#mallu

688 posts
 • amal_vazhathodom 1d

  ഞാൻ

  തോരാതെ നിന്നിൽ
  പെയ്യുകയില്ല ഞാൻ,
  ഇങ്ങനെ
  ഇരുണ്ടുമൂടിക്കിട-
  ക്കുകയല്ലാതെ.

  -Amal Vazhathodom
  Silent Candle Poems
  Instagram @ silentcandlepoems
  www.silentcandlepoems.com

  ©amal_vazhathodom

 • kelvin_mathew98 2d

  #podz #mirakee #instagram #mirakeeworld #seed #life
  #writeup #malayalam #mallu #writersoul #soulwriter #writersmirakee #writersofmirakee #mieakeeans #facebook #fb #twitter #tweet #tumblr
  നല്ല ഒരു വിത്തായി മാറാൻ നമ്മുക്ക് ശ്രമിച്ചല്ലോ

  Read More

  വിത്ത്

  ഇന്നലെകളിൽ വിത്ത് പാകിയിട്ട് പോയവരുണ്ട്
  ആ വിത്തുകൾക്ക്‌ ഇന്നും വെള്ളമൊഴിക്കുന്നവർ ഉണ്ട് . ആ വിത്തുകളെ സബഹിക്കുന്നവർ ഉണ്ട്.
  ആ വിത്തുകൾ മുളച്ചുവരുമ്പോൾ ചേർത്തണക്കുന്നവർ ഉണ്ട്.ആ വിത്താണ്
  മനുഷ്യൻ
  ©kelvin_mathew98

 • raziqu 1w

  #malayalam #kerala #mallu

  ആരും വരില്ലെടോ...ഒക്കെ വെറും തോന്നലാണ്...������
  ഉള്ളവർക്ക് തന്നെ അധികപ്പറ്റാണ്... പിന്നെയാ..

  #depressed #lost #alone

  Read More

  ഖബറടക്കിയ സ്വപ്നങ്ങൾക്ക് മുകളിൽ
  ഇന്നലെയാരോ ഒരു പച്ചക്കൊമ്പു നാട്ടിയിരിക്കുന്നു.
  വരണ്ട മണ്ണിനു മുകളിൽ ഇത്തിരി നനവ്
  പടർത്തി അതിനു ചുവട്ടിൽ വെള്ളവുമൊഴിച്ചിരിക്കുന്നു..
  അഴുകിജീർണിച്ച സ്വപ്നങ്ങൾക്ക് മേൽ
  നിരാശയുടെ പുഴുക്കളരിക്കുന്നുണ്ട്..
  എന്നിട്ടും ,
  പനീർ തളിച്ചു കൊണ്ടും
  കുന്തിരിക്കം പുകച്ചു കൊണ്ടും
  നേർത്തൊരു പുഞ്ചിരിയും കൊണ്ട്
  ഒരാൾ നടന്നു വരികയാണ്.


  ©റാസി

 • kelvin_mathew98 1w

  തളർത്തിയ മനുഷ്യർ നമ്മുക്ക് കൂടുതൽ ഊർജം നൽകിയിട്ടുള്ളത്. സ്നേഹമുള്ളവരെ നമ്മളെ വേദനിപ്പിച്ചിട്ടുള്ളൂ കാരണം വേദനകൾ ആണ് സ്നേഹത്തിന്റെ ആഴം
  ©kelvin_mathew98

 • raziqu 2w

  #malayalam #mallu

  റത്തുബ് = മരണശേഷം ഖബറിന്റെ(കുഴിമാടം) തലക്കൽ കുഴിച്ചിടുന്ന ചെടി.
  തസ്ബീഹ് = ദൈവ അപദാനങ്ങൾ
  ജന്നതിലേക്കു = സ്വർഗത്തിലേക്ക്
  ദുൻയവിയായ = ഭൗതികമായ

  Read More

  ഖബറാളികൾ കഥ പറയുമോ..?
  അവരുടെ കഥകളിലധികവും കാൽവിരലുകളോടൊപ്പം കൂട്ടിക്കെട്ടി മൂന്നുകഷ്ണം തുണി പൊതിഞ്ഞു മൂടപ്പെട്ടതല്ലേ.?
  പിന്നെ മിണ്ടാനും പറയാനും റത്തുബിന്റെ
  പൊഴിയാത്ത തളിരുകൾ മാത്രം..
  അവയോ
  തസ്ബീഹ് കൊണ്ടു ജന്നതിലേക്കു വഴിവെട്ടുന്നു, ദുനിയവിയായ കഥകൾ അവിടെ മരിക്കുന്നു...
  (നേർച്ചപ്പൂമ്പാറ്റ)

  ©റാസി

 • _manu__ 2w  ചില സമയങ്ങൾ അങ്ങനെ ആണ് തിരിച്ചു എത്ര കിട്ടണമെന്ന് ആഗ്രഹിച്ചാലും ഇനി ഒരിക്കലും കിട്ടാത്തവ.. ചിലപ്പോൾ ഒന്ന് മനസ്സ് തുറന്നു സംസാരിച്ചിരുന്നങ്കിൽ, ഒരു നിമിഷം ഒന്ന് ആലോചിച്ചിട്ട് ദേഷ്യപ്പെട്ടിരുന്നെങ്കിൽ, മറ്റുള്ളവരുടെ ഭാഗം കൂടെ ഒന്ന് കേൾക്കാൻ മനസ്സ് കാണിച്ചിരുന്നെങ്കിൽ, ഇന്നിങ്ങനെ മറിച്ചു ചിന്തിക്കേണ്ടതിന്റെ ഒരു ആവശ്യം വരില്ലായിരുന്നു....പക്ഷെ ഇതെല്ലാം കൈവിട്ട് പോയി തിരികെ പിടിക്കാൻ പറ്റാത്തത്ര ദൂരത്തെത്തി കഴിഞ്ഞേ എല്ലാം പാളിപ്പോയി എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകു എന്നതാണ് മറ്റൊരു സത്യം.. ആരെയും പഴി പറഞ്ഞിട്ടും കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. വിധി എന്നു പറഞ്ഞു എഴുതി തള്ളാൻ മാത്രമേ നമുക്ക് സാധിക്കു. ഒരുപക്ഷെ നമ്മിൽ നിന്ന് നഷ്ടപ്പെട്ടിട്ടും, ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലന്നുള്ള യാഥാർഥ്യബോധമായിരിക്കാം ഓർമ്മകളായ ആ നിമിഷങ്ങൾക്ക് ഇപ്പോഴും ഇത്രമേൽ ഭംഗി നൽകുന്നത്...❤️✨️
  ©_manu__

 • raziqu 2w

  #malayalam #poem #mallu

  അവസാനത്തിൽ
  """"""""""""""""""""""""""

  അന്ന് നീ വരണം
  വിട്ടൊഴിയുന്ന റൂഹ് നോക്കി തുറന്നു വെച്ച കണ്ണുകൾ പതുക്കെ ഉഴിഞ്ഞടക്കണം.
  വിടപറയുന്ന ചുണ്ടുകളെ
  ചേർത്തൊരു നാരു കെട്ടണം.
  ആള് കൂടും മുൻപ് മാറിനിൽക്കണം.

  എന്നിട്ട്,
  ചിതറിയ കടലാസുകളുള്ള മുറിയന്വേഷിക്കുക
  മുറിയുടെ മൂലയിൽ ഒരു ഡയറി കാണാം.
  സ്വപ്നങ്ങളുടെ മയ്യിത്ത് കട്ടിൽ
  ഞാനെന്റെ ഡയറിയിൽ വെച്ചിട്ടുണ്ട്.
  നിനക്കെഴുതിയ കവിതകൾക്കിടയിൽ
  പണ്ട് നീ തന്ന മഷിപ്പേനയുമുണ്ട്.
  അതു രണ്ടുമെടുത്തു തിരിച്ചു പോവുക

  മൂന്നാം ദിവസം
  എന്റെ പേരിൽ മൗലൂദ് നടക്കുന്ന അന്ന്
  എന്റെ കണ്ണുകൾ അഴുകിത്തീരുന്നതിനു മുൻപ്
  വേര് മുളക്കാത്ത മൈലാഞ്ചിക്കു താഴെ
  മണ്ണ് വകഞ്ഞു മാറ്റി നീയവ വെക്കണം.
  ഒരു തുള്ളി കണ്ണുനീർ കഴിയുമെങ്കിൽ
  എന്റെ മൈലാഞ്ചിയിൽ വീഴ്ത്തണം
  നാളെയതും കൊണ്ടൊരു പൂ വിരിഞ്ഞാലോ..??

  ആരെങ്കിലും ചോദിച്ചാൽ
  നല്ല മനുഷ്യനായിരുന്നു എന്നു പറയുക
  കവിയായിരുന്നു എന്നു പറയരുത്
  അങ്ങിനെയെങ്കിൽ
  എന്റെ കഫംപുടവയ്ക്കുള്ളിൽ ഒളിപ്പിച്ച
  നൂറു പ്രണയഗാഥകൾ ആളുകളന്വേഷിക്കും
  അവർക്കറിയില്ലല്ലോ
  കണ്ടുമുട്ടുന്ന ഓരോ മുഖത്തിലും
  നിന്നെ തിരഞ്ഞാണ് ഞാൻ മരിച്ചതെന്ന്...

  അവസാനത്തിൽ എന്റെ വസിയ്യത്
  വായിച്ചു നോക്കുക
  ആർക്കും തിരിയാത്ത കവിത പോലെയായിരിക്കുമത്.
  അതിൽ വാക്കൊന്നെ കാണു
  മറക്കരുത് എന്ന്....

  ©റാസി

  @varnnam @ajuuzzz @hannaabideen, @kichu_parameswaran,@akshay_pangottil

  Read More

  ദുനിയാവിലെ മൊഹബ്ബത്തു
  വെറും കിനാവ് മാത്രല്ലേ പൊന്നേ
  മയ്യിതായാലും ചിരിച്ചോണ്ടു
  കിടക്കാൻ ഒരു കാരണം ണ്ടാവണം...
  അതാണ്
  ഖൽബിൽ തട്ടിയ മോഹബ്ബത്..
  ©raziqu

 • amal_vazhathodom 2w

  നൊമ്പരം

  നൊമ്പരങ്ങൾക്ക്
  നടുവിലൊരുതുമ്പുമില്ലാതെ
  പമ്പരം പോൽ
  കറങ്ങുകയാണു
  ഞാൻ!

  -Amal Vazhathodom
  Silent Candle Poems
  Instagram @ silentcandlepoems
  www.silentcandlepoems.com
  ©amal_vazhathodom

 • _manu__ 2w  ഒരിക്കൽ കൂടി നമുക്ക്‌ ഈ മലമുകിളിലെ വഴികളിലൂടെ ചേർന്ന് നടക്കണം, പഴയ ഓർമകളെ തിരഞ്ഞു പിടിക്കണം കാലത്തിന്റെ ഓട്ടത്തിനിടയിൽ എവിടെയെക്കെയോ നഷ്ടപ്പെട്ടു പോയവ. രാത്രിയുടെ ഏകാന്തതയിൽ നനുത്ത പുൽത്തകിടിയിൽ നമുക്ക് ആകാശത്തേക്ക് നോക്കി കിടക്കണം. അന്ന് കാണാൻ കഴിയാഞ്ഞ വാൽ നക്ഷത്രങ്ങളെ ക്യാമറയിൽ പതിപ്പിക്കണം. ഇത്രയും നാൾ നിന്നിൽ നിന്നകന്നു നിന്നതിന്റെ ഒരു പിടി കഥകൾ എനിക്ക് നിന്നോട് പറയണം. ഒരുപാട് കാര്യങ്ങൾ ചോദിക്കണം, പക്ഷേ ഇത്രയും ഞാൻ പറഞ്ഞിട്ടും നീ എന്താ ഒന്നും മിണ്ടാത്തത്, എന്റെ വരവ് അല്പം താമസിച്ചു പോയോ? എന്തെങ്കിലും ഒന്ന് സംസാരിക്കു നീ.... "
  മലമുകളിലെ മൂകമായ കാറ്റിൽ കല്ലറയിൽ അവൻ കത്തിച്ച മെഴുകുതിരികൾ എല്ലാം പൊടുന്നനെ കെട്ട് പോയി.താഴ്‌വരയിലെ ചൂളമരങ്ങൾക്കിടയിലൂടെ ഒഴുകി വന്ന കാറ്റിനറിയില്ലല്ലോ അവൻ അവളുടെ പിണക്കാം മാറ്റുകയായിരുന്നന്നു...........l
  ©_manu__

 • amal_vazhathodom 3w

  കൂട്

  കൂട്ടിരിക്കാനോടി
  വന്നതെന്നു കരുതിയവരെന്റെ
  കൂട്ടിൽ
  തീയിട്ടു പോയതെന്തേ ?

  -Amal Vazhathodom
  Silent Candle Poems
  Instagram @ silentcandlepoems
  www.silentcandlepoems.com
  ©amal_vazhathodom

 • _manu__ 3w

  പേര് ✨️

  ‌ആ ഇരുണ്ട മുറിയിലെ മങ്ങിയ വെളിച്ചത്തിൽ അവൾ എന്റെ മാറിലേക്ക് തളർന്നു വീണു... അവളുടെ ഹൃദയമിടിപ്പ് പോലും എനിക്ക് അളക്കാൻ കഴിയുന്നുണ്ടായിരുന്നു.. അവളിലെ ചൂട് പറ്റിയ ശ്വാസം എന്റെ നെഞ്ചിലേക്ക് പടർന്നോഴുകിക്കൊണ്ടിരുന്നു . രാവിലെ മുതൽ ക്യാൻവാസിനു മുന്നിലിരുന്നതിന്റെ ക്ഷീണം ഓരോ പ്രാവശ്യവും എന്നെ ചേർത്ത് പിടിക്കുന്നതിനിടയിലെ ഞരങ്ങലിലൂടെ അവൾ വെളിപ്പെടുത്തികൊണ്ടിരുന്നു .പക്ഷെ മുൻപ് ഒരിക്കലും കണ്ടിട്ടില്ലാത്തവണ്ണം ഭംഗിയായിരുന്നു അന്ന് ആ ഇരുണ്ട വെളിച്ചത്തിൽ അവളുടെ മുഖത്തിന്. അവളിൽ നിന്നുയിരുന്ന ഗന്ധം പോലും ഞാൻ ഏറെ ആസ്വദിച്ചു... ഏതോ ഒരു നിമിഷത്തിൽ കണ്ണുകളടഞ്ഞു പോയപ്പോൾ അവളുടെ ഹൃദയമിടിപ്പ് എന്തോ മന്ത്രിക്കുന്നത് ഞാൻ കേട്ടു, വീണ്ടും കാതോർത്തു, അതെ അതെന്റെ പേരാണ്, അത്രമേൽ സ്നേഹം ഉരുകിയോലിക്കുമ്പോൾ മാത്രം അവളിൽ നിന്നോഴുകുന്ന പേര്
  ©_manu__

 • _manu__ 4w  പകൽ ശാന്തമായി കിടന്നിട്ടു രാത്രിയിൽ ഇളകിമറിയുന്ന കടലിനെ പോലെയാണ് പലരും..... പണ്ടാരോ പറഞ്ഞ പോലെ, ഇരുട്ടിൽ തനിച്ചാകുമ്പോൾ ആണല്ലോ നാം യഥാർത്ഥ നമ്മെ കണ്ടു മുട്ടുന്നത്..
  ©_manu__

 • raziqu 4w

  'ചില മനുഷ്യർ ജിന്നിനെപ്പോലെയാണ്. അപ്രതീക്ഷിതമായ ഒരു കണ്ടുമുട്ടൽ കൊണ്ട് സാരമായ മാറ്റങ്ങൾ അവർ നമുക്ക് സമ്മാനിക്കും'
  -ഷെഹ്‌റസാദ്-.
  ©raziqu

 • raziqu 4w

  'അതല്ലെങ്കിലും ആരെയെങ്കിലും കാത്തിരിക്കുമ്പോഴാണല്ലോ സമയത്തിന് നല്ല നീളമുണ്ടാവുക, ഇനി അയാൾ വന്നാലോ സമയത്തെയൊട്ടു പിടിച്ചാൽ കിട്ടുകയുമില്ല. '
  -ഷെഹ്‌റസാദ്-
  ©raziqu

 • raziqu 4w

  'ഏറ്റവും നിസാരമെന്നു കരുതുന്ന കാര്യങ്ങളാണ് പലപ്പോഴും ജീവിതം ഗതി തിരിച്ചു വിടുക. നോക്കൂ ചെറിയൊരു തീപ്പൊരിയിൽ നിന്നും എത്ര വലിയ കാട്ടുതീയാണ് ഉണ്ടാകുന്നത്.'

  -ഷെഹ്‌റസാദ്-

 • raziqu 4w

  .

 • raziqu 4w

  #malayalam #psycho #avastha #mallu


  Many of us are those type psychos
  Who are wasting time by
  Thinking of those which are
  Sure not to happen.
  By unknown writer

  Read More

  നടക്കില്ലെന്നുറപ്പുള്ള
  കാര്യങ്ങൾ മാത്രം ചിന്തിച്ചു
  സമയം കളയുന്ന പ്രത്യേക
  സൈക്കോകളാണ് നമ്മൾ പലരും.

 • vaayadippennu 4w

  ഇത്ര കാലവും ഞാൻ കരുതിയിരുന്നത് സങ്കടം വരുമ്പോൾ കണ്ണുകൾ നിറയും എന്നായിരുന്നു. എന്നാൽ ഇന്ന് ആദ്യമായി ഞാൻ മനസിലാക്കി കണ്ണിൽ നിന്ന് ഒരുതുള്ളി കണ്ണീർ പോലും വരാതെ ഹൃദയം കരയുമെന്ന്......
  ©vaayadippennu

 • vaayadippennu 6w

  ചിലതിനെയൊക്കെ നഷ്ടപ്പെടുമെന്ന് ഉറപ്പ് ഉണ്ടെങ്കിലും അത്രമേൽ നമ്മൾ ഇഷ്ടപ്പെട്ട് പോകും..

  #malayalam #ente_malayalam #mallu

  Read More

  ഞാനിപ്പോൾ അനുഭവിക്കുന്ന ഈ വേദന ഉണ്ടല്ലോ അതിനെ ഞാനെന്റെ സ്നേഹം കൊടുത്ത് വാങ്ങിയതാണ്....

 • kelvin_mathew98 50w

  #moneliner #mirakee #mirakee #writersnetwork #life #diary #motivation #memories ,#mallu ,#chinthakal#jeevan #ormakal
  # jeevan#bittermemories/ #jeevitham
  Translation :Sometimes I will go back to my bitter memories as they taught me to live

  Read More

  ചിലപ്പോഴെങ്കിലും കയ്പേറിയ ഓർമകളിലേക്ക് ഒരു തിരിച്ചുപോക്ക് പതിവാണ് കാരണം ആ കയ്പേറിയ ഓർമകൾ ആണ് ജീവിക്കാൻ പഠിപ്പിച്ചത് .