Grid View
List View
Reposts
  • helan_js 8w

    നമ്മൾക്കിടയിലെ മൗനത്തിൽ പുതിയ നീയും പഴയ ഞാനും വാതോരാതെ സംസാരിക്കുന്നുണ്ട്...
    ©helan_js

  • helan_js 12w

    ഒന്നോർത്താൽ ആരും താങ്ങാനും തലോടാനും ഇല്ലാത്തതാ നല്ലതു,കരുതലേൽക്കാത്ത മരങ്ങളെന്നും തഴച്ച് തലയുയർത്തി വളരും...
    ©helan_js

  • helan_js 15w

    ദൂരെ ദൂരെ ഒറ്റയ്ക്കിരിക്കണം
    നെയ്യ്ത് കൂട്ടിയ സ്വപ്നങ്ങൾ
    കാറ്റിൽ പറത്തണം
    ഓർമ്മകൾ ഓരോന്നും
    കടലാസ് തോണികളായ് ഒഴുക്കണം
    ദൂരെയുള്ളതിനെ കയ്യെത്തി പിടിക്കാൻ
    ചാടിയതോർത്തോർത്ത് ചിരിക്കണം
    പുലരാത്ത രാവിന്റെ മടിയിൽ
    നക്ഷത്രങ്ങളോട് ചേർന്ന് മയങ്ങണം...
    ©helan_js

  • helan_js 15w

    ഹൃദയമൊന്ന് പിണങ്ങിയാൽ തീരുന്ന
    ജീവനും ജീവിതവുമേയുള്ളൂവെങ്കിലും
    ഹൃദയം മുറിച്ചു കീറുവാൻ മാത്രം
    ധൈര്യശാലികളാണ് നമ്മളിൽ പലരും...
    ©helan_js

  • helan_js 16w

    നിന്നിലേക്കല്ലങ്കിൽ നീയില്ലായ്മയിലേക്ക്...
    ©helan_js

  • helan_js 17w

    ജീവിത വഴികളിൽ ഒന്നിക്കുകയില്ലന്നതിനാൽ
    എന്റെ വരികൾക്കിടയിൽ നിന്നെ ഞാൻ ചേർത്ത് വയ്ക്കുന്നു...
    ©helan_js

  • helan_js 17w

    ഈ സായാഹ്നത്തിലും കൊഴിഞ്ഞു പോകുന്ന ഓരോ നിമിഷത്തിലും ഞാൻ നിന്നിലാണ്...
    ©helan_js

  • helan_js 17w

    ഒറ്റയ്ക്കിരിക്കെ ഒരായിരം ചിന്തകൾ ഒഴുകിയെത്താറുണ്ട്
    ഒടുവിലതെന്റെ കണ്ണുകളിൽ പുഴയായ് കവിഞ്ഞൊഴുകും...
    ©helan_js

  • helan_js 17w

    കണ്ണാടിക്കരികിൽ മതിയാവോളം എന്നെ
    തന്നെ നോക്കി നിൽക്കണം,
    ചിരിക്കണം.. കരയണം..
    പാടണം.. പറയണം..
    ഇത്ര മാത്രമാണ് ഞാൻ...
    ©helan_js

  • helan_js 17w

    ചില ബന്ധങ്ങളൊക്കെ പാൽ തിളയ്ക്കുന്നത് പോലെയാ,പതഞ് കേറി വന്നിട്ട്
    നോക്കി നിൽക്കേ ആരുമല്ലാതെ തുളുമ്പി പോകും...
    ©helan_js