#malayalamkavithakal

18 posts
  • raziqu 16w

    ########

    I haven't fell in love with you
    By an overnight, it wasn't an accident.
    But
    It took days for me to realise
    It was a mistake.
    So I changed my mind by seconds.
    But
    You know what?
    Still I miss you..
    Which means
    It will take years for me
    To realise that
    I can't forget you, neither hate you,
    You dump ass.
    You stole my heart.

    @rashiq_muhammed

  • shilpaprasanth_ 43w

    #malayalam #malayalamkavithakal

    ഇനി പറയൂ...
    എന്നെ ഓർമ്മിക്കുവാൻ
    നിങ്ങളെന്നോട് ചേർത്ത് വെച്ചത്
    എന്തൊക്കെയാണ്....

    Read More

    അവരുടെ,
    പുഴ പോലെയൊഴുകുന്ന
    ചിരികൾ...

    വഴി നീളെ,
    പല നിറങ്ങളിൽ
    വിടർന്നു നിന്നിരുന്ന
    കടലാസു പൂവുകൾ...

    മതിലുകളിൽ
    പടർന്നു പന്തലിച്ച
    വെറ്റില വള്ളികൾ..

    കിളിയൊച്ചകൾ...
    അരിമുല്ലപ്പൂമണം...

    കറുത്ത തുകൽപ്പട്ട കെട്ടിയ
    വെളുത്ത നായ്ക്കുട്ടി..

    ഓർത്തെടുക്കുവാൻ
    ഒരുപാടൊരുപാടുണ്ടായിരുന്നു..

    എന്നിട്ടും,
    അവരെയോർക്കുമ്പഴെപ്പോഴും
    ഉള്ളിലൊരു ചെറിമരം മാത്രം
    ഇളം പിങ്ക് നിറങ്ങളിൽ
    പൂക്കൾ പൊഴിച്ചു നിന്നു..

    ഇന്നലെ രാത്രി
    അവർ മരിച്ചു പോയി..

    മരിച്ചു പോയെന്ന്
    വിളിച്ചറിയിച്ചവനോട്
    ഒന്നും ചോദിക്കാനില്ലാതെ
    അവരുടെ ചെറിമരങ്ങൾക്കിനിയാര്
    വെള്ളമൊഴിയ്ക്കുമെന്ന്
    വെറുതേ
    ചോദിച്ചു വെച്ചു...

    അവനൊന്നും പറഞ്ഞില്ല..
    ഞാനും..

    ഇടയ്ക്കെപ്പഴോ
    അവരുടെ ഗർഭപാത്രത്തിന്റെ
    ചുവരുകളിലാരോ
    അർബുദത്തിന്റെ ചെറിമരത്തയ്യുകൾ
    നട്ടു വെച്ചതും,
    തളിർത്തും പടർന്നും
    വേരുകളാഴ്ത്തിയും
    അവരെ തളർത്തിയതും,
    പൂത്തും കായ്ച്ചും പഴുപ്പേറിയും
    നില തെറ്റിച്ചതും,
    വേദനകളുടെ വേനൽച്ചൂടുകൾ
    അവർ നട്ട പച്ചപ്പുകളെ
    കരിച്ചുണക്കിയതും,
    അവരപ്പോഴും ചിരിച്ചതും,
    ഇത്തിരി നേരത്തേയ്ക്ക്
    ഓർത്തു നിൽക്കുക മാത്രം ചെയ്തു..

    ഓർമ്മകളിലൊരു ചെറിമരം
    രാത്രി മുഴുവനും
    ചില്ലകളാട്ടി നിന്നു..

    ചില മനുഷ്യരെ നമ്മളിങ്ങനെ
    ചിലതിനോട് മാത്രം
    ചേർത്ത് വെയ്ക്കും..
    ചിലത് കാണുമ്പഴൊക്കെയും
    നമ്മൾ ചില മനുഷ്യരെ
    ഓർത്തെടുക്കും..

    ഒരാളെ ഓർത്തു വെയ്ക്കുകയെന്നാൽ
    എന്തിനോടൊക്കെയോ
    ചേർത്തു വെയ്ക്കുക
    എന്നതും കൂടിയായിരിയ്ക്കുമല്ലേ...

    ഓർമകളിലേയ്ക്ക് നാം
    പണിതു വെയ്ക്കുന്ന
    എളുപ്പവഴികൾ..

    ചിലരെന്നാൽ
    ചിലതായി മാറുന്നതിന്
    വേറെന്താണ്
    കാരണങ്ങളായുണ്ടായിരിക്കുക...
    ©shilpaprasanth_

  • prakrithisuvarna 54w

    പരാജയപ്പെട്ട കോടാനുകോടി ബീജങ്ങളാൽ ചുറ്റപ്പെട്ട ഒരു ദ്വീപ്.

    സാധ്യതകൾ ഒന്നുമില്ലാത്ത നിരർത്ഥക ജീവാണുക്കളുടെ ആശയപ്രപഞ്ചമായിരുന്നോ ? അറിയില്ല.

    ജനാലകൾ തുറന്നിട്ടാൽ വെളിച്ചം വന്നുവീഴുന്ന ചുമരിൽ ചരിത്രാതീതകാലം മുതൽ രൂപംകൊണ്ട ദ്വീപസമൂഹങ്ങളിൽ നിന്നാണ് ബീജങ്ങളാൽ ചുറ്റപ്പെട്ട ദ്വീപിനെ ഞാൻ കണ്ടെടുത്തത് .

    പറമ്പിലെ തെക്കേ കോണിൽ ഏകാന്തതയുടെ യുഗങ്ങൾ താണ്ടിയ പാരിജാതമാണ് എനിക്കാ ദ്വീപിന്റെ ചിത്രങ്ങൾ വരച്ചു തന്നത്.

    അല്ലയോ പാരിജാതമേ…
    എണ്ണിയാലൊടുങ്ങാത്ത ഈ അപരജീവികളുടെ നിരർത്ഥക ജീവിതത്തിന്റെ ഏക അവശേഷിപ്പ് നീ ആയതെങ്ങനെ പറയൂ...
    കരിമ്പാറകളാൽ തിങ്ങിനിറഞ്ഞ ദ്വീപിന് ചുറ്റും ശാന്തമായി കുടികൊള്ളുന്ന ജീവജലത്തിൽ രാത്രിയിൽ മാത്രം പ്രത്യക്ഷപ്പെടുന്ന വാൽനക്ഷത്രകൂട്ടത്തെ ഒളിപ്പിക്കുവാൻ ഒളിത്താവളങ്ങളുണ്ടോ ?

    നീ കേൾക്കുന്നുണ്ടോ…
    നീ കുടഞ്ഞെറിയുന്ന പാരിജാത പൂക്കളാണോ എന്റെ സ്വപ്നങ്ങളിൽ ആ ദ്വീപിനു ചുറ്റും മിന്നിമറയുന്നത്?
    കഥയുടെ അറ്റമെത്താൻ എനിക്ക് ഉത്തരങ്ങൾ വേണം…
    നീ പറഞ്ഞ വട്ടദ്വീപിൽ
    ഞാൻ അറ്റമില്ലാതെ കറങ്ങും
    എന്ന് കരുതിയോ നീ …
    ചോദ്യങ്ങൾ തന്നെ ഉത്തരമാക്കി സഞ്ചരിക്കുവാൻ ഞാൻ പണ്ടേ പഠിച്ചതാണ്.
    ചോദ്യങ്ങളിലൂടെ ചോദ്യങ്ങളിലേക്ക്
    ചോദ്യങ്ങളിലൂടെ ചോദ്യങ്ങളിലേക്ക്
    ചോദ്യങ്ങൾ ചോദ്യങ്ങൾ ചോദ്യങ്ങൾ…
    ഹ ഹ നീ കഥ പറഞ്ഞ് എന്നോട് പലതും ചോദിക്കയായിരുന്നില്ലേ…
    ഇനി എനിക്കും ഉത്തരങ്ങൾ ഇല്ല..
    ചരിത്രവും ഭൂമികാണാത്ത രഹസ്യവും.

    ഇല്ല ഇനി ഞാൻ ഒന്നും ചോദിക്കുന്നില്ല
    ഈ ചരിത്ര രഹസ്യം എന്നെന്നേക്കുമായി നിന്നോടും എന്നോടും കൂടി മണ്ണടിയട്ടെ

    നിന്റെ ചുവട്ടിൽ ഞാനെന്റെ കല്ലറ പണിയും.
    നിന്റെ വേരുകളോളം ഞാൻ ഇറങ്ങിച്ചെല്ലും
    നിന്നിൽ പൂക്കും.
    നിന്നിൽ നിന്ന് വേർപെട്ട്,
    ദ്വീപിനെ ചുറ്റികറങ്ങുന്ന
    ബീജ നക്ഷത്രകൂട്ടങ്ങളിലേക്ക്
    കോടാനുകോടി ജീവാണുക്കളായി ഞാൻ പരിണമിക്കും.
    ©prakrithisuvarna
    #malayalamwriters #malayalampoem #malayalamkavithakal

    Read More

    പരിണാമ രഹസ്യം

    നിന്റെ ചുവട്ടിൽ ഞാനെന്റെ കല്ലറ പണിയും.
    നിന്റെ വേരുകളോളം ഞാൻ ഇറങ്ങിച്ചെല്ലും
    നിന്നിൽ പൂക്കും.
    നിന്നിൽ നിന്ന് വേർപെട്ട്,
    ദ്വീപിനെ ചുറ്റികറങ്ങുന്ന
    ബീജ നക്ഷത്രകൂട്ടങ്ങളിലേക്ക്
    കോടാനുകോടി ജീവാണുക്കളായി ഞാൻ പരിണമിക്കും.
    ©prakrithisuvarna

  • oru_btech_braanthan 63w

    ©oru_btech_braanthan

  • suby_thanaloram 68w

    കവിത

    തേടി
    °°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

    കൊഴിഞ്ഞു
    വീണു ,
    എന്നിലെ
    പുഞ്ചിരി !
    അടർന്നു
    പോയി,
    എന്നുടെ
    പ്രണയ
    സ്വപ്നങ്ങൾ !
    നൊമ്പരത്തിന്റെ
    തടവറ
    തന്നവർ,
    എങ്ങോ
    മാഞ്ഞു
    പോയി !
    തകർന്നടിഞ്ഞ
    ജീവിതത്തിന്റെ,
    വളപ്പൊട്ടുകൾ
    തേടി ,
    വിരസമാം
    യാത്ര
    തുടരുന്നു !!!!!
    ¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤
    സുബിയൻ .


    ©subiyan

  • suby_thanaloram 69w

    കവിത

    ഓർമ്മപ്പൂക്കൾ
    ●●●●●●●●●●●●●●●●●●●●●●●●●●●●●●

    ജീവിതം ,
    ശോകത്തിൻ
    നീർച്ചാലുകളിൽ
    മുങ്ങിക്കുളിച്ചു ,
    ശൂന്യതയുടെ
    താഴ്‌വരകൾ
    തിരഞ്ഞുള്ള
    യാത്ര !
    നൊമ്പരത്തിന്റെ
    ഓർമ്മപ്പൂക്കൾ
    കൊണ്ടലങ്കരിച്ച്,
    സ്വപ്നത്തിൻ
    കൈവഴികളടച്ച് ,
    സന്തോഷത്തിന്
    കടന്നു വരുവാൻ ,
    അതിഥിമുറികൾ
    പോലുമൊരുക്കാതെ ,
    മരവിച്ചു പോയൊരു
    മനസോടെയുള്ള
    പ്രയാണം !
    ചുംബനങ്ങൾ
    ഏറ്റുവാങ്ങിയാലും,
    ആത്മാവിൽ
    ജ്വലിച്ചുയരാതെ,
    മോഹതീരങ്ങൾ
    കൊഴിഞ്ഞ
    ചിലർ,
    ജീവിച്ചിരിക്കുന്നു !
    സ്വപ്നതീരങ്ങൾ
    വേർപിരിഞ്ഞ ,
    മർത്യരുടെ
    ആരുമറിയാത്ത
    യാത്രകൾ !!!!!
    ¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤
    സുബിയൻ.




    ©subiyan

  • sahridayan 69w

    യാത്ര

    "കൊള്ളിമീനുകൾ ഊളിയിടുന്ന ആകാശക്കടലിന്റെ തീരത്ത്,
    അന്തിമേഘങ്ങളെ ചേർത്തുകെട്ടി ഞാനൊരു ചങ്ങാടമുണ്ടാക്കി..."

    'എന്തിന്? '

    "എന്നോ നഷ്ടമായ സ്വപ്‌നങ്ങൾ കരയ്ക്കടിഞ്ഞ
    ഓർമ്മകളുടെ ദ്വീപിലേക്ക് ഒരു യാത്ര പോകാൻ... "
    ©sahridayan

  • suby_thanaloram 69w

    കവിത

    സ്മൃതി
    •••••••••••••••••••••••••••

    മാഞ്ഞു
    പോകാത്തൊരെൻ
    മധുര
    നിമിഷങ്ങൾ തൻ
    സ്മൃതികളിൽ,
    പ്രിയ നേരമെ
    നിറഞ്ഞു
    വാണിടുക!
    ഒഴുകിയകലാതെ ,
    ആത്മാവിൽ
    ചേക്കേറി,
    പ്രണയാദ്രമാം
    രാവുകൾ
    പെയ്തിറങ്ങിയ ,
    ജീവിത
    നിമിഷങ്ങളെ,
    വേർപിരിഞ്ഞു
    പോകാതെയെന്നിൽ
    വസിക്കുക !
    മരണത്തിന്റെ
    കാലൊച്ചകൾ
    അരികിലെത്തുന്ന
    മുഹൂർത്തം വരെ,
    മനസിൽ നിറഞ്ഞു
    വാസം തുടരുക !!!!!
    ¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤
    സുബിയൻ.





    ©subiyan

  • suby_thanaloram 69w

    കവിത

    ജന്മതീരം
    ¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤

    നീ
    പകർന്നിടുമീ
    പ്രണയം,
    കുളിരാർന്ന
    താഴ്‌വരയായി ,
    ഉള്ളം
    സന്തോഷ തീരമായി,
    അരുവിയായി
    ഒഴുകി
    ആത്മാവിൽപ്പടർന്ന്,
    ഈ ജന്മതീരം
    കൊഴിയുന്ന
    നേരം വരെ ,
    ഉറവ വറ്റാതെ
    എന്നിൽ
    ആനന്ദ ദിനങ്ങൾ
    സമ്മാനമായിത്തന്നു ,
    നാമൊന്നായി
    മണ്ണിൽ
    ചേർന്നു മാഞ്ഞു
    പോയിടേണം !!!!!!
    ¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤
    സുബിയൻ.






    ©subiyan

  • suby_thanaloram 69w

    കവിത

    ഏകാകികൾ
    ●●●●●●●●●●●●●●●●●●●●●●●

    സ്വന്ത -ബന്ധങ്ങൾ
    തൻ
    ശക്തിയിൽ
    ആശ്രയിക്കുന്നത്,
    ശൂന്യമാം
    ഇടവഴികളിൽ
    തിരയുവത്
    തുല്യം !
    പണമെന്ന
    ലോകം
    കൈപിടിയിൽ
    അമർന്നാലും,
    സൗഹൃദത്തിന്റെ
    ചങ്ങല
    കോർത്താലും,
    നിന്റെ
    വേദനകൾ
    നീ
    മാത്രമറിയുന്നു !
    മനസിനെയലട്ടുന്ന
    പ്രതിസന്ധികൾക്ക്,
    നാം തന്നെ
    പരിഹാരം
    കണ്ടെത്തണം !
    ഓർക്കുക
    മർത്യരെ
    നമ്മൾ,
    ഏകാകികൾ
    മാത്രം !!!!!!
    ●●●●●●●●●●●●●●●●●●●●●●●
    സുബിയൻ





    ©subiyan

  • suby_thanaloram 69w

    കവിത

    പ്രണയം
    ●●●●●●●●●●●●●●●●●●●●●●●●

    ഒരു
    ജന്മതീരം
    കൊഴിഞ്ഞു
    പോകാതെ,
    നമ്മുടെ
    അന്തരാത്മാവിനുള്ളിൽ,
    കുടികൊള്ളുന്ന
    വസന്തമല്ലോ
    പ്രണയം !
    യൗവനത്തിൽ
    തുടങ്ങുന്നു.
    വാർദ്ധക്യത്തിൽ ,
    അന്ത്യം കുറിക്കുന്ന
    നാൾ വരെ,
    കരുതലായി,
    സ്നേഹമായി,
    അനുരാഗമായി,
    മതി വരുവോളം,
    പെയ്തു തോരുന്നു !!!!
    ●●●●●●●●●●●●●●●●●●●●●●●●●
    സുബിയൻ.






    ©subiyan

  • suby_thanaloram 69w

    കവിത

    താനെ
    •••••••••••••••••••••••••••••••

    ഒരുനാൾ ,
    തിരികെ
    മടങ്ങുവാൻ,
    നിന്റെ
    ചാരത്തണയുവാൻ,
    കൊതിയേറുന്ന
    മനസ്സിന്റെ
    താഴ്‌വരകൾ ,
    നിന്നെ
    തിരയുന്നു!
    പടിയിറങ്ങിയ
    വീഥികളിലൂടെ,
    വീണ്ടും
    നടക്കുവാൻ,
    മോഹിക്കും
    നേരങ്ങളിൽ,
    നഷ്ടത്തിൻ
    ജീവിത തീരെ,
    താനെ
    വീണു മയങ്ങുന്നു !!!!
    •••••••••••••••••••••••••••••••••••••••
    സുബിയൻ.







    ©subiyan

  • suby_thanaloram 70w

    കവിത

    പ്രയാണം
    ●●●●●●●●●●●●●●●●●

    മഴ !
    ആത്മ
    സ്മൃതികൾ
    തൻ
    താഴ്‌വരയിൽ
    കോർത്തു വച്ച ,
    സഫലമാകാതെ
    കടന്നുപോയ
    പ്രണയ
    സ്വപ്നങ്ങളെ,
    മഴത്തുള്ളികളുടെ
    ലാളനയിൽ
    ലയിപ്പിച്ച് ,
    കിനാവുകളുടെ
    പുത്തുൻ
    അനുഭൂതികളുടെ
    പടവുകൾ
    താണ്ടിയുള്ള
    മനസിന്റെ
    പ്രയാണം !!!!
    ●●●●●●●●●●●●●●●●●●●●●●●●●
    സുബിയൻ






    ©subiyan

  • shilpa_niravilpuzha 79w

    ഉത്ര

    ഇടത്തു കയ്യിലെ
    മുറിവിൽ നിന്ന് വിഷം
    നീലിച്ചു കേറി.
    കയ്യിലൂടെ
    തോളിലൂടെ
    കഴുത്തിലൂടെ
    ഇറങ്ങി മാറിടത്തിലെ
    രണ്ട് മുഴകൾക്ക്
    മേൽ കെട്ടിക്കിടന്നു.
    മുലപ്പാൽ മാത്രം
    ചോരയിൽ
    ചുവന്നൊഴുകി.
    നീല കീഴോട്ടിറങ്ങി
    ഇടുപ്പിലൂടെ
    പൊക്കിൾചുഴിയിൽ
    പടർന്നൊലിച്ചു.
    തുടയിലൊഴുകി
    ഉപ്പൂറ്റിയിൽ
    ചെന്നു പരന്നു..
    ഇരുള് വറ്റും മുമ്പേ
    ഉടല് പറ്റിയ
    നീല വിട്ടിറങ്ങി
    ആത്മാവ്
    നിലാവ് തേടിപ്പറന്നു..
    നൂല് പൊട്ടിച്ച
    പട്ടം കണക്കേ
    പായുമ്പോൾ
    ഉറങ്ങിക്കിടന്ന
    കുഞ്ഞിന്റെ
    ചെറുവിരൽ
    സാരിത്തുമ്പിലുടക്കി.
    തിരിഞ്ഞു
    നോക്കാതിരിക്കാൻ
    പണിപ്പെട്ടതാണ്,
    കഴിഞ്ഞില്ല..
    അവസാനമായി
    ഇടനെഞ്ചിൽ
    ചേർത്തുപിടിച്ചു
    നെറ്റിയിലൊരുമ്മ
    ചാർത്തിക്കൊടുത്തു.
    കട്ടിലിലെന്റെ
    നീലിച്ച മേനി നോക്കി
    രസിച്ചിരിക്കുന്നവന്റെ
    കയ്യെത്താത്ത
    ദൂരത്തു കുഞ്ഞിനെ
    ഒളിച്ചുവച്ചു..
    വായിൽ തളം
    കെട്ടിയ നുരയും
    പതയും വാരിയെടുത്ത്
    അറപ്പോടെയെന്റെ
    മൂർദ്ധാവിലെ
    കുങ്കുമം മായ്ച്ചു.
    ഊരാക്കുരുക്കിട്ടു
    മുറുക്കിയ താലി-
    ച്ചരട് പൊട്ടി
    കക്ഷത്തിലെ
    വിയർപ്പുനാറ്റത്തിൽ
    പൊതിർന്ന്
    ഊർന്നുവീണു.
    അവശേഷിക്കുന്ന
    പൊന്നെടുത്തവന്റെ
    കാൽക്കൽ
    വലിച്ചെറിഞ്ഞു.
    കൊണ്ടുപോയി
    തിന്നെടാന്ന് പ്രാകി.
    കടുംനീലയെന്നെ
    മുഴുവനായും
    പ്രാപിക്കും മുമ്പേ,
    കെട്ടഴിച്ചുവിട്ട
    കരിമൂർഖനെ
    നോക്കി ചിരിച്ചു.
    തലേന്നുണ്ട
    നാലഞ്ചു വറ്റെന്റെ
    തൊണ്ടയിൽ
    തികട്ടിവന്ന്
    പ്രാതലൊരുക്കാൻ
    ഉൾവിളിയുണ്ടാവും
    മുമ്പേ ഇരുട്ടിലിറങ്ങി..
    ആകാശത്തിന്
    കടുംനീലനിറം..,
    എന്റെ ഉടലിന്റെ
    അതേ നിറം..
    ഞാനലിഞ്ഞില്ലാതായി...

    ©ശിൽപ നിരവിൽപുഴ

  • manojwrites 112w

    അമ്മച്ചിയാണേ!

    നിങ്ങൾക്ക് നിറം കുറവാണെന്നോ, തടി കൂടുതൽ ആണെന്നോ, ഉയരമില്ലെന്നോ ഒന്നും ഞാൻ ആരെയും നോക്കി പറഞ്ഞിട്ടില്ല.

    എല്ലാം നിങ്ങൾ എന്നെ നോക്കിയാണ് പറഞ്ഞിട്ടുള്ളത്!

    എന്ന്... കണ്ണാടി...

    ©manojwrites

  • manojwrites 113w

    അടുത്തുള്ളപ്പോൾ ഗൗനിക്കില്ല...

    രണ്ട് ദിവസം മാറി നിന്നാൽ എന്തെന്നില്ലാത്ത വീർപ്പുമുട്ടലും...

    പൂജക്ക്‌ വെച്ച പുസ്തകവും ചില മനുഷ്യരും ഒരുപോലെയാണ്...
    ©manojwrites

  • z_a_i_1_7 141w

    അനിയത്തിക്കുട്ടി

    'ഏട്ടാ' എന്നൊരു വിളിയേക്കൾ
    നിഷ്കളങ്കമായ ഒരു സ്വരം ഞാൻ കേട്ടിട്ടില്ല
    നിന്റെ കുറുമ്പിനോട് തോന്നിയ ഇഷ്ടം
    വേറെയൊന്നിനോടും തോന്നിയിട്ടില്ല
    നിന്നോട് പിണങ്ങിയ നാളുകളിൽ
    ഞാൻ അനുഭവിച്ച ദുഃഖം വേറെയൊരുക്കലും ഉണ്ടായിട്ടുമില്ല
    ഒരേ പാത്രത്തിൽ കഴിച്ച അഹരത്തിന്റെ രുചി
    പിന്നീടൊരിക്കലും നാവറിഞ്ഞിട്ടില്ല
    ബാല്യത്തിന്റെ സ്വപ്നങ്ങൾഒരിക്കലും
    നിന്റെ പുഞ്ചിരിയേക്കൾ വലുതായിരുന്നില്ല
    ©z_a_i_1_7

  • z_a_i_1_7 141w

    കവിത - നർത്തകി നിന്നെ ഞാൻ പ്രണയിക്കുന്നു��

    രചന - സിദ്ധാർഥ് അശോക് പടവിൽ ✍️

    #malayalam #malayali #malayalampoetry #love #poem #longform #writer #kavithakal #malayalamkavithakal #poems #pranayam #pod

    @mirakeeworld @mirakee @mirakeeme @mirakeemini
    @writersnetwork @mirakeeassistant
    @mirakeeans @mirakeenetwork @mirakeenew

    Read More

    .