#malayalamwriting

71 posts
 • devikasethumadhavan 6w

  ഞാൻ മരണം ആണെന്ന് അറിഞ്ഞാൽ നീ എന്നെ ഇതുപോലെ പ്രണയിക്കുമോ?
  നീ എന്നിലേക്ക് അടുക്കുന്ന നിമിഷങ്ങൾ ഒക്കെയും കൊഴിഞ്ഞു പോകുന്ന ഇതളുകൾ പോലെ ഭാരം ഇല്ലാതെ പറന്നു നടക്കും. നീ കാണുന്ന ചില സ്വപ്നങ്ങൾ പോലെ. എന്റെ മനസ്സിന് ചിലപ്പോൾ ചിലങ്കയുടെ ശബ്ദമാണ്. കിലുങ്ങി കിലുങ്ങി എന്തിനോടോ ഉള്ള ഭ്രമം തീർക്കാൻ ആടി തിമർക്കുന്നത് കാണാം. ഉള്ളിൽ അഗ്നിയുടെ ചൂട് കൊണ്ട് വലിഞ്ഞു പോയ ജീവ നാഡികൾ എന്നോ വറ്റിയ മഷിയുടെ മണം പിടിച്ചു...
  ഇതെല്ലാം എന്റെ സ്ഥിരത ഇല്ലാത്ത മനസ്സിന്റെ പ്രതിഫലങ്ങൾ ആണ്.. നിന്റെ ഒരു ആലിംഗനത്തിൽ നേരെ ആക്കാൻ പറ്റുന്ന കുഞ്ഞു ഭ്രാന്തുകൾ...
  ©devikasethumadhavan

 • kuttoosan 12w

  സിംപിൾ | | SIMPLE |

  #malayalam #മലയാളം #മലയാളം #malayalam #mirakeemalayalam #malayalamwriting #miraquillmalayalam

  Read More

  സിംപിൾ

  പുറത്തു വെളിപ്പെടുത്താത്ത പോരായ്മകൾ തീർച്ചയായും അവളിൽ ഉണ്ടെന്ന് എനിക്കറിയാമായിരുന്നു. എന്നിട്ടും ആദ്യമായി ഞാൻ പ്രേമത്തെ കുറിച്ചു ചിന്തിച്ചു. വിവാഹത്തെ കുറിച്ചു ചിന്തിച്ചു. ഒരു വീടും നായയും പൂച്ചയും സൂപ്പർമാർക്കറ്റുകളിൽ ഷോപ്പിംഗ് നടത്തുന്നതിനെക്കുറിച്ചും ഞാൻ ചിന്തിച്ചു.
  പക്ഷെ അവൾ ഉദാസീനമായി എന്നെ നോക്കി മുടിയിഴകൾ തലോടികൊണ്ടിരുന്നു. ഒരു പൂച്ചയെ തലോടുന്നതുപോലെ.
  ഒടുവിൽ ഒരു മന്ദഹാസത്തോടെ അവൾ പറഞ്ഞു
  " ഇതു വെറും ശാരീരിക ബന്ധം മാത്രമാണ് മോഹൻ, വെറും ശാരീരിക ബന്ധം മാത്രം! "
  അവളുടെ വിയർപ്പിന് ഏതോ പഴത്തിന്റെ ഗന്ധമായിരുന്നു.
  കയ്യിലെ കുപ്പിയിൽ ബാക്കിവന്ന വീഞ്ഞു ഞാൻ കുടിച്ചിറക്കി.
  എനിക്ക് ശ്വസിക്കാൻ പ്രയാസം തോന്നി,
  എന്റെ കാലുകൾ തളർന്നു.
  എനിക്ക് ഒന്നിലും വിശ്വാസം ഇല്ലാതെയായി. തീരെ ഉറപ്പില്ലത്ത അവസ്ഥ.
  പക്ഷെ അവളുടെ ചിരി, അതൊരു പരിഹാസ്യമായ ചിരിയായിരുന്നില്ല, ശരിക്കും സന്തോഷകരമായിരുന്നു.
  ശരിക്കും..!
  സോ സ്‌ട്രേയ്ഞ്ച്‌..എറ്റ് സിംപിൾ..!
  ©kuttoosan

 • kuttoosan 13w

  | അരുവികൾ | | SPRING |

  #malayalam #മലയാളം #മലയാളം #malayalam #mirakeemalayalam #malayalamwriting #miraquillmalayalam

  Read More

  അരുവികൾ

  സ്വപ്നങ്ങൾക്കടിയിലൂടെ ഒരു ഇരുണ്ട അരുവി ഒഴുകുന്നുണ്ടാകുമോ?
  എന്റെ സ്വപ്നങ്ങൾ ആ വെള്ളത്തിന്റെ ശബ്ദത്താൽ തകർന്നു പോകുന്നു.
  ഒരു ഭൂഗർഭ അരുവി മുകളിലേക്ക് പാതച്ചു പൊങ്ങുന്നത് പോലെ, അതിന്റെ നുര എമ്പാടും. അതിന്റെ ഉൽഭവം എവിടെനിന്നാണ്?
  പക്ഷെ ചെവിയോർത്താൽ അത് മാഞ്ഞുപോകുന്നു.
  നീല രാത്രികളിൽ ഞാൻ ഉറങ്ങാൻ ശ്രമിക്കുമ്പോൾ അത് വീണ്ടും കേൾക്കുന്നു.
  എന്നാൽ ഇപ്പോൾ എത്ര നേരം ഉറങ്ങിയാലും എനിക്ക് സ്വപ്നങ്ങളില്ല.
  രാത്രിയെ ഭരിക്കുന്ന മറ്റൊരു ലോകത്തിന്റെ അടയാളവുമില്ല.  ©kuttoosan

 • kuttoosan 13w

  സ്റ്റിൽനെസ് | | STILLNESS |

  #malayalam #മലയാളം #മലയാളം #malayalam #mirakeemalayalam #malayalamwriting #miraquillmalayalam

  Read More

  സ്റ്റിൽനെസ്

  സമയവും നിരാശയും..
  ഇരുവരും കാമപരവേശരായി ഇന്നു രാത്രിയും ഒരുമിക്കും.
  അടച്ചിട്ട ഒന്നാം നിലയിലെ മുറിയിൽ വൃത്താകൃതിയിൽ ഇരുന്നു അവരുടെ നിഗൂഢമായ സംഭാഷണത്തിൽ മുഴുകും. അവരുടെ രഹസ്യമായ ചിന്തകൾ കണ്ടുമുട്ടും. രണ്ട് നിറങ്ങൾ പരസ്പരം കൂട്ടിമുട്ടി ഒഴുകുന്നത് പോലെ ഒഴുകും. അനന്തമായ നിശ്ചലതയ്ക്ക് ജന്മം നൽകും.
  ഒടുവിൽ നിശബ്ദതയുടെ മുഴങ്ങുന്ന വൃത്തത്തിന് ചുവട്ടിൽ കാണാൻ കഴിയാതെ, പൂർണ്ണമായും പശ്ചാത്തലത്തിലേക്ക് ലയിക്കും.
  യഥാർത്ഥ ഓന്തുകൾ. അല്ലെ.?
  ©kuttoosan

 • kuttoosan 13w

  സ്പേം | | SPERM |
  #malayalam #മലയാളം #മലയാളം #malayalam #mirakeemalayalam #malayalamwriting #miraquillmalayalam

  Read More

  സ്പേം

  പുറത്തുകടക്കുന്ന ഇടനാഴി അവസാനം വരെ ദൃശ്യമായിരുന്നു. അവിടെയും ജീവനുള്ള ആത്മാക്കളെ കാണാൻ കഴിഞ്ഞില്ല.
  അവർ മറ്റ് സന്ദർശകരെ ചോദ്യം ചെയ്തെങ്കിലും ആരും ഒന്നും ശ്രദ്ധിച്ചില്ല. അവരുടെ ഉത്തരങ്ങൾ അവ്യക്തമായിരുന്നു. ഇപ്പോളും അത് മനസ്സിലാക്കാൻ കഴിയാത്തതായി തുടരുന്നു.
  പക്ഷെ ആ സത്ത്വം. അതിൽനിന്നാണ്‌ ഞാൻ വന്നത്.!
  അത് മനുഷ്യരൂപമായിരുന്നില്ല. മൃഗത്തിന്റേതോ മത്സ്യത്തിന്റേതോ പക്ഷിയുടേതോ അല്ല. ഒരു ചെടിയോളം പോലും സാമ്യം ഇല്ല. പ്രകൃതിദത്തമായ ഒരു ഭൂപ്രകൃതിയെയോ ഏതെങ്കിലും കൃത്രിമ വസ്തുവിനെയോ പ്രതിനിധീകരിക്കുന്നില്ല.
  നിറങ്ങൾ പോലെ, ഈ ഇഴചേർന്ന കുഴികളും കുന്നുകളും ഒരു ജീവിയെ വിഭ്രാന്തിയിലേക്ക് നയിക്കുന്ന തരത്തിലുള്ളതായിരുന്നു.
  എങ്കിലും ഈ യാത്ര മറക്കാനാവില്ല. സമയം വെറും കാഴ്ചക്കാരൻ മാത്രമായ യാത്ര.! പക്ഷെ ഇനിയാണ് എന്റെ ജനനം. ഞാൻ ചാടട്ടെ..?


  ©kuttoosan

 • kuttoosan 14w

  സുഹൃത്ത് | | Friend |
  #മലയാളം #malayalam #mirakeemalayalam #malayalamwriting #miraquillmalayalam

  Read More

  സുഹൃത്ത്

  എന്റെ ഉള്ളിലെ ഭൂതങ്ങളെല്ലാം അവരുടെ സുഹൃത്ത് പ്രവാസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ വലിയ വിരുന്നൊരുക്കുകയായിരുന്നു.
  ബാഗ് താഴെവെച്ചു അടുത്തേക്ക് നിന്ന അവനെ കണ്ടതും അവരുടെ കണ്ണുകൾ നനഞ്ഞു.
  അവന്റെ വട്ടപ്പേരുകൾ നീട്ടിവിളിച്ചു അവർ അവനെ ചേർത്തുനിർത്തി. സ്നേഹം കൊണ്ട് വിയർപ്പ് മുട്ടിച്ചു.
  ഇത്രെയും കാലം എവിടെയായിരുന്നു..?
  നീ ഇത്തിരി തടിച്ചു കൊഴുത്തു..!
  ഞങ്ങളെ ഒന്നു തിരിഞ്ഞു നോക്കിയില്ലല്ലോ..!
  അവർ ഓരോരുത്തരും പറഞ്ഞു.

  എന്നാലും എന്റെ പേര് നിങ്ങളാരും മറന്നില്ലല്ലോ. എനിക്ക് അതുമതി. അവൻ അവരോടായി പറഞ്ഞു.
  "പ്രതികാരം" എന്നായിരുന്നു അവന്റെ അനേകം പേരുകളിൽ ഒന്ന്‌.  ©kuttoosan

 • kuttoosan 14w

  ദി പ്ലാൻ | | Dark Comedy |
  #മലയാളം #malayalam #mirakeemalayalam #malayalamwriting #miraquillmalayalam

  Read More

  ദി പ്ലാൻ

  ഒരുനാൾ ഓർമ്മകൾ എന്റെ ശത്രുക്കളായി മാറി. പക്ഷേ അവർ വളരെ നിരാശരായിരുന്നതിനാൽ എന്നെ കൊല്ലാനുള്ള അവരുടെ പദ്ധതി വളരെ അയഞ്ഞതായിരുന്നു. ആ അയഞ്ഞ പദ്ധതിയുമായി അവർ കുറച്ചു കാലഘട്ടം മുന്നോട്ടു വന്നു. ആസൂത്രണം ചെയ്തു. നടപ്പിലാക്കാൻ ശ്രമിച്ച ദിവസം ഞാൻ കുറച്ചു കാലഘട്ടം പിന്നാക്കം പോയി. അതിന്റെ വേരുകൾ ഓരോന്നോരോന്നായി അറത്തുമാറ്റി. ഇപ്പോൾ അവർ ദിക്ക് അറിയാതെ അലയുന്നുണ്ടാവും..ഹഹ..

  അവരുടെ പ്ലാൻ ഒരു അമെച്വർ പ്ലാൻ ആയിരുന്നു. അതു ഞാൻ എളുപ്പത്തിൽ തകർത്തു. ഇപ്പോൾ ഞാൻ അവരുടെ ലോക്ക് കീപ്പറാണ്.  ©kuttoosan

 • sj_penning 54w

  നിന്നോട് മാത്രം

  ഇ ലോകത്തോട് വിടപറഞ്ഞാൽ ഒരിക്കൽ ജ്ഞാൻ മഴയായി വീണ്ടും ഭൂമിയിൽ വരും . അന്ന് കുടചൂടാതെ എന്നോടൊപ്പം നീ നടക്കണം ...എന്തിനാണെന്നോ , ബാക്കി വച്ച പ്രണയം ഒരുമിച്ചു ഒന്നുകൂടെ പങ്കിടാൻ .
  ©sj_penning

 • scribbledpassions 67w

  ജീവിതത്തിൽ നമ്മൾ അറിഞ്ഞ നമ്മളും
  ഞാൻ അറിഞ്ഞ നീയും
  നീ അറിഞ്ഞ ഞാനും തമ്മിൽ ഒരിക്കലും കണ്ടുമുട്ടില്ല

  ഒരിക്കൽ നീ അറിയാത്ത പോയ ഞാനും
  ഞാൻ അറിയാതെ പോയ നീയും കണ്ടുമുട്ടും........

  സമയത്തിന്റെ വേഗതയിൽ അവരും മറയും....... അല്ലെ?
  ©scribbledpassions

 • jameelamk 68w

  വിദ്യ തേടി പറന്നു വന്ന നമ്മൾ
  കൊക്കുരുമ്മി ചിറക് ചേർത്തു നമ്മൾ
  കലപില കൂടി നാം പിന്നെ
  കുസൃതികൾ കാട്ടീ നാം
  അറിവ് നുകർന്നും
  കനവ് പകുത്തും
  ആഘോഷമാക്കി
  കലാലയം
  വർണ്ണാഭമാക്കി


  വിദ്യ നേടി പറന്നകന്ന നമ്മൾ
  ചേക്കറി ചില്ല പലതിലായി പിന്നേ
  പൂത്തുലഞ്ഞും ഇതൾ കൊഴിഞ്ഞും
  കാലം നമ്മിൽ കോലം മാറ്റും
  ചായങ്ങൾ പൂശി
  നവ ഭാവങ്ങളേകി

  ഇന്നലെകൾ പിൻ വിളികൾ ആകവേ
  കൂടണഞ്ഞു കൂട്ടുകൂടാൻ വീണ്ടും

  തളരും
  തോഴർക്ക് നമ്മൾ
  താങ്ങായ് മാറേണം
  വിടരും നാളുകളിൽ നമ്മൾ
  മാതൃകയാവേണം

  വിദ്യാലയ ജീവിത ഓർമ്മ പുതുക്കാൻ
  സംഗമം വേണം വീണ്ടും
  കൂട്ടു കൂടണം

  നാമൊപ്പം നാമൊന്നായ് നിന്നീടണം
  നേട്ടങ്ങൾ സ്വായത്തമാക്കീടണം
  സ്നേഹത്തിൻ ലിപികളിൽ
  സതീർത്ഥ്യർ കുറിച്ചിട്ട
  സൗഹൃദ കവിതയായ് മാറീടണം

  വിദ്യ തേടി പറന്നു വന്ന നമ്മൾ
  കൊക്കുരുമ്മി ചിറക് ചേർത്തു നമ്മൾ
  കലപില കൂടി നാം പിന്നെ
  കുസൃതികൾ കാട്ടീ നാം
  അറിവ് നുകർന്നും
  കനവ് പകുത്തും ആഘോഷമാക്കി
  കലാലയം വർണ്ണാഭമാക്കി

  ©jameelamk

 • raziqu 75w

  മെഹ്‌റിൻ 8/14
  #malayalam #malayalamstory #malayalamwriting
  Read previous parts here #mehrin
  "ഹലോ"
  "ആ....ആരാപ്പത്... എന്താണ് വിശേസം.?"
  "എന്തു വിശേസം..അങ്ങനെ പോണ്.."
  "അന്റെ ചെക്കൻ വന്ന?? കല്യാണം പറയാൻ വിളിച്ചതാണോ..?"
  "അന്നേ കൊറേ വിളിച്ചു. ജ്ജ് എന്താ ഫോണെടുക്കാത്തെ..?"
  "നല്ല കഥ..മെൻസന് ബീപ്പയ്ക്കാൻ നേരല്യ.. കട മ്മളെ നെഞ്ചത്തു ഇട്ട് അമ്മോസൻ മണ്ടീലെ??"
  "രണ്ടു മാസായിട്ടും ജ്ജ് ന്നെ ബിളിച്ചീല. ന്റെ ഫോൺ എടുത്തതും ല്യ."

  തെറ്റ്, പാപം. അവഗണനയാണ് ഒരു മനുഷ്യൻ ചെയ്യുന്ന ഏറ്റവും വലിയ ക്രൂരകൃത്യം. ഞാൻ പാപിയായിരിക്കുന്നു. ഒരൊളിച്ചോട്ടം ഇത്തിരി സമാധാനം തരുന്നെങ്കിൽ അതിനു മാത്രമായി ഓടിയവനാണ് ഞാൻ. എന്തിൽ നിന്നാണോ രക്ഷപ്പെടാൻ ശ്രമിക്കുന്നത്, വീണ്ടും വീണ്ടും അതിലേക്ക് തന്നെ പരിച്ചറിയപ്പെടുന്ന മനസ്സ്. നിന്നെ മറക്കാനല്ലേ പെണ്ണേ ഞാൻ നിന്നിൽ നിന്നും ഓടിയത്, പിന്നെയുമെന്തിനാ വെറുതെ...?

  "ജ്ജ് എന്താ ഒന്നും മുണ്ടാത്തെ?? "
  "അത് ..."
  "ജ്ജ് വാ...നിക്ക് അന്നേ കാണണം. എവിടെനേലും വാ..."
  "ഞാ ബാംഗ്ലൂരാ... പ്പോ നാട്ടിക്ക് വരാൻ നിക്കാണ്. "
  "വേം വാ..."

  ഈ പെണ്ണെന്താണ് ഇങ്ങനെ. ? അവളുടെ കല്യാണം കൂടാനായിരിക്കും. അയാളെ ഇഷ്ട്ടപ്പെട്ടതല്ലേ അവളും..? അപ്പൊ ഒരു ചങ്ങാതിയായ ഞാനും കൂടെ വേണമെന്ന് അവൾ ആഗ്രഹിച്ചു കാണും. പക്ഷെ ഒരിക്കലും തല താഴ്ത്തിയോ നിരാശപ്പെട്ടോ കാണാത്ത അവളുടെ ശബ്ദത്തിൽ പേടിയുണ്ട് അവളിൽ ഇതുവരെ കാണാത്ത ഒന്ന്. എന്തോ കാര്യമായിട്ട് ഉണ്ട്.

  Read More

  പെണ്ണുങ്ങളുടെ മനസ്സ് ഒരു വരാലിനെ പോലെയാണ്. നമുക്ക് പിടികിട്ടും എന്നു തോന്നുന്ന നിമിഷത്തിൽ ഇതുവരെ കാണാത്ത ഒരു ഭാവത്തിലേക്ക് അവളങ്ങു വളരും, എത്ര ശ്രമിച്ചാലും പിടിതരാത്ത, എത്ര പിടിച്ചാലും വഴി മാറുന്ന കൗശല്യമുള്ള വരാൽ പോലെ പെണ്ണിന്റെ മനസ്.. എന്തോ കാര്യമില്ലാതെ അവളങ്ങനെ വിളിക്കില്ല. എന്തോ അത്യാവശ്യം ഉണ്ടെന്നു മാത്രമേ അവളുടെ സംസാരത്തിൽ നിന്നും മനസ്സിലാവുന്നുള്ളൂ. അവളായതുകൊണ്ടു തന്നെ പറഞ്ഞതിന്റെ അപ്പുറത്തേക്ക് ഒരു കാര്യത്തെ കൂടുതൽ അറിയണമെന്നുണ്ടെങ്കിൽ ഇനി അവളുടെ വായിൽ നിന്നും വീണാൽ മാത്രമേ അറിയാനൊക്കു.

  ഫെറോക്ക് ട്രൈനിറങ്ങി നേരെ അവളുടെ വീട്ടിലേക്ക് വച്ചുപിടിപിച്ചു. ഇങ്ങനെ കാണാൻ ആഗ്രഹം അവൾക്കുണ്ടെങ്കിൽ അതവളുടെ വീട്ടിൽ ചെന്നു ചോദിക്കുക തന്നെ.

  ബേബി മെറ്റൽ നിറച്ച അവളുടെ വീടിന്റെ മുന്ഭാഗത്തു നിന്ന് ഇരുപതു വാര അകലെ കോയക്കാക്കന്റെ പെട്ടിപീടികയോട് ചേർന്നു ഞാൻ നിന്നു. ഒരു സിഗരറ്റ് വലിക്കാൻ വല്ലാത്ത വ്യഗ്രത, പക്ഷെ അവളുടെ മുൻപിൽ അങ്ങനെ ചെല്ലാൻ പറ്റില്ല. ഉമ്മറത്തെ വരാന്തയിൽ നിവർത്തിയിട്ട കസേരകളിലൊന്നിൽ ചാരിയിരുന്നു ആലോചിക്കുന്ന ഹാജിയാരെ കാണാം.

  ഞാൻ അങ്ങോട്ടു നടന്നു. പിന്നെ ആലോചിച്ചു പിന്നെ തിരിച്ചു, എന്ത് പറയും..? ഹാജിയാരോട് എന്തു പറയും..? അവളെ കാണാൻ പറ്റുമോ..?
  ആകെ കണ്ഫ്യൂഷൻ ആയി. തിരിച്ചു നടന്നു. അവളെ വിളിച്ചേക്കാം...

  ©റാസി

 • the___saint__achayan 82w

  നിന്നെകുറിച്ചുള്ള പകൽ സ്വപ്നങ്ങൾ എന്റെ അസ്തിത്വത്തിന്റെ ഭ്രാന്തമായ സംഘർഷത്തെ ആകർഷകമാക്കുന്നു !!
  എങ്കിലും ഹൃദയത്തിന്റെ കറുപ്പിൽ എല്ലായ്പ്പോഴും ഒരു ചെറിയ സ്നേഹം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു . നമ്മുടെ ഹൃദയത്തിന് കീഴടങ്ങിയ ഒരാളെ സ്നേഹിക്കാൻ. ആത്മാക്കൾ എല്ലായ്പ്പോഴും ഒരേ താളത്തിൽ നൃത്തം ചെയ്യുമ്പോൾ എങ്ങനെ നമുക്ക് അപരിചിതരാകാൻ കഴിയും. നമ്മുടെ ഹൃദയത്തിലെ ചരടുകൾ പരസ്പരം കുടുങ്ങുമ്പോൾ, നിന്റെ ഒരു ഭാഗം എന്നിൽ വസിക്കും. എന്നിലെ ഒരു ഭാഗം നിന്നിലും.

  ©the___saint__achayan

 • stories_that_beat 90w

  ഈ ചെറിയ ജീവിതത്തിൽ ഇടയ്ക്കൊക്കെ തോൽവി സമ്മതിച്ചു കൊടുക്കുന്നതും വിജയം ആയി കണ്ടൂടെ സുഹൃത്തേ..❤️

  #kerala #malayalamtypography #malayalam #malayalamquotes #mallu #typography #malayalamstatus #mallugram #keralagram #malayali #malayalamcinema #entekeralam #keralagodsowncountry #godsowncountry #lovemalayalam #love #keralam #malayalamsongs #kochi #keralatourism #malluwood #mollywood #keralagallery #mallureposts #foryou #malayalamwriting #malayalamshortstories #malayalamlovequotes #instagram #keralaattraction #braanthan #imalayali #bhfyp

  Read More

  തോൽവി

  പലർക്കും തോൽവിയല്ല
  പകരം ആരുടെയെങ്കിലും മുന്നിൽ
  തോൽവി സമ്മതിക്കണമെല്ലോ എന്നതാണ് ഭയം..
  ©stories_that_beat

 • 2linepoem 105w

  നീന്തി വരുന്ന നിശബ്ദതയുടെ കാറ്റിൽ ഞാൻ മാഞ്ഞു പോയിരുന്നുവെങ്കിൽ...  -മഴയെ പ്രണയിച്ചവൾ

 • _nefelibata 106w

  സ്വയം ഇല്ലാതാവുന്നതിനു മുന്നേ
  ഒരുവൻ കടന്നുപോവുന്ന
  നിമിഷങ്ങളെകുറിച്ചറിയുമോ !  കതകടച്ചു കുറ്റിയിട്ടെന്ന് ഉറപ്പുവരുത്തി തുറന്നുവെച്ച ടാപ്പിൽ നിന്നൊഴുകുന്ന വെള്ളത്തിനൊപ്പം 
  ഒഴുകി തീരുമെന്നോർത്തിരിക്കാമാദ്യം. 

  നിലാവും നക്ഷത്രങ്ങളും ഒന്നുമില്ലാത്ത 
  അകാല്പനികമായ രാത്രികളിൽ 
  മുഖംഅമർത്തിപിടിച്ച തലയണകൾ കുടിച്ചുവറ്റിക്കുമെന്നോർത്തിരിക്കാം  

  വന്യമായ ഏകാന്തതയിൽ
  കൂട്ടിനുവന്നൊരാൾ
  കൈപിടിച്ചകലെയൊരു കരയിലെത്തിക്കുമെന്നുമോർത്തിരിക്കാം 

  തന്റെ കടലാഴമുള്ള ദുഃഖങ്ങൾ മറ്റാർക്കുമറിയുവാൻ കഴിയില്ലെന്നറിഞ്ഞ് നിശബ്ദമായി കരഞ്ഞിരിക്കാം

  പിന്നെയെപ്പോഴോ
  രാവിലെകളിൽ ഉറക്കെഴുന്നേൽക്കുന്നതിന് എന്തർത്ഥമെന്ന് തോന്നിത്തുടങ്ങിയിരിക്കാം 

  പിന്നെയും എന്തിനെന്നറിയാതെ,
  കരയുവാൻ പോലുമാകാത്ത ശൂന്യതയിൽ 
  നെഞ്ചിന്കൂട് ഉയർന്നുതാഴുന്നത് മാത്രമറിഞ്ഞു കിടന്നതാവാം 

  ഒടുവിൽ ഭ്രാന്തമായൊരു  നിമിഷത്തിൽ 
  അക്ഷുബ്ധതയിലേക്ക് ഒരൊറ്റവാതിൽ കാണുകയാണ്. 

  ഒരു പുലർച്ചെ പൊടുന്നനെ ഹൃദയം നിലച്ചിരുന്നുവെങ്കിൽ 
  അല്ലെങ്കിൽ ഒരു വൈകുന്നേരം 
  വഴിയിലെതോ ബസ് വന്നിടിച്ചിട്ടു പോയിരുന്നെങ്കിൽ എന്നായിരിക്കാം.

  ശമനമില്ലാത്ത വേദനകളുമായി
  വിഷാദിയായ പാപിയായി
  ഇനിയും വയ്യെന്നു മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നതാവാം 

  അവസാനമായി 
  അമ്മയുടെ ചിരി അയാൾ ഓർത്തുകാണും!  
  ശാന്തതയിലേക്കുള്ള യാത്രയിൽ നിന്നും പുറകോട്ട് വലിക്കുന്നുണ്ടാവാം 

  എങ്കിലും "വിട തരിക 
  ഈ വിജയമെങ്കിലും ഞാൻ ആസ്വദിക്കട്ടെ "
  എന്നയാൾ എഴുതിവെച്ചിരിക്കാം.   
  ©_nefelibata

 • scribblingsofateen 110w

  This is written by my sister who isn't on any social media but I can't help but sharing this. �� @writersnetwork @mirakee #malayalam #thoughts #woman #malayalamwriting

  Read More

  ഋതുമതി

  ബാല്യവും ഞാനും ഉത്സവത്തിന് പോയതാണ്.ഞാനവൾക് കിലുങ്ങുന്ന ചെണ്ട വാങ്ങിക്കൊടുത്തു. ഞാനവൾക് മഞ്ഞമുടിക്കാരൻ പാവയെ വാങ്ങിക്കൊടുത്തു.മുട്ടായികടയിൽ കൊണ്ടുപോയി പഞ്ചാരമുട്ടായി വാങ്ങിക്കൊടുത്തു.
  ആനയുടെ അടുത്ത് കൊണ്ടുപോയി ആനവാൽ പറിച്ചുകൊടുത്തു. തേവരുടെ അടുത്ത് കൊണ്ടുപോയി തമ്പുരാനെ കാട്ടിക്കൊടുത്തു
  ഉത്സവപ്പറമ്പിൽ നിന്ന് പോകാൻനേരം
  അവൾ പറയുവാ ഞാൻ "നിന്റെ കൂടെ വരില്ലെന്ന്!"
  തേവരുടെ മുന്നിൽവെച്ചു ഞാനും ബാല്യവും ശണ്ഠകൂടി. അവളുടെ കൈയിൽനിന്ന് മഞ്ഞമുടികാരൻ പാവയെ ഞാൻ തട്ടിപ്പറിച്ചു വാങ്ങിയെടുത്തു. പഞ്ചാരമുട്ടായിയും കിലുങ്ങുന്ന ചെണ്ടയും ആനവാലും വാരിപിടിച് ആൾക്കൂട്ടത്തിനിടയിലേക്കു ബാല്യം ഓടിമറഞ്ഞു.

  കരിമഷി പടർന്ന കണ്ണും, കൈയിലെ കളിപ്പാട്ടവുമായി ഞാൻ തിരികെ പോന്നു.. മഞ്ഞമുടിക്കാരൻ പാവയെ കെട്ടിപിടിച് ഞാൻ ഉറങ്ങാൻ കിടന്നു. പുലർന്നപ്പോൾ എന്റെ വിരിപ്പ് നിറയെ ചുവന്ന ദ്രാവകം... നെഞ്ചുപൊട്ടി കരഞ്ഞ കണ്ണീർ ആണോ അത്??? അതോ ബാല്യത്തെ കൊന്ന ചോരയോ???

 • 2linepoem 110w

  ചില പ്രണയം പെയ്തു തീരില്ല...
  ചാറി ചാറി പ്രണയത്തിന്റെ ഭംഗി കൂട്ടി കൊണ്ടിരിക്കും ...

  അല്ലേലും പെയ്തു തീരുന്ന മഴയെക്കാൾ ഭംഗി ആണ് ഇടയ്ക് വന്ന് കൊതിപ്പിച്ചു പെയ്യുന്ന ചാറ്റൽ മഴയ്ക്കു..

  -മഴയെ പ്രണയിച്ചവൾ

 • devikasethumadhavan 116w

  കുഞ്ഞു കുമിളകൾ പോലെയായി കിനാക്കൾ! നേർമ്മയുള്ള, സപ്ത വർണ്ണങ്ങൾ ഉള്ള കുമിളകൾ. അറിയാതെ ആരോ തൊട്ടു നോക്കിയതും പലവഴി ചിതറിയ മഞ്ഞ് തുള്ളികൾ പോലെ. മഞ്ഞ് തുള്ളികൾക്ക് ഉപ്പ് രസമോ?
  ഒാ! അത് ചിലപ്പോഴു ആ ഭ്രാന്തി പെണ്ണിന്റെ കണ്ണീരാവും.. തികച്ചും ഒഴിവാക്കി കളയാൻ പറ്റുന്ന ഒന്ന്..
  ©devikasethumadhavan

 • devikasethumadhavan 117w

  ചുമപ്പ്

  പാല മുറുക്കി തുപ്പിയ തകരചെടിയുടെ തലപ്പ് ചുമന്നിരുന്നു. പാലയുടെ മുഖത്ത് എപോഴും വിഷാദമാണ്. മണ്ണിന്റെ മകളായ അവളെ എല്ലാവരും ആദിവാസി എന്ന് വിളിച്ചു. അവളും കുടുംബവും തുണക്കാരും എല്ലാം കൂടി പുരക്കൽ താമസം തുടങ്ങിയിട്ട് കാലം ഇശ്ശി കഴിഞ്ഞു. അവളുടെ ബലമുള്ള കൈകളിലെ ചെമ്പിന്റെ വളകൾ ഒരിക്കലും അഴിക്കാറില്ല. അവളുടെ ചുമന്ന മൂക്കുത്തി എപൊഴും തിളങ്ങി കൊണ്ടേ ഇരുന്നു.ആരോ സമ്മാനിച്ച ഗർഭവും കൊണ്ടവൾ കുറെയേറെ ബുദ്ധിമുട്ടി. കല്ലും നെല്ലും തിരിച്ചറിയാത്ത പെണ്ണിന് കിട്ടിയ സമ്മാനം! എത്രപേർ ചോദിച്ചിട്ടും അമ്പുവിന്റെ അച്ഛൻ ആരെന്ന് അവള് പറഞ്ഞില്ല. അമ്പു ചിരിക്കുന്നത് കണ്ട് മേലേക്കരയിലെ അപ്പു മാഷിന്റെ സാമ്യം ഉണ്ടെന്ന് തോന്നിയ പലരും മിണ്ടാതെ നടന്നു. ഇതിനിടക്ക് പാലക്ക്‌ രണ്ടു തവണ ഭ്രാന്ത് ഇളകി. അവളുടെ ഓലപ്പുരയുടെ ഒരു തലക്കൽ കൊണ്ട് പോയി തീവെച്ചു! എന്തോ ഭാഗ്യത്തിന് അമ്പു അകത്തു ഉണ്ടായിരുന്നില്ല. അവള് നോക്കി നിൽക്കേ ചുമന്ന ചൂടുള്ള അഗ്നി ആ കൂര എരിച്ച് കളഞ്ഞു. മറ്റൊരിക്കൽ ആവട്ടെ സ്വന്തം കയ്യിൽ വെട്ടുകത്തികൊണ്ട് വരഞ്ഞു ചോര വരുത്തി. ചികിത്സ ഒക്കെയും കഴിഞ്ഞ് പാല തിരിച്ചു വന്ന ശേഷം അധികം സംസാരിക്കാതെ ആയി. എന്തോ ചുമപ്പ് അവൾക്ക് ഇഷ്ട്ടമാണ്. എൺപത് വയസ്സ് കഴിഞ്ഞു കിടക്കയിൽ കിടന്നപൊഴും അമ്പുവിൻെറ പെണ്ണിനോട് അവള് ചോദിച്ചത് "ന്റെ ചോന്ന സാരി നനച്ച് വെയ്, എന് മ്പ്രാനെ കാണാൻ പോണം, മുറുക്കാൻ മെടിക്കണം,"
  പാലയും അമ്പുവും ഇന്നും എവിടെയോ ഉണ്ട്. ആരുടെയൊക്കെയോ ഇടയിൽ.
  ©devikasethumadhavan

 • devikasethumadhavan 117w

  വിമുക്തമാവാത്ത ഒന്നാണ് നീയെന്ന ലഹരി..
  വീണ്ടും വീണ്ടും എന്നെ അടിമപ്പെടുത്തുന്ന ഒന്ന്...
  ©devikasethumadhavan