#malayalamquotes

574 posts
 • kunjjiquotes 7w  ആദ്യമായി ചുംബിച്ചപ്പോൾ നിന്റെ മുഖത്തുള്ള നാണം ഞാൻ അവസാനമായി കണ്ടത്.
  പിന്നീടെപ്പോളും ചുംബനം ഒരു ആവേശമായിരുന്നു.
  ©kunjji

 • raziqu 9w

  ########

  I haven't fell in love with you
  By an overnight, it wasn't an accident.
  But
  It took days for me to realise
  It was a mistake.
  So I changed my mind by seconds.
  But
  You know what?
  Still I miss you..
  Which means
  It will take years for me
  To realise that
  I can't forget you, neither hate you,
  You dump ass.
  You stole my heart.

  @rashiq_muhammed

 • bhavinvijayn 11w

  മുറിവ്

  സ്വയം മറന്നാടിയ നൃത്തങ്ങളെല്ലാം നിശ്ചലമായി. എങ്ങും മുഴങ്ങിയിരുന്ന കൊലകുഴൽ നാദം നിലച്ചു. ഇന്നീ നിമിഷങ്ങളിൽ സ്വയം മറന്നിരിക്കാൻ കാളിന്ദീ തീരങ്ങളില്ല. തുണയായി കൂടെ കൂടിയവളുമില്ല. കാലം തീർത്ത സ്വപ്‌നങ്ങൾ ഇല്ല. ബാക്കിയായി മാറിയ നിന്റെയും എന്റെയും മാത്രമായ മൗനങ്ങൾ ഒഴിച്ച്..മൗനങ്ങളിൽ കാണാം പറയാൻ വിതുമ്പുന്ന രണ്ട് ഹൃദയങ്ങൾ... വിടരുംമുൻപെ അടർന്നുവീണ രണ്ടു പാഴ്ജന്മങ്ങൾ..

 • questofrumi 13w

  സുഫി

  മരണത്തിന്റെ മറുകരയിലും നിന്നെ ഞാൻ മറക്കില്ല. ജീവിക്കുന്ന

  ലോകത്തു എന്റെ ഏക അടയാളമാണ്‌ നീ..

  ആത്മാവിനു മരണമില്ലല്ലോ പ്രിയേ, അതുപോലെ പ്രണയത്തിനും.... ♥️

  ©questofrumi

 • silentcandlepoems 14w

  .

  ഒഴിഞ്ഞമുറിപോലെ തോന്നും
  ഒഴിഞ്ഞവയറുമായൊരുത്തൻ
  കുഴഞ്ഞു വീണിവിടെ
  കൊഴിഞ്ഞു പോയതിന്നും
  ഒഴിഞ്ഞു പോകാത്ത
  കഥയാണ്...

  -Amal Vazhathodom
  Silent Candle Poems
  Instagram @ silentcandlepoems
  www.silentcandlepoems.com
  ©silentcandlepoems

 • silentcandlepoems 14w

  .

  നേരം പോകുന്നത് ഞാൻ
  അറിയാഞ്ഞിട്ടല്ല
  നേരമ്പോക്കാവാതിരിക്കാൻ
  നിനക്കായ്‌ നേരം
  മാറ്റിവച്ചതാണ് !

  -Amal Vazhathodom
  Silent Candle Poems
  Instagram @ silentcandlepoems
  www.silentcandlepoems.com
  ©silentcandlepoems

 • silentcandlepoems 14w

  .

  ഒരാളുമില്ലെങ്കിലും
  ഒരാളിലുമില്ലെങ്കിലും
  ഒരാളലെന്നിലുള്ളിടത്തോളം
  ഞാനിവിടെയുണ്ടാകും !

  -Amal Vazhathodom
  Silent Candle Poems
  Instagram @ silentcandlepoems
  www.silentcandlepoems.com

 • thamasaa 15w

  ഏതോ മഴയിൽ..............��
  #thamasaa #malayalam #malayalamquotes

  Read More

  മൗനം മഴയായ് പെയ്ത് ,
  ഉള്ളം നനയ്ക്കും നേരം...
  വാചാലത മൗനത്തിൽ
  അലിഞ്ഞ് ചേരാറുണ്ട് !!

  ഓർമ്മകൾ മഴയായ് പെയ്ത് ,
  ഉള്ളം നിറയ്ക്കും നേരം...
  മൗനം പോലും ഓർമ്മകളിൽ
  അലഞ്ഞു തിരിയാറുണ്ട് !!

  മൗനവും ഓർമ്മകളും
  ഒന്നായ് വേട്ടയാടും നേരം...
  ഉള്ളിലുടലെടുക്കുന്ന
  വേലിയേറ്റത്തിൽ , മനം ,
  വലഞ്ഞു പോകാറുണ്ട് !!

  ©thamasaa

 • thamasaa 15w

  എൻ്റെ കണ്ണുനീർത്തുള്ളിയാൽ,
  ഞാൻ നട്ടു വളർത്തിയൊരു
  മൈലാഞ്ചിക്കാടുണ്ട്;
  ഇന്നെൻ്റെ മനസ്സിലായ്.......

  അതിൽ നിന്നൊരില പോലും
  ഇറുക്കാത്തതിനാലാവാം,അവയുടെ
  ചിത്രത്തിനിന്നുമൊരു വന്യഭാവം!!

  ഓരോ ഇലയും കരിഞ്ഞ്,കൊഴിഞ്ഞ്
  വീഴും നേരം,കൈ കുടന്ന നിറച്ച്
  നെഞ്ചോട് ചേർക്കണം.......

  ഓർമ്മകളിൽ രക്തം പൊഴിക്കുന്ന
  ഹൃത്തിനാൽ,അവയുടെ ചോപ്പിന്
  മാറ്റ് കൂട്ടണം!!

  ഭൂതകാലത്തിൽ തളച്ചിട്ട മനസ്സിൽ,
  ഓർമ്മകളെ കുത്തിനിറച്ച്
  വീണ്ടും വീണ്ടും നോവിക്കണം.........

  മൗനത്താലൊരു പുകമറ നെയ്ത്,
  ഉള്ളിൽ ആർത്താർത്ത്
  കരഞ്ഞ് കൊണ്ടിരിക്കണം!!

  കൊടും വേനലിൽ,ഓർമ്മകൾ
  വരണ്ട് പോകാതിരിക്കാൻ,
  ആ മൈലാഞ്ചിപ്പൂക്കളാൽ ഒരു
  വസന്തം തീർക്കണം.........

  തക്ബീർ ധ്വനികൾ മുഴങ്ങുന്ന
  ഓരോ പെരുന്നാളിനും,മൈലാഞ്ചിയാൽ
  ഓർമ്മകളെ അണിയിച്ചൊരുക്കണം!!

  ശിശിരത്തെ വഴിതിരിച്ച് വിട്ട്,
  അവയെ,നിത്യവസന്തത്തിൽ
  തളച്ചിടണം........

  ഓരോ രാത്രിയിലും,
  എൻ്റെ സ്വപ്നങ്ങളുടെ കഥകളാൽ
  അവയെ തളിരിടിപ്പിക്കണം!!

  അങ്ങനെ,
  കനലായെരിഞ്ഞ സ്വപ്നങ്ങളുടെ
  ചാരമിട്ട്,അവയെ തഴച്ചു വളർത്തണം......!!

  ~തമസാ ��
  ����������������������������������������

  #thamasaa #malayalam #malayalamquotes #kavithakal

  Read More

  എൻ്റെ കണ്ണുനീർത്തുള്ളിയാൽ ,
  ഞാൻ നട്ടു വളർത്തിയൊരു
  മൈലാഞ്ചിക്കാടുണ്ട് ;
  ഇന്നെൻ്റെ ഉള്ളിലായ്.......

  //Full Piece in Caption//
  ©thamasaa

 • thamasaa 15w

  ഓർത്തോർത്ത് ചിരിക്കാനും,
  ഒറ്റക്കിരുന്നു കരയാനും,
  ഒരുപിടി ഓർമ്മകളെ നെയ്തെടുക്കണം!

  ഒളിച്ചിരുന്ന് ഇക്കിളിപ്പെടുത്താനും,
  ഒന്നൊന്നായി ഓളങ്ങൾ തീർക്കാനും,
  ഒരുപിടി ഓർമ്മകളെ നെയ്തെടുക്കണം!

  ഓരോ ഒറ്റപ്പെടലിലും,ഞാൻ
  ഒറ്റക്കല്ലെന്നു വീണ്ടും വീണ്ടും
  ഓർമ്മപ്പെടുത്താൻ കഴിവുള്ള
  ഒരുപിടി ഓർമ്മകളെ നെയ്തെടുക്കണം!

  ഓരോ മഴപ്പെയ്‌ത്തിലും ഇറ്റിറ്റായ്
  ഒലിച്ചിറങ്ങി,ആത്മാവിൽ,
  ഒരു പ്രളയം തീർക്കാൻ കഴിവുള്ള
  ഒരുപിടി ഓർമ്മകളെ നെയ്തെടുക്കണം!

  ഓടിത്തളർന്ന ഹൃദയത്തിനെ
  ഒന്നു സാന്ത്വനപ്പെടുത്താനും,
  ഒപ്പം തഴുകിത്തലോടാനും കഴിവുള്ള
  ഒരുപിടി ഓർമ്മകളെ നെയ്തെടുക്കണം!

  ഒട്ടകക്കൂട്ടം തണല് കായുന്ന
  ഒറ്റമരച്ചില്ലയിൽ നിന്നും,പെയ്ത്
  ഒരായിരം സ്വപ്നങ്ങളുമായ് മണ്ണിലേക്ക്
  ഒലിച്ചിറങ്ങുന്ന ഓർമ്മത്തുള്ളികൽ പോലുള്ള,
  ഒരുപിടി ഓർമ്മകളെ നെയ്തെടുക്കണം!

  ഒറ്റയ്ക്ക് പാടുന്ന രാപ്പാടിയെ കേട്ട നിലാവായ്,
  ഒറ്റയ്ക്ക് മൂളിയ വരികൾക്ക് കാതോർത്ത കാറ്റായി,
  ഒക്ടോബർ മാസത്തിലെ മഴയായി,
  ഓളങ്ങൾ തീർക്കുന്ന
  ഒരുപിടി ഓർമ്മകളെ നെയ്തെടുക്കണം!

  ഒടുവിലൊരുപിടി മണ്ണെന്നിൽ വീഴും നേരം
  ഒറ്റയ്ക്കാക്കി,എന്നിൽ നിന്നും
  ഓടിയകലാൻ കഴിയുന്ന
  ഒരുപിടി ഓർമ്മകളെ എനിക്ക് നെയ്തെടുക്കണം!!

  --------------thamasaa��


  #thamasaa #malayalam #malayalamquotes #memoriesforever #wovenmemoriees #springsoflife

  Read More

  ഒരുപിടി ഓർമ്മകളെ നെയ്തെടുക്കണം...!!

  //Full Piece in Caption//
  ©thamasaa

 • thamasaa 15w

  നിൻ്റെയോർമ്മകളെല്ലാം,
  ഇന്നെൻ്റെ ആത്മാവിൽ വേരാഴ്‌ത്തി
  പടർന്ന് പന്തലിച്ചൊരു ഒറ്റമരമായ്
  മാറിയിരിക്കുന്നു......
  ആ മരം ഇടയ്ക്കൊക്കെ പെയ്യാറുണ്ട്!!
  രാത്രിയിൽ പെയ്യുന്ന മഴയ്ക്ക്
  വല്ലാത്തൊരു ഭംഗിയുണ്ടെന്ന്,ആരോ
  പറഞ്ഞതിനാലാവാം;അവയെൻ്റെ
  രാത്രികളെ മോഷ്‌ടിച്ചെടുക്കാറുണ്ട്.....
  എന്നിട്ട് പുലരുവോളം പെയ്ത്,
  ഉള്ളിലൊരു പ്രളയം തീർക്കാറുണ്ട്!!
  ആ പ്രളയത്തിന് തീവ്രത കൂട്ടാണെന്ന
  വണ്ണം,ഇടയ്ക്കൊക്കെ ചിന്തകൾ മനസ്സിൽ
  വേലിയേറ്റം സൃഷ്ടിക്കാറുണ്ട്!!
  ചില വേളകളിൽ ഞാനും സ്വബോധം നഷ്ടപ്പെട്ട്,
  ആ പ്രളയത്തിൽ മുങ്ങിത്താഴാറുണ്ട്!!
  ഒടുവിൽ ആ ഓർമ്മകളിൽ പിടഞ്ഞ് മരിക്കാറുണ്ട്......
  ആ ഓർമ്മകളിൽ തന്നെ പുനർജനിക്കുവാൻ വേണ്ടി!!
  ©thamasaa

 • thamasaa 15w

  ഓർക്കാപ്പുറത്ത് പെയ്ത മഴ, തീർക്കുന്ന കുളിരിൻ്റെ
  തലോടലേൽക്കാനാവാതെ, മനസ്സ് മാത്രം
  എന്തോ ചിന്തയാൽ പൊള്ളിപ്പിടയുകയാണ്......
  മഴത്തുള്ളികൾ മുത്തമിട്ട മണൽതരികളോരോന്നും
  എന്തുകൊണ്ടോ ഇന്നെൻ്റെ പാദങ്ങളിലൂടെ, ഉള്ളിലായ്
  ഒരു വേനൽചൂട് തീർക്കുകയാണ്......
  തൊണ്ടക്കുഴിയിൽ കുരുങ്ങിക്കിടക്കുന്ന വാക്കുകൾ-
  നെഞ്ചിലായ് പിടപ്പ് നൽകുമ്പോൾ,
  കാണാമറയത്തേക്ക് ഓടിയൊളിക്കാൻ മനസ്സ്പറയുന്നുണ്ട് ....!
  ആ വാക്കുകൾക്ക് ഹൃദയം ചെവിയോർക്കാൻ മടിക്കുന്നേരം,
  വിതുമ്പലുകളും വിങ്ങലുകളും ഞൊടിയിടെ
  ചുണ്ടിലൊരു പുഞ്ചിരിയായ് മിന്നിപ്പോകാറുണ്ട് !!
  ആ പുഞ്ചിരിക്കുമപ്പുറം ഇനിയെന്തെന്ന് മനസ്സ് മന്ത്രിക്കുമ്പഴും
  അവ ഏറ്റുവാങ്ങാനാവാതെ ഈറൻ മിഴികളെയും കൂട്ടി,
  നെഞ്ചകം ആ പുഞ്ചിരിയിലായ് അഭയംതേടാറുണ്ട്........!!
  ©thamasaa

 • thamasaa 15w

  ഓള് നട്ടപ്പാതിരക്ക്
  മാനോം നോക്കി ഇരിക്കൂത്രെ..!!
  ഓള് ചാടിത്തുള്ളി
  മാത്രേ നടക്കൂത്രെ..!!
  ഓള് ഒറ്റക്കിരുന്ന്
  വർത്താനം പറയൂത്രെ..!!
  ഓള് എല്ലായ്പ്പഴും
  ചിരിച്ചോണ്ടേ ഇരിക്കൂത്രെ..!!
  പിന്നെ ഓള് എടക്കൊക്കെ
  വല്ലാണ്ട് പൊട്ടിച്ചിരിക്കൂത്രെ..!!
  ആ..... പിന്നില്ലേ.......
  ഓൾക്ക് കരയാൻ
  അറിയില്ലാത്രെ..!!
  ഓൾക്ക് ഞങ്ങളെ ഒന്നും
  കണ്ണീ പിടിക്കൂലാത്രെ..!!
  ഓൾക്ക് ചെല നേരം
  ഒക്കെ ഭ്രാന്ത് എളകൂത്രെ..!!
  അപ്പൊ ആവും ഓള് ഇങ്ങനെ
  അലറി വിളിക്കണത്..!!
  ഓള് സദാ സമയോം
  സ്വപ്ന ലോകത്താത്രെ..!!
  തട്ടി വിളിച്ചാലും ,
  തോണ്ടി വിളിച്ചാലും ,
  ഒന്നും കേക്കൂലാത്രേ..!!
  എന്താല്ലേ..........
  വല്ലാത്തൊരു പെണ്ണ് !!
  ഈ ചെറുപ്രായത്തിലേ
  ഓള് ഇങ്ങനായാ പിന്നെ ന്താക്കും ?!

  ഒക്കെ ഓൾടെ ഇഷ്ടാത്രെ...!
  ഇങ്ങനേം കാണോ കുട്ട്യോള്...!!

  ഇതാ ഞാൻ പറഞ്ഞേ.......,
  ഓൾക്ക് ഒര് കഥ്യൂല്ലാ ന്ന് !!

  •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

  ഇങ്ങക്കറിയാഞ്ഞിട്ടാ........
  ഓൾടെ ഉള്ളില് ഒരു കഥ ണ്ട്..!!
  ഇങ്ങളൊന്നും കേക്കാത്ത
  ഒരു കഥ..!!
  ചിലപ്പോഴൊക്കെ -
  കടലോളം ആഴം നെറഞ്ഞ ,
  ഭൂമിയോളം പരന്ന് കെടക്കണ ,
  ആകാശത്തോളം നിറഭേദമുള്ള ,
  പ്രകൃതിയോളം പുഞ്ചിരി നിറയ്ക്കണ ,
  കാടിനോളം വന്യത പേറുന്ന ,
  അരുവിയോളം ശാന്തത പകരുന്ന ,
  പൂക്കളോളം വശ്യതയേറിയ ,
  ഒര് പിഞ്ചോമനയുടെ പൽപുഞ്ചിരിയോളം
  തിളക്കം ഒളിപ്പിച്ച ,
  ഇങ്ങളെ മനസ്സില് ചുഴി തീർക്കണ ,
  ഇങ്ങളെ കണ്ണില് കണ്ണീര് പൊടിക്കണ ,
  ഇങ്ങളെ നെഞ്ചില് പിടപ്പ് ണ്ടാക്കണ ,
  ഇങ്ങളെ കാലിനെ പിടിച്ച് കെട്ടണ

  അങ്ങനെ ഒരു വല്ലാത്ത കഥ...!!
  അവളിൽ മാത്രം നിറഞ്ഞ് നിൽക്കണ കഥ...!!
  അതവളില് തന്നെ കെടക്കട്ടെ ന്ന്.......

  -തമസാ ��

  #thamasaa #malayalam #malayalamquotes #kavitha

  Read More

  ഓളൊരു കഥേല്ല്യാത്ത പെണ്ണാത്രേ....!!
  അയിന് ഇങ്ങളാരേലും,എപ്പഴേലും
  ഓളോട് കഥ ചോയ്ച്ചീനോ...?!

  //Full Piece in Caption//
  ©thamasaa

 • thamasaa 15w

  ചെരാത് പോലെരിയുമ്പഴും
  ഒരു വെള്ളിക്കൊലുസിൻ്റെ
  കിലുക്കം തൊണ്ടയിൽ
  കുരുക്കിയിട്ണ കൊറേ
  മനുഷ്യന്മാര്ണ്ട്...!

  മഴ ആവോളം നനഞ്ഞ്ട്ടും
  ഉള്ളില് കത്ത്ണ വെയിലിൻ്റെ
  ചൂടിൽ ഒറ്റക്ക്ങ്ങനെ
  ഉരുകിയൊലിക്ക്ണ ചെലര്....

  കൂട്ടിന് ഒരുപാട് ആളോള്ണ്ടായിറ്റും
  ഒടുക്കം ഏകാന്തതയിൽ സ്വയം
  സമർപ്പിക്കേണ്ടി വന്ന ചെലര്....

  പുറത്ത് വസന്തമെത്തിയതും ,
  തെങ്ങില് കുരുത്തോല വന്നതും ,
  വിരിയാൻ പാകത്തിന്
  ചെടി മൊട്ട് വളർന്നതും ,
  ഒന്നും അറിയാണ്ട്
  ഹൃത്തില് വേരാഴ്‌ത്തിയ
  ശിശിരത്തിൻ്റെ മടിത്തട്ടിലായ്
  ഉറഞ്ഞ് പോയ ചെലര്...

  കുന്നിക്കുരൂൻ്റെ ചോപ്പിനേക്കാളേരെ
  മോളില് കണ്ട കറ്ത്ത പൊട്ടില്
  പ്രണയം ഒളിപ്പിച്ച് വെക്ക്ണ ചെലര്...

  ഒട്ടും വാചാലമല്ലാത്ത മൗനത്തിൻ്റെ
  കയ്പ്പുനീര് കുടിച്ച് വറ്റിച്ച്
  മൗനത്തിൻ്റെ മധുരം അളക്കാൻ
  വിധിക്കപ്പെട്ട ചെലര്....

  അങ്ങനെ അങ്ങനെ ചെല മന്ഷ്യര്ണ്ട്...
  ഒറ്റ നോട്ടത്തില് കണ്ടാൽ
  കാട് പോലെ തോന്നിക്കണ ,
  അത്രേം വന്യത നെറഞ്ഞ ചെലര്....
  താങ്ങാവാൻ ആള്ണ്ടായിട്ടും ,
  താങ്ങി നിർത്താൻ ആളില്ലാതായ ചെലര്...
  നിങ്ങടെ ചാരത്ത് , നിങ്ങളറിയാണ്ട്
  തോളോട് ചേർന്നിരിക്കണ ചെലര്...

  ~തമസാ ��


  #thamasaa #malayalam #malayalamquotes #entevarikal

  Read More

  ചെരാത് പോലെരിയുമ്പഴും
  ഒരു വെള്ളിക്കൊലുസിൻ്റെ
  കിലുക്കം തൊണ്ടയിൽ
  കുരുക്കിയിട്ണ കൊറേ
  മനുഷ്യന്മാര്ണ്ട്...!

  //Full Piece in Caption//
  ©thamasaa

 • thamasaa 15w

  അപൂർണ്ണമായ വരികൾ പോലെ.........❣️

  അപൂർണ്ണമെങ്കിലും മനസ്സിനകത്തേക്ക് ആഴ്ന്നിറങ്ങുന്ന വാക്കുകൾ പോലെ......!
  മൗനമായി തെളിയുമ്പഴും മനം കവരുന്ന ചിലത് !!
  മൗനത്തിലാഴ്ന്ന നേരവും മനതാരിൽ നിറയുന്ന ചിലർ !!
  മറുപടി തേടുന്നവന് മുന്നിൽ വാചാലമായ മൗനം പോലെ !!

  ------------------------------thamasaa


  #thamasaa #malayalam #malayalamquotes #entevarikal

  Read More

  ‘.......ചിലത് അങ്ങനെയാണ്,ചിലരും......’
  ©thamasaa

 • thamasaa 15w

  വാചാലമായ മൗന ശകലങ്ങൾക്കിടയിൽ പെട്ട്
  ഉഴറുന്ന മനസ്സിനോടൊപ്പം,
  നിറയാൻ വെമ്പുന്ന മിഴികൾക്കുമപ്പുറം
  നീറുന്നൊരു ഹൃദയമുണ്ട്;
  ഇന്നെൻ്റെ ഉള്ളിലായ്.....!
  ©thamasaa

 • thamasaa 15w

  ഞാൻ പണ്ടെങ്ങോ അടക്കം ചെയ്ത
  ആ ഓർമ്മകളെല്ലാം,
  ഇന്നലെയൊന്ന് ചുവന്നുപൂത്തു.......
  ചെമ്പരത്തിപ്പൂവോളം ചോപ്പെത്തിയപ്പൊ,
  അതൊന്ന് ചോര ചിന്തി......
  അതില് വീണാത്രെ ഞാൻ മുങ്ങിമരിച്ചത്.....!
  ആ മരണത്തിനാകട്ടെ, വേദനയൊട്ടും ഇല്ലാർന്നു;
  ചെലപ്പൊ, അതിൻ്റേം മുന്നേ ഞാൻ പലവട്ടം
  മരിച്ചോണ്ടാവും..........!!
  ©thamasaa

 • thamasaa 15w

  ആ പഴയ പത്തുവരിക്കവിതയിലെ
  എട്ടാമത്തെ വരിയിൽ വെച്ചാണ്
  എനിക്ക് ചുറ്റും അഗ്നിയുയർന്നത്.!
  ആ പഴയ പത്തുവരിക്കവിതയുടെ
  അവസാന വരിയിൽ വീണാണ്
  ഞാൻ വെന്തുമരിച്ചത്.!

  വരികളോരോന്നിനേം മറവിയുടെ
  ചിതലുകൾ കാർന്ന് തിന്നപ്പൊ
  ‘ പ്രണയ ’മെന്ന അവസാന -
  വാക്കായിരുന്നു..!

  കഴിഞ്ഞ ജന്മത്തിൻ്റെ ബാക്കിപത്രമായ്
  പ്രതിഷേധം ഇന്നുമെൻ്റെയുള്ളിൽ
  ഒളിഞ്ഞ് തെളിഞ്ഞതിനാലാവും ,
  ഈ ജന്മം ഞാനൊരു പ്രണയിനിയായ്
  ജനിക്കുമെന്ന പ്രവചനത്തെയും
  പാതി കരിയിച്ച് , പ്രണയിക്കാനറിയാത്തൊരു
  പ്രണയിനിയായ് ഞാൻ ജനിച്ചത്..!

  പത്ത് വരികളിലൂടെ കത്തിപ്പടര്ണ
  കവിതയിൽ , ഞാനെൻ്റെ ഹൃദയം
  മറന്ന് വെച്ചാത്രെ ഈ ജന്മം പിറന്നത്..!

  എന്നിൽ പ്രണയമുണ്ടോ എന്നറിയാൻ
  വേണ്ടി , ഞാനാദ്യം മഴയെ പ്രണയിച്ചു..!
  ബാക്കിയായ ആ തീഗോളങ്ങളെ
  വിഴുങ്ങിയെടുത്ത വെള്ളത്തുള്ളികൾ
  എന്നിൽ പ്രതിഷേധം പകർന്നു.
  പിന്നെ ഞാൻ പ്രകൃതിയെ
  ഒന്നടങ്കം പ്രണയിച്ചു..
  അപ്പഴും മഴക്കൊപ്പമെത്തുന്ന
  മഴക്കാറ്റ് ൻ്റെ പ്രണയത്തെ തട്ടിത്തെറിപ്പിച്ചു..

  പിന്നെ , വിഷാദം നിറഞ്ഞ മുഖത്ത് ,
  പുഞ്ചിരിക്കുന്ന കണ്ണുകളുള്ള ഒരു
  മുപ്പത്തിരണ്ട് വയസ്സുകാരനെ
  ഞാൻ പ്രണയിച്ചു..
  ക്ലാസ്സിലെ മൂന്നാം ബെഞ്ചിൽ
  അറ്റത്തിരുന്നവൻ , ന്നെ നോക്കി
  ചിരിച്ചതിൽ പിന്നെ , അവനെ
  ഞാൻ പ്രണയിച്ചു..
  പിന്നെ , പിറന്നാളിന് ആദ്യായ്റ്റ്
  സമ്മാനം തന്നെ അയൽവക്കത്തെ
  ചേട്ടനെ ഞാൻ പ്രണയിച്ചു..
  ഏറ്റോം അവസാനം ഒരു എഴുത്തുകാരനെയാണ്
  ഞാൻ പ്രണയിച്ചത്..
  അയാളെന്നെ തൻ്റെ വരികളിൽ തളച്ചിട്ടപ്പൊ ,
  ആ ചങ്ങല കടിച്ച് പൊട്ടിച്ച് എനിക്ക്
  ഓടിപ്പോരണ്ടി വന്നു.!

  അതുകൊണ്ടൊക്കെയാവാം ,
  ൻ്റെ പ്രണയങ്ങളെല്ലാം
  ൻ്റെ പ്രതിഷേധങ്ങളായത്.!
  ഇന്നും പ്രതിഷേധങ്ങളെന്നിൽ
  അലയടിക്കുന്നേരം ഞാനാ പഴയ ,
  പത്തുവരിക്കവിതയായ് മാറാറ്ണ്ട്.
  അപ്പഴെല്ലാം , ഞാൻ പ്രണയിനിയായ
  ന്നെ നോക്കി ഒന്ന് പുഞ്ചിരിക്കാറ്ണ്ട്.....
  ന്നിലെ ന്നെ ഏറ്റോം നന്നായി പ്രണയിക്കാൻ...!!

  ~തമസാ ��

  ��������������������������������������

  #thamasaa #malayalam #malayalamquotes #kavithakal #ntevarikal #njaanumpinnenjaanum

  Read More

  കഴിഞ്ഞ ജന്മത്തില് ഞാനൊരു
  പത്തുവരിക്കവിതയായിര്ന്നു.....
  പ്രണയം തൊട്ട്തീണ്ടിയിട്ടില്ലാത്തൊരു
  പ്രതിഷേധക്കവിത...!!

  //Full Piece in Caption//
  ©thamasaa

 • thamasaa 15w

  “....അങ്ങനെയാ മഴയെ വഞ്ചിച്ചവരിൽ ഞാനും ഉൾപ്പെട്ടു ; എന്നെ നനയ്ക്കാൻ വന്ന മഴയെ കണ്ണിൽ പൊട്ടിയൊരാ ഉറവയിൽ കുതിർത്തപ്പോൾ എൻ്റെ ഭാവം എന്തായിരുന്നു ?!
  സന്തോഷമായിരുന്നോ...? അതോ.........!!
  ഏയ് ; നിസ്സഹായത ആകും.....!!
  എന്നാലും എന്തിന്....?!
  ചോദ്യശരങ്ങൾ മനസ്സും കടന്ന് ആത്മാവിലിങ്ങനെ കുത്തിവരയുമ്പഴും , കണ്ണിനൊപ്പം മനസ്സും നിറഞ്ഞത് എപ്പഴോ ഉള്ളിൽ പേറിയ കുറ്റബോധം കൊണ്ടാകും...!!
  ഇടയ്ക്കിടെ കൈവിട്ട് പോകുന്ന മനസ്സിൻ്റെ വികൃതികളാലാവാം , വികാരങ്ങളെ വേറിട്ട് മനസ്സിലാക്കാൻ കഴിയാഞ്ഞത്...!!
  എന്തോ....അറിയില്ല.........!!
  കടലാസ് പൊതികളിൽ ഒളിപ്പിച്ച് വച്ച ആ വെളുത്ത ഗുളികക്കഷ്ണങ്ങൾ മറന്ന് പോയ കയ്പ്പിനെ വീണ്ടും ഓർമ്മയിലേക്ക് മാടി വിളിച്ചുണത്തുമ്പോൾ എവിടെയോ മനസ്സ് ഒന്നൂടെ ഇടറിപ്പോയോ ?!

  തുള്ളികളാൽ ഹൃദയത്തെ തണുപ്പിച്ച മഴയെ പെട്ടന്നൊരു ദിവസം , മറവിയുടെ മാറാലയാൽ കെട്ടിവരിഞ്ഞ് ഞാനെന്തിനാണ് നിൻ്റെ ഭാവത്തെ ചേർത്ത് നിർത്തിയത്.....?!
  അത്രമേൽ പ്രിയപ്പെട്ടത് കൊണ്ടാണോ.....?!
  ആ വെള്ളത്തുള്ളികൾ ഒരു നിമിഷം എന്നെയാകമാനം മൂടി , അതിൽ വീണ് പിടഞ്ഞ് , അതിൻ്റെ കയ്യാൽ ശ്വാസത്തെ ഞെക്കി ഞെക്കി മരിക്കാൻ എത്ര വട്ടമാണ് ഞാനിന്ന് കൊതിച്ചത്....!!
  അറിയാതെ മറന്ന് പോയ മരണമെന്ന പ്രതീക്ഷ വീണ്ടുമയാളിലൂടെ എന്നെ തേടിവന്നപ്പോൾ , എന്തായിരുന്നു എൻ്റെയുള്ളിൽ...... !!
  മറന്നെന്ന് ഞാൻ സ്വയം വിശ്വസിച്ചിരുന്ന നേരങ്ങളെല്ലാം , എന്തിനാണ് ഇന്നെന്നെ വീണ്ടും തേടിയെത്തിയത്...?! അവ ഓർമ്മകളുമായി യുദ്ധം വെട്ടി , ജയത്തെ ഓർമ്മകളിലേക്ക് വീണ്ടും ചേർത്ത് വെച്ച് മനസ്സിലൂടെ ഇങ്ങനെ റോന്ത് ചുറ്റുമ്പോൾ , മനസ്സൊരൽപം പോലും ഇടറാതെ കാത്തത് എന്താണ് ......?!
  കാർമേഘങ്ങൾ നീങ്ങി വാനം തെളിഞ്ഞിട്ടും ഞാനെന്തിന് തോരാൻ മടിക്കുന്നു...?!
  വീണ്ടും വീണ്ടും ചോദ്യങ്ങൾ അസ്ത്രങ്ങളായ് മനസ്സ് എനിക്ക് നേരെ തൊടുത്തു വിടുമ്പോൾ ഓടിയൊളിക്കാനെന്ന വണ്ണം ഞാൻ എന്നെ മറന്നു കളയുന്നതും എന്ത് പെട്ടന്നാണല്ലെ....!!
  പതിയെ പതിയെ പതിയെ.....പിന്നെ ധീർഘമായ്.........!!

  ~thamasaa.

  #malayalam #thamasaa #malayalamquotes #kavithakal

  Read More

  ഓരോ ചാറ്റൽമഴയും എൻ്റെയൊരു നൂറ്
  സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ്......!!
  എങ്കിലും , അതിലൊരു മഴയിൽ മാത്രമാണ്
  ഞാൻ നനഞ്ഞതും , പിന്നെയാ മഴ കുതിർന്നതും...!!
  ©thamasaa

 • thamasaa 15w

  പൊള്ളലേറ്റിടത്ത് നിന്ന് വെന്ത മാംസത്തിൻ്റെ രൂക്ഷഗന്ധം മൂക്കിൽ വന്ന് തറഞ്ഞ് നിൽക്കണുണ്ട്.!
  എവിടെ നിന്നാണ് ആ ഗന്ധം.?!
  അറിയുന്നില്ല.!
  എങ്കിലും എനിക്ക് വല്ലാതെ നോവുന്ന പോലെ..!
  എവിടെയാണ് നോവുന്നത്.?!
  അറിയുന്നില്ല.!
  ഭ്രൂണഹത്യ ചെയ്യപ്പെട്ട വരികളാണോ ചീഞ്ഞുനാറുന്നത്.?!
  ഏയ്.! എങ്കിൽ ആത്മാവിനാഴം വരെ വേദനിക്കില്ലെ.?!
  അപ്പൊ , പൊള്ളിപ്പിടയുന്നതോ ?!
  തോന്നലാണോ.?! ആകുമോ ?
  വാക്കുകളാണോ തൊണ്ടക്കുഴിയിൽ തീപ്പൊരിയാൽ കുരുക്കിടുന്നത്.?!
  എങ്കിൽ , പൊള്ളുന്നത് തൊണ്ടയിലാവും.!
  പിന്നെന്തിന് ഹൃദയം പിടയണം.?!
  നോവണുണ്ടെന്ന് ആരോ പറയുന്നെന്നല്ലാതെ എനിക്ക് വേദനിക്കുന്നുണ്ടോ.?!
  അതേ...! വേദനിക്കുന്നുണ്ട്.!!
  ഞാൻ മരിക്കുകയാണോ.?! ഇതാണോ മരണവേദന?!
  ഞാനതിന് മുന്നേ പലവട്ടം മരിച്ചതല്ലേ.! അപ്പോഴൊക്കെ എനിക്ക് വേദനിച്ചിരുന്നോ?!
  ഉണ്ടെന്ന് പറയട്ടെ ഞാൻ.!!
  ആരോ ഹൃദയത്തിലങ്ങിങ്ങോളം കീറിമുറിക്കുന്ന പോലെ.!!
  നീയാണോ.?! ഏത് നീ.?!
  ഓർമ്മകളാണോ.?! എന്ത് ഓർമ്മകൾ ?!
  എൻ്റെ പാപങ്ങളാണോ.?! എത്രയെണ്ണം ?!
  ഇല്ലാ.!! എനിക്കറിയില്ല.!! ഞാനറിയുന്നില്ല..!!
  എനിക്ക് ജീവനുണ്ടോ.?! ശ്വാസമോ.?!
  ഞാൻ ആരാണ്.?! നീയാണോ?!
  അതോ ഞാൻ തന്നെയോ.!

  ഉള്ളിലെവിടെയൊക്കെയോ പിടയുന്നുണ്ട്.!!
  നെഞ്ചാണോ?! നെഞ്ച് പിടയുമോ?!
  ഹൃദയം.! മിടിപ്പുകളാണോ.?!
  കാലാന്തരത്തിൽ അന്യോന്യം വിടപറയുന്ന കമിതാക്കളാണോ ,എൻ്റെ ഹൃദയവും നെഞ്ചും..?!
  ഞാൻ മറന്ന് വെച്ച് പോയ ഓർമ്മകളാണോ ഈ പിടക്കുന്നത്.?!
  അതിനവയ്ക്ക് ജീവനില്ലല്ലോ.!! ഉണ്ടോ.?!
  ജീവനായിരുന്ന നിമിഷങ്ങളായിരുന്നോ.?! അതിന് ഞാൻ ജീവിച്ചിരുന്നോ.?!
  മനസ്സിലാവുന്നില്ല.! തീരേ.?
  ഇല്ല!! ഇത്തിരി പോലും മനസ്സിലാവുന്നില്ല..!

  ----------------------thamasaa

  #thamasaa #malayalam #malayalamquotes #kavithakal

  Read More

  പൊള്ളണുണ്ട്.........!
  പിടക്കണുണ്ട്.........!
  പൊള്ളലേറ്റ് പിടക്കണുണ്ട്....!!
  പിടഞ്ഞ് പിടഞ്ഞ് വീണ്ടും വീണ്ടും,
  പൊള്ളലേൽക്കണുണ്ട്....!!
  ©thamasaa