ഒരു കാലത്തു എല്ലാ മൃഗങ്ങളും മനുഷ്യരുടെ ഭാഷയിൽ സംസാരിക്കുമായിരുന്നു. പരസ്പരം കുശലം ചോദിക്കും, വരികളുണ്ടാക്കി ഈണത്തിൽ പാട്ട് പാടും, അങ്ങനെ എല്ലാറ്റിനും ഒരു ഭാഷയുണ്ടായിരുന്നു.അവരുടെ കൂട്ടത്തിൽ ഒരു വായാടി തത്തയുണ്ടായിരുന്നു. എപ്പോഴും എന്തെങ്കിലുമൊക്കെ സംസാരിച്,കഥകൾ പറഞ്ഞു നാട് മുഴുവൻ അത് പറന്ന് നടക്കും. അങ്ങനെയൊരിക്കൽ ആ വായാടിയെ ഒരു മനുഷ്യന്റെ കയ്യിൽ കിട്ടി.മനുഷ്യരുടെ ഭാഷയിൽ സംസാരിക്കാൻ കഴിവുള്ള തത്തയാണതെന്ന് മനസ്സിലാക്കിയ ഉടൻ അയാൾ തത്തയെ പിടിച്ചു കൂട്ടിലിട്ടു. നാടായ നാട് മുഴുവൻ അതിനെ കൊണ്ട് പോയി കാഴ്ച വസ്തുവാക്കി പണം സമ്പാദിച്ചു. ഇതു കാട്ടിലേയും നാട്ടിലെയും മൃഗങ്ങളെല്ലാം അറിഞ്ഞു. ഇനിയൊരിക്കലും മനുഷ്യരുടെ ഭാഷയിൽ സംസാരിക്കില്ലെന്ന് അവർ എല്ലാവരും ഒരുമിച്ച് തീരുമാനിച്ചു. പകരം എല്ലാവരും അവരവരുടെ ഭാഷ തീരുമാനിച്ചു. മനുഷ്യർക്കൊഴികെ മൃഗങ്ങൾക്ക് മാത്രം പരസ്പരം മനസ്സിലാകുന്ന ഭാഷ.ഇന്നും മനുഷ്യർ പറയുന്നത് മൃഗങ്ങൾക്ക് മനസ്സിലാക്കാമെന്നും അതിനെപ്പറ്റി അവർ പരസ്പരം ചർച്ച ചെയ്യാറുണ്ടെന്നും മനുഷ്യർക്കറീല്ലന്നെ!
©sh_wetha
#malayalamstories
14 posts-
5 0
അടുത്തടുത്ത് മുറികളിലിരുന്ന് പ്രേമലേഖനം എഴുതി കളിച്ചതും, പെരുമഴ പെയ്യുന്ന നേരങ്ങളിൽ കുടയില്ലാതെ ചെമ്മൺ പാതയിലൂടെ പരസ്പരം കൈകോർത്ത് നടന്നതും, ഞായറാഴ്ച രാത്രികളിൽ പുറകിലെ പുഴയിറമ്പിൽ ഒത്തുകൂടി പുലരാറാകുമ്പോൾ മടങ്ങുന്നതും, അങ്ങനെ മറ്റുള്ളവരുടെ മുന്നിൽ അല്പം 'വട്ടു പിടിച്ച' ആർക്കും പിടിതരാത്ത ജീവിതമായിരുന്നു തങ്ങളുടേത്. അതിനിടയിൽ എത്ര പിണക്കങ്ങൾ, ഇണക്കങ്ങൾ..! ഇന്നവയെല്ലാം..
"ത്രേസ്യാമ്മോ... "
തന്നെ തനിച്ചാക്കി പോയ സ്വരം കേട്ട് പാതിമയക്കത്തിൽ നിന്ന് ത്രേസ്യാമ്മ ഞെട്ടിയുണർന്നു. ഈ ഞായറാഴ്ചരാവിൽ പുഴയിറമ്പിൽ തനിക്കായി കാത്തിരിക്കുന്ന ഒരു ആത്മാവുണ്ട് .തങ്ങളുടെ രഹസ്യമായ ആനന്ദത്തിന്റെ തുടർച്ചയെന്നോണം പഴയ ഇരുപതുകാരിയുടെ ചുറുചുറുക്കോടെ ത്രേസ്യാമ്മ വാതിൽ തുറന്നിറങ്ങി.തെക്കേതൊടിയിൽ കനൽ കെട്ടടങ്ങിയിരുന്നില്ല . വിഷാദം ഘനീഭവിച്ച നിലാവെളിച്ചത്തിനു താഴെ ഒരു വഴിവിളക്ക് വെമ്പുന്ന ഹൃദയവുമായി ആരെയോ കാത്തു നിന്നിരുന്നു. പ്രണയത്തിൻറെ പുതുതീരങ്ങൾ തേടി രണ്ടാത്മാക്കൾ യാത്രയാകുന്നതു നോക്കി സാറാമ്മയും കേശവൻ നായരും പുഴക്കരയിലെ മണൽതരികളിൽ പുരണ്ട 'പ്രേമലേഖന'താളിലിരുന്നു. അപ്പോഴേക്കും മരണവീടിന്റെ മുഖവുമായി തിങ്കളാഴ്ചയിലെ ആകാശം പിറന്നിരുന്നു!7 0 1ചക്രവാളസീമയിൽ അണിഞ്ഞ സിന്ദൂരം മായ്ച്ചു കൊണ്ട്നഷ്ടപ്രണയത്തിന്റെ ഒരു പകലറുതിയിൽ നിന്ന് സന്ധ്യ പടിയിറങ്ങിപ്പോയി.ബന്ധുക്കളേറെ നിർബന്ധിച്ചിട്ടും ഒന്നും കഴിക്കാൻ കൂട്ടാക്കാതെ ത്രേസ്യാമ്മ തന്റെ മുറിയിലേക്കും. മാമച്ചൻ മാപ്പിളയുടെ മകൾ ത്രേസ്യ മേലാവ് വീട്ടിലെ മാധവൻ കുട്ടിയോടൊപ്പം ഇറങ്ങിപ്പുറപ്പെട്ട നീണ്ട നാല്പത്തിയെട്ടു കൊല്ലത്തെ വിപ്ലവ ജീവിതത്തിന്റെ സാക്ഷ്യപത്രത്തെ അലമാരയിൽ തിരഞ്ഞു.കല്യാണം കഴിഞ്ഞാദ്യമായി തങ്ങളൊന്നിച്ച് വാങ്ങിയ ചുവപ്പു കരയുള്ള പട്ടുസാരിക്കടിയിൽ ഭൂതകാലത്തിന്റെ അവശേഷിപ്പു പോലെയതു തന്നെ നോക്കി പുഞ്ചിരിക്കുകയാണെന്നു തോന്നി. പ്രേമലേഖനം!കൈകുഞ്ഞിനെയെന്നവണ്ണം ത്രേസ്യാമ്മ മാറോടണച്ചു. 'ആകാശമിഠായി' ന്ന് ഓമനിക്കാൻ അവർക്ക് കുഞ്ഞുങ്ങളുണ്ടായിരുന്നില്ല. "ഇറങ്ങിപ്പോയതിന്റെ അഹങ്കാരത്തിന് ദൈവം തന്ന ശിക്ഷയാ" എന്ന ബന്ധുക്കളുടെ കുത്തുവാക്കുകൾ പുഞ്ചിരിയോടെയവർ അവഗണിച്ചിരുന്നു. ദൈവത്തിനെവിടെ ജാതീം മതോം!
5 0അവൻ.!
സാഹചര്യത്തിൻ്റെ ചുറ്റുപാടുകൾ ആലോചിച്ച് മനസ്സ് സ്വയം മുറിവേൽക്കാൻ തുടങ്ങുന്ന സമയത്തുതന്നെ, ചിന്തകളുടെ ഗതിമാറ്റാൻ മറ്റൊരു സ്ഥലം തേടിയിറങ്ങാൻ തീരുമാനിച്ചു.
ആ യാത്ര ഒടുവിൽ കടൽ എന്ന തിരമാലകളുടെ അമരക്കാരൻ്റെ മുന്നിൽ വന്നെത്തി.
ചുറ്റും മൂകമായ അന്തരീക്ഷത്തിന് ഇടയിലൂടെ ഇരമ്പുന്ന അവൻ്റെ രാജകീയ ശബ്ദം, എൻ്റെ മനസ്സിലേക്ക് അലയടിച്ചെത്തിയ വിഷാദത്തെ നിശ്ചലമാക്കി!
ആ സമയം.. തിരകളുടെ താളം അറിയാതെതന്നെ എൻ്റെ കാതിൽ മുഴങ്ങുന്നത് എനിക്ക് കേൾക്കാം.
അതിൻ്റെ ഒത്ത നടുവിലൂടെ രാജാവിന് കിരീടമെന്നപൊലെ, ഉദിച്ചു നിന്ന സൂര്യൻ.. ഇരുളിൻ്റെ കാവൽക്കാരനായ ചന്ദ്രനു, തൻ്റെ സ്നേഹ ചുമതലകൾ കയ്മാറി പടിയിറങ്ങാൻ തുടങ്ങുന്നത്കൂടെ കണ്ടപ്പോൾ... ഒരു കാര്യം തീർച്ചയായി!
ഇന്ദ്ര-ചന്ദ്രനുകൾക്കിടയിൽ പോലുമില്ലാത്ത വിഷമവും വിവേചനവും എന്തിന് എൻ്റെ മനസ്സ് ബോധപൂർവം പേറണം?
©fazdarwrites28 15 6nizichuzz 75w
#malayam #malayalamstories
ആത്മാവ്
തണുത്തു മരവിച്ച കൈകൾ വെള്ള മൂടിയ അവളുടെ ശരീരം ഖുർആൻ പാരായണം കൊണ്ട് നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷം ...
എന്നും കൂടെ ഉണ്ടെന്ന് പറഞ്ഞു എന്തിനാ നീ എന്നെ ഒറ്റ നിമിഷം കൊണ്ട് വിട്ട് പോയത് .....
നിശബ്ദതതയ്ക് അകത്തു നിന്ന് അവന്റെ കാതിൽ അവളുടെ ശബ്ദം ഉയർന്നു ..
നീ എന്നെ ഒരിക്കലെങ്കിലും സ്നേഹിച്ചിരുന്നോ ?നീ എന്റെ ആത്മാവാണ് എന്ന് പറഞ്ഞു നടക്കുന്നത് എന്ത് കൊണ്ടാണെന്ന് ഒരിക്കൽ പോലും ചിന്തിച്ചിട്ടുണ്ടോ ?നിന്റെ അരികിൽ ഇരുന്ന് കണ്ണ് നിറയുന്നത് ഒരിക്കൽ പോലും നീ അറിഞ്ഞിട്ടുണ്ടോ ?നിനക്ക് ചുറ്റും ഉള്ള പല മനുഷ്യരും ഇതെല്ലാം അറിയുമ്പോളും നീ മാത്രം ഒന്നും അറിയുന്നില്ല ...ഇതിലും വ്യക്തമായി ഞാൻ എങ്ങനെ കാണിച്ചു തരണം നീ എന്നെ സ്നേഹിച്ചിട്ടില്ലെന്ന് ...
നിനെക്കെന്നെ മനസ്സിലാക്കാൻ ഈ ജന്മം കൊണ്ടാവില്ലെന്ന് നീ തെളിയിച്ചു തന്നു ....ഈ വെള്ള പുതച്ച കൈകൾ നീ ഒന്ന് തുറന്ന് നോക്കണം ബ്ലേഡ് കൊണ്ട് കോറിയ ഒരുപാട് വരകൾ കാണാം..നിന്നെ വേദനിപ്പിക്കാതിരിക്കാൻ ഞാൻ എന്നെ തന്നെ വേദനിപ്പിച്ചു ...ഹൃദയത്തിലേറ്റ മുറിവിന്റെ പാതി വേദനആത്മാവ്
പോലും എന്റെ ശരീരത്തിൽ ഏറ്റില്ല ....നീ എന്നത് എത്രമേൽ പ്രിയപ്പെട്ടതായിരുന്നു ..മുന്നേ നീ എന്നെ എത്ര
മാത്രം സ്നേഹിച്ചിരുന്നു ...എന്നെ കാണണം എന്ന് ഇങ്ങോട്ട് കയറി വാശി പിടിക്കുമായിരുന്നു ...ഞാൻ വിളിക്കാൻ വൈകിയാൽ ഇങ്ങോട്ട് കാളും മെസ്സേജുകൾ എത്തുമായിരുന്നു ...നിനക്കെന്നെ മടുത്തുവോ?നിനക്കറിയാവോ നിനക്കൊന്നു വേദനയിക്കുമ്പോഴേക് എന്റെ ജീവൻ പോകുന്നത് പോലെ ആയിരുന്നു.. നിന്നെ എനിക്ക് ജീവനാ ...ഈ ജന്മം അല്ല ഒരുകോടി ജന്മം ഉണ്ടെങ്കിലും നിന്റെ ആത്മാവിന്റെ പാതി ആവാനാണ് എനിക്കിഷ്ടം ..നിന്നോട് കുറുമ്പ് കാട്ടാനും പിണങ്ങാനും എന്നിട്ട് ഒത്തിരി സ്നേഹത്തോടെ ഇണങ്ങാനും മടിയിൽ കിടത്തി തലോടി ഉറക്കാനും ഭക്ഷണം വാരിത്തരാനും അങ്ങനെ അങ്ങനെ ദുഖങ്ങളിലും സന്തോഷങ്ങങ്ങളിലും ചേർന്ന് നിൽക്കാനും തെറ്റുകളിൽ നിന്ന് പിന്തിരിപ്പിക്കാനും ആണ് എനിക്കിഷ്ടം ......
കാണുന്നവർക്ക് മുന്നിൽ പ്രണയം ആണെന്ന് തോന്നയേക്കാം എന്നാൽ അല്ല പ്രണയത്തെ വെല്ലുന്ന ബന്ധമുണ്ട് സൗഹൃദങ്ങൾ കൊണ്ട് ആത്മാവിൽ തൊട്ട ബന്ധം അത് കൊണ്ട് തന്നെയാണ് ഞാൻ എന്നും സ്വാർത്തയായി പോയത് ....
തുടരും6 2 2raziqu 76w
----------------------
മെഹ്റിൻ 9/14
#malayalam #malayalamstories
Read previous parts here #mehrin
അവൾക്കു ഡയല് ചെയ്തു. റിങ് ചെയ്യുന്നുണ്ട് പക്ഷെ എടുക്കുന്നില്ല. തിരക്കിലാണോ..? കോയാക്കന്റെ കടയിലോട്ട് മെല്ലെ ചെന്നു, ഒരു കടലമിട്ടായി കഴിക്കാമെന്ന് വച്ചു. മിട്ടായി കൊറിക്കുന്നതിനിടയിൽ ആളോട് ചോദിച്ചു.
"അല്ല കോയാക്ക .. മ്മളെ ഹാജിയേരെ മോളെ കല്യാണം കഴിഞ്ഞോ..?"
"ഏത് ഖജാൻജിന്റേ?"
"ആ"
"ല്യ മോനെ .."
"അല്ല .. ന്നാള് എന്തോ കല്യാണം ണ്ട് ന്നൊക്കെ മ്മ പറയണ കേട്ടു."
"ആ ഒരാലോചന ണ്ടെയ്നു . ഏകദേശം ഒറച്ചീനു, പക്ഷെ ന്തോ ആവോ പിന്നെ ചെക്കന്റെ ടീം ഒഴിവായി.."
"ഒഴിവായീ..?....അയെന്തേ...?"
"ആവോ ... നിശ്ചയത്തിന്റെ തലേന്ന് ചെക്കന്റെ പെരേന്ന് ആള് വന്നു.. ഓല് ഇതീന്ന് ഒഴിയാണ് ന്നു പറഞ്ഞൂത്രേ .. അങ്ങനെ പക്ഷെ എന്താച്ചാ എന്തിനും ഒരു പരിഹാരണ്ടാക്കണ ഹാജ്യേർ ഒന്നും മുണ്ടാതെ നിക്കേന്. "
" പിന്നെ .. നിശ്ചയത്തലേന്ന് ഒഴിവാക്കാൻ ഇതെന്താ കളിയാണോ..."
"ന്റെ മുമ്പിലല്ലേ ഓല പെര... ഞാൻ കാണാത്ത ഒന്നും ഇല്യ അവടെ.."
"ന്ന പിന്നെന്തിനാ ഓല് കല്യാണം ഒഴിഞ്ഞത്..?"
"അത് ആ കുട്ടിക്ക് ന്തോ പ്രശ്നണ്ട്.."
"പ്രശ്നോ..?"
"ആ ഒരോന്നര മാസം മുന്നേ ഓലെല്ലാരും കൂടി അങ്ങാടി പോയി വന്നപ്പോ ആ കുട്ടി എന്തോ തല കറങ്ങി വീണത്രെ.. അസ്മാരം ഇളകി ന്നോ ന്തോ.. അസ്മാരം ഇളകിയെതെയ്ക്കാരം. ന്നിട്ട് ഓലല്ലാരും കൂടെ മന്ന്.."
"അസ്മാരോ..?"
മെഹ്റിന് ഇതു വരെ അപസ്മാരം വന്നതായി എനിക്കറിയുക പോലുമില്ല. അങ്ങനെ ഒന്നുണ്ടെങ്കിൽ അവളെന്നോ പറഞ്ഞേനെ. അവളോ അവളുടെ കൂട്ടുകാരോ ആരും പറയാത്ത ഒന്നു..
"അസ്മാരം ആണോ അതോ...പ്പത്തെ കുട്ട്യാളല്ലേ എന്താ പറയാൻ പറ്റോ?.... എന്തേലും ണ്ടാവും അല്ലെങ്കി ചെക്കൻ കല്യാണം ഒയ്യൂലല്ലോ. ആയിനും മാണ്ടി എന്തേലും കാര്യം ണ്ടേയ്ക്കും. അതാണ്."
പന്ന നായി എന്നും കാണുന്ന ഒരാളെപ്പറ്റി അപവാദം പറയാൻ അയാളുടെ നാവിനു യാതൊരു കുഴപ്പവും ഇല്ല. ഇയാളെ ഒക്കെ എങ്ങനെ വിശ്വാസിക്കും.? വായിലിട്ട മിട്ടായി അയാളോടുള്ള പ്രതിഷേധം കാണിക്കാൻ ഞാൻ തുപ്പി കളഞ്ഞു."ഓ ഓനൊരു മുസായവിന്റെ നടുക്കണ്ടം.."
"തന്തേ.. ആൾക്കാരെ പ്പറ്റി തൊള്ളി തോന്നിയത് പറയാൻ ങ്ങക്ക് ഉള്പില്ലേ....എന്നും ങ്ങക്ക് സഹായം ചെയ്യണ ഹാജിയാരെ മോളെപ്പറ്റി തന്നെ ങ്ങൾ ങ്ങനെ പറയണം.."
"ഞാൻ കണ്ടതും അറിഞ്ഞതും പറഞ്ഞു. അല്ലേലും ള്ളത് പറഞ്ഞ ആർക്കും പറ്റൂല."
ഈ മൂരിതന്തയോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്നു മനസ്സിലായപ്പോ ഞാൻ ഇറങ്ങിപ്പോയി. വേണ്ടിയിരുന്നില്ല. ആവശ്യമില്ലാത്ത ചിന്തകൾ തലയിൽ കയറ്റാൻ എപ്പോഴും തക്കം കാത്തിരിക്കുന്ന കുബുദ്ധികൾക്ക് ലോകാവസാനം വരെ യാതൊരു പഞ്ഞവും കാണില്ല. ഞാൻ ഇറങ്ങി നടന്നു. ഇനിയവൾ വിളിച്ചാൽ മാത്രമേ കാര്യങ്ങളുടെ കിടപ്പ് വശം മനസ്സിലാവൂ....
റെയിൽവേ സ്റ്റേഷനിൽ ചെന്നു വെറുതെ ബെഞ്ചിലിരുന്നു. നീണ്ടുപോകുന്ന റെയിൽപാളങ്ങൾ. ഒരിക്കലും കൂട്ടിമുട്ടാത്ത എങ്കിലും ഒന്നില്ലാതെ മറ്റൊന്നിന് നിലനിൽക്കാൻ പറ്റാത്ത രണ്ടു സൃഷ്ടികൾ. ഓരോ അണുവിലും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. പക്ഷെ അവരൊരിക്കലും ഒരുമിക്കുന്നില്ല. അതു കണ്ടപ്പോ മെഹ്റിന്റെ മുഖം ഓർമ്മ വന്നു. തട്ടത്തിൽ പൊതിഞ്ഞ മുഖം
തട്ടമിടാതെ അവളെ കണ്ടിട്ടില്ല. വട്ടമുഖമൊഴികെ ചെവിപോലും കണ്ടിട്ടില്ല. മുഖമുയർത്തി നേരെ നോക്കി നടക്കുമ്പോൾ ചെങ്ങായിമാർ പറയും അവൾക്ക് ഹുങ്കാണെന്നു. അതവളുടെ ആത്മവിശ്വാസമാണ്. ബഹുമാനം തോന്നും. ആരാധനയാണ് ആദ്യം തോന്നിയത്. അതങ്ങനെ വളർന്നു വളർന്നു....
പെട്ടന്ന് ഫോൺ ബെല്ലടിച്ചു..
©റാസി36 17 13- sreelakshmishaji Polichu bakki vegam ezhuthane ✍️❤️
- saranyab
- reneiya_rasheed
- raziqu @suadhacyusaf @ashishani963 @prakashinin @taekook_maknae @sreelakshmishaji
- raziqu @saranyab ⭐ @reneiya_rasheed ⭐
സുഹൃത്ത്
ഇത് . ഒരു നഷ്ടപ്പെട്ടുപോയ സൗഹൃദത്തിന്റെ കഥയാണ്. പച്ചയായ ജീവ്തകഥ . ഒറ്റപ്പെട്ടുപോയ ഒരു പയ്യന്റെ കഥ . അവൻ ഒറ്റപ്പെട്ടുപോയിരുന്നു . അങ്ങനെയിരിക്കെ ചില ബന്ധുക്കൾ പറഞ്ഞറിഞ്ഞു അവൻ ഒരു പരിപാടിക്കുപോയി . ആ പരിപാടി അവന് ഇഷ്ടപ്പെട്ടു . ആ പരിപാടി കൂടാൻ വന്ന ഒരാളുമായി ഫ്രണ്ട്സ് ആയി .. സ്വന്തം ആഗ്രഹങ്ങളും വ്ഷമങ്ങളും തുറന്നു പറയാനുള്ള ഒറ്റ സുഹൃത്തായിരുന്നു അത് . ആ ഒരു സുഹൃത്ത് ആ പയ്യന് വളരെ ആശ്വാസമായിരുന്നു.അവനെ കേൾക്കാൻ ആളുണ്ട് എന്ന ഒരു വിശ്വാസം അവനിൽ ഉദിച്ചു. പിന്നീട് അവന്റെ ഏറ്റവും അടുത്ത സുഹൃത്തായി അയാൾ മാറി . അവർ തമ്മിൽ ഒരു ആത്മബന്ധം ഉണ്ടായി .
പുതിയ ഒരു പ്രോഗ്രാം വന്നു. ആ പ്രോഗ്രാമിന് കാണാനായി ഇരുന്നു.
ആ ദിവസം തന്റെ സുഹൃത്തു വരുന്നതും കാത്ത് ആ പയ്യൻ തന്റെ കോളേജ് വരാന്തയിലൂടെ ചില പരിപാടിയുടെ സജികരണങ്ങൾ ഒക്കെ ചെയ്തോണ്ട് നടന്നു. ആ സുഹൃത്ത് പയ്യന്റെ കോളേജിൽ എത്തിയപ്പോൾ ആദ്യം വിളിച്ചത് ആ പയ്യനെയായിരുന്നു. അങ്ങനെ മാസങ്ങൾക്ക് ശേഷം ഒരു ചെറുപുഞ്ചിരിയോടെ അവർ രണ്ടുപേരും കണ്ടുമുട്ടി. ആ ചെറുപുഞ്ചിരിയിൽ എല്ലാം ഉണ്ടായിരുന്നു. ഒരു വാക്കുപോലും മിണ്ടാതെ കണ്ണുകളിലൂടെ അവർ സംസാരിച്ചു .
.പ്രതീക്ഷിക്കാതെ സംസാരത്തിനിടയിൽ ആ പയ്യൻ ആ സുഹൃത്തിനെ കളിയാക്കി ഒറ്റപ്പെടുത്തി . അതു ആ സുഹൃത്തിനെ വളരെയേറെ വിഷമിപ്പിച്ചു . അപ്പോൾ ആ സുഹൃത്ത് വിഷമംകൊണ്ട് പൊട്ടിത്തെറിച്ചു
അതുകഴിഞ്ഞു ആ കളിയാക്കൽ സുഹൃത്തിനെ വളരെയേറെ വേദനിപ്പിച്ചു പിനീട് ക്ഷമ ചോദിക്കാൻ ആ പയ്യൻ ചെന്നെങ്കിലും കൂട്ടാക്കിയില്ല. അത് ആ പയ്യനെ വളരെയേറെ വ്ഷമിപ്പിച്ചു . അതോടെ ആ പയ്യനും സുഹൃത്തും തമ്മിലുള്ള സൗഹൃദം അവസാനിച്ചു .
പക്ഷെ സന്ദേശങ്ങളിലൂടെ ആ പയ്യൻ ആ സുഹൃത്തിനോട് അറിയാതെയാണേലും താൻ ചെയ്ത തെറ്റിനു മാപ്പുപറഞ്ഞു പക്ഷെ ആ സുഹൃത്ത് അവനെ കേട്ടില്ല .
.ആ ഒരു അകൽച്ച ആ പയ്യനെ വളരെയേറെ തളർത്തി. ആ സുഹൃത്തിന്റെ ഓർമകൾ എപ്പോഴും ആ പയ്യനെ വേട്ടയടികൊണ്ടിരുന്നു
അപ്പൊ ശെരി കാണാം20 2 4princearya_4389 162w
തിരമാല
ഒരിക്കലും നിന്നിൽ നിന്നും ഞാൻ അകലില്ല എന്നോരോ നിമിഷവും പ്രണയിനിക്ക് ചുംബനം നൽകി മന്ത്രിക്കുന്ന കടൽ തിരമാലകൾ പോൽ..ഒരായിരം വട്ടം എൻ മനസ്സു നിന്നോട് മന്ത്രിച്ചിട്ടുണ്ട്..പക്ഷെ അതറിഞ്ഞിട്ടും അറിയാത്ത മട്ടിൽ നീ എന്നിൽ നിന്നും അകന്നുകൊണ്ടേയിരിന്നു.. ഒരുമിച്ച് നാം തീർത്ത് മണൽ ശില്പങ്ങൾ ഒരു തിരമാല വീശിയടിച്ച് തകരുംപോൽ നീ എൻ പ്രണയത്തെ തകർത്തു..ആ കടൽ തീരത്ത് നാം നടന്ന് നീങ്ങിയ കാൽപ്പാടുകൾ ഒരു തിരമാല മായ്ക്കുംപോൽ നമ്മുടെ ഓർമ്മകൾ നീ മായ്ച്ചു..ഇന്നും ഈ മണൽ തീരത്ത് ഞാനെഴുതുന്നു..നിൻ നാമം..എനിക്കൊപ്പം..
©princearya_438945 2 4princearya_4389 162w
നിനക്കായി ഞാൻ..
അന്നു നീ തന്ന വാക്കിനാൽ കാതങ്ങൾ താണ്ടി നിന്നെ തേടി അലഞ്ഞവൻ ഞാൻ..രാവും പകലും മഴയും വെയിലും താണ്ടി ഞാൻ വന്നതു എന്റെ പ്രണയ സമ്മാനം നിനക്ക് കൈ മാറുവാൻ..പകലു ജ്വലിച്ച വെയിലിനും സന്ധ്യയിലെ ഇരുളിനും പിന്നെ വന്ന കാർമേഘത്തിനും രാവിൽ കോരിച്ചൊരിഞ്ഞ ആ മഴയ്ക്കും പറയാനുണ്ടായിരുന്നത് എന്റെ പ്രണയമായിരുന്നു..നിന്നിലേക്കുള്ള എന്റെ യാത്രയായിരുന്നു..മഴനീർ തുള്ളികൾ എന്നെ ഈറനണിയിച്ചപ്പോഴും നിൻ മുഖം കാണാൻ ഞാൻ കാത്തുനിന്നു..പക്ഷെ എന്തിനു നീ ഒരു വാക്കും മിണ്ടാതെ തിരിഞ്ഞു നടന്നു..എന്തിനു ആ വാതിൽ എൻ മുന്നിൽ കൊട്ടിയടച്ചു..നീ പറഞ്ഞതെല്ലാം വെറും പാഴവാക്കെന്നും..നീ കാട്ടിയതെല്ലാം വെറും നേരമ്പോക്കെന്നും അന്നു ഞാനറിഞ്ഞു..നിനക്കായി കരുതിയ എൻ പ്രണയ സമ്മാനം ആ മഴയിൽ ഞാൻ വലിച്ചെറിഞ്ഞു..മഴത്തുള്ളികൾ എൻ കണ്ണുനീരൊപ്പി..ആ മഴ നിന്നെ എന്നിൽ നിന്നും മായ്ക്കട്ടെ എന്നാഗ്രഹിച്ചു ഞാൻ തിരികെ നടന്നു..
©princearya_438949 13 5- krish_napriya
- princearya_4389 @krishnapriya_08 thank you ☺
- princearya_4389 @kalivanchikal thank you
- princearya_4389 @areghaaabreeze ☺
- spiderweb
മാമ്പഴം
കുട്ടിക്കാലത്തു വായിച്ച വൈലോപ്പിള്ളിയുടെ 'മാമ്പഴം' കവിത വീണ്ടും youtube ഇൽ ചൊല്ലി കേട്ടതിനു ശേഷം ശേഷം ആ അമ്മ ഒരു നെടുവീർപ്പിട്ടു ...താമസിക്കുന്ന വില്ലയുടെ മുന്നിലുള്ള ഇച്ചിരി സ്ഥലത്തു നട്ടിരിക്കുന്ന കായ്ച്ച ബഡ്ഡ് മാവിലേക്കു ആ അമ്മയുടെ ദൃഷ്ടി ചെന്നെത്തി ... അതിനടുത്തു നിന്ന് സൈക്കിൾ ചവിട്ടി നടക്കുന്ന ഏഴാം ക്ലാസ്സിൽ പഠിക്കുന്ന തന്റെ മകനെ ആ അമ്മ വിളിച്ചു ... "കുട്ടു ...ഇങ്ങു വന്നേ ..."
അവൻ സൈക്കിൾ അവിടെ വെച്ചിട്ടു തന്റെ അമ്മയുടെ അടുത്തേക്ക് ചെന്നു ..."എന്താമ്മേ വിളിച്ചേ ???"
അപ്പോൾ അമ്മ പറഞ്ഞു ,"നീ പോയി ദേ ആ മാവിൽ കായ്ച്ചു നിൽക്കുന്ന മാങ്കുല ഇങ്ങു ഒടിച്ചെടുത്തോണ്ടു വാ ..."
കുട്ടു അപ്പോൾ മാവിലേക്കു നോക്കി ..എന്നിട്ടു തന്റെ അമ്മയെയും ...
അവൻ പറഞ്ഞു ,"ആ മാങ്കുല ... "
അമ്മ -" mmm ..."
കുട്ടു -"ഞാൻ ..."
അമ്മ -"mmm ..."
കുട്ടു - "ഒടിച്ചെടുത്തോണ്ടു അമ്മയ്ക്ക് കൊണ്ട് വന്നു തരണം ..."
അമ്മ -"അതേന്ന് ..."
കുട്ടു - "ആ എന്നിട്ടു വേണം എന്നെ മാങ്കുല ഒടിച്ചെന്നും പറഞ്ഞു പഞ്ഞിക്കിടാൻ ...ന്നിട്ട് പിന്നെ മാവ് കായ്ക്കുന്ന സമയം ആവുമ്പോഴേക്കും ഞാൻ ചുമരിൽ പടമായി ഇരിക്കാൻ ... അമ്മ എന്റെ പൊക കണ്ടേ അടങ്ങൂ ലേ ...'മാമ്പഴം' കവിത ഞാനും വായിച്ചിട്ടുണ്ടേ ...ആളെ വിട് സാമി ..."
ഇതും പറഞ്ഞു ചെക്കൻ ഓടി പോയി സൈക്കിള് ചവിട്ടു തുടർന്നു ...ആ മാങ്കുലയും ഒടിച്ചോണ്ടു വരുമ്പോൾ new gen മകനെ ചേർത്ത് പിടിച്ചു ഒരുമ്മ കൊടുക്കാൻ കാത്തിരുന്ന കവിത കേട്ട് സെന്റി ആയി നിന്ന ആ അമ്മ മനസ്സിൽ പറഞ്ഞു ,"ഈ ചെക്കനെയൊക്കെ ....!!!"
©basil_joy_kattaassery15 9- sari_ga_ma
- basil_joy_kattaassery @thadichi ആന്നേ
- basil_joy_kattaassery @mansoora @rajina_pravin @mantra @sari_ga_ma ☺
- darpanam അതു കലക്കി @basil_joy_kattaassery
- basil_joy_kattaassery @darpanam
അവൾ - " ഇതെന്നാടാ നെറ്റിയിൽ കുറേ കുരുക്കൾ... Last week കണ്ടപ്പോൾ ഇത്രയും ഇല്ലാഞ്ഞല്ലോ???"
അവൻ - " ആവോ.... "
അവൾ ഉടൻ തന്നെ അവനെ ചേർത്ത് പിടിച്ച് നെറ്റിയിൽ തുരുത്തുരാ ഉമ്മകൾ കൊടുത്തു...
"മാറിക്കോളും ട്ടോ.." അവൾ പതിയെ പറഞ്ഞു...
ഒരിക്കൽ ആളുകൾ കളിയാക്കിയിരുന്ന തന്റെ കുറവുകളെ സ്നേഹം കൊണ്ട് അവൾ ഇല്ലാതാക്കുന്നതിന്റെ ഒരുദാഹരണം മാത്രമാണിതെന്ന് അവൻ അറിഞ്ഞു... അവൾ കാണാതെ അവൻ തന്റെ നിറഞ്ഞ കണ്ണുകൾ തുടച്ച് അവളെ നോക്കുമ്പോൾ തുറന്നിട്ട ജനാലക്കൽ നിന്ന് കാറ്റേറ്റു പാറി പറക്കുന്ന മുടി മാടിയൊതുക്കാൻ ശ്രമിക്കുകയായിരുന്നു അവൾ... പോക്കുവെയിലേറ്റു നിന്നിരുന്ന അവൾ അതീവ സുന്ദരിയായി കാണപ്പെട്ടു...
©basil_joy_kattaassery22 0 2വൈകീട്ട് വീട്ടിൽ വന്ന് കയറിയപ്പോൾ നല്ല വിശപ്പ്...
"അമ്മേ... കുറച്ചു പുട്ടുണ്ടാക്കി തരാവോ... കറിയൊന്നും വേണ്ട... പഞ്ചസാര കൂട്ടി തിന്നോളാം... "
അമ്മ- " പോയി കൈ കഴുകി വാ... ഞാനെടുത്തു വയ്ക്കാം...''
മകൻ - "ഏ... ഇതെങ്ങെനെ???"
അമ്മ- "നീയല്ലേ കുറേ ദിവസം മുന്നേ പുട്ടു തിന്നാൻ കൊതിയായിട്ടു മേലാ എന്നു പറഞ്ഞേ???"
മകൻ - "ഉവ്വ... അതു കുറേ ദിവസം മുന്നെയല്ലെ???എന്നാലും കൃത്യമായി ഞാൻ ചോദിച്ച ഇന്ന് തന്നെ അമ്മ പുട്ടുണ്ടാക്കി വച്ചതെങ്ങെനെ???"
അമ്മ പതിയെ ചിരിച്ചു കൊണ്ട് താൻ ഉണ്ടാക്കിയ നല്ല കടലക്കറിയും ചൂടു പുട്ടും മകന്റെ മുന്നിലേക്ക് കൊണ്ടു വന്നു...
ആദ്യമായി അമ്മയെ കാണുന്ന ഭാവത്തിൽ അവൻ അമ്മയെ തന്നെ നോക്കി നിന്നു...☺
അതാണമ്മ... നമ്മളെ പറ്റി നമ്മൾ പോലും അറിയാത്ത, ദൈവത്തിനു പോലും മനസ്സിലാകാത്ത കാര്യങ്ങൾ അമ്മ അറിയുന്നു... വിവരിക്കാൻ ആവാത്ത ഏതോ അദൃശ്യ ശക്തിയാൽ...
©basil_joy_kattaassery20 10- basil_joy_kattaassery @mantra
- twinklesheethal @basil_joy_kattaassery.... Amma ennum amma thanee.... Loving soul
- basil_joy_kattaassery @twinklesheethal ❤❤
- __soul Amma... ❤Always a wonder with her unconditional love.....
- basil_joy_kattaassery @gayathrib_
പിരിഞ്ഞതിന് ശേഷം ഏറെ നാൾ കഴിഞ്ഞു അവർ കണ്ടു മുട്ടി ...
പെണ്ണ് -"ഡാ ..."
ചെക്കൻ -"ഉം ..."
പെണ്ണ് -"എന്താ വിശേഷം ???"
ചെക്കൻ -"ഒരു വിശേഷവുമില്ല ..."
പെണ്ണ് -"ഉം ..."
പെണ്ണ് -"നീയെന്നെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടോ ???"
ചെക്കൻ -"ഇല്ല ..."
പെണ്ണ് -"അതെന്താ ...?"
ചെക്കൻ -"അതിന്റെ ആവശ്യമില്ല ..."
പെണ്ണ് -"നിനക്കെന്നോട് വെറുപ്പാണോ ???"
ചെക്കൻ -"അല്ല ..."
പെണ്ണ് -"സ്നേഹവുമില്ല ,വെറുപ്പുമല്ല ...പിന്നെ നിനക്കെന്നോട് എന്താണുള്ളത് ???"
ചെക്കൻ -"നന്ദിയുണ്ട് ...അത് മാത്രം "
പെണ്ണ് -"എന്തിന് ???"
ചെക്കൻ - "ഒരുപാട് കാര്യങ്ങൾക്ക് ...എന്നും ഒപ്പം ഉണ്ടാവുമെന്ന് ആര് പറഞ്ഞാലും അത് വിശ്വസിക്കരുത് എന്ന് പഠിപ്പിച്ചതിൽ ... എല്ലാ രീതിയിലും തകർന്നു നിൽക്കുമ്പോൾ ഒറ്റയ്ക്കായി പോയാൽ എങ്ങനെ ജീവിക്കണം എന്ന് നിന്റെ absence കൊണ്ട് പഠിപ്പിച്ചതിൽ ... സ്വന്തം അമ്മയോളം സ്നേഹം ഈ ലോകത്തു മറ്റാർക്കും നൽകരുത് എന്ന് പഠിപ്പിച്ചതിൽ ... എല്ലാ ഇഷ്ടങ്ങളും ഒരിക്കൽ മടുക്കും എന്ന് മനസ്സിലാക്കി തന്നതിൽ ... എല്ലാത്തിലും ഉപരി ,എന്നെ സ്വയം കണ്ടെത്താൻ സഹായിച്ചതിൽ ...അങ്ങനെ പോകുന്നു ആ ലിസ്റ്റ് ..."
അത് കേട്ട് അവൾ എന്തോ ആലോചിച്ചു നിന്നു ...
പിന്നെ അവന്റെ നേരെ നോക്കി അവൾ ചോദിച്ചു - "ഞാൻ പൊയ്ക്കോട്ടെ ???"
അവൻ പുഞ്ചിരിച്ചു പറഞ്ഞു -"പൊയ്ക്കോളൂ ..."
പെണ്ണ് -"നിനക്കെന്നെ കുറിച്ച് ഒന്നും അറിയണ്ടേ ???"
പുഞ്ചിരിച്ചു കൊണ്ട് തന്നെ അവൻ മറുപടി പറഞ്ഞു - "വേണ്ട ..."
ഒന്നും മിണ്ടാതെ അവൾ നടന്നു നീങ്ങി ... അപ്പോൾ അവന്റെ മനസ്സിൽ പഴയ കാലം തെളിഞ്ഞു വന്നു ...തന്നെ വിട്ടു പോകരുത് എന്ന് പറഞ്ഞു അവളോടപേക്ഷിച്ച നാളുകൾ ... അവൾ തള്ളിയിട്ട ഏകാന്തതയുടെ തീച്ചൂളയിൽ എരിഞ്ഞു തീർന്ന നാളുകൾ ... എല്ലാം ഒരു ദുഃസ്വപ്നം പോലെ ...അതിജീവിച്ചിരിക്കുന്നു !!! ഒരു കാലത്തു സ്വന്തം ജീവനേക്കാൾ സ്നേഹിച്ചവളാണ് ആ നടന്നു മറയുന്നത് ... പണ്ടത്തെ പോലെ കണ്ണ് നിറഞ്ഞില്ല ... ഉള്ളു പിടഞ്ഞില്ല ... ചുണ്ടിൽ ഒരു പുഞ്ചിരി മാത്രം ...അതെ ..ഞാൻ അതിജീവിച്ചിരിക്കുന്നു ...അവളെന്നെ അതിനു പ്രാപ്തൻ ആക്കിയിരിക്കുന്നു ... !!!
©basil_joy_kattaassery16 6 1- basil_joy_kattaassery @athi0041☺
- athirakrishnan Ithokke evidennu kittunnu .suprbb...
- basil_joy_kattaassery @athi0041 ജീവിതം പഠിപ്പിക്കുവാണല്ലോ ഇങ്ങനെ ഓരോന്ന്
- athirakrishnan @basil_joy_kattaassery right.
- basil_joy_kattaassery @athi0041
കുറച്ച് നാളുകളായിട്ടുള്ള സുഹൃത്തുക്കൾ... ഒരേ സ്ക്കൂളിൽ പണ്ടു പഠിച്ചതാണ്... പക്ഷേ സുഹൃത്തുക്കളാകുന്നത് കുറച്ച് നാളുകൾക്ക് മുമ്പും... ഇടയ്ക്ക് തമ്മിൽ കാണാറുമുണ്ട്
ചെറുക്കന് പെണ്ണിനോട് പ്രേമം തുടങ്ങി... അതവളോട് എങ്ങനെ പറയുമെന്ന് ഓർത്തു കൊണ്ടിരുന്നു... ഒരു കാര്യം ചെയ്യ്... ഒരു Outing നു ക്ഷണിക്കാം... അവസരം കിട്ടിയാൽ തുറന്നു പറയാം... അവസരം കിട്ടിയാൽ എന്നല്ല, ധൈര്യം കിട്ടിയാൽ... ചെറുക്കൻ തീരുമാനിച്ചു...
അങ്ങനെ അവർ ഒരു ദിവസം ഒരുമിച്ച് കറങ്ങാൻ ഇറങ്ങി... ഭക്ഷണം കഴിക്കാൻ ഹോട്ടലിൽ കയറി... എന്തൊക്കെയോ സംസാരിച്ചു ഇരുന്നു... ഹോട്ടലിലെ Menu card നോക്കിക്കൊണ്ടിരുന്ന അവൻ അതിൽ നിന്നും മുഖമുയർത്തി പെട്ടെന്നു കിട്ടിയ ധൈര്യത്തിൽ അവളുടെ കണ്ണിൽ നോക്കി Romantic ആയി പറഞ്ഞു...
"എനിക്കിഷ്ടമാണ്...ഒരുപാട്..."
അതു കേട്ട് ഞെട്ടി അവളുടെ മു:ഖം പെട്ടെന്ന് മാറി... അതു കണ്ട് വീണിടത്തു കിടന്നു ഉരുണ്ടു അവൻ പറഞ്ഞു -
"പൊറോട്ടം ബീഫ് ഫ്രൈയും ഒരുപാട് ഇഷ്ടമാണെന്നാ ഞാൻ പറഞ്ഞേ... ഞാനത് ഓർഡർ ചെയ്യട്ടെ???"
അവൾ അവനെ തന്നെ നോക്കി കൊണ്ടിരുന്നു... എന്നിട്ടു പറഞ്ഞു... "ഓർഡർ ചെയ്തോ... എനിക്കും ഇഷ്ടമാണ്..."
അവൻ ചോദിച്ചു - '' അപ്പോ നിനക്കും ഇഷ്ടാണോ പൊറോട്ടം ബീഫും???"
അവൾ അവന്റെ കണ്ണിൽ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു - "അല്ല... നിന്നെ... "
ഞെട്ടിപ്പോയ അവൻ - " ശരിക്കും???"
അവൾ - "അതേന്ന്... എന്നെ ഇഷ്ടാന്നല്ലേ ആദ്യം പറഞ്ഞേ... എന്നിട്ടു ഞാൻ കണ്ണുരുട്ടിയപ്പോൾ പൊറോട്ടേം ബീഫും ഇഷ്ടാന്നാ പറഞ്ഞേന്ന്... ഇങ്ങനെ ഒരു കള്ളത്തിരുമാലി... "
Romantic ആയ അവൻ - "പോ അവിടുന്ന്.... കടിക്കും ഞാൻ കളളി...."
അതു കേട്ട് ദേഷ്യത്തിൽ അവൾ കണ്ണുരുട്ടിയത് കണ്ട് അവൻ പറഞ്ഞു - "അല്ല... ഞാനിങ്ങനെ പൊറോട്ടേം ബീഫും ഇങ്ങനെ കടിക്കൂന്ന്.... എന്നിട്ട് ഇങ്ങനെ തിന്നൂന്ന്... മുത്തശ്ശന്റെ കൂട്ട് ഞാൻ മാത്രല്ല... മുട്ടണോന്ന് പറഞ്ഞ്... അവരാരും ഇങ്ങനെ തട്ടാൻ വരാത്തോണ്ട്.... Sorry..."
അതു കേട്ട് ഒരു സെക്കൻഡ് നേരത്തേക്ക് അവൾ അവനെ നോക്കി... എന്നിട്ട് ഒരൊറ്റ ചിരി...
©basil_joy_kattaassery19 12 1- basil_joy_kattaassery @sari_ga_ma മഗരിസയ്ക്കും ഇഷ്ടാണാ പോറോട്ടേം ബീഫും...
- sari_ga_ma @basil_joy_kattaassery☺
- mansoora Porotta and beef kothi vannu
- basil_joy_kattaassery @mansoora നാളെ തിന്നുമ്പോ ഓർക്കാട്ടാ
- basil_joy_kattaassery @omvarunraj