k_a_r_l_a

You have reached the House of Unrecognized Talent ��

Grid View
List View
Reposts
 • k_a_r_l_a 2d

  നീ ഓർക്കുന്നുണ്ടോ.. അന്ന് നീല നിറത്തിൽ മഞ്ഞു പെയ്തതും
  ചുവന്ന തൂവലുകൾ നമ്മുക്ക്മേൽ പറന്നുവീണതും
  കറുത്ത ആകാശത്തിന് ചോട്ടിൽ നീ വെളുത്ത കണ്മഷി കൊണ്ട് വാൽഎഴുതിയതും......

 • k_a_r_l_a 3d

  ഇന്നു മാഞ്ചുന പോൽ പൊള്ളിടുന്നു
  നീ കടം തന്നൊരുമ്മയെല്ലാം
  തോണിയൊന്നിൽ നീയകന്നു
  ഇക്കരെ ഞാനൊരാൾ നിഴലായ്
  നീ വന്നെത്തിടും നാൾ  എണ്ണിത്തുടങ്ങീ കണ്ണുകലങ്ങി.....������

  Read More

  Poetry and Lyrics are very similar.
  Making words bounce off a page

 • k_a_r_l_a 4d

  ഹൃദയത്തിലെ വിഷമിറക്കാൻ
  മുക്കുറ്റികൾ തേടി........ ��

  #malayalam

  Read More

  ഒരു കാലത്ത്,
  മെലിഞ്ഞൊട്ടിയ ശരീരത്തിനും കരിപുരണ്ട ചുമരുകൾക്കുമിടയിൽ ഒരു കൂട്ടം മുക്കുറ്റികൾ പൂത്തുനിന്നിരുന്നു.
  മഴയിൽ നനഞ്ഞ ചുവരുകളിൽ നിന്നും,
  ചോരുന്ന മേൽക്കൂരയിൽ നിന്നും
  മുക്കുറ്റികൾ വെള്ളം മോന്തി കുടിച്ചു.
  അവ വളർന്ന് പന്തലിച്ച്
  എന്റെ ഹൃദയത്തിന്റെ അരികുകളിൽ പറ്റിപ്പിടിച്ചു.

  കാലം കടന്ന് പോയി,
  കരിപുരണ്ട ചുമരുകളിൽ വെള്ളപൂശി,
  ചുവരുകൾ നനയാതെയായി.
  ചോരുന്ന മേൽക്കൂരകൾ മാറ്റി സിമന്റ് ഇട്ട് വാർത്തു.
  മെലിഞ്ഞ ശരീരങ്ങൾ ചീർത്തു.
  പഴമയുടെ അവശേഷങ്ങൾ ആണെന്ന് ചൊല്ലി മുക്കുറ്റികളെ ആരൊക്കെയോ പിഴുതെടുത്ത് കൊന്നുകളഞ്ഞു.

  കാലം പിന്നെയും മുന്നോട്ടു പോയി,
  ചുവരുകൾക്ക് നിറം വന്നു.
  മേൽക്കൂരയുടെ മുകളിലേക്ക് പുതിയ നിലകൾ പണിതു.
  പക്ഷേ പെട്ടെന്നൊരു ദിവസം മെലിയാനും തടിക്കാനും അവിടെ ശരീരങ്ങൾ ഇല്ലാതെയായി.

  എന്നാൽ അവിടെ ഇപ്പോൾ മുക്കുറ്റികൾ പിന്നെയും വളരാൻ തുടങ്ങി എന്ന് ഞാൻ അറിഞ്ഞു.
  പോകണം അങ്ങോട്ട് ഒരിക്കൽ,

  ഹൃദയത്തിലെ വിഷമിറക്കാൻ
  മുക്കുറ്റികൾ തേടി........
  ©k_a_r_l_a

 • k_a_r_l_a 1w

  Fitting and Unfitting ����

  Read More

  It was not easy to get lost in the path of uncertainty with lots of propitious connotations around
  When you were becoming the most fitting and unfitting poetry of my existence.......
  ©k_a_r_l_a

 • k_a_r_l_a 3w

  നീ ��

  #malayalam

  Read More

  ഒഴുക്കില്ലാത്ത കടലാസ്സിൽ
  അടക്കമില്ലാത്ത അക്ഷരങ്ങൾക്കുയിടയിൽ
  ഒടുക്കത്തെ വരികളിൽ
  എഴുത്തിയിടാറുണ്ട് നിന്നെ......

  ഇന്നേവരെ മധുരിച്ച ആദ്യത്തെയും അവസാനത്തെയും ഒരു കവിത പോലെ...
  ©k_a_r_l_a

 • k_a_r_l_a 6w

  വരാന്തകളിലെ തിരമാലകൾ ശ്രദ്ധിച്ചിട്ടുണ്ടോ? അവ കേട്ടിട്ടുണ്ടോ?

  ഓരോ തിരമാലകൾക്കും വ്യത്യസ്ത നിശ്വാസങ്ങളാണ്, പലവിധ സംഗീതമാണ്.
  രാഗവും താളവും ചിട്ടപ്പെടുത്തിയ തിരമാലകളെക്കാൾ അലസമായ അക്ഷരങ്ങളുടെ തിരമാലകൾ.
  വരാന്തകളും പലവിധം രക്തംപോലെ ചുവന്നവ, ഭൂമിപോൽ പച്ച, ആകാശംപോൽ നീല, അങ്ങനെ ഒരുപാട്.
  വരാന്തകളിൽ പരസ്പരം കാണാതെ ജീവിക്കുന്ന രണ്ട് കുഞ്ഞ് കരിമീനുകളുമുണ്ട്.

  ചില തിരമാലകൾ തീരത്തെക് അടിയുന്നതും, മറ്റുചിലത് തീരത്ത് അടിഞ്ഞിട്ടും മണ്ണിൽ അലിഞ്ഞു ചേരാൻ കഴിയാത്തവയും.

  ആ വെള്ളത്തിന് കടലിനെക്കാൾ ഉപ്പ് രസവും ചുംബനത്തെക്കാൾ മധുരവും.

  എനിക്ക് എന്ത്കൊണ്ടും മനുഷ്യനെക്കാൾ പ്രിയം തീരത്ത് അടിഞ്ഞും അടിയത്തെയുമുള്ള അവന്റെ ആ കണ്ണുനീർ തിരമാലകളോടാണ്.
  നിങ്ങൾക്കോ?��

  ©k_a_r_l_a

  #malayalam

  Read More

  .

 • k_a_r_l_a 11w

  രാത്രി മാത്രം ജീവൻവെക്കുന്ന ഇവയൊക്കെ പതിവില്ലാതെ രാവിലെതന്നെ എന്റെ അടുക്കൽ വന്ന് കലപില ഉണ്ടാകുന്നത് എന്തിനാണ് ഞാൻ ആലോചിച്ചു.

  ഇന്നലെ രാത്രി ഞാൻ നേരത്തെ ഉറങ്ങിയത് കൊണ്ടായിരിക്കാം.
  പക്ഷെ ഇന്നൊരു പകൽ മുഴുവൻ ഓർമ്മകളെ ഇങ്ങനെ മനസ്സിൽ കലപില ഉണ്ടാകുവാൻ അനുവദിച്ചുകൂടാ എന്ന് തീരുമാനിച്ച് എങ്ങോട്ട് എങ്കിലും പോകാം എന്ന് കരുതി മുന്നിൽ നോക്കിയപ്പോൾ മുറകാമിയുടെ കാഫ്കയെ കണ്ടു.

  എന്നാൽ ഇന്നത്തെ ദിവസം കാഫ്കയുടെ കൂടെ ആകാം എന്ന് കരുതി.
  കുറച്ച് നേരം പോയിനോക്കി, കഴിയുന്നില്ല.
  മനസ്സിൽ ഒച്ചപ്പാട്, യുദ്ധങ്ങൾ, പൊട്ടിഒലിക്കുന്ന ഉറവകൾ.
  മറവിയിലേക്ക് ഒഴുക്കിവിട്ടത് ഒക്കെ തിരികെ കരക്ക് അടിഞ്ഞ് ആകാശത്ത്‌ ഓടിനടക്കുന്നു, കൂടെ കഫ്‌കയെയും കാണാം.
  ചെങ്കുളത്ത് വെച്ച് അലീ പറഞ്ഞത് ശരിയാണെന്ന് അപ്പോളാണ് ഓർമവന്നത്,
  "ഓർമ്മകൾ താളുകൾക്കുമേൽ താളുകളായി ഉള്ളിൽ കൊണ്ടുനടക്കുന്നവർക്ക് ഇടയ്ക്കെങ്കിലും അവ മറിച്ചുനോക്കാതെ വയ്യ!


  #malayalam

  Read More

  ©k_a_r_l_a

 • k_a_r_l_a 13w

  Comet of Love ☄️ ��

  Always..��

  #reciprocate ��

  Read More

  Galaxies have started falling apart,
  The stars are stumbling down.....
  The Sun is fading,
  And, I am still waiting in the moon for you to reciprocate the comet I gave you...

  I am falling!!
  ©k_a_r_l_a

 • k_a_r_l_a 14w

  എന്റെ കരച്ചിൽ കേട്ടു ആരൊക്കെയോ ഓടി വന്നു, അന്തോണിയെ പിടിച്ചുമാറ്റി.
  അപ്പോഴേക്കും കൊച്ചേച്ചി ഓടിവന്ന് എന്നെയും കൊണ്ട് വീട്ടിലേക്കു പോയി. നടന്ന് അകലുമ്പോഴും പുറകിൽനിന്നും
  "മോളെ നീ എങ്കിലും എന്നെ ഒന്ന് കേൾക്കൂ" എന്ന കരച്ചിൽ എനിക്ക് കേൾക്കാമായിരുന്നു.
  അന്ന് രാത്രി തീരെ ഉറക്കം വന്നില്ല അന്തോണിയുടെ കണ്ണിൽ ഒരു നിസ്സഹായത ഉണ്ടായിരുന്നുവെന്നും ഞാനയാളെ ഒന്ന് കേൾക്കാമായിരുന്നുവെന്നും എനിക്ക് തോന്നി.
  വർഷങ്ങളായിട്ട് അയാൾ എല്ലാവരോടും എന്തൊക്കെയോ പറയാൻ ആഗ്രഹിച്ചിരുന്നു.

  പിറ്റേദിവസം എഴുന്നേറ്റത് ചാച്ചൻ സാറാമ്മച്ചിയോട്,
  "ആ അന്തോണി ഇന്ന് രാവിലെ കുരിശടിയുടെ മുന്നിൽ മരിച്ചു കിടപ്പുണ്ടായിരുന്നു ", എന്ന് പറയുന്നത് കേട്ടായിരുന്നു.

  ആ വാർത്ത എന്നെ ആ ഒരു ദിവസം മുഴുവൻ വല്ലാതെ അസ്വസ്ഥപ്പെടുത്തി.
  അന്ന് രാത്രി ഞാൻ അമ്മയോട് ചോദിച്ചു,

  "അമ്മാ, നമ്മളെ കേൾക്കാൻ ഒരാൾ ഇല്ലെങ്കിൽ നമുക്കും ഭ്രാന്ത് വരുമോ? ".

  " വരും ", എന്ന് മാത്രം പറഞ്ഞ് അമ്മ നിർത്തി.

  പിന്നീടുള്ള എല്ലാ വേനലവധിക്കും ഞാൻ അന്തോണിയെ ഓർത്തു.

  തന്നെ കേൾക്കാൻ ഇപ്പോൾ എങ്കിലും ഒരാളെ അന്തോണിക്ക് കിട്ടിയിട്ടുണ്ടായിരിക്കുമോ എന്ന് ആലോചിച്ചു.........  ~~~������������������~~~  #malayalam
  #be a listener to the ppl around you��‍♂️��
  #loneliness can be dangerous too��
  #justattempts

  Read More

  ഒരിടത്ത് ഒരു കേൾവികാരനെ തേടി -5
  ©k_a_r_l_a

 • k_a_r_l_a 14w

  പിന്നീടുള്ള ഓരോ ദിവസങ്ങളിലും ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കി കവലയിൽ പോകുന്നതും അന്തോണിയെ കാണുന്നതും പതിവാക്കി.
  ഒരു ദിവസം കൊച്ചേച്ചിയുമൊത്തു സാറ്റ് കളിച്ചു ഞാൻ ഒളിക്കാൻ ഓടിയെത്തിയത് പള്ളിയിലേക്കുയായിരുന്നു.
  അന്നേരം അവിടെ എന്തോ ഓടിനടന്ന് അന്വേഷികുന്നുണ്ടായിരുന്നു അന്തോണി.

  "അന്തോണിച്ചാ, എന്താ ഈ തിരയുന്നെ?", ഞാൻ ചോദിച്ചു.

  ആര് കേൾക്കാൻ, വലിയ തിരക്കിട്ട് പള്ളിയുടെ നാലുപാടും അന്വേഷിക്കുകയാണ്.
  ഞാൻ പിന്നെയും ചോദിച്ചു
  " എന്താ എന്ന് പറഞ്ഞാൽ ഞാൻ കണ്ടു പിടിച്ചു തരാം ".

  ആവർത്തിച്ചുള്ള എന്റെ ചോദ്യംചെയ്യൽ കേട്ട് അരിശം വന്നു എന്റെ കയ്യിൽ രണ്ടു മുറുകെപ്പിടിച്ച് അന്തോണി പറഞ്ഞു,

  " മനുഷ്യനെ,ഒരു മനുഷ്യനെയെങ്കിലും! ".

  " മനുഷ്യനെയോ? എനിക്കു മനസ്സിലായില്ല അന്തോണിച്ചാ", ഞാൻ പറഞ്ഞു.

  " അതെ എന്നെ കേൾക്കാൻ ഒരു മനുഷ്യനെയെങ്കിലും. അതാണ് ഞാൻ വർഷങ്ങളായി തിരയുന്നത്. തരുമോ എനിക്ക്?
  മോൾ കേൾക്കാമോ എന്നെ പറ പറ? ".


  അന്തോണി പറഞ്ഞതും,ചുറ്റും ആരുമില്ല എന്ന തിരിച്ചറിവും, അയാൾ എന്നെ എന്തോ ചെയ്യാൻ പോകുകയാണെന്ന് ഉള്ള തോന്നലും എന്നെ വല്ലാതെ ഭയപ്പെടുത്തി ഞാൻ കരയാൻ തുടങ്ങി.....


  (തുടരും )........

  #malayalam
  #be a listener to the ppl around you.
  #loneliness is dangerous too
  #justattempts

  Read More

  ഒരിടത്ത് ഒരു കേൾവികാരനെ തേടി - 4
  ©k_a_r_l_a