kichu_parameswaran

#logophile #absquatulate #anagapesis #lypophrenia #EmotionalFool Niraash na ho rani , ting kyu ham tong bi kar sakte hei.. ✨

Grid View
List View
Reposts
 • kichu_parameswaran 1w

  #മലയാളം #malayalam

  Read More

  നിർത്താതെ കരയണമെന്നുണ്ട്, പക്ഷെ
  കണ്ണീരിനും ഇപ്പൊ റേഷനാണത്ത്രെ.
  ആളൊന്നിന് രണ്ടുതുള്ളി !!

  ©kichu_parameswaran

 • kichu_parameswaran 1w  I'm in the infinite loop of my memories.

  ©kichu_parameswaran

 • kichu_parameswaran 1w

  നീ വരിക
  വീണ്ടുമൊരു പൂക്കാലവുമായി
  നനുത്തൊരു ചുംമ്പനത്താലെന്നെ
  മയക്കത്തിൽ നിന്നുണർത്തുക,പിന്നെ
  നിൻ്റെ ഗന്ധത്താലെന്നെ നീ
  വാരി പുണർന്നു
  കണ്ണു തുറക്കും മുന്നെ
  മാഞ്ഞില്ലാതാവുക..
  നീ നിന്നിലേക്ക് തന്നെ മടങ്ങുക..
  നിൻ്റെ ചുംബനത്തിൻ്റെ നനവും നിൻ്റെ ഗന്ധവും മാത്രം ബാക്കി വെച്ച്..
  ©kichu_parameswaran

 • kichu_parameswaran 26w

  Swayam undakki vechirikkunna thirakkil pett palathum vendenn vekkukkayan ( thalkaalathekk) . Being successful in Artificial life !! Swayam pottanaakuka ennathum oru kalayalle �� Hella pinne, the natural artist !!

  Kaanam enn parayunnilla.. Kandaal chirikkaan marakkaruth. Chilappo ath mattullork nalloru divasam nalkiyaalo !! ��

  ❤️ - kichu

  #malayalam #StaySafe

  Read More

  എൻ്റെ മഴപെണ്ണിന്,

  നീ ഇങ്ങനെ തോരാതെ പെയ്തൊണ്ടിരിക്കുമ്പോ എങ്ങനാടി അല്ല ആരാടി നിന്നെയൊന്ന് പ്രണയിച്ചു പോകാത്തത് !? ആറടി സ്വന്തമായില്ലാത്തവന് നീ പെയ്യുന്ന രാവുകളിലെല്ലാം മയക്കം നിൻ്റെ മടിതട്ടിലല്ലെ. യെൻ്റെ മഴപെണ്ണേ.. എന്തു ഭംഗിയാണ് നിൻ്റെ ചിരിക്ക്.. ചെമ്പകമുലച്ച് നിന്നെ വീണ്ടും പെയ്യിക്കുമ്പോഴും പരിഭവം തന്നല്ലെ.. ചുണ്ടിൽ തരേണ്ട ചുംബനം ഇങ്ങനെ... ഇങ്ങനെ... പോക്കുവെയിൽ ഉദിക്കും മുന്നേ പെയ്തു തീർക്കുവല്ലെ... രാമഴയായി.. ഹാ അല്ലേലും നിനക്കിച്ചിരി വാശിയല്ലെ.. നിൻ്റെ ചിരിക്കൊപ്പം പെയ്യുമ്പോഴും നിൻ്റെ മുഖം വാടുമ്പോ കറുക്കുന്നതും ഈ മഴയോടൊപ്പം ഞാൻ അറിയുന്നു... നീ പെയ്യുന്ന രാവുകളിൽ എല്ലാം തണുപ്പാണ് കരിമ്പടം ഉപേക്ഷിച്ച് നിന്നെ വാരി പുണർന്നു ചുംബനം നൽകാൻ കൊതിക്കുന്ന പ്രണയത്തിൻ്റെ തണുപ്പ്.. !!

  ©kichu_parameswaran

 • kichu_parameswaran 26w

  ഈ മഴയുടെ അവസാനതുള്ളിയും ഞാൻ മൊത്തിക്കുടിക്കും

  നിൻ്റെ ചുംബനങ്ങളുടെ മധുരമറിയാൻ

  വീണ്ടും വീണ്ടും ചുണ്ടകൾ തമ്മിൽ കഥപറയാൻ

  അതേയ് കണ്ണടക്കല്ലെ കേട്ടോ,

  നിൻ്റെ കണ്ണിലെ നിഴച്ചിത്രങ്ങൾക് പോലും

  എന്ത് ഭംഗിയാണ് !!

  ഒരു പക്ഷെ കറുപ്പിനും വെളുപ്പിനും

  ഇത്ര ഭംഗി ഞാൻ മറ്റൊന്നിലും കണ്ടിട്ടില്ല !!
  ©kichu_parameswaran

 • kichu_parameswaran 27w

  #malayalam #nii

  I know I'm missing the posts, comments & love from you all, sorry for missing & thank you for ♥️ !!!

  Read More

  ആകസ്മികമെങ്കിലും ഇന്നീ യാത്ര നിന്നിലേക്ക് ആണ്
  ഇന്നോളം കണ്ട സ്വപ്നങ്ങളെല്ലാം ഏതാനും മണിക്കൂറുകൾക്ക് ശേഷം നടക്കാൻ പോകുന്ന ആ ഒരു നിമിഷത്തേക്ക് ആയിരുന്നോ , അറിയില്ല.. !!?

  യാത്രകൾ മുൻപും നടത്തിയിട്ടുണ്ടെങ്കിലും ഇത്രയേറെ മനസ്സിൽ നിൽക്കുന്ന ഒന്ന് മറ്റൊന്നിനും ഇനി ഉണ്ടാകാൻ പോകുന്നില്ല. കണ്ണിൽ പതിഞ്ഞു പോകുന്ന ഓരോ കാഴ്ചയും ശ്വാസം നിലയ്ക്കുന്നത് വരെ ഓർമകളുടെ സമ്പാദ്യത്തിൽ വിലമതിക്കാനാവാത്ത ന്തൊക്കെയോ ആണ്.

  നീ... ഞാൻ... നമ്മൾ... ഹാ... അവസാനം !!!

  കാത്തിരിക്കുന്നു... ആ ഒരു നിമിഷത്തിനു വേണ്ടി...

  മണ്ണിൽ കാലൂന്നി നിൽകുന്ന ആൽമരം പോലെ
  മനസ്സിൽ വേരിറക്കിയ ഒരു ദിവസം..

  ഉറക്കം നഷ്ടപ്പെട്ടു മിന്നിമായുന്ന നിഴൽ ചിത്രങ്ങളിൽ എന്തൊക്കെയോ തേടിയ രാവുകൾ...
  നിൻ്റെ വേര് പടർന്ന് വരിഞ്ഞുമുറുക്കിയ പകലുകൾ..
  ഒടുവിൽ മൗനത്തിൻ്റെ അകമ്പടിയോടെ വേർപാട്..

  ഇതും വസന്തമോ അതോ മറ്റൊരു കാത്തിരിപ്പിൻ്റെ തുടക്കമോ...

  അറിയില്ല, ഒന്നും അറിയില്ല...

  മൂകം.. !!

  ©kichu_parameswaran

 • kichu_parameswaran 27w

  പൂക്കാൻമറന്ന വസന്തങ്ങളിലേവിടെയോ
  ഞാൻ ഇന്നും നിനക്കായി കാത്തിരിപ്പുണ്ട്,

  നിൻ്റെയോർമ്മകളാൽ ചോന്ന് തുടുത്ത്...

  ചെമ്പരത്തി
  ©kichu_parameswaran

 • kichu_parameswaran 28w

  ഇലകളിനിയും കൊഴിയും...
  ഒരു പക്ഷെ ഈ മഴക്കപ്പുറത്ത്,
  മറ്റൊരു വസന്തം കാത്തിരിപ്പുണ്ടാകാം...

  കാത്തിരിക്ക..
  മഴയോടൊപ്പം ഞാനും
  പെയ്തു തോർന്നോട്ടെ
  നിന്നിലേക്ക്..

  ©kichu_parameswaran

 • kichu_parameswaran 28w

  കടുക്

  ൻ്റെ ദേഷ്യം കടുകുവറക്കുന്ന പോലെയാണ്...
  കുഞ്ഞുമനുഷ്യൻ ആയൊണ്ടാവും അതുപോലൊരു കുഞ്ഞു മനസ്സുമാണെനിക്ക്.
  കടുകുപോലെ പൊട്ടി തെറിക്കുമ്പോ മാത്രം ഒച്ച വെക്കുന്ന ഒരു കുഞ്ഞുമനസ്സ്..

  ©kichu_parameswaran

 • kichu_parameswaran 33w

  #malayalam

  യാത്ര പറയാതെ പോവാറാണ് പതിവ്, പക്ഷെ ആരൊക്കെയോ കാത്തിരിക്കും പോലെ തോന്നി..

  അരുത്.. അത്രേ പറയുന്നുള്ളൂ...

  സ്നേഹം ��❤️

  Read More

  തുന്നി കൂട്ടി എന്തിനോ വേണ്ടി തുടിക്കുന്ന ഒരു ഹൃദയം വില്പനയ്ക് വച്ചിരിക്കുന്നു. അത് ഒരു കവിയുടേതായിരുന്നത്രെ. വരികളിൽ പ്രണയം മാത്രം ഒളിപ്പിച്ചു സ്വയം പറ്റിച്ചതായിരുന്നു അസുഖം. ശ്വാസം നിലച്ചിട്ടും ഇന്നും ആ ഹൃദയം തുടിക്കുന്നു.. പറയാൻ ബാക്കി വെച്ച വരികൾ താളം പിടിക്കുന്നതാവാം.. അതോ അത്രമേൽ പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെട്ടതിനാലോ അറിയില്ല..

  വരികളിലെ വിരഹനായകൻ മണ്ണിനോട് വിട ചൊല്ലിയിരിക്കുന്നു..

  മഷി പടർത്താത്ത വരികൾ ബാക്കിയാക്കി...

  ©kichu_parameswaran