പലഹാരപ്പൊതിയുമായി വരുന്ന
അച്ഛനെ, വഴിക്കണ്ണുമായി
കാത്തിരിക്കുന്നൊരു
കുട്ടിയെപ്പോലെ
അവളും കാത്തിരിക്കാറുണ്ട്,
അവൾക്കേറെ പ്രിയപ്പെട്ട
കഥകളുമായെത്തുന്ന
അവനു വേണ്ടി..!
©rajina_pravin
#malayalamwritings
549 posts-
-
ഒരു phoenix പക്ഷിയായി മാറണം,
തന്റെ കത്തി എരിയുന്ന ചിതയിൽ നിന്നു വാനിലേക്കു പറന്നു ഉയരണം..
©chandhini_p_s -
jameelamk 9w
#malayalam #malayalamwritings #writersnetwork #mirakee
(ഈ കഥ സാങ്കല്പികം മാത്രമാണ്)
ചിന്താ ശകലങ്ങൾ - 25
മുഷ്താക്കിന്റെ മരണത്തിന് കാരണക്കാരനായ ഷുക്കൂറിനെ ക്രിസ്റ്റഫർ വധിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് ക്രിസ്റ്റഫറിനെ പിടികൂടിയത്.
ഷുക്കൂർ വെളിപ്പെടുത്തിയ രഹസ്യങ്ങളിൽ ഒന്ന്, ഇന്ത്യയുടെ പ്രതിരോധശക്തി വർദ്ധിപ്പിക്കുവാൻ വേണ്ടി വിദേശത്ത് നിന്ന് വാങ്ങിക്കൂട്ടിയ അതിനൂതന സാങ്കേതിക വിദ്യകൾ അടങ്ങിയ ആയുധങ്ങളിലും യുദ്ധവിമാനങ്ങളിലും എത്ര ദൂരത്ത് നിന്നായാലും അവ കണ്ട്രോൾ ചെയ്യാൻ കഴിയുന്ന റിമോട്ട് കണ്ട്രോൾ സിസ്റ്റം ആർക്കും കണ്ട് പിടിക്കാൻ കഴിയാത്ത രീതിയിൽ ഹൈഡ് ചെയ്ത് വെച്ചിട്ടുണ്ട്. ഇന്ത്യ യുദ്ധക്കളത്തിൽ നൂതന പടക്കോപ്പുകൾ നൽകുന്ന ആത്മ വിശ്വാസത്തിൽ മുന്നേറിക്കൊണ്ടിരിക്കവേ ഒരു വേള നിർണായകഘട്ട ത്തിൽ ഇവയെ ഇന്ത്യയെ തകർക്കുന്ന രീതിയിൽ ഉപയോഗിക്കുവാൻ കഴിയും. യുദ്ധവിമാനത്തെയും ആയുധങ്ങളെയും കണ്ട്രോൾ ചെയ്യുന്നത് വിദേശ രാജ്യമാണ് എന്ന് മനസ്സിലാക്കാൻ പോലും കഴിയില്ല.
ഷുക്കൂർ വെളിപ്പെടുത്തിയ രണ്ടാമത്തെ രഹസ്യം ആണ് ഇനി പറയാൻ പോകുന്നത്. അത് റിച്ചാർഡ് പറയും.
"ഇന്ത്യൻ പ്രതിരോധ സേനയുടെ കോൺഫിഡൻഷ്യൽ സൈറ്റ്സ് ഹാക്ക് ചെയ്ത് ഡാറ്റയിൽ ആൾട്ടറേഷൻ വരുത്തുകയുംടോപ്പ് സീക്രട്ട്സ് മുഷ്താക്കിന് കൈ മാറുകയും ചെയ്തതിനുള്ള പ്രതിഫലമായാണ് ഷോപ്പിംഗ് മാൾ എനിക്കും എലിസബത്തിനും നൽകിയത്."
"ഇനി മുഷ്താക്കി ന്റെ കൊലപാതകവുമായി ഷുക്കൂർ പറഞ്ഞു നിർത്തിയതിൽ നിന്നും കുറച്ചുകൂടി വെളിപ്പെടുത്താനുണ്ട് ഇബ്റാഹീം സാറിന്. അത് എന്താണെന്ന് നോക്കാം""മുഷ്താക്കിന്റെ മരണത്തിന് കാരണമായ ബുള്ളറ്റ് മുഷ്താക്കിന്റെ ഗണ്ണിൽ ഉള്ള ടൈപ്പ് ബുള്ളറ്റ് അല്ലായിരുന്നു. എലിസബത്തിന്റെ വീട്ടിൽ നടത്തിയ തിരച്ചിലിൽ ഗൺ കണ്ടെത്താനും കഴിഞ്ഞു. ബാക്കി കാര്യങ്ങൾ എലിസബത്ത് പറയും."
"അന്ന് മുഷ്താക്കിനെ കാണാൻ വന്ന ഞാൻ ഷുക്കൂറിന്റെയും മുഷ്താക്കിന്റെയും സംസാരം കേൾക്കാനിടയാവുകയും ഗണ്ണിന് വേണ്ടിയുള്ള മൽ പിടുത്തം തുടങ്ങിയപ്പോൾ ഷുക്കൂറിനെ ഷൂട്ട് ചെയ്തത് അബദ്ധത്തിൽ മുഷ്താക്കിന് കൊള്ളു കയായിരുന്നു."
ഇതോടെ മുഷ്താക്ക് കൊലപാതക കേസിന്റെ ഫയൽ ക്ളോസ് ചെയ്യുകയാണ്. ഇനി ഷുക്കൂർ സംസാരിക്കും"
"വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നതിന് പകരം പ്രതിരോധ സംവിധാനം സ്വയം പര്യാപ്തമാക്കുകയാണ് വേണ്ടത്.
ശത്രുവും മിത്രവും സ്ഥായി ആയിരിക്കില്ല എന്ന ആപ്ത വാക്യം ഇവിടെ പ്രസക്തം ആണ്. മതത്തിനും രാഷ്ട്രീയത്തിനും കോർപ്പറേറ്റുകൾക്കും വേണ്ടി രാജ്യത്തെ കുരുതിക്കളമാക്കുകയല്ല വേണ്ടത് രാജ്യത്തിന്റെ പുരോഗതിക്കായി സുരക്ഷയ്ക്കായി സമാധാനം നിറഞ്ഞ അന്തരീക്ഷം പടുത്തുയർത്തുകയാണ് വേണ്ടത്."
(അവസാനിച്ചു)
©jameelamk
08-02-2021 -
അപരിചിതരോട്
എനിക്ക് നിങ്ങളെ ഇഷ്ടമാണ്,
നമ്മൾ അപരിചിതരാണെങ്കിലും
ഇഷ്ടമാണ്;
നിങ്ങളെ ഇഷ്ടപ്പെടാൻ,
നിങ്ങളോട് അത്ഭുതം തോന്നാൻ,
നിങ്ങളെ പ്രശംസിക്കാൻ,
എന്തെങ്കിലുമെല്ലാം നിങ്ങളിൽ
ഉണ്ടാകുമെന്നെനിക്കുറപ്പാണ്;
നിങ്ങളിൽ വെറുക്കാൻ വല്ലതുമുണ്ടോ
എന്നതെന്റെ വിഷയമല്ല,
വെറുക്കുക എന്റെ രീതിയുമല്ല;
വെറുത്തപ്പോഴൊക്കെയും ഞാൻ
ഞാനല്ലാതായിട്ടുണ്ട്,
ഇഷ്ടപ്പെടുമ്പോഴാണ് എനിക്കെന്നെ
ഇഷ്ടമാവുന്നതും;
ഞാൻ പരിപൂർണ്ണനാവുമ്പോഴല്ലേ
നിങ്ങളിൽ എനിക്ക്
അപൂർണ്ണത തിരയാനാകൂ,
ഞാൻ പരിപൂർണ്ണനല്ല.
© വൈശാഖ് വെങ്കിലോട് -
maalini 12w
"അടുത്തെവിടെയോ ഒരു കടലിരമ്പുന്നുണ്ട്. ഏതോ പാട്ട് പോലെ, വരികൾ തീർന്നിട്ടുമങ്ങനെ, കാലം പെയ്തു വീഴുന്നുണ്ട്.. ഒറ്റയായിരിക്കുമ്പോൾ മാത്രം ഒരു കാട് എന്നിലേക്കങ്ങിറങ്ങുന്നുണ്ട്.. 'ഈ ഒരു നിമിഷത്തിൽ,ഞാനുണ്ട് ' എന്ന തോന്നലാണിപ്പോൾ... ഈ സാങ്കല്പികതയുടെ മറുപുറത്ത് വായനക്കാരനായി ഞാൻ മാത്രം...!
നോക്കൂ,
ചിന്തകളുടെ ശവപ്പറമ്പിനടുത്ത് അതി മനോഹരമായൊരു കടലുണ്ട്. തീരാവസന്തവും പേറി അവരെന്നെ ഇടക്ക് വന്നു തൊടാറുണ്ട്. ഓരോ തിരയും തലക്കെട്ടില്ലാത്ത കഥകളാണ്. അവ ശാന്തമായി ഓരോന്നും പറഞ്ഞു വെക്കുന്നു. പിന്നെ തീവ്രാഭിലാഷങ്ങളെ, എനിക്ക് സമ്മാനിച്ച് തിരിച്ചിറങ്ങുന്നു;പതിവുപോലെ.
ഉള്ളിലൊരു കടലിരമ്പുമ്പോഴൊക്കെ എന്നിലാ വസന്തം വന്ന് പൂക്കാറുണ്ട്..! മുടി നിറയെ നിശാഗന്ധിപ്പടരുകയാണെന്ന് തോന്നാറുണ്ട്. തിരിച്ചിറക്കങ്ങളിൽ ഒന്നോ രണ്ടോ പാതിരാപ്പൂക്കളിറുത്തുവെക്കാറുമുണ്ട്. ഒടുവിൽ ഞാനെന്ന സങ്കല്പത്തിൻ്റെ അടിവേരിലേക്കുരുമ്മി പതിയെ....വളരെ പതിയെ, അഭിലാഷങ്ങളിലേക്കൊരു മുത്തം ബാക്കിവെച്ച്, വീണ്ടും കടലിലേക്ക്...! ആഹ്... ഉള്ളിലൊരു കടലിരമ്പുന്നുണ്ട്....!"
ഞാൻ നിന്നിൽ നിന്നും ഇനി ഒരു വസന്തം കൂടി കടമെടുക്കുകയാണ്. തിരിച്ചടവുകളില്ലാത്ത ഏതോ സങ്കല്പത്തിൻ്റെ ഇടനാഴികളിൽ വെച്ച് നമ്മളിനിയും കാണുമെന്ന പ്രതീക്ഷയോടെ...
ഉള്ളടക്കങ്ങളിലെ ഇരമ്പങ്ങളിലേക്ക്... വീണ്ടും!
#malayalam #malayalamwritings #malayalamquotes"ഉള്ളിലൊരു കടലിരമ്പുമ്പോഴൊക്കെ എന്നിലാ വസന്തം വന്ന് പൂക്കാറുണ്ട്..!"
©maalini -
??
എന്തെല്ലാ...??
©incompletepoem -
തോൽക്കില്ല
ചുറ്റുമുള്ള ആയിരംപേർ
'വിട്ടുകളഞ്ഞേക്ക്, അത് നടക്കില്ല '
എന്ന് പറയുമ്പോ പതറാതെ
'എന്നാ പിന്നെ നടത്തീട്ട് തന്നെ കാര്യം '
എന്ന് മന്ത്രിക്കുന്ന മനസ്സുള്ളടത്തോളം
നമ്മൾ തോൽക്കില്ല..
തോൽപിക്കാനുമാവില്ല..
©incompletepoem -
incompletepoem 14w
#മലയാളം#malayalam#malayalmwriters#malayalamwritings#mirakee
വന്ന നാൾവഴികൾ ഓർക്കപ്പെടേണ്ട നമ്മൾ..ഞാൻ
പലകുറി ജീവിതത്തിന്റെ പലഘട്ടങ്ങളിൽ തോറ്റുപോയ എന്നെ ആരും ഓർത്തില്ല..
ഇടക്കെപ്പോഴോ വിജയവഴിയിൽ യാത്ര തുടർന്നപ്പോൾ കരോഘോഷം മുഴക്കാനും അഭിനന്ദിക്കാനും അവർ ഓടിയെത്തി, അവരുടെ ചിന്തകളിൽ ഞാൻ നിറഞ്ഞുനിന്നു... ഏവരും എന്നെയോർത്തു..
ആരും ഓർക്കാത്ത ആ പഴയ എന്നെ ഞാൻ എന്നും ഓർക്കാറുണ്ട്.. അവിടെയാണ് ഞാൻ തനിച്ചിരുന്നത്,ഞാൻ എന്നെ തിരിച്ചറിഞ്ഞത് ,
അതെ അവിടെ നിന്നാണ് ഞാൻ ജീവിതവിജയത്തിലേക്ക് ഓടികയറിയതും ❤️
©incompletepoem -
jameelamk 14w
#chinthashakalangal #malayalam #malayalamwritings #writersnetwork #mirakee #mirakeewriters #keralam #kavitha
ചിന്താ ശകലങ്ങൾ - 23
"അലറി വിളിച്ചു
ഉയർന്നു പൊങ്ങി
പിന്നെ തിരതല്ലി വീഴുന്നതഴിമുഖത്തിൻ
ഒരു മുഖം
താളത്തിൽ ഒഴുകി
തീരത്തെ പുൽകി
കിന്നാരമോതുന്ന-
തഴിമുഖത്തിൻ
മറുമുഖം
മനുഷ്യാ നിൻ
മുഖം ഏത്
മുഖം ഏത്
പൊയ്മുഖമേത്"
മറ്റാർക്കോ വേണ്ടി റിച്ചാർഡ് എലിസബത്ത് ദമ്പതികൾ ചെയ്ത സേവനത്തിന്റെ പ്രതിഫലമായി ഇൻഡ്യയിലെ പ്രധാന നഗരത്തിലെ കോടികൾ വില മതിക്കുന്ന ഷോപ്പിങ് കോംപ്ലെക്സ് അവരുടെ പേരിൽ രജിസ്റ്റർ ചെയ്തതിന്റെ ഡോക്യുമന്റ് വാങ്ങുന്നതിന് വേണ്ടിയും മറ്റെന്തോ ഹൈ ലീ കോൺഫിഡൻഷ്യൽ ഡിസ്കഷനും വേണ്ടിയായിരുന്നു അന്ന് എലിസബത്ത് മുഷ്താക്കിന്റെ റൂമിൽ വന്നത്. ആർക്കും സംശയം തോന്നാതിരിക്കാനാണ് ഷുക്കൂറിനെക്കൊണ്ട് തന്നെ മുഷ്താക്കിന്റെ റൂമിൽ വരാനുള്ള സാഹചര്യം ഉണ്ടാക്കിയത്. മുഷ്താക്ക് തിരിച്ചെത്തും മുമ്പ് ഇത്രയും വലിയ തുകയുടെ പ്രതിഫലം നൽകാൻ അവര് ചെയ്ത സേവനം എന്താണെന്നറിയാനായ് ഓരോ മെയിലും തിടുക്കത്തിൽ ഓപ്പൺ ചെയ്തു നോക്കുമ്പോഴാണ് പിൻ കഴുത്തിൽ തണുത്ത സ്പർശനം. തല തിരിച്ചു നോക്കാൻ ശ്രമിച്ചപ്പോൾ ഗൺ കഴുത്തിലേക്ക് കൂടുതൽ അമർത്തിപ്പിടിച്ചു ശാന്തത കൈവിടാതെ മുഷ്താക്ക് പറഞ്ഞു
"നീ എന്റെ രഹസ്യങ്ങളൊക്കെ കണ്ടുപിടിച്ചല്ലേ, ഇനി നീ ജീവിച്ചിരിക്കുന്നത് പ്രശ്നമാണ്"
ഷുക്കൂർ നിരായുധനാണ് എന്ന ധൈര്യത്തിലായിരിക്കണം അദ്ദേഹം ഷൂട്ട് ചെയ്യാതെ ഷുക്കൂറിന് അഭിമുഖമായി നിന്നു.
"സർ, എനിക്കൊരു രഹസ്യവും അറിയില്ല. എന്നെ ഒന്നും ചെയ്യല്ലേ സർ"
എന്ന് പറഞ്ഞ ഷുക്കൂറിന് നേരെ വീണ്ടും ഗൺ ഉയർത്തിയ മുഷ്ത്താക്കിന്റെ ശ്രദ്ധ മോണിറ്ററിലാണെന്ന് കണ്ട ഷുക്കൂർ മുഷ്ത്താക്കിന്റെ കൈതണ്ടയിൽ കേറി പിടിച്ചു. പിടിവലിക്കിടയിൽ എങ്ങിനെയോ മുഷ്ത്താക്കിന്റെ കയ്യിൽ നിന്ന് തന്നെ മുഷ്ത്താക്കിന് വെടിയേറ്റു.പരിഭ്രാന്തനായ ഷുക്കൂർ ലാപ്ടോപ്പ് എടുത്ത് കൊണ്ട് ഫ്ളാറ്റിന്റെ പിറക് വശത്ത് കൂടിയുള്ള ഷോട്ട് കട്ട് വഴിയിലൂടെ രക്ഷപ്പെട്ടു. അവിടെ സിസി ടീവി ഇല്ലാത്തതിനാൽ ഷുക്കൂർ മുഷ്താക്കിന്റെ റൂമിൽ വന്ന്പോയ കാര്യം പോലീസിന്റെ ശ്രദ്ധയിൽപെട്ടില്ല.
തന്റെ റൂമിൽ എത്തിയ ഷുക്കൂർ എന്ന ഞാൻ ആരോടും ഇക്കാര്യങ്ങൾ പറഞ്ഞിരുന്നില്ലെങ്കിലും അജ്ഞാതരായ ആരോ എന്നെ പിന്തുടരുന്നുണ്ടായിരുന്നു. ഞാൻ ഒളിവിലിരുന്നാണ് ഇത്രയും പറഞ്ഞത്. അവരെന്നെ കണ്ടുപിടിച്ചു കഴിഞ്ഞെന്ന് തോന്നുന്നു. വധിക്കപ്പെട്ടില്ലെങ്കിൽ ബാക്കി പിന്നെ പറയാം.
സോഷ്യൽ മീഡിയയിലെ ദി കർട്ടൻ റൈസറിന്റെ പോസ്റ്റ് അവിടെ തീർന്നു.
(തുടരും)
©jameelamk
04-01-2021 -
ഒരാൾ നമ്മെ എത്ര തവണ ഓർക്കുന്നു എന്നതിലല്ല കാര്യം..
മറിച്ച് എത്ര തവണ സന്തോഷത്തോടെ ഓർക്കുന്നു എന്നതിലാണ് കാര്യം.
©incompletepoem -
പ്രബുദ്ധർ
പ്രബുദ്ധരുടെ വിദ്യാഭ്യാസ മികവ്
സർട്ടിഫിക്കറ്റുകളിലും,
റാങ്ക് ലിസ്റ്റുകളിലും തിളങ്ങി,
ജീവിതങ്ങളിലും, മൂല്യങ്ങളിലും,
കാഴ്ചപ്പാടുകളിലും തിരിച്ചറിവുകളിലും,
മനുഷ്യത്വ നീതി ബോധങ്ങളിലും
കുത്തനെ കൂപ്പു കുത്തി നിലം പതിച്ചു;
വിശന്ന് മോഷ്ടിച്ചവനെ
അടിച്ചു കൊന്നും,
കടപ്പെട്ടവനെ തെരുവിലേക്ക്
വലിച്ചെറിഞ്ഞും,
തെറ്റ് ചെയ്തവനെ ജീവിക്കാൻ
ആകാത്ത വിധം കല്ലെറിഞ്ഞും,
മത്സരങ്ങളിൽ ജയിക്കാൻ
വേണ്ടി മാത്രം ബാല്യങ്ങളെ
താങ്ങാനാകാത്ത സമർദ്ദങ്ങൾ
നൽകി മാനസികമായി
തളർന്ന മനുഷ്യരെ വാർത്തെടുത്തും,
പ്രബുദ്ധർ തങ്ങളുടെ കുഞ്ഞു കുളത്തിൽ
വെളിച്ചം കാണാതെ അഭിമാനിച്ചു പോന്നു.
© വൈശാഖ് വെങ്കിലോട് -
മായാതെ
പുതുവർഷം, പുതിയ തീരുമാനങ്ങൾ, പുതിയ ചിന്തകൾ..
ഇല്ലല്ല, ചിന്തകൾ മാറുന്നില്ല മായുന്നുമില്ല.. അതേപടി കിടപ്പുണ്ട് കാലങ്ങളായി ഉണങ്ങാതെ..!!!!
കലണ്ടറും ദിനങ്ങളും മാറുന്നു ചിലതൊക്കെ അങ്ങിനെ നിൽപ്പൂ മായാതെ മനസ്സിൻ മാരീചികയിൽ
©incomplete poem -
jameelamk 15w
#chinthashakalangal #malayalam #malayalamwritings #writersnetwork #mirakee #mirakeewriters #keralam #kadha
ചിന്താ ശകലങ്ങൾ - 22
"നയന മനോഹരം
എന്നതല്ല മുഖ്യം
മനം മനോഹരം
എന്നതല്ലോ മുഖ്യം
നേരിന്റെ മറയിൽ
നെറികേട്കാട്ടി
നെറികെട്ടതൊക്കെയും
നേടീയെടുക്കും
നെറികെട്ടവരല്ലയോ
നാടിന്ന് ശാപം"
ഇബ്റാഹീം സാറിനോട് ഷുക്കൂറിന് പറയാൻ കഴിയാതെ പോയ കാര്യങ്ങളാണ് ഇനി പറയാൻ പോകുന്നത്.
മുഷ്താക്ക് വധിക്കപ്പെടുന്നതിന്റെ തലേ ദിവസം അദ്ദേഹം ഷുക്കൂറിനെ വിളിച്ച് എത്രയും പെട്ടനെ കമ്പനിയിലേക്ക് തിരിച്ചെത്തണം എന്ന് ആവശ്യപ്പെട്ടത് പ്രകാരം പിറ്റേന്ന് രാവിലെ തന്നെ ഷുക്കൂർ തിരിച്ചെത്തി. മുഷ്താക്കിന്റെ ഫ്ളാറ്റിന്റെ മുന്നിലെത്താറായപ്പോൾ തിരിച്ചെത്തി എന്നറിയിക്കാനായി മുഷ്താക്കിനെ വിളിച്ചപ്പോൾ അദ്ദേഹത്തിന്റെ
റൂമിലേക്ക് വരാനായി ആവശ്യപ്പെട്ടു.
ഒരു അർജൻറ് വർക്ക് ചെയ്യുന്നതിനിടെ ലാപ്ടോപ്പ് സ്റ്റക്ക് ആയിപ്പോയെന്നും ഓഫാക്കി ഓൺ ചെയ്താൽ സാധാരണ ശരിയാകാറുണ്ടെന്നും പക്ഷെ ഇപ്പോൾ ശരിയാകുന്നില്ല അത് റെഡിയാക്കി കൊടുക്കുവാൻ ആവശ്യപ്പെട്ടത് പ്രകാരം ഷുക്കൂർ ലാപ്ടോപ്പ് പ്രോബ്ലം സോൾവ് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ മുഷ്താക്കിന് ഒരു കാൾ വന്നു.ഇപ്പോൾ തന്നെ തിരിച്ചുവരാം എന്ന് പറഞ്ഞുകൊണ്ട് ഒരു കവറും എടുത്ത്കൊണ്ട് മുഷ്താക്ക് പുറത്തേക്ക് പോയി. പെട്ടനെ തന്നെ ലാപ്പ്ടോപ്പ് വർക്കിങ് കണ്ടീഷനിൽ ആയി. ബാൽക്കണിയിൽ പോയി നോക്കിയപ്പോൾ മുഷ്താക്ക് ഒരു കാറിൽ കയറി പോകുന്നത് കണ്ടു.
ഇടക്കിടക്ക് സ്റ്റക്കായി പോകുന്നുണ്ടോ എന്നറിയാൻ ലാപ്പിൽ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്നതിനായി തന്റെ മെയിൽ ചെക്ക് ചെയ്യാം എന്ന് കരുതി ഷുക്കൂർ ലോഗിൻ ചെയ്യാൻ നോക്കിയപ്പോൾ ഓപ്പണായി കിടക്കുന്ന മുഷ്താക്കിന്റെ മെയിലുകൾ കണ്ടു. വെറുതെ ഒന്ന് നോക്കിയപ്പോൾ കണ്ണുടക്കിയത് എലിസബത്തിന്റെ ഭർത്താവ് റിച്ചാർഡിന്റെയും എലിസബത്തിന്റെയും ഈമെയിൽ ഐഡി യിൽ നിന്നുള്ള മെയിലുകളിൽ.
ഇവർ പരസ്പരം അറിയുമെങ്കിൽ പിന്നെന്തിന് 1000 ദിർഹംസ് കടം വാങ്ങിയ വേളയിൽ പരിചയ ഭാവം കാണിക്കാതിരുന്നത് എന്നോർത്ത് ആ മെയിൽ ഓപ്പൺ ചെയ്തു നോക്കിയപ്പോൾ മനസ്സിലായ കാര്യങ്ങൾ വിശ്വസിക്കാൻ പ്രയാസമുള്ള സത്യങ്ങൾ ആയിരുന്നു.
അശരണർക്ക് ആശ്വാസം ആയിരുന്ന മുഷ്താക്കിന്റെ മറ്റൊരു മുഖം അനാവൃതം ആവുകയായിരുന്നു.
(തുടരും)
©jameelamk
28.12.2020 -
പ്രാണൻ
പ്രണയത്തെ പ്രാണന്റെ പതിയായി കാണുമ്പോഴല്ല.. മറിച്ച്,
പ്രാണനായിതന്നെ കാണുമ്പോഴാണ് പ്രണയകാവ്യം രചിക്കപ്പെടുന്നത്..
©incompletepoem -
ചെറുചെടി
'തോറ്റു കൊടുക്കില്ല' എന്ന ചെടിയുടെ വിത്ത് മനസ്സിന്റെ അടിത്തട്ടിൽ പാകി,
ദിനവും വെള്ളമൊഴിച്ചു ശ്രദ്ധയോടെ വളർത്തിയാൽ പിന്നെ
'വിജയിക്കാതിരിക്കാൻ' നമുക്കാവില്ല..
©incompletepoem -
നിന്നെയെന്തിനാണ് ഞാനിങ്ങനെ
വരികളിൽ ചേർത്ത് വെയ്ക്കുന്നതെന്നല്ലേ..?
അതിനെനിക്കൊരുത്തരമേയുള്ളൂ...
ഹൃദയത്തിൽ ചേർത്ത് വെച്ചതിനെയെല്ലാം,
വരികളിൽ ചേർത്ത് വെച്ചാണെനിക്ക് ശീലം.
അത്ര മാത്രം.!
©Rajina Pravin -
jameelamk 16w
ചിന്താ ശകലങ്ങൾ - 21
പോക്കു വെയിലിൻ അരുണ കിരണങ്ങൾ ആവാഹിച്ചെടുത്തെന്നോണം കനക വർണ്ണമാർന്ന പഴുത്ത് തുടുത്ത ഈന്തപ്പഴക്കുലകളെ ജനൽ വഴി സാകുതം വീക്ഷിച്ചുകൊണ്ടിരിക്കവേ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഇബ്രാഹീം സാറിന്റെ കാബിനിൽ നിന്നും ഇറങ്ങി പോകുന്ന ഷുക്കൂറിനെ കണ്ട് ഹാഫീസ് ഇബ്രാഹിം സാറിന്റടുത്തെത്തി
"സർ, കൊല്ലപ്പെട്ട മുഷ്ത്താക്കിന്റെ കമ്പനിയിൽ വർക്ക് ചെയ്യുന്ന ഷുക്കൂറല്ലേ ആ പോയത്?"
"യെസ്. എന്റെ പരിചയക്കാരനും കൂടിയാണ്. എന്റെ ലാപ്ടോപ്പ് കേടായിട്ടുണ്ട്. അതിന്റെ റിപ്പയറിങ്ങിനായ് വൈകീട്ട് എന്റെ റൂമിലേക്ക് വരാൻ പറഞ്ഞു."
അന്ന് രാത്രി ഇബ്റാഹീം സാറിന്റെ റൂമിൽ ഷുക്കൂർ എത്തിയപ്പോൾ കണ്ടത് തലപൊട്ടി ചോരയിൽ മുങ്ങി കിടക്കുന്ന ഇബ്രാഹീമിനെ ആയിരുന്നു. സാറിനെ കോരിയെടുത്ത് കാറിൽ കിടത്തി ഹോസ്പിറ്റലിൽ എത്തിച്ചു. ഡോക്ടർ ഇബ്റാഹീം സാറിന്റെ സുഹൃത്തായതിനാൽ കാര്യങ്ങൾ എളുപ്പം ആയി. പോലീസ് ഓഫീസേഴ്സ് ഹോസ്പിറ്റലിൽ ഓടിയെത്തി. ഷുക്കൂറിന്റെ അഡ്രസ്സും കോണ്ടാക്ട് നമ്പറും വാങ്ങി ആവശ്യം വന്നാൽ വീണ്ടും വിളിപ്പിക്കും ഇപ്പോൾ പോയ്ക്കൊള്ളു എന്ന് പറഞ്ഞതിനാൽ തിരികെ പോരുന്നതിനിടയിൽ ഇബ്റാഹീംസാറിനോട് സംസാരിക്കാനും പറ്റിയില്ല കൊടുക്കാനായി കൊണ്ടുവന്ന പെൻ ഡ്രൈവ് അദ്ദേഹത്തിന് കൊടുക്കാനും കഴിഞ്ഞില്ലല്ലോ എന്നോർത്തുകൊണ്ടു കീശയിൽ തപ്പിയപ്പോഴാണ് ഇതിനിടയിൽ എവിടേയോ പെൻ ഡ്രൈവ് നഷ്ടപ്പെട്ടുപോയി എന്ന് മനസ്സിലായത്. അവിടം മുഴുവനും തിരഞ്ഞെങ്കിലും പെൻ ഡ്രൈവ് വീണ്ടെടുക്കാൻ കഴിഞ്ഞില്ല. ഷുക്കൂർ പിന്നീട് കേട്ടത് മുഷ്താക്ക് വധം അന്വേഷിക്കുന്ന ഇബ്റാഹീം വധിക്കപ്പെട്ടെന്നും അന്വേഷണത്തിന് വിഘാതമാവാതിരിക്കാൻ കൂടുതൽ വിവരങ്ങൾ പുറത്ത് വിടുന്നില്ല എന്ന ന്യൂസും ആയിരുന്നു.
(തുടരും)
20.12.2020
#malayalam #malayalamwritings #writersnetwork #chinthashakalangalചിന്താ ശകലങ്ങൾ - 21
കൂട്ടിക്കിഴിച്ചും
ഹരിച്ചും ഗുണിച്ചും
ചെയ്തിടും കർമ്മം
ഫലപ്രാപ്തി കാണാൻ
വില്ലനായീടരുത്
വിധിയെന്ന് പഴമൊഴി
©jameelamk -
എന്റെ തൂലികയ്ക്കെന്നുമേറെയിഷ്ടം,
നിന്റെ പ്രണയത്തെക്കുറിച്ചെഴുതാനാണ്.
എങ്കിലും, നിന്റെ പ്രണയത്തെ വർണ്ണിക്കാൻ വാക്കുകൾ കിട്ടാതെയെന്റെ തൂലികയിനിയും ചലനമറ്റു നിൽപ്പാണ്.
ഒടുവിലായ് തൂലിക രണ്ട് വാക്ക് മാത്രം കുറിച്ചിടുന്നു...
നീലാകാശം,നീലക്കടൽ..!
©Rajina Pravin -
വോട്ട്
വോട്ട് വോട്ട് വോട്ട്
വോട്ട് തേടും കാലം
നാട്ടുകാരെ വോട്ടിനാൽ
ജയിക്കണം ഭരിക്കണം
ഭരിച്ചിടാൻ ജയിക്കണം
കൊറോണ വന്ന കാലം
പഞ്ഞം ഏറും കാലം
പഷ്ണി അകറ്റീടുവാനായ്
അന്നം തന്നതോർക്കണം
റേഷനൊപ്പം കിറ്റ് തന്നതോർക്കണം
ആര് തന്നെന്നോർക്കണം
കേന്ദ്രം വിറ്റൊഴിക്കുവാൻ ശ്രമിച്ച
പൊതുമുതലോ ഏറ്റെടുത്തു
വിജയമാക്കി ലാഭമാക്കി
നാട്ട്കാർക്ക് നേട്ടമാക്കി
ഓർത്തിടേണം നിങ്ങളിത്
വോട്ട് ചെയ്യും നേരം
ചേർത്തിടേണം നിങ്ങൾക്കൊപ്പം നിങ്ങളുടെ വോട്ടിനാൽ
നിങ്ങളുടെ വോട്ടിനാൽ
വില കുതിച്ചുയർന്ന ഗ്യാസിൻ
സബ്സിഡിയോ കേൻസലായി
കേൻസലാക്കി
സബ്സിഡി
പൊതുമുതലോ വിറ്റൊഴിച്ചു
സ്വകാര്യവത്ക്കരിച്ചതും
ഉയർന്നുയർന്നു ഉയർന്നു വരും നികുതിയിൽ അതൃപ്തരെങ്കിൽ
വിലകളിൽ അതൃപ്തരെങ്കിൽ
സ്വേച്ഛാധിപത്യ നിയമങ്ങളിൽ
അതൃപ്തരാണ് നിങ്ങളെങ്കിൽ
ഓർത്തിടേണം നിങ്ങളിത്
വോട്ട് ചെയ്യും നേരം
തിരുത്തിടേണം
നിങ്ങളവരെ നിങ്ങളുടെ വോട്ടിനാൽ
നിങ്ങളുടെ വോട്ടിനാൽ
നിങ്ങളുടേ...വോ...ട്ടി...നാ....ൽ
©jameelamk -
നിന്നെകുറിച്ചുള്ള പകൽ സ്വപ്നങ്ങൾ എന്റെ അസ്തിത്വത്തിന്റെ ഭ്രാന്തമായ സംഘർഷത്തെ ആകർഷകമാക്കുന്നു !!
എങ്കിലും ഹൃദയത്തിന്റെ കറുപ്പിൽ എല്ലായ്പ്പോഴും ഒരു ചെറിയ സ്നേഹം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു . നമ്മുടെ ഹൃദയത്തിന് കീഴടങ്ങിയ ഒരാളെ സ്നേഹിക്കാൻ. ആത്മാക്കൾ എല്ലായ്പ്പോഴും ഒരേ താളത്തിൽ നൃത്തം ചെയ്യുമ്പോൾ എങ്ങനെ നമുക്ക് അപരിചിതരാകാൻ കഴിയും. നമ്മുടെ ഹൃദയത്തിലെ ചരടുകൾ പരസ്പരം കുടുങ്ങുമ്പോൾ, നിന്റെ ഒരു ഭാഗം എന്നിൽ വസിക്കും. എന്നിലെ ഒരു ഭാഗം നിന്നിലും.
©the___saint__achayan