Grid View
List View
Reposts
  • featherheart 1d

    പരിഭവങ്ങൾ

    ഒഴുക്ക് നിലച്ചൊരു
    നിളയിലേക്കെറിഞ്ഞിട്ട,
    പൂക്കൾ പോലെയാണ്
    നിന്റെ പരിഭവങ്ങൾ...
    നിശ്ചലമെങ്കിലും,
    അങ്ങിങ്ങായി ഓളം വെട്ടി
    കളിക്കുന്ന കുറേ,
    നൊമ്പരത്തി പൂവുകൾ...!!!
    ©featherheart

  • featherheart 1w

    ഓർമ്മകൾ

    കടലിടുക്കുകളിൽ പെട്ട് പോയ
    ഞണ്ടുകളെ പോലെ,
    ചില ഓർമ്മകൾ...
    പൂഴിയിട്ടൊളിക്കാൻ
    ഒരു തരി മറവിയുടെ മണ്ണില്ലാതെ,
    വീണ്ടും വിരഹത്തിന്റെ
    കടലലകളിലേക്ക്
    ഒഴുകി പോകുന്ന
    ചില ഓർമ്മകൾ...!!!
    ©featherheart

  • featherheart 1w

    കൂട്ട്

    ഈ തണുത്ത മഴയത്തും,
    നിലാവെനിക്കായ്
    ഒരിറ്റ് ചൂടുതിർക്കുന്നു...
    ഒറ്റയ്ക്കിരുന്നാലും,
    ചുറ്റിനും വന്ന്
    പറ്റിപ്പിടിക്കുന്നു...
    ഓരോ രാവിലും കൂട്ടിരിക്കാൻ,
    വിളിച്ചില്ലെങ്കിലും വരുമെന്ന്,
    നിശബ്ദമായ് പറയുന്നു...!!!
    ©featherheart

  • featherheart 1w

    കനൽകാറ്റ്

    എന്റെ എരിഞ്ഞടങ്ങിയ
    സ്വപ്നങ്ങൾക്ക് മീതേ
    ഒരു കനൽ കാറ്റുപ്പോലെ,
    വീശി പോകാറുണ്ട്
    നിന്റെ പരിഭവങ്ങൾ...
    കെട്ടടങ്ങിയ നോവൊക്കെ,
    വീണ്ടും കത്തി തുടങ്ങാറുണ്ട്..
    ഉള്ള് പൊള്ളുന്നൊരു നീറ്റൽ,
    പടരാറുണ്ട്...!!!
    ©featherheart

  • featherheart 2w

    ഓർക്കാം

    നിഴൽ വിരിച്ച കറുത്തപ്പട്ടിൽ...
    തേങ്ങലീണമായൊരു രാവിൽ...
    ഓർമ്മപ്പെയ്ത്തിന്റെ നനവിൽ...
    പ്രണയിച്ചതൊന്നൂടൊന്നോർത്തിടാം,
    ഈ വിരഹത്തിന്റെ മറവിൽ...!!!
    ©featherheart

  • featherheart 2w

    ചിരി

    വെറുതേ മോഹഭംഗങ്ങളുടെ നടുവിൽ
    ഒരു ചിരി നട്ടു വളർത്തിയേക്കുക...
    ഇടയ്ക്കിടെ ആരും കാണാതെ
    കണ്ണീർ തളിച്ചേക്കുക..
    നിരാശകളുടെയൊക്കെ
    വെള്ളമൊട്ടുകൾ വിടർന്ന്,
    പലനിറ കവിതകൾ വിരിയുന്നത് കാണാം...
    വെറുതേ ഒരു വസന്തം,
    വരും വേനലിനു മുൻപേ
    വിരിഞ്ഞു നിൽക്കുന്നത് കാണാം...
    ചുണ്ടിൽ ഒരു നോവുറഞ്ഞ ചിരി,
    പടരുന്നത് കാണാം...!!!
    ©featherheart

  • featherheart 2w

    പ്രണയം

    മിഴി തുറന്നതും,
    നിന്നെയോർത്തു കൊണ്ടൊരു പകൽ,
    തീർത്തതും ...
    മിഴി അടഞ്ഞതും
    നിന്റെ മൊഴികളിൻ നനവിൽ
    വീണുറങ്ങിയതും...
    പരസ്പരം മിഴികളറിയാത്തൊരു ,
    പ്രണയം...!!!
    ©featherheart

  • featherheart 2w

    തനിച്ച്

    തനിച്ചിരിക്കുമ്പോൾ,
    ആകാശങ്ങളെ ചുറ്റിപിടിക്കാറുണ്ട്...
    രാവുകളിൽ മുഖം പൊത്താറുണ്ട്...
    നിലാവിൽ കണ്ണീർ പടർത്താറുണ്ട്...
    ഉറക്കം പിണങ്ങി നിൽക്കാറുണ്ട്...
    പുലരികളിൽ നോവ് ഒഴുക്കാറുണ്ട്...
    പകലുകളേ ചിരിച്ച് കാട്ടാറുണ്ട്...
    തിരക്കുകളിൽ സ്വയം മറക്കാറുണ്ട്...
    സന്ധ്യകളെ കാത്തിരിക്കാറുണ്ട്...
    വീണ്ടും തനിച്ചാവുന്നതോർത്ത്‌
    പതരാറുണ്ട്...ഉള്ളാൽ തളരാറുണ്ട്...
    രാവിലാകാശങ്ങളിൽ,
    വീണ്ടും കഥ തിരയാറുണ്ട്..കരയാറുണ്ട്....!!!
    ©featherheart

  • featherheart 2w

    നിഴലനക്കങ്ങൾ

    എനിക്ക് മീതേ പരക്കുന്ന
    ഓരോ നിരാശകളുടെയും
    നിഴലനക്കങ്ങളിൽ
    അലിഞ്ഞില്ലാതാകുന്നു,
    ആശിക്കാൻ വെമ്പുന്നൊരു മനസ്സിന്റെ
    നിറം പതിയാത്ത കുറേ ,
    മിടിപ്പുകൾ...!!!
    ©featherheart

  • featherheart 3w

    ഇഷ്ടങ്ങൾ

    ഹൃദയം
    നിലയ്ക്കുന്നതിനു മുൻപ്,
    ഒരിക്കലെങ്കിലും
    അവതാളങ്ങളിൽ മുഴങ്ങുന്ന
    ഓരോ മിടിപ്പിനും
    ഇമ്പം നിറഞ്ഞൊരീണം
    പകരണം എന്നോർത്തു മാത്രം,
    നെഞ്ചോട് ചേർത്ത് വെച്ചേക്കുക...
    പറയാതെ പറഞ്ഞ,
    ഇഷ്ടങ്ങളൊക്കെയും...!!!
    ©featherheart