lim_a_

Lover of dream, but partner of reality

Grid View
List View
Reposts
 • lim_a_ 27w

  വൃഥാ നിന്നെ തിരയുന്നുവോ സഖീ....

  Read More

  നീ ഇല്ലാത്ത നിമിഷങ്ങളെ പറ്റി മാത്രമാണ്
  ഞാൻ നിന്നോട് പരിഭവിച്ചിട്ടുള്ളത്..

  നീ തിരക്കിൽ അകപ്പെട്ടുപോയപ്പോഴല്ലേ
  ഞാൻ നിന്നോട് പരാതിപ്പെട്ടുപോയത്..

  നിൻ്റെ ഇല്ലായ്മയിൽ എനിക്ക് എന്നെ
  തന്നെ നഷ്ട്ടപ്പെട്ടപ്പോഴല്ലെ
  ഞാൻ വീണ്ടും നിന്നെ തേടി വന്നത് ....

  നീ ഇല്ലാത്ത പകലുകളോട്
  എനിക്ക് ഇന്നും
  പരാതിയാണ്...

  ഇരുട്ടിൽ എവിടെയോ നിന്നെ ഒളിപ്പിച്ച്
  രാവും എന്നെ നിന്നിൽ നിന്നും അകറ്റിനിർത്തുന്നു....

  നീ എനിക്ക് ആരൊക്കെയോ ആണെന്ന് ഞാൻ പറയാതെ പറയുകയായിരുന്നു
  ആ പരിഭവങ്ങളിലൂടെ.....
  ©lim_a_

 • lim_a_ 27w

  Oh my soul, what is living without you?

  I wonder how, without my knowing,
  somebody came and settled in my thirsty mind..
  In the madness of this crazed heart,
  we have lost everything of our own
  I know them and you know them,
  and no one else knows them..

  In every heartbeat there is thirst for you;
  in my breath there is your fragrance
  from this earth to that sky,
  In my eyes only you're there
  may this love not break..

  may you never get angry at me,
  may this companionship never stop...
  without you.......
  my nights are aesthetics
  my days are vagabonds
  my life burns out in drops,
  all my dreams are extinguished

  Read More

  ©lim_a_

 • lim_a_ 27w

  നീയില്ലായ്മ എന്നാൽ
  ഞാനില്ലായ്മ തന്നെയാണ്,
  അതെന്നാൽ ജീവനറ്റു പോകാതെ
  മരണമാസന്നമാകുന്ന
  ഒരവസ്ഥ....
  ©lim_a_

 • lim_a_ 27w

  നിനക്ക് പകരം നീ മാത്രമെന്ന തിരിച്ചറിവ് തന്നെയാണ് എന്നിലെ പ്രണയവും...

  എന്നും അത്രമേൽ പ്രിയപ്പെട്ട ഒരാൾക്കായി...❤️

  #malayalam

  ...!!

  Read More

  ഇരു ഇതളുകൾ എങ്കിലും
  നാം ഒരേ പൂവിനാൽ ബന്ധിക്കപ്പെട്ടവർ

  ഇരു തുള്ളികൾ എങ്കിലും
  നാം ഒരേ മഴയിൽ നിന്നും അടർന്നു വീണവ

  ഇരു കരകൾ എങ്കിലും
  നാം ഒരേ കടലിനാൽ ബന്ധിക്കപ്പെട്ടവർ

  ഇരു വരികൾ എങ്കിലും
  നാം ഒരേ കവിതയാകുവൻ വാഞ്ചിക്കുന്നവർ

  ഇരു നക്ഷത്രങ്ങൾ എങ്കിലും നാം ഒരേ ആകാശത്ത് പ്രകാശം പരത്തുന്നവർ

  ഇരു സ്വരങ്ങൾ എങ്കിലും നാം ഒരു ഗാനമായി ചേരുവാൻ കൊതിക്കുന്നവർ

  ഇരു കണ്ണുകൾ എങ്കിലും നാം ഒരേ കാഴ്ച്ച ദർശിക്കുന്നവർ

  ഇരു ചില്ലകൾ എങ്കിലും നാം ഒരേ വൃക്ഷത്തിനാൽ വേരൂന്നിയവർ

  ഇരു വഴികൾ എങ്കിലും നാം
  ഒരേ യാത്രയിൽ കണ്ടുമുട്ടിയവർ

  ഇരു ശരീരം എങ്കിലും നാം ഒരേ ആത്മാവിനാൽ ഒന്നായവർ....
  ©lim_a_

 • lim_a_ 27w

  Haunting...

  Read More

  O my dream! I was still not awake;
  I didn’t think you’d fade away.
  You’ve forgotten me,
  forsaken me – It’s not fair;

  There is nothing more painful than love.
  Are you real?
  Or are you a dream?
  I seek answers, will I ever get them?

  Our memories keep playing in my mind;
  I want it all back, will it ever return?

  You’re my love, you’re my pain; You’re my mirage that disappeared.
  now I’m broken.
  ©lim_a_

 • lim_a_ 40w

  #malayalam
  എൻ പ്രണയമേ...

  നിന്നോടുള്ള സ്നേഹത്തിൻ്റെയും ആത്മാർത്ഥതയുടെയും ആഴം അറിയാൻ...

  കടലിൻ്റെ അടിത്തട്ടിൽ ഊളിയിട്ട് പോകേണ്ടതില്ല....

  വാനിലെ നക്ഷത്രങ്ങളുടെ എണ്ണം തിട്ടപെടുത്തേണ്ടതില്ല....

  തിരമാലകളുടെ തിരകളെ ഗുണിച്ച് മെനക്കെടേണ്ടതില്ല...

  കത്തുന്ന അഗ്നിഗോളങ്ങളിൽ വിരൽ പതിപ്പിക്കേണ്ടതില്ല...

  എന്നിലെ സ്ഥുരിക്കുന്ന ഹൃദയതാളവും നീയൊരിക്കലും അറിയേണ്ടതില്ല ...

  മറ്റാരുടെയോ സ്വന്തമാണ് നീയെന്ന് അറിഞ്ഞിട്ടും ...!!!

  നിസ്വാർത്ഥതയോടെ നിന്നെ സ്നേഹിക്കുന്ന ...

  എൻ്റെ കണ്ണുകളിലേ നിസ്സഹായാവസ്ഥയെ
  നീ നോക്കുക...

  നീയും ഞാനും തേടുന്ന ഉത്തരവും അവയിൽ ഒളിച്ചിരിപ്പുണ്ട്....
  ©lim_a_

  Read More

  എൻ പ്രണയമേ....

 • lim_a_ 53w

  ��

  Read More

  On the days you'll feel lost
  I'll find my ways to make you smile
  Because you know what,

  "That smile Of yours keeps me going"
  & makes me alive...
  ©lim_a_

 • lim_a_ 55w

  #aachiri
  Part -4
  അദ്ദേഹം വീണ്ടും ആ ജനാലയുടെ അടുത്തേക്ക് നടന്നകന്നു......

  എന്റെ ചോദ്യം ആ മുഖത്ത് ഭാവമാറ്റങ്ങൾ വരുത്തുന്നത് ഞാൻ ശ്രദ്ധിച്ചു.ഒരു പക്ഷേതന്റെ സാഹചര്യങ്ങൾ തനിക്ക് അനുകൂലമല്ലായിരിക്കാം...ഒരുവട്ടം കൂടി അദ്ദേഹം ഒന്ന് പുറത്തേക്ക് കണ്ണോടിച്ചു...

  "എന്താണ് ഇക്ക ഇൗ നോക്കുന്നത്",ഞാൻ ചോദിച്ചത് തെറ്റായി പോയോ"?

  "ഇല്ല മോളേ bystander ആയിട്ട് ഇവിടെ ആരും ഇല്ല...എല്ലാവരും എനിക്ക് ഉണ്ട് ,സ്വന്തം എന്ന് തോന്നിക്കുന്ന ചിലർ..പക്ഷേ സ്വന്തം എന്ന് പറയാൻ ആരും ഇല്ലാ...എന്റെ സംസാരം ആയിരിക്കാം അവർക്ക് ഇഷ്ട്ടം അല്ലാത്തത്..അല്ലെങ്കിലും ഒരുപാട് സംസാരിക്കാൻ ആഗ്രഹിച്ചവർ ആയിരിക്കാം മൗനത്തിന്റെ ചങ്ങലയിൽ അകപ്പെട്ട് പോയത് ".

  അല്ലേ???

  ആ ചോദ്യം എന്നിൽ അമ്പുതറച്ചത് പോലെ കുത്തിയിറങ്ങി..എന്ത് പറയണം,എന്ത് പറഞ്ഞ് ഇക്കയെ സമാധാനിപ്പിക്കണം എന്ന് അറിയാതെ ഞാൻ നിന്നു...

  ജനാലയുടെ അരികിൽ നിന്നും ഇക്ക കിടക്കയയുടെ അരികിലേക്ക് നടന്നു നീങ്ങി...തന്റെ കഥ പറയാനായി അദ്ദേഹം ഒരുങ്ങി.. കേൾക്കാനായി എനിക്കും ഒരു കൗതുകം തോന്നി...

  5 വർഷം മുമ്പാണ് എന്റെ ഭാര്യ എന്നെ വിട്ട് പോയത് അവളെ സ്നേഹിച്ചു തുടങ്ങും മുമ്പേ വിധി എന്നെ അവളിൽ നിന്നും അടർത്തി മാറ്റി...

  ഇത്രയും പറഞ്ഞു അദ്ദേഹം അടുത്തുള്ള മേശയിൽ നിന്നും ഒരു പുസ്തകം എടുത്തു..
  അതിൽ നിന്നും ഏതാനം വരികൾ വായിച്ചു...
  "കഥകൾക്കപ്പുറം ഒരു ലോകം ഉണ്ട്, നക്ഷത്രങ്ങളുടെ ഇടയിലും ഞാൻ നിന്നെ തേടുന്നുണ്ട്...നീ മണ്മറഞ്ഞു പോയെങ്കിലും എന്നിലെ ചുടു ശ്വാസത്തിനു പോലും നിന്റെ ഗന്ധമാണ് പ്രിയേ.."

  "ഞാൻ അവൾക്കായി ഒരുപാട് എഴുതാറുണ്ട്...ഒരു പക്ഷെ ഞങ്ങൾ വീണ്ടും ഒരു ലോകത്തിൽ ജീവിക്കുന്നു എന്നൊരു തോന്നൽ..എന്നിലെ വരികൾ ആയി അവളും ആ വരികൾക്കിടയിലെ ശ്യൂന്യതയിൽ ഞാനും അവളും ഒന്നായി സ്പന്ദിക്കുന്നു"....

  പെട്ടെന്നാണ് കതകിൽ ആരോ തട്ടുന്ന ശബ്ദം കേട്ടത്....

  തുടരും.......

  Read More

  ആ ചിരി
  Part - 4


  ©lim_a_

 • lim_a_ 55w

  Circumstances

  Read More

  കടലു പോലെ സംസാരിക്കാൻ
  ഉണ്ടെങ്കിലും കടങ്കഥ പോലെ
  ചുരുക്കി പറയേണ്ടി വരുന്നു
  ചില സംഭാഷണങ്ങൾ
  ©lim_a_

 • lim_a_ 56w

  I wandered through the skies looking
  For answers
  Lonely as a weed, I didn't find any
  Asked myself though, again and again
  But I haven't reached any yet..

  Saw my reflection, recalled my past
  No use,no due
  Searched again and again
  Yet my destination was unseen

  Where will I find it?oh where ?
  Could it be here or there?
  I Just want to know,
  If in this battle of life
  Will I find my answers or not???

  Read More

  ©lim_a_