#malayam

24 posts
 • sreelakshmishaji 9w

  പ്രണയത്തിൻ്റെ പരിശുദ്ധിയെഭൂവിൽ
  സമ്മാനിച്ച ദേവൻ.
  താൻ ഇല്ലെങ്കിൽ അവളോ,അവളില്ലെങ്കിൽ
  താനോ ഇല്ലെന്ന പ്രപഞ്ചസത്യത്തെ നൽകിയവൻ.
  പ്രണൻ്റെപാതിയെ തന്നിൽ ചേർത്തു നിർത്തിയവൻ.
  ആത്മാർത്ഥപ്രണയമെന്തെന്ന് ലോകത്തെ
  പഠിപ്പിച്ചവൻ ഉമാമഹേശ്വരൻ...❤️
  ©sreelakshmishaji

 • mangadan 15w

  #malayam
  ഉറുമ്പ്ജീവിതങ്ങൾ 12

  Read More

  12

  പഴക്കം ചെന്ന ജയിൽ ശുചിമുറിയിൽ മോനായി നഗ്നനായി നിന്നു. 
  വസ്ത്രങ്ങൾ പിരിച്ച് കൂട്ടിയെടുത്ത കുരുക്കിലേക്ക് അയാൾ ഒരിക്കൽ കൂടി നോക്കി. 
  അവസാനിപ്പിക്കുകയാണ് എല്ലാം. 
  നിശബ്ദതയുടെ ഭീകരതയിൽ അയാൾ അൽപനേരം കണ്ണുകളടച്ച് നിന്നു. 

  കാൽവിരലുകളിൽ ഇഴച്ചിൽ തോന്നിയപ്പോളാണ് മോനായി കണ്ണ് തുറന്നത് . ചുംബനകളുടെ ഗന്ധം നഷ്ടമായിപ്പോയ ഒരു ഉറുമ്പ്  കൂട്ടം തെറ്റി കാൽ വിരലിലൂടെ മുകളിലേക്ക് കയറി വരികയാണ്.    

  മോനായി ഉറുമ്പിനെ പതിയെ ചുവരിലേക്ക് ചേർത്ത് വച്ചു. ശേഷം 
  അതിനു ചുറ്റും നനഞ്ഞ വിരലുകൾ കൊണ്ട് ഒരു വൃത്തം വരച്ചു. 

  വഴിതെറ്റി എത്തിയതിൽ  കർമ്മ പാപങ്ങളുടെ പരിണിത ഫലത്തെ കുറിച്ച് ഓർത്ത് അവൻ പരിഭ്രമിക്കുമെന്നോ ഒടുവിൽ ആ വൃത്തതിന് നടുവിൽ പ്രാണൻ വെടിഞ്ഞ് പട്ടുപോകുമെന്നോ മോനായി കരുതി. 
  അയാൾ കൗതുകത്തോടെ അവനെ നോക്കി നിന്നു. 
  പക്ഷെ ഒന്നും സംഭവിച്ചില്ല. 
  വരയിലെ വെള്ളവും വെള്ളത്തിന്റെ ഗന്ധവും അവസാനിക്കും വരെ അവിടെ കറങ്ങി നിന്ന ശേഷം വിരൽ വൃത്തത്തെ ഭേദിച്ച് അവൻ കരിങ്കൽ ചുവരിന് നേരെ അതിവേഗം ഇഴഞ്ഞു പോയി.  

  ഉറുമ്പ് കാഴ്ച്ചയിൽ നിന്ന് മറഞ്ഞ ശേഷവും 
  മോനായി   കുറേ നേരം  അങ്ങനെ തന്നെ നിന്നു .
  പിന്നെ അയാൾ വസ്ത്രത്തിലെ കുരുക്ക് നിവർത്തി. 
  തല തണുക്കും വരെ പച്ചവെള്ളം തലയിലേക്ക് ഒഴിച്ചു. 
  ശേഷം സെല്ലിലേക്ക് നടന്നു. 
  ❣️❣️❣️

  ©മങ്ങാടൻ .

 • mangadan 15w

  #malayam
  ഉറുമ്പ്ജീവിതങ്ങൾ 1

  Read More

  1

  ഉറുമ്പ് ജീവിതങ്ങൾ. 

  ©മങ്ങാടൻ. 

  "ഡോ...തന്നെ കാണാൻ ഒരാള് വന്നിരിക്കുന്നു. "
  സഹദേവൻ പോലീസ് വന്ന് വിളിക്കുമ്പോൾ മോനായി വെറുതെ സെല്ലിന്റെ  ഇരുമ്പഴികളിൽ പിടിച്ച് പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു. 
  പുറത്ത് പണി ഇല്ലാത്ത സമയങ്ങളിൽ കൂടുതൽ നേരവും അയാൾ ഇങ്ങനെ നിൽക്കാറാണ് പതിവ്. 
  ഇരുമ്പഴികളുടെ പൊക്കത്തിനും  മുകളിലേക്ക് ഉയർന്ന് നിൽക്കുന്ന  കരിങ്കൽ ചുവരുകൾ അയാളെ ഒന്നും ഓർമ്മിപ്പിക്കാറില്ല.
  അത് കൊണ്ട്  തന്നെയാണ്  അയാൾ മണിക്കൂറുകളോളം അങ്ങനെ തന്നെ നിൽക്കുന്നത്. 

  -എനിക്ക് ആരേം കാണാനില്ല. -
  മോനായി പറഞ്ഞു. 

  "ഇതിപ്പോ ആ കൊച്ച് കൊറേ ആയില്ലെടോ.. 
  ഒന്ന് പോയി വല്ലോം സംസാരിക്ക് "
  സഹദേവനിലെ പോലീസ്കാരന് ഇടയ്ക്ക് മോനായിയോട് സഹതാപം തോന്നാറുണ്ട്. 

  "വേണ്ട സാറേ.. 
  പത്രക്കാരിയാണ്., "

  "അതോണ്ടാ പറഞ്ഞത് സംസാരിക്കാൻ. 
  നെനക്ക് എന്തേലും പറയാനുണ്ടേൽ  അതീ ലോകം മൊത്തോം കേൾപ്പിക്കാൻ ചെലപ്പോ  ആ കൊച്ചിന് കഴിയും. "

  "എനിക്കൊന്നും പറയാനില്ല സാറേ.. 
  അയ്നോട് പൊക്കോളാൻ പറഞ്ഞേക്ക്.. "
  മോനായി സെല്ലിന്റെ ഒരു മൂലയിലേക്ക് തിരിച്ചു നടന്നു. 

  അവിടെ പൊതുവെ മോനായിക്ക് സന്ദർശകർ വളരെ കുറവാണ്.    അതിൽ തന്നെ പ്രായമായ സ്വന്തം  അമ്മയെ മാത്രമാണ് അയാൾ  തിരിച്ച് കാണുവാൻ കൂട്ടാക്കുക. 
  അതും വളരെ വിശാലമായ ഒരു കൂടിക്കാഴ്ച്ച ആവില്ല. 

  ഇരുമ്പ് ഗ്രില്ലിന്  പുറത്ത് നിന്ന് കുഞ്ഞന്നാമ്മ ചോദിക്കും. 
  "ന്റെ കുട്ടിക്ക് സുഖല്ലേ? "

  -മം.. -
  മോനായി വെറുതെ തലയാട്ടും. 
  ജീവിതത്തിന്  കുറുകെ തൂങ്ങിക്കിടക്കുന്ന ഒരു ജീവപര്യന്തത്തിന്റെ പ്രമാണങ്ങളെ പറ്റി ഓർക്കാതിരിക്കുവാൻ കഴിയുമെങ്കിൽ  തനിക്ക് എന്താണ് ഇവിടെ ഒരു സുഖക്കുറവ് !

  -സുഖമാണ് അമ്മച്ചീ.. -


  Next
  ©മങ്ങാടൻ

 • lovelyputhezhath 16w

  കവിതയെഴുതാൻ
  പറഞ്ഞത് മറന്ന് പോയോ????
  ................................................
  എഴുതണം എന്ന തോന്നൽ വരണ്ടെ???

  മുറിക്കകത്തെ ഇരുട്ടിലും
  പുറത്തെ പച്ചതലപ്പുകളിലും
  നീ എഴുതാൻ പറഞ്ഞ
  വരികൾ തേടുകയാണു ....
  വാക്കുകളെല്ലാം എവിടെയാണ്
  അതെല്ലാം നൂലിഴ പിരിച്ച്
  കയ്പ വള്ളിക്കു പന്തലിട്ടില്ലേന്നു
  മഞ്ഞ പൂക്കൾ ചിരിച്ചു കാട്ടി..
  കുഞ്ഞിലെ അമ്മ ഒഴിച്ചു തന്ന
  ഉള്ളി താളിച്ച കയ്പവെള്ളം തികട്ടി വന്നു.
  കട്ടിയുള്ള ജാലക വിരിപ്പിൽ
  മുറിക്കുള്ളിൽ ഇരുട്ട് നിറഞ്ഞു
  വാതിലുകൾ തുറക്കാറില്ല.
  നിന്റെ ലോകം
  നിറങ്ങൾ നിറഞ്ഞതാണ്
  അവിടെ നക്ഷത്രങ്ങളും,
  കടൽ നീലകളും
  സ്വപ്‌നങ്ങൾ പൂക്കുന്ന
  താഴ്‌വരകളും ഉണ്ട് !
  അവിടേയ്ക്ക് വരാൻ തോന്നുന്നില്ല
  എഴുതിവെച്ച കവിതകളുടെ
  വെളിച്ചം മതി
  എനിക്ക് വേണ്ടി
  ഞാൻ കരുതി വെച്ച
  വെളിച്ചത്തിന്റെ അവസാനത്തെ
  വാക്കാണു നീ....
  ©lovelyputhezhath

 • sahirmuhammed 19w

  #malayam #പ്രണയം

  Read More

  മറന്ന് മറന്ന് മടുത്തു
  നമ്മുക്ക് പ്രണയിച്ചാലോ?
  ©sahirmuhammed

 • mangadan 19w

  #malayam
  വാവച്ചൻ വെറുക്കപ്പെട്ടവനായി തീർന്നത്

  Read More

  വാവച്ചൻ വെറുക്കപ്പെട്ടവനായതിന് വർഷങ്ങളുടെ പഴക്കമുണ്ട്.
  അന്ന് ഞായറാഴ്ചനാൾ,
  പള്ളിയിൽ ലോത്തിന്റെ കുടുംബത്തെ  പറ്റിയാണ് ആന്റണിയച്ചൻ പ്രബോധിപ്പിച്ചത്. അധാർമ്മികകതയുടെ ഈറ്റില്ലമായിരുന്ന സോദോം ഗോമേറയുടെ പാപങ്ങളിൽ നിന്ന് അവരെ രക്ഷിച്ച അബ്രഹാം പിതാവിന്റെ പ്രർത്ഥനയുടെ മഹത്വത്തെ പറ്റി. 

  "സത്യത്തിൽ അവരെ അവിടുന്ന് രക്ഷിച്ച് കയറ്റിയത് എവിടേക്കാണ്?" 
  അടുത്ത ദിവസം ആന്റണിയച്ചൻ വീട്ടിലെത്തിയപ്പോൾ  വാവച്ചൻ  ചോദിച്ചു. 

  -അതൊരു പർവ്വതത്തിന്റെ മുകളിലേക്ക് -
  അച്ചൻ പറഞ്ഞു. 

  "എന്നിട്ട്? "

  -എന്നിട്ടെന്നാ! അവര് അവിടെ താമസിച്ചു. -

  "എന്നിട്ട്? "

  -എന്നിട്ട് കുന്തം !
  എഴുന്നേറ്റ് പോടാ സാത്താന്റെ സന്തതി -
  അച്ചൻ വാവച്ചനെ വഴക്ക് പറഞ്ഞു. 

  വാവച്ചൻ ചിരിച്ചു കൊണ്ട് എഴുന്നേറ്റ് പോകുമ്പോൾ അച്ചൻ അന്നമ്മയോട് ചോദിച്ചു. 

  -അവൻ പിൻമാറ്റത്തിലാ അല്ലിയോ?- 

  "അവന് മൊത്തോം സംശയങ്ങളാണ് അച്ചോ .. "അന്നമ്മ പറഞ്ഞു. 

  -ദൈവദോഷം വലിച്ച് വക്കല്ലെന്ന് പറഞ്ഞേക്ക് മോനോട്.. -

  ആന്റണിയച്ചൻ  നടന്ന് പോകുമ്പോളും വാവാച്ചൻ ആലോചിച്ചത് ലോത്തിന്റെ പെണ്മക്കളെ പറ്റി തന്നെയായിരുന്നു. 
  പ്രാർത്ഥനകൾ അധാർമികതയിൽ നിന്ന് രക്ഷപ്പെടുത്തും എന്ന് വിശ്വസിപ്പിച്ചവർ !
  സത്യത്തിൽ അവർ കയറിപ്പോയത് എവിടേക്കാണ്!. 

  -അപ്പനെ പ്രാപിക്കുവാൻ തക്കവണ്ണം കാമം കണ്ണ് മൂടിയ സ്വാർത്ഥതയുടെ പർവ്വതത്തിലേക്കാണ് ആ പ്രാർത്ഥന അവരെ കൊണ്ടെത്തിച്ചത്. -
  വാവച്ചൻ പറഞ്ഞു.

  അന്ന് മുതലാണ് വാവച്ചൻ വെറുക്കപ്പെട്ടവനായി മാറിയത്.
  ©മങ്ങാടൻ

 • nizichuzz 21w

  #malayam #malayalamstories
  ആത്മാവ്

  തണുത്തു  മരവിച്ച  കൈകൾ  വെള്ള  മൂടിയ  അവളുടെ  ശരീരം ഖുർആൻ  പാരായണം  കൊണ്ട്  നിറഞ്ഞു  നിൽക്കുന്ന  അന്തരീക്ഷം ...

  എന്നും  കൂടെ  ഉണ്ടെന്ന്  പറഞ്ഞു  എന്തിനാ  നീ എന്നെ  ഒറ്റ  നിമിഷം  കൊണ്ട്   വിട്ട്  പോയത് .....

  നിശബ്ദതതയ്ക്  അകത്തു  നിന്ന്  അവന്റെ  കാതിൽ  അവളുടെ  ശബ്‌ദം  ഉയർന്നു ..

  നീ  എന്നെ ഒരിക്കലെങ്കിലും  സ്നേഹിച്ചിരുന്നോ ?നീ എന്റെ  ആത്മാവാണ്  എന്ന്  പറഞ്ഞു  നടക്കുന്നത്  എന്ത്  കൊണ്ടാണെന്ന്  ഒരിക്കൽ  പോലും ചിന്തിച്ചിട്ടുണ്ടോ ?നിന്റെ  അരികിൽ  ഇരുന്ന്  കണ്ണ്  നിറയുന്നത്  ഒരിക്കൽ  പോലും  നീ അറിഞ്ഞിട്ടുണ്ടോ ?നിനക്ക്  ചുറ്റും  ഉള്ള  പല  മനുഷ്യരും  ഇതെല്ലാം  അറിയുമ്പോളും നീ  മാത്രം  ഒന്നും  അറിയുന്നില്ല ...ഇതിലും  വ്യക്തമായി ഞാൻ  എങ്ങനെ  കാണിച്ചു  തരണം  നീ എന്നെ സ്നേഹിച്ചിട്ടില്ലെന്ന് ...
  നിനെക്കെന്നെ മനസ്സിലാക്കാൻ  ഈ ജന്മം  കൊണ്ടാവില്ലെന്ന്  നീ തെളിയിച്ചു  തന്നു ....ഈ വെള്ള പുതച്ച  കൈകൾ  നീ ഒന്ന്  തുറന്ന്  നോക്കണം     ബ്ലേഡ്  കൊണ്ട് കോറിയ    ഒരുപാട്  വരകൾ  കാണാം..നിന്നെ വേദനിപ്പിക്കാതിരിക്കാൻ  ഞാൻ  എന്നെ  തന്നെ  വേദനിപ്പിച്ചു ...ഹൃദയത്തിലേറ്റ  മുറിവിന്റെ  പാതി  വേദന 

  Read More

  ആത്മാവ്

  പോലും  എന്റെ  ശരീരത്തിൽ  ഏറ്റില്ല ....നീ എന്നത്  എത്രമേൽ  പ്രിയപ്പെട്ടതായിരുന്നു ..മുന്നേ  നീ എന്നെ  എത്ര
  മാത്രം  സ്നേഹിച്ചിരുന്നു ...എന്നെ  കാണണം  എന്ന്  ഇങ്ങോട്ട്  കയറി  വാശി  പിടിക്കുമായിരുന്നു ...ഞാൻ  വിളിക്കാൻ  വൈകിയാൽ  ഇങ്ങോട്ട്  കാളും  മെസ്സേജുകൾ എത്തുമായിരുന്നു ...നിനക്കെന്നെ  മടുത്തുവോ?നിനക്കറിയാവോ നിനക്കൊന്നു വേദനയിക്കുമ്പോഴേക്  എന്റെ  ജീവൻ  പോകുന്നത്  പോലെ  ആയിരുന്നു.. നിന്നെ  എനിക്ക്  ജീവനാ ...ഈ ജന്മം  അല്ല  ഒരുകോടി  ജന്മം  ഉണ്ടെങ്കിലും  നിന്റെ  ആത്മാവിന്റെ  പാതി ആവാനാണ്  എനിക്കിഷ്ടം ..നിന്നോട്  കുറുമ്പ്  കാട്ടാനും  പിണങ്ങാനും  എന്നിട്ട്  ഒത്തിരി  സ്നേഹത്തോടെ  ഇണങ്ങാനും  മടിയിൽ  കിടത്തി തലോടി  ഉറക്കാനും  ഭക്ഷണം  വാരിത്തരാനും  അങ്ങനെ  അങ്ങനെ  ദുഖങ്ങളിലും  സന്തോഷങ്ങങ്ങളിലും  ചേർന്ന്  നിൽക്കാനും  തെറ്റുകളിൽ  നിന്ന്  പിന്തിരിപ്പിക്കാനും  ആണ് എനിക്കിഷ്ടം ......
  കാണുന്നവർക്ക്  മുന്നിൽ  പ്രണയം  ആണെന്ന്  തോന്നയേക്കാം  എന്നാൽ  അല്ല  പ്രണയത്തെ  വെല്ലുന്ന ബന്ധമുണ്ട്  സൗഹൃദങ്ങൾ  കൊണ്ട് ആത്മാവിൽ  തൊട്ട  ബന്ധം  അത്  കൊണ്ട്  തന്നെയാണ്  ഞാൻ  എന്നും  സ്വാർത്തയായി പോയത് ....

  തുടരും

 • the___saint__achayan 49w

  മൃതി

  എങ്ങോ എന്റെ മരണത്തിന് വേണ്ടിയുള്ള ചിത ഉയരുന്നു. കാലവും കാലനും എനിക്ക് ചുറ്റും തുടികൊട്ടി ആടുന്നു . ആടിതീർത്ത വേഷങ്ങൾ, ചെയ്ത പാപങ്ങൾ,ഞാൻ അഭിനയിച്ച് തീർത്ത മുഖങ്ങൾ, ഓരോന്നും എനിക്ക് ചുറ്റും മാഞ്ഞു മറയുന്നു .

  ഇന്ന് പാതി വെന്ത എന്റെ ഈ ഹൃദയത്തെ വീണ്ടും ചിതക്ക് വെച്ച് മരണത്തിന് മുൻപ് മരണം ഞാൻ വരിക്കും .
  കത്തി അമരുന്ന അതിന്റെ കറുത്ത പുകയിൽ ഞാൻ ചൂട്കായും . ഇംഗിതമായ എന്റെ മനസ്സിനെ ചരസ്സിൻ നീല പുക പോൽ അത് ത്രസിപ്പിക്കും

  കത്തി അമരുന്ന എന്റെ ചുടല കാക്കാൻ ചിതക്ക് വെക്കാത്ത എന്റെ പ്രെണയത്തിന്റെ മണമുള്ള നിന്റെ ഓർമകളെ ഞാൻ കാവലിരുത്തും കാലങ്ങൾക്കിപ്പുറം അവിടെ പനിനീർ പൂക്കൾ മൊട്ടിടും അങ്ങനെ മരണത്തിലും ഞാൻ മരിക്കാത്ത എന്റെ പ്രണയത്തെ കണ്ടെത്തും. അന്ന് കാലങ്ങൾക്കിപ്പുറം നിരന്നിരുന്ന് നിങ്ങൾ എന്റെ ഓർമകളെ മുറിച്ച് തിന്നും!
  ©the___saint__achayan

 • prakashinin 52w

  കാലാവസ്ഥ

  കാത്തിരുന്നു കിട്ടുന്ന ഈ മഴയും പിന്നെ വേനലും വസന്ത വർണ്ണരാജിയും ശീതവും ഒരു ആണ്ടിലെ മാറി മാറി വരുന്ന പ്രകൃതിയുടെ പ്രതിഭാസം. എന്നാലിതൊക്കെ ഈ പെണ്ണിന്റെ മുഖത്ത് ഒരു ദിവസംതന്നെ എത്ര പ്രാവശ്യം മിന്നിമറയുന്നു. ഉള്ളിലിരിക്കുന്ന സൂര്യന്റെ ലീലാവിലാസമല്ലാതെന്തു പറയാൻ?
  ©prakashinin

 • surjith 64w

  ചില മനുഷ്യര്ണ്ട്
  ആർക്കും അറിയാത്ത പാട്ട് പാടണോര്
  ആരും കേൾക്കാത്ത പാട്ട് പാടണോര്
  ആരും കേൾക്കാതെ പാട്ട് പാടണോര്
  ഓര്ടെ പാട്ടിന്ണ്ട് സംഗീതം
  താളമുണ്ട് ശ്രുതിയുണ്ട്
  വിധി ഓരൊട് കൊഞ്ഞനം കുത്തും
  കാലമവിടെ ഒരു നോക്കുകുത്തിയാം സാക്ഷിയാവും
  ഓര്ടെ പാട്ടിന്ണ്ട് സംഗീതം
  താളമുണ്ട് ശ്രുതിയുണ്ട്
  ©surjith

 • surjith 90w

  ബന്ധനം

  ബന്ധങ്ങളുടെ അസ്ഥിരത എന്നതിലുപരി ബന്ധനങ്ങളുടെ അസ്ഥിരത എന്ന വിഷയമാണ് നാം ചർച്ച ചെയ്യേണ്ടത്. ബന്ധങ്ങൾ ഒരു ഫാൻസി term മാത്രമാവുകയും ബന്ധനങ്ങൾ യഥാർത്ഥ്യത്തിന്റെ പ്രതിഫലനം മാത്രം ആണെന്ന തിരിചറിവിന്റെ ഉൾക്കൊള്ളൽ നമ്മുടെ പൊയ്മുഖങ്ങളുടെ വിള്ളലുകളിലേക്ക് വിരൽ ചൂണ്ടാൻ നമ്മെ പ്രാപ്തമാക്കുന്നു.
  ബന്ധങ്ങളുടെ വ്യാപ്തിലേക്ക് സഞ്ചരിക്കുമ്പോൾ സ്നേഹം ഒരു ബാധ്യതയാകുകയും സ്വാതന്ത്രം ഇണയെ കൈക്കലാക്കാൻ മാത്രമുള്ള ഒന്നായി മാറാനും കാരണം, വ്യാപ്തികളിൽ ബന്ധങ്ങൾ ഇല്ലാതാവുകയും മറിച്ച് ബന്ധനങ്ങൾ മാത്രമേ ഉണ്ടാകുന്നുള്ളൂ എന്നതുമാണ്. മറ്റൊരു വിധത്തിൽ പറയുകയാണേങ്കിൽ നമ്മൾ ഇല്ലാതാവുകയും ഞാനും നീയും മാത്രം അവശേഷിക്കുന്ന സ്ഥിതി.
  ഈ ബന്ധനങ്ങൾ നിസഹായനായ മനുഷ്യൻ കെട്ടി ഉയർത്തുന്ന ചിലന്തിവലകൾ മാത്രമാണ് എന്ന തിരിച്ചറിവ് നമ്മിൽ ഉയർന്നുവരേണ്ടവയാണ്. തെറ്റിദ്ധരിക്കരുത്, ചിലന്തിവലകൾ അപകടം നിറഞ്ഞെതല്ല എന്നതിന് അർദ്ധമില്ല!
  ....
  ബന്ധങ്ങൾ ഇല്ലാതാവുന്നു എന്ന വികാരപ്രസംഗങ്ങൾ ഇല്ലാതാവുകയും ബന്ധനങ്ങളുടെ ഭാണ്ഡകെട്ടുകൾ അഴിക്കാൻ നാം തയ്യാറാകുകയും ചെയ്യുമ്പോൾ പ്രകാശം ചെറുതായി നമ്മിലേക്ക് വീശിതുടങ്ങും.
  ©surjith

 • surjith 90w

  നിലനിൽപ്പിനു വേണ്ടി വ്യവസ്ഥിതിയെ അന്ധമായി പിൻതുടരേണ്ടി വരുന്ന ഗവേഷണവിദ്യാർത്ഥി സമൂഹത്തോടുള്ള പുഛത്തിലുപരി , തന്റെ സ്വത്വത്തെ വരെ പണയം വെച്ച് നാളെ പണയം വച്ച ഉരുപ്പടി തിരികെ ലഭിക്കുമെന്ന പ്രതീക്ഷകളുടെ maladaptive coping mechanism എന്ന ഭാരം പേറുന്ന ഒരോ കണ്ണുകളും നാളെ വ്യവസ്ഥിതിയെ കൂടുതൽ ശക്തമാക്കി സൂക്ഷിക്കാൻ പോകുന്നവയാണെന്ന ഭയം അലട്ടേണ്ടവ തന്നെയാണ്. ചോദ്യം ചെയ്യുന്നവരെ പുറത്താക്കുന്ന ഒരു ഭരണ കൂടവും ഭൃത്യന്മാരെ സൃഷ്ടിക്കുന്നതിൽ തൽപ്പരരാവുമെന്നതിൽ സംശയമില്ല. ഭൃത്യന്മാരുടെ സത്വത്തെ ഉന്മൂലനം ചെയ്യുക എന്നത് ജാതി, മത ഫ്യൂഡൽ വ്യവസ്ഥിതിയുടെ ഇഷ്ട വിനോദങ്ങളിൽ ഒന്നായിരിക്കതന്നെ, സ്വത്വമായി തീരുക എന്നതിലുപരി സ്വത്വത്തെ അറിയാൻ പോലും പറ്റാത്ത ഭൃത്യന്മാർ നാളത്തെ ഭരണകൂടമായി തീരുമെന്ന മാനസിക പOനങ്ങൾ ശരിവെക്കുകയും അപരനു വേണ്ടിയുള്ള സേവനം അതിന്റെ പരമലക്ഷ്യമായ അപരനും ഞാനുമൊന്ന് എന്ന തോന്നൽ പോയിട്ട് ,സ്വത്വത്തെ ചേർന്നു നിൽക്കുക എന്ന ആത്മിയതത്വം പോലും കുട്ടികൾക്ക് ഇന്ന് അന്യമായി പോകുന്നു.
  ©surjith

 • surjith 93w

  ... "ചുരുക്കിപ്പറഞ്ഞാൽ ലൗകിക ജീവിതത്തോട് അങ്ങേയറ്റം ആസകതനായ ഞാൻ അധ്യാത്മികതയുമായി കലശലായ പ്രണയത്തിലുമായിരുന്നു. ദൈവത്തെ ഒളിച്ചു പ്രണയിക്കുന്ന ചെകുത്താൻ!."

 • surjith 95w

  #ovvijayan #malayam
  ഇതു കർമ്മപരമ്പരയുടെ സ്നേഹരഹിതമായ കഥയാണ്. ഇതിൽ അകൽച്ചയും ദുഃഖവും മാത്രമേയുള്ളു.

  Read More

  "പണ്ടുപണ്ട്, ഓന്തുകൾക്കും മുമ്പ്, ദിനോസറുകൾക്കും മുമ്പ്, ഒരു സായാഹ്നത്തിൽ രണ്ടു ജീവബിന്ദുക്കൾ നടക്കാനിറങ്ങി. അസ്തമയത്തിലാറാടിനിന്ന ഒരു താഴ്വരയിലെത്തി.
  ഇതിന്‍റെ അപ്പുറം കാണണ്ടേ? ചെറിയ ബിന്ദു വലിയതിനോടു ചോദിച്ചു.
  പച്ചപിടിച്ച താഴ്വര, ഏട്ടത്തി പറഞ്ഞു. ഞാനിവിടെത്തന്നെ നില്‌ക്കട്ടെ.
  എനിയ്ക്കു പോകണം, അനുജത്തി പറഞ്ഞു.
  അവളുടെ മുമ്പിൽ കിടന്ന അനന്തപഥങ്ങളിലേയ്ക്ക് അനുജത്തി നോക്കി.
  നീ ചേച്ചിയെ മറക്കുമോ? ഏട്ടത്തി ചോദിച്ചു.
  മറക്കില്ല, അനുജത്തി പറഞ്ഞു.
  മറക്കും, ഏട്ടത്തി പറഞ്ഞു. ഇതു കർമ്മപരമ്പരയുടെ സ്നേഹരഹിതമായ കഥയാണ്. ഇതിൽ അകൽച്ചയും ദുഃഖവും മാത്രമേയുള്ളു.
  അനുജത്തി നടന്നകന്നു. അസ്തമയത്തിന്‍റെ താഴ്വരയിൽ ഏട്ടത്തി തനിച്ചു നിന്നു. പായൽക്കുരുന്നിൽനിന്ന് വീണ്ടുമവൾ വളർന്നു. അവൾ വലുതായി. വേരുകൾ പിതൃക്കളുടെ കിടപ്പറയിലേയ്ക്കിറങ്ങി. മൃതിയുടെ മുലപ്പാലു കുടിച്ച് ചില്ലകൾ പടർന്നു തിടംവെച്ചു. കണ്ണിൽ സുറുമയും കാലിൽ തണ്ടയുമിട്ട ഒരു പെൺകുട്ടി ചെതലിയുടെ താഴ്വരയിൽ പൂവിറുക്കാനെത്തി. അവിടെ തനിച്ചു നിന്ന ചമ്പകത്തിന്‍റെ ചില്ലയൊടിച്ചു പൂനുള്ളിയെടുത്തപ്പോൾ ചമ്പകം പറഞ്ഞു, അനുജത്തീ, നീയെന്നെ മറന്നുവല്ലോ...
  #Ovvijayan

 • arpana_ 100w

  #2
  ........
  അതിന്റിടയിൽ എനിക്കാവശ്യമുള്ള നാടൻ പശ ഒപ്പിച്ച് നോട്ടുബുക്കിൽ ചന്ദ്രയാൻ ആൽബവും തയാറാക്കി സ്കൂളിലേക്കുള്ള കുതിപ്പിന് സർവ്വസജ്ജയായി. കൃത്യസമയത്തു തന്നെ എന്നെയും ഇളയ ചെറിയ ഉപഗ്രഹത്തെയും സ്കുൾ ബസ്സിൽ ഘടിപ്പിച്ച് വിക്ഷേപിച്ച ചാരിതാർത്ഥ്യത്തിൽ മാതാജി വിശ്രമജീവിതത്തിലേക്ക് കടന്നു..
  അസംബളിയിലും സയൻസ് ക്ലബ് മീറ്റിങ്ങിലും ക്ലാസ് ടീച്ചറുടെ കൊച്ചുവർത്തമാനത്തിലും അമ്പിളിമാമൻ തന്നെ സ്റ്റാറ്... പത്രത്തിന്റെ മൂന്ന് താളുകൾ പകർന്ന നിലാവെളിച്ചം തലയിലുള്ളത്തിനാൽ ക്വിസ്സും ആൽബവുമെല്ലാം വിജയകരമായി... പകൽ പൗർണ്ണമി ഉദിച്ച ഒരു ദിവസം 2008

  ട്രിറ്ററിൽ മോദിയിട്ട അഭിനന്ദന ട്വീറ്റ് ISRO റീ ട്വീറ്റ് ചെയ്തതറിയിച്ചു കൊണ്ടുള്ള നോട്ടിഫിക്കേഷൻ ശബ്ദം കേട്ടാണ് ഓർമ്മകളിൽ നിന്ന് ഞെട്ടി ഉണർന്നത്.. ഉടനെ അതെടുത്ത് മൂന്നു വിരലുകൊണ്ടുള്ള ഒറ്റ തോണ്ടലിൽ ഗാലറിയിൽ ഒട്ടിച്ചു.. പിന്നെയും പല പല പേജുകളും സ്ക്രാൾ ചെയ്ത് വിരകിനടന്നു.. കിട്ടിയ ചിത്രങ്ങളൊക്കെ സ്ക്രീൻ ഷോട്ടാക്കി ഗാലറിയിൽ കൊണ്ടിട്ടു.. ഗൂഗിൽ അതെല്ലാം ചേർത്തൊട്ടിച്ചൊരു ആൽബമുണ്ടാക്കിതന്നു...2019

  ഒരു ചന്ദ്രയാൻ കാലം അകലെ നിന്ന് ഞങ്ങൾ രണ്ടു പേരും കൈ വീശി കാട്ടി ..
  ©arpana_vincent

 • anjootty 102w

  #malayam# Mirakee
  A true experience while night journey.

  Read More  രാത്രി യാത്രകൾക്ക് പ്രത്യേക ഫീലാണ്...
  നേർത്ത തണുപ്പും മിന്നി തിളങ്ങി നിൽക്കുന്ന കെട്ടിടങ്ങളും .... ബസ്സിന്റെ side സീറ്റും നല്ല മെലഡി സോങ്ങും...ഒരു മഴയും ഹാ... സൂപ്പർ ലഹരി...
  ലഹരി മൂത്ത ഞാൻ സ്റ്റാറ്റസ് ഇടാനായി പിക് എടുക്കാൻ ഒരുങ്ങി. ബസ് നിർത്തിയ വഴിയേ ശ്രമം തുടങ്ങി, പക്ഷേ എനിക്ക് അതിനു കഴിഞ്ഞില്ല..!ഒരു ദൃശ്യം എന്റെ കണ്ണിൽ ഉടക്കി. "മഴ കൊണ്ട് നിൽക്കുന്ന പശുവിനെ ഒരു തെരിവു മുത്തശ്ശി വാത്സല്യത്തോടെ തലോടുന്നു" എന്തൊക്കെയോ സംസാരിക്കുന്നു ...അവർ തമ്മിൽ എന്ത്തായിരിക്കും പറഞ്ഞുകാണുക?
  കറവ വറ്റിയതോടെ തൊഴുത്തിൽ നിന്നും ആട്ടിയോടിച്ചതും.. സ്നേഹത്തിന്റെ ഉറവ വറ്റിയശേഷം തെരുവിൽ തള്ളിയിട്ടു പോയ തും...!!!
  കറവ വറ്റിയ രണ്ട് അമ്മ പശുക്കൾ പിന്നെയും സംസാരിച്ചു കൊണ്ടേ ഇരുന്നു...തലോടലുകൾക്ക് മറുപടിയെന്നോണം അവൾ‌ സ്നേഹത്തോടെ മൂളുന്നുണ്ടായിരുന്നു..
  മനസ്സിൽ ഒരു നൂറായിരം തവണ ഞാൻ ആ ചിത്രം വരച്ചു കാണും ..
  Caption "A beautiful relationship between milked cows"
  ©anjootty

 • ___devi__ 121w

  വെളിച്ചത്തെ ഇരുട്ടിൽ തപ്പുന്നതുപോലെ
  പണ്ടേക്കു പണ്ടേ എന്നെ മറന്ന
  നിന്റെ മരിക്കാത്ത ഓർമകളിൽ
  നിന്നെ തേടി അലയുകയാണ് ഞാൻ ......
  ©___devi__

 • kunjji 132w

  സന്തോഷം

  ഒറ്റപെടലുകളിൽ സന്തോഷം കണ്ടെത്തലാണ് എറ്റവും വലിയ സന്തോഷം.
  ©kunjji

 • akshayathulasi 136w

  #malayam #അക്ഷയ_തുളസി

  Read More  വീണു കിട്ടിയ ദുഃഖങ്ങൾക്ക് പിന്നിൽ കണ്ണുനീരിന്റെ കുടചൂടി നടന്നു നീങ്ങിയപ്പോഴും ഉള്ളിന്റെ ഉള്ളിൽ ഒരു ഇത്തിരി സന്തോഷത്തിന്റെ പൂത്തിരി കത്തിച്ചു വയ്ക്കാൻ ഒരു ഇടം കാണും എന്നൊരു പഴ്മോഹം ഉടലെടുത്തിരുന്നൂ

 • autumn_sunset_poetry 140w

  Happy Birthday Prithviraj

  To my prince charming...Prithviraj
  A man i love most....
  A man who is ruling my heart....
  My dream, my passion
  Only mine!!!
  My favorite hero
  Prithviraj Sukumaran
  ©autumn_sunset_poetry