#malayalamkavitha

80 posts
 • ssa_writes 1w

  വഴിമുട്ടിയ നേരത്ത് വഴി തേടി അലഞ്ഞ അയാൾ ആരുടേയോ വലയിലായി വലഞ്ഞുപോയത് വല്ലവരും വല്ലതും പറഞ്ഞു കേട്ടിരുന്നുവോ? വഴിമുട്ടി വലഞ്ഞ ആ വല്ലവന്റെയും വല്ലാത്ത കഥ വലിച്ചുനീട്ടി വല്ലവരോടും പറയാൻ വഴിതേടിപിടിച്ചു വലിഞ്ഞുകേറി ഇങ്ങോട്ടുവന്ന ഈ വല്ലവൻ എന്ത് വലിയ തെറ്റാണ്‌ ചെയ്തതെന്ന് എങ്കിലും നിങ്ങൾ വല്ലവരും ഈ വല്ലവനോടൊന്ന് പറഞ്ഞുതാ...

  ©ssa_writes

 • ssa_writes 3w

  ചില ഓർമ്മകൾ അങ്ങനാണ്‌,
  മറക്കണം എന്ന് എത്രതന്നെ മനസ്സിനെ
  പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചാലും ഒരുപിടിയും തരാതെ മനസ്സിന്റെ അകത്തളങ്ങളിൽ തട്ടിത്തടഞ്ഞു മയങ്ങികിടക്കുന്നവ.

  മായ്ക്കാൻ ശ്രമിക്കുന്തോറും മുന്നിലേക്ക് പൊന്തിവന്ന് ഇളിച്ചുകാട്ടി മനുഷ്യനെ വിഡ്ഢിയാക്കുന്നവ.
  ആഴത്തിൽ പതിഞ്ഞ അവയുടെ ശേഷിപ്പുകളെ പിഴുതെറിഞ്ഞു കരിച്ചുകളയാം എന്ന ചിന്തയാവാം ചിലപ്പോൾ പിഴച്ചത്.

  മുൻകരുതലുകളൊന്നുമില്ലാതെ മറവിയിലേക്ക് തള്ളിവിടാൻ അവയൊന്നും മുത്തശ്ശികഥയിലേതുപോലുള്ള കെട്ടുകഥകൾ ആയിരുന്നില്ലല്ലോ, അതെല്ലാം ഒരുവന്റെ ആത്മാവിൽ വരഞ്ഞിട്ട ഏടുകൾ ആയിരുന്നില്ലേ...
  അന്ന് വരയാനെടുത്ത എഴുത്താണിയുടെ മൂർച്ചകൊണ്ടാണോ എന്തോ കാലമെത്രകഴിഞ്ഞിട്ടും അക്ഷരങ്ങളൊക്കെയും ഇന്നെഴുത്തിച്ചേർത്തതാണോ എന്ന സംശയമുണർത്തുംവിധം പുഞ്ചിരിച്ചുകാട്ടുന്നു .

  കടൽ പോലെ അലകളുമായി പാഞ്ഞടുക്കുന്ന ചില ഓർമ്മകൾ ഒരുവനെ കൈകളിൽ വാരിയെടുത്ത് തന്നിലേക്ക് ചേർത്തുപിടിച്ചു ശ്വാസം മുട്ടിക്കും ...ഒടുവിൽ ഒരിത്തിരി ജീവൻ ബാക്കിയെന്ന് ഉറപ്പുവരുത്തിക്കൊണ്ട് തീരങ്ങളിലേക്ക് വലിച്ചെറിയും.
  എന്നിട്ട് നാടുനീങ്ങിയ ഓർമ്മകളുടെ കൂട്ടത്തിൽ നിന്നുകൊണ്ട് തീരത്തടിഞ്ഞവന്റെ മരണവെപ്രാളംകണ്ട് ആസ്വദിക്കും .

  ©Sruthy S Anand

 • rejin_s_ram 4w

  ചെറു കാറ്റിൽ ആടികളിക്കുന്ന
  കടുംനീല പൂവ് നീയല്ലേ..
  ഈ തുലാമാസ ഇടിയിലും
  മഴയിലും നനഞ്ഞു വിറച്ച്
  തൊടിയിലെ മുല്ലപ്പടർപ്പിനിടയിൽ
  തനിയേ ആരെയും നോക്കാത്ത
  നിന്നോട് ചിരിച്ച മിന്നലിനെ
  പാടേ അവഗണിച്ചതും നീയല്ലേ..
  മേഘങ്ങളിൽ നിന്നിറങ്ങി വന്നാലും
  എത്ര ആകാശദൂരം താണ്ടിയാലും
  നിന്റെ ചെറു ഗന്ധം പോലും
  കൊടുത്തതില്ല നീ..
  അകലെ കാണാവേലിക്കപ്പുറത്തു
  മാറ്റി നിർത്തിയെന്നും
  മുഖം തിരിച്ചു മയങ്ങിടുന്ന
  കടുംനീല പൂവ്..
  ©rejin_s_ram

 • ssa_writes 4w

  അവളെ അറിയുമോ?
  നല്ല പെണ്ണായിരുന്നവൾ...
  പെണ്ണ് പെണ്ണല്ലാതെ ആണായിരിക്കണോ?
  നല്ല കറുത്തിട്ടിരുന്നവൾ...
  കറുപ്പ് കറുപ്പല്ലാതെ വെളുത്തിട്ടിരിക്കണോ?
  നല്ല തന്റെടിയായവൾ...
  നിലപാടുള്ളവൾ പിന്നെ തന്റെടിയാണല്ലോ!!

  അവളെ അറിയുമോ?
  കാലത്തിനൊപ്പം നടക്കാൻ പഠിച്ചവൾ...
  കാലം തെറ്റിയ നിയമങ്ങൾ തിരുത്തിക്കുറിച്ചവൾ.
  കണ്മഷിയും ചാന്തും അണിയാൻ മടിച്ചപ്പോൾ, "പെണ്ണാണോ നീ " എന്ന പരിഹാസവും കേട്ടവൾ.
  അമ്മയും ദേവിയുമാവാൻ കൊതിക്കാതെ
  പുസ്തകങ്ങളിലേറി പറക്കാൻ കൊതിച്ചവൾ.
  അവളുടെ ശബ്ദത്തെ തളക്കാൻ ശ്രമിച്ചവരെ,
  വാക്കുകളുടെ മൂർച്ചയാൽ തളർത്തിക്കളഞ്ഞവൾ.
  അടക്കവും ഒതുക്കവും പഠിപ്പിക്കാനായി വന്നോരെ, സ്വാതന്ത്ര്യത്തിൻ കഥകൾ പഠിപ്പിച്ചവൾ.
  കണങ്കാൽ വരെ മുടിവളർത്താതെയും,
  പെണ്ണായിരുന്നതിൽ അഭിമാനം കൊണ്ടവൾ.
  അവൾ പെണ്ണായിരുന്നു.
  ©ssa_writes

 • ssa_writes 5w

  എനിക്ക് എത്തിപ്പിടിക്കാനാവാത്ത അകലത്തിലാണോ നീ ഇന്ന്.
  ഈ ലോകത്തിന്റെ ബന്ധനങ്ങളിൽ നിന്ന് എന്നെ അടർത്തിമാറ്റുവാൻ എന്തേ നിന്റെ മാന്ത്രിക വിരലുകൾ ഇന്ന് ചലിക്കാത്തത്.
  എന്റെ മനസിന്റെ അറയിൽ ഉറക്കികിടത്തിയ നഷ്ടസ്വപ്‌നങ്ങൾക്ക് ജീവൻ പകരുവാൻ നീ എത്തുന്നതുംകാത്ത് നാഴികകൾ എണ്ണിനീക്കുകയാണ് ഞാൻ.
  നീ എന്നെ നിന്റെ ലോകത്തിലേക്ക്
  ക്ഷണിക്കുന്ന നിമിഷത്തിൽ,
  നിന്നെ ഞാനെന്ത് വിളിക്കുമെന്ന് അറിയില്ല.
  ഈ ലോകത്തിൽ നാം കണ്ടുമുട്ടുകയില്ല സഖീ,
  നിന്റെ ഓർമ്മകൾ മാത്രമേ എന്നിൽ അവശേഷിക്കുകയുള്ളു.
  നിന്റെ ലോകം വിചിത്രമാണെങ്കിലും നീ ഉണർത്തുന്ന ഓർമ്മകൾക്ക് മധുരമാണ്.
  നിന്റെ കുസൃതിയാൽ കുത്തിനോവിക്കുമ്പോൾ നഷ്ടമാവുന്നത് നമ്മുടെ സൗഹൃദം.
  ഞെട്ടലോടെ ഞാൻ നിന്നിൽ നിന്ന് അകലുമ്പോൾ കൈവിടുന്നതെൻ ഓർമ്മകളൊക്കെയും.
  തിരികെ വിളിക്കുവാൻ നീ മടിക്കുമ്പോഴും ആ നിമിഷത്തിലേക്ക് തിരികെയെത്തുവാൻ
  ഞാൻ ആഗ്രഹിക്കാറുണ്ട്.
  നിന്നെക്കുറിച്ച് കുറേ പറയണമെന്നുണ്ട്
  പക്ഷേ ഇന്നും നീ എനിക്ക് ഒരു അപരിചിതയാണ്...
  കണ്ടുമുട്ടലുകളുടെ ഓർമ്മകൾ പോലും ചിലപ്പോൾ അവശേഷിപ്പിക്കാതെ മിന്നിമറയുന്ന
  പേര് പോലും അറിയാത്ത
  സ്വപ്നം എന്ന അപരിചിത.

  ©Sruthy S Anand

 • ssa_writes 5w

  ഇത് മനുഷ്യൻ (പാഠം 1) ന്റെ തുടർച്ചയാണ്...
  #malayalam #poem #Malayalamkavitha #malayalampoem #love

  Read More

  മനുഷ്യൻ (പാഠം 2)

  ചില പാഠങ്ങൾ വളരെ പ്രയാസമാണ്.
  അവയിലെ വാക്കുകളും അർഥവും തമ്മിൽ നിരന്തരം യുദ്ധത്തിലാണോയെന്നുപോലും തോന്നിപ്പോകും.
  കൂട്ടിയും ഗുണിച്ചും വാക്കുകളെ ക്രമപ്പെടുത്തി സ്വയം അർഥമായിതീരുന്ന ചില പാഠങ്ങൾ.
  കഠിനമാണെന്നുള്ള തോന്നൽ ഉണ്ടാക്കുന്നതുകൊണ്ടുതന്നെ പിന്നീടൊരിക്കൽ പഠിക്കാമെന്നവണ്ണം എല്ലാവരാലും മാറ്റിവെക്കപ്പെടുന്ന പാഠങ്ങൾ.
  എന്നാൽ ഇതൊന്നുമറിയാതെ സ്വന്തം അഹങ്കാരം നിറഞ്ഞ വാക്കുകളിൽ ആനന്ദംകൊണ്ട് മറ്റുള്ളവരുടെ കഴിവുകേടെന്ന് സ്വയം വിശ്വസിച്ചു വീണ്ടും സ്വയം അർഥമായി മാറുവാൻ തിടുക്കം കാട്ടുന്ന ചില പാഠങ്ങൾ.

  വേറെയും ചില പാഠങ്ങളുണ്ട് എളുപ്പമോ കഠിനമോ അല്ലാത്തവ.
  ഒറ്റനോട്ടത്തിൽ കഠിനമായി തോന്നുമെങ്കിലും വായിക്കുംതോറും തന്നിലേക്ക് അടുപ്പിക്കുന്നവ.
  താളുകളിലൂടെ സഞ്ചരിക്കുന്നവർക്ക് മുന്നിൽ കടലോളം അർഥങ്ങളെ വരച്ചുകാട്ടി വരികളിലൂടെ ആഴ്ന്നിറങ്ങി ലയിച്ചുചേരുവാൻ പ്രേരിപ്പിക്കുന്നവ.
  ചിലപ്പോഴൊക്കെ തന്റെ അർഥങ്ങളെക്കാൾ മികച്ചതായി തോന്നുന്നവയെ സ്വയമുൾക്കൊണ്ടു തന്റെതന്നെ
  അംശമായി മാറ്റുന്നവ.
  അങ്ങനെ പഠിക്കാൻ എത്തുന്നവർക്ക് മുന്നിൽ വാക്കുകൾക്കൊണ്ട് വിസ്മയം തീർക്കുന്ന ചില പാഠങ്ങൾ.

  പാഠങ്ങൾ ലളിതമോ, കഠിനമോ എന്തുതന്നെയായാലും മറ്റൊരാളുടെ ശരികളിലൂടെ നോക്കിക്കാണാതെ സ്വയമേ പഠിക്കുന്നതല്ലേ നല്ലത്?

  ©Sruthy S Anand

 • ssa_writes 5w

  എഴുതി വന്നപ്പോൾ കുറച്ച് നീളം കൂടിപ്പോയത്കൊണ്ട് രണ്ട് ഭാഗം ആക്കി മനുഷ്യൻ (പാഠം 1), (പാഠം 2) എന്ന തലക്കെട്ട് നൽകുകയാണ്.
  #Malayalam #poem #love #miraake #Malayalamkavitha #malayalampoem

  Read More

  മനുഷ്യൻ (പാഠം 1)

  ഓരോ മനുഷ്യരും ഓരോ പാഠങ്ങളാണ്.
  ക്ലാസ്സ്‌റൂമിന്റെ ചുവരുകളിലോ പുസ്തകതാളുകളിലെ വരികൾക്കിടയിലോ ഒതുക്കിനിർത്തി വിവരിച്ചു പഠിപ്പിക്കാൻ പറ്റാത്തത്രയും സങ്കീർണമായ പാഠങ്ങൾ.
  പഠിപ്പിക്കാനും പറഞ്ഞു തരാനും ആരുമില്ലാത്തത്കൊണ്ടും,
  പഠിപ്പിക്കാൻ വന്നാൽ അത്‌ അന്യന്റെ സ്വകാര്യതയിലേക്കുള്ള
  കടന്നുകയറ്റമാവുന്നത് കൊണ്ടും,
  ഇന്നും വ്യക്തമായി നിർവചിക്കാൻ കഴിയാതെ വായനക്കാരുടെ ഇഷ്ടത്തിനും ഇഷ്ടക്കേടിനും അനുസരിച്ചു അർഥങ്ങൾ മാറിമറിയുന്ന പാഠങ്ങൾ.

  ചില പാഠങ്ങൾ വളരെ എളുപ്പമാണ്,അതിലെ വാക്കുകൾ തന്നെയാണ് അതിന്റെ അർഥവും.വെട്ടും തിരുത്തുമില്ലാതെ ഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ തോന്നിപ്പിക്കുന്ന ലളിതമായ പാഠങ്ങൾ.
  ചിലപ്പോഴൊക്കെ ലാളിത്യം വായനക്കാരെ മടുപ്പിച്ചേക്കാം...മറയില്ലാതെ തുറന്നുകാട്ടുന്ന ജീവിതങ്ങൾ ചിലരിലെങ്കിലും പുച്ഛമുണർത്തിയേക്കാം.
  വാക്കുകളിൽ അർഥം ഒളിപ്പിക്കാൻ മറന്നതുകൊണ്ടുതന്നെ സ്വന്തം അർഥത്തെ തുറന്നുകാട്ടി അതിൽ അഭിമാനം കൊള്ളുന്ന നിഷ്കളങ്കരാണ് ഈ പാഠങ്ങൾ.

  ©Sruthy S Anand

 • rejin_s_ram 13w

  ഇടമുറിയാതെഴുതുവാൻ അറിയില്ലയെ-
  ന്നാലുമൊരുപിടി എഴുതിയിട്ടു മുൻപേ
  വായിച്ചു ശീലമില്ലാതിരുന്നിട്ടും
  ഒരായിരമാവർത്തി ചൊല്ലി നോക്കി
  വാക്കുകൾ സ്വന്തമെന്നാലും
  അറിയില്ല അർഥങ്ങൾ
  ദൂരെയായി മാറിയിരുന്നിരുന്നു...
  ഇനിയില്ല പാഴ്ശ്രമം
  ഒരു ഞൊടിയിട പോലും
  ഇനിയില്ല ഒരു രണ്ടുവരി
  കവിത പോലും...
  ©rejin_s_ram

 • raziqu 14w

  ########

  I haven't fell in love with you
  By an overnight, it wasn't an accident.
  But
  It took days for me to realise
  It was a mistake.
  So I changed my mind by seconds.
  But
  You know what?
  Still I miss you..
  Which means
  It will take years for me
  To realise that
  I can't forget you, neither hate you,
  You dump ass.
  You stole my heart.

  @rashiq_muhammed

 • oru_clingy_kamukan 28w

  ചില ഓർമ്മകൾ
  മുറിവുകൾ ആണ്..

  തൊട്ടാൽ ചോര
  പൊടിയുന്ന പോലെ,

  ഓർത്താൽ ചോര
  പൊടിയുന്ന ഉണങ്ങാത്ത
  മുറിവുകൾ..
  ©oru_clingy_kamukan

 • jameelamk 38w

  വിദ്യ തേടി പറന്നു വന്ന നമ്മൾ
  കൊക്കുരുമ്മി ചിറക് ചേർത്തു നമ്മൾ
  കലപില കൂടി നാം പിന്നെ
  കുസൃതികൾ കാട്ടീ നാം
  അറിവ് നുകർന്നും
  കനവ് പകുത്തും
  ആഘോഷമാക്കി
  കലാലയം
  വർണ്ണാഭമാക്കി


  വിദ്യ നേടി പറന്നകന്ന നമ്മൾ
  ചേക്കറി ചില്ല പലതിലായി പിന്നേ
  പൂത്തുലഞ്ഞും ഇതൾ കൊഴിഞ്ഞും
  കാലം നമ്മിൽ കോലം മാറ്റും
  ചായങ്ങൾ പൂശി
  നവ ഭാവങ്ങളേകി

  ഇന്നലെകൾ പിൻ വിളികൾ ആകവേ
  കൂടണഞ്ഞു കൂട്ടുകൂടാൻ വീണ്ടും

  തളരും
  തോഴർക്ക് നമ്മൾ
  താങ്ങായ് മാറേണം
  വിടരും നാളുകളിൽ നമ്മൾ
  മാതൃകയാവേണം

  വിദ്യാലയ ജീവിത ഓർമ്മ പുതുക്കാൻ
  സംഗമം വേണം വീണ്ടും
  കൂട്ടു കൂടണം

  നാമൊപ്പം നാമൊന്നായ് നിന്നീടണം
  നേട്ടങ്ങൾ സ്വായത്തമാക്കീടണം
  സ്നേഹത്തിൻ ലിപികളിൽ
  സതീർത്ഥ്യർ കുറിച്ചിട്ട
  സൗഹൃദ കവിതയായ് മാറീടണം

  വിദ്യ തേടി പറന്നു വന്ന നമ്മൾ
  കൊക്കുരുമ്മി ചിറക് ചേർത്തു നമ്മൾ
  കലപില കൂടി നാം പിന്നെ
  കുസൃതികൾ കാട്ടീ നാം
  അറിവ് നുകർന്നും
  കനവ് പകുത്തും ആഘോഷമാക്കി
  കലാലയം വർണ്ണാഭമാക്കി

  ©jameelamk

 • neelimayil 38w

  അകാലത്തിൽ
  മരണത്തിലേക്ക്
  യാത്ര പോയവർ
  തിരിച്ചു വരുന്നു...

  അവർക്ക് കൂട്ടായി
  ചിതാ ഭസ്മത്തിന്റെ മണമുള്ള
  കുറച്ചു കവിതകൾ വേണമത്രേ...!

  ഞാൻ ഒരു നിമിഷം
  നിശ്ചലനായി നിന്നു.

  മുഷിഞ്ഞു കീറിയ
  പഴകിയ തുണി സഞ്ചിയിൽ,

  എന്റെ വിരലുകൾ
  കവിതകൾക്ക് വേണ്ടി പരതി നടന്നു...

  പക്ഷെ...!

  ബാക്കിയായത്
  കാലത്തിന്റെ രുചി വറ്റിയ,
  ഒരു മുന പോയ തൂലിക മാത്രം...!

  നായ്ക്കൾ കുരയ്ക്കുന്നു...

  പരേതരെ കണ്ടിട്ടാണോ എന്തോ...??

  ചെളി വെള്ളത്തിൽ
  കുതിർന്നു കിടന്ന
  ഒരു കവിത എന്നെ നോക്കി പറയുന്നു...

  "എന്റെ പാപ കറ പുരണ്ട,
  വിഷ കവിതകൾ തിന്ന്
  തെരുവ് നായ്ക്കൾക്കും
  വെറി പിടിച്ചിരിക്കുന്നു..."

  അവർ വന്നത്
  എന്നെ വിളിക്കാനാണത്രെ...!
  #malayalam #Neelimayil #malayalamkavitha

  Read More

  ©neelimayil

 • neethi_athi 41w

  ©neethi_athi

 • letmespeaktosouls 43w

  കഥപറയും കുന്നിക്കുരുകൾ
  ----------------------------------------------


  വരികൾക്കിടയിലൂടെ ശ്വാസമടക്കിപ്പിടിച്ചവൾ നടന്നു വാക്കുകളുടെ മുള്ളുകൾ കൊള്ളാതെ വളരെ പതുക്കെ

  മൗനങ്ങളുടെ തണുത്ത കല്ലറകളിൽ അടക്കം ചെയ്ത രഹസ്യങ്ങൾ, പ്രണയങ്ങൾ, തേങ്ങലുകൾ

  പകുതിക്കുനിന്ന് ഒരിക്കൽ കൂടി ആ വഴിയെ നടക്കാൻ മുതിർന്നെങ്കിലും മുന്നിലേക്കുള്ള വഴി അവളെ മത്തുപിടിപ്പിച്ചു
  അവളുടെ കണ്ണുകൾ ഇടതടവില്ലാതെ വിടരുകയും നനയുകയും ചെയ്തിരുന്നു

  അവൾ നിർത്താതെ വേഗത്തിൽ നടന്നു
  വഴി അവസാനിക്കാൻ അല്പം കൂടി നടക്കേണ്ടതുണ്ട് അവളൊന്നു മടിച്ചുനിന്നു
  'വഴി എന്നന്നേക്കുമായി അവസാനിക്കുകയാണ്'
  ഈ സമയം കടന്നു പോവുകയാണ്, ഈ അനുഭവം കടന്നുപോവുകയാണ്,

  ഒരിക്കൽ കൂടി അവിടെയൊരിത്തിരി വിശ്രമിക്കാൻ ഹൃദയം മന്ത്രിച്ചുകൊണ്ടിരുന്നു,
  ഫിനിഷിംഗ് പോയിന്റിന്റെ ആനന്ദം അവളെ മുന്നിലേക്ക് തള്ളിവിട്ടു

  ആ ചുവപ്പുനാട അവളിൽ ഒരു ചെറു പുഞ്ചിരി വിടർത്തി
  പതിയെ താളുകൾ ഒന്നുകൂടി മറിച്ച് അവൾ ആ കുന്നി കുരുക്കൾ പഴയ പെട്ടിയിൽ തന്നെ ഇട്ടുവച്ച് ഉറങ്ങാനായി എഴുനേറ്റു.
  ©letmespeaktosouls

  കവിതയുടെ കുപ്പായമിട്ടൊരു കഥ #letmespeaktosouls #mirake #writersnetwork #malayalam #malayalamkavitha #malayalampoerty #malayalampoet #words #way #journey

  Read More

  മൗനങ്ങളുടെ തണുത്ത കല്ലറകളിൽ അടക്കം ചെയ്ത രഹസ്യങ്ങൾ, പ്രണയങ്ങൾ, തേങ്ങലുകൾ
  ©letmespeaktosouls

 • neethi_athi 48w

  .
  ©neethi_athi

 • neethi_athi 51w

  നിലാവ് കുടിച്ചവൾ
  ഒരു പെണ്ണ് രാത്രി കവിത കൊള്ളുകയാണ്,
  നിലാവ് കുടിക്കുകയാണ്,
  കാറ്റുമ്മേ കേറി കാതങ്ങൾക്കപ്പുറത്തേക്ക് ചുമ്മാ പറക്കുവാണ്.
  ഒരു പെണ്ണ്,
  കായൽക്കരയിലാണ്,
  പെണ്ണിന് കൂട്ട് കണ്ടൽക്കാട്ടിലെ ചീവിട് പാട്ടുണ്ട്,
  പെണ്ണിന് കൂട്ട് വേണ്ടിയിട്ടല്ല,
  എങ്കിലുമൊരല്പം മാറി പാവൽ വള്ളികൾ തിന്നു തീർക്കാൻ മത്സരിക്കുന്ന മിന്നാമിന്നികളുമുണ്ട്,
  അവയൊന്നും മിണ്ടുന്നില്ല ,
  അവളും.
  പെണ്ണും, കായലും, പവിഴപ്പുറ്റുകളും, കാറ്റും, കണ്ടൽക്കാടും മാറി മാറി നിലാവ് കുടിക്കുകയാണ്.
  കവിത കൊള്ളുകയാണ്  #Malayalam #Malayalamkavitha #poetry #malayalamquote

  Read More

  ©neethi_athi

 • the___saint__achayan 52w

  എന്റെ സ്വപ്നങ്ങളിൽ നീ എന്നെ സന്ദർശിക്കുമെന്ന പ്രതീക്ഷയിൽ എല്ലാ രാത്രികളിലും ഞാൻ എന്റെ അരുകിലായി ഒരു പുഷ്പം സൂക്ഷിക്കുന്നു ... !
  കാരണം
  ശൂന്യമായ പാത്രങ്ങളിൽ പ്രതീക്ഷയുടെ മാന്ത്രികത ശേഖരിക്കുന്നത് സ്നേഹത്തിന്റെ മാർഗമാണ് !!

  ©the___saint__achayan

 • vyshakh_vengilode 61w

  വെട്ടുകിളികൾ

  പരസ്പര ബന്ധമില്ലാത്ത
  ജല്പനങ്ങളുമായൊരു ഭ്രാന്തൻ
  ഒരുവന് നേരെ പാഞ്ഞടുത്തു;

  കേട്ടുനിന്നവരിൽ ചിലർ
  മസ്തിഷ്ക്കം അഴിച്ചു വച്ച്
  ജല്പനങ്ങളേറ്റു പാടി;

  അവർ പരസ്പരം
  വരികൾ കൈമാറി,
  ഭ്രാന്തിന്റെ ബീജം
  വരികളിലൂടെ
  കൈമാറ്റം ചെയ്യപ്പെട്ടു;

  ഭ്രാന്തന് പുറകിൽ
  മസ്തിഷ്ക്കം അഴിച്ചു വച്ച
  മനുഷ്യരുടെ നിര നീണ്ടു;

  ഭ്രാന്ത് പിടിച്ച
  ആൾക്കൂട്ടത്തിന്റെ ന്യായ വൈകല്യങ്ങൾക്കിടയിൽ
  നിസ്സഹായനായ ഇര
  ശ്വാസം മുട്ടി മരിച്ചു;

  മരണം നേരിൽ കണ്ട ഭ്രാന്തൻ
  ഇരയെ നോക്കി വിങ്ങി പൊട്ടി,
  ഒപ്പം ആൾക്കൂട്ടവും..

  © വൈശാഖ്_വെങ്കിലോട്

 • vyshakh_vengilode 62w

  സമത

  നരവംശത്തിലൊരാളാകാൻ
  മനുഷ്യ സ്നേഹത്തിലേക്കു
  യാത്ര തിരിച്ചവരുടെ വേഗതയെ
  വല്ലാതെ വെട്ടിക്കുറക്കുന്നവയാണ്
  ഓരോ വർഗ്ഗ ബോധവും;

  മനുഷ്യവർഗ്ഗമെന്ന ഒറ്റ വർഗ്ഗമാകാൻ
  ഹൃദയമിടിക്കുന്ന ഓരോ മനുഷ്യരും,
  അടുത്തവന്റെ കണ്ണിലവനവനെ
  കാണുവാൻ മാത്രം വിസ്തൃതിയിൽ,
  കൺപോളകൾ തുറന്നിടുക.

  ©വൈശാഖ്‌_വെങ്കിലോട്

 • vyshakh_vengilode 62w

  ചെറുത്ത് നിൽപ്പ് ആവശ്യമായി വരുന്ന ഘട്ടത്തിൽ ഏറ്റുമുട്ടലുകൾ ഉണ്ടായേക്കാം. മരണങ്ങൾ ഉണ്ടായേക്കാം. മരണങ്ങൾ ആരുടേതായാലും അത് ഖേദകരമാണ്. അന്യന്റെ മരണം സന്തോഷവും സ്വന്തമെന്നു കരുതുന്നവരുടേത് കണ്ണീരുമാകുന്ന പ്രത്യേകതരം മനുഷ്യ സ്നേഹത്തെ ഞാൻ പൊതുവിൽ കണ്ടിട്ടുണ്ട്. ശത്രു രാജ്യത്തെ സൈനികന്റെ മരണവും അവന്റെ രാജ്യത്തിന് വേണ്ടിയോ അവന്റെ ഭരണകൂടത്തിന് വേണ്ടിയോ ഉള്ള വീര മൃത്യു ആയി കണക്കിലെടുക്കാതെ അവന്റേത് കൊല്ലപ്പെടലും നമ്മുടേത് വീര മൃത്യുവും ആകുന്ന പ്രത്യേക രീതിയെ മനസ്സിലാക്കാൻ ഞാൻ ഒരുപാട് ചിന്തിക്കേണ്ടിയിരിക്കുന്നു!!
  @writersnetwork @snigavasanth @readwriteunite
  #Malayalamwriteups #Malayalam #Malayalampoems #Malayalamquotes #vyshakh_vengilode #malayalamkavitha #life #thoughts #society #people #war #nationality #humanity #peace #international_day_of_peace

  Read More

  സമാധാന പ്രിയർ

  ശത്രു രാജ്യത്തിന്റെ
  സൈനികർ 'കൊല്ലപ്പെടുമ്പോൾ'
  ആനന്ദിക്കുകയും,
  മാതൃരാജ്യത്തെ സൈനികർ
  'വീര മൃത്യു' വരിക്കുമ്പോൾ
  വല്ലാതെ വ്യസനിക്കുകയും
  ചെയ്യുന്ന പ്രത്യേകതരം
  സമാധാന പ്രിയരും
  മനുഷ്യ സ്നേഹികളുമാണ്
  പലരും!

  © വൈശാഖ്_വെങ്കിലോട്