ആന്റപ്പൻ ചോദിച്ചത്. 

  പൊട്ടന്റെ മുഖം ചുവന്നു. 
  പുക പടർന്ന് കലങ്ങിയ കണ്ണുകൾ തിളങ്ങി. 

  "ആന്റപ്പാ , 
  ഇത്‌ ശെരിയാവില്ല. "
  വടക്കൻ ഇടയ്ക്ക് കയറി പറഞ്ഞു. 

  -നോക്കട്ടെന്ന്.. -

  ആന്റപ്പൻ എസ് യു വി  യുടെ ഡോർ തുറന്ന് പൊട്ടനെ അകത്തേക്ക് വിട്ടു. 

  പിന്നെയും മണിക്കൂർ ഒന്ന് കഴിഞ്ഞാണ് ട്രീസയും പൊട്ടനും പുറത്ത് വന്നത്.
  അവളുടെ മുഖത്ത് സംതൃപ്തിയുടെ തിരയിളക്കം കണ്ടു. 
  പൊട്ടന് താൻ ഇതുവരെ അനുഭവിക്കാത്ത ഒന്ന് അനുഭവിച്ചതിന്റെ ആഹ്ലാദവും. 

  വെളുത്ത മണൽ തരികളിൽ ഓളം സൃഷ്ടിച്ചു കൊണ്ട് വടക്കൻ കാറ് മുൻപെട്ടെടുക്കുമ്പോൾ  കാറിന്റെ പിൻസീറ്റിൽ ഇരുന്ന് ട്രീസ വിളിച്ചു പറഞ്ഞു :
  "ആന്റപ്പോ.. 
  പൊട്ടനും ഈ നാട്ടുകാരിൽ പെടില്ല കേട്ടോ.. " 

  പൊട്ടന്റെ മനസ്സിൽ അവശേഷിച്ചിരുന്ന ഒരേയൊരു ദുഃഖമാണ് ട്രീസയുടെ രൂപത്തിൽ ഇന്ന് നീങ്ങിപ്പോയത്. 
  അയാൾക്ക് സന്തോഷം തോന്നി

  Next
  ©മങ്ങാടൻ

 • mangadan 60w

  ജ്ഞാനപ്പൂക്കൾ ചിരിക്കുന്നത് 11
  #malayalam

  Read More

  11

  ആന്റപ്പൻ  പൊട്ടനെ നോക്കിയിരിക്കുകയായിരുന്നു.
  എങ്ങനെ ആണ് ചിരിക്കാതിരിക്കുക 
  അയാളും ചിരിച്ചു. അല്പം ഉറക്കത്തന്നെ. 
  പിന്നെ ചിന്തിച്ചു. 
  മനുഷ്യന്റെ നിസാരതയെ പറ്റി. 
  ഗോളാന്തര യാത്രകൾക്കും അപ്പുറത്തേക്ക് വരെ വളർന്ന് നിൽക്കുന്ന ആധുനിക മനുഷ്യന്റെ നാഗരികതയുടെ അസ്ഥിരതയെപ്പറ്റി. 
  കാഴ്ചയുടെ വൈവിദ്ധ്യങ്ങൾക്കുള്ളിൽ  ഒളിഞ്ഞിരിക്കുന്ന ഏകതയെ പറ്റി. 
  താൻ പഠിച്ച ഭൗതികശാത്രത്തിന്റെ അറിവുകളെല്ലാം കുറച്ച് അനുഭവങ്ങളും സാധ്യതകളും കാരണങ്ങളും മാത്രമായിരുന്നു. 
  സൂഷ്മതകളുടെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ എല്ലാം നിസാരമാണ്. 
  ഇലെകെട്രോണുകൾ., പ്രോട്ടോണുകൾ,.. !
  അതിനും അപ്പുറത്തേക്ക് വൈവിദ്ധ്യങ്ങളില്ലാത്ത വിശാലത.
  ആന്റപ്പനും ചിരിക്കാൻ തോന്നി.. 

  പൊട്ടൻ പിന്നെയും എന്തോ പറയാൻ തുടങ്ങുകയായിരുന്നു. 
  ബാക്കി കഥ കേൾക്കും മുൻപേ വടക്കൻ എസ് യു വി യുടെ ഡോർ തുറന്ന് പുറത്തേക്ക് വന്നു. 

  "നീയൂടെ ചെല്ലാൻ.. "
  വടക്കൻ പറഞ്ഞു. 

  -ഞാനോ? -ആന്റപ്പൻ ചോദിച്ചു. 

  "അവക്ക് മതിയായില്ലത്രേ.. "
  ചുവന്ന കണ്ണുകളും അതിലേറെ ചുവന്ന മുഖവുമായി വടക്കൻ തല കുനിച്ച് നിന്നു. 
  "ഡാ പുല്ലേ.. 
  ഇതിനാണ് പറയുന്നത് വയ്യാത്ത പട്ടി കയ്യാല കേറരുതെന്ന്. 
  ഇനി അഥവാ കേറിയാലും മേക്കയ്യാല കേറരുതെന്ന്... "
  അയാൾ പൊട്ടിച്ചിരിച്ചു. 

  Next
  ©മങ്ങാടൻ