Grid View
List View
 • jyothi_krishna 4w

  കണ്ണുനീരിന് നിൻ്റെ ഓർമകളെ മായ്‌ക്കാൻ കഴിയുമത്രേ...
  എങ്കിൽ രാത്രി മഴകളെന്തേ ഇന്നോളം ഇരുളിനെ കഴുകി കളഞ്ഞില്ല????
  ©jyothi_krishna

 • jyothi_krishna 20w

  സമൃദ്ധിയുടെ ഒരു കോട്ടത്തന്നെ
  ആകാശത്ത് കെട്ടിപ്പടുക്കുന്നതിന് മുൻപ്
  സമാധാനത്തിൻ്റെ ഒരു പുൽനാമ്പെങ്കിലും
  മണ്ണിൽ കണ്ടെത്താൻ ശ്രമിക്കുക

  ©jyothi_krishna

 • jyothi_krishna 30w

  ദ്രാന്തന്റെ ചിരിയേ ലോകം കണ്ടിട്ടുള്ളൂ
  അവൻ ഭ്രാന്തനാവാൻ കാരണമായവന്റെ ചിരി
  ലോകം കണ്ടുകാണില്ല
  ©jyothi_krishna

 • jyothi_krishna 39w

  Life made me realize that ego is a different version of self respect

  Read More

  അഭിമാനം സംരക്ഷിക്കാൻ ആവശ്യമെങ്കിൽ പിന്നെ അഹങ്കാരത്തെ കുറ്റപ്പെടുത്തുന്നതെന്തിന്?

  ©jyothi_krishna

 • jyothi_krishna 40w

  ഇരുട്ടിനും ചിന്തകൾക്കുമപ്പുറം മറ്റൊരു ലോകമുണ്ടെന്നു പറഞ്ഞവർ പോലും ഇന്ന് എഴുത്തിന്റെ തടവറയിൽ ഉറങ്ങി കിടക്കുകയാണ്

  ©jyothi_krishna

 • jyothi_krishna 40w

  മറ്റൊരാളുടെ കണ്ണിൽ
  ഉപയോഗ ശൂന്യമായ നിങ്ങളെ
  സ്നേഹത്തിന്റെ ചിത്രം വരച്ച്
  ചേർത്തു നിർത്താൻ
  ഒരാളെങ്കിലും
  കൂടെയുണ്ടാകുമെന്നുള്ള
  പ്രതീക്ഷ മാത്രം മതി
  വീഴ്ച്ചയിലും തളരാതെ
  പിടിച്ചു നിൽക്കാൻ
  ©jyothi_krishna

 • jyothi_krishna 40w

  മനസ്സിന്റെ പടിവാതിലിൽ
  നിനക്കായി ഞാൻ
  മെഴുതിരി നാളമായ്‌
  ദീപം നൽകാം...
  സ്വയമായ് എരിഞ്ഞാലും
  നാളമായ് തീർന്നാലും
  നിൻ പാതയിൽ ഞാൻ
  വെളിച്ചമാകാം...
  ©jyothi_krishna

 • jyothi_krishna 44w

  കാലം മായിക്കാത്ത മുറിവുകളുണ്ടാവില്ല.. എന്നാൽ പിഞ്ചു മനസ്സിനേറ്റ ചില മുറിവുകൾ മായ്ക്കാൻ കാലത്തിനുമാകില്ല...

  Read More

  ചിറകൊടിഞ്ഞ ശലഭം

  ബാല്യത്തിന്റെ ഓർമകളിൽ എന്നും ഒരു ചിത്രശലഭമുണ്ട്... പറക്കാത്ത, തേൻ കുടിക്കാത്ത ഒന്ന്. ചിറകിൽ നീല വർണത്തോടു കൂടി ചാടുകളുടെ സഹായത്താൽ ചലിക്കുന്ന ഒന്ന്....
  ഇഷ്ടപ്പെട്ട് സ്വന്തമാക്കിയ കളിപ്പാട്ടങ്ങളിൽ ഏറെ പ്രിയപ്പെട്ടതായിരുന്നെങ്കിലും അൽപ്പായുസ്സ് മാത്രം വിധിക്കപ്പെട്ട ഒന്ന്.. അറിയാതെ ചെയ്ത തെറ്റിനു കൂലിയായി അമ്മ തല്ലിയപ്പോൾ വടിക്കു പകരം കൈയിൽ കയറിയ, ചിറകൊടിഞ്ഞ് നാമാവിശേഷമായിപ്പോയ ഒന്ന്.. തെറ്റിന്റെ തീവ്രതയെക്കാളും അടി സമ്മാനിച്ച ദേഹത്തെ ചോര കിനിയുന്ന നീറ്റലിനെക്കാളും എന്നെ കരയിച്ചത് ആഗ്രഹിച്ചു സ്വന്തമാക്കിയ ഒന്ന് കൺമുന്നിൽ തകർന്നു കിടക്കുന്ന കാഴ്ചയായിരുന്നു...
  ഇന്നും എന്നെ നീറിക്കുന്ന ഒരോർമ...
  കുറച്ചുനേരത്തെ സന്തോഷവും ഒരായുഷ്കാലത്തെ നഷ്ടബോധവും നൽകാനായി മാത്രം എന്റെ കൈയിൽ കിട്ടിയ ഒന്ന്... അന്നുമുതലിന്നു വരെ മറ്റൊന്നിനോടും ഒരു പത്യേക ഇഷ്ടം തോന്നിയിട്ടില്ല...
  തോന്നുമ്പോഴെല്ലാം ചിറകൊടിഞ്ഞ ആ ശലഭത്തിന്റെ ചിത്രം ഓർമയിൽ തെളിയും..ഒപ്പം ഒരു ചെറിയ തെറ്റിന് കിട്ടിയ വലിയ ശിക്ഷയും അത് വിധിച്ച ആളിനോടുള്ള അടങ്ങാത്ത അമർഷവും... വർഷങ്ങൾക്കിപ്പുറവും ആ ചിത്രവും അന്നത്തെ മുറിവിന്റെ നീറ്റലും എന്റെ കണ്ണുകൾ നിറക്കാറുണ്ട്... ഒരു പക്ഷേ നഷ്ടബോധത്തോടെ അവസാനിച്ച അന്നത്തെ ബാല്യം വീണ്ടും എന്നിൽ തല പൊക്കി നോക്കുന്നതിനാലാകാം...
  ©jyothi_krishna

 • jyothi_krishna 44w

  കയ്യെത്തി പിടിക്കാവുന്ന
  ആഗ്രഹങ്ങൾ
  കൈവിട്ടു കളഞ്ഞപ്പോഴും
  പഴി കേൾക്കേണ്ടി വന്നത്
  വിധിക്കു മാത്രമായിരുന്നു...

  ©jyothi_krishna

 • jyothi_krishna 45w

  മണ്ണിൽ പണിയെടുത്തവനേ
  വിയർപ്പിന്റെ വിലയറിയൂ...
  ഇര തേടിയ മൃഗത്തിനേ
  വിശപ്പിന്റെ തീയറിയൂ...

  ©jyothi_krishna