insearchoftheseaandthesoul

Not here for the follow unfollow games.

Grid View
List View
Reposts
  • insearchoftheseaandthesoul 121w

    Is it really possible
    to tell someone else
    what one feels?

    ~ Leo Tolstoy, Anna Karenina

  • insearchoftheseaandthesoul 121w

    @mirakee @mirakeeworld @writersnetwork @writersparadise #malayalam #pod #brother #life #lifestories #sambhavakadhakal #സംഭവകഥകൾ #ഓർമകൾ #memories #crazystoriesfromchildhood #childhoodmemories #orucrayonmookilpoyakadha

    കുറെ തുമ്മലും ചീറ്റലുമൊക്കെ കഴിഞ്ഞു. ശരം വിട്ടപോലെ എന്തോ ഒന്ന് ചീറിപ്പാഞ്ഞു പോകുന്നത് കണ്ടോ ഇല്യേ എന്ന് അമ്മക്കും എനിക്കും ഒരു സംശയം ഇല്ലാതില്ലാന്നില്ലാ. പിന്നേം ടോർച്ചടിച്ചു നോക്കിയപ്പോൾ മൂക്കിൽ നിന്നും ആ പച്ചക്കറയോൺ ഞങ്ങളെ നോക്കുന്നുമില്യാ. അപ്പൊ ശരിക്കും പേടിക്കണോ അതോ ആശ്വസിക്കണോ എന്നായി. അത് അകത്തേക്ക് കയറിയിപ്പോയതാണോ അതോ പുറത്തേക്കു പോയതാണോ എന്ന് അപ്പോഴും അറിയില്ല. മൂക്കിൽ നിന്ന് അകത്തേക്ക് കയറിയെങ്കിൽ ഇനി എന്ത് ചെയ്യും എന്നായി അമ്മയുടെ പേടി.

    അന്നത്തെ ആ മൊസൈക് ഇട്ട നിലത്തു അതേ നിറപ്പകിട്ടുള്ള ഒരു ക്രയോൺ എങ്ങനെ കാണും? പിന്നെ ആ ടോർച് വാങ്ങി നിലത്തേക്കടിച്ചു തലങ്ങും വിലങ്ങുമായി കുറേ നോക്കിയപ്പോൾ, ദേ , അങ്ങ് സോഫയുടെ അടുത്തായി കിടക്കുന്നു നമ്മുടെ വീരശൂര പരാക്രമിയായ ക്രയോൺതുണ്ട്.

    Read More

    ഒരു ക്രയോൺ മൂക്കിൽ പോയ കഥ
    (6-last)

    Please find the story in the caption.

    ©insearchoftheseaandthesoul

  • insearchoftheseaandthesoul 121w

    @mirakee @mirakeeworld @writersnetwork @writersparadise #malayalam #pod #brother #life #lifestories #sambhavakadhakal #സംഭവകഥകൾ #ഓർമകൾ #memories #crazystoriesfromchildhood #childhoodmemories #orucrayonmookilpoyakadha

    അമ്മ എന്തുചെയ്യണമെന്നറിയാതെ ആകെ പരിഭ്രമിച്ചു. അച്ഛനെ വിളിക്കണോ അതോ ഡോകടർ ടെ അടുത്തുകൊണ്ടുപോണോ? ഇതെല്ലാം ആലോചിക്കുമ്പോഴും അമ്മ അവനോടു തുമ്മാനും മൂക്ക് ചീറ്റാനുമൊക്കെ പറയുന്നുണ്ട്. അവനുണ്ട്ണ്ടോ മൂക്കുചീറ്റാൻ അറിയുന്നു. അവൻ ശ്വാസം വലിക്കുമ്പോൾ, ആ ക്രയോൺ ഉള്ളിലേക്ക് കയറി പോയാലോ എന്നപേടികൊണ്ടു, ശ്വാസം വലിക്കല്ലേ, പുത്തേക്കു ചീറ്റാൻ അമ്മ അവനോടു പറഞ്ഞുകൊണ്ടേയിരുന്നു. അവന്റെ ബ്ലിങ്കസ്യ ഭാവം ഒരു ഭാവഭേദവും ഇല്ലാതെ തുടർന്നു. തുമ്മൽ പരുപാടിക്കിടക്ക് അച്ഛനെ വിളിച്ചു. "എന്നെ വിളിച്ചാൽ, ഞാനിവിടെ ഇരുന്നു എന്തു ചെയ്യാനാണ്, അവനോട് മൂക്കുചീറ്റാൻ പറയു" എന്നായി അച്ഛൻ.

    Read More

    ഒരു ക്രയോൺ മൂക്കിൽ പോയ കഥ (5)

    Please find the story in the caption.

    ©insearchoftheseaandthesoul

  • insearchoftheseaandthesoul 121w

    @mirakee @mirakeeworld @writersnetwork @writersparadise #malayalam #pod #brother #life #lifestories #sambhavakadhakal #സംഭവകഥകൾ #ഓർമകൾ #memories #crazystoriesfromchildhood #childhoodmemories #orucrayonmookilpoyakadha

    ഞാൻ ടോർച്ചെടുത്തു വന്നപ്പോഴേക്കും അമ്മ അപ്പുനെ ട്യൂബലൈത് ഇന്റെ നേർത്താഴെ കൊണ്ടുനിർത്തി അവൻറെ മൂക്കിലേക്ക് സൂക്ഷിച്ചു നോക്കുന്നു. ഞാനും കൂടെ ചേർന്നു നോക്കാൻ. ആ ടോർച്ചിൻറെ മഞ്ഞവെളിച്ചത്തിലാണ് ഞങ്ങൾ അത് കണ്ടത്. ഒരു ഇത്തിരീംപോന്ന, മഞ്ചാടികുരുവിനേക്കാൾ ഒരു ഇത്തിരീം കൂടി വലുപ്പത്തിലൊരു കുഞ്ഞു കരിംപച്ച ക്രയോണിൻറെ തുണ്ട് ഞങ്ങളെ തന്നെ തുറിച്ചുനോക്കുന്നത്.

    തുടരും..

    Read More

    ഒരു ക്രയോൺ മൂക്കിൽ പോയ കഥ (4)

    Please find the story in the caption.

    ©insearchoftheseaandthesoul

  • insearchoftheseaandthesoul 121w

    @mirakee @mirakeeworld @writersnetwork @writersparadise #malayalam #pod #brother #life #lifestories #sambhavakadhakal #സംഭവകഥകൾ #ഓർമകൾ #memories #crazystoriesfromchildhood #childhoodmemories #orucrayonmookilpoyakadha


    എപ്പോഴത്തെയുംപോലെ സ്ക്രീനിൽനിന്നും കണ്ണിമചിമ്മാതെ ഉള്ള നോട്ടം വിട്ടിട്ടില്യ, പക്ഷെ ഒരു ബ്ലിങ്കസ്യാ എന്ന ഭാവം മുഖത്തില്ല്യായ ഇല്യതാനും. ഒന്ന് വിരണ്ട അമ്മ ചോദിക്കുന്നുണ്ടായിരുന്നു, "എന്താ അപ്പു ?" അപ്പുവിനുണ്ടോ വല്ല അനക്കവും. സ്ലോ മോഷനിൽ അമ്മേടെ നേർക്ക് തിരിഞ്ഞു. അമ്മ വീണ്ടും, "എന്ത് പറ്റി അപ്പു ?". "ക്രയോൺ മുക്കി പോയി അമ്മേ" എന്നു ആ പതിഞ്ഞ സ്വരത്തിൽ പറഞ്ഞത് ഇന്നും എന്റെ കാതിലുണ്ട്.

    ഒന്നും മനസ്സിലാകാതെ നിൽക്കുമ്പോഴാണ്, "അമ്മൂ, ആ ടോർച് ഇങ്ങട്ടെടുക്കു" എന്നാകെ പരിഭ്രമിച്ചുപോയ അമ്മേടെ പതിഞ്ഞ ശബ്ദം ഞാൻ കേട്ടത്. അതിലൊരു പതറൽ ഉണ്ടായിരുന്നോ?


    തുടരും..

    Read More

    ഒരു ക്രയോൺ മൂക്കിൽ പോയ കഥ (3)

    Please find the story in the caption.

    ©insearchoftheseaandthesoul

  • insearchoftheseaandthesoul 121w

    @mirakee @mirakeeworld @writersnetwork @writersparadise #malayalam #pod #brother #life #lifestories #sambhavakadhakal #സംഭവകഥകൾ #ഓർമകൾ #memories #crazystoriesfromchildhood #childhoodmemories #orucrayonmookilpoyakadha

    എന്നത്തേയുംപോലൊരു വൈകുന്നേരമായിരുന്നു അന്നും. നാല് മണിയോട്‌അടുപ്പിച്ചു സമയം. അച്ഛൻ ബാങ്കിലെ ജോലിത്തിരക്കുകളിൽ മുഴുകി ഇരിക്കുയായിരുന്നിരിക്കണം. നീണ്ട സോഫാ സീറ്റിന്റെ മുന്നിലായി അതിനോടുതന്നെ ചേർത്തിട്ടിരിക്കുന്ന ഒരു കുഞ്ഞു പച്ച പ്ലാസ്റ്റിക് കസേരയിൽ ഇരിക്കുന്ന അപ്പു, അവന്റെ ഇടതുവശത്തു സോഫചാരി നിലത്തിരിക്കുന്ന അമ്മ, അവിടേം ഇവയൊക്കയായി അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി ഇരിക്കുന്ന ഞാൻ. ടോം ആൻഡ് ജെറി തകർത്തോടുന്നു ടിവി യിൽ. അനിയന്റെ മുന്നിൽ ആ കസേരയുടെ പോക്കത്തിന് പാകമുള്ള ഒരു ചെറിയ പച്ചമേശ. അതിന്റെ മുകളിൽ ഒരു നിറം കൊടുക്കാനുള്ള പുസ്തകവും പിന്നെ ഒരു കുഞ്ഞു പാത്രത്തിൽ ക്രയോൺ കഷ്ണങ്ങളും ഇരിക്കുന്നു. അപ്പുന്റെ ആ കാലത്തെ ടീവീ കാണൽ കണ്ടാൽ നമ്മൾ കണ്ണടച്ചു തുറക്കുന്നതിനു മുപ് അവൻ ടീവീ യുടെ അകത്തായിപ്പോകും എന്ന തോന്നലുകൾ ഉണർത്താൻ പാകത്തിനായിരുന്നു - അതിലേക്കു തന്നെ കണ്ണിമചിമ്മാതെ നോക്കിയുള്ള ഒരു ഇരിപ്പു, ശ്വാസമുണ്ടോ എന്നു പോലും ആ ചെറുപ്രായത്തിൽ ഞാൻ ആലോചിച്ചിട്ടുണ്ട് ആ ഒറ്റ ഇരിപ്പു കണ്ടിട്ട്.

    തുടരും..

    Read More

    ഒരു ക്രയോൺ മൂക്കിൽ പോയ കഥ (2)

    Please find the story in the caption.

    ©insearchoftheseaandthesoul

  • insearchoftheseaandthesoul 121w

    @mirakee @mirakeeworld @writersnetwork @writersparadise #malayalam #pod #brother #life #lifestories #sambhavakadhakal #സംഭവകഥകൾ #ഓർമകൾ #memories #crazystoriesfromchildhood #childhoodmemories #orucrayonmookilpoyakadha

    കുറച്ചു പണ്ടാണ്.  കഴിഞ്ഞ നൂറ്റാണ്ടിലാണ്. എന്നുവെച്ചു അത്രയ്ക് പുറകോട്ട് പോകണമെന്നില്യാ ട്ടോ. തൊണ്ണൂറിന്റെ മധ്യകാലങ്ങളിൽ. കൃത്യമായി പറഞ്ഞാൽ തൊണ്ണൂറ്റി ആറോ ഏഴോ. ഏഴു ഏഴുതന്നെ, ഉറപ്പിക്കാം. എറണാകുളം ജില്ലയിലെ തമ്മനത്താണ് ഞങ്ങളെന്നു താമസം. ഞങ്ങളെന്നു പറഞ്ഞാൽ ആരാണെല്ലല്ലേ? അച്ഛനും അമ്മയും, ന്റെ കുഞ്ഞനിയനും പിന്നെ ഈ ഞാനും. എനിക്കന്നു ഏഴു വയസ്സ്. അന്നുഞാൻ വീടിന്റെ അടുത്ത് തന്നെയുള്ള നളന്ദ പബ്ലിക് സ്കൂളിൽ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി. എന്റെ അനിയൻ അന്ന് യുകെജി യിലാണ്. മൂപ്പരന്ന് നിറം കൊടുക്കലിന്റേം, കളിപ്പാട്ടങ്ങളുടേം, കാർട്ടൂനിന്റേം, പിന്നെ പച്ചനിറത്തിന്റെയും ലോകത്താണ് അധികസമയവും. ഭൂമിയിലേകക്കിറങ്ങി വന്നിരുന്നത് തന്നെ ഒരേയൊരു ഉദ്ദേശം വെച്ചുകൊണ്ടാണോ എന്ന് അന്നുമിന്നുമായി പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട്- കാർട്ടൂൺ കാണാൻ.
    ചെക്കനങ്ങനെ ചേച്ചിയായ എന്നെ ചൊറിഞ്ഞു ചൊറിഞ്ഞു ഉല്ലസിച്ചു നടക്കുന്ന പ്രായം.
    തുടരും..

    Read More

    ഒരു ക്രയോൺ മൂക്കിൽ പോയ കഥ (1)

    Please find the story in the caption.

    ©insearchoftheseaandthesoul

  • insearchoftheseaandthesoul 125w

    How I miss those conversations
    we skipped sleep for!



    ©insearchoftheseaandthesoul

  • insearchoftheseaandthesoul 126w

    "It is said,
    that the wind has a soul,
    and that it wails
    through the narrow streets
    because it is grieved
    by what it finds there."

    ~ Trudi Canavan

  • insearchoftheseaandthesoul 127w

    If