#malayalampoem

273 posts
 • parvathybhuparthy 4w

  True friends.

  To have a true and loyal friend in life to whom you can share both your worries and happiness and take advises is such a blessing to be grateful for.

  ©parvathy Bhuparthi

 • parvathybhuparthy 5w

  നീയെന്തിനിങ്ങനെ കോപാഗ്നിതന്നിലെ
  നാളമായ് വിങ്ങുന്നിതെന്നബികേ,
  ദീനത, വേദന, ശോകമായ്, മൂകമായ്
  ദിനമോരോ നേരവും കൊന്നീടുന്നോ?
  കാലപഴക്കമുള്ളിക്കാലിളക്കവും
  ഞെരികൊണ്ട ശബ്ദവും മാഞ്ഞീടുന്നോ?
  എന്തൊന്നു പറ്റിയിന്നെന്നബികേ നിന -
  ക്കികാലമത്രയും ചിത്തതാരിൽ.

  ©parvathy Bhuparthi.

 • raziqu 8w

  ########

  I haven't fell in love with you
  By an overnight, it wasn't an accident.
  But
  It took days for me to realise
  It was a mistake.
  So I changed my mind by seconds.
  But
  You know what?
  Still I miss you..
  Which means
  It will take years for me
  To realise that
  I can't forget you, neither hate you,
  You dump ass.
  You stole my heart.

  @rashiq_muhammed

 • anishmathew 18w

  പ്രപഞ്ചം

  പ്രപഞ്ചത്തിലെ ബുദ്ധിവികാസം പ്രാപിച്ച കീടമാണ് മനുഷ്യൻ!

  #anishmathew
  ©anishmathew

 • oru_clingy_kamukan 22w

  ചില ഓർമ്മകൾ
  മുറിവുകൾ ആണ്..

  തൊട്ടാൽ ചോര
  പൊടിയുന്ന പോലെ,

  ഓർത്താൽ ചോര
  പൊടിയുന്ന ഉണങ്ങാത്ത
  മുറിവുകൾ..
  ©oru_clingy_kamukan

 • raziqu 23w

  #malayalam
  #malayalampoem

  ഏകാന്തത
  """""""""""""""""""""
  ഒന്നും എഴുതാനാവുന്നില്ല
  പ്രണയം മരിച്ചിരിക്കുന്നു...
  അക്ഷരങ്ങൾ ആത്മഹത്യ ചെയ്ത
  ഒറ്റയ്ക്കിരിക്കലിന്റെ വക്കത്ത്
  മഷിപ്പേന തിരുപ്പിടിപ്പിച്ചു ഞാനങ്ങനെ ഇരിക്കയാണ്.

  പ്രണയം മരിച്ച രാത്രിയിൽ തന്നെ
  ഹൃദയത്തിന്റെ കൈപിടിച്ചു ബോധവും
  മെല്ലെ തിരിഞ്ഞു നോക്കാതെ ഇറങ്ങിപ്പോയി.

  ജീവച്ഛവം പോലെ മേലോട്ടു നോക്കിയിരിക്കുമ്പോൾ
  മുകളിൽ നിന്നൊരിറ്റു തണുപ്പുമായി
  പ്രണയം വരുമെന്ന് കരുതി..
  വന്നത് പക്ഷെ മരവിച്ച തണുപ്പുമായി
  ചിരിക്കാത്ത മുഖമുള്ള മരണമായിരുന്നു.

  എന്നിട്ടും വെറുതെ മനസ്സിന്റെ വാതിൽക്കൽ
  ഇത്തിരി വെളിച്ചവും കത്തിച്ചു വെച്ചു
  എന്നും ഞാൻ കാത്തിരിക്കും..
  വഴിതെറ്റി ഇത്തിരി പ്രണയവുമായി
  ആരെങ്കിലും ഒന്നു വന്നു കയറിയാലോ??

  ©റാസി
  9/5/21

  Read More

  ©raziqu

 • febinunais 23w

  ....
  കണ്ണുകൾ


  നമ്മുടെ രണ്ട് പേരുടെയും
  കണ്ണുകൾ കൊണ്ട്
  അകങ്ങളിലേക്ക് നോക്കാമായിരുന്നെങ്കിൽ .....,
  ഏത് മുറിവിനെയും
  സുഖപ്പെടുത്തുന്ന ഒരു മായാജാലം
  നമുക്ക് ദർശിക്കാമായിരുന്നു

 • sidharth_jeevakumar 23w

  ഒരു മോഹം

  ..
  എന്റെ ഓരോ നിമിഷത്തിലും...
  അവളുടെ ചിന്തകൾ നിറഞ്ഞിരുന്നു,
  എന്തെന്നില്ലാത്ത ഒരു സുഖാനുഭൂതി...
  എനിക്കിന്നും അവൾ സമ്മാനിച്ചുരുന്നു,
  എന്നും ഉണരാൻ ഒരു പ്രേരണ...
  അതിനപ്പുറം വേറെന്തുവേണം എനിക്ക്?
  ഈ ജന്മം സഫലമാണെന്നറിഞ്ഞും...
  ഇനിയുമൊരു ജന്മത്തിനായി കാത്തിരിക്കും.
  വെറുതെ അവളെ പ്രണയിക്കാൻ...
  അവളെ പ്രണയത്താൽ പൊതിയുവാൻ.

  ©sidharth_jeevakumar

 • lovelyputhezhath 24w

  ചില വെളുത്ത പൂക്കൾ പൊഴിഞ്ഞു വീഴുന്നത്
  നമ്മുടെ ആത്മാവിലേക്കാണ്
  പ്രതീക്ഷയുടെ ഒരു തിരി തെറുത്തു വെച്ച്
  പ്രകാശം പരത്തി അവരങ്ങനെ വിടർന്നു നിൽക്കും
  ©lovelyputhezhath

 • lovelyputhezhath 24w

  മദ്ധ്യ വയസ്കയെ പ്രണയിക്കാൻ നടക്കുന്ന
  പുരുഷൻമാരോടാണ്.....

  പ്രണയം അതി തീവ്ര വൈറസ്സായി മാറിയ
  മൂന്നാം ഘട്ടത്തിലാണ്
  അവളെന്നോർത്തുകൊള്ളൂ..
  മൂക്കിൻ തുമ്പിലൊ ചുണ്ടുകളിലൊ
  മറ്റാരും കാണാത്ത തണുപ്പും ചുവപ്പും
  അവളെ ഭ്രാന്തുപിടിപ്പിച്ചേക്കാം
  അത്ര മേൽ ആഴത്തിലുള്ള
  ചുംബനങ്ങളാവും നിങ്ങളെ
  ശ്വാസഗതിയുടെ അങ്ങേ അറ്റം
  തൊടുവിച്ചു തിരികെ വരുന്നത്...
  ഓർമ്മ മണങ്ങളെല്ലാം
  നിങ്ങളെ വിട്ടു പോകും....
  തനിച്ചിരിപ്പുകളിലെല്ലാം
  അവൾ മാത്രമാവും കൂട്ടിരിപ്പ്
  ശരീരോഷ്മാവ് കൂടുമ്പോൾ
  പ്രാണൻ പിടയുംപോൽ പുണർന്നു
  നിങ്ങളെ ചേർത്തു പിടിക്കും.
  ഒടുവിൽ ഇറക്കി വിട്ടാലും
  എവിടെയൊക്കെയോ
  വേദനയും തളർച്ചയും ബാക്കിയാവുന്നു.
  ഇറങ്ങി പോയാലും
  നിന്റെ വിളിപ്പുറത്തുണ്ടാവും
  വീണ്ടുമൊരു സമാഗമം കൊതിച്ച്..
  അതെ മദ്ധ്യ വയസ്കയുടെ പ്രണയം
  വൈറസ്സു പോലെയാണ്....
  ©lovelyputhezhath

 • a_quaint_laddoo 26w

  ആറ്റു നോറ്റു കിട്ടിയ
  കുഞ്ഞുകൺപീലി ഞാൻ
  മനസ്സിൽ കരുതിയ ആശയുമായ്
  ഊതിപ്പറത്താം എന്നൊർക്കവേ
  തെന്നി ഒഴുകി വന്നു നിന്നു
  വഴിമാറി വന്നൊരാ മേടക്കാറ്റ്.
  ആഗ്രഹം ചൊല്ലിയാൽ
  എൻപീലി പറത്തുവാൻ
  കൂടാമെന്നായി കുഞ്ഞുകാറ്റ്.
  അല്ലയോ കാറ്റേ ഇതെന്തു കൂത്ത്
  ആഗ്രഹം എന്നെന്നും എന്റെ മാത്രം...

  ©s_pooja

 • febinunais 28w

  ഉറവ

  ഞാൻ മലമ്പാതകളിൽ നിന്നുൽഭവിച്ച്
  കിഴക്കോട്ട് ലക്ഷ്യം തെറ്റിയൊഴുകുന്ന
  കലങ്ങിമറിഞ്ഞ കലുഷമായ നീരുവ...

  നീയൊരു മഞ്ഞുമലയിൽ നിന്നടർന്ന്
  വെള്ളാരം കല്ലുകളിലോളം തല്ലി
  കറകളഞ്ഞൊഴുകുന്ന തെളിനീരുറവ...

  നീ എന്നിലായലിഞ്ഞ്
  ശുദ്ധി പൂണ്ട്
  നമ്മളൊരുമിച്ച്
  സാഗരത്തിലലിയും...
  മരതകപ്പുറ്റുകൾക്കിടയിൽ
  നമ്മളൊരു സ്വർഗ്ഗരാജ്യം
  പണിയും...
  ©febinunais

 • oru_clingy_kamukan 31w

  ആരുടെയൊക്കെയോ
  കഥകളിലെ വില്ലൻ ആണ് ഞാനും..

  ©oru_clingy_kamukan

 • sandrageorge_sanss 39w

  സ്വാതന്ത്ര്യം

  കാൽപാദം ചലിക്കുകിൽ
  ദൃഷ്ടിദോഷം ഭവിക്കുമെന്ന്,
  കോലായിൽ കഷായമത്
  സേവിക്കും കാർന്നോർ
  കർക്കശത്തിൽ ചൊന്നാൻ.

  പെൺ വായ തുറക്കുകിൽ
  അബദ്ധമത് പുലമ്പുമെന്ന്
  കാർന്നോത്തി ഉറപ്പിച്ചു,
  മൗനം പാലിച്ചിരിപ്പൂ.

  പെൺപണി അടുക്കളപ്പുറം
  മാത്രമത് പറഞ്ഞിരിപ്പൂ,
  ഓലത്താള് മറിക്കും
  തലനരച്ച പുരുഷൻ.

  മഹാലക്ഷ്മിയിലും അറപ്പ്
  ആർത്തവ രക്തം ഒഴുകുകിൽ,
  തൊടരുത് തീണ്ടരുത്
  അനങ്ങരുത് മിണ്ടരുത്.

  നരച്ചോരും നരക്കത്തോരും
  കാണാത്ത ലോകത്തെ
  പുണരാൻ കൊതിച്ചൊരു
  പെണ്ണിരിപ്പൂ കോലായിൽ.

  ഉച്ചത്തിൽ പാടിയവൾ
  ചന്തത്തിൽ ആടിയവൾ
  ഒരീസം ബന്ധനചരടുകൾ
  പൊട്ടിച്ചിറങ്ങീയവൾ
  സ്വാതന്ത്ര്യത്തിൻ ലോകത്തേക്ക്.
  ©sandrageorge_sanss

 • hater13 46w

  തെളിഞ്ഞ മാനത്തിൽ ഒഴിഞ്ഞ ഭാഗത്തു നോക്കി, കീറി പറിഞ്ഞ കുടയും മടക്കി ഞാൻ യാത്ര തുടങ്ങി.


  #malayalam
  #malayalampoem
  #malayalamquote

  Read More

  കാലം എന്നിൽ പെയ്തു തീർക്കാൻ
  ബാക്കിയാക്കി അവളാം മഴതുള്ളിയേയും
  കവർന്നെങ്ങോ പോകയായി.
  കാരണമെന്തെന്നു ചോദിച്ച മാത്രയിൽ
  വിധിയാം മന്ദമാരുതൻ ഇങ്ങനെ ചൊല്ലവേ,
  "കാർമേഘകൂട്ടരെ ഒന്നിച്ചു കൂട്ടി നിന്നെ കാണനവൾ വന്ന നിമിഷമെന്തേ,
  അവർക്കു നേരെ നിൻ കീറിപറിഞ്ഞ
  കുട നിവർത്തി,
  അവളാം സ്നേഹത്തെ അതിലൊളിപ്പിച്ചു?"
  ഒരു ചെറുപുഞ്ചിരിയിൽ മാനത്തു വിടർന്ന മേഘത്തെ നോക്കി ഞാൻ പറയാതെ പറഞ്ഞു പോയി,
  "നിന്നെ കാണുന്നമാത്രയിൽ എന്നിലെ ആശകൾ ഹിമകണം പോൽ നേർത്തതാവും,
  നിൻ തരി സ്പ്ർശമേറ്റെൻ ആശകളെല്ലാമതിൽ അലിഞ്ഞു പോകും.

  പേടിയാണെനിക്കെന്നും നിന്നിൽ,
  അലിഞ്ഞു നഷ്ടമാവുമെന്ന പേടി."
  - hater13

 • the___saint__achayan 46w

  നിന്നെകുറിച്ചുള്ള പകൽ സ്വപ്നങ്ങൾ എന്റെ അസ്തിത്വത്തിന്റെ ഭ്രാന്തമായ സംഘർഷത്തെ ആകർഷകമാക്കുന്നു !!
  എങ്കിലും ഹൃദയത്തിന്റെ കറുപ്പിൽ എല്ലായ്പ്പോഴും ഒരു ചെറിയ സ്നേഹം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു . നമ്മുടെ ഹൃദയത്തിന് കീഴടങ്ങിയ ഒരാളെ സ്നേഹിക്കാൻ. ആത്മാക്കൾ എല്ലായ്പ്പോഴും ഒരേ താളത്തിൽ നൃത്തം ചെയ്യുമ്പോൾ എങ്ങനെ നമുക്ക് അപരിചിതരാകാൻ കഴിയും. നമ്മുടെ ഹൃദയത്തിലെ ചരടുകൾ പരസ്പരം കുടുങ്ങുമ്പോൾ, നിന്റെ ഒരു ഭാഗം എന്നിൽ വസിക്കും. എന്നിലെ ഒരു ഭാഗം നിന്നിലും.

  ©the___saint__achayan

 • prakrithisuvarna 47w

  പരാജയപ്പെട്ട കോടാനുകോടി ബീജങ്ങളാൽ ചുറ്റപ്പെട്ട ഒരു ദ്വീപ്.

  സാധ്യതകൾ ഒന്നുമില്ലാത്ത നിരർത്ഥക ജീവാണുക്കളുടെ ആശയപ്രപഞ്ചമായിരുന്നോ ? അറിയില്ല.

  ജനാലകൾ തുറന്നിട്ടാൽ വെളിച്ചം വന്നുവീഴുന്ന ചുമരിൽ ചരിത്രാതീതകാലം മുതൽ രൂപംകൊണ്ട ദ്വീപസമൂഹങ്ങളിൽ നിന്നാണ് ബീജങ്ങളാൽ ചുറ്റപ്പെട്ട ദ്വീപിനെ ഞാൻ കണ്ടെടുത്തത് .

  പറമ്പിലെ തെക്കേ കോണിൽ ഏകാന്തതയുടെ യുഗങ്ങൾ താണ്ടിയ പാരിജാതമാണ് എനിക്കാ ദ്വീപിന്റെ ചിത്രങ്ങൾ വരച്ചു തന്നത്.

  അല്ലയോ പാരിജാതമേ…
  എണ്ണിയാലൊടുങ്ങാത്ത ഈ അപരജീവികളുടെ നിരർത്ഥക ജീവിതത്തിന്റെ ഏക അവശേഷിപ്പ് നീ ആയതെങ്ങനെ പറയൂ...
  കരിമ്പാറകളാൽ തിങ്ങിനിറഞ്ഞ ദ്വീപിന് ചുറ്റും ശാന്തമായി കുടികൊള്ളുന്ന ജീവജലത്തിൽ രാത്രിയിൽ മാത്രം പ്രത്യക്ഷപ്പെടുന്ന വാൽനക്ഷത്രകൂട്ടത്തെ ഒളിപ്പിക്കുവാൻ ഒളിത്താവളങ്ങളുണ്ടോ ?

  നീ കേൾക്കുന്നുണ്ടോ…
  നീ കുടഞ്ഞെറിയുന്ന പാരിജാത പൂക്കളാണോ എന്റെ സ്വപ്നങ്ങളിൽ ആ ദ്വീപിനു ചുറ്റും മിന്നിമറയുന്നത്?
  കഥയുടെ അറ്റമെത്താൻ എനിക്ക് ഉത്തരങ്ങൾ വേണം…
  നീ പറഞ്ഞ വട്ടദ്വീപിൽ
  ഞാൻ അറ്റമില്ലാതെ കറങ്ങും
  എന്ന് കരുതിയോ നീ …
  ചോദ്യങ്ങൾ തന്നെ ഉത്തരമാക്കി സഞ്ചരിക്കുവാൻ ഞാൻ പണ്ടേ പഠിച്ചതാണ്.
  ചോദ്യങ്ങളിലൂടെ ചോദ്യങ്ങളിലേക്ക്
  ചോദ്യങ്ങളിലൂടെ ചോദ്യങ്ങളിലേക്ക്
  ചോദ്യങ്ങൾ ചോദ്യങ്ങൾ ചോദ്യങ്ങൾ…
  ഹ ഹ നീ കഥ പറഞ്ഞ് എന്നോട് പലതും ചോദിക്കയായിരുന്നില്ലേ…
  ഇനി എനിക്കും ഉത്തരങ്ങൾ ഇല്ല..
  ചരിത്രവും ഭൂമികാണാത്ത രഹസ്യവും.

  ഇല്ല ഇനി ഞാൻ ഒന്നും ചോദിക്കുന്നില്ല
  ഈ ചരിത്ര രഹസ്യം എന്നെന്നേക്കുമായി നിന്നോടും എന്നോടും കൂടി മണ്ണടിയട്ടെ

  നിന്റെ ചുവട്ടിൽ ഞാനെന്റെ കല്ലറ പണിയും.
  നിന്റെ വേരുകളോളം ഞാൻ ഇറങ്ങിച്ചെല്ലും
  നിന്നിൽ പൂക്കും.
  നിന്നിൽ നിന്ന് വേർപെട്ട്,
  ദ്വീപിനെ ചുറ്റികറങ്ങുന്ന
  ബീജ നക്ഷത്രകൂട്ടങ്ങളിലേക്ക്
  കോടാനുകോടി ജീവാണുക്കളായി ഞാൻ പരിണമിക്കും.
  ©prakrithisuvarna
  #malayalamwriters #malayalampoem #malayalamkavithakal

  Read More

  പരിണാമ രഹസ്യം

  നിന്റെ ചുവട്ടിൽ ഞാനെന്റെ കല്ലറ പണിയും.
  നിന്റെ വേരുകളോളം ഞാൻ ഇറങ്ങിച്ചെല്ലും
  നിന്നിൽ പൂക്കും.
  നിന്നിൽ നിന്ന് വേർപെട്ട്,
  ദ്വീപിനെ ചുറ്റികറങ്ങുന്ന
  ബീജ നക്ഷത്രകൂട്ടങ്ങളിലേക്ക്
  കോടാനുകോടി ജീവാണുക്കളായി ഞാൻ പരിണമിക്കും.
  ©prakrithisuvarna

 • kelvinchippu98 49w

  #malayalam #poem #poetry #malayalampoem
  ആരൊരാൾ എന്റെ കൂടെയായി
  നിഴലെന്ന പോലെ
  എന്നുമെന്നും

  Read More

  ആരോ

  മഞ്ഞിൽ കുളിരേകും
  കാറ്റിൽ തണുപ്പിക്കും
  മഴയിൽ നനവേകും
  ആരോ

  കണ്ണിൽ നോക്കും
  കാതിൽ ചൊല്ലും
  ഹൃത്തിൽ തഴുകും
  ആരോ

  കൂട്ടായി ആരോ
  എന്നും
  സ്നേഹമായി ആരോ
  തൊട്ടെന്റെ
  പ്രതീക്ഷകളിൽ
  ഉടലെടുത്ത
  ഒരു മാനവരൂപം

  കൂട്ടുണ്ട് ആരോ
  നിഴലെന്ന പോലെ
  എന്നും
  ©kelvin_mathew98

 • ajay_azhakath 52w

  പിറവി

  ചിതറിയ ചില്ലുവളകള്‍ക്കിന്ന്‌
  5 വയസ്,
  നാലാം വയസിലെ നട്ടപ്രാന്തുപോൽ
  അത് ഇന്നച്ഛനെ തേടി;
  പാവം
  അതിനറിയില്ലല്ലോ
  ഈ ചരടിൽ താലിയില്ലെന്ന്
  ഈ വയറിൽ ഉണങ്ങാ നഖപ്പാടുണ്ടെന്ന്‌.....
  ©ardha_nagnar

 • oru_btech_braanthan 54w

  മൃഗങ്ങൾക്കും ഇല്ലേ സന്തോഷവും ദുഃഖംങ്ങളും ??????#mirakee #malayalampoem #kavithakal

  Read More

  തെരുവ്നായ

  ©oru_btech_braanthan