joppans_murmuring_

നമ്മളിടങ്ങൾ ❤ ജോപ്പൻ

Grid View
List View
Reposts
 • joppans_murmuring_ 15h

  നിനക്ക് സ്തുതി ആയിരിക്കട്ടെ ��
  .
  .
  . Malayalam #mirakkemalayalam#love#respect decisions#

  Read More

  കാലംതെറ്റി കേറി വന്ന ചില കഥകളുണ്ട്. നേരമാവും മുൻപേ പൂത്ത ചില പൂക്കളുണ്ട്. നിമിഷാർദ്ധംകൊണ്ട് തീർത്ത വസന്തങ്ങലുണ്ട്. അവയോട് കലഹിച്ച ഞാനുമുണ്ട്. ഒറ്റയ്ക്കാക്കില്ല എന്ന വാക്ക് പാലിച്ച് ഓർമ്മകളിൽ കൂട്ടായി നീയുമുണ്ട്. കോർത്തുപിടിച്ച് വിരലുകൾക്കും,ചുംബിച്ച ചുണ്ടുകൾക്കും വിട നൽകുക,
  നിനക്കായി ഒരു ലോകമുണ്ട്..... വീണ്ടുമൊരു കണ്ടുമുട്ടലിൽ ഒരു അപരിചിതരെപോലെ നാം കണ്ടു മുട്ടേണ്ടതുണ്ട്. നിനക്കായുള്ള ലോകങ്ങളിലേക്ക്
  നീ പോകേണ്ടതുണ്ട്,
  നീ പോകേണ്ടതുണ്ട്.....
  ©joppans_murmuring_

 • joppans_murmuring_ 3d

  നന്ദി .... ഇന്നോളം കൂടെ നിന്നതിനു. ��

  Read More

  കാലം തെറ്റി വാടിയിൽ ഒരു പൂവ് വിരിഞ്ഞു. ഓർമ്മകളിൽ മെല്ലെ സുഗന്ധം പടർന്നു. കണ്ണീർ തേകി നനച്ചു കൊടുത്തു. രാവിന്റെ നിശബ്ദതയിൽ ഇതളുകൾ കോർത്ത് ഇരുന്നു. പകൽ ഓർമ്മകളിൽ വസന്തം നിറച്ചു. ഓർമ്മക്കുറിപ്പിൽ പൂവിനെ വാഴ്ത്തി കവിത വിരിഞ്ഞു. ഒരുനാൾ കാലമെന്ന വികൃതി തോട്ടക്കാരൻ നേരമാകും മുമ്പ് ഇറുത്തെടുത്തു......
  ©joppans_murmuring_

 • joppans_murmuring_ 5d

  മഴ പേടിയായി തുടങ്ങി.

  Read More

  ഒരു മഴക്കാലത്ത്

  ആകാശം ഇരുണ്ട് തുടങ്ങി.എങ്ങുനിന്നോ എത്തിയ കാറ്റ് പശ്ചാത്തലം ഒരുക്കി. മധു പോലെ പയ്‌തു തുടങ്ങി. കയ്യിലിരുന്ന കട്ടൻ മെല്ലെ തീർന്നു തുടങ്ങി.മഴ അയാൾക്ക്‌ കവിത ആയി...

  സ്വപ്നങ്ങൾക്കും മീതെ മഴ ചോർന്നൊലിക്കാൻ തുടങ്ങി. ഒരു മഴക്കാലത്ത് നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചിത്രങ്ങളിൽ നനവ് പടർന്നു.വരണ്ട് തുടങ്ങിയ പാത്രങ്ങളിൽ ശൂന്യത തിളച്ചു കൊണ്ടിരുന്നു. മഴാ അയാൾക്ക് കണ്ണിരായി.
  ©joppans_murmuring_

 • joppans_murmuring_ 1w

  ദൈവത്തിന് ചാരൻമാർ നമുക്ക് ചുറ്റും വട്ടമിടുന്ന. അവരെ തിരിച്ചറിയാൻ കഴിയുന്നവർക്ക് സ്തുതിയായിരിക്കട്ടെ

  Read More

  കാവൽ

  വിരഹമായ ഏതോ ഒരു യാത്രയിൽ ആണ് ഞാൻ തിരിച്ചറിഞ്ഞത്. ഒരു വിളിക്കപ്പുറം നമ്മുടെ മൗനങ്ങൾക്കു പോലും കാതുകൾ നീട്ടുന്നവർ സൗഹൃദത്തിൽ ഉണ്ടെന്ന്. നിങ്ങളീ സഹനങ്ങൾ അർഹിക്കുന്നില്ലെന്ന് നമുക്കുവേണ്ടി ദൈവത്തോട് കലഹം കൂട്ടുന്നവർ. ഇത്തിരി മുറിവുകൾ ഉള്ളനമ്മളോട് അതിലേറെ മുറിവേറ്റ ഒരാൾ ആശ്വസിപ്പിക്കുമ്പോൾ വാക്കുകൾക്കതീതമായ ഒരു കൃതജ്ഞത രൂപപ്പെടുന്നു..,..
  ©joppans_murmuring_

 • joppans_murmuring_ 3w

  ലവ്

  "സ്നേഹം, അത് ഒരു വാക്കല്ല, അതൊരു അനുഭവമാണ്. കാരണങ്ങൾ ഏതും ഇല്ലാതെ ഒരാൾ മറ്റൊരാൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച അനുഭവം. "

 • joppans_murmuring_ 5w

  തിരക്കൊക്കെ
  കഴിയുമ്പോൾ
  ഇടക്കൊക്കെ ഒന്നു
  തിരിഞ്ഞു നോക്കാം...
  തിരക്കിനിടയിലും
  നിങ്ങളെ
  തിരക്കിയിറങ്ങിയവർ,
  തനിയെ
  നിൽക്കുന്നുണ്ടാകും
  ©joppans_murmuring_

 • joppans_murmuring_ 6w

  .

  "എല്ലാ മനുഷ്യരും ഉള്ളിൽ ചില സ്നേഹ പ്രകടനങ്ങളുടെ ചെറിയ മർദ്ദനത്തിൽ പോലും ഉറവ കണക്ക് പുറത്തേക്ക് പ്രവഹിക്കാൻ നെഞ്ചിലൊരു നീർത്തടം സൂക്ഷിക്കുന്നുണ്ട്."

  ©joppans_murmuring_

 • joppans_murmuring_ 6w

  Failures are not for the failures, but for the people who try.

 • joppans_murmuring_ 6w

  Sushanth Singh Rajput മരണമടഞ്ഞ സമയത്ത് Depression നെ പറ്റിയും active Listening നെ പറ്റിയും നമ്മൾ Social Media യിൽ ഒരുപാട് ചർച്ച ചെയ്തിരുന്നു.എന്നാൽ,നമ്മളിൽ എത്ര പേർ കൂടെയുള്ള ആളുകളുടെ ഉള്ളറിയാൻ ആത്മാർത്ഥമായി ആഗ്രഹിച്ചിട്ടുണ്ട്? അതിനായി ശ്രമിച്ചിട്ടുണ്ട്?രാജ്യം നഷ്ടപ്പെട്ട രാജാവിനും കളിപ്പാട്ടം നഷ്ടപ്പെട്ട കുഞ്ഞിനും ഒരേ ദുഃഖമാണ്.
  ഇനി ഒരു വികാരങ്ങളും വിലക്കപെടുകയോ, വില കുറച്ചു കാണപ്പെടുകയോ ചെയ്യാതിരിക്കട്ടെ.അതിനും വലുതായി മറ്റൊന്നും നമ്മുടെ പ്രിയപെട്ടവർക്ക് വേണ്ടി നമുക്ക് ചെയ്യാനില്ല..........

  Read More

  അനുഗ്രഹീതർ.

  സംസാരിക്കണം എന്ന് തോന്നുമ്പോൾ,
  ചായക്കടയിൽ രണ്ടു ചായയും പറഞ്ഞു. നിങ്ങൾക്ക് വേണ്ടി മുൻവിധികൾ ഒന്നുമില്ലാതെ കാത്തിരിക്കാൻ ആളുണ്ടെങ്കിൽ. സൗഹൃദം നിങ്ങൾക്ക് ഒരു അനുഗ്രഹം തന്നെയാണ്. ആരോ തീർത്ത ഇടവഴിയിലൂടെ അതിവേഗം ഓടിമറഞ്ഞ മിന്നലിന്റെ സ്മരണകൾ നിങ്ങൾ അയവിറക്കുമ്പോൾ. എങ്ങുനിന്നോ എത്തിയ പെയ്യാൻ കൊതിച്ച കണ്ണുനീർ കണ്ണുകളിൽ ഉറഞ്ഞു കൂടുമ്പോൾ. അതിനു നിങ്ങൾക്ക് ഒരിടം ലഭിക്കുന്നുണ്ടെങ്കിൽ നിങ്ങൾ അനുഗ്രഹീതർ...
  ©joppans_murmuring_

 • joppans_murmuring_ 8w

  Comment your opinion pls

  Read More

  നമ്മുടെ പരിസരങ്ങൾ കുറേകൂടി കരുണ അർഹിക്കുന്നുണ്ട്. ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തെ അംഗീകരിക്കാത്ത, തീരുമാനങ്ങൾക്ക് വില കൊടുക്കാത്ത, അസ്വാതന്ത്ര്യത്തിന്റെ വലിയ ലോകത്തിൽ ഞെരുങ്ങുന്നവർ. ധ്യാനമില്ലാത്ത മനുഷ്യരുടെ വാക്കുകൾ കൊണ്ട് മുറിവ് ഏൽക്കപെടുന്നവർ. തീർച്ചയായും കരുണ അർഹിക്കുന്നുണ്ട്..
  ©joppans_murmuring_