kannan_

www.instagram.com/vimalsreekumar/

കൂട്ടംതെറ്റി മേയുന്നവൻ

Grid View
List View
Reposts
  • kannan_ 17w

    #nandhitha
    #january17th
    Nandhithaormmadhinam

    Read More

    എന്റെ പ്രണയത്തിന്റെ അസ്ഥിപഞ്ജരത്തിനിടയിൽ
    മഞ്ചാടി കുരുകൾ വാരിയെറിഞ്ഞവളെ...
    നിന്റെയോർമ്മക്ക്...!!
    ©kannan_

  • kannan_ 49w

    പാതി സ്വപ്നങ്ങൾ പച്ചക്ക്
    കത്തിച്ച്...
    പേരു ചൊല്ലാതെയാത്രയാവുന്നു ഞാൻ...
    നീളുമീയിരുൾ വീഴും വഴിയറ്റത്ത്
    പേക്കിനാവുകൾ കാത്തിരിപ്പിപ്പൊഴും..!!
    ©kannan_

  • kannan_ 58w

    ഇനിയെത്ര രാവുകൾ
    പകലുകൾ കനലുകൾ
    കനവെരിയുമരുവുകൾ
    കഥയറിയുമുറവകൾ....
    വരുമിനിയുമൊരുമാത്ര
    ക്ഷണമകലുമെങ്കിലും..
    വരുമിനിയുമിരുൾവീണ
    മനസ്സിനിടനാഴിയിൽ.!!
    ©kannan_

  • kannan_ 65w

    എന്റെ ഹൃദയത്തെ ബാധിച്ച
    അർബുദമാണ് പെണ്ണേ...
    നിന്റെ പ്രണയം...!!
    ©kannan_

  • kannan_ 67w

    പക്വത:
    നാളെ നേരം പുലരരുതേ
    എന്നതിനു പകരം
    നാളെ ഞാനുണരരുതേ
    എന്ന പ്രാർത്ഥന!!
    ©kannan_

  • kannan_ 69w

    കവിതകൾ കലാ സൃഷ്ടികളാണത്രെ...!!
    അല്ല...!! മറിച്ച്.. അവ
    ആത്മ സംഘർഷങ്ങളുടെ
    അന്തിമ കാഹളങ്ങളാണ്..!!
    ©kannan_

  • kannan_ 69w

    ഓരോ രാവുകളിലും
    ആഴമറിയാത്ത നിന്റെ
    കയങ്ങളിലേക്കെടുത്തുചാടി
    ചുഴികളിലകപ്പെട്ട് നീന്തറ്റ്
    ശ്വാസംമുട്ടി ചത്തൊടുങ്ങുന്ന
    എന്റെ എണ്ണമറ്റ ചുമ്പനങ്ങൾ..!!.
    ©kannan_

  • kannan_ 70w

    നമുക്കിനി അപരിചിതരാവാം....
    പിന്നീട്..വീണ്ടും കണ്ടുമുട്ടാം
    നടന്നു തീർത്ത വഴിത്താരകളിലും,
    കൈകൾ കോർത്ത ഇടനാഴികളിലും,
    മഴ നനഞ്ഞ മരത്തണലുകളിലും,
    മുഖം മറച്ച കൽച്ചുവരുകളിലും,
    തോൾചാരിയ വരാന്തകളിലും,
    അങ്ങനെയങ്ങനെ നമ്മുടെ
    പ്രേമം മാറ്റൊലി കൊള്ളുന്ന
    ഒരായിരം നിമിഷങ്ങൾക്ക്
    പുനർജ്ജനി നൽകാൻ..
    നമുക്കിനി അപരിചിതരാവം...!!
    ©kannan_

  • kannan_ 71w

    അത്രമേൽ പ്രിയതരമെല്ലാം
    വരുന്നോരോ മാത്രയുമെൻ
    ജനൽപളികൾക്കപ്പുറം...
    മഴയാവാം.. വെയിലാവാം..
    കാറ്റാവാം.. കടലാവാം..
    നീയും നിലാവും
    നിറഞ്ഞാടും നിശയാവാം..!!
    ©kannan_

  • kannan_ 73w

    എന്റെ പ്രണയ സാഗരത്തി-
    നടിത്തട്ടിലുണ്ടിപ്പൊഴും
    മഴയുള്ളൊരു രാത്രി
    നീയാഴ്ത്തിയ തുരുമ്പിച്ചൊരു
    നങ്കൂരത്തിന്നവശേഷിപ്പുകൾ..!!
    ©kannan_