#thonnalukal

48 posts
 • pnair87 2w

  ചിന്തകൾക്ക് ചിതയൊരുക്കി
  അതിൽ എരിയുമ്പോൾ
  ഒരു ഫീനിക്സ് പക്ഷിയായ്
  അവയൊക്കെയും വീണ്ടും ഉയർത്തെഴുനേൽക്കും
  ചിലന്തി നെയ്തൊരു വലയിൽ
  കുടുങ്ങി പോയൊരു പ്രാണിയെപോലെ
  വീണ്ടുമീ ചിന്തകൾ എന്നിലേക്കെത്തുന്നു

  ©pnair87

 • pnair87 13w

  ഇടയ്ക്കൊക്കെ വന്നുപോകുന്ന ചില നിമിഷങ്ങൾ , മണിക്കൂറുകൾ അല്ലെങ്കിൽ ദിവസങ്ങൾ തന്നെ തോന്നിപോകും , എന്തോ ഇത് എനിക്കുള്ളതല്ലന്ന് ...
  അത് കഴിഞ്ഞു വരാൻ പോകുന്ന എന്തോ ഒന്നിലേക്ക് ഉറ്റുനോക്കുന്ന പോലെ ...
  അവയുടെയൊക്കെ ഭാഗം അല്ലാത്തത് പോലെ ...


  ©pnair87

 • pnair87 14w

  എല്ലാം ഒരോർമ്മയായി
  മാറുന്നതിൻ മുൻപ്‌
  ആത്മാവിൽ പകർത്തണം
  പൊയ്‌പ്പോയ കാലങ്ങൾ

  അണയാതെ ജ്വലിക്കണം
  എന്നുമീ മനസ്സിൽ
  കെടുത്താൻ ശ്രമിച്ചൊരായിരം കനലുകൾ

  ഇനി വരുമൊരു ജന്മത്തിലെങ്കിലും
  ഉള്ളിൽ ഉരുകാതെ
  ഒരു ഞൊടിയാകിലും ജീവിച്ചിടേണം

  മിഥ്യയാമൊരു ലോകത്തിൽ
  ഇന്ന് അർത്ഥത്തിനായി
  അർത്ഥമില്ലാതെ അലയുന്നിതു
  ജീവനുകൾ ഏറെയും

  തിരികെ വരാത്തൊരു
  യാത്രയ്ക്കായ് പരക്കം പായുന്നിതാ
  ഓരോ മനുഷ്യരും

  ശാന്തി അത് നേരുന്നു
  അവസാന യാത്രയ്ക്കായ്
  കൂട്ടത് വന്ന മറ്റു
  പല ജീവനും !!!  ©pnair87

 • pnair87 15w

  അലമുറയിട്ടു ഒരു ഭ്രാന്തിയായി
  നിലവിളിക്കാൻ ഇന്നെനിക്കുള്ളത്
  എന്റെ മനസ്സ് ആകുന്ന മുറി മാത്രം !
  അവിടെ ഞാൻ മാത്രം !
  കൂട്ടിനായി ഇരുട്ടുമാത്രം !


  ©pnair87

 • pnair87 15w

  ചിലതൊക്കെ അങ്ങനെയാണ് ...
  ഇതിലും മനോഹരമായതാണ്
  ഇനി വരാൻ പോകുന്നെന്ന് കരുതും
  എന്നിട്ട് ഇപ്പോഴുള്ള നിമിഷങ്ങളെ
  അത്ര കണ്ടങ്ങു ആസ്വദിക്കില്ല
  പിന്നെ തിരിഞ്ഞു നോക്കുമ്പാഴാണു
  കിട്ടിയതൊക്കെ അമൂല്യങ്ങളായിരുനെന്നു മനസിലാകുന്നത് ...
  സമയം അങ്ങനാണ്
  പുഴപോലെ ഒഴുകുന്ന ഒന്ന് !!!

  ©pnair87

 • pnair87 15w

  ചില വഴികൾ കാണുമ്പോൾ
  തോന്നാറുണ്ട് തിരിച്ചു വരാതെ അതിലൂടെ അങ്ങ് പോകണമെന്ന്...

  തിരികെ വിളിക്കാൻ നമ്മുക്ക്
  ഒരു പേരിലായിരുന്നെങ്കിൽ ,
  ആരാലും തിരിച്ചറിയപെടാതിരുന്നെങ്കിൽ ,
  അങ്ങനെ വെറുതെ
  ഒരു പഞ്ഞിക്കട്ട പോലെ പോകാമായിരുന്നു
  ഭാരങ്ങൾ ഒന്നും ഇല്ലാതെ ...

  സ്വന്തം പേര് തന്നെ ഒരു ഭാരം,
  താൻ ഈ ഭൂമിക്കെന്നപോൾ !!!  ©pnair87

 • pnair87 16w

  ഒരു നല്ല വാക്ക്
  ഒന്നും പ്രതീക്ഷിക്കാതെ ഉള്ള സഹായം
  നന്മ നിറഞ്ഞ ഒരു ചിരി
  അലിവോടെയുള്ള പെരുമാറ്റം
  ഇവയൊക്കെ ഒരു പക്ഷെ ലഭിക്കുക
  ഉറ്റവരിൽ നിന്നാകില്ല
  പകരം , ജീവിതത്തിൽ അപരിചിതമായി
  കണ്ടുമുട്ടുന്നവരിൽ നിന്നുമാകാം
  കൃതജ്ഞതയോടെ ഓർക്കുക അവരെ
  അവർ ശരിക്കും നമ്മുടെ ഉള്ളിൽ
  സന്തോഷം നിറച്ചവരാണ്
  ഉള്ളിൽ നിന്ന് വരുന്ന സന്തോഷം
  ഇന്നത്തെ കാലത്തിൽ കണ്ടെത്താൻ
  ഒത്തിരി പാടാണ് ...
  കനിവ് കാട്ടുന്നവരോട്
  കൃതാർത്ഥത സൂക്ഷിക്കുക ഏപ്പോഴും
  അത് നമ്മളെയും കനിവാർന്നവരാക്കും !!!


  ©pnair87

 • pnair87 16w

  വറ്റിവരണ്ട പുഴയും ഒരുനാൾ ഒഴുകിയിരുന്നു
  പൊഴിഞ്ഞ ഇലകളും ഒരുനാൾ
  തണലേകിയിരുന്നു
  ചിറകറ്റ പക്ഷിയും ഒരുനാൾ
  പറന്നുയർന്നിരുന്നു
  പൊളിഞ്ഞുവീഴാറായ വീടും ഒരുനാൾ
  അഭയമായിരുന്നു
  മണ്മറഞ്ഞ മനുഷ്യരും ഒരുനാൾ
  ഭൂമിയുടെ അവകാശികൾ ആയിരുന്നു
  തന്നിൽ നിന്നകന്നൊരാ ദേഹിയും
  ഒരുനാൾ ഈ ദേഹത്തിനു സ്വന്തമായിരുന്നു
  ഒന്നുമേ ശാശ്വതമല്ലയീ കാലചക്രത്തിൽ
  എന്നിട്ടും പ്രമാണവുമായി പ്രമാണി ചമഞ്ഞിടുന്നു പലമനുഷ്യരും !  ©pnair87

 • pnair87 18w

  ഓർമ്മകൾ കാടാണ്
  എത്രയൊക്കെ സുന്ദരമാണ് കാടെങ്കിലും
  ഭയപ്പെടുത്തുന്ന നരിയും പുലിയും
  ഉറക്കം കെടുത്തുന്ന ശബ്ദങ്ങളും കാഴ്ചകളും നിരവധി
  ശാന്തമായി ഒഴുകുന്ന പുഴയും
  കരകവിഞ്ഞൊഴുകും
  അവ നീർതുള്ളിയായ്
  കണ്ണുകൾതൻ കോണിൽ
  ചിലപോയെങ്കിലും വന്നുപോകാറുണ്ട്
  അശാന്തിയുടെ തീരത്തു
  ശാന്തമായി ഉറങ്ങാൻ ഒരു ഇടം തേടുന്നപോലെ ...


  ©pnair87

 • pnair87 24w

  മങ്ങിയ കാഴ്ചയെ നേരെയാക്കാൻ
  വാങ്ങിച്ചോരാ കണ്ണാടിക്കും ഇപ്പൊ
  കാഴ്ച മങ്ങിയോ !
  നേർകാഴ്ച കാണാൻ
  മനസ്സ് മങ്ങാതിരുന്നാൽ മതി ...  ©pnair87

 • pnair87 24w

  മൃതിയുടെ തണുത്ത കരങ്ങളാൽ
  ജീവിതത്തിന്റെ എരി കനൽ അണഞ്ഞിടുന്നു ...
  മൃത്യുതൻ നനുത്ത കൈവിരലുകളാൽ
  ആത്മാവിൻ മുറിവുകളെ മായ്ച്ചിടുന്നു ...
  ശാന്തം സുന്ദരം ആ വഴി ...
  ഒരു അപ്പൂപ്പൻതാടി പോലെ ...
  ഒരു മരീചികയായ് ...

  ©pnair87

 • pnair87 24w

  മഴമേഘത്തിനോ
  നിൻ കണ്ണുകൾക്കോ
  നീർ തുള്ളികൾ കൂടുതൽ ...


  ©pnair87

 • pnair87 30w

  ആരുമില്ലായ്മയുടെ ചക്രവ്യൂഹത്തിൽ
  പെട്ടുപോയൊരാ അഭിമന്യു ഞാൻ
  തിരിച്ചിറങ്ങാനുള്ള പഴുതൊന്നുമേ
  അറിവതില്ല എനിക്കേതുമേ
  ഉറ്റവരോ തോഴരോ
  കാണ്മതില്ലിന്നാരുമേ
  രക്ഷ നേടണമെന്നുണ്ട്‌ താനും ;
  നിയതിക്കു കീഴ്പ്പെട്ടു എൻ ജന്മവും ....  ©pnair87

 • pnair87 30w

  സ്നേഹബന്ധങ്ങൾ നല്ലതാണ്
  പക്ഷേ കാലക്രമേണ
  ബന്ധം നിലനിൽക്കുകയും
  സ്നേഹം നഷ്ടമാവുകയും
  ചെയ്യുന്നിടത്തു പ്രശ്നങ്ങൾ തുടങ്ങുകയായി ...

  പലർക്കും കൂട്ടും ,കേൾക്കാനും
  മനസ്സിലാക്കി ആശ്വസിപ്പിക്കാനും
  ജീവിതത്തിനു വെളിച്ചം നൽകാനും
  ആളുകൾ ഉണ്ടായെങ്കിൽ ,
  ഇന്നും ഇനിയും ഇത്രെയേറെ
  #ഹാഷ്ടാഗ് സമൂഹത്തിനു ഇടേണ്ടി വരില്ല .
  ©pnair87

 • pnair87 31w

  എന്റെ കാൽപാടുകൾ
  ഈ വഴിയിൽ
  നടന്നകന്നൊരു ആയിരം
  കാൽപാടുകളെ മായ്ച്ചിരിക്കാം
  അവയൊക്കെയും എന്നെയും
  കാത്തങ്ങു നിൽക്കുമെങ്കിൽ
  വേഗം നടന്നിടാം
  ഞാൻ ഈ വഴി പിന്നിട്ടങ്ങു വന്നിടുവാൻ !


  ©pnair87

 • pnair87 34w

  ആത്മാവിനെ ഞെരിക്കുമീ വേദന
  ഇന്നെനിൽ നിന്നും മായ്ചിടുന്നീ പൊയ്‌പ്പോയ വസന്ത കാലങ്ങളെയും
  പെയ്തുതോർന്ന മഴയെയും
  പിന്നിട്ട വഴികളെയും
  പരിചിതമാമീ മുഖങ്ങളെയും
  ഒടുവിൽ ഈ സ്വത്വത്തെ തന്നെയും !


  ©pnair87

 • pnair87 35w

  എന്നെ പോലെ
  ഈ കുത്തികുറിക്കുന്നവർക്
  പറയാൻ ഒത്തിരി ഉണ്ട്
  കേൾക്കാൻ ആരും ഉണ്ടാവില്ല അല്ലെങ്കിൽ
  അവർക്കു അതിനുള്ള സമയവും താല്പര്യവും ഉണ്ടാകില്ല
  കേൾക്കുന്നവർ ഇതിനെ
  ഭ്രാന്തനെന്നും സാഹിത്യം എന്നും
  സിദ്ധാന്തം എന്നും പറഞ്ഞു കളിയാക്കും
  അപ്പൊ പിന്നെ ആകെ പറഞ്ഞു തീർക്കാൻ ഉള്ളൊരിടം ഈ കടലാസും തൂലികയുമാണ്
  എഴുതി തീരാത്ത ഒരു കുന്ന്
  ചിന്തകളുമായി
  ഈ ഭ്രാന്തിന്റെ വഴിയേ ...
  പതിയെ ...

  ©pnair87

 • pnair87 35w

  'എനിക്ക് ആരും വേണ്ടാന്ന് '
  പറയുന്ന ചിലർക്കെങ്കിലും
  ആരും വേണ്ടാഞ്ഞിട്ടല്ല
  അങ്ങനെ പറയുന്നേ ...
  താൻ ഒറ്റയ്ക്കാണെന്ന
  സത്യത്തോട് തോറ്റു കൊടുക്കാൻ കഴിയാഞ്ഞിട്ടാണ് ...

  ©pnair87

 • pnair87 40w

  ഈ പുഷ്പം
  ഞാനാം ചെടിയിൽ
  വിരിഞ്ഞിരുന്നില്ലെങ്കിൽ
  എപ്പോയെ മണ്ണിൽ
  ഞാൻ ചേർന്നലിഞ്ഞേനെ !  ©pnair87

 • pnair87 40w

  കുംഭമേളയായതു നന്നായി
  മറ്റെന്തെങ്കിലും ആയിരുന്നേൽ
  അത് പിന്നെ രാജ്യദ്രോഹവും തീവ്രവാദവും
  കോവിഡ് ചാവേറും ഒക്കെ ആയേനേ !
  എന്താ അല്ലെ നമ്മുടെ ഇന്ത്യ മഹാരാജ്യം !  ©pnair87