Grid View
List View
Reposts
 • lovelyputhezhath 5w

  അവളൊരു ഉറക്ക ഗുളികയാണെന്ന്.....
  ചിലദിനം ചവച്ചരച്ചു അലിഞ്ഞു ചേർന്ന്
  സ്വയം കയ്പു ചുവയ്ക്കുമ്പോൾ
  ഉറക്കമില്ലായ്മയുടെ പടുകുഴിയിലേക്ക്
  അയാൾ നീട്ടി തുപ്പിയ വെളുത്ത ഗുളിക...
  ചിലനാൾ ലഹരി വെള്ളം കൂട്ടി
  തൊണ്ട തൊടാതെ വിഴുങ്ങി
  ചർദ്ദിച്ച് എച്ചിലായി
  തറയിലെ തണുപ്പിൽ ഉറുമ്പരിച്ച്...
  വീണ്ടും ഉറക്കമില്ലാത്ത രാത്രികളിൽ
  അയാളുടെ വിരൽതുമ്പു
  പരതിയെടുത്ത ഉറക്ക ഗുളിക......
  കട്ടിൽ തലക്കലൊരു ചില്ലു കുപ്പിയിൽ
  അയാൾ വെയിലു തട്ടാതടച്ചു വെച്ച
  നിറമില്ലാ ഗുളിക....
  ©lovelyputhezhath

 • lovelyputhezhath 7w

  കവിതയെഴുതാൻ
  പറഞ്ഞത് മറന്ന് പോയോ????
  ................................................
  എഴുതണം എന്ന തോന്നൽ വരണ്ടെ???

  മുറിക്കകത്തെ ഇരുട്ടിലും
  പുറത്തെ പച്ചതലപ്പുകളിലും
  നീ എഴുതാൻ പറഞ്ഞ
  വരികൾ തേടുകയാണു ....
  വാക്കുകളെല്ലാം എവിടെയാണ്
  അതെല്ലാം നൂലിഴ പിരിച്ച്
  കയ്പ വള്ളിക്കു പന്തലിട്ടില്ലേന്നു
  മഞ്ഞ പൂക്കൾ ചിരിച്ചു കാട്ടി..
  കുഞ്ഞിലെ അമ്മ ഒഴിച്ചു തന്ന
  ഉള്ളി താളിച്ച കയ്പവെള്ളം തികട്ടി വന്നു.
  കട്ടിയുള്ള ജാലക വിരിപ്പിൽ
  മുറിക്കുള്ളിൽ ഇരുട്ട് നിറഞ്ഞു
  വാതിലുകൾ തുറക്കാറില്ല.
  നിന്റെ ലോകം
  നിറങ്ങൾ നിറഞ്ഞതാണ്
  അവിടെ നക്ഷത്രങ്ങളും,
  കടൽ നീലകളും
  സ്വപ്‌നങ്ങൾ പൂക്കുന്ന
  താഴ്‌വരകളും ഉണ്ട് !
  അവിടേയ്ക്ക് വരാൻ തോന്നുന്നില്ല
  എഴുതിവെച്ച കവിതകളുടെ
  വെളിച്ചം മതി
  എനിക്ക് വേണ്ടി
  ഞാൻ കരുതി വെച്ച
  വെളിച്ചത്തിന്റെ അവസാനത്തെ
  വാക്കാണു നീ....
  ©lovelyputhezhath

 • lovelyputhezhath 8w

  പ്രണയം എന്ന സങ്കൽപത്തിന്
  നിറമില്ലാതാവുന്നു,നീയില്ലാതാകുമ്പോൾ
  ഒന്നുമൊന്നുമില്ലെന്നു നീ
  പൊടികുടഞ്ഞിടുമ്പൊഴും,
  നിന്നോടു ചേർന്നിരിന്നാൽ
  നിറയാതെ പോകുന്ന
  രണ്ടു കണ്ണുകളുണ്ട്...
  നിദ്ര കാണാൻ
  നിന്റെ നെഞ്ചിലേക്ക്
  മുഖം പൂഴ്ത്തേണ്ടിയിരിക്കുന്നു.
  പെയ്തൊഴിയുന്ന
  ഓരോ മഴക്കുശേഷവും
  പെറുക്കി വെക്കുന്ന പീലികൾ
  ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്?
  ©lovelyputhezhath

 • lovelyputhezhath 11w

  നീ ആണെന്റെ ആദ്യ പ്രണയം,
  അവസാനത്തെതും....
  നീ ഈ ലോകത്ത് വന്നിട്ടിപ്പൊ
  അര നൂറ്റാണ്ടോളമായി ഞാനും
  ഇന്നോളം ഞാൻ നിന്നെ തേടി അലയുന്നതും
  നീയറിയറിയാതെ ഞാനും നിന്റെ
  കണ്ണുകളുടേതാവുന്നതും
  മുന്പേ നിശ്ചയിക്കപ്പെട്ടതാണോ
  അല്ല അതെന്റെ തീരുമാനമായിരുന്നു.
  നിന്റേതും....
  ...............................................................
  അതിസുന്ദരമായി
  പച്ച കുത്തി വെച്ചൊരു
  നുണയാണ് പ്രണയമെന്നാരോ.
  തൊലിപ്പുറത്ത്
  സൂചിമുനയിലൂടൊഴുകിയ മഷി..
  പരിചയമില്ലാതെന്തൊ പടർന്നതിൽ
  ഉടലാകെ പനിച്ചു വിറച്ചു..
  വർഷങ്ങളായി ഇടം നെഞ്ചിൽ
  സുഖമുള്ള നീറ്റലായി
  ആ ചിത്രം .. പ്രണയം സത്യം ആണ്.
  ©lovelyputhezhath

 • lovelyputhezhath 11w

  അരികിലൊരു പുഴയൊഴുകുന്നുണ്ട്
  ഇത്തിരി വെള്ളം തേവാനാളില്ലാതൊരു
  തോട്ടം ചുവന്നുണങ്ങുന്നുമുണ്ട്.
  ©lovelyputhezhath

 • lovelyputhezhath 12w

  പ്രിയപ്പെട്ടതെന്തോ മറന്നുവെച്ചെന്നു
  തിരിച്ചു വിളിക്കുന്നൊരു വീട്.
  ......................................................
  സഖേ..,
  ഉമ്മറത്തെ ചാരുപടിയിലെ
  ഒറ്റ തൂണിൽ ചായുമ്പോൾ
  നിന്നെ വന്നു പൊതിയുന്നത്
  എന്റെ ആത്മാവിന്റെ തണുപ്പാണ്
  മുറ്റത്തെ മാങ്കൊമ്പിൽ
  പൂത്തുലഞ്ഞതത്രയും
  ഞാൻ മറന്നു വെച്ച സ്വപനങ്ങളും

  ഉച്ചയ്ക്ക് ഊണു കഴിഞ്ഞ്
  ആ തൊടിയിലേക്കിറങ്ങൂ
  കവുങ്ങിൻ തലപ്പുകളിൽ
  ഊയലാടുന്ന കുറുമ്പി
  കാറ്റ് നിന്നെ വന്നു പുണരും...

  കുളത്തിലെ പായൽ പച്ചയിൽ
  ഒരു നീലാമ്പൽ
  വിരിഞ്ഞു നിൽക്കുന്നത് കാണാം
  പടവിലൊരിത്തിരി നേരമിരുന്നാൽ
  ഒരു കുഞ്ഞോളം വന്നു കേറി
  കാൽ വിരൽതുമ്പിൽ തൊടും

  മഞ്ഞുമഴ പെയ്യുന്ന മകരനിലാവിൽ
  ആ ചില്ലു മേലാപ്പിനു കീഴെ
  കാതോർത്തു കിടന്നാൽ
  ഞാൻ രാവേറെ പതം പറഞ്ഞു
  പെയ്തൊഴിയുന്നതുമറിയാം..

  ഞാനേറെ മിണ്ടുന്ന എനിക്കു
  നിന്റെ പേരാണ്,നിന്റെ മുഖവും..
  നീയുള്ളിടത്താണ് ഞാനും

  ©lovelyputhezhath

 • lovelyputhezhath 14w

  You took off my petals
  It's bleeding from my heart.
  But I am in a point
  where the Sun rises and sets
  Most beautifully...
  ©lovelyputhezhath

 • lovelyputhezhath 15w

  ഞാൻ ആരാ..?
  :-"ഒരു പെണ്ണ്, എന്റെ ഭാര്യ
  അവന്റെ അമ്മ"
  ...................................
  ഇടക്കിങ്ങനെയാ..
  വീട്ടുമുറ്റത്തെ ആമ്പൽ കുളത്തിൽ
  ഒരു നീലാമ്പൽ മൊട്ടായങ്ങ്
  കൂമ്പി നിൽക്കും
  ©lovelyputhezhath

  Read More

  ഞാൻ ആരാ..?
  :-"ഒരു പെണ്ണ്, എന്റെ ഭാര്യ
  അവന്റെ അമ്മ"
  ...................................
  ഇടക്കിങ്ങനെയാ..
  വീട്ടുമുറ്റത്തെ ആമ്പൽ കുളത്തിൽ
  ഒരു നീലാമ്പൽ മൊട്ടായങ്ങ്
  കൂമ്പി നിൽക്കും
  ©lovelyputhezhath

 • lovelyputhezhath 15w

  തിരുവാതിര

  മകീര്യം മുതൽ
  വ്രതം നോറ്റതാണ്
  ഇരുട്ടി വെളുക്കുവോളം
  പാട്ടു മൂളി ചോടുവെച്ചതാണ്
  തുടിച്ചു കുളിച്ച്, മുടിയിൽ
  അടക്കാമണിയൻ ചൂടി
  എട്ടങാടിയും അവലും പഴവും
  നേദിച്ചതു വെറുതെ ആവില്ല

  പുളിയിലക്കര ഞൊറിഞ്ഞു ചുറ്റി
  മഞ്ഞുവീണു നനഞ്ഞ
  നാട്ടുവഴിയിലൂടെ
  ഓടിയെത്തി വലത്തു വെച്ച്
  പേരും നാളും പറഞ്ഞു,
  ഇലച്ചീന്തിൽ പൂവും ചന്ദനവും..
  മഹാദേവന്റെ പ്രസാദം,

  ഇനി ഈറൻ നിലാവ് പോലെ
  നാലു വരി കവിത കൂടി
  ©lovelyputhezhath

 • lovelyputhezhath 16w

  അവസാനത്തെ മഴയും നനഞ്ഞു
  ഇനി മഞ്ഞു കാലം....
  മൂക്കിൻ തുമ്പിൽ
  നക്ഷത്ര കല്ലുപോലൊരു
  മഞ്ഞിൻ കണം അവശേഷിപ്പിച്ച്
  അതും കഴിഞ്ഞു പോവും..
  .................................
  കാലം ഒരു ചക്രം
  തിരിഞ്ഞു തിരിഞ്ഞു
  ഇനിയും പെയ്യുമെന്ന് നീ...
  ©lovelyputhezhath