maalini

instagram.com/unni_maya_278

Grid View
List View
Reposts
 • maalini 13w

  കഥകളായിരം തിരിയഴകു-
  തൊടും നിലാ തെന്നലായ്
  വിരിയുമനേകം
  ചെമ്പൂവിതൾത്തുമ്പിനന്യമായ്
  വിടരാമൊഴികളകലും നീ
  എന്നിടങ്ങളിൽ നിറയെ,
  തെളിയും താരകളെഴുതും
  പൊൻ കവിതകളേഴതുല്യമായ്
  നിശീഥനികളിൽ നമ്മളന്യരായ്
  തിരയുവതെങ്കിലും
  നീ പടരുന്നിടമല്ലയോ
  നീലവാനവും നിലാക്കടലും!
  ©maalini

 • maalini 20w

  വിരലറ്റങ്ങളിൽ മഴയാണ്. നനഞ്ഞ വാടാമല്ലികളിൽ അവളെ പകുത്തു വെച്ച പോലെ! നീലവാനം നിലയില്ലാക്കയങ്ങളാകുന്നു.. മുടിയിഴകൾ കൈക്കുമ്പിളിലെ കടലാകുന്നു. പ്രണയത്താൽ വെള്ളമന്ദാരങ്ങൾക്കപ്പുറം കാണാത്ത യാത്രികനാകുന്നു ഞാൻ!
  ©maalini

 • maalini 36w

  "പലനാളലഞ്ഞ മറു യാത്രയിൽ
  ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ
  മിഴികൾക്കു മുൻപിലിതളാർന്നു നീ
  വിരിയാനൊരുങ്ങി നിൽക്കയോ
  വിരിയാനൊരുങ്ങി നിൽക്കയോ...!"-


  #mirakee #malayalam #writersnetwork #maalini

  Read More

  ഋതുഭേദങ്ങളെ കാക്കാതെ എന്നും വിരിയുന്ന ചെമ്പരത്തി പോലെ, കാലം കടന്നും ആരാലും പ്രണയിക്കപ്പെടുന്ന ചില പാട്ടുകളുണ്ട്.
  നേരം വരികളാവുന്നത്,നമ്മളെ കടമെടുക്കുന്നത്, കാലം ചേലാർന്ന മുഖങ്ങളാകുന്നത്,എൻ്റെ ഉള്ളറകൾ വേരുകളാവുന്നത്, ഞാനൊരു കാടാവുന്നത്,പലകുറി ബതലഹേം തൊട്ടു വരുന്നത്,എല്ലാം മാജിക്കാണ്...നോവാറുന്ന നിറങ്ങളാണ്;മതിവരാത്ത ചഷകമാണ്,
  ഞാനിപ്പോൾ അതിൻ്റെ അമരത്താണ്.

  നോക്കൂ ഇലയനക്കം പോലും ഈണങ്ങളാവുമ്പോൾ ആരോ നമുക്ക് വേണ്ടി പാടുന്നില്ലേ. ആരുടെയോ കണ്ണുകൾ നമ്മളായി നിറയുന്നില്ലേ. ആമിയായും ഡെന്നിസായും നിരഞ്ജനായും ആരോ പാട്ടിലേക്ക് വന്നു ചേരുന്നില്ലേ? സങ്കല്പങ്ങൾക്ക് നര വീഴാതെ നമ്മൾ കാത്തുവെക്കുന്നതെന്തും പ്രണയമാണെന്ന് തോന്നുന്നില്ലേ

  പെയ്തിട്ടും തീരാത്ത മഴ പോലെ ഇന്നും മലർമഞ്ഞു വീണ വനവീഥികളിൽ ഒരു പാട്ട് വന്നു നിറയാറുണ്ട്. പലകുറി തിരഞ്ഞിട്ടും വശ്യമായി തഴുകി ,മെല്ലെ കടന്നു പോയ ആ ഇടയൻ്റെ പാട്ട്,
  ഒപ്പം ഈ വരികളും

  "പതിയെ പറന്നെന്നരികിൽ വരും അഴകിൻ്റെ തൂവലാണ് നീ"
  ©maalini

 • maalini 37w

  "അരികിലെത്തും
  കാലം കഥകളായ്
  തൊടും നോവുകൾ
  ഞാനാവും
  നമ്മളാവും! "

  #malayalam #mirakee #writersnetwork #maalini

  Read More

  അകം പൂക്കുമെന്നോതി-
  യേതോ വസന്തമിങ്ങരി-
  കിലെത്തും പോലെ

  ഇതൾ തേടിടും
  കാലമിതിലെയെന്നാരോടു
  പാടുന്നതീ നിലാക്കാറ്റ്

  ഇടം തൊടുന്നതീ
  നിറവാകകൾ
  തരും ഒരായുസ്സിൻ
  കാണാകാഴ്ച്ചകൾ

  അതുമല്ലെങ്കിലീ
  ചോലമരങ്ങളെ
  ഋതുവണിയിക്കും
  ഒറ്റ മന്ദാരങ്ങൾ

  അകം പൂക്കും
  ഇതൾ തേടും
  ഇടം നിറയും
  ഋതുവണിയും

  അരികിലെത്തും
  കാലം കഥകളായ്
  തൊടും നോവുകൾ
  ഞാനാവും
  നമ്മളാവും!
  ©maalini

 • maalini 37w

  മുറിപ്പെടലിൻ്റെ നീറ്റലിലും
  സ്വയം നോവിക്കുന്നതിൽ
  ആനന്ദിക്കുന്ന ഒരു പ്രത്യേക
  ജീവിയാണ് മനുഷ്യൻ!
  ©maalini

 • maalini 37w

  എഴുത്തുകളുടെ അകം

  #mirakee #malayalam #writersnetwork #maalini

  Read More

  രണ്ടാമൂഴത്തിന്
  കാത്തുനിൽക്കാതെ,
  ഒന്നിനാലും
  തിരുത്തപ്പെടാതെ,
  ഉള്ളറകളുടെ
  കാടും കനലും
  വായിക്കുകയാണ്
  എനിക്കു വേണ്ടി
  ഓരോ കാലവും!
  ©maalini

 • maalini 39w

  എൻ്റെ വസന്തങ്ങൾ
  നഷ്ടങ്ങളുടേതാണ്
  ഓർക്കുന്തോറും
  നോവു തൊടുന്ന
  ഒറ്റമരക്കഥകളുടേതാണ്..!
  ©maalini

 • maalini 41w

  കഥ പറയുന്നിടത്ത്
  കഥാപാത്രങ്ങൾ
  നമ്മളാവണം
  അയാളുടെ പ്രണയവും
  വിരഹവും സഹനവും
  എൻ്റേതാവണം

  ആ കായുന്ന തീ കനലുകളിൽ
  ഞാൻ കത്തിജ്വലിക്കണം
  ചുമർചിത്രങ്ങളിലൊരു
  കോണിൽ ഞാനും പുഞ്ചിരിക്കണം
  എന്നോടെന്ന പോലെ അയാൾ
  നിരന്തരം കലഹിക്കണം
  ഒടുവിൽ,ആത്മനൊമ്പരങ്ങളുടെ
  നിറുകയിൽ
  അക്ഷരങ്ങൾ നമുക്കിടയിൽ
  കോട്ട തീർക്കും വരെ
  ഞാൻ, ഇന്നോളം
  പറയാത്ത കഥകളായി മാറണം!


  ©maalini

 • maalini 41w

  ഓർമ്മകൾ
  ചൂടും നേരുമുള്ള കഥകൾ
  ഇന്നലകളിലെന്നപോലെ
  പാതി മാഞ്ഞ ചിത്രങ്ങൾ
  ചില അടയാളങ്ങൾ
  അപൂർണ്ണതകൾ..!

  ©maalini

 • maalini 53w

  "അടുത്തെവിടെയോ ഒരു കടലിരമ്പുന്നുണ്ട്. ഏതോ പാട്ട് പോലെ, വരികൾ തീർന്നിട്ടുമങ്ങനെ, കാലം പെയ്തു വീഴുന്നുണ്ട്.. ഒറ്റയായിരിക്കുമ്പോൾ മാത്രം ഒരു കാട് എന്നിലേക്കങ്ങിറങ്ങുന്നുണ്ട്.. 'ഈ ഒരു നിമിഷത്തിൽ,ഞാനുണ്ട് ' എന്ന തോന്നലാണിപ്പോൾ... ഈ സാങ്കല്പികതയുടെ മറുപുറത്ത് വായനക്കാരനായി ഞാൻ മാത്രം...!

  നോക്കൂ,
  ചിന്തകളുടെ ശവപ്പറമ്പിനടുത്ത് അതി മനോഹരമായൊരു കടലുണ്ട്. തീരാവസന്തവും പേറി അവരെന്നെ ഇടക്ക് വന്നു തൊടാറുണ്ട്. ഓരോ തിരയും തലക്കെട്ടില്ലാത്ത കഥകളാണ്. അവ ശാന്തമായി ഓരോന്നും പറഞ്ഞു വെക്കുന്നു. പിന്നെ തീവ്രാഭിലാഷങ്ങളെ, എനിക്ക് സമ്മാനിച്ച് തിരിച്ചിറങ്ങുന്നു;പതിവുപോലെ.

  ഉള്ളിലൊരു കടലിരമ്പുമ്പോഴൊക്കെ എന്നിലാ വസന്തം വന്ന് പൂക്കാറുണ്ട്..! മുടി നിറയെ നിശാഗന്ധിപ്പടരുകയാണെന്ന് തോന്നാറുണ്ട്. തിരിച്ചിറക്കങ്ങളിൽ ഒന്നോ രണ്ടോ പാതിരാപ്പൂക്കളിറുത്തുവെക്കാറുമുണ്ട്. ഒടുവിൽ ഞാനെന്ന സങ്കല്പത്തിൻ്റെ അടിവേരിലേക്കുരുമ്മി പതിയെ....വളരെ പതിയെ, അഭിലാഷങ്ങളിലേക്കൊരു മുത്തം ബാക്കിവെച്ച്, വീണ്ടും കടലിലേക്ക്...! ആഹ്... ഉള്ളിലൊരു കടലിരമ്പുന്നുണ്ട്....!"

  ഞാൻ നിന്നിൽ നിന്നും ഇനി ഒരു വസന്തം കൂടി കടമെടുക്കുകയാണ്. തിരിച്ചടവുകളില്ലാത്ത ഏതോ സങ്കല്പത്തിൻ്റെ ഇടനാഴികളിൽ വെച്ച് നമ്മളിനിയും കാണുമെന്ന പ്രതീക്ഷയോടെ...
  ഉള്ളടക്കങ്ങളിലെ ഇരമ്പങ്ങളിലേക്ക്... വീണ്ടും!��

  #malayalam #malayalamwritings #malayalamquotes

  Read More

  "ഉള്ളിലൊരു കടലിരമ്പുമ്പോഴൊക്കെ എന്നിലാ വസന്തം വന്ന് പൂക്കാറുണ്ട്..!"
  ©maalini