Friends... Family... Colleagues...
And even strangers...!!
What is your problem!?
Am I asking you to feed me with your money!? Or.. Did I asked to measure my body and judge it according to your perspectives on beauty.. am sick of your underdeveloped mental states..and am sick of being around you...!!
©jeethurnair
-
jeethurnair 4d
-
jeethurnair 4d
Still am facing body shaming...!! I couldn't find this society as a well educated or broad minded!! What are they actually feeding to their mind !??
©jeethurnair -
jeethurnair 5d
Let's talk about Love,
without talking about it.!!
©jeethurnair -
jeethurnair 5d
I found home,
In her dark blue eyes.!
©jeethurnair -
jeethurnair 1w
Make me stay,
if you can,
Without any effort!!
©jeethurnair -
jeethurnair 1w
എഴുതിക്കൂട്ടലുകൾക്ക് അന്ത്യമില്ലാതെ എത്രയോ രാവുകൾ കഴിഞ്ഞു.. എന്തെന്നോ ഏതെന്നോ അറിയാതെ, അക്ഷരങ്ങളെ പെറ്റു കൂട്ടി മടുത്ത പേനയുടെയും പേപ്പറിന്റയും ഏങ്ങലടികൾ മാത്രം ബാക്കി നിൽക്കെ, മനസു മടുത്ത് ഞാനും ഒരു ഇരുൾ കോണിലേക്ക് വലിഞ്ഞു.!
ഒളിച്ചോട്ടങ്ങൾ മാത്രമാണെനിക്കിന്നു ജീവിതം... ഇഷ്ടങ്ങളിൽ നിന്ന്..., ഇഷ്ടപ്പെട്ടവയിൽ നിന്ന്... ഇഷ്ടപ്പെട്ടവരിൽ നിന്ന്... എല്ലായിടങ്ങളിൽ നിന്നും എങ്ങോട്ടേക്കെന്നറിയാതെ ഓട്ടം തന്നെ ഓട്ടം..!
എന്തിനെ തിരഞ്ഞാണീ പാച്ചിലെന്നു ചോദിച്ചാൽ എനിക്കുമറിയില്ല.. പക്ഷേ, ഉള്ളിന്റെ ഉള്ളിൽ തൃപ്തി വരാതെ അലഞ്ഞു തിരിയുന്നൊരാത്മാവുണ്ട്. എന്തിനൊക്കെയോ ദാഹിച്ചു വലഞ്ഞു കരഞ്ഞു തളർന്നിട്ടും, തിരച്ചിലുകൾ അവസാനിപ്പിക്കാൻ മടിച്ച ഒരു ഒറ്റപെട്ട ആത്മാവ്..!!
അക്ഷരങ്ങളെക്കൊണ്ട് ശ്രദ്ധമർപ്പിച്ചു ദാഹം ശമിപ്പിച്ചു സമദനിപ്പിക്കാൻ ഞാൻ ഒരുവിധം ശ്രമം നടത്തിയതാണ്.. പക്ഷേ, അതിലും മേലെ ആഗ്രഹങ്ങൾ വളർന്ന, മനസുറച്ച ഒരു ജീവൻ ആയിരുന്നു ഉള്ളിലുള്ളതെന്ന് വൈകി എങ്കിലും ഞാൻ തിരിച്ചറിഞ്ഞു. മരണം കൊണ്ടു പോലും തോൽപ്പിക്കാൻ കഴിയാത്ത വിധം അതിന്റെ ആഗ്രഹങ്ങളും കാത്തിരിപ്പും നീണ്ടു കഴിഞ്ഞു. ഒരു കുത്തിട്ടു നിർത്തി പേനയൊതുക്കി വയ്ക്കുമ്പോൾ നെടുവീർപ്പല്ലാതെ ഒന്നും എന്നിൽ ബാക്കി ഉണ്ടായിരുന്നില്ല...!!
©jeethurnair -
jeethurnair 1w
Sometimes we need someone,
To make sure that
we are not falling apart!!
©jeethurnair -
jeethurnair 1w
His love was
A crash landing
to my deserted heart. !!
©jeethurnair -
jeethurnair 1w
He reminds me,
The rain is
another name of love!
©jeethurnair -
jeethurnair 1w
മഴക്കു പ്രണയമെന്ന് കൂടെയൊരു പേരുണ്ടെന്നെ ഓർമിപ്പിച്ചത് അവനായിരുന്നു.. ആ കൈ വിരലുകളിൽ ചേർത്ത് പിടിച്ച്, നെഞ്ചോടു ചേർന്ന് നിന്നു നനഞ്ഞ ഓരോ മഴക്കും പ്രണയ ഗന്ധമായിരുന്നു...!!
©jeethurnair
-
വിഷാദത്തിന്റെ പൂക്കൾ വിരിയാത്ത ഒരു മനസ്സും ഈ കാലത്ത് കാലചക്രം പൂർത്തിയാകിട്ടില്ല...........
©its_my_philosophy -
മഴ മാത്രം കൂട്ടിനുള്ളവളുടെ
തോന്നലുകളിൽ
നിറയെ തെളിയുന്നൊരു
ആകാശമായിരുന്നു നീ...
കടല് കാണാൻ കൊതിച്ചിരുന്നവളുടെ
കണ്ണുകളിൽ വേറൊരു കടൽ
സ്ഥാനം പിടിച്ചത്
ഓർമ്മക്കീറിൽ
നീ തെളിഞ്ഞു വന്നപ്പോഴായിരുന്നു....
ഓർമ്മകളുടെ വനാന്തരങ്ങളിൽ
നീ കൊതിക്കുന്നൊരു
കാറ്റായി
തഴുകണമെന്നുണ്ട്...
മഴയായി പെയ്യണമെന്നുണ്ട്...
മഞ്ഞായി കുളിരണമെന്നുണ്ട്...
പക്ഷെ,
ഓർമ്മകൾക്ക് നിറം കൊടുക്കുന്നൊരു
വാക്കായ് മാത്രം..
നിന്നിൽ ഞാൻ അവശേഷിക്കുമോ
ഇനിയെരിക്കലെങ്കിലും... -
ഓപ്പോളുടെ മുറിയിലെ ജനാലയിൽ കൂടി ഞാൻ പുറത്തേയ്ക്ക് നോക്കി നിന്നു.ദൂരെ തൊടിയിൽ മാധവേട്ടനും ശ്രീയും കൂടി ബീഡി വലിക്കുന്നുണ്ട്. തമ്മിൽ എന്തൊക്കെയോ പറഞ്ഞു തർക്കിക്കുന്നുണ്ട്.വല്ലാത്ത ഒരു പരവേശം പോലെ. ഞാൻ താഴെ അടുക്കളയിലേയ്ക്ക് നടന്നു.അവിടെ അമ്മാളു കാണും അവളോട് ഒന്ന് മിണ്ടാം. എല്ലാവർക്കും അങ്ങനെ ഒരിടം ഉണ്ടാവില്ലേ.. എല്ലാം തുറന്ന് പറയുവാൻ പറ്റുന്ന എല്ലാം മറന്ന് കരയുവാൻ പറ്റുന്ന ഏറ്റവും പ്രിയപ്പെട്ട ആ ഇടം.. എന്റെ ആ ഇടത്തിന്റെ പേരാണ് അമ്മാളു.!
മീശയിൽ കൊറേ മോരും പറ്റിച്ചുകൊണ്ട് അവൾ താഴെ ഇരിപ്പുണ്ടായിരുന്നു. അവൾ പാതി കുടിച്ച ഗ്ലാസ് എനിക്ക് വച്ച് നീട്ടി.എനിക്ക് ദാഹിക്കുന്നുണ്ടെന്ന് അവൾക്ക് എന്നെ കണ്ടപ്പോൾതന്നെ മനസിലായിക്കാണും, ചിലപ്പോൾ തികച്ചും യാദൃച്ഛികം ആവാം എന്നാലും എനിക്ക് അങ്ങനെ വിശ്വസിക്കാൻ ആണ് ഇഷ്ട്ടം.ഞങ്ങൾ തമ്മിൽ അങ്ങനെയെന്തോ ഒരു ആത്മബന്ധം ഉണ്ടെന്ന്
മോര് കുടിച് പച്ച മൊളകും കടിച് ഞാൻ തിണ്ണയിൽ കിടന്നു അമ്മാളു വന്ന് തലേയെടുത്ത് മടിയിൽ വച്ചു. മുടിയിലൂടെ വിരൽ ഓടിച്ചു. ആരും കാണാത്ത എന്റെ നെറ്റിയിൽ ഉമ്മ വച്ചു.അവളുടെ ചുണ്ടിൽ ഒരു തീചൂള ഉണ്ടോ എന്ന് എനിക്ക് തോന്നിപ്പോയി. നെറ്റി പൊള്ളുന്നു. നെഞ്ച് കത്തുന്നു.!!
പ്രണയത്തിന്റെ കനൽ.
©ottayan -
raziqu 14w
#mehrin 1
#malayalam #malayalamstory
കരയിലേക്ക് വീശുന്ന കാറ്റിൽ പറന്നുകൊണ്ടിരിക്കുന്ന മുന്തിരിക്കളർ ഷാളിൻ തുമ്പുമായി ഒരു കുടയും ചൂടി അവൾ നടന്ന് വരുന്നുണ്ട്. വലതു തോളിൽ തൂക്കിയിട്ട ബ്രൗണ് നിറത്തിലുള്ള ഹാൻഡ്ബാഗ് മുന്നോട്ടും പിന്നോട്ടും ആടുന്നുണ്ട്. ചുറ്റും നോക്കിക്കൊണ്ടല്ല,ചെറുതായി ഉയർത്തിയ താടി കൊണ്ടു നേരെ മുന്നോട്ട് നോക്കി എന്നാൽ ശാന്തമായ കണ്ണുകളോട് കൂടിയാണ് നടത്തം. കാപ്പിനിറത്തിലുള്ള മഫ്ത കൊണ്ടു തല മറച്ചിട്ടുണ്ട്. മാസ്ക്കുള്ളത് കൊണ്ടു കണ്ണുമാത്രമേ പുറത്തുള്ളൂ..എങ്കിലും ചെറിയ ചിരി എപ്പോഴും ആ ചുണ്ടുകളിലുള്ളത് തിരിച്ചറിയാൻ തിളങ്ങുന്ന കണ്ണുകളിൽ നോക്കിയാൽ മതി.
നെക്ക് ബാൻഡ് ഊരി ഞാൻ എഴുന്നേറ്റ് നിന്നു. ഭയം കൊണ്ടല്ല, ബഹുമാനം തോന്നുന്നവരുടെ മുൻപിൽ സഹജമായി വരുന്ന ഒരു തോന്നലിൽ.
" ഹായ്"
"ഹലോ"
"കൊറേ നേരായോ വന്നിട്ട്?"
" ഇല്യ, അഞ്ചു മിൻറ്റ്.."
സത്യത്തിൽ അവൾ കാണണം എന്ന് പറഞ്ഞപ്പോൾ രാവിലെ മുതൽ തുടങ്ങിയതാണ് ഒരുക്കം. ഉച്ചയാവാൻ എന്തോരം നേരം വേണം...? റഹ്മത്തിൽ നിന്നും കാടബിരിയാണി കഴിക്കാം എന്നൊക്കെ കരുതി. വിശപ്പ് വേണ്ടേ..?? മുഴുവൻ അവൾക്ക് എന്താവും പറയാനുണ്ടാവുക എന്ന ചിന്തയിൽ ആയിരുന്നു. വിശപ്പൊന്നും വന്നതെ ഇല്ല. ബേപ്പൂരിലെ പുലിമുട്ടിലുള്ള ആ ഇരിപ്പിടത്തിന്മേൽ ഞങ്ങൾ ഇരുന്നു. ഫൈവ് ഫോള്ഡ കുട മടക്കി അവൾ ഹാൻഡ്ബാഗിന്റെ ഉള്ളിൽ വെച്ചു.
" നല്ലവെയിലുണ്ടല്ലോ...ജ്ജിത് മുയ്വൻ ഇരുന്നു കൊണ്ടോ?? മുഖം ദേ കരുവാളിച്ചിരിക്കുണ്..."
"ഓ അതൊന്നും സരല്യ...ജ്ജ് എന്തിനാ ബരാൻപറഞ്ഞേ..?"
"അതോ...ഒരു പ്രധാനപ്പെട്ട കാര്യം പറയാനായിരുന്നു..."
To be continuedമെഹ്റിൻ
1©raziqu
-
daliya 25w
കണക്കുകൂട്ടി, കണക്കുകൂട്ടി.. ജീവിതമിപ്പോൾ കൂട്ടലും കിഴിക്കലും മാത്രമായി അവശേഷിക്കുമ്പോൾ...
അവളെഴുതുന്ന വരികളിൽ മാത്രം അവളെ നിങ്ങൾ വായിച്ചു ഒതുക്കരുത്.... അതിനുമപ്പുറം അക്ഷരങ്ങളിൽ ഒതുങ്ങാതെ... വരികൾക്കിടയിൽ നിറയാൻ കഴിയാതെ മറ്റൊരുവൾ നൊമ്പരപ്പെട്ടുനിൽക്കുന്നുണ്ട്....
എഴുതിയ വരികളിൽ ജീവിതം കൊരുത്തിടാൻ കഴിയാത്തൊരുവൾ.... വെള്ള പ്രതലത്തിൽ കറുപ്പായി പടർന്നതിനാലാവാം ആ അക്ഷരങ്ങളിൽ ഒരുനോവിൻ ഇരുട്ടെപ്പോഴും ചൂഴ്ന്നുനിൽപ്പാണ്... എത്രശ്രമിച്ചിട്ടും.. ആ അക്ഷരങ്ങളെ...സ്വയമേ വായിച്ചെടുക്കാൻ പണിപ്പെടുന്ന മറ്റൊരുവളായി...
©daliya -
thavasree 34w
അവളെ കാണും വരെ,
ഇഷ്ടപ്പെട്ട കാലം വർഷമായിരുന്നു.
പേമാരി ഇരുട്ട് കുത്തി പെയ്യുമ്പോൾ
പുതപ്പിനുള്ളിൽ മൂടി, തണുത്ത
കാലത്തെ പറ്റിച്ചു ഞാൻ കിടക്കും.
അവളെ കാണും വരെ മാത്രം!!!
ചോർന്നൊലിക്കുന്ന മേൽക്കൂരയ്ക്ക്
കീഴിൽ വെച്ചയോരോ പാത്രങ്ങളിലും
മഴ വെള്ളം വീഴുമ്പോൾ കേൾക്കുന്ന
ശബ്ദങ്ങൾക്ക് വ്യത്യാസമുണ്ടെന്നു
പറഞ്ഞു തന്നതവളാണ്...
ചിലപ്പോൾ അവൾ പാടുന്നതിനൊത്തവർ
അവളുടെ കൂടെ പാടുമായിരുന്നത്രെ.
ഇടി മുഴങ്ങുന്ന രാത്രികളിൽ
ഉറങ്ങാതെ അച്ഛന്റെ ഉയർന്നും
താഴ്ന്നും ഗതികിട്ടാതെ വലയുന്ന
ശ്വാസങ്ങൾക്കെല്ലാം കൂട്ടിരിക്കാൻ
അവളും അവളുടെ പാട്ടുകളും
മാത്രമാണ് ഉണ്ടായിരുന്നതും.
അവസാനമായി കാണുമ്പോൾ പറഞ്ഞത്,
അവൾ പാതി ചത്തിരിക്കുന്നുവെന്നാണ്!!!
ബാക്കിയുള്ള ജീവൻ ഉച്ചക്ക്
രണ്ട് പൊതിയിൽ തന്നു വിടുന്നെന്റെ
അമ്മയുടെ സ്നേഹമാണെന്നും.
അവളെ കാണും വരെ എനിക്കിഷ്ടപ്പെട്ട
കാലം ഇരുട്ട് കുത്തിയ വർഷമായിരുന്നു.
ഒരുപിടി ചോറിൽ രണ്ട് തുള്ളി
മരണവുമായി രണ്ടാത്മാകളെ
പൊതിഞ്ഞു കെട്ടി കൊണ്ടുവരും വരെ
എനിക്കിഷ്ടപ്പെട്ട കാലം വർഷമായിരുന്നു.
ആൾക്കൂട്ടത്തിലൊരാളായി നോക്കി നിൽക്കേ വെള്ളപുതപ്പിൽ തണുപ്പ് മാറ്റാനവൾ
നിവർന്നു കിടന്നിരുന്നു.
ഇരുട്ട് കുത്തിയ മഴയന്നുമുണ്ടായിരുന്നു.
വീടിനിറയത്തു വെച്ച പാത്രങ്ങളിലെല്ലാം
മഴ വെള്ളം വീഴുമ്പോൾ അതിൽ
വ്യത്യസ്ത ശബ്ദമാണുണ്ടായത്.
അതിൽ അവൾക്കരിക്കിൽ വെച്ച
പാത്രത്തിനവളുടെ ശബ്ദമായിരുന്നു.
അവളെയന്നവസാനമായി കാണും വരെ
എന്നിക്കിഷ്ടപ്പെട്ട കാലം വർഷമായിരുന്നു.
നഷ്ടപ്പെട്ടതും വർഷമായിരുന്നു
- തവശ്രീ
.
.ഇരുട്ട് കുത്തിയ മഴയന്നുമുണ്ടായിരുന്നു.
വീടിനിറയത്തു വെച്ച പാത്രങ്ങളിലെല്ലാം
മഴ വെള്ളം വീഴുമ്പോളതിൽ
വ്യത്യസ്ത ശബ്ദമാണുണ്ടായത്.
അതിൽ അവൾക്കരിക്കിൽ വെച്ച
പാത്രത്തിനവളുടെ ശബ്ദമായിരുന്നു.
അവളെയന്നവസാനമായി കാണും വരെ
എന്നിക്കിഷ്ടപ്പെട്ട കാലം വർഷമായിരുന്നു.
നഷ്ടപ്പെട്ടതും വർഷമായിരുന്നു
- തവശ്രീ
©thavasree -
ജനനവും മരണവും ഒഴികെ ഈ ഭൂമിയിൽ ഉള്ള സർവ്വതും ആരൊക്കെയോ കാട്ടിക്കൂട്ടുന്ന ജാലവിദ്യകൾ മാത്രമാണ്.
©muhammedbinshajahan -
manu_secrets 36w
Don't cry 4 anyone!!
Don't cry for anyone because they're not fit for your tears!!
The one who fit for your tears.
Never cry for the person who hurts you. Just smile and say "thank you" for giving me a chance to find someone better than you!!
©manu_secrets -
©jiya_jiya
-
ചിലർ സ്വപ്നങ്ങൾ
കാണാൻ പഠിപ്പിക്കുന്നു..
ചിലർ സ്വപ്നങ്ങൾക്കു
വർണം വാരി വിതറുന്നു...
മറ്റു ചിലരോ....
സ്വപ്നങ്ങൾ
തല്ലിക്കെടുത്തുന്നു..!!!
©sanjoos
