Grid View
List View
Reposts
 • linta_pappachan 17w

  Read my last post if you don't know this language. Also share to all.

  Read More

  Miraquill എന്ന റൈറ്റിംഗ് ആപ്പിൽ 2017 ൽ പോസ്റ്റ്‌ ചെയ്ത രണ്ടു ഇംഗ്ലീഷ് കവിതകൾ കൃപ കെ യേശുദാസൻ എന്നയാൾ എന്റെ അറിവോ സമ്മതമോ ഇല്ലാതെ "Intoxication" എന്ന പുസ്തകത്തിൽ സ്വന്തം പേരിൽ ഈയിടെ പ്രസിദ്ധികരിച്ചിരിക്കുന്നു. Plagarism പരിശോധിക്കാതെ ആണ് Writer's Pocket അവരുടെ anthology യിൽ എന്റെ കവിതകൾ ഉൾപ്പെടുത്തി പ്രസിദ്ധികരിച്ചു വിപണിയിൽ ഇറക്കിയത്. സാമൂഹിക മാധ്യമങ്ങളിൽ സ്വപ്നങ്ങളിലേക്കുള്ള ആദ്യ ചുവട് എന്ന രീതിയിൽ പോസ്റ്റുകൾ ഇട്ടു ഈ വ്യക്തി അർഹത ഇല്ലാത്ത അഭിനന്ദനങ്ങൾക്ക് യാതൊരു ഉളുപ്പും ഇല്ലാതെ നന്ദി പറഞ്ഞു ആനന്ദം കണ്ടെത്തി.
  എഴുതി തെളിയാൻ വേണ്ടിയുള്ള ഇടങ്ങളാണ് writing ആപ്പുകൾ, എഴുത്തുകൾ അപഹരിക്കാൻ ഉള്ള സംവിധാനങ്ങൾ അല്ല. ഇതു മനസ്സിലാക്കുന്ന, എഴുത്തിൽ സത്യം ഉണ്ടെന്നു വിശ്വസിക്കുന്ന ഒരു കൂട്ടം ഇവിടെ ഉണ്ട്. അതു കൊണ്ട് മനസ്സാക്ഷിക്കു നിരക്കാത്ത ഇത്തരത്തിലുള്ള പ്രവണതകൾ ചെയ്യുന്നവരോട് വെറുപ്പ്. തെറ്റ് കണ്ടെത്താതെ പണം കൊടുത്താൽ ആരെയും ആനയാക്കാം എന്ന ലാഭ കച്ചവടവുമായി ഇരിക്കുന്ന പ്രസാദക കൂട്ടത്തോട് പുച്ഛം.
  പേരിനൊരു പെരുമ നേടാൻ കാണിക്കുന്ന ഇത്തരം ചെയ്തികളിലൂടെ വായനക്കാരെ കബളിപ്പിക്കുന്നു. എഴുതിയവനെ ചതിക്കുന്നു. എഴുത്തിനെ തന്നെ ചതിക്കുന്നു.


  ലിന്റ പാപ്പച്ചൻ

 • linta_pappachan 18w

  Share it

  Read More

  Hello everyone ,
  Recently a girl named Kripa K Yesudasan have published my English poems those I had posted on Miraquill, in a book titled " 'Intoxication" with her identity. What I mean that, it's plagarism.

  And also most of the quotes I posted here have stolen and she posted them in another writing app, Your.Quotes.
  Is the icon for checking plagarism, a myth?! Idk!. But anyaway, be aware about such things and check yourself.
  Because we writers know, how much effort we take to create a poem, story or any kind of literary works.

 • linta_pappachan 47w

  When you meet cruel people who refused to hear your grievance, you realize how to behave to others kindly. Because we know the pain of refusal.

 • linta_pappachan 47w

  Some hollows are there,

  Hold series of trauma
  No one can mend or mask

  Hide secrets to rejoice
  No one can detect or destroy

  Some hollows are there.

 • linta_pappachan 48w

  അന്തരം

  എത്ര സംവരണം ഉറപ്പാക്കിയാലും വികസനങ്ങൾ നടപ്പിലാക്കിയാലും മാറാത്ത ഒന്നാണ് താമസിക്കാൻ ഫ്ലാറ്റ് വാങ്ങിച്ചവനും ഷെഡ് കെട്ടിയവനും തമ്മിലുള്ള അന്തരം. കുറ്റങ്ങൾ വെളുപ്പിക്കാനും കറുപ്പിക്കാനും വേണ്ടി കോടികൾ ഇറക്കിയവനും കോടതികൾ കയറിയിറങ്ങിയവനും തമ്മിലുള്ള അന്തരം. അത് നില നിൽക്കും കാലം തെറ്റുകൾ ഉണ്ടാകും. പക്ഷേ തിരുത്തലുകൾ ഉണ്ടാകണം എന്നില്ല. അത് കൊണ്ട് തന്നെ, ഒരുവൻ ചെയ്ത തെറ്റിന് നന്മയ്ക്ക് കാവൽ നിൽക്കുന്ന ഒരു കൂട്ടത്തെ മുഴുവൻ തെറി പറയുന്ന രീതി, ഒരുവന്റെ പിഴവിന് ന്യായമായി പ്രവർത്തിക്കുന്ന നീതിപാലകരെ ആകെ തരം താഴ്ത്തുന്ന രീതി, ഒരു സംഭവത്തിന്റെ പേരിൽ പലതിലും പ്രബുദ്ധത കൈ വരിച്ച സ്വന്തം നാടിനെ തള്ളി പറയുന്ന രീതി, അത് ശരി ആണോ?!

  ©ലിന്റ പാപ്പച്ചൻ

 • linta_pappachan 49w

  കള്ളസത്യം

  നീതിമാന്മാർ ആയി ചമഞ്ഞവർ കള്ളന്മാരും ഒരിക്കൽ കള്ളനായി നടന്ന മനുഷ്യൻ വിശുദ്ധനും ആകുകയാണ്.
  കള്ള സാക്ഷികൾ പെരുകിയാലും ലോകത്ത് പൊതു പ്രവർത്തകനും അധ്യാപികയും ക്യാമറാ മാനും പോലെ കുറച്ചു പേർ എന്നും കാണും, തിന്മയ്ക്ക് എതിരെ നില കൊള്ളുവാൻ.
  രാത്രി ചെമ്പ് കമ്പി മോഷ്ടിച്ചവൻ പിറ്റേന്ന് പുലർച്ചക്ക് പിടിയിലായി. കൊല ചെയ്തവർ ശിക്ഷിക്കപ്പെട്ടത് ഇരുപത്തി എട്ട് വർഷങ്ങൾക്ക് ശേഷം.
  പണം കൊണ്ട് നീതിയെ സ്വാധീനിക്കാം. പക്ഷേ സത്യത്തെ സ്വാധീനിക്കാൻ ആർക്കാണ് കഴിയുക?!!

  ©ലിന്റാ പാപ്പച്ചൻ

 • linta_pappachan 49w

  കൈപ്പടയിൽ വിരിഞ്ഞ കവിതകളെല്ലാം
  കൃഷ്ണനുള്ള തുളസി മാലകൾ
  പാരിനെ വർണ്ണിച്ച വരികളെല്ലാം
  പ്രകൃതിക്കുള്ള സ്തുതി കീർത്തനങ്ങൾ
  ബന്ധവും ബന്ധനങ്ങളും വരച്ച
  വാക്കുകളെല്ലാം മനുഷ്യന്
  വേണ്ടിയുള്ള ധർമ്മബോധനങ്ങൾ.

  ©ലിന്റാ പാപ്പച്ചൻ

 • linta_pappachan 51w

  Under A Berry Tree

  Reach under a berry tree, we all
  Snatch hurry time, not to shake griefs,
  Catch envy or pluck rue, but to
  Fetch seed of glee from our roots, to
  Stretch veins of green hearts to
  Stitch the blood red season of kin love.

  ©linta pappachan

 • linta_pappachan 54w

  Am I ?!

  Through a disturbed marshy way,
  I move more, quick with no ray
  In front, behind, above or aside
  steps are single, wants are wide
  Well dressed, but torrid torn desires
  Fairy makeup, but weary admires
  Combed black curls, but insane head
  Tender foot, but hard paseo ahead
  Fat-rich belly, but famine of raw love
  Roam around with time's shove.
  Am I a beggar or not?
  What do I need a lot?
  To the granted life in lease,
  I'm begging for a little peace.

  © Linta Pappachan

 • linta_pappachan 55w

  എന്താ! അങ്ങനെ അല്ലേ വേണ്ടെ...

  Read More

  പ്രശ്നങ്ങൾ കേൾക്കണം.
  കേട്ടാൽ ആശ്വസിപ്പിക്കണം.
  എന്നും അന്വേഷിക്കണം.
  എന്നും സ്നേഹിക്കണം.
  ഇതൊക്കെയാണ്
  അത്യാഗഹം.
  പ്രശ്നങ്ങൾ കേൾക്കാൻ ആരും
  ഇല്ലെങ്കിലും സ്വയം ആശ്വസിപ്പിക്കണം.
  ആരും അന്വേഷിക്കാൻ ഇല്ലെങ്കിലും
  സ്വയം സ്നേഹിക്കണം.
  ഇതൊക്കെയാണ്
  അത്യാവശ്യം.

  ©ലിന്റ പാപ്പച്ചൻ