നഷ്ടമായികൊണ്ടിരിക്കുന്ന ഒരു ഇഷ്ടം ഉണ്ടെന്നുളിൽ.
ഇതുവരെ ഒരു നോട്ടം കൊണ്ടുപോലും അവളെ ഞാൻ അറിയിച്ചിട്ടില്ല.
ഞാൻ ആയിരുന്ന ഒരു സ്ഥാനത്തു നിന്ന് ചെയ്യാൻ പാടില്ലാത്തത് ആണെന്ന് മറ്റുള്ളവർ ഇത് കേട്ടാൽ പറയുമെങ്കിലും, ഇത് എന്റെ ഇഷ്ടമാണ്. എനിക്കിഷ്ടമുള്ള എല്ലാം അവളുടെ രൂപത്തിലും, സംസാരത്തിലും, വേഷത്തിലും ഞാൻ കണ്ടു.
എങ്കിലും അവളുടെ ചിന്തകളെ അറിയുവാൻ എനിക്ക് സാധിക്കുന്നില്ല, അവളുടെ താല്പര്യങ്ങളെ അറിയുവാൻ കഴിയുന്നില്ല എന്നുള്ളത് എനിക്ക് അവളോടുള്ള പ്രേണയത്തിലെ പരാജെയം തന്നെയാണ്.
കൂടുതൽ അറിയുന്നതിന് മുൻപ് കടൽ കടന്നുപോയി ഞാൻ.
ഇഷ്ടമാണ്, ഇഷ്ടമായിപ്പോയി.
©-handy_thoughts
handy_thoughts
instagram.com/handy_thoughts?igshid=106qsb6b6b7g
philosophically I am an Introvert but literally I am an ambivert. insta: @handy_thoughts
-
-
സംസാരിക്കാൻ ഒരാൾ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന അതേ നിമിഷത്തിലാണ് ഞാൻ ഏറ്റവും ഒറ്റപ്പെട്ടിട്ടുള്ളത്.
©-handy_thoughts -
നിനക്ക് അലറി കരയുവാൻ സാധിക്കുമെങ്കിൽ എന്നോടൊപ്പം ചിരിക്കുക.
നിന്റെ കവിൾത്തടങ്ങളിൽ കണ്ണീർ ചാലുകൾ സൃഷ്ടിക്കുവാൻ കഴിയുമെങ്കിൽ എന്നോടൊപ്പം അട്ടഹസിക്കുക.
ഭ്രാന്തിയാകുവാൻ കഴിയുമെങ്കിൽ എന്നോടൊപ്പം നിമിഷങ്ങൾ പങ്കിടുക.
©-handy_thoughts -
എന്നെ വെറുക്കുവാൻ കഴിയുമെങ്കിൽ മാത്രം പ്രണയിക്കുക.
എന്നെ കൊല്ലുവാൻ സാധിക്കുമെങ്കിൽ മാത്രം എന്റെ ജീവനാവുക.
©-handy_thoughts -
എന്റെ മുറി.
എനിക്ക് നഗ്നനാകാം.
എനിക്ക് കരയാം, ചിരിക്കാം.
കാരണങ്ങൾ വേണ്ട. ബോധിപ്പിക്കേണ്ട.
വീണ്ടും
കൈകൊട്ടി ചിരിക്കാം
ശരീരത്തെ വേദനിപ്പിച്ചു അലറി കരയാം.
ഭ്രാന്താനെന്ന് മുദ്രകുത്തപെടില്ല.
ഞാൻ ഞാനാകും. ഞങ്ങൾ ആകും.
എന്റെ ശരീരം മറയാക്കി ജീവിക്കുന്ന ഞങ്ങൾ.
©-handy_thoughts -
കാത്തിരുപ്പ് എന്നാൽ,
വിഷം തീണ്ടിയിട്ടും,
കാലൻ പ്രാണനോട് പിണങ്ങി നടുമുറ്റത്ത് മുഖം തിരിഞ്ഞു നിൽക്കുന്നത് കാണേണ്ടി വരുന്ന അവസ്ഥ.
;
ചാകും ചാകാനായി ചാകേണ്ടതാണ് ചാകുവോ!
വരും വരാനായി വരേണ്ടതാണ് വരുവോ!
©-handy_thoughts -
നഷ്ടമായിപ്പോയ എത്ര എത്ര സുന്ദര മയക്കങ്ങളാണ് പല രാത്രിയും എനിക്ക് സമ്മാനിച്ചത്.
കാരണമെന്തെന്ന് അന്വേഷിച്ചതിൽ പലരും പറഞ്ഞു 'അവൾ' എന്ന ആ നിമിഷങ്ങളായിരിക്കാം എന്ന്.
പക്ഷെ ഉറക്കം വീണ്ടും നഷ്ടപ്പെടുത്തിയ ആ ചോദ്യം, ആരാണ് ഇവർ പറഞ്ഞ 'അവൾ'?
©-handy_thoughts -
നിരാശ
കാമം
പ്രണയം.
ഇവ മൂന്നും ഒരു വായനയ്ക്ക് അപ്പുറം അറപ്പാകുന്ന എഴുത്തിലൂടെ പറഞ്ഞുകഴിഞ്ഞു.
ഇനി ആവിശ്യം ഒരു പരുതിക്കപ്പുറം മാത്രം കടന്നുചെന്നാൽ എന്നിൽ അലയടിച്ചുകൊണ്ടിരിക്കുന്ന ദേഷ്യം എന്ന വികാരത്തെ കുറിച്ച് എഴുതണം.
ഭ്രാന്തനാകുന്ന ഞാൻ.
ശരീരത്തിനുള്ളിലെ ഞെരമ്പുകളെ പോലും വേദനിപ്പിക്കുന്ന ഭ്രാന്ത്.
©-handy_thoughts -
പാതി വഴിയിൽ ഇറങ്ങിപോന്നത് ഞാൻ.
വഴിയേത് ധിക്കേത് എന്ന് മനസിലാകാതെ ഇപ്പോഴും പ്രണയമെന്ന യാത്രയിൽ വഴി തെറ്റി സഞ്ചരിക്കുന്നു.
ഇനിയിപ്പോൾ ശരിയായ വഴി ഏതാണെന്നു കണ്ടെത്തണം എന്നുമില്ല. ഈ തെറ്റുവഴിയിലും ഒരു കൂട്ട് വേണം എന്ന് തോന്നാറുണ്ടെങ്കിലും, മറ്റൊരു ഇടുങ്ങിയ പാതയിലൂടെ ഞാൻ ഒറ്റയ്ക്ക് ആയേക്കാം എന്നാ പേടി.
ആ ഭയത്തെ ജയിക്കാൻ മാത്രം ശക്തി നൽകുന്ന ഒരു വെളിച്ചമായി ആരും വരാനും പോകുന്നില്ല. അങ്ങനെ സംഭവിക്കാതെ ഇരിക്കട്ടെ.
©-handy_thoughts -
ഇന്നും നിന്നെ ഓർത്തു.
അല്ല നമ്മളെ ഓർത്തു.
വർഷങ്ങൾക്ക് ശേഷം നാം നേരിട്ട് കണ്ടപ്പോൾ നിന്റെ കണ്ണുകളിൽ ഞാൻ കണ്ട ആ തിളക്കം.
കവിൾത്തടങ്ങളിൽ പൂ മൊട്ടുപോലെ ഉണ്ടായിരുന്ന ആ നുണക്കുഴി.
ഇന്നലെ കഴിഞ്ഞുപോയതുപോലെ അല്ല, ഇന്ന് ഇപ്പോൾ എന്റെ മുന്നിൽ കടന്നുപോകുന്നപോലെ.
©-handy_thoughts
-
"പണ്ട് രാത്രിയെ ഭയന്ന് പകലിനെ സ്നേഹിച്ചു, ഇന്ന് ആ പകലിനെ ഭയന്ന് രാത്രിയെ സ്നേഹിക്കുന്നു..."
©oru_btech_braanthan -
മഴ
നിങ്ങളെത്ര ക്ഷണിച്ചാലും ഈ മഴ
ഞാൻ നനയുകയേയില്ല.
നനയാതിരിക്കുന്നതല്ലേ നല്ലതെന്ന്
നിങ്ങളോട് പലവട്ടം ചോദിച്ചെന്നിരിക്കും.
മറുപടി എന്തായിരിക്കുമെന്നറിഞ്ഞിട്ടും......
വെറുതേ.
കയ്യിൽ ഒരൊറ്റക്കുടയുമായി നിങ്ങൾ നനയുന്നതും നോക്കി ഈ വരാന്തയിൽ ഞാൻ നിന്നെന്നിരിക്കും.
പക്ഷേ....നനയുന്ന നിങ്ങളിലേക്ക് അതുമായി ഒരിക്കൽപ്പോലും ഓടിക്കയറുകയില്ല.
ഒടുവിൽ മഴ തോരാറാകുമ്പോൾ നിങ്ങളെന്നെ പാളിനോക്കുമ്പോഴേക്കും ഞാൻ ഇറങ്ങിനടന്നിരിക്കും.
പനിപിടിച്ചെന്നു പറഞ്ഞ് എന്നെ തിരിച്ചുവിളിക്കരുത്.
കാരണം, ഒരിക്കലെങ്കിലും തിരിച്ചുനടക്കേണ്ടിവന്നാൽ
അതേ വരാന്തയിൽ ഞാനെന്റെ കുട മറന്നുവച്ചതും,
മടക്കയാത്രയിലുടനീളം നിങ്ങൾ നനഞ്ഞ അതേ മഴ ഞാനും നനഞ്ഞതും
ഒക്കെയും,ഒക്കെയും
നിങ്ങൾ കണ്ടുപിടിക്കുമെന്ന്
ഞാൻ ഭയപ്പെടുന്നു.
©_ottathuruth_ -
mariyashany 51w
ചിലപ്പോൾ ചിലതെല്ലാം ചിലർക്ക്
ബന്ധനങ്ങൾ തന്നെ ആണ്..
ചുറ്റിലും ഉള്ള വെളിച്ചവും ഇരുട്ടും പോലും.
വരിഞ്ഞു ചുറ്റി പറിച്ചെറിയാൻ കഴിയാത്ത വിധം അത് നമ്മെ കാർന്ന് തിന്നുകൊണ്ടിരിക്കും.
നോക്കി നിൽക്കുന്ന നേരം കൊണ്ട് കാലം കടന്ന് പോകും.
പക്ഷെ ബന്ധങ്ങൾ അങ്ങനെ അല്ലല്ലോ..
#Malayalam #masha.
-
നഗരം
നഗരമേ നിന്റെ അസ്തമയമെന്നത്
കല്ലു വച്ചൊരു നുണ മാത്രമാണ്.
നിദ്ര മരവിച്ച,വർണ്ണ വെളിച്ചങ്ങളവസാനിക്കാത്ത
നിന്നിൽ കുരുങ്ങിക്കിടക്കുന്നവരെത്രയോ!!
അതിജീവനം തേടി പലായനം
ചെയ്ത മനുഷ്യർ ആൾക്കൂട്ടങ്ങളിലലിഞ്ഞൊഴുകുന്നു.
അവർക്ക് മുഖങ്ങളുണ്ട്,
പലപ്പോഴും ഒന്നിൽക്കൂടുതൽ!!
തെറ്റിപ്പോകാൻ പാകത്തിൽ
വഴികൾ ചേരുന്നിടമാണു നീ;
നന്മയുടേയും തിന്മയുടേയും സങ്കീർണ്ണ സങ്കലനങ്ങൾ.
ഈ ഞരമ്പുകളിൽ സ്വപ്നം തേടി പറന്നെത്തിയവരുടെ
വിയർപ്പുമണം.
യാന്ത്രികതയുടെ പകൽവെളുപ്പുകളിൽ
സ്വത്വം കാണാതുഴലുന്നൊരുവന്റെ നിലവിളി.
നിന്റെ സാമ്രാജ്യം സൂര്യനസ്തമിക്കാത്ത ഒന്നാണെന്ന് പറഞ്ഞുകൊള്ളട്ടെ.
അസ്തമയമെന്നതിവിടെ കല്ലു വച്ചൊരു നുണ മാത്രമാണെന്നും.
©_ottathuruth_ -
_ottathuruth_ 63w
ഇടം
തിരിച്ചു കയറാനൊരിടമില്ലാത്തിടത്തോളം
വ്യർത്ഥമായ്ത്തോന്നുന്ന യാത്രകൾ.
©_ottathuruth_ -
Introvert
The journey of an introvert into an extrovert is harder than the journey of an extrovert into introvert
©_ottathuruth_ -
മനസ്
മനസ് ചില നേരങ്ങളിൽ കൊയ്ത്തുകഴിഞ്ഞ പാടം പോലെയാണ്. തലോടാനെത്തുന്നവരുടെ മൃദുവായ പാദങ്ങളെപ്പോലും അത് വല്ലാതെ മുറിപ്പെടുത്തും.
©_ottathuruth_ -
കേൾവിക്കാർ
ചില മനുഷ്യരുണ്ട്.
അവർക്കൊപ്പമിരിക്കുമ്പോൾ നിങ്ങളിലെ ആത്മഗതങ്ങൾ , സംവേദനങ്ങളായി മാറും.
നിങ്ങൾ പറഞ്ഞുതീരുംവരെ അവർ നിങ്ങളുടെ കണ്ണുകളിൽത്തന്നെ നോക്കിയിരുന്നേക്കും.
തീർത്തും മൗനമായിരുന്ന് നിങ്ങളെ കേൾക്കും.
എല്ലാം പറഞ്ഞുതീരുമ്പോൾ കണ്ണുനിറഞ്ഞൊഴുകിയാലും
ഒരൊറ്റ ആലിംഗനം,
ചുമലിൽ ഒരു കരസ്പർശം,
ഒരു പുഞ്ചിരി,
അതുമല്ലെങ്കിൽ ചുരുങ്ങിയ ചില വാക്കുകൾ കൊണ്ട് നിങ്ങളിലേക്കവർ പടർന്നേക്കും.
ഹൃദയം തുറന്ന സാന്ത്വനിപ്പിക്കലിന്റെ
ആ നേരങ്ങളിൽ , ഭൂമിയിൽ സ്നേഹമവസാനിച്ചിട്ടില്ലെന്ന് നിങ്ങൾ
നന്ദിയോടെ ഓർക്കും.
തിരിച്ചു പങ്കിടാൻ എന്തെങ്കിലുമൊക്കെയില്ലേയെന്ന്
നിങ്ങളവരോടു ചോദിച്ചേക്കില്ല.
അവരിങ്ങോട്ടു പറയുകയുമില്ല.
അവരിലെ ആത്മഗതങ്ങൾ
അവശേഷിക്കും,ചിലപ്പോൾ ഒടുങ്ങിപ്പോകും,
അവരിൽത്തന്നെ.....
എന്നിട്ടും
പിന്നെയും പിന്നെയും കാതുതുറന്നുപിടിക്കും.
നല്ല കേൾവിക്കാരാകും,
അവർ വായിച്ചെടുക്കുകയാണ്
നിങ്ങളെ,നിങ്ങളിലൂടെ ജീവിതത്തെ.
©_ottathuruth_ -
പ്രയാണം
ഒരിക്കലൊരാൾ ഏകാന്തതയിൽ നിന്നു വിടുതൽ തേടി
അക്ഷരങ്ങളെ തിരഞ്ഞിറങ്ങി.
കൂടിക്കാഴ്ചയ്ക്കിടയിലെപ്പോഴോ അതേ അക്ഷരങ്ങൾ
അയാളറിയാതെ ഞരമ്പുകളിലൂടൊഴുകി
വിരലുകളിൽ പൂത്തു തുടങ്ങിയത്രേ;
സഞ്ചരിച്ച ഇടങ്ങളിലെല്ലാം ചിലപ്പോൾ കൈയ്യടക്കത്തോടെ,മറ്റു ചിലപ്പോൾ അലസമായി അയാളെന്തൊക്കെയോ കുടഞ്ഞെറിഞ്ഞുവത്രേ.
ഒടുവിൽ തന്നിലെ അക്ഷരങ്ങളുടെ ഉറവ വറ്റിയെന്നു തോന്നിയൊരുനാൾ അയാൾ
വീണ്ടും ഏകാന്തതയിലേക്കു മടങ്ങി.
പിന്നീടയാളെ കണ്ടവരില്ലത്രേ!!!
©_ottathuruth_ -
devuanchitha 96w
കൊച്ചു തെണ്ടി
ഉമ്മ കൊടുക്കാൻ അമ്മയില്ല
നെഞ്ചോട് ചേർക്കാൻ അച്ഛനില്ല
നാഥനില്ലാത്തവൻ അവൻ അനാഥൻ
നാടിന് പുതിയൊരു കൊച്ചു തെണ്ടി.
കുഞ്ഞി വയർ കത്തിയാളുന്നത് കണ്ടില്ല
കഞ്ഞികുടിച്ചവരാരും.
കൈ നീട്ടി കൺകളാൽ കേഴുന്നുമുണ്ട്
കേട്ടില്ല കീശയിൽ കാശുള്ളവരാരും,
കണ്ണടവെച്ചൊരു കാലത്തിനൊപ്പം
കുടവയർ ചാടിയ കോലങ്ങൾക്കൊപ്പം
പലതായി പിരിയുന്ന പെരുവഴിയോരത്ത്
അരവയർ കെട്ടി
അവൻ നടന്നു ആ കൊച്ചു തെണ്ടി.
©devuanchitha
