#mehrin

14 posts
 • raziqu 69w

  #malayalam #malayalamstory
  °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

  #mehrin

  മെഹ്‌റിൻ 14/14
  അവസാന ഭാഗം.. (മുൻ ഭാഗം ഒരുമിച്ചു പോസ്റ്റ് ചെയ്തിട്ടുണ്ട്. വായിക്കണേ)

  അവൾ മുഖത്തു നോക്കുന്നില്ല. തല താഴ്ത്തി ഇരിക്കുകയാണ്. വേണ്ട അവളുടെ മറുപടി എനിക്ക് വേണ്ട. ഞാൻ ഹാജിയാരെ നോക്കി. അദ്ദേഹം അപ്പുറത്തെ കസേരയിൽ ഭാര്യയുടെ കയ്യും പിടിച്ചു ഇരിക്കുകയാണ്. ഇക്കാക്ക വെറുതെ ഫോണിൽ നോക്കി ക്കൊണ്ടിരിക്കുന്നു.

  ഞങ്ങൾ ഒരുമിച്ചാണു ഡോക്ടറുടെ റൂമിൽ കയറിയത്. അദ്ദേഹം അസുഖത്തെ കുറിച്ചു പറഞ്ഞു തന്നു. ഞാനും അവളുടെ ഇക്കാക്കയും എല്ലാം കേട്ടു.

  Read More

  മനസ്സിന് കിട്ടിയ സന്തോഷങ്ങളെക്കാൾ ഏറ്റവും കൂടുതലായിരുന്നു അവളുടെ രോഗവിവരങ്ങൾ നൽകിയ സങ്കടം.GBM ട്യൂമർ എന്ന അസുഖം. മെല്ലെ മെല്ലെ അവളെ ഇല്ലായ്മ ചെയ്യാൻ പാകത്തിന് തലച്ചോറിൽ വളർന്നു കൊണ്ടിരിക്കുന്ന അസുഖം. പതുക്കെ അവളുടെ നാഡികൾ തളർത്തി...അങ്ങനെ അങ്ങനെ...
  ചെയ്യാവുന്നതിന്റെ പരമാവധി നമുക്ക് ചെയ്യാം. ഇതിനുള്ള ട്രീറ്മെന്റുകൾ പരീക്ഷണാടിസ്ഥാനത്തിൽ നടന്നു കൊണ്ടിരിക്കുന്നതാണെന്നു കൂടി കേട്ടപ്പോ മനസ്സിലെ ഉണ്ടായിരുന്ന ധൈര്യം കൂടെ ചോർന്നു കഴിഞ്ഞിരുന്നു. അവളുടെ ഇക്കാക്ക എന്റെ കയ്യിൽ മുറുകെ പിടിചു. ഞാൻ തളരരുത് കൂടെ നിൽക്കണം എന്നു തോന്നിയത് കൊണ്ടു ഉള്ളിലെ സങ്കടങ്ങളെ ഞാൻ മൂടിവെച്ചു. അവളുടെ ഉപ്പയും ഉമ്മയും ഇതറിയരുത് എന്ന നിബന്ധനയിൽ ഞങ്ങൾ പുറത്തിറങ്ങി.

  സുബ്ഹാനല്ലാഹ്, പ്രതീക്ഷയോടെയുള്ള അവളുടെ മുഖം ഞാനെങ്ങനെ നേരിടാനാണ്. ? അവളോട് പറയാൻ എന്റെ കയ്യിൽ ഒന്നുമില്ല. അൽപ്പ നേരം എന്റെ മുഖത്തു നോക്കി നിന്നിട്ട് അവൾ ചെറുതായി ഒന്നു ചിരിച്ചു.

  ..................

  ലഗ്ഗേജ് എല്ലാം വണ്ടിയിൽ നിന്നും ഇറക്കി വെക്കുകയാണ് അവളുടെ ഇക്കാക്ക. എന്റുമായും അവളുടെ കുടുംബക്കാരും എല്ലാം ഉണ്ട്. ഞങ്ങൾ പാസ്സ്‌പോര്ടുകൾ കയ്യിൽ പിടിച്ചു ഉള്ളിലേക്ക് നടന്നു. കല്യാണം കഴിഞ്ഞു ഒരു മാസം ആയിട്ടൊള്ളൂ. എങ്കിലും അവളുടെ വിദേശ യാത്രക്ക് മുടക്കം വരുത്തണ്ട എന്നു കരുതി ഞങ്ങൾ ഒരുമിച്ചു പുറപ്പെടുകയാണ്. ഒരു രാജ്യമല്ല, പല പല രാജ്യങ്ങളും സ്ഥലങ്ങളും ലിസ്റ്റിലുണ്ട്. ഞാനവളുടെ മുഖത്തേക്ക് നോക്കി. അവൾ സന്തോഷവതിയാണ്. ആശ്വസിക്കുന്നവളുമാണ്. അതിൽപ്പരം ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല. ജീവിതം തന്നെ ഒരു യാത്രയായ സ്ഥിതിക്ക് അവളുടെ കയ്യും പിടിച്ചു ദുനിയാവിന്റെ അറ്റം വരെ പോകണം. നിയ്യത്തുകൾ ഒരുപാട് ഇപ്പോൾ മനസ്സിലില്ല. അവളുടെ കൈ പിടിച്ചു അൽപ്പം നടക്കണം,അവളുടെ പുഞ്ചിരി കാണണം , അത്ര തന്നെ.

  -ശുഭം-

  ©റാസി

 • raziqu 69w

  മെഹ്‌റിൻ 13/14
  #malayalam #malayalamstory

  Read previous parts here #mehrin


  ബേപ്പൂരിലെ പുലിമുട്ടിനടുത്ത് വീശിയടിക്കുന്ന കാറ്റിൽ തീപിടിക്കാതായ സിഗരറ്റ് ഞാൻ കടലിലേക്ക് വലിച്ചെറിഞ്ഞു. അടുത്ത സിഗരറ്റ് എടുക്കാൻ തീരെ മനസ്സുവന്നില്ല. വൈകുന്നേരം കഴിഞ്ഞു ചൂണ്ടയിടാൻ വന്ന ചുരുക്കം ചിലരൊഴികെ ആരുമില്ല. അപ്പുറം വഴിവിളക്കുകൾ സ്ഥാപിച്ച നടപ്പാതയിൽ ചിലരുണ്ട്. ഇപ്പുറം അതുപോലെ ആരും നോക്കാനില്ലാത്ത സ്ഥലം,എങ്കിലും സുന്ദരം. അവളുടെ വിളിയും കാത്ത് കാത്ത് അവസാനം ഉമ്മ വിളിച്ചപ്പോൾ എണീറ്റു വീട്ടിൽ പോയി. അവൾ വിളിച്ചില്ല.

  പിറ്റേന്ന് ഒന്നിനും ഒരു ഉഷാറില്ല. എന്തോ തെറ്റു ചെയ്‌തു എന്ന ഒരു കുറ്റബോധം ഉള്ളിലുള്ള പോലെ. ഒന്നും ഒളിച്ചു വെക്കാൻ പറ്റാത്ത ഉമ്മയുടെ കണ്ണുകൾ എല്ലാം കണ്ടെത്തിയെന്ന മട്ടിൽ ചികഞ്ഞു ചികഞ്ഞു ചോദിച്ചു കൊണ്ടേയിരുന്നു. അവസാനം ഉമ്മയോട് കഥകൾ എല്ലാം പറഞ്ഞു. പങ്കുവെച്ചാൽ തീരാത്ത സങ്കടങ്ങൾ ഇല്ലെന്നാണല്ലോ... ഉമ്മാടെ അടുത്തുണ്ടോ പരിഹാരങ്ങൾക്ക് വല്ല പഞ്ഞവും. പിറ്റേന്നും അവളുടെ വിളി കാത്തു നിന്നു നിരാശപ്പെട്ടു.

  എല്ലാത്തിനും ഒരവസാനമുണ്ടല്ലോ. ഒരു കണ്ടുമുട്ടലിന്റെ അന്ത്യത്തിൽ പ്രതീക്ഷയുടെ ഒരു വിത്തു പാകിയാൽ അതൊരിക്കലൽ മുളച്ചു വരിക തന്നെ ചെയ്യും. വീണ്ടും വീണ്ടും നമ്മുക്കുള്ളിലേക്ക് പ്രതീക്ഷകൾ വളർത്തിക്കൊണ്ടേയിരിക്കും. മൂന്നാം ദിവസം, കൃത്യമായും ഓർക്കുന്നു ഓരോ ദിവസവും, മൂന്നാം ദിവസം അവൾ വിളിച്ചു

  "എഡോ ഒരിടം വരെ വരാമോ..?"
  "ഹാ.. എപ്പോ.?"
  "ഇപ്പൊ"

  ഞാനിറങ്ങി..
  വീണ്ടും ആവേശത്തോടെ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി. അവൾ വിളിച്ചാൽ മാറി നിൽക്കുന്നത് എങ്ങനെ.? പുറത്തിറങ്ങി കഴിഞ്ഞാണ് ചോദിച്ചത് എവിടെ വരണമെന്ന്. അവളുടെ വീട്ടിൽ ചെല്ലാൻ പറഞ്ഞപ്പോ ആകെ വെപ്രാളമായി. ഒരു പേടി. അവസാനം ഉറച്ചു . ചെന്നു കാണുക തന്നെ. വരാനുള്ളത് എങ്ങോട്ടും പോകില്ലല്ലോ..? അവളെ ചെന്നു കാണുക തന്നെ. രണ്ടും കല്പിച്ചു ഞാൻ പുറപ്പെട്ടു.

  Read More

  വീട്ടിൽ എത്തിയപ്പോ ഹാജിയാരും അവളുടെ ഉമ്മയും ഇക്കാക്കയും പുറത്തുണ്ട്. അവളുമുണ്ട്. എല്ലാവരും വണ്ടിയിൽ കയറാൻ തയ്യാറായി നിൽക്കുകയാണ്.

  "ഹാ .. ജ്ജ് വന്നോ..?"

  ഹാജിയാരാണ്. മൂപ്പർ എന്നോട് ഇതുവരെ അധികം സംസാരിച്ചിട്ടില്ല. ഞാൻ അങ്ങോട്ടും മിണ്ടാൻ പോയില്ല. വലിയ ആൾക്കാരല്ലേ..

  ഡോക്ടറെ കാണാൻ പോണം. ഇന്ന് ചെല്ലാൻ പറഞ്ഞിട്ടുണ്ട്. ഓൾക് ഒരു പൂതി ജ്ജും കൂടെ മാണന്ന്. അതാ. ബൈക്കു എടുത്ത് പിന്നാലെ പോരെ."

  എന്തോ സംഭവിക്കുന്നു. അവൾ ഞാൻ പറഞ്ഞതൊക്കെ വീട്ടിൽ പറഞ്ഞോ.? ഇതിപ്പോ എന്താ സംഭവിക്കുക ഒരെത്തും പിടിയും കിട്ടുന്നില്ല എങ്കിലും ഞാൻ അവരുടെ പിറകെ മെല്ലെ വച്ചു പിടിച്ചു.
  കൗൺസലിങ് റൂമിലേക്ക് വരെ അവളെന്നെ കൊണ്ടുപോയി. അവൾ എന്നെ നോക്കിയതേ ഇല്ല. ടോക്കൻ വിളിക്കുന്നതും കാത്തിരിക്കുമ്പോൾ ഞാൻ അവളോട് ചോദിച്ചു.

  "എന്തിനാ മെഹ്‌റൂ എന്നെ ഇങ്ങോട്ടൊക്കെ വിളിപ്പിച്ചെ..?"

  ഒരു ചിരി മാത്രം

  "അല്ല... ഞാൻ എന്തിനാ ഇപ്പൊ...നിന്റപ്പ ഒക്കെയില്ലേ..?"
  "ജ്ജ് അന്ന് പറഞ്ഞത് സത്യാണോ..?"
  "ഏത്.?"
  "അന്ന് ലൈബ്രറിയിൽ വെച്ചു പറഞ്ഞത്..?"
  "അത്..."
  സത്യാണോ..അനക്ക് ന്നെ അത്ര ഇഷ്ട്ടാണോ..?"
  "ഊം..."
  "എന്തിനാടാ..?"
  "ആവോ...എനിക്കറിയില്ല."
  "ജ്ജ് നിക്കാഹ് കൈക്കണം. ന്റെ ഒരു ആഗ്രഹാണ്. "

  ഞാൻ അവളുടെ മുഖത്തു നോക്കി. അവളോട് പറയാനുള്ളത് പറയണം.

  "ഇത്രേം കാലം ജ്ജ് പറഞ്ഞതാണ് ഞാൻ കേട്ടത്, അല്ലെ...ഇക്കാര്യത്തില് ജ്ജ് പറഞ്ഞ ഞാൻ കേക്കൂല. ജ്ജ് ന്റെ ചോദ്യത്തിന് മറുപടി പറയണം. അനക്ക് ന്നെ ഇഷ്ട്ടാണോ?? വെറും ഒരു ചെങ്ങായി അല്ലാതെ..?"

 • raziqu 69w

  മെഹ്‌റിൻ 12/14
  #malayalam #malayalamstory
  Read previous parts here #mehrin

  എനിക്ക് ദേഷ്യം കയറി, സങ്കടവും ഒക്കെ കൂടെ കയറി.

  "അനക്ക് അറിയോ...?.അന്നെ എന്തു ഇഷ്ട്ട അറിയോ ഇക്ക്. ഓരോ വട്ടം ജ്ജ് ബുൾചുമ്പളും ഞാൻ മണ്ടി വെരണത് അന്നെ കാണാൻ മാത്രം. ജ്ജ് പറിമ്പോ ഞാ കേട്ട് നിക്കും ബെറുതെ ഇഷ്ടം കൊണ്ടാ. അന്റൊപ്പം നടക്കുമ്പോ നിക്ക് ബേറെ ഒന്നും മാണ്ട. അനക്ക് അറിയോ ജ്ജ് മറ്റോനെ ഇഷ്ടാന്നു പറഞ്ഞപ്പോ ഇന്റെ ഖൽബാന് പൊള്ള്യേത്. ഓന്റെ ബീവിയാണ് ജ്ജ് ന്നു ന്റെ ഖല്ബിനെ പറഞ്ഞു പഠിപ്പിച്ചതാ, പിന്നിം അന്റെ മോറ് കാണണ്ടാന്നു ന്നു കരുതീറ്റ ഞാൻ ബാംഗ്ളൂർക്ക് പോയത്. അനക്കറിയോ. ഒരൊറ്റ ദിവസം ഞാൻ മദ്യർക്ക് ഒറങ്ങീട്ട്ല്യ. ഓരോ വട്ടം അന്റെ മോർ മനസ്സിൽ ബെരുമ്പളും ഞാൻ ഇന്നോടെന്നെ പറിം, മനസേ ബിട്ടാള, അത് നടക്കൂല്ല, ന്തച്ച ഞാനും ജ്ജും തമ്മിൽ കടലും തോടും മാര്യാണ്. ജ്ജ് കടലാണ്. ഞാൻ എത്ര വഴി മാറി ഒയുകിയാലും പിന്നിം അന്റെടുത്തു തന്നെ എത്തും. ജ്ജ് എത്ര ബെൽതാ..ഞാനോ ഒരു നൂൽന്റെ അത്ര. ."

  ഉള്ളിലുള്ള അത്രേം ഞാൻ അവളുടെ മുൻപിൽ അങ്ങോട്ട് തുറന്നു വെച്ചു. ലൈബ്രറിയിൽ പത്രം വായിക്കാൻ വന്ന കാരണവർ ഞങ്ങളെ അങ്ങനെ നോക്കി നിക്കുന്നുണ്ട്. ഞാൻ ശ്രദ്ധിക്കാൻ പോയില്ല. ഇനി എന്തു സംഭവിച്ചാലും കുഴപ്പമില്ല. ഞാൻ എനിക്കുള്ളത് പറഞ്ഞു കഴിഞ്ഞു. വല്ലാത്ത ഒരാശ്വാസം. അവളുടെ മുഖത്തു വല്ലാത്ത ഒരു ഭാവം ഉണ്ട്. കരഞ്ഞിട്ടുണ്ട്. കണ്ണിൽ നനവ് പടർന്നിരുന്നു അടുത്തത് എന്തു സംഭവിക്കും എന്നെനിക്ക് അറിയില്ലായിരുന്നു. ഞാൻ നിന്ന നിൽപ്പിൽ ആയിപ്പോയി. അവൾ എന്നെ നോക്കി നിന്നു. പിന്നെ ഇറങ്ങിപ്പോയി. ഒരക്ഷരം പറഞ്ഞില്ല. ഒന്നു തിരിഞ്ഞ് പോലും നോക്കിയില്ല.

  Read More

  വെറുപ്പ് കാണും. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാര്യം ആണല്ലോ അവൾക്കു മുന്നിലേക്ക് ഇട്ടത് ഒരിക്കലും സൗഹൃദത്തിനപ്പുറത്തേക്ക് എന്നെ കണ്ടിട്ടുണ്ടാവില്ല, പാവം. എന്നിട്ടും ഞാൻ.. അതും ഈ ഒരവസ്ഥതയിൽ തന്നെ. മനസ്സു തകരാൻ അവൾക്ക് ഇതിലപ്പുറം ഒന്നും വേണ്ട. ഞാൻ എന്തൊരു സ്വാർത്ഥനാണ് ...എന്റെ കാര്യം മാത്രമേ ശ്രദ്ധിച്ചുള്ളൂ. അവളെന്തു ചിന്തിക്കുമെന്നോ അവൾക്കെന്ത് തോന്നുമെന്നോ ഒരിക്കലും ചിന്തിച്ചില്ല. അതൊന്നും ആലോചിക്കാതെ എടുത്ത വായിൽ ഓരോന്ന് പറഞ്ഞു.ചെ... എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.
  "ഡോ..ജ്ജ് ബെരുന്നുണ്ടാ...?"

  ലൈബ്രറിയുടെ മുറ്റത്തു അവൾ നിൽക്കുന്നുണ്ട്. മുഖത്തേക്ക് നോക്കുന്നില്ല, എന്റെ ഉള്ളിൽ ആയിരമായിരം സൂര്യന്മാർ ഉദിച്ച പ്രകാശമായിരുന്നു. ഞാൻ ഓടിച്ചെന്നു. ചേച്ചിയോട് ചായകാശു കടം പറഞ്ഞു. ഉള്ളിൽ സന്തോഷമായിരുന്നു. ഞങ്ങൾ വീണ്ടും ഒരുമിച്ചു നടന്നു. ചാലിയാറിന്റെ തീരത്തുകൂടെ ഒരുമിച്ചു നടന്നു. രണ്ടുപേരും ഒന്നും മിണ്ടിയില്ല. എന്റെ ഉള്ളിൽ അവളിനിനി എന്താണ് പറയുക എന്നാലോചിച്ചു യാതൊരു സമാധാനവും ഇല്ല. അവളോ ഒന്നും മിണ്ടാതെ നേരെ നോക്കി നടക്കുകയാണ്, പണ്ടത്തെ പോലെ. ഒന്നുമില്ലെങ്കിലും അവളെ ആദ്യം കണ്ട അന്നുള്ളതുപോലെ വീണ്ടും ആ പ്രൗഢമായ നടത്തം കാണുന്നതിന് എനിക്ക് സന്തോഷമായിരുന്നു. അവൾ ഒന്നെന്നെ നോക്കിയിരുന്നെങ്കിൽ, സന്തോഷമാണോ സങ്കടമാണോ ഉള്ളിലെന്നു അറിയാമായിരുന്നു.
  നടന്നു നടന്നു അവളുടെ വീടിനടുത്ത് എത്തിയതറിഞ്ഞില്ല. അവൾ മുഖത്തു നോക്കാതെ പറഞ്ഞു
  "ശരി...ഞാൻ വിളിക്കാം.."

  പിന്നെയൊന്നും മിണ്ടാതെ അകത്തേക്ക് കയറിപ്പോയി. ചോദിക്കാൻ വന്ന എന്റെ ചോദ്യം ഉമ്മറത്തു നിന്നു നോക്കുന്ന ഹാജിയാരെ കണ്ടു തൊണ്ടയിൽ നിന്നും കീഴോട്ട് ഇറങ്ങിപ്പോയി. ഞാൻ തിരിച്ചു പോന്നു.

  ©റാസി

 • raziqu 69w

  മെഹ്‌റിൻ 11/14
  #malayalam #malayalamstory
  Read previous parts here #mehrin

  പിന്നീട് ആശുപതി യാത്രകൾ, ലാബുകളിലെ കാത്തിരിപ്പുകൾ, സ്കാനിംഗ് യന്ത്രത്തിന്റെ മൂളലുകൾ... ഒരുപാടു ടെസ്റ്റുകൾക്കും നടത്തങ്ങൾക്കും ശേഷം വലിയക്കാക്കയുടെ കൂടെ കയറി വന്ന ഉപ്പ ഒരുനാൾ ഉമ്മറത്തെ ചാരുകസേരയിൽ തളർന്നിരുന്നു. എന്റെ മുഖത്തു നോക്കിയില്ല. എന്നോട് സംസാരിക്കുകയോ ചെയ്തില്ല. അസുഖകരമായ ഒരു അന്തരീക്ഷം വീട്ടിൽ ഉയർന്നു വന്നു. ഉമ്മച്ചി എന്റെ കൂടെയായി കിടപ്പ്. രാത്രി എന്നെ കെട്ടിപ്പിടിച്ചു ഒരുപാട് കരയും. ആരും ഒന്നും പറഞ്ഞില്ല.

  ഇക്കാക്കയുടെ മുറിയിൽ കയറിയ ഒരു ദിവസം ഞാനും കണ്ടു എന്റെ തലച്ചോറിലെ മുഴകളെ. നീണ്ട മരുന്നുകുറിപ്പടികൾ വെറുതെ വായിച്ചു. ഡോക്ടർമാരുടെ സംശയങ്ങൾ, ഓരോ തവണ ചോദിച്ച ചോദ്യങ്ങൾ എല്ലാം കൂടെ അതിലുൾപ്പെട്ടിട്ടുണ്ട്. വളർന്നു കൊണ്ടിരിക്കുന്ന ട്യൂമറിന്റെ ചിത്രമടങ്ങിയ ct സ്കാൻ റിപ്പോർട്ടുകൾ. തുടർപരിശോധനകൾക്കു വേണ്ടിയുള്ള റഫറലുകൾ. ലോകം കീഴ്മേൽ മറിഞ്ഞു പോകുന്ന അവസ്ഥ. വീണ്ടും തലയ്ക്കുള്ളിൽ പൊട്ടിത്തെറിക്കാൻ ശ്രമിക്കുന്ന പോലെയുള്ള വേദനകൾ.
  മെല്ലെ കിടക്കയിലേക്ക് വീഴുമ്പോൾ കരഞ്ഞു കൊണ്ട് ഓടി വരുന്ന ഇക്കാക്കയുടെ മുഖം...

  നിശ്ചയതലേന്നു റമീസിന്റെ വീട്ടുകാർ അറിയിച്ചു, അവരുടെ താല്പര്യമില്ലായ്മ. ഉറപ്പില്ലാത്ത ഒരു ജീവന് വേണ്ടി മകന്റെ ആയുസ്സ് കൊടുക്കാൻ അവർക്കു താൽപ്പര്യം കാണില്ല. ഇനി ഒന്നുമില്ല, ശൂന്യത മാത്രം. ഓങ്കോളജി ഡിപാർട്ടുമെന്റിലേക്കും കൗണ്സിലിംഗ് സെന്ററിലേക്കുമുള്ള യാത്രകൾ, മടുപ്പിക്കുന്ന സമയങ്ങൾ ... മുഖത്തേക്ക് നോക്കുമ്പോൾ കരഞ്ഞുപോകുന്ന ഉമ്മ, തലയുയർത്താതെ നടക്കുന്ന വാപ്പ. ആശ്വസിപ്പിക്കാൻ എത്തുന്ന ബന്ധുക്കൾ, പണ്ടെങ്ങോ കണ്ടുമറന്നിട്ടും ഇപ്പോൾ ക്ഷേമം അന്വേഷിക്കാൻ വിളിക്കുന്ന സൗഹൃദങ്ങൾ..ഇവരൊക്കെ എവിടെയായിരുന്നു..? ഒരു ചീത്ത സമയം എത്തുമ്പോൾ അനുകമ്പ ചൊരിയാൻ എത്തുന്ന കപടതകൾ.. ആകെ മടുത്തു.

  Read More

  ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. കണ്ണീരുവറ്റി വരണ്ട കൺതടങ്ങൾ. അവളോട് എന്തു പറയാനാണ്...? എല്ലാം കൊണ്ടും വെറുമൊരു ഫഖീറായ ഞാൻ എങ്ങനെ അവളെ സമാധാനിപ്പിക്കും.?
  ചാലിയാറിലെ ഓളങ്ങളിൽ നോക്കി അവളങ്ങനെ ഇരിക്കുകയാണ്. കരയാൻ മറന്നിരിക്കുന്നു. എന്തു പറഞ്ഞു അവളെ സാന്ത്വനപ്പെടുത്തും? ഒരിക്കൽ അത്തരം അവസ്ഥയിൽ എത്തിപ്പെട്ടാൽ മാത്രമല്ലേ അതിന്റെ തീവ്രത അറിയാനൊക്കു . അതറിയാതെ എന്തു പറഞ്ഞു ഞാൻ അവളെ സമാധാനിപ്പിക്കും..? എല്ലായ്പോഴും സംസാരിക്കുന്ന അവൾ ഇപ്പോൾ തികച്ചും നിശബ്ദ ആയിരിക്കുന്നത് മറ്റെന്തിനേർക്കാളുമേറെ എന്നെ തന്നെ ദുഃഖിപ്പിക്കുന്നു.

  "മെഹ്‌റൂ...ഞാൻ ഒരു കാര്യം പറയട്ടേ..?"
  "പറയെടോ... എന്തേലും പറ.."
  "നമ്മക്ക് വിദേശത്തു പോയാലോ..?"
  "എന്തിനു.?"
  "വെറുതെ... അന്റെ ആഗ്രഹമല്ലെ അവിടെ പഠിക്കുക ന്നത്...?
  "അതൊക്കെ നിക്കാഹ് ഒഴിയാനും കുറെ കാലം അടിച്ചു പൊളിക്കാനും വാപ്പയുടെ അടുത്ത ഇറക്കിയ നമ്പരാണ്. അതോണ്ടൊന്നും കാര്യല്ല. ബാപ്പ മൂപ്പർക്ക് ഇഷ്ട്ടല്ലോലെ നടത്തും. ഒരു കാര്യുല്ല്യ.. "
  "അനക്ക് പരിപ്പുവട മാണോ..?"
  "ഒലക്ക... ചോയ്ക്കാങ്കണ്ട കണ്ട ചോദ്യം.."
  "അങ്ങനെ ചോയ്ച്ചാൽ ന്ത..പരിപ്പുവട കണ്ടോണ്ട് ചോയ്ച്ചതല്ലേ.."
  "മെൻസന് ബടെ തലതിരിഞ്ഞ നിക്കുമ്പള ഓലക്കമ്മല ചോദ്യം."
  "അയനെന്താണ് ബ്ലെ...അനക്ക് ഇഷ്ടള്ള സാധനല്ലേ...?'
  "അതോണ്ട്.? മെൻസന് യെപ്പളും ഒരേ ഇസ്റ്റം കാണോ.?"
  "അയ്ക്കോട്ടെ.. ജ്ജ് തിന്നണ്ട.."
  "ഒരു വെളിവില്ലാത്ത ജന്തു...അന്നെ വിളിച്ച ന്നെ പറഞ്ഞ മതി.."
  "മുണ്ടണ്ട ജ്ജ്. കൊറേ കാലായി അന്റെ പിന്നാലെ നടക്കുണു"

  എനിക്ക് ദേഷ്യം കയറി, സങ്കടവും ഒക്കെ കൂടെ കയറി.  ©റാസി

 • raziqu 69w

  മെഹ്‌റിൻ 10/14
  #malayalam #malayalamstory
  Read previous parts here #mehrin

  പ്രതീക്ഷിച്ചതു പോലെതന്നെ അവളാണ്.
  "ജ്ജ് ഔടെ..?"
  "ഞാൻ ദ അങ്ങാടീലിണ്ട്."
  "ഹാ .. ഞാൻ ഇപ്പൊ വര ജ്ജ് മ്മടെ സ്ക്കൂളിന്റെ അവടെ പൊയ്ക്കോ..."
  "ഹ.."

  റെയിൽവേ സ്റ്റേഷനിൽ നിന്നുമിറങ്ങു മെല്ലെ സ്കൂൾ വഴി കോട്ടയുടെ അടുത്തേക്ക് നടന്നു. കോട്ട ഉണ്ടോ ഇല്ലയോ എന്നൊന്നും അറിയാൻ പറ്റാത്ത വിധം കാടുമൂടി കിടക്കുന്ന ഇടം. ചിലപ്പോഴൊക്കെ ആരൊക്കെയോ നടന്ന വഴികൾ കാണാം. മുൻപിൽ തന്നെയാണ് സ്കൂൾ ഉള്ളത്.

  പത്തു മിനിറ്റിനകം അവളെത്തി. ചിരിക്കാൻ മറന്ന മുഖം. രണ്ടു മാസം മുമ്പ് കണ്ടതിൽ നിന്നും ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു അവൾ. തല ഉയർത്തി മുഖത്തു നോക്കാൻ അവൾക്കു പ്രയാസമുള്ള പോലെ. അലങ്കാരത്തിനായി ആകെ ധരിക്കുന്ന സുറുമ പോലും തൊട്ടിട്ടില്ല. തട്ടം നേരെ ഇട്ടിട്ടില്ല. കണ്ണിനു ചുറ്റും കറുപ്പ് പടർന്നിട്ടുണ്ട്. തിളക്കമില്ലാത്ത കണ്ണുകൾ.

  "ഹാലോ .. എന്താണിത് കോലം റബ്ബേ...അനക്ക് എന്താടി.?"

  മറുപടി ഒന്നുമില്ല. ഹാൻഡ് ബാഗിന്റെ വള്ളിയിൽ വെറുതെ തെരുപ്പിടിപ്പിച്ചു അവൾ താഴോട്ട് നോക്കി നിന്നതെ ഒള്ളു. ചിരിക്കാൻ ശ്രമിച്ച ചുണ്ടിൽ നിന്നു ചിരി വഴുതി ചെറിയ കരച്ചിലിലേക്ക് പോകുമെന്ന് സ്ഥിതി.

  "മെഹ്‌റൂ... നിനെക്കെന്താടി പറ്റിയെ..?"
  "ഒന്നൂല്യേട..."
  "പിന്നെന്തിനാ ജ്ജ് നിലോൽച്ചിണത്..? ഏ.. പറി..."

  അവൾ മെല്ലെ മുഖത്തേക്ക് നോക്കി. കണ്ണ് ചുവന്നിട്ടുണ്ട്. കണ്ണീരു വരുന്നില്ല. ചുവന്ന കണ്പോളകൾ കണ്ടാലറിയാം ഒരുപാട് കരഞ്ഞിട്ടുണ്ട്. കവിളിൽ വല്ലാത്ത വിളർച്ച ബാധിച്ചിരിക്കുന്നു. കാര്യമായ പ്രശ്നമുണ്ടെന്നു മനസ്സിലായി.

  Read More

  "വാ ഒന്നു നടക്കാം.."

  അവൾക്കത് സ്വീകാര്യമായി തോന്നി. മെല്ലെ തൂവാല എടുത്തു മുഖം തുടച്ചു അവൾ കൂടെ നടന്നു. സ്കൂളിന് പിറകിലൂടെ ചാലിയാറിന്റെ തീരങ്ങൾ നോക്കി ഞങ്ങൾ നടന്നു. പഞ്ചായത്തു ലൈബ്രറി എനിക്ക് അലർജിയാണ്. എന്നാലും അവിടെ നല്ല സമാധാനം കിട്ടും. ഇടക്ക് ചാലിയാറിൽ നിന്നും ഒഴുകി വരുന്ന നല്ല കാറ്റു കൂടാതെ വനിതാ മെസ്സിലെ നല്ല ചൂട് ചായ കൂടി ഉണ്ടാവും. ഞങ്ങൾ ലൈബ്രറിയിൽ കയറി. ഞാൻ മെസ്സിലെ ചേച്ചിയുടെ അടുത്തു ചെന്നു രണ്ടു ചായ വാങ്ങി വന്നു. അവൾ ചായ ഗ്ലാസ്സ് രണ്ടുകയ്യിലും വെച്ചു ഉരുട്ടികൊണ്ടിരുന്നു.

  "എന്താ എന്ത മെഹ്‌റൂ കാര്യം??"

  അവൾ മെല്ലെ ക്ലാസ്സിൽ നിന്നും കണ്ണുകളുയർത്തി എന്നെ നോക്കി.

  കല്യാണം ഉറച്ചതിന്റെ സന്തോഷത്തിൽ എല്ലാവരും കൂടെ ഡ്രസ് നോക്കി വെക്കാനും ആഭരണങ്ങൾ വാങ്ങുന്നത് തീരുമാനിക്കാനുമായി കോഴിക്കോട് വരെ ഒന്നു പോയതാണ്. ഭക്ഷണം എല്ലാം കഴിച്ചു വൈക്കുന്നേരത്തോടെയാണ് തലക്കുള്ളിൽ വല്ലാത്ത ഒരു മൂളൽ. ഇടതു ചെന്നിയിൽ നിന്നും തുളച്ചു കയറുന്ന പോലത്തെ ഒരു വേദന തലച്ചോറു നിറഞ്ഞു മെല്ലെ താഴേക്ക് ഇറങ്ങി വരുന്നു. ചെവിക്കുള്ളിൽ വല്ലാത്ത ഒരു മുഴക്കം. അതിനോടൊപ്പം കണ്ണിൽ ഒരു മഞ്ഞ വെയിൽ പടർന്നത് പോലെ ഒരു തോന്നൽ. പതുക്കെ ഉപ്പയുടെ കൈകളിലേക്ക് ചാഞ്ഞു വീണത് മാത്രം ഓർമയുണ്ട്..

  ബോധം വന്നപ്പോൾ ഒഴിഞ്ഞഫ്രൂട്ട് ബൗളിന്റെ അടുത് നിരത്തിയിട്ട വിറ്റാമിൻ ഗുളികകൾ,പെയിൻകില്ലേഴ്‌സ്.
  ഉപ്പ ആരോടോ സംസാരിക്കുകയാണ്. ഒന്നിടവിട്ടു കടന്നുവരുന്ന എന്റെ തലവേദനയെക്കുറിച് അയാളോട് പറഞ്ഞു കൊടുക്കുന്നുണ്ട്. മറ്റു അസുഖങ്ങൾ ഒന്നുമില്ലെന്നും പറഞ്ഞു ബോധ്യപ്പെടുത്തുന്നുണ്ട്. അദ്ദേഹം ഡോക്ടർ ആയിരിക്കണം, സ്കാനിംഗ് ചെയ്യുന്നതിന് വേണ്ടി റെഫർ ചെയ്തു.


  ®റാസി

 • raziqu 70w

  ----------------------
  മെഹ്‌റിൻ 9/14
  #malayalam #malayalamstories
  Read previous parts here #mehrin

  അവൾക്കു ഡയല് ചെയ്തു. റിങ് ചെയ്യുന്നുണ്ട് പക്ഷെ എടുക്കുന്നില്ല. തിരക്കിലാണോ..? കോയാക്കന്റെ കടയിലോട്ട് മെല്ലെ ചെന്നു, ഒരു കടലമിട്ടായി കഴിക്കാമെന്ന് വച്ചു. മിട്ടായി കൊറിക്കുന്നതിനിടയിൽ ആളോട് ചോദിച്ചു.

  "അല്ല കോയാക്ക .. മ്മളെ ഹാജിയേരെ മോളെ കല്യാണം കഴിഞ്ഞോ..?"
  "ഏത് ഖജാൻജിന്റേ?"
  "ആ"
  "ല്യ മോനെ .."
  "അല്ല .. ന്നാള് എന്തോ കല്യാണം ണ്ട് ന്നൊക്കെ മ്മ പറയണ കേട്ടു."
  "ആ ഒരാലോചന ണ്ടെയ്‌നു . ഏകദേശം ഒറച്ചീനു, പക്ഷെ ന്തോ ആവോ പിന്നെ ചെക്കന്റെ ടീം ഒഴിവായി.."
  "ഒഴിവായീ..?....അയെന്തേ...?"
  "ആവോ ... നിശ്ചയത്തിന്റെ തലേന്ന് ചെക്കന്റെ പെരേന്ന് ആള് വന്നു.. ഓല് ഇതീന്ന് ഒഴിയാണ് ന്നു പറഞ്ഞൂത്രേ .. അങ്ങനെ പക്ഷെ എന്താച്ചാ എന്തിനും ഒരു പരിഹാരണ്ടാക്കണ ഹാജ്യേർ ഒന്നും മുണ്ടാതെ നിക്കേന്. "
  " പിന്നെ .. നിശ്ചയത്തലേന്ന് ഒഴിവാക്കാൻ ഇതെന്താ കളിയാണോ..."
  "ന്റെ മുമ്പിലല്ലേ ഓല പെര... ഞാൻ കാണാത്ത ഒന്നും ഇല്യ അവടെ.."
  "ന്ന പിന്നെന്തിനാ ഓല് കല്യാണം ഒഴിഞ്ഞത്..?"
  "അത് ആ കുട്ടിക്ക് ന്തോ പ്രശ്‌നണ്ട്.."
  "പ്രശ്നോ..?"
  "ആ ഒരോന്നര മാസം മുന്നേ ഓലെല്ലാരും കൂടി അങ്ങാടി പോയി വന്നപ്പോ ആ കുട്ടി എന്തോ തല കറങ്ങി വീണത്രെ.. അസ്മാരം ഇളകി ന്നോ ന്തോ.. അസ്മാരം ഇളകിയെതെയ്ക്കാരം. ന്നിട്ട് ഓലല്ലാരും കൂടെ മന്ന്.."
  "അസ്മാരോ..?"

  മെഹ്‌റിന് ഇതു വരെ അപസ്മാരം വന്നതായി എനിക്കറിയുക പോലുമില്ല. അങ്ങനെ ഒന്നുണ്ടെങ്കിൽ അവളെന്നോ പറഞ്ഞേനെ. അവളോ അവളുടെ കൂട്ടുകാരോ ആരും പറയാത്ത ഒന്നു..

  "അസ്മാരം ആണോ അതോ...പ്പത്തെ കുട്ട്യാളല്ലേ എന്താ പറയാൻ പറ്റോ?.... എന്തേലും ണ്ടാവും അല്ലെങ്കി ചെക്കൻ കല്യാണം ഒയ്യൂലല്ലോ. ആയിനും മാണ്ടി എന്തേലും കാര്യം ണ്ടേയ്ക്കും. അതാണ്."

  പന്ന നായി എന്നും കാണുന്ന ഒരാളെപ്പറ്റി അപവാദം പറയാൻ അയാളുടെ നാവിനു യാതൊരു കുഴപ്പവും ഇല്ല. ഇയാളെ ഒക്കെ എങ്ങനെ വിശ്വാസിക്കും.? വായിലിട്ട മിട്ടായി അയാളോടുള്ള പ്രതിഷേധം കാണിക്കാൻ ഞാൻ തുപ്പി കളഞ്ഞു.

  Read More

  "ഓ ഓനൊരു മുസായവിന്റെ നടുക്കണ്ടം.."
  "തന്തേ.. ആൾക്കാരെ പ്പറ്റി തൊള്ളി തോന്നിയത് പറയാൻ ങ്ങക്ക് ഉള്പില്ലേ....എന്നും ങ്ങക്ക് സഹായം ചെയ്യണ ഹാജിയാരെ മോളെപ്പറ്റി തന്നെ ങ്ങൾ ങ്ങനെ പറയണം.."
  "ഞാൻ കണ്ടതും അറിഞ്ഞതും പറഞ്ഞു. അല്ലേലും ള്ളത് പറഞ്ഞ ആർക്കും പറ്റൂല."

  ഈ മൂരിതന്തയോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്നു മനസ്സിലായപ്പോ ഞാൻ ഇറങ്ങിപ്പോയി. വേണ്ടിയിരുന്നില്ല. ആവശ്യമില്ലാത്ത ചിന്തകൾ തലയിൽ കയറ്റാൻ എപ്പോഴും തക്കം കാത്തിരിക്കുന്ന കുബുദ്ധികൾക്ക് ലോകാവസാനം വരെ യാതൊരു പഞ്ഞവും കാണില്ല. ഞാൻ ഇറങ്ങി നടന്നു. ഇനിയവൾ വിളിച്ചാൽ മാത്രമേ കാര്യങ്ങളുടെ കിടപ്പ് വശം മനസ്സിലാവൂ....

  റെയിൽവേ സ്റ്റേഷനിൽ ചെന്നു വെറുതെ ബെഞ്ചിലിരുന്നു. നീണ്ടുപോകുന്ന റെയിൽപാളങ്ങൾ. ഒരിക്കലും കൂട്ടിമുട്ടാത്ത എങ്കിലും ഒന്നില്ലാതെ മറ്റൊന്നിന് നിലനിൽക്കാൻ പറ്റാത്ത രണ്ടു സൃഷ്ടികൾ. ഓരോ അണുവിലും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. പക്ഷെ അവരൊരിക്കലും ഒരുമിക്കുന്നില്ല. അതു കണ്ടപ്പോ മെഹ്‌റിന്റെ മുഖം ഓർമ്മ വന്നു. തട്ടത്തിൽ പൊതിഞ്ഞ മുഖം

  തട്ടമിടാതെ അവളെ കണ്ടിട്ടില്ല. വട്ടമുഖമൊഴികെ ചെവിപോലും കണ്ടിട്ടില്ല. മുഖമുയർത്തി നേരെ നോക്കി നടക്കുമ്പോൾ ചെങ്ങായിമാർ പറയും അവൾക്ക് ഹുങ്കാണെന്നു. അതവളുടെ ആത്മവിശ്വാസമാണ്. ബഹുമാനം തോന്നും. ആരാധനയാണ് ആദ്യം തോന്നിയത്. അതങ്ങനെ വളർന്നു വളർന്നു....

  പെട്ടന്ന് ഫോൺ ബെല്ലടിച്ചു..


  ©റാസി

 • raziqu 70w

  മെഹ്‌റിൻ 8/14
  #malayalam #malayalamstory #malayalamwriting
  Read previous parts here #mehrin
  "ഹലോ"
  "ആ....ആരാപ്പത്... എന്താണ് വിശേസം.?"
  "എന്തു വിശേസം..അങ്ങനെ പോണ്.."
  "അന്റെ ചെക്കൻ വന്ന?? കല്യാണം പറയാൻ വിളിച്ചതാണോ..?"
  "അന്നേ കൊറേ വിളിച്ചു. ജ്ജ് എന്താ ഫോണെടുക്കാത്തെ..?"
  "നല്ല കഥ..മെൻസന് ബീപ്പയ്ക്കാൻ നേരല്യ.. കട മ്മളെ നെഞ്ചത്തു ഇട്ട് അമ്മോസൻ മണ്ടീലെ??"
  "രണ്ടു മാസായിട്ടും ജ്ജ് ന്നെ ബിളിച്ചീല. ന്റെ ഫോൺ എടുത്തതും ല്യ."

  തെറ്റ്, പാപം. അവഗണനയാണ് ഒരു മനുഷ്യൻ ചെയ്യുന്ന ഏറ്റവും വലിയ ക്രൂരകൃത്യം. ഞാൻ പാപിയായിരിക്കുന്നു. ഒരൊളിച്ചോട്ടം ഇത്തിരി സമാധാനം തരുന്നെങ്കിൽ അതിനു മാത്രമായി ഓടിയവനാണ് ഞാൻ. എന്തിൽ നിന്നാണോ രക്ഷപ്പെടാൻ ശ്രമിക്കുന്നത്, വീണ്ടും വീണ്ടും അതിലേക്ക് തന്നെ പരിച്ചറിയപ്പെടുന്ന മനസ്സ്. നിന്നെ മറക്കാനല്ലേ പെണ്ണേ ഞാൻ നിന്നിൽ നിന്നും ഓടിയത്, പിന്നെയുമെന്തിനാ വെറുതെ...?

  "ജ്ജ് എന്താ ഒന്നും മുണ്ടാത്തെ?? "
  "അത് ..."
  "ജ്ജ് വാ...നിക്ക് അന്നേ കാണണം. എവിടെനേലും വാ..."
  "ഞാ ബാംഗ്ലൂരാ... പ്പോ നാട്ടിക്ക് വരാൻ നിക്കാണ്. "
  "വേം വാ..."

  ഈ പെണ്ണെന്താണ് ഇങ്ങനെ. ? അവളുടെ കല്യാണം കൂടാനായിരിക്കും. അയാളെ ഇഷ്ട്ടപ്പെട്ടതല്ലേ അവളും..? അപ്പൊ ഒരു ചങ്ങാതിയായ ഞാനും കൂടെ വേണമെന്ന് അവൾ ആഗ്രഹിച്ചു കാണും. പക്ഷെ ഒരിക്കലും തല താഴ്ത്തിയോ നിരാശപ്പെട്ടോ കാണാത്ത അവളുടെ ശബ്ദത്തിൽ പേടിയുണ്ട് അവളിൽ ഇതുവരെ കാണാത്ത ഒന്ന്. എന്തോ കാര്യമായിട്ട് ഉണ്ട്.

  Read More

  പെണ്ണുങ്ങളുടെ മനസ്സ് ഒരു വരാലിനെ പോലെയാണ്. നമുക്ക് പിടികിട്ടും എന്നു തോന്നുന്ന നിമിഷത്തിൽ ഇതുവരെ കാണാത്ത ഒരു ഭാവത്തിലേക്ക് അവളങ്ങു വളരും, എത്ര ശ്രമിച്ചാലും പിടിതരാത്ത, എത്ര പിടിച്ചാലും വഴി മാറുന്ന കൗശല്യമുള്ള വരാൽ പോലെ പെണ്ണിന്റെ മനസ്.. എന്തോ കാര്യമില്ലാതെ അവളങ്ങനെ വിളിക്കില്ല. എന്തോ അത്യാവശ്യം ഉണ്ടെന്നു മാത്രമേ അവളുടെ സംസാരത്തിൽ നിന്നും മനസ്സിലാവുന്നുള്ളൂ. അവളായതുകൊണ്ടു തന്നെ പറഞ്ഞതിന്റെ അപ്പുറത്തേക്ക് ഒരു കാര്യത്തെ കൂടുതൽ അറിയണമെന്നുണ്ടെങ്കിൽ ഇനി അവളുടെ വായിൽ നിന്നും വീണാൽ മാത്രമേ അറിയാനൊക്കു.

  ഫെറോക്ക് ട്രൈനിറങ്ങി നേരെ അവളുടെ വീട്ടിലേക്ക് വച്ചുപിടിപിച്ചു. ഇങ്ങനെ കാണാൻ ആഗ്രഹം അവൾക്കുണ്ടെങ്കിൽ അതവളുടെ വീട്ടിൽ ചെന്നു ചോദിക്കുക തന്നെ.

  ബേബി മെറ്റൽ നിറച്ച അവളുടെ വീടിന്റെ മുന്ഭാഗത്തു നിന്ന് ഇരുപതു വാര അകലെ കോയക്കാക്കന്റെ പെട്ടിപീടികയോട് ചേർന്നു ഞാൻ നിന്നു. ഒരു സിഗരറ്റ് വലിക്കാൻ വല്ലാത്ത വ്യഗ്രത, പക്ഷെ അവളുടെ മുൻപിൽ അങ്ങനെ ചെല്ലാൻ പറ്റില്ല. ഉമ്മറത്തെ വരാന്തയിൽ നിവർത്തിയിട്ട കസേരകളിലൊന്നിൽ ചാരിയിരുന്നു ആലോചിക്കുന്ന ഹാജിയാരെ കാണാം.

  ഞാൻ അങ്ങോട്ടു നടന്നു. പിന്നെ ആലോചിച്ചു പിന്നെ തിരിച്ചു, എന്ത് പറയും..? ഹാജിയാരോട് എന്തു പറയും..? അവളെ കാണാൻ പറ്റുമോ..?
  ആകെ കണ്ഫ്യൂഷൻ ആയി. തിരിച്ചു നടന്നു. അവളെ വിളിച്ചേക്കാം...

  ©റാസി

 • raziqu 70w

  മെഹ്‌റിൻ 7/14
  #malayalam #malayalamstory
  Read previous parts here #mehrin
  °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

  കൊളുത്തി വലിക്കുന്ന വേദനയാണ് ഉള്ളിൽ എങ്കിൽപോലും അവളെ മറക്കാൻ, ആഗ്രഹിക്കാതിരിക്കാൻ ഉള്ളിനെ പറഞ്ഞു പഠിപ്പിക്കുകയാണ് ഏറ്റവും വലിയ പണി. മനസ്സ് ഒരു കടലാസാണ്. അതിലുള്ളതിനെ മായ്ക്കാനാവില്ല, രൂപമാറ്റം നടത്താൻ മാത്രേ പറ്റു. അവളെ ഉള്ളിൽ നിന്നും കളയാൻ പറ്റില്ല. പക്ഷെ അവൾ എന്റെയല്ല, എനിക്കുള്ളതല്ല, അവൾ എന്നെ ഇഷ്ടപ്പെടുന്നില്ല, അവൾ വേറെ ഒരാളെ ഇഷ്ടപ്പെടുന്നു എന്നൊക്കെ മനസ്സിനെ ആ രാത്രി പറഞ്ഞു പഠിപ്പിച്ചു. അവളെ ഇഷ്ടമല്ല എന്നു മാത്രം മനസ്സ് പഠിച്ചില്ല. ബാക്കിയൊക്കെ ഒരു അതൃപ്തിയോടെ തന്നെ മനസ്സ് പഠിച്ചു.
  വീണ്ടും ഒരു സിഗരട്ടിനു ചെന്നപ്പോഴാണ് തനിക്കിനി സിഗരറ്റ് തരില്ല, വലിക്കുന്നതിനും കണക്കില്ലേ എന്നും ചോദിച്ചു കടക്കാരൻ ചൂടാവുന്നത്. ഇരുപതിലധികം സിഗരറ്റു തുടർച്ചയായി വലിച്ചിരിക്കുന്നു. ചുണ്ട് പൊട്ടിയിരിക്കുന്നു. തുപ്പലിൽ മഞ്ഞ നിറം , സിഗരട്ടിലെ വിഷമാണ്. സമയം പതിനൊന്നാവാൻ ഇനി അൽപ്പ സമയമേ ഒള്ളു. വീട്ടിലേക്ക് മെല്ലെ നടന്നു. ഒരു സമാധാനം കിട്ടാത്ത മനസ്സും കൊണ്ടാണ് വീട്ടിലേക്ക് പോകുന്നത്. ഉറങ്ങിയാൽ അൽപ്പം ആശ്വാസം കാണും.
  വീണ്ടും മൊബൈൽ ബെല്ലടിച്ചു. അവൾ തന്നെ. അവളുടെ ഉറക്കവും പോയിക്കാനും. ഫോണെടുത്തു.

  "എടാ..ന്നോട് ഈറണ്ടോ അനക്ക്....? ഞാ അപ്പത്തെ ഒരു ദേഷ്യത്തിന് പറഞ്ഞതാട.. സോറി."
  "ആ കൊയ്പ്പല്ല്യ.. "

  എത്ര പെട്ടെന്നാണ് ഇത്ര നേരം അവർക്കെതിരെ ചിന്തിച്ച മനസ്സ് മാറിമാറിഞ്ഞത്. ഒരു സോറി കൊണ്ടുതന്നെ എന്റെ മുഴുവൻ ദേഷ്യവും അവൾ തീർത്തിരിക്കുന്നു. എന്തൊരു മായാജാലമാണിത്. ?

  Read More

  "എടാ...നാലു കൊല്ലായില്ലെടാ ആയാൾ ൻക്കും മാണ്ടി കാത്തു നിക്കണ്. അങ്ങനൊക്കെ ആലോയ്ച്ചപ്പോ നിക്കും എന്തോ ആയി. അത്ര ഇഷ്ട്ടം ഉണ്ടായിട്ടല്ലേടാ അയാളങ്ങനെ കാത്തിരിക്കുന്നെ."
  "സെര്യാണ്"
  "അപ്പൊ അത് മ്മള് കണ്ടില്ല ന്ന് കാണിക്കുന്നത് ങ്ങനെയാടാ..."
  "ആ...പെണ്ണേ.. ഇഷ്ട്ടള്ളോടുത്തുക്കല്ലേ മ്മള് എപ്പോളും പോണ്ടത്..?"
  " ഹ...ജ്ജ് ബേം കട്ടാക്കിയപ്പോ ഞാ ബിജാരിച്ചു ജ്ജ് ദേഷ്യത്തിലായിരിക്കും ന്ന്."
  അത് അന്നെ ചൂടാക്കാൻ ഞാ പറഞ്ഞതല്ലേ...ജ്ജ് പ്പോ ഓക്കെ ആയില്ലെടി...അതാണ്. "
  "സെര്യാ..."
  "ന്ന ജ്ജ് ഉറങ്ങിക്കോ... നേരം കൊറേ ആയില്ലേ...പുതുപ്പെണ്ണിന്റെ മംഗലത്തിന് ഇനി കൂട...ട്ട.."
  "ആയിക്കോട്ടെ ബനെ..ജ്ജ് പറഞ്ഞ മാരി.."

  ഇപ്പൊ ഒക്കെ സെറിയായി. നേരത്തെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചതിന്റെ ഗുണം ഇപ്പൊ കിട്ടി. ഇനി അവൾ ഇല്ല. അവൾക്ക് നല്ല ജീവിതം കിട്ടും. ഉള്ളിന്റെ ഉള്ളിൽ ഒരു ഭാഗം ഇപ്പോഴും അവൾ തന്നെ ആണെങ്കിലും ആ ഭാഗം അവൾ മാത്രമായി നിക്കട്ടെ. ഞാൻ ഇരുട്ടിലൂടെ വീട് ലക്ഷ്യമാക്കി നടന്നു.

  ചിലതൊക്കെ നമുക്ക് ആഗ്രഹിക്കാൻ മാത്രമേ അർഹതയുള്ളൂ. മോഹിച്ചതെല്ലാം സ്വന്തമാക്കിയാൽ പിന്നെ സ്വയം വളരുന്നതിന് എന്തു പ്രസക്തി..? ചിലത് നമുക്കുള്ളതാണ്,ചിലത് നമുക്ക് ആഗ്രഹിക്കാൻ മാത്രമുള്ളതാണ്. എല്ലാത്തിനെയും സ്നേഹിക്കുക എന്നത് മാത്രമാണ് നമുക്കിപ്പോ ചെയ്യാനുള്ളത്.

  അതിന്റെ പിറ്റേന്ന് തന്നെ അമ്മാവന്റെ കൂടെ അത്വാശ്യത്തിനായി ഞാൻ ബെംഗളൂരു വരെ പോകേണ്ടി വന്നു. അദ്ദേഹത്തിന്റെ ബേക്കറിയിൽ കയ്യാളായി ഒരു രണ്ടു മാസം. തിരിച്ചു വരാൻ നിൽക്കുന്നതിനിടയിലാണ് ഒരു ഫോൺ കോൾ വന്നത്..

  ©റാസി

 • raziqu 70w

  മെഹ്‌റിൻ 6/14
  #malayalam #malayalamstory
  Read previous parts here #mehrin
  &&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&

  "ആര്..?"
  "ഞാൻ മുൻപ് പറഞ്ഞിരുന്നില്ലേ... റമീസ്.. അയാൾ വിളിച്ചിരുന്നു. നാട്ടിൽ വെര്ന്ന്ണ്ട്. ന്നു പറയാൻ"
  "ജ്ജ് ന്തു പറഞ്ഞു..?"
  "ഞാൻ ന്ത് പറയാനാ...ഒന്നു ജീവിച്ചു വര്യേയ്നു.."

  നാലു കൊല്ലമായി അവളെ നിക്കാഹ് ചെയ്യണം എന്നും പറഞ്ഞു നടക്കുന്ന ആളാണ് റമീസ്. അയാളുടെ കുടുംബപാരമ്പര്യവും സാമ്പത്തിക അവസ്ഥയും ഹാജിയാരിൽ ഒരു താൽപ്പര്യം ഉയർത്തിയിട്ടുണ്ട്. അവളെ നിക്കാഹ് കഴിക്കണമെന്ന് വെറുതെ നാട്ടു വർത്തമാനത്തിനിടയിൽ കാരണവന്മാരോട് അയാളൊന്നു സൂചിപ്പിച്ചപ്പോഴേക്കും അതവളുടെ നിക്കാഹ് ഉറപ്പിക്കുന്നതിലേക്ക് വരെ എത്തിച്ചു. എങ്കിലും അവളുടെ അഭിപ്രായം ആരും ചോദിച്ചിട്ടില്ല. അവർ അതിനൊരു വിലകല്പിക്കുമെന്നു ഒരിക്കലും തോന്നിയിട്ടുമില്ല. കാരണവർ തീരുമാനിക്കുന്നതിനു അപ്പുറത്തേക്ക് മ്മടെ മകൾ ചിന്തിക്കുകയോ ആഗ്രഹിക്കുകയോ ഇല്ലെന്ന പല്ലവി ഹാജിയാരുടെ ചുണ്ടുകളിൽ തത്തിക്കളിക്കുന്നുണ്ടായിരുന്നു. അതു കൊണ്ട് തന്നെ അവളുടെ ആഗ്രഹങ്ങൾ ചോദിക്കുന്നതിനോ അവളോട് സംസാരിക്കുന്നതിനോ ഹാജിയാരെ ചിന്തിപ്പിച്ചില്ല. എന്നാലും നാലക്ഷരം പഠിപ്പിക്കണം എന്ന നാട്ടുനടപ്പിന് വേണ്ടി മാത്രം അവളുടെ ഡിഗ്രി കഴിയാൻ കാതിരിക്കയാണെന് സ്പഷ്‌ടം.

  "ജ്ജ് ന്താ ഒന്നും മിണ്ടാത്തത്?"
  "ഞാ ന്താ പറയുക. അനക്ക് ആശംസകൾ."

  അവളും ഒന്നും മിണ്ടിയില്ല. കുറച്ചു നേരം മിണ്ടാതെ നിന്ന ശേഷം അവളും ചോദിച്ചു

  "ജ്ജെന്തു. ചെയ്യാൻ ലെ...? ഒക്കെ ന്റെ വിധിയാടാ... സാരല്യ.. അയാൾ രണ്ടുമാസം ണ്ട് എത്തും. അയിനു മുമ്പ് കല്യാണ ഒരുക്കങ്ങൾ നടത്തണം ന്ന് വാപ്പ പറയുണ്ട്.
  "ആഹാ...എന്തായാലും അനക്ക് പകരം ഞാൻ വേണേൽ വിദേശത്തു പോകാം... പൈസ തന്നാ മതി... "

  Read More

  "ജ്ജ് പോന്നുണ്ടേ ന്നേം കൊണ്ടു പോയ മതി"
  "ന്ന പിന്നെ മ്മക്ക് രണ്ടാക്കും ഒപ്പരം ഖബറിൽ കെടക്കാം.ഹാജിയാർ ഇന്റെ മയ്യത്ത്.ഇട്ക്കും "
  "ഓ ന്റെ വാപ്പ അത്ര ക്രൂരൻ ഒന്നുവല്ല."
  "ഓ പിന്നെ കൈഞ്ഞ ക്ലബ്ബ് വാർഷികത്തിന് പെണ്കുട്ടിയോളെ ഓളുടെ ഇഷ്ട്ടം പോലെ പഠിപ്പിക്കണം വിട്ടയക്കണം ന്നൊക്കെ പറഞ്ഞ മനുഷ്യനാ ഇപ്പൊ അന്നോട് പോലും ചോയ്ക്കാതെ അന്റെ കല്യാണം നടത്തുന്നത്. "

  "പോടാ.."
  "പിന്നെ അന്നോട് ചൊദിച്ചേക്കിനോ..?"
  "വാപ്പ നിക്ക് നല്ലതേ വരുത്തൂ.. ഇന്റെ ഇഷ്ട്ടം മാത്രേ വീട്ടിൽ നടക്കൂ..ഞാൻ വേണ്ട പറഞ്ഞ കല്യാണം നടക്കൂല.."
  "ന്നിട്ട് അനക്ക് അയാളെ ഇപ്പൊ കല്യാണം കയ്ക്കാൻ താൽപ്പര്യാണോ..?"
  "അയാക്കെന്താ കൊയപ്പം...? പിന്നെ മ്മടെ സ്വപ്നങ്ങൾ ഒക്കെ മ്മക്ക് പിന്നിം നേടിയെടുക്കാലോ.."
  "ഉസാർ ഉസാർ... അപ്പൊ അനക്ക് അയാളെ ഇഷ്ട്ടമാണ്. കല്യാണം കയ്ക്കാൻ റെഡി ആണ്. പിന്നെന്തിനാ പൊന്നാരക്കട്ടെ ഇന്നേ ജ്ജ് മണ്ടിച്ചത്..?'

  "അത് .. "
  "ഹാ. പൈസക്കാർക്ക് എന്തും ആവാലോ.. ജ്ജ് കല്യാണം കഴിച്ചു സന്തോഷായിട് ജീവിച്ചോ... ഓൾ ദി ബെസ്റ്റ്..."
  ഞാൻ ഫോണ് കാറ്റു ചെയ്തു. എന്തോ അവൾക്ക് അയാളെ ഇഷ്ട്ടമാണെന്നു കേട്ടപ്പോ ഉള്ളിൽ ഒരു വിങ്ങൽ.. അർഹിക്കാത്തത് ആണ് ആഗ്രഹിക്കുന്നത് എങ്കിൽ പോലും ഉള്ളിനകത് വേദന പടരുന്നു. പെട്ടിക്കടയുടെ പിന്നിലെ ഇടവഴിയിലേക്ക് നൂഴ്ന്നിറങ്ങി ഒരു സിഗരട്ടിനു തീ കൊളുത്തി. ആഞ്ഞു വലിച്ചെടുത്ത പുകയെ നെഞ്ചിൻകൂടിനകത്തിട്ടു ചുഴറ്റി വലിച്ചു. രണ്ടു വട്ടം മൂന്നാമത്തെ ചുഴറ്റൽ കൊണ്ട് ചെറിയ മയക്കം തലയിൽ പിടിച്ചു.

 • raziqu 70w

  മെഹ്‌റിൻ ഭാഗം 5/14
  _________________

  #malayalam #malayalamstory
  Read previous parts here #mehrin


  രണ്ടു ദിവസം കഴിഞ്ഞു ഞാൻ അവളെ വിളിച്ചു. ഫോൺ എടുക്കുന്നില്ല. തിരക്കിലാണെങ്കിൽ പിന്നെ വിളിക്കാമെന്നും കരുതി ഞാൻ എന്റെ കാര്യങ്ങളിലേക്ക് തിരിച്ചു. കൂട്ടുകാരന്റെ പരിചയത്തിൽ ഒരു ഏജൻസി വഴി വിദേശ പഠനത്തിന് വേണ്ട കാര്യങ്ങളെ കുറിച്ചു ഞാൻ അന്വേഷിച്ചിരുന്നു. അതു പറയാനാണ് അവളെ വിളിച്ചത്. അവളുടെ തിരക്ക് കഴിഞ്ഞു തിരിച്ചു വിളിച്ചോളും എന്നു കരുതി അങ്ങാടിയിലെ പെട്ടിക്കടയുടെ അടുത്തു നിന്നു ഒരു സിഗരട്ടിനു തീ കൊളുത്തി. മെല്ലെ ഒരു വലി വലിച്ചു വിട്ടപ്പോഴാണ്‌ അവളുടെ വിളി വന്നത്.

  "ഹാ ഞാൻ അന്നെ ബിളിച്ചീണ്.. ജ്ജ് തെരക്കിലായി തോന്നി..."
  "ആടാ.. ഒരു കാര്യണ്ടായിന്.."
  "ആ പിന്നെ ഞാൻ ജ്ജ് പറഞ്ഞ കാര്യം നോക്കി.. ഏകദേശം സെറ്റാണ്. ഒരു നാൽപ്പതമ്പതു ലക്ഷത്തിൽ സകലതും റെഡി ആവും. "
  "ആ.."
  "അന്റെ വാപ്പാക്ക് പൈസ ഇള്ളോണ്ട് പിന്നെ കോയപ്പല്യ.."
  " ആ..."
  " ജ്ജ് എത്ത ബ്ലെ എത്തും പറയാത്തത്?? ബെറും കേ കേ ന്ന്..."
  " മാണ്ടേയ്നെടാ..."
  "ന്തേ.. ന്താണ്..."

  വാപ്പനെ പറഞ്ഞ നാലു വർത്താനം തിരിച്ചു പറയുന്ന അവൾക്ക് ഇപ്പൊ എന്തു സംഭവിച്ചു? എന്തോ കാര്യമായി സംഭവിച്ചു എന്ന് മനസ്സു പറഞ്ഞു.

  "ന്താണ്?? ന്താണ് പെണ്ണേ കാര്യം??"
  "ഒന്നൂല്യേട.."

  Read More

  ചില വാക്കുകളിലൂടെ അപ്പുറത്തെ മനസ്സ് നമ്മുടെ ഉള്ളിലേക്കും വിഷാദത്തെ പടർന്നു കയറാൻ അനുവദിക്കും. അത്തരം നൊമ്പരങ്ങൾ ചില ഹൃദയമിടിപ്പ് മാറിയാൽ പോലും അനുഭവപ്പെടാനാകും. എന്റെ ഹൃദയം പട പട മിടിക്കുകയായിരുന്നു.നിശ്ചലമായ വിരലുകളിൽ പുകഞ്ഞു തീർന്ന സിഗരറ്റോളം നീളത്തിൽ ചാരം വീഴാതെ നിന്നു. അവളെന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ എനിക്ക് സമാധാനമായേനെ. അവളുടെ ശബ്ദത്തിൽ നീണ്ടു നിൽക്കുന്ന നിരാശ എന്നെ വല്ലാതെ ഭയപ്പെടുത്തി. മുഖത്തു നോക്കി സംസാരിച്ചവളുടെ ശബ്ദത്തിലെ വിറയൽ എന്നെ സംഭ്രമിപ്പിച്ചു.

  "എന്താണ് ന്നു പരി...ജ്ജ് ന്നോട് പറി..."
  "ഒന്നൂല്യ ചെർക്ക.."

  കടലോളം ഞാൻ അവളെ ഇഷ്ടപ്പെടുന്നു, അതിനെക്കാളേറെ. അതവൾക്ക് അറിയില്ലെങ്കിൽ പോലും. ചെറിയ നോട്ടം കൊണ്ട് തന്നെ എനിക്കൊരുപാട് സന്തോഷമാവാറുണ്ട്. എന്നിട്ടും അവൾ എന്നോട് നല്ല അടുപ്പം പുലർത്തി. എന്നിട്ടിപ്പൊ കാണിക്കുന്ന ഈ സംസാരം എന്നിൽ ദേഷ്യം വളർത്തി.

  "ന്താണ് ച്ച തൊള്ള തൊറന്നു പറ ബലാലെ, മെൻസന്റെ നെഞ്ചില് ബെർതെ ടെന്ഷന് കേറ്റാനായിട്ട്.."
  "ജ്ജ് എന്തിനാ ന്റെ കാര്യത്തില് ടെന്ഷനടിക്കണത്?"
  "അന്റെ അമ്മായി... ജ്ജ് ന്നെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കരുത്.."

  ഇപ്പൊ അവളുടെ വർത്താനം, നെഞ്ചിൽ തീ കേറി നിക്കുമ്പോ അവൾ ചോദിക്കുന്ന ചോദ്യം, ദേഷ്യം കൊണ്ട് കയ്യിലെ സിഗരറ്റു കുറ്റി താഴെക്കിട്ടു ചവിട്ടാൻ കാലോങ്ങിയപ്പോഴാണ് വലിക്കാൻ മറന്നു പോയി എന്ന് മനസ്സിലായത്. ദേഷ്യം മൂലം ഫോൺ കട്ട് ചെയ്‌തു. അല്ലേലും ഈ പെണ്ണിന് ഇതെന്തിന്റെ കേടാ? ഒരു കാര്യം തുറന്നു പറഞ്ഞു എന്നു കരുതി ആകാശം ഇടിഞ്ഞു വീഴുമോ? രണ്ടു കൊല്ലായിലെ തമ്മിൽ കാണുന്നു.ഒരു കൂട്ടുകാരൻ എന്ന പരിഗണന എങ്കിലും തന്നൂടെ??
  അടുത്ത സിഗരട്ടിനു തീ കൊളുത്തും മുന്നേ അവൾ വീണ്ടും വിളിച്ചു. ചുണ്ടിൽ നിന്നും സിഗരറ്റു ചുരുട്ടി പോക്കറ്റിലിട്ടു,അതല്ല ഇപ്പൊ പ്രധാനം.

  "ന്തച്ച പറി പെണ്ണേ..."
  "അയാൾ പിന്നേം വിളിച്ചീന്."

  ©റാസി

 • raziqu 70w

  #mehrin 4/14
  #malayalam
  #malayalamstory
  °°°°°°°°°°°°°°°°°°°°°°°°°°°°°°°°

  കോളേജ് നിർത്തി ജോലിക്ക് പോയിക്കൊണ്ടിരിക്കുന്നതിൽ രണ്ടു വർഷം മുന്പാണ് മെഹ്‌റിൻ വീണ്ടും മുൻപിലേക്ക് കയറിവന്നത്. കോണ്ക്രീറ്റ് പണിക്കുള്ള പലകയും മുട്ടും ഒക്കെ കയറ്റിയ വണ്ടി അങ്ങാടിയിൽ നിർത്തിയപ്പോൾ കൈലിയും മടക്കിക്കുത്തി ഒരു സോഡ കുടിക്കാൻ ഇറങ്ങിയതാണ്. പെട്ടിക്കടയുടെ വശത്തിരുന്നു സർബത്ത് കുടിക്കുന്ന പെൺകൂട്ടത്തിൽ പരിചയമുള്ള മുഖം...

  സൂക്ഷിച്ചു നോക്കുന്നത് കണ്ടിട്ടാവും പെൺപടയും നോക്കി. അവളപ്പോഴാണ് എന്നെ കണ്ടതും പരിചയം പുതുക്കി സംസാരിക്കാൻ വന്നതും. പണി നിർത്തി വീണ്ടും പഠിക്കാനാണ് അവൾ ആദ്യം പറഞ്ഞത്. എന്ത് ചെയ്യാം...ഞാൻ പറഞ്ഞിട്ടു കേൾക്കാത്ത ഞാൻ എങ്ങനെയാണ് അവൾ പറഞ്ഞത് കേൾക്കുക.?

  അങ്ങനെ പിന്നെ ബന്ധം വളർത്തി എന്നും മിണ്ടിയും പറഞ്ഞും കൂടെ നടന്നു. കൂടെയുള്ള എല്ലാ ആൺതരികളെയും പോലെ അക്കര പറ്റാൻ ഉള്ള ശ്രമങ്ങളായിരുന്നു പിന്നെ എനിക്ക്. അവളുടെ ഓരോ പദ്ധതികൾ ആഴ്ച്ചക്കൊന്നെന്ന മട്ടിൽ മുന്നിൽ വന്നു വീഴും.

  അങ്ങനെയാണ് അവളുടെ ഈ ഐഡിയ കൂടി എന്റെ മുന്നിൽ വന്നു ചാടി. വിദേശ പഠനം, ഒന്നുമില്ല വെറുതെ നേരം കളയാനാണ്. വീട്ടിൽ നിന്നും രക്ഷപ്പെടണം. നാടുകാണണം, ലോകം ചുറ്റണം.

  To be continued
  Read previous parts on #mehrin

  Read More

  മെഹ്‌റിൻ
  4
  ©raziqu

 • raziqu 71w

  #mehrin 3/14
  #malayalam
  #malayalamstory


  മെഹ്‌റിനും ഞാനും ഒരേ കോളേജിൽ ആണ് ഡിഗ്രിക്ക് ചേർന്നത്. പക്ഷെ ഞാൻ നേരത്തെ പഠനം നിർത്തി. വ്യക്തമായി പറഞ്ഞാൽ ഡിഗ്രി ഒന്നാം വർഷമേ തന്നെ, എന്തിനെന്നാൽ ഒരു മൂഡില്ല. അത്ര തന്നെ. വിശദമായിപ്പറഞ്ഞാൽ മുതിർന്ന ആണ്തരി ആയതു കൊണ്ട് വാപ്പാടെ ഉത്തരവാദിത്വത്തിൽ പകുതി മെല്ലെ തലയിലേക്ക് എടുത്തു വെക്കുകയായിരുന്നു. നാലു കാശു കയ്യിൽ വന്നു തുടങ്ങിയാൽ പഠിച്ചത് കൊണ്ടൊന്നും വലിയ കാര്യമില്ല എന്ന തോന്നലുണ്ടാവുകയും പിന്നെ സമ്പാദിക്കാൻ ഉള്ള തത്രപ്പാടിലായിത്തീരുകയും ചെയ്യും. അങ്ങനെ പഠനകാലം കുറച്ചായത് കൊണ്ടു തന്നെ സൗഹൃദങ്ങളും കുറവാണ്. കോളേജിൽ വെച്ചു പരിചയപ്പെട്ടതിൽ കുറച്ചുപേരുമായെ ബന്ധങ്ങൾ ഒള്ളു. അതിൽ ഒന്നു ഇവളാണ്. മെഹ്‌റിൻ, മെഹ്‌റിൻ അബൂബക്കർ.
  മൈലാഞ്ചി ചുവപ്പോടെ ബുൾഗാൻ താടിയുള്ള മഹല്ല് ഖജാൻജി അബൂബക്കർ ഹാജിയുടെ ആറു മക്കളിൽ അഞ്ചാമത്തവൾ. ഇളയത് ഷാഹിന അബൂബക്കർ ഇപ്പൊ പ്ലസ് ടു കഴിഞ്ഞു. ഡിഗ്രിക്ക് കാത്തു നിൽക്കുന്നു. മൂത്തവർ കല്യാണം കഴിഞ്ഞു എല്ലാവരും ഓരോ വഴിക്കായി. ഇനി ഇവർ രണ്ടു പേർ മാത്രം(കല്യാണം കഴിക്കാൻ ബാക്കി).
  മെഹ്‌റിനെ കണ്ട അന്ന് തൊട്ടേ ഉള്ളിൽ ഒരു പൂ വിരിഞ്ഞിട്ടുണ്ട്. പക്ഷെ അതവളോട് പറയാൻ മാത്രം ചങ്കൂറ്റം തഴമ്പു വീണ എന്റെ കൈകൾക്കോ, ദാരിദ്രം മണക്കുന്ന മനസ്സിനോ ഇതുവരെ ഉണ്ടായിട്ടില്ല. അതു കൊണ്ടു തന്നെ വളരെ സൂക്ഷിച്ചു അവളോടൊപ്പം ഉള്ള ഓരോ നിമിഷവും ആസ്വദിക്കാൻ മാത്രമായി ഞാൻ ചിലവഴിച്ചുകൊണ്ടിരിക്കുകയാണ്. അവളോ ... നൂലുപൊട്ടിയ പട്ടം കണക്കെ പാറിപ്പറന്നു കളിക്കുന്നു.

  Read More

  മെഹ്‌റിൻ
  3
  ©raziqu

 • raziqu 71w

  #mehrin 2 /14
  #malayalam #malayalamstory
  .......

  "അതോ...ഒരു പ്രധാനപ്പെട്ട കാര്യം പറയാനായിരുന്നു...
  ഞാനിങ്ങനെ ആലോചിക്കാ രണ്ടീസായിട്ട്.
  ഇബടെ കെടന്ന് കഷ്‌ടപ്പെട്ടു പഠിച്ചിട്ട് ന്തിനാ..?അവസാനം ആരേലും വന്നു കെട്ടിക്കൊണ്ടു പോയി പെറ്റു കൂട്ടാൻ അല്ലെ...?"
  "അതൊക്കെ അപ്പോഴല്ലേ..? നീ ഡിഗ്രി കഴിഞ്ഞതല്ലേ ഒള്ളു..?"
  "ആ... അതാണ്. ഇപ്പോഴേ കല്യാണലോചനകൾ എത്ര വന്നെന്നറിയോ...? നമ്മടെ ആൾക്കാരെ അവസ്ഥ അറിയാലോ...അതോണ്ട് ഞാ എന്തായാലും ഒരു എം ബി എ എടുക്കാൻ തീരുമാനിച്ചു..
  !"
  "ആഹാ നല്ല തീരുമാനം. നീ എടുക്ക്‌ നിങ്ങ പൈസക്കാർക്ക് എന്തുമാവാലോ..?"
  "പോടാ...അതല്ല. നാട്ടില് നിന്ന് പഠിക്കാൻ പറ്റത്തില്ല. ഞാൻ പുറത്തു നോക്കട്ടെ. അപ്പൊ എന്തായാലും മ്മക്ക് ഒരു വെല ണ്ടാവുവല്ലോ..."
  "ആ നോക്ക്..ഇതൊക്കെ ന്നോട് എന്തിനാ പറയണത്...?"
  "പോടാ മൊയന്തേ...അന്നോട് ഞാൻ എന്തേലും പറഞ്ഞാൽ പറ്റൂല. ജ്ജ് ആ ബ്ലെ കൂടെ പൊയ്ക്കോ.."
  "ഏത് ബൾ..?
  "ഏതോ..അജിനെ..? ഓളെ ഒപ്പം പൊയ്ക്കോ.."
  "പ്പോ ന്ത വേണ്ടേ...?"
  "ജ്ജ് അന്വേഷിക്ക്..ന്തയാലും ഇപ്പോതെ സമയത്തു നിക്ക് കൊറച്ചൂടെ സമയം കിട്ടും. കല്യാണം ന്തായാലും ഈ അടുത്ത് ണ്ടാവൂല."
  "ആ. ഞാൻ നോക്ക..."
  "പ്രോമിസ്?"
  "ഒ .. ഞാൻ ഒന്നും ചെയ്തു തരാത്ത മാരി"
  "ബാ..അനക്ക് ഐസ്ക്രീൻ മാണ??"
  "മാണ്ട..ജ്ജ് മുണ്ങ്ങിയ മതി"
  "ഒ..ബാ ബനെ"

  എത്ര പഠിച്ചിട്ടെന്താ? സംസാരത്തിൽ അവസാനം നാട്ടിൻ പുറത്തെ ശൈലിയിലേക്ക് വഴുതിപ്പോവുന്ന ഉള്ളിലെ തനി നാട്ടിൻ പുറത്തുകാരി തന്നെയാണ് അവളിപ്പോഴും. കൂടെ നടക്കുമ്പോൾ അവളാണ് എപ്പോഴും മുൻകൈയെടുത്തു കാര്യങ്ങൾ നടത്തുക. എന്തു വേണമെന്ന് പറഞ്ഞിട്ട് കാര്യമില്ല, അവൾ പറഞ്ഞതെ നടക്കു....
  ഓരോ ഐസ്ക്രീം വാങ്ങി ഞങ്ങൾ മെല്ലെ നീണ്ട കടൽ പാലത്തിലൂടെ നടന്നു.  ©റാസി

  Read More

  മെഹ്‌റിൻ
  2
  ©raziqu

 • raziqu 71w

  #mehrin 1
  #malayalam #malayalamstory  കരയിലേക്ക് വീശുന്ന കാറ്റിൽ പറന്നുകൊണ്ടിരിക്കുന്ന മുന്തിരിക്കളർ ഷാളിൻ തുമ്പുമായി ഒരു കുടയും ചൂടി അവൾ നടന്ന് വരുന്നുണ്ട്. വലതു തോളിൽ തൂക്കിയിട്ട ബ്രൗണ് നിറത്തിലുള്ള ഹാൻഡ്ബാഗ് മുന്നോട്ടും പിന്നോട്ടും ആടുന്നുണ്ട്. ചുറ്റും നോക്കിക്കൊണ്ടല്ല,ചെറുതായി ഉയർത്തിയ താടി കൊണ്ടു നേരെ മുന്നോട്ട് നോക്കി എന്നാൽ ശാന്തമായ കണ്ണുകളോട് കൂടിയാണ് നടത്തം. കാപ്പിനിറത്തിലുള്ള മഫ്ത കൊണ്ടു തല മറച്ചിട്ടുണ്ട്. മാസ്ക്കുള്ളത് കൊണ്ടു കണ്ണുമാത്രമേ പുറത്തുള്ളൂ..എങ്കിലും ചെറിയ ചിരി എപ്പോഴും ആ ചുണ്ടുകളിലുള്ളത് തിരിച്ചറിയാൻ തിളങ്ങുന്ന കണ്ണുകളിൽ നോക്കിയാൽ മതി.

  നെക്ക് ബാൻഡ് ഊരി ഞാൻ എഴുന്നേറ്റ് നിന്നു. ഭയം കൊണ്ടല്ല, ബഹുമാനം തോന്നുന്നവരുടെ മുൻപിൽ സഹജമായി വരുന്ന ഒരു തോന്നലിൽ.

  " ഹായ്"
  "ഹലോ"
  "കൊറേ നേരായോ വന്നിട്ട്?"
  " ഇല്യ, അഞ്ചു മിൻറ്റ്.."

  സത്യത്തിൽ അവൾ കാണണം എന്ന് പറഞ്ഞപ്പോൾ രാവിലെ മുതൽ തുടങ്ങിയതാണ് ഒരുക്കം. ഉച്ചയാവാൻ എന്തോരം നേരം വേണം...? റഹ്മത്തിൽ നിന്നും കാടബിരിയാണി കഴിക്കാം എന്നൊക്കെ കരുതി. വിശപ്പ് വേണ്ടേ..?? മുഴുവൻ അവൾക്ക് എന്താവും പറയാനുണ്ടാവുക എന്ന ചിന്തയിൽ ആയിരുന്നു. വിശപ്പൊന്നും വന്നതെ ഇല്ല. ബേപ്പൂരിലെ പുലിമുട്ടിലുള്ള ആ ഇരിപ്പിടത്തിന്മേൽ ഞങ്ങൾ ഇരുന്നു. ഫൈവ് ഫോള്ഡ കുട മടക്കി അവൾ ഹാൻഡ്ബാഗിന്റെ ഉള്ളിൽ വെച്ചു.

  " നല്ലവെയിലുണ്ടല്ലോ...ജ്ജിത് മുയ്വൻ ഇരുന്നു കൊണ്ടോ?? മുഖം ദേ കരുവാളിച്ചിരിക്കുണ്..."
  "ഓ അതൊന്നും സരല്യ...ജ്ജ് എന്തിനാ ബരാൻപറഞ്ഞേ..?"
  "അതോ...ഒരു പ്രധാനപ്പെട്ട കാര്യം പറയാനായിരുന്നു..."

  To be continued

  Read More

  മെഹ്‌റിൻ
  1


  ©raziqu