kunjachan_ezhuthukal

www.instagram.com/kunjachanezhuthukal?r=nametag

കേൾവിക്കാരാനാവാൻ ഇഷ്ടം

Grid View
List View
Reposts
  • kunjachan_ezhuthukal 1d

    When someone stole your heart,
    You are all thoughts/emotions will follow on that person.
    We do the strange things to acknowledge our emotions to them. Our aesthetic, poetry defines to that man.
    You wander like a begger and your whole life gravities on that single person.
    ©kunjachan_ezhuthukal

  • kunjachan_ezhuthukal 5d

    ആരും ആർക്കും സ്വന്തമല്ലാത്ത ഒരു കാലം വരും...
    കടപ്പാടുകളുടെയും ...കെട്ടുപാടുകളുടെയും ...കെട്ടിമറാപ്പുകൾ ഇല്ലാത്തൊരു കാലം....അന്ന് ഞാൻ എന്റെ പ്രണയം നിന്നോട് പറയും....

    നിശ്ശബ്ദകാമുകൻ
    (ഒപ്പ്)
    ©kunjachan_ezhuthukal

  • kunjachan_ezhuthukal 5d

    കോവിഡ് കൊണ്ട് വെച്ച ഒരു ബെഞ്ചിന്റെ അകലത്തു നിന്നായിരുന്നു ഇന്നത്തെ എന്റെ കുമ്പസാരം.ചെയ്തു തഴമ്പിച്ച...പാപത്തിന്റെ ഭാണ്ഡം, ഞാൻ വീണ്ടും തമ്പുരാന്റെ മുന്നിൽ തുറന്നുവെച്ചൂ.

    അച്ചന്റെ ആദ്യ മറുപടി ഇതാണ്...
    തമ്പുരാൻ നിന്നെ സ്നേഹിക്കുന്നുണ്ടെടാ...
    നീ അറിയുന്നില്ലേ...?
    അച്ചന്റെ ആദ്യവരിയിൽ തന്നെ എന്റെ കണ്ണും മനസ്സും നിറഞ്ഞു ഒഴുകി... കണ്ണീര് മറയ്ക്കാൻപണ്ടേ ഞാൻ മിടുക്കാനായത് കൊണ്ടും മാസ്‌ക് ഒരു മുഖകവചമായി നിന്നത് കൊണ്ടും ആരും അത് കണ്ടില്ല...കാണേണ്ടവൻ മാത്രം കണ്ടിട്ടുണ്ടാകണം.
    വീടിന്റെ ഉമ്മറത്ത് മകന്റെ നിഴല് വീഴുന്നുണ്ടോ എന്ന് നോക്കുന്ന അപ്പന്റേത് പോലെയുള്ള ഒരു സ്നേഹം എന്നെ പൊതിഞ്ഞു.

    കുർബാന സ്വീകരണത്തിൽ അപ്പം വിളമ്പുകയാണ്.. ആർക്കും കൊടുക്കാത്ത വലിയ തിരുവോസ്തിയുടെ ഒരുപാതി കയ്യിൽ വെച്ചുകൊണ്ടാണ്.. അപ്പൻ എന്നെ പറഞ്ഞു വിട്ടത്..
    #പണി കഴിഞ്ഞു വരുന്ന അമ്മയുടെ ബാഗിൽ നിന്ന് നെയ്യപ്പം കണ്ടെത്തുന്ന പഴയ കുട്ടിയുടെ സന്തോഷമായിരുന്നു അപ്പോൾ എനിക്ക്.
    ©kunjachan_ezhuthukal

  • kunjachan_ezhuthukal 1w

    മറ്റുള്ളവർ നിങ്ങളെ എത്രയേറെ സ്നേഹിക്കുന്നുണ്ട് എന്നു എണ്ണിതുടങ്ങുമ്പോൾ...നിങ്ങൾ നിഷ്കളങ്കമായി സ്നേഹിക്കാൻ മറന്ന് തുടങ്ങിയിരിക്കുന്നു.

    #ഞാനും സ്നേഹിക്കാൻ മറന്നു തുടങ്ങിയിരിക്കുന്നു.
    ©kunjachan_ezhuthukal

  • kunjachan_ezhuthukal 2w

    every man needs a shadow friend,
    who can follow you even you are lost.

    the one who is wish to listen your moody songs.The one who can read your unreasonable lonely nature.

    Every human seeking for a listener who loves to hear his personal testimonials... broken stories...the uncertain romantic events.
    ©kunjachan_ezhuthukal

  • kunjachan_ezhuthukal 3w

    എഴുത്തു മറന്ന് തുടങ്ങിയിരിക്കുന്നു ...
    മനസ്സിനൊരു മരവിപ്പ് വന്നു തുടങ്ങിയിരിക്കുന്നു.

    യവ്വനത്തിലേ വാർദ്ധക്യം വിരുന്നുവന്നവരേ കണക്കെ... ജീവിതത്തിനു വിരസത തോന്നി തുടങ്ങിയിരിക്കുന്നു.
    .
    #ഉറക്കത്തിനും ഉണർവ്വിനും ഇടയിൽ എവിടെയോ ആണ് ഞാൻ.
    ©kunjachan_ezhuthukal

  • kunjachan_ezhuthukal 4w

    ഉള്ളിലെ സങ്കടങ്ങൾ എഴുതി പകർത്തുന്ന ശീലമുണ്ടായിരുന്നു..പണ്ട്.
    ഇപ്പോളതും നഷ്ടപെട്ടിരിക്കുന്നു.

    ആർക്കും മനസ്സിലാക്കാൻ കഴിയാത്തതാവുന്നതാണ് ...സങ്കടങ്ങളുടെ നീറ്റലിനു തീവ്രത കൂട്ടുന്നത്.

    രാത്രികൾക്ക് നീളം കൂടിയിരുന്നെങ്കിൽ എന്നും... സ്വപ്നങ്ങൾ അവസാനിക്കാതെ ഇരുന്നെങ്കിൽ എന്നും ഇപ്പോൾ തോന്നി പോവാറുണ്ട്.

    "സ്വയം കുഞ്ഞായിരുന്നെങ്കിലെന്ന് തോന്നാറുണ്ട്.അമ്മയിൽ തുടങ്ങി അമ്മയിൽ അവസാനിക്കുന്ന ഒരു ജീവിതം"
    .
    ബാക്കിയുള്ളതെന്തും ഒരൊറ്റ രാത്രിയിൽ മറന്ന് പോകാൻ എനിക്ക് കഴിഞ്ഞേനെ...
    മുറിവുകളൊന്നും ഹൃദയത്തിൽ സൂക്ഷിക്കാതെയിരിക്കാൻ അപ്പോളെനിക്ക് കഴിഞ്ഞേനെ!
    ©kunjachan_ezhuthukal

  • kunjachan_ezhuthukal 5w

    സ്വർഗ്ഗത്തെ കുറിച്ച് ചർച്ചയാണ്.

    ഗഹനമായ പഠനങ്ങൾക്ക് ശേഷം ഒരു കുഞ്ഞു എല്ലാത്തിനും വളരെ അടുത്തുള്ള ഒരുത്തരം കണ്ടെത്തി...


    "സ്വർഗ്ഗം എനിക്കെന്റെ അമ്മവീടാണ് ♥️"

  • kunjachan_ezhuthukal 6w

    ബാല്യത്തിന്റെ ഒരു വസന്തകാലമുണ്ടായിരുന്നു.
    അന്ന് വഴികളിലെ കാഴ്ചകൾ കണ്ടു നമ്മൾ സ്‌കൂളിലേക്ക് നടക്കുമായിരുന്നു.
    യാത്രകളിൽ കൂട്ടുകാരന്റെ ബാഗുകൂടി നമ്മളിൽ ചിലർ ചുമക്കാറുണ്ടായിരുന്നു..
    ബാഗില്ലാതെ നടക്കുന്ന കൂട്ടുകാരന്റെ ചിരിയാകാം പിന്നേയും പിന്നെയും നമ്മളിൽ ചിലരെയെങ്കിലും അതിനു പ്രേരിപ്പിക്കുന്നത്...

    ഇന്നും നമ്മളിൽ ചിലർ സ്നേഹം കൊണ്ട് അപരന്റെ സങ്കടങ്ങളുടെ നഷ്ടങ്ങളുടെ ബാഗുകൾ ചുമക്കുന്നുണ്ട്.
    ചിലരെങ്കിലും... നമ്മളുടെ സ്നേഹത്തിന്റെ ഭാരം ചുമക്കലുകൾ മുതലാക്കാറുമുണ്ട്.

    #എങ്കിലും സ്നേഹം കൂടുതൽ മുറിയപ്പെടാനും അപരന്റെ കുരിശിന് തോൾ വെച്ചു കൊടുക്കാനും പ്രേരിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു.
    ©kunjachan_ezhuthukal

  • kunjachan_ezhuthukal 7w

    കാലങ്ങൾക്ക് ശേഷം സ്വർഗ്ഗത്തിൽ കുപ്രസിദ്ധനായ ഒരു എഴുത്തുകാരനെ ഒരു അപരിചിതൻ കണ്ടെത്തുകയാണ്.

    എഴുത്തുകാരന്റെ എഴുത്തുകളും അങ്ങിങ്ങായി തെളിഞ്ഞ സ്റ്റേറ്റുസുകളും അയാളെ സ്വർഗ്ഗോന്മുഖനാവാൻ സഹായിച്ചു എന്നു തന്നോടയാൾ പറഞ്ഞു...

    അരസികനായാ എഴുത്തുകാരൻ അതിലൊന്നും ശ്രദ്ധിക്കാതെ ആയിന് നീ ഏതാണ്?? എന്നുതിരിച്ചു ചോദിച്ചു...

    സ്റ്റേറ്റസിൽ തെളിഞ്ഞ പലതും അയാൾ സ്വയം മോട്ടിവേറ്റ് ചെയ്യാൻ ചെയ്ത കോപ്രായങ്ങളാണ് എന്നു പറഞ്ഞുകൊണ്ട് അയാൾ തിരികെ നടന്നു.
    ©kunjachan_ezhuthukal
    #എന്റെ എഴുത്തുകൾ വായിച്ചു പുളകം കൊണ്ടു ആരും നന്നാവുന്നത് എനിക്ക് ഇഷ്ടമല്ല...അതെല്ലാം ഞാൻ സ്വയം നന്നാവാൻ വേണ്ടി എഴുതുന്നതാണ് എന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

    എന്ന് ഞാൻ.
    ഒപ്പ്✍️