maanikk

www.instagram.com/pvmaanikk/

half inked pen ✍️ clair de lune ������

Grid View
List View
Reposts
 • maanikk 1w

  നീ എന്റെ മനസ്സിലും
  ഞാൻ നിന്റെ മനസ്സിലും
  എന്നേ മരിച്ചു കഴിഞ്ഞിരുന്നു

  മനസ്സിൽ മരിച്ച നമ്മൾ
  പിന്നെ ഭൂമിയിൽ ജീവിക്കുന്നുണ്ട്

  നീ നീയായും
  ഞാൻ ഞാനായും

  സത്യത്തിൽ ഞാനും നീയുമല്ല
  നമ്മളായിരുന്നു ഇല്ലാതായത്

  നീയും ഞാനും ഇപ്പോഴും ഉണ്ട്

  നീ നീയായും
  ഞാൻ ഞാനായും ഇപ്പോഴും
  ©maanikk

 • maanikk 1w

  Still exist...

  Read More

  കേൾക്കുമ്പോ
  കോൾമയിർ കൊള്ളിക്കുന്ന
  എക്സ്ട്രാ ordinary അനുഭവങ്ങളൊന്നും
  പറയാനില്ലാത്ത ഒരു കൂട്ടം
  സാധാരണക്കാരൊക്കെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്
  ©maanikk

 • maanikk 4w

  നന്നായിട്ട് കരയാൻ
  അറിയുന്നവർക്കേ
  നല്ല അസ്സലായിട്ട് ചിരിക്കാനും കഴിയൂ
  ©maanikk

 • maanikk 4w

  ഭൂമി അറിയാതെ അങ്ങിനെ എത്ര എത്ര മഴകളുണ്ടാവും...

  Read More

  ഭൂമി അറിയാതെ പെയ്യുന്ന
  മഴയൊന്നുണ്ടത്രേ

  പറഞ്ഞത് അവളായത് കൊണ്ട്
  ഞാനത് വിശ്വസിച്ചിരുന്നു

  തുള്ളികളായി കവിൾത്തടം
  എത്തുമ്പോഴേക്കും കൈകളാൽ
  തുടച്ചു നീക്കുന്നത് ഞാൻ കണ്ടതുമാണ്
  ©maanikk

 • maanikk 5w

  നന്നേ ഇരുട്ടിറങ്ങിയ ഒരർദ്ധരാത്രയിൽ
  അവനെ തിരഞ്ഞിറങ്ങിയ ഒരവളുണ്ടായിരുന്നു
  ഇടിവെട്ടി തല പോയൊരൊറ്റപ്പനയ്ക്കടിയിലൂടെ
  അവനെ തിരിഞ്ഞിറങ്ങിയ ഒരവൾ

  കാട്ടുനാരകത്തിന്റെ മണമുള്ളവൾ
  കാട്ടുചോല ചേറിൻ നിറമുള്ളവൾ

  വേരറ്റ് പോയ മരം മഴ കാത്ത പോലെ
  തീരാത്ത ദാഹം തൊണ്ടക്കുഴിയിലൊളിപ്പിച്ചവൾ

  അവനെ തിരഞ്ഞിറങ്ങി അവനിലേക്കെത്താതെ
  അവരുടെയൊക്കെ ദേവിയായവൾ

  കാട്ടുനാരകത്തിന്റെ മുള്ളുകൊണ്ട് മൂക്ക് കുത്തി
  തല പോയൊരൊറ്റപ്പനക്കടിയിൽ കുടിയിരുത്തപ്പെട്ടവൾ

  വെയിലേറ്റും മഴയേറ്റും മഞ്ഞേറ്റും കാറ്റേറ്റും നാട് കാക്കുന്നവൾ
  അവരുടെയൊക്കെ ദേവിയായവൾ

  ചുവന്ന പട്ട് അവന്റെ ചോരയെന്ന്
  കഥ മെനഞ്ഞവർക്കിടയിലെ ദേവിയൊരുവൾ

  അവനേതെന്നോ അവളേതെന്നോ പറയപ്പെടാത്ത
  അവരുടെയൊക്കെ കഥകളിലെ അവരുടെ മാത്രം ദേവി

  കാട്ടുനാരകത്തിന്റെ മുള്ളുകൊണ്ട് മൂക്ക് കുത്തി
  വിഫലമായ ഒരു തേടൽ ബാക്കിയാക്കി അവരുടെയൊക്കെ ദേവിയായവൾ അവരുടെ മാത്രം ദേവിയായവൾ
  ©maanikk

 • maanikk 5w

  ഒരിക്കലൊരിടത്ത് അല്ലെങ്കിൽ പണ്ട് പണ്ട്
  എന്നൊക്കെ പറഞ്ഞ് തുടങ്ങാറുള്ള
  മുത്തശ്ശിക്കഥകൾ പോലെയാണിന്ന് നീ

  കഴിഞ്ഞു പോയതൊക്കെയും ഓർത്തെടുക്കാൻ
  മാത്രമായി എന്നിലവശേഷിക്കുന്ന ഒന്ന്
  ©maanikk

 • maanikk 5w

  ആരും അറിയാതെ
  ആരോ ആയി തീർന്നവരുണ്ടാവും

  ആരെല്ലാമോ അറിഞ്ഞതിൽ പിന്നെ
  ആരുമാരും അല്ലാതായി തീരുന്നവർ
  ©maanikk

 • maanikk 5w

  ഒരു വാക്ക് കൊണ്ട് പോലും
  നിന്നെ ഓർക്കാതിരിക്കാൻ

  ഒരു വരി കൊണ്ട് പോലും
  നിന്നെ വീണ്ടെടുക്കാതിരിക്കാൻ

  ഒരു കവിത കൊണ്ട് പോലും
  വീണ്ടും പ്രണയിക്കാതിരിക്കാൻ

  ഞാനും നിർത്തുന്നു

  ഇനിയെത്ര രാവുകളിൽ ഒറ്റപ്പെട്ടാലും
  നിന്നെ ഞാൻ ഓർക്കില്ല

  ഇനിയുമെത്ര ശിശിരങ്ങൾ വന്നാലും
  നിന്നെ ഞാൻ വീണ്ടെടുക്കില്ല

  ഇനിയുമൊരായിരം കിനാവുകൾ കണ്ടാലും
  നിന്നെ ഞാൻ പ്രണയിക്കില്ല
  ©maanikk

 • maanikk 5w

  നാട് വികസിച്ച് നഗരമാകുന്നു
  നഗരം വികസിച്ച് നരകം ആയിക്കൊണ്ടിരിക്കുന്നു

  മനസ്സിന് വികസനം ഒന്നും ഇല്ലാത്ത
  കൊറേ മനുഷ്യർ ഇപ്പോഴും ജീവിച്ച് കൊണ്ടിരിക്കുന്നു
  ©maanikk

 • maanikk 5w

  ഡാ അവിടെ മഴ ഉണ്ടോ..?

  ഇല്ല ഉണ്ണാൻ പോണേ ഒള്ളൂ.. ഉണ്ട് കൈഞ്ഞിട്ട്
  മഴേനെ അങ്ങട് പറഞ്ഞ് വിടാട്ടാ...

  പൊട്ടാ അതല്ല..
  അവിടെ മഴ പെയ്യിന്നുണ്ടോ ന്ന്...

  ഏയ് ഇവിടെ മഴ തലേം കുത്തി നിക്കാറാണ് പതിവ്..

  ഓ കോമഡി ആയിരിക്കും.. ഞാൻ ചിരിക്കണോ..?

  അയ്യോ വേണ്ടായേ ആ കേട്ട പല്ലിനി ചിരിച്ച് ബാക്കി ഉള്ളോരേ കൂടെ കാണിക്കണ്ട..

  കേട്ട പല്ല് നിന്റെ മറ്റവൾക്ക്...

  ആ മറ്റവളോട് തന്നെ ആണ് പറഞ്ഞതും..

  അതല്ലടാ.. നീ എന്താ റൊമാന്റിക് ആവാത്തെ..?

  ഔ ഇനീപ്പോ അയ്‌ന്റെ കൊറവ് കൂടെ ഒള്ളൂ. ബാക്കി എല്ലാം തികഞ്ഞു നിക്കുവാണല്ലോ.. ഒന്ന് പോയെ..

  ഡാ ഇവിടെ നല്ല തണുപ്പ്.. നീ ഇപ്പൊ അടുത്ത് ഉണ്ടായിരുന്നെങ്കിൽ..

  ആ പഷ്ട്ട്.. എന്നിട്ട് വേണം നിന്റെ ആ അര കിറുക്കൻ തന്ത എന്റെ ശവം എടുക്കാൻ.. കുടുംബത്തോടെ ആളെ കൊല്ലാനുള്ള സൈക്കിൾ ഓടിക്കൽ മൂവും ആയി വന്നേക്കുവാണല്ലേ..

  ഈ പൊട്ടന് ഒരു തേങ്ങയും അറിയില്ല.. എടാ പൊട്ടാ ഞാൻ സങ്കൽപ്പിക്കാനാ പറഞ്ഞത്.. ഈ ദാരിദ്ര്യം പിടിച്ച പണ്ടാരത്തിനെ ആണല്ലോ ഈശ്വര എനിക്ക് പ്രണയിക്കാൻ തോന്നിയത്..
  ©maanikk