johnettan

www.instagram.com/praasa_premi

love to write love to make good relations

Grid View
List View
Reposts
 • johnettan 10h

  തളരുന്ന നേരത്തു താങ്ങായി മാറുവാൻ തണലേകുവാനായി തളിരിടണ്ടേ?
  ©johnettan

 • johnettan 4d

  ചിലർ ഒരു ചിലരവരുടെ ചിരി തരി മതി
  അവരുടെ ചിരിയിലെ ചതി മതിയത് മതി
  ചിലരുടെ ചിരിയുടെ മലരുകളവയുടെ
  ഒളിയുടെ തെളിമകളവയുടെ തിരിയവ
  അണയാനായ് അവരെല്ലാം ഇരുളിൻ
  അഴലിൽ നിന്നുഴലാനായ് തകരാനായ്
  ©johnettan

 • johnettan 5w

  ഉറ്റ ചങ്ങാതിയും പിരിഞ്ഞു പോയപ്പോൾ അവളെന്നോട് ചോദിച്ചു : നമ്മളും അതുപോലെ പിരിഞ്ഞു പോയാലോ?. ഏയ്യ്, അങ്ങനെ ഒന്നും സംഭവിക്കില്ല, നീ ചുമ്മാ ഇരിക്ക്. എങ്കിലും അവൾ തുടർന്നു :അതല്ല ചേട്ടായി, എന്റെ വീട്ടിലും ആ പോയ കുട്ടിയുടേതിനു സമാനമായ അവസ്ഥയാണ്. ഒരു വട്ടം ഇതുപോലെ ഞാനും നിസ്സഹായയായതാണ്. ഇപ്പൊ നമ്മൾക്കു പിരിഞ്ഞു കൂടെ? ഇല്ലെങ്കിൽ നമ്മൾ ഇനിയും അടുക്കും, വേദനയുടെ ആഴം നെഞ്ചിനെ കീറി മുറിക്കും. അപ്പോഴും ഞാൻ പറഞ്ഞു :ഇല്ല, അങ്ങനെ സംഭവിക്കില്ല.എങ്കിലും അവൾ വിട്ടില്ല.അവളുടെ ഹൃദയം പിളർന്നു തുടങ്ങിയതിന്റെ വേദന വാക്കുകളിലെ ഇടർച്ചയായി, തേങ്ങലിന്റെ ശീൽക്കാരമോടെ ഒരു മഴചാറ്റലിൽ അവളുടെ മിഴികൾ നനഞ്ഞു.ഒടുവിൽ പൊട്ടികരഞ്ഞു കൊണ്ട് അവൾ ആ വാക്കുകൾ എന്റെ ഹൃദയത്തിലേക്കു തറച്ചിറക്കി. ചേട്ടായി, ഞാൻ പോവാം, ഇല്ലെങ്കിൽ പിന്നീട് പിരിയേണ്ടി വന്നാൽ അത് നമുക്ക് രണ്ടു പേർക്കും സഹിക്കില്ല, സോറി ചേട്ടായി. ഇതും പറഞ്ഞവൾ മുഖം തിരിച്ചു നടന്നകന്നു കൊണ്ടിരുന്നു. അതിനിടയിലും അവസാന ആഗ്രഹമെന്നോണം ഞാൻ വിളിച്ചു ചോദിച്ചു :നിന്റെ മനോഹരമായ ശബ്ദത്തിൽ ഒരു പാട്ടെങ്കിലും പാടി തന്നിട്ട് പൊയ്ക്കൂടേ?. എന്നാൽ അവള് അത് കേൾക്കാത്ത മട്ടിലെന്നോണം തന്റെ നടത്തം തുടർന്നു....
  ©johnettan

 • johnettan 5w

  നേത്രങ്ങളാൽ നിന്റെ ഉള്ളം പഠിക്കാൻ കഴിഞ്ഞെങ്കിലെന്നാഗ്രഹിച്ചിടുന്നു
  നേത്രത്തിലൂടെ നിൻ മാത്രമായ് മാറുന്ന നോവിന്റെ നേരൊന്നറിഞ്ഞീടുവാൻ
  ©johnettan

 • johnettan 5w

  മഴയെത്തും മുന്നേ നിൻ കുടയിൻ കീഴാകാൻ
  വെയിലെത്തും മുന്നേ നിൻ തണലിൽ ചേക്കേറാൻ
  കുളിരെത്തും മുന്നേ നിൻ മാറിൻ ചൂടറിയാൻ
  അണയാം ഞാൻ പ്രിയനേ നിൻ പ്രിയമാനസയാകാം

  ആകാശ വിതാനത്തിൽ മഴവില്ല് വിരിച്ചു
  ആത്മാവിൽ നീയെയ്തൊരു മലരമ്പു തറച്ചു
  ഉടലാകെ പ്രണയത്തിൻ മൃദുലതയിൽ മുങ്ങി
  അറിയാതെ പ്രണയത്തിൻ ആർദ്രതയിൽ മുങ്ങി

  അഴകേറും മിഴിയിൽ ഞാൻ എൻ രൂപം കണ്ടു
  അധരത്തിൽ നിറയും എൻ നാമം ഞാൻ കേട്ടു
  ഹൃദയത്തിൽ നിറയും എന്നോടുള്ളൊരു പ്രണയം
  ഹൃദയേശ്വരനെ ഞാനിന്നറിയുന്നതിമോദം
  ©johnettan

 • johnettan 6w

  എവിടെയെൻ പ്രിയേ നീ
  എൻ മിഴികളിൽ കൗതുകം ചേർത്തവളെ
  എന്റെ ഹൃദയത്തിലഭിലാഷം തീർത്തവളെ
  നിന്റെ രോമാഞ്ചമേകുമാ ചെഞ്ചുണ്ടിനാലുള്ള ചുടുമുത്തമൊന്നെന്റെ കവിളിൽ തരൂ
  സുഖനിദ്രയേകുമാ നിൻ മടിത്തട്ടിലെൻ തല ചായ്ച്ചുറങ്ങുവാൻ അനുവദിക്കൂ
  ഉന്മാദമേകുന്ന നിന്റെ മെയ്ചൂടിനാൽ ഉന്മത്താനാക്കിടൂ അനുരാഗിണി
  ഇനിയുമെൻ വാക്കുകൾക്കഞ്ജമാം അത്ഭുതം പകരൂ നീ എൻ പ്രിയേ വേഗം
  ഒഴുകി ഞാൻ നിന്നിലെ കടലമ്മയുള്ളിലെ കടംകഥയായ് മാറിടട്ടെ
  ©johnettan

 • johnettan 6w

  നിശയുടെ നീലിമയിൽ നിദ്രയുടെ കരങ്ങൾ പിടിച്ചു ഞാൻ നടന്നു നീങ്ങുകയായിരുന്നു.എങ്ങോട്ടെന്നില്ലാതെ, പ്രഞ്ജ പോലും നഷ്ടമായ ഞാൻ അന്ധതയുടെ ആഴങ്ങളിലേക്ക്, നിഗൂഢതയുടെ രഹസ്യങ്ങളിലേക്ക് ആഴ്ന്നു പോകാൻ തുടങ്ങവേ അവൾ അരികെയെത്തി,എന്റെ സ്വപ്ന.എന്റെ ഇരുട്ടുകളിൽ വെളിച്ചം വിതറിയവൾ, എന്റെ ആഗ്രഹങ്ങൾക്ക് നിറം പകർന്നവൾ, ചിതറി തെറിച്ചു പോയവയെ ഒരു നൂലിഴയിൽ കോർത്തെന്റെ കഴുത്തിൽ പുഷ്പഹാരമായ് അണിയിച്ചവൾ. അവളെന്റെ മറുകരം പിടിച്ചു. ഇപ്പോൾ എനിക്ക് പേടിയില്ല, ഇരുട്ടിലാഴുമെന്നുള്ള ഭയമില്ല.തികച്ചും ഒരു പ്രസരിപ്പ് മാത്രം.
  അല്ലയോ സുഹൃത്തേ, ഇനിയും നിങ്ങളോട് സംസാരിക്കാൻ എനിക്ക് കഴിയില്ല, എനിക്കെന്റെ കാമിനിമാരെ പുൽകാൻ സമയമായി.
  ഞാൻ അവരോടൊത്തു രമിക്കട്ടെ...
  ©johnettan

 • johnettan 6w

  അക്ഷരങ്ങളുടെ ലോകത്ത് എനിക്കായൊരിടം ഞാൻ കെട്ടിപ്പടുത്തപ്പോൾ എന്റെ ഈ സാമ്രാജ്യം കെട്ടിപ്പടുക്കാൻ വേണ്ടി ആവശ്യമായതെല്ലാം എന്റെ ഉള്ളിൽ നിറച്ചു പകർന്നിട്ടു ഒരു പുഞ്ചിരിയോടെ നന്നായി വരട്ടെ എന്നനുഗ്രഹിച്ചാശീർവദിച്ച ഒരു പറ്റം മനുഷ്യരുണ്ട്. ഒരു സമൂഹത്തെ വാർത്തെടുക്കുന്നവർ, ഒരു ജനതയെ വാർത്തെടുക്കുന്നവർ.വിദ്യ അർത്ഥിച്ചു തന്റെ മുൻപിൽ വരുന്ന ഓരോരുത്തെയും കുട്ടികൾ ആക്കി മാറ്റുന്ന ഒരു ലോകം സൃഷ്ടിക്കുന്നവർ.
  പറയാൻ എനിക്കിനിയും വാക്കുകൾ മതിയാകാതെ വരും. കടപ്പാടുകൾ എണ്ണം തികയാതെ വരും.
  തിരിഞ്ഞു നോക്കുമ്പോൾ ഒന്ന് മാത്രമേ പറയാനുള്ളൂ, നന്ദി.
  എന്റെ ഉള്ളിലെ തമസ്സകറ്റി വെളിച്ചം വിതറിയതിന്.
  ഗുരുക്കളെ, പ്രണാമം
  ©johnettan

 • johnettan 6w

  REALISATION
  about the
  REALITY
  of the
  REAL life makes the
  RELATION stronger .
  ©johnettan

 • johnettan 7w

  ഗാത്രം പിളർക്കുന്ന നോവേകുമെങ്കിലും ശ്രേഷ്ഠമാം പാത്രം ഇതൊന്നു മാത്രം
  ©johnettan