#minepeople

2 posts
  • _swaramhatre18_ 24w

    Taqdir

    Taqdir meh likha hoga toh wapis jarur milenge,
    Taqdir meh likha hoga toh wapis jarur
    ayenge,
    Taqdir meh likha hoga toh wapis jarur pyaar hoga,
    Taqdir meh likha hoga toh wapis jarur hath doge,
    Taqdir meh likha hoga toh wapis jarur sath doge,
    Taqdir meh likha hoga toh wapis jarur saya banoge,
    .
    App taqdir ki baat kar rahe ho waha me aapne hi Taqdir ko dund dund ke thak gai hu.... ♥️
    ©_swaramhatre18_

  • revathymohan 112w

    ഓരോ യാത്രകളും എന്റേതാകുന്നത് ഏകയായിരിക്കുമ്പോഴാണെന്ന് തോന്നാറുണ്ട്... പുതിയ പാതകളിലെ വിളക്കുമരങ്ങളോട് കഥ പറഞ്ഞു പോവുന്ന രാത്രികൾ...എന്റെ മുടിയിഴകളെ മാത്രം തഴുകുന്ന കുളിർകാറ്റും മഴനൂലുകളും...നാലുചുവരുകൾ തീർത്തെന്റേതാവുന്ന മുറി യോർമകൾ...എനിക്കു മുന്നേ അവിടെയെത്തി പതിഞ്ഞ നിശ്വാസങ്ങൾ... ഉറക്കച്ചടവിന്റെ പുലരിയിലേ ആകാശ കാഴ്ചകൾ... പിന്നെ ഓരോ കാല്പാദങ്ങളും അപരിചിതത്വം നീക്കി ആദ്യാവസാനമെന്നപോൽ ഉള്ളിലേക്കിറങ്ങി അടിവച്ചോർമ്മിപ്പിക്കുന്ന നിമിഷങ്ങൾ... പുതുകാഴ്ചകൾ... അനുഭവങ്ങൾ... രഹസ്യം മൂളുന്ന കാഴ്ച്ചകൾ... ഇത്രയുമൊക്കെ എന്റേതാക്കികൊണ്ട് ആസ്വദിച്ചിരുന്ന ഏകാന്തത... എത്ര മേൽ കൂട്ടിനൊപ്പം ആയിരുന്നാലും.. യാത്രകൾ സുന്ദരമായിരുന്നത് ഞാൻ മാത്രം ഉള്ളപ്പോഴായിരുന്നു.

    ഇന്ന്... ഈ യാത്ര സമ്മാനിച്ചത്... ഈ പറഞ്ഞ ഒന്നിനെക്കുറിച്ചും ഓർക്കാതെ കണ്ണിലും മനസ്സിലും പുഞ്ചിരി നൽകിയ ദിവസങ്ങളായിരുന്നു... ഞാൻ ഞാനായിത്തന്നെ ഇരുന്നതിനാലാവാം... പക്ഷേ.. ഒരിക്കലും ഞാൻ ഒറ്റക്കായിരുന്നില്ല...എന്നിരുന്നാലും ചിന്താഭാരങ്ങളുമായി ഭൂതകാലത്തിലോ ഭാവികാലത്തിലോ കൂട്ടാകുവാൻ ഒരിട പോലും നൽകാതെ എന്നെ വർത്തമാനത്തിൽ പ്രതിഷ്ഠിച്ചവർ ആരായിരിക്കാം... ഞാനിടങ്ങൾ എന്നല്ലാതെ അവരെ മറ്റെന്താണ് വിശേഷിപ്പിക്കുക.


    #medicalcamp#nilamboor#sistas#brothers#travelingnights#homepeople#minepeople

    Even negatives become positive with them...the people feel like home...��

    Read More

    ഞാനിടങ്ങൾ

    ഇരുണ്ട ചുവരുകൾക്കുളിലെ എന്നിടങ്ങളോളം പ്രിയമുള്ളതായി അതിരുകളില്ലാത്ത മതിൽകെട്ടിനും, വെളിച്ചത്തിന്റെ ഉൾകുത്തലുകൾക്കും കഴിയുമത്രേ ... ഞാൻ ഞാനാകുന്നിടങ്ങളുടെ ഒപ്പം.

    ©revathymohan