habeebashereef

"A veteran's aura is clingy intangible prescient invasions to letters"

Grid View
List View
Reposts
 • habeebashereef 3w

  എന്തിനേറെയെന്നറിയില്ലെന്നിരിക്കിലും നിന്നിലായിരുന്നെന്റെ സന്തോഷമൊക്കെയും..
  നിന്റെ ഇഷ്ടങ്ങളെന്നോ എന്റെയും ഇഷ്ടങ്ങളുടെ പളുങ്ക്പാത്രത്തിലേറവേ..
  നേത്രത്തിനുള്ളിൽ വിരിയുന്ന നിൻ കുസൃതി എന്നിലെ കുസൃതിക്കാരനിലലിയവേ..
  ഏകാകിയാം എന്നെ നീ നിന്നിലായ് ചേർത്തുപിടിച്ച നിമിഷത്തിലാണു ഞാൻ..
  യാഥാർഥ്യം ഗ്രഹിച്ചതും..
  നിനവല്ല നിനയ്പ്പുകൾക്കുമപ്പുറം നീയില്ലായ്മയാണെന്റെ ഏകത്വമെന്ന്..
  ©habeebashereef

 • habeebashereef 4w

  WORLD PHARMACISTS DAY

  Yes!..Today is September25, world pharmacists day..
  A day for pharmacists..
  There are many things that mankind is not aware of...
  The birth of a drug is in the hands of a pharmacist. He also plays an important role in saving a lot of human lives. Since the invention of various drugs, even it sale has been through a pharmacist. No matter how the world sees him, he knows how he became a pharmacist. Four years of hardwork. Wrestling with topics they have never even heard of in their life. Infinity difficult periods without their own happiness. Almost all time is spent on theory practical exams. In the meantime there is no time to think about anything else. At that time all pharma students will be in a race for a better future..eventually they become a pharmacist..
  ©habeebashereef

 • habeebashereef 6w

  Every predicament will have something propitious..

  ©habeebashereef

 • habeebashereef 9w

  കാലങ്ങൾ എന്നിലും വിള്ളൽ വീഴ്ത്തിയിരിക്കുന്നു. കാലാന്തരത്തിന്റെ ഒഴുക്കിനൊപ്പം നീന്താൻ ഞാനും പരിശ്രമിച്ചിരുന്നു. മനസ്സെന്ന മായഭംഗി മാത്രം മിഴിവോടെ നിൽക്കുന്നുണ്ട്..യുഗങ്ങൾ തീർത്ത വാർദ്ധക്യം എന്റെ കറുത്ത കാർകൂന്തലുകളെ വെണ്മയുടെ വശ്യതയിലേക്ക് ആനയിച്ചിരിക്കുന്നു.. തുടുത്തു നിന്നിരുന്ന കവിൾത്തടങ്ങൾ ഇന്ന് മറ്റെന്തോ അപരിചിത ഭാവത്തിലേക്ക് ആണ്ടിരിക്കുന്നു..!
  ഹ്രസ്വമാണ് ഇനിയെന്റെ ആയുസ്സെന്നാരോ എന്നോട് മൊഴിയുന്നുണ്ട്.
  'ഇന്നലെകൾ എന്ന നീണ്ട ചിത്രം ഇന്നെന്റെ നേത്ര പാതയിലൂടെ പഴക്കംചെന്ന ശകലങ്ങളായി ഓടിക്കൊണ്ടിരിക്കുന്നു..'
  ആത്മാവെന്നിൽ നിന്നും വികർഷിക്കുന്നതുവരെ അതെന്റെ ഓർമകളാണ്.അത് കഴിഞ്ഞാൽ.., "ഞാനും ഒരു ഓർമ്മയാകും.."
  അഗ്നിയെരിയുന്ന ഉഷ്ണമാം ചിതയിലേക്കെന്നെ ആനയിക്കാൻ എനിക്ക് മുന്നേ നടന്നകന്നവർ ക്ഷണക്കത്തുമായ് നിരയായിരിക്കുന്നു.. വികാരത്തിനടിമപ്പെട്ടിരുന്ന മൗനത്തിൻ ശത്രുവായിരുന്ന ഞാൻ മൗനിയായി നിശ്ചലമാകുന്ന യാമം എന്തായിരിക്കാം ഞാൻ ചിന്തിക്കുക..? വേദനയാൽ പുളയുന്ന ഞാനെന്റെ ചിന്താമണ്ഡലത്തിലേക്ക് ഊളിയിടുമോ..?അറിയില്ല..!!
  'മൃത്യു എന്ന സത്യം ജീവനെന്ന ലഹരിയെ കാർന്നു മറയുമ്പോൾ ഒരുപക്ഷേ പ്രാണനെന്നിൽ വികർഷിച്ചത് പോലും ഞാൻ അറിയുന്നുണ്ടായിരിക്കില്ല'.
  മരണമെന്ന വാസ്തവം എന്നിൽ വരിച്ചെന്നു തിരിച്ചറിവുണ്ടാകാൻ വെറുമൊരു പാഴ്തടിയായ് മാറിയ "ഞാൻ"എന്ന വിശേഷണം പോലും അന്യമായ അനുനിമിഷത്തിലെനിക്കാകുമോ ?
  "ആ മൃതാശരീരം മൗനിയായി കഴിഞ്ഞിരിക്കും."
  പുതിയ വാസസ്ഥലം തേടി ആത്മാവും വിദൂരതയിലേക്ക് അകന്നിരിക്കാം...!
  ©habeebashereef

 • habeebashereef 12w

  If a student like me, There case is very difficult if the exam come along. They always walk around with a book in hand. If you ask me if I intend to study, The answer is 'NO'. Still holding on to it brings joy on the inside...!!
  ©habeebashereef

 • habeebashereef 18w

  ©habeebashereef

 • habeebashereef 20w

  നാളെകൾ ചിലപ്പോൾ പല പ്രതീക്ഷകളായി പുലർന്നെന്നിരിക്കാം..!!
  ഇന്നലെകൾ ചിലപ്പോൾ പല പരീക്ഷണങ്ങളായി അസ്‌തമിചെന്നിരിക്കാം..!!
  നാളെ എന്ന ചിന്തയുടെ സ്വാർത്ഥ ഭാവമാകാം ഇന്നലെകളെ പിരിയാൻ നമ്മെ പ്രേരിപ്പിക്കുന്നത്...!!

  ©habeebashereef

 • habeebashereef 20w

  കുറ്റം ചെയ്തിട്ട് കുറ്റപ്പെടുത്തലുകൾ കേൾക്കുന്നത് പോലെയല്ല ചെയ്യാത്ത കുറ്റത്തിന്റെ പേരിലാരോപണങ്ങൾ നേരിടേണ്ടി വരുന്നത്. അല്ലെ❓️
  എരിയും...പുകയും...മുറിയും..❗️


  ©habeebashereef

 • habeebashereef 20w

  The best days of our lives become good memories..
  The worst days of our lives become unforgettable experiences..


  ©habeebashereef

 • habeebashereef 25w

  നിൻ ചിതയിലെ അവസാന കൊള്ളിയും എരിഞ്ഞടങ്ങുമ്പോൾ ..
  നിന്നോർമകളുടെ ചതുർവലയത്തിലിന്നിവിടെ ഞാനും ..
  ഇന്നലെവരെയെൻ ചാരത്ത് താങ്ങായി നിന്ന നീ..
  ഇന്നു വെറും ചാരമായ്‌ അഗ്നിയോടമർന്നൂ..
  കളിചിരികളാൽ കളസം തീർത്ത പുരയിന്നോ-
  കളിയൊഴിഞ്ഞോരരങ്ങുപോൽ ശൂന്യമായ്...
  നിശബ്ദതയിലുതിരുന്ന എൻ ഹൃദയമിടിപ്പുകൾ-
  എൻ കാതരത്തിൽ തട്ടി പ്രതിധ്വനിക്കുന്നു..
  സ്മരണകൾ വിങ്ങലായ് തീർന്നിടുമ്പോൾ-
  ഒരു മറവിയെന്നിലണഞ്ഞെങ്കിലെന്നു ഞാൻ ആശിപ്പു...
  അപൂർണ്ണമായതൊന്നിനും മാറ്റില്ലെന്നു പറഞ്ഞിരുന്ന നീ-
  എന്തെ അർത്ഥജീവനായ് എന്നെ ബാക്കിയാക്കി?
  നിൻ തടിയും നിന്നാത്മാവും വികർഷിച്ച വിരഹം പോൽ..
  എൻ ഹൃദയവും ഭേദിച്ച് എവിടെയോ പോയി നീ...
  ഇനിയൊരുത്തുചേരൽ ഇവിടില്ലെന്ന സത്യം ധ്വനിക്കിലും-
  അതൊരു കളങ്കമെന്നെന്നെ പഠിപ്പിച്ചു നിന്നെയും കാത്തീയോരത്ത് ഞാനും....
  ©habeebashereef