jishariias

https://instagram.com/jisharias?utm_medium=copy_link

Grid View
List View
Reposts
 • jishariias 3d

  എനിക്ക് അവരെ അറിയാം.....,.!
  എന്നത് ഒരു അലങ്കാര വാക്കാണ്........!
  സത്യത്തിൽ ഏതു മനുഷ്യനാണു
  മുഴുവനായും മറ്റൊരാളെ വായിക്കാൻ
  കഴിഞ്ഞിട്ടുള്ളത്...?
  കണ്ണുനീരിൽ കുതിർന്ന് വേരിറങ്ങിയ
  വന്യമായ കാടുകളെ.....
  അതല്ലെന്ക്കിലും...അവരിലേക്ക്
  എത്രത്തോളം ഇറങ്ങി നടക്കാനാവും
  എനിക്ക് അവരുടെ അലങ്കരങ്ങൾ നിറഞ്ഞ
  "പുറംചട്ട "!മാത്രമേ അറിയൂ അതാണ് ശെരി!!!
  ©jisharias

 • jishariias 4d

  വേര് വളവുകൾ മുറിയും
  തോറും കണ്ണികൾ അറ്റ് തുടങ്ങുന്നു...
  മുറിവുകളും മുഷിപ്പുകളും ബാക്കി
  വെച്ച്...
  എടുത്തു പറയാൻ അമലുകളൊന്നും
  ബാക്കി ഇല്ലാതെ.....
  യാത്ര പറഞ്ഞു ഇറങ്ങുന്നുണ്ട്...
  മിസാൻ കല്ലിനടിയിലെ കൂരിരുട്ടിലേക്ക്
  പേടി പുതപ്പിനെ കീറിയെറിഞ്ഞു നൃത്തം ചെയ്യുന്ന വിധിയുടെ കൈകളിലേക്ക്
  കൊഴിഞ്ഞു വീഴുന്നുണ്ട്!!!
  മൂക്കാതെ പഴുക്കാതെ
  പച്ചില കൂട്ടങ്ങൾ....
  ©jisharias

 • jishariias 1w

  ഉടഞ്ഞു പോവുന്ന ഉയിരുകൾ
  ഒക്കെയും
  സ്നേഹചൂടിന്റെ പുതപ്പിൽ നിന്ന്
  ഒറ്റപ്പെടലിന്റെ തണുപ്പിലേക്ക് ഇറങ്ങി
  നടക്കുന്നവരാണ്.....
  മുറിഞ്ഞു പോവുന്ന ചിരികളെ തുന്നി ചേർത്തും
  ചിറകുകൾ മുളപ്പിച്ചും
  പൊള്ളുന്ന വെയിലേറ്റ് വാടാത്ത
  ഒരു നുള്ള് പുഞ്ചിരി തിരഞ്ഞിറങ്ങുന്നവർ!!!
  ©jisharias

 • jishariias 1w

  ഒരുകുമ്പിൾ ഓർമ്മയടയാളങ്ങളിൽ
  സ്നേഹമുണങ്ങി വീഴുന്ന വേനലിനപ്പുറം
  ആരുമല്ലാത്തിടങ്ങളിലേക്ക് ഒളിച്ചു
  കടക്കുന്ന ചിതലുകളകുന്നു മറവികൾ
  വേനൽ ഉണക്കിയതും വസന്തം പൂക്കളറുത്തതും..
  ഋതുക്കൾ കൊഴിച്ചിടുന്ന
  അടയാളമത്രേ!!
  മുറിവുകളല്ല!!
  വാക്കുകൾ വക്ക് പൊട്ടിച്ച
  പാടുകൾ എങ്ങനെ മായാനാണ്!!!
  ©jisharias

 • jishariias 2w

  ഇരുൾ പൂക്കുന്നിടങ്ങളിലെ ഇറ്റ്
  വെളിച്ചെങ്ങളിലും
  മടുപ്പെതുമില്ലാത്ത തണലിടങ്ങളും
  വിട്ടു
  നോവിന്റെ പെരുമഴ കാലം മുറിച്ചു
  കടന്നെത്തും നേരമാണ്
  നീർകുമിള പോലൊരു ലോകത്തിലെ
  വേദനകൾ എത്ര വ്യർത്ഥമായിരുന്നെന്നും....
  ജ്വാലിച്ച കനലുകൾ അത്രേയും
  ആറി തണുത്ത മാഞ്ഞു പോയൊരു അസ്തമയ
  ചോപ്പായിരുന്നു ന്നും തിരിച്ചറിയാ!!!!
  മരണത്തിന്റെ തണുപ്പൂ കൊണ്ട് തൂക്കുന്ന
  പ്രിയപ്പെട്ടവരേ!!!!
  പെയ്തു തീർക്കാൻ ഒരാകാശം തികയാതെ വരും!!!!
  ©jisharias

 • jishariias 3w

  കവിത മണക്കുന്ന വേരുകൾക്ക്
  ചിലപ്പോളൊക്കെ
  മുഷിഞ്ഞ മോന്തി നേരത്ത് നിന്ന്
  ഉണങ്ങിയ പനിനീരിന്റെ
  ഗന്ധമാണ്
  കൊഴിയാനോ പൂക്കാനോ കഴിയാതെ
  നിശ്ചലമായി ഖൽബറക്കുള്ളിൽ
  നിന്നുണങ്ങി വീഴുന്ന പനിനീരിന്റെ
  ©jisharias

 • jishariias 4w

  വിരൽ തെറ്റങ്ങൾ കൊഴിഞ്ഞു
  വീഴുന്ന
  ഇടവഴികളിൽ വറുങ്ങലിച്ചു
  നിൽക്കുന്നുണ്ടാവും
  നരച്ചു തീർന്നു പോയ ചില ഓർമ്മ
  പച്ചപ്പുകൾ
  കാലുടക്കി വഴുതി വീണേക്കാവുന്ന
  വഴുക്കലുകൾ!.
  നിറയെ മുറിവുകളുള്ള ഹൃദയത്തെ
  താങ്ങി നിറുത്തി സ്വയം നടന്നേക്കുക!!!
  "കാലിനല്ല ഊന്നൽ വേണ്ടത് ഇടയ്ക്കു
  അതു ഹൃദയത്തിനാണ് "!!
  ©jisharias

 • jishariias 4w

  ഋതുക്കളെ പോലാണ്
  മനുഷ്യബന്ധങ്ങളും
  അവർക്കിടയിലും
  വസന്തവും,വേനലും
  പെയ്തൊഴിയുന്നു
  മഴക്കാലവും
  കുളിരുള്ള മഞ്ഞു കാലങ്ങളും
  കടന്ന് പോവുന്നുണ്ട്!!

  വരണ്ട ഭൂമിയും പൊള്ളുന്ന്
  സൂര്യനും
  ശരത് കാലത്തിലെ ഇലപൊഴിക്കലും
  ഗ്രീഷ്മത്തിൽ ഉണക്കലുകളും
  വിളിക്കാത്ത അതിഥിയായ് അവർക്കിടയിൽ
  കടന്ന് വരുന്നു

  വസന്തത്തിന്റെ സുഗന്ധവും
  ശരത്കാലത്തിലെ പൊഴിയുന്ന
  നോവും അവർക്കിടയിൽ ബാക്കിയാവുന്നു..
  ഉള്ളിൽ നോവുന്ന കനലൊളിപ്പിച്ചു
  വസന്തം പടം പൊഴിച്ചിട്ന്നു

  കടൽ പോലെയും!!
  തീരം തൊട്ട് പോവുന്ന തിരയുടെ നൊമ്പരം
  തീരം അറിഞ്ഞിട്ടുണ്ടാവില്ലല്ലോ
  ഉള്ളാഴങ്ങളിലെ പൊള്ളാലുകൾ
  പുറമെ കാണിക്കത്തിടത്തോളം കടൽ
  എത്ര സുന്ദരമാണല്ലെ
  ©jishariias

 • jishariias 4w

  കടുപ്പമേറിയ ജീവിത കാഴ്ച്ചകൾ
  ഉള്ളിൽ തട്ടുമ്പോൾ
  വേനൽകാറ്റിൽ പറന്നു വീഴെ
  ഭൂമിയെ പുണർന്നു പൊട്ടിമുളക്കുന്ന
  വിത്ത് പോലാണ് കവിതകൾ
  വെയിൽ എത്ര പൊള്ളിച്ചാലും ഇത്തിരി
  നനവിന്റെ തണുപ്പിൽ
  തണൽ വിരിക്കുന്ന മരമാവുന്ന വിത്തുകൾ
  "ആളെ കൂട്ടാനുള്ള ഉപാധിയാണെന്ന്"
  എവിടെയാണ് പറഞ്ഞു വെച്ചത്?
  പിണങ്ങി പോയെക്കാവുന്ന സങ്കടങ്ങളെയാണ്
  അക്ഷരങ്ങളാൽ പുണർന്നെടുക്കപ്പെടുന്നത്!!
  ©jisharias

 • jishariias 4w

  കൂട്ടിരിപ്പിന്റെ മരുന്നാവാൻ
  കഴിയാത്തിടങ്ങളിൽ ഉടലാകെ
  മൂടുന്ന ദുആ കൊണ്ട് കാവലിന്റെ
  പുതപ്പാവുക!!!
  ഹൃദയത്തിന്റെ മുറിവുണക്കുന്ന
  അക്ഷരങ്ങളുടെ കാവലാളാവുക..
  വാ തോരാതെ പറഞ്ഞ കിസകളുടെ
  വരണ്ട് പോവുന്ന നാക്കറ്റത്തെ
  തണുപ്പാവുക!!
  ©jisharias