വരേണ്ട...
അന്ന് കൂടെ കൂട്ടാത്തത്.നന്നായി എന്നു തോന്നുന്നു. ഇന്ന്..
അല്ലെങ്കിൽ ഇന്ന് ഞാൻ അനുഭവിക്കുന്ന ദുരിതത്തിന് നീ കൂടെ ഭാഗമായേനെ...
©kannan1
kannan1
-
kannan1 9w
-
kannan1 46w
സ്ഥാ_നം
ഒരാൾ പറയുന്നതും _പ്രവർത്തിക്കുന്നതും തമ്മിലുള്ള അകലം_
പോലിരിക്കും
ആ വ്യക്തിക്ക് നമ്മുടെ മനസ്സിലെ
സ്ഥാനം
©kannan1 -
kannan1 52w
പുഴ നേർ വഴി ഒഴുക്കണമെങ്കിൽ അതിന്റെ ചില കൈവഴികൾ കൊട്ടി അടക്കുക തന്നെ വേണം എന്നാലേ അതിന്റെ ഒഴുക്കിന് ശക്തി ഉണ്ടാകു ..
-
പലരും ശരിക്കും പിന്തിരിഞ്ഞു നോക്കാത്തത് കൊണ്ടാണ്..
നിങ്ങളെ നിശബ്ദമായി സ്നേഹിച്ച ഒരാൾ പോലും ഇല്ലെന്നാണോ കരുതുന്നത്?
കാഴ്ചയിൽ അയാൾക്ക് നിങ്ങളോളം കരുത്തില്ലാത്തത് കൊണ്ടാവാം നിങ്ങളത് അറിയാതെ പോയത്.
നിങ്ങളുടെ വ്യക്തി പ്രഭാവത്തിന് മുന്നിൽ നിൽക്കാൻ കഴിയാതെ പോയത് കൊണ്ടാവാം അവർ നിങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടാതെ പോയത്.
ആ... ഇന്നലെ സ്വപ്നത്തിൽ ഞാൻ സ്വർഗ്ഗം കണ്ടൂ.
അവിടെ ഒരു പ്രത്യേക ഭാഗം ആകാശത്തിൻ്റെ ഗോപുരം പോലുള്ള കവാടമാണ്. സ്നേഹിച്ചു തോറ്റ് പോയവർക്ക് വേണ്ടി വിരുന്ന് നടക്കുകയാണ്...സ്വന്തം സ്വപ്നങ്ങൾ കൂടെ ഉള്ളവർക്ക് വേണ്ടി വിട്ടുകൊടുത്ത് കൊണ്ട് അവരുടെ നന്മയ്ക്കുമായി കുഞ്ഞു ഇഷ്ടങ്ങളെയും പ്രണയത്തെയും ബലികൊടുത്തവർക്ക് വേണ്ടി.
അവർക്ക് വീഞ്ഞൊഴിച്ച് കൊടുക്കുന്നത് ഈശ്വരനാണ്.
സ്വാർത്ഥതയോടെ സ്നേഹം വെട്ടിപ്പിടിക്കാൻ നിങ്ങൾക്ക് കഴിയാത്തത് നിങ്ങൾക്ക് എൻ്റേത് പോലുള്ള ഹൃദയം ഉള്ളത് കൊണ്ടാവാം...
#ഈശ്വരൻ അവരുടെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു.
©kunjachan_ezhuthukal -
പോയവരെ പരിഭവത്തോടെ ഓർക്കാനോ,
പോകുന്നവരെ പിടിച്ചു നിർത്താനോ ഞാൻ ആഗ്രഹിക്കുന്നില്ല...
മഴ തോർന്നു കഴിയുമ്പോൾ കുടക്ക് കഥയിൽ സ്ഥാനമില്ലെന്ന് ആരെക്കാളും നന്നായി കുടക്ക് അറിയാം....!
©അഗ്നിക -
അടുത്തു നിൽക്കെ അകലാവുന്നിടമാണ്
" അടുപ്പം "
©books_rain_and_coffee -
കാലം
നിങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യരൊക്കെയും പിന്നെയോരോ കാലങ്ങളാകുന്നു.
അവർക്ക് മുൻപ്,ഒപ്പം,ശേഷം എന്നിങ്ങനെ
അപരിചിതം,പരിചിതം,മറവി എന്നിങ്ങനെ
ഏതെല്ലാമോ നിർവ്വചനങ്ങളിൽ ആ കാലങ്ങളെ നിങ്ങൾ മുറിച്ചുനടുന്നു.
അവരിൽ ചിലർ ഓർമ്മകൾ കൊണ്ട് കെട്ടിപ്പിടിക്കുന്നു,
ഒരു വരമ്പു പോലും വെട്ടാനനുവദിക്കില്ലെന്ന് വാശി കാട്ടി
നിങ്ങൾ കാത്തുവച്ച സ്നേഹത്തിന്റെ വിളവെല്ലാം കൊയ്തുകൊണ്ടുപോകുന്നു.
ഒടുവിൽ.......
അവർ കടന്നുപോയിട്ടും നിങ്ങളിൽ ബാക്കിയാകുന്ന കാലം ഏതെന്നോർത്ത്
നിങ്ങൾ കുഴങ്ങുന്നു.
അത് ശൂന്യതയുടെ കാലമാകുന്നു.
അവരിറങ്ങിപ്പോയിടം
അവരുടേതു മാത്രമാകുന്നു. അവരില്ലാത്തിടമത്രയും
ശൂന്യതയുടെ ഇടമാകുന്നു....
ശൂന്യതയുടെ ഇടം!!!
©_ottathuruth_ -
rani_v_s 9w
നമ്മളിലെ നന്മകളെ,മൂല്യങ്ങളെ മാനസ്സികമായും,അല്ലാതെയും അനുകൂലിക്കാത്തതും,സംരക്ഷണം നൽകാത്തതുമായ ആളുകൾ,നമ്മെ തകർക്കാനായി ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് അല്പം പോലും വില നൽകരുത്.അത്തരക്കാരുടെ മുന്നിലുള്ള ജയവും,പരാജയവും നമ്മളുടെ കൈകളിൽ തന്നെയാണുള്ളത്.
-
agnika 10w
എന്നിൽ നിന്ന് സന്തോഷത്തോടെ പടിയിറങ്ങിയ നീയല്ല, സന്തോഷത്തോടെ നിന്നെയാത്രയാക്കിയ ഞാൻ അല്ല, മറിച്ച് നമ്മുടെ ഓർമ്മകൾ ആണ് എന്റെ തൂലികയിൽ വീണ്ടും ജന്മമെടുക്കുന്നത്. നിന്റെ തിരിച്ചു വരവ് ഞാൻ ആഗ്രഹിക്കുന്നില്ല, നിന്നെയും ഞാൻ ആഗ്രഹിക്കുന്നില്ല. കാലങ്ങൾക്കപ്പുറം ആ മലകൾക്കും, പുഴകൾക്കും, തിരകൾക്കും, തീരത്തിനും നാം അപരിചിതർ, ഇനി നാം ഇല്ല, നീയും ഞാനുമായി നാം പിരിഞ്ഞു, നിന്നോട് എന്നും സ്നേഹം മാത്രം, നിനക്കായ് എന്റെ പ്രാർത്ഥനകൾക്കപ്പുറം മറ്റൊന്നും തരാനില്ലെനിക്കിന്ന് ....!
©അഗ്നിക -
rani_v_s 10w
അറിഞ്ഞോ അറിയാതെയോ പിന്തുടരുന്ന സാഹചര്യങ്ങളും,തയ്യാറാക്കപ്പെടുന്ന പദ്ധതികളും ആണ് ഒരാളുടെ ജീവിതഗതി നിർണ്ണയിക്കുന്നത്.മറ്റുള്ളവരുടെ നിർബന്ധങ്ങളിലൂടെ ജീവിക്കേണ്ടി വരുന്നു എന്നത് ന്യായീകരണം മാത്രമാണ്.ശരിയായ ജീവിതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവനവന് മാത്രമാണ്.
-
ഒരാളിലേക്കുള്ള യാത്ര,
ഒരാളടുക്കെ എത്തുവാനുള്ള യാത്ര,
അത്രെയും മുഷിപ്പ് നിറഞ്ഞതും ദീർഘവുമാണ്.
സമയസൂചികൾ മുള്ളുകളെ പോലെ നിങ്ങളുടെ കാത്തിരിപ്പിനെ പോറി നീറ്റും..
ദൂരങ്ങളെ വെറുത്തു
"ഇനിയുമെന്താ എത്താത്തേന്ന്" പിറുപിറുത്തു
ആ യാത്ര നിങ്ങളുടെ ഉള്ളിന്റെ ഞരമ്പുകളെ കടച്ചു തളർത്തും..
നിങ്ങളുടെ നിറമുള്ള ചെരുപ്പുകൾ, അവയുടെ അങ്ങേയറ്റത്തെ കാൽവിരൽതുമ്പുകൾ,
മരുഭൂമിയിലെ ഒട്ടകങ്ങളെ പോലെ വെയില് പൊള്ളി മണ്ണുംപറ്റി ക്ഷീണം പിടിച്ചിരിക്കും.
എന്നിരുന്നാലും..
എത്രെ നിങ്ങൾ കാത്തിരുന്നു വെറുത്തു പോയിരുന്നാലും..
നഗരത്തിനും ആൾക്കൂട്ടത്തിനും ഇടയ്ക്കുവെച്ചു
നിങ്ങളാ ഒരാളെ കണ്ടെത്തുമ്പോൾ
ഇത്രെയും നടന്നു തീർത്ത മരുഭൂമി മലർമെത്തയായും
വെയില് പെയ്യിച്ച വിയർപ്പ് മഴത്തുണ്ടായും നിങ്ങൾക്ക് തോന്നും.
നിങ്ങളുടെ സ്വർഗം..
വസന്തം..
അഭയം..
ഉള്ളിന്റെ വീട്
ആ ഒരാളിലേക്ക് മാത്രമായി..
ആ ഒരാളിലേക്ക് മാത്രമായി..
ചുരുങ്ങും.
©buddha_blues -
നിന്റെ ശക്തി നീ മാത്രമാണെന്ന്
തിരിച്ചറിയുന്ന നിമിഷം...
ലോകം മുഴുവനെയും നോക്കി
ചിരിക്കാനുള്ള കരുത്ത്
നീ ആർജിക്കും...
പിന്നെ നിന്റെ പുഞ്ചിരിക്ക്
ഒരു പ്രത്യേക ശക്തി
കൈവരും...
വേദനിപ്പിച്ചവരുടെ, ചങ്ക്
തുളച്ചു കയറുന്ന മായാജാലം
നീ അവിടെ സൃഷ്ടിക്കും....
©alluz___ -
എന്റെ യാത്രകൾ അപൂർണ്ണങ്ങൾ ആണ്.മടങ്ങിചെല്ലുവാൻ ഇടങ്ങളോ, പ്രതീക്ഷിക്ഷയോടെ വഴികണ്ണുമായി ആരും കാത്തിരിക്കുന്നില്ല. പറയാൻ ബാക്കി വെച്ച കഥകളും ഇല്ല.പണ്ടെങ്ങോ ഒഴുകിയ പുഴയുടെ ഓർമ്മക്കൾ വറ്റിവരണ്ട് മേൽക്കുറയ്ക്ക് താഴെ മയങ്ങുന്നു. യാത്രകളെ എനിക്ക് ഒഴിവാക്കുവാൻ ആവുന്നില്ല. അനുഷ്ഠാനം പോലെ കണ്ണിൽ നീർതുള്ളികൾ ഉറഞ്ഞ്കൂടുന്നു. ചില യാത്രകൾ വല്ലാത്ത ഇഷ്ടം തോന്നുന്നു. പക്ഷെ തിരഞ്ഞെടുപ്പുകളുടെ നാല്കവലയിൽ യാത്ര തിരിഞ്ഞ് പോകുകയാണ്.എന്നിരുന്നാലും നിന്റെ നക്ഷത്രങ്ങൾ എന്നെ വഴിനടത്തുണ്ട്.പ്രകാശമായി മിന്നാമിന്നിക്കൾ കൂടെ കൂടാറുണ്ട്. യാത്ര തുടരേണ്ട കേളിയാണ്
©joppans_murmuring_
