karthikeyann

www.instagram.com/akshay_mullappilly/

Man is part DNA, part the unknown and part what he sees as a kid

Grid View
List View
Reposts
  • karthikeyann 10w

    Her��

    Read More

    "She was nothing, but an extension
    to my body
    an addition to my soul
    having independent traits, laws,
    characteristics.
    Like a territory beside my country.
    Our treaties are written with,
    songs of love and sign of kisses.

    My love, We'll grow as ourselves
    Even without changing a
    mere syllable of our boundaries".

  • karthikeyann 13w

    പത്മയും കൽക്കത്തയും

    Read More

    പുസ്തകങ്ങൾ വിൽപ്പനക്ക് വെച്ചിരുന്ന കൽക്കത്തയുടെ തെരുവുകൾക്കു അന്നൊരു പ്രതേക ഭംഗിയുണ്ടായിരുന്നു. തണുപ്പിന്റെ ഭാരവും കൂടി പേറുന്ന ആ കനത്ത രാത്രിയിൽ കവിതകൾ മിന്നാമിനുങ്ങുകളെ പോലെ തിളങ്ങി. ഒരുപാട് നാളത്തെ സ്വപ്നമായിരുന്നു, പത്മയുടെ കൈപിടിച്ചു ഈ തെരുവിലൂടെയുള്ള നടത്തം.
    അവളുടെ വിരലുകളുടെ ചൂട് എന്റെ ഉള്ളംകൈ വിട്ടു പുറത്തേക്കൊഴുകാൻ തുടങ്ങിയിരുന്നു.

    വസന്തത്തെ വരവേൽക്കാൻ ഒരുങ്ങുന്ന ചെറിപ്പൂക്കളെ പോലെ പത്മ ചുവന്നു നിന്നു.ആ നിമിഷം,എന്റെ കണ്ണുകൾ അവളുടെ കണ്ണുകൾക്കൊരു ചിരി സമ്മാനിച്ചു. സന്തോഷം കൊണ്ടവൾ തലതാഴ്ത്തിചിരിച്ചു.

    ചുംബിക്കുമ്പോൾ മാത്രം എന്റെ ശരീരത്തിലേക്ക് പ്രവഹിക്കാൻ തയ്യാറായി നിൽക്കുന്ന ഒരു കടലിനെ, ചുണ്ടിനു മുകളിലുള്ള മറുകിൽ അവൾ ഒളിപ്പിച്ചു വെച്ചിരുന്നു.
    കോളേജ് സ്ട്രീറ്റിലെ തിരക്കുകൾക്കിടയിൽ
    പല തവണ അവളെന്നെ ചുംബിച്ചു.
    ചുണ്ടുകളിൽ, കൺപോളകളിൽ,കഴുത്തിൽ, കവിൾത്തടങ്ങളിൽ, കൈവെള്ളകളിൽ.
    എന്നെ ചുംബിക്കാതിരിക്കുക എന്നുള്ളത് പത്മയെ സംബന്ധിച്ച് അസാധ്യമായൊരു കാര്യമായതുപോലെ പോലെ എനിക്ക് അനുഭവപ്പെട്ടു. നഗരം വളഞ്ഞ പോലീസുകാർക്കിടയിൽക്കൂടി നടക്കുന്ന രണ്ട് മോഷ്ടാക്കളെ പോലെ ഞങ്ങൾ നടന്നു നീങ്ങി.

    ഭൂതകാലത്തിലേക്കു കടന്നു പോയ്ക്കൊണ്ടിരുന്ന ഓരോ നിമിഷവും, മനോഹരമായ ആ രാത്രിയുടെ ഓർമകളെ ഞങ്ങൾക്ക് സമ്മാനിച്ചുകൊണ്ട് കടന്നുപോയി.

    നക്ഷത്രങ്ങളെ നോക്കിയപ്പോൾ, ഓർമ്മകൾ ഒന്നുകൂടി തിളങ്ങി.

    ആൾക്കൂട്ടസമുദ്രത്തിനിടയിൽ പത്മ കാത്തുവെച്ച പ്രണയത്തിന്റെ കടൽ.
    അവളുടെ തിരകളേറ്റ എന്റെ പ്രാണൻ.
    പുസ്തകത്തിന്റെ മണമുള്ള, നിലാവിന്റെ വെളിച്ചമുള്ള കൽക്കത്തയും പത്മയും .

  • karthikeyann 14w

    നമുക്കുള്ള, അല്ലെങ്കിൽ നമുക്ക് ജീവിതത്തിൽ എന്തായാലും വേണ്ടുന്ന ഒരു സഹോദരനോ സുഹൃത്തോ ആയി മാറുന്നു അയാൾ.
    ശരത് ഒരു ഭാഗത്തു സൂചിപ്പിക്കുന്ന പോലെ, അദ്ദേഹം തോറ്റുപോയവനല്ല, ഇന്നത്തെ കപടലോകത്തിന്റെ cat&mouse game ൽ മനം മടുത്തു തോറ്റുകൊടുത്തയാളാണ്.

            വെറും സിനിമകൾക്കപ്പുറം, ജീവിതത്തിന്റെ മഹത്തായ ദർശനങ്ങൾ നൽക്കുന്ന കഥയും കഥാപാത്രങ്ങളും, സംഭാഷണങ്ങളുമാണ് ശ്യാമപ്രസാദിന്റെ സിനിമകൾ. നമ്മുടെയുള്ളിൽ അത് പലപ്പോഴും ഏൽപ്പിക്കുന്ന മാറ്റങ്ങളെ ഓർത്തു വിസ്മയിക്കാറുണ്ട് പലപ്പോഴും. അതുപോലെയൊരു സിനിമയും, കഥാപാത്രവും

    Read More

    Part-03

  • karthikeyann 14w

    തൊട്ടുമുൻപുള്ള ഒരു രംഗത്തിൽ 'ഒഥല്ലോ'യെ ഉദ്ധരിച്ചു കഴിഞ്ഞതിനു ശേഷം കിടക്കയിലേക്ക് മലർന്നു കിടന്നുകൊണ്ട് തന്നോട് തന്നെയെന്ന പോലെ ഹരി പറയുന്നുണ്ട്,
    "Betrayal becomes the order of the day,
    Betrayal turns down life in to dust,
    Nothing, absolute nothing".
    കഴിഞ്ഞ കാലങ്ങളിൽ എവിടെയോ അനുഭവിക്കേണ്ടി വന്ന വഞ്ചനയുടെ മുറിപ്പാട് അവിടെ കാണാം. അതയാൾ ശരത്തിനു പറഞ്ഞുകൊടുക്കുന്നതായിരിക്കാം.

     അനിയന്റെ പുസ്തകം ഒരു വിദേശ പ്രസാധകൻ publish ചെയ്യുന്ന സന്തോഷമാറിയിക്കാൻ അവന്റെ ഫ്ലാറ്റിലേക്ക് സന്തോഷത്തോടെ വരുന്നുണ്ട് അയാൾ." നീ US അല്ലെ കണ്ടിട്ടുള്ളത്, നീ കൽക്കട്ട കാണെടാ.. അച്ഛന്റെ സ്ഥലം, അച്ഛന്റെ പ്രിയപ്പെട്ട ഭാഷ, പഴയ ചങ്ങാതിമാർ. അനുഭവങ്ങളാണ് കുട്ടാ വാക്കുകളെ തീവ്രമാക്കുന്നത് ".

    കൽക്കത്തയോടുള്ള എന്റെ അഭിനിവേശവും, എഴുത്തിൽ അനുഭവത്തിനുള്ള സ്ഥാനത്തിനെപ്പറ്റി ഉള്ള അറിവും  അറിഞ്ഞോ അറിയാതെയോ ഈ സംഭാഷണം നൽകിയതാണ്. അവിടെ ശരത്തിനു അയാൾ ഏട്ടൻ മാത്രമല്ല, സുഹൃത്താകുന്നു, സഹായിയാകുന്നു, ഇരുട്ടിൽ തപ്പുന്ന അവന്റെ വിളക്കുമാടമാകുന്നു.

         അതിമനോഹരങ്ങളായ എത്ര രംഗങ്ങൾ ഇനി കണ്ടാലും, അതിൽ നിന്നെല്ലാം ഒരുപടി മുന്നിൽ, ജീവിതത്തിനോട് relative ആയി നിൽക്കുന്നു ഹരിയേട്ടൻ ശരത്തിനെ ആശ്വസിപ്പിക്കുന്ന രംഗം. ഒരു നിമിഷം കണ്ണടച്ചാൽ നഗരത്തിന്റെ വേഗമേറിയ ശബ്ദവും, ഇടതൂർന്ന മൗനവും,ഒടുവിൽ അതിനെല്ലാം മുകളിലൂടെ ഒഴുകുന്ന പിയാനോയുടെ പതിഞ്ഞ താളത്തിലുള്ള ശബ്ദവും നിങ്ങളുടെ മനസ്സിലേക്കിറങ്ങും.

    Read More

    Part-02

  • karthikeyann 14w

    പലപ്പോഴും ആദ്യം കാണുന്ന ആവേശത്തോടെയും അത്ഭുതത്തോടെയും തന്നെയാണ് MG ശശി അവതരിപ്പിച്ച 'ഹരിയേട്ട'ന്റെ ഭാഗങ്ങൾ കാണാറുള്ളത്. ഒരുപാട് കാരണങ്ങൾ കൊണ്ട് ഋതു പ്രിയപ്പെട്ട സിനിമയായി മാറുമ്പോൾ, അതിലൊരു പ്രധാന കാരണം ഹരിയേട്ടനായി മാറുന്നു.
             അച്ഛന്റെ മരണശേഷം, അച്ഛനോട് വേണ്ടവിധം സ്നേഹം പ്രകടിപ്പിച്ചില്ലെന്ന കുറ്റബോധത്തോടെയും,പ്രണയിനിയുടെ വഞ്ചനയിലൂടെയും വിവശനായി തീർന്ന അനുജൻ ശരത്തിനെ ചേർത്തുപിടിച്ചുകൊണ്ട് അയാൾ പറയുന്നുണ്ട്,
    "പോവുന്നവരൊക്കെ പോട്ടെ കുട്ടാ, തിരക്കുള്ളൊര്.
    An arrangement of convenience
    അവരവരുടെ കാര്യങ്ങൾ നടന്നുപോകാൻ ഉള്ള ഒരു ഏർപ്പാട്, അത്രേയുള്ളൂ പ്രണയവും, വിപ്ലവവും, ബന്ധങ്ങളുമൊക്കെ.
    Memories are dangerous beings,
    പെട്ടുപോവല്ലേ കുട്ടാ.
    നീ ഒരു എഴുത്തുകാരൻ ആകണം എന്ന് തന്നെയായിരുന്നു അച്ഛന്റെ ആഗ്രഹം, പിന്നെ ആ ഇട്ടിക്കണ്ടപ്പൻ മരുമോനെ ധിക്കരിക്കാൻ അച്ഛനായില്ല. അതിനു നീ അച്ഛനെ വെറുക്കല്ലേടാ... മോനേ ".

    ആദ്യ തവണ സിനിമ കണ്ടതിനു ശേഷം കാലങ്ങൾക്കിപ്പുറവും ഈ സംഭാഷണം മായാതെ നിൽക്കുന്നു. ശരിക്കും arrangement of convenience ആണോ?. എപ്പോഴും അതങ്ങനെ അല്ലായെന്നാണ് ജീവിതവും അതിലേക്ക് കടന്നു വന്ന ആളുകളും പഠിപ്പിച്ചു തന്ന പാഠം.
          പക്ഷെ, ആ ഒരവസ്ഥയിൽ തകർന്നിരിക്കുന്ന അനിയനോട് മറ്റെന്താണ് അയാൾ പറയുക?വീണ്ടും വീണ്ടും ഈ രംഗം കാണുമ്പോൾ ആലോചിക്കാറുണ്ട്, ഇതുപോലെയുള്ള ഹരിയേട്ടന്മാരെയല്ലേ നാം ഓരോരുത്തരും തേടുന്നത്? തകർന്നിരിക്കുമ്പോൾ ചുമലിൽ താങ്ങി, വലതുകൈ കൊണ്ട് പതുക്കെ മുടി കോതിയിട്ടുകൊണ്ട് ലോകസത്യം വിളിച്ചു പറയുന്ന ഇദ്ദേഹത്തെപ്പോലെയുള്ളവരെ. അവരവരുടെ കാര്യം മാത്രം പ്രണയങ്ങളിലും, ബന്ധങ്ങളിലും, വിപ്ലവത്തിലും കാണുന്ന കൂട്ടർക്കിടയിൽ ഇവരാകുന്നു നമുക്ക് ഏക ആശ്വാസം. Those who propogates opposite narrative against the thought of 'Arrangement of Convenience'.

    #malayalam#entemalayalam

    Read More

    Movie: ഋതു

    Directed by: ശ്യാമപ്രസാദ്
    Character :"ഹരിയേട്ടൻ"

    (Part-01)

  • karthikeyann 15w

    "I poured her some love,
    And she bloomed like a Wildflower"

  • karthikeyann 20w

    Poem written by: Amrita Pritam
    വിവർത്തനം : കാർത്തികേയൻ

    Read More

    എന്റെ പ്രിയപ്പെട്ടവനെ,
    നിനക്കുവേണ്ടി ഞാനെന്റെ കിടക്ക
    ഒരുക്കിവെച്ചിരിക്കുന്നു.

    വസ്ത്രങ്ങളും ചെരിപ്പും
    നീ അഴിച്ചുവെച്ചതെങ്ങനെയാണോ
    അതുപോലെ നിന്റെ ശരീരവുമാ -
    കസേരമേൽ ഊരിവെച്ചുകൊണ്ടുമാത്രം
    എന്റെയരികിലേക്ക് നീ വന്നുകൊള്ളൂ.

    ഒട്ടും പരിഭ്രമിക്കേണ്ട!
    ഏതു രാജ്യത്തിനും അതിന്റെതായ
    നിയമങ്ങളുണ്ട്.

  • karthikeyann 29w

    ഈ കഥ പ്രിയപ്പെട്ടതാവാൻ ഉള്ള മറ്റൊരു കാരണം ഇതിൽ എന്റെ ഒരു ഇഷ്ടപ്പെട്ട hindi പടത്തിന്റെ mention ഉണ്ട് : Antaheen.
    വേർപിരിഞ്ഞതിനു ശേഷവും, ' എന്റെ റൈൻകോട്ട് ഏതു അലമാരയിൽ ആണെന്ന്' പഴയ പങ്കാളിയെ വിളിച്ചു ചോദിക്കുന്ന കഥാപാത്രവും, അത് വ്യക്തമായി പറഞ്ഞുകൊടുക്കുന്ന അപർണ സെന്നും സിനിമയിലെ അത്ഭുതങ്ങളാണ്. അതുപോലെ രാമുവിനും അലമേലുവിനും ആകുവാൻ കഴിയില്ലേ എന്ന് ശ്യാം ചോദിക്കുന്നുണ്ട്. രണ്ടു ചെറുപ്പക്കാരുടെ പ്രണയത്തേക്കുറിച്ചാണെങ്കിലും നാലുതരം പ്രായക്കാരുടെ നാലു തരം സാമാന്തര പ്രണയങ്ങൾ വന്നു പോകുന്നുണ്ട് സിനിമയിൽ. ഒരു റോങ് കാൾ വരുന്നത് പതിവായ ഒരു വീട്ടിൽ ആ റോങ് കോളിനെ കാത്തിരുന്ന്, ഒടുക്കം ആ കോൾ നിലയ്ക്കുമ്പോൾ ഒറ്റയ്ക്കാവൽ തുടരാൻ തീരുമാനിക്കുന്ന, അങ്ങനെ ജീവിച്ചു വയസ്സാവലോളം എത്തുന്ന ശർമിള ടാഗോറും സിനിമയുടെ മറ്റൊരു അത്ഭുതമാണ്.
    ഒരു കൂട്ട് നമ്മെ പലപ്പോഴും ആശ്വാസത്തിന്റെ ഒരു തുരുത്തിൽ എത്തിക്കുന്നു.

    കഥയോട് ഒരുപാട് സ്നേഹം ��

    #Malayalam

    Read More

    കഥയനുഭവം - Part 02

  • karthikeyann 29w

    കഥകളെ കുറിപ്പുകളായി എഴുതി വെക്കൽ സാധാരണ പതിവുള്ളതല്ല. മനസ്സിനെ സ്പർശിച്ച കഥകൾ ഒരുപാട് വായിച്ചിട്ടുണ്ടെങ്കിലും അന്നൊന്നും അതിനെക്കുറിച്ച് എഴുതണം എന്ന് തോന്നിയിരുന്നില്ല. രണ്ട് മാസം മുൻപ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ "നീലിമ ദത്ത " എന്നൊരു കഥ വായിച്ചപ്പോൾ അതിനെ പറ്റി പോസ്റ്റ്‌ കാർഡിൽ എഴുതി കൂട്ടുകാരിക്ക് അയച്ചു കൊടുത്തത് ഓർക്കുന്നു. അതിനു ശേഷം, ഈ ആഴ്ചയിലെ ആഴ്ചപ്പതിപ്പിൽ പ്രിയ എ എസിന്റെ " പൊക്കുവെയിലും പോയ ശേഷം " എന്ന കഥ വല്ലാതെ മനസ്സിനെ സ്പർശിച്ചു.

    Seperated ആയി ജീവിക്കുന്ന രാമുവും അലമേലുവും. രാമുവിൻറെ മകൻ മരിച്ചതിനു പിന്നാലെ ഒറ്റക്കായി പോയ അയാളുടെ വീട്ടിലേക്ക് അലമേലു ചെല്ലുന്നിടത്താണ് കഥ ആരംഭിക്കുന്നത്. വേർപിരിയലുകൾക്ക് വർഷങ്ങൾക്ക് ശേഷം, പിരിഞ്ഞത് എന്തിനെന്നു പോലും ഓർക്കുവാൻ കഴിയാതെ ജീവിക്കുന്നവരെ ഈ കഥ ചിലപ്പോൾ അലട്ടിയേക്കാം. മകനും, ഭാര്യയും മരിച്ചു ഏകാന്തനായ രാമുവിന്റ കൈകളെ അവസാനം അലമേലു ചേർത്ത പിടിക്കണമെന്ന് ഞാൻ ആഗ്രഹിച്ചുപോയി.പക്ഷെ എല്ലാം happy ending സിനിമകൾ അല്ലല്ലോ. ജീവിതം എത്രയോ വ്യത്യസ്തം.

    രാമുവിൻറെ രണ്ടാം ഭാര്യ ആയിരുന്നു ലോല.പത്മരാജന്റെ ലോലയ്ക്ക് ശേഷം ആ പേരുള്ള കഥാപാത്രത്തെ വായിച്ചപ്പോൾ തന്നെ മനസ്സിന് ഒരുപാട് സന്തോഷം തോന്നി.
    അച്ഛന്റെ ആദ്യ ഭാര്യയെ പറ്റി പറഞ്ഞുകൊടുക്കുന്ന, ആദ്യ ബന്ധത്തിന്റെ വിടവിലേക്കാണ് താൻ വന്നതെന്ന ബോധ്യമുള്ള ലോല. ലോല മരിച്ചതിനു ശേഷം,'വല്യമ്മ (അലമേലു ) ഒറ്റയ്ക്കാണെങ്കിൽ നമുക്ക് ഇങ്ങോട്ട് കൊണ്ടുവന്നുകൂടെ' എന്ന് ചോദിക്കുന്ന രാമുവിൻറെ മകൻ ശ്യാം. അങ്ങനെ ഒരുപിടി beautiful characters. പ്രണയവും വിവാഹബന്ധവും തകർന്നത്, അതൊരു പരാജയമാണെന്ന് പൊതുസമൂഹത്തിന് മുൻപിൽ പറയാൻ വിസമ്മതിക്കുന്ന ഒരുപാട് ആളുകളുടെ പ്രതീകം കൂടിയാണ് ശ്യാം.
    ശ്യാമിന്റെ മരണം നമ്മെ നൊമ്പരപ്പെടുത്തുന്നു. മരണം നമ്മളെ എല്ലായ്‌പോഴും മറ്റൊരു അവസ്ഥയിലേക്ക് ആണല്ലോ എത്തിക്കുക.അത് മാത്രമാണല്ലോ സത്യം.

    #malayalam

    Read More

    കഥയനുഭവം - part 01

  • karthikeyann 31w

    അന്ന

    തനിക്കും അയാൾക്കുമിടയിൽ
    പരന്നുകിടക്കുന്ന
    ആയിരത്തോളം നാഴികകളെ
    ഒരു ഹാർമോണിയം പോലെ അവൾ മീട്ടി.

    അയാൾ ഭാഷയില്ലാത്തവനായിരുന്നു.
    അന്ന ഭാഷയില്ലാത്തവളും.
    അവൾക്ക് അത്യധികം
    മനസ്സിലാകാത്ത നേരത്തയാൾ
    കണ്ണുകളെ, ഇടതിനും വലതിനും മാത്രമറിയാവുന്ന രഹസ്യം കൊണ്ട് ചിരിപ്പിച്ചിരുന്നു.
    ആ ചിരിയിൽ തന്റെ കരകവിഞ്ഞ-
    ചുംബനം തണുപ്പിച്ച്
    അവൾ തിരിച്ചു കൊടുക്കാറുമുണ്ടായിരുന്നു.

    അയാൾ തന്റെ പൊക്കിൾ നുകർന്ന രാഗത്തിൽ
    "എന്റെ മറവികൊണ്ടാണ് നിന്റെ
    ശരീരം കൊത്തിവെക്കപ്പെട്ടത്
    എന്റെ ഓർമകൊണ്ട് നിന്റെ ജീവനും "
    എന്ന പറയാതെ പോയ വരി
    ചെമ്പടയുടെ അകമ്പടിയോടെ അന്ന കേട്ടു.

    വേദനയുടെ പത്തുകടലുകൾ താണ്ടി
    ഒടുവിലവൾ എത്തിയപ്പോൾ
    തന്റെ പാപങ്ങളുടെ ഒറ്റവരിക്കു -
    സമാന്തരനായി കിടക്കുകയായിരുന്നു അയാൾ.

    പറയാതെ മുറിഞ്ഞുപോയ വചനം,
    അവൾക്കു വേണ്ടിയെന്ന പോലെ,
    അയാളുടെ ചുണ്ടത്ത് പറ്റിപ്പിടിച്ചുകിടന്നു.
    അത് മനസ്സിലാക്കിയെന്നവണ്ണം
    അറിയാത്ത ഏതോ ഭാഷയിൽ അവൾ കരഞ്ഞു.
    പിന്നീട്, അയാൾ ചെയ്യാറുള്ളപോൽ
    ഇടതിനും വലതിനും മാത്രമറിയാവുന്ന
    രഹസ്യം കൊണ്ട് തന്റെ കണ്ണുകളെ ചിരിപ്പിച്ചു.