handy_thoughts

instagram.com/handy_thoughts?igshid=106qsb6b6b7g

philosophically I am an Introvert but literally I am an extrovert

Grid View
List View
Reposts
  • handy_thoughts 8h

    കണ്ണാടിയിലൂടെ

    നിങ്ങൾ ആരായിരുന്നു എന്നുള്ളതും.
    നിങ്ങൾ ആരായിരിക്കുന്നു എന്നുള്ളതും.
    നിങ്ങൾ ആരാകേണ്ടിയിരുന്നു എന്നുള്ളതും തമ്മിൽ ഉണ്ടാകുന്ന ചിന്തകളുടെ യാത്രയിൽ ചിലപ്പോൾ സന്തോഷവും
    ചിലപ്പോൾ സങ്കടവും
    നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെടും.
    ©-handy_thoughts

  • handy_thoughts 19h

    വെറും cliche

    എനിക്ക് എന്നോടുള്ള വെറുപ്പിനെ ഇല്ലാതാക്കുവാൻ നിന്റെ പ്രണയത്തിന് ആകുമെങ്കിൽ മാത്രം എന്റെ ആത്മാവിനെ നീ പ്രണയിക്കുക. കാരണം അതിന് നിനക്ക് കഴിഞ്ഞില്ലെങ്കിൽ എന്റെ വെറുപ്പിൽ വെന്തുരികി നിന്റെ ആത്മാവും ഇല്ലാതാകും.
    ©-handy_thoughts

  • handy_thoughts 1d

    ഒരു മരണ വേദന എന്നെ വല്ലാതെ ശല്യപെടുത്തുന്നുണ്ട്. കഴിഞ്ഞുപോയതോ വരാനിരിക്കുന്നതോ എന്നറിയില്ല. ഞാൻ പോലും ഈ നിമിഷം മരണപെട്ടിരിക്കുന്നുവോ എന്നും സംശയിക്കുന്നു.
    ©-handy_thoughts

  • handy_thoughts 2d

    അവരവരുടെ ശരികളും
    മറ്റുള്ളവരുടെ തെറ്റുകളും.
    ©-handy_thoughts

  • handy_thoughts 3d

    Incomplete

    എത്ര എത്ര തരത്തിൽ ജീവിക്കുന്ന മനുഷ്യനാണ് ഞാൻ...
    ©-handy_thoughts

  • handy_thoughts 4d

    ഒരു പുസ്തകം എഴുതുക. ശേഷം അനവധി പുസ്തകങ്ങൾ എഴുതുക. എന്റേതെന്നു ഒരു ലോകം സൃഷ്ടിക്കുക. ശേഷം മരണം. ഗ്രഹങ്ങൾ ചുറ്റി സഞ്ചരിക്കുന്നപോലെ എന്റേതായ ആ ലോകവും ചുറ്റികൊണ്ടിരുന്നോളും!!!
    ©-handy_thoughts

  • handy_thoughts 1w

    എന്തുകൊണ്ടാണ് നീ ജീവിതം ആസ്വദിക്കാത്തത്. എത്ര എത്ര നിമിഷങ്ങളെയാണ് നീ നഷ്ടപ്പെടുത്തിയിരിക്കുന്നത്. അവസാനം ഓർമിക്കുവാൻ ഒന്നും ഉണ്ടാകില്ല നിനക്ക്.

    ഞാൻ മറുപടി നൽകി. ആദ്യം അപ്പന് ബാങ്ക്കാരുടെ ജീപ്പിനോടുള്ള പേടി മാറട്ടെ.
    അപ്പൻ കെട്ടികൊടുത്ത താലിയുടെ പ്രണയം അമ്മയുടെ കഴുത്തിൽ പൂർണത പ്രാപിക്കട്ടെ. എന്നിട്ടാവം എന്നിലെ ആനന്ദവും ആഹ്ലാദവും.
    ©-handy_thoughts

  • handy_thoughts 1w

    ഉറക്കം നഷ്ടമായ എത്ര എത്ര രാത്രികൾ. തലയിണയ്ക്ക് പകരം രണ്ട് കയ്യും തലയ്ക്കു പുറകിൽ കെട്ടിവെച്ചു, ഒരു കാലിനുമുകളിൽ മറ്റൊന്നിനെ വളരെ ബുദ്ധിമുട്ടോടുകൂടി കയറ്റിവെച്, ആ ഇരുട്ടിലും മുറിയിലേക്ക് എവിടെ നിന്നോ കയറിവരുന്നൊരു പ്രകാശം കൺമിഴിച്ചു നോക്കി കിടന്ന രാത്രികൾ. ഹൃദയത്തിൽ മറ്റാരും കേൾക്കാത്ത, എന്റെ ശരീരത്തിൽ മാത്രം അനുഭവപ്പെടുന്ന വേഗതയെറിയ ഇടിപ്പ് കേൾക്കാം. അവയ്ക്ക് ഇണയായി ദീർഘശ്വാസവും. ഈ തണുപ്പിലും എന്റെ ശരീരത്തെ ചൂടിനാൽ പൊതിയുന്ന ചിന്തകൾ
    ©=handy_thoughts

  • handy_thoughts 2w

    അപ്പന്റെ സഹനത്തിന്റെ അവസാന ഇടമാണ് ഞാൻ. അത്രമേൽ ചങ്കിനുള്ളിൽ വേദന നിറഞ്ഞു കവിയുമെന്ന് തോന്നുന്ന നിമിഷമാണ് അപ്പനോളം ഞാൻ എത്തിയെന്ന ചിന്തയിൽ എന്നോട് സംസാരിക്കുക. അമ്മയാണെങ്കിൽ ജീവിതത്തിൽ ഞാൻ അറിയേണ്ട വേദനകളെയും ചതികളെയും കുറിച്ചൊക്കെ അറിവുള്ളത് പറഞ്ഞുകൊണ്ടിരിക്കും. പലതും അവര് രണ്ടുപേരും അനുഭവിച്ചത് തന്നെയാണെന്ന് ഉള്ളതിന് തെളിവാണ് ഇടയ്ക്കുള തൊണ്ട ഇടറിയ ശബ്‌ദം. ഇത് ഓർത്തതുകൊണ്ടാണ് ജീവിതം അവസാനിപ്പിക്കാം എന്ന മോഹം ഞാൻ വേണ്ടെന്ന് വെക്കുന്നത്. കാരണം അവർക്ക് സമാധാനത്തിന്റെ ഒരിടമാണ് ഞാൻ. ഞാൻ പോയാൽ പിന്നെ എന്ത് ചെയ്യും. അവരും എന്റെ പുറകെ വന്നുപോകും. അത് വേണ്ട, കാരണം ഈ വഴി ദുഷ്കരമാണ്. വേദന ഇനിയും അവർ രുചിച്ചുകൂടാ.
    പക്ഷെ അപ്പോഴും മനസ്സിൽ വരുന്ന ഒരു ചിന്ത, ജീവിതത്തിലേക്ക് തിരിഞ്ഞു നടക്കാൻ എന്റേതായി എനിക്കൊരു കാരണമില്ല എന്നുള്ളതാണ്. എന്റേത് എന്ന് പറയാൻ എനിക്കൊരു അഗ്രഹമില്ല, കാരണവുമില്ല.
    ©-handy_thoughts

  • handy_thoughts 2w

    ഞാൻ

    എന്റെ അടുത്ത് നിൽക്കാൻ നിങ്ങൾക്ക് കഴിയില്ല. കാരണം വിയർപ്പിന്റെ ഗന്ധം. ഞാൻ എന്ന മനുഷ്യൻ എന്നോട് തന്നെ പോരാടിയപ്പോൾ ഒഴുകിയ മനുഷ്യ വീയർപ്പിന്റെ മണം. നിങ്ങൾക്ക് സഹിക്കാവതാകും. പക്ഷെ ആ ഗന്ധം തിരിച്ചറിഞ്ഞു എന്നെ ചുംബിക്കുന്നവർ എന്നെ ആലിംഗനം ചെയ്യുന്നവർ, അവരാണ് എനിക്കെന്റെ സുഹൃത്തും പ്രണയവും എന്റെ ഉറ്റവരും.
    ©-handy_thoughts