#malayalam

8585 posts
  • sharafalamkode 2h

    വേരറ്റ സ്വപ്നവും വാവിട്ട് കരയും
    പ്രതീക്ഷയുടെ ഉറവ തേടി പോകും ..
    അത് കൊണ്ടാകാം ഒരിക്കലും
    ഒന്നാകില്ലെന്നറിഞ്ഞിട്ടും
    നമ്മൾ ഒരിക്കൽ കൂടി കാണണമെന്നാഗ്രഹിച്ചത് .


    ©sharafalamkode

  • shineesh_mokeri 6h

    മുറിവ്

    ഒറ്റ
    വെട്ടിൽ ആഴത്തിൽ
    കുഴിഞ്ഞ ഒരു
    മുറിവാണത്.
    ചോര കിനിയുന്ന
    ചാലുകൾ
    ഉണ്ട് അവിടെ.
    വ്രണപ്പെടാതെ,
    ചോര കിനിയുന്ന,
    കാലത്തിനു കൂട്ടിച്ചേർക്കാൻ
    കഴിയാത്ത
    ഉടലിൽ വേദന തിന്നുന്ന
    രണ്ടു ഭാഗങ്ങൾ.
    ©shineesh_mokeri

  • sreelakshmishaji 7h

    #Malayalam#മലയാളം

    Read More

    നഷ്ടപ്പെട്ടതിനെക്കുറിച്ചോർത്ത് കരയണം
    ഒരു നിമിഷംമാത്രം,
    കണ്ണീരിനൊടുവിൽ നിങ്ങൾക്ക്
    നവോന്മേഷം പകർന്നേക്കാം....
    മരുഭൂമിയിൽ മഴപെയ്താൽ
    മരുപച്ചവിരിയുംപോലെ.....
    ©sreelakshmishaji

  • music_of_a_little_soul 7h



    എന്നും എന്നെ തേടി എത്തുന്ന ഒരു വലിയ കുഞ്ഞ് സ്നേഹമുണ്ട്.
    എൻ്റേത് എന്ന് ഞാൻ ആവർത്തിക്കുന്ന ഒരിഷ്ടം

    ©music_of_a_little_soul

  • prakashinin 12h

    വേറിട്ട ബോധം

    ചില ബുദ്ധിജീവികളായ പൊട്ടന്മാർ നമ്മുടെ ചുറ്റുപാടിൽ എല്ലാ നാട്ടിലും പൊതുവെ കാണാറുണ്ട്. ഭാഷ വശമുണ്ടെങ്കിൽ അവർ നല്ല കവികളായേനെ.
    എന്തും തുറന്നു പറയാൻ ചങ്കൂറ്റമുള്ളവർ.
    . ജീവിതം അവർക്ക് മറ്റുള്ളവരെപ്പോലെ ഒരു ഗംഭീര സമസ്യയായി കാണാറില്ല ആരെയും അവർ മഹാന്മാരായി കാണാറുമില്ല. മിക്കവാറും സമൂഹത്തിലെ എല്ലാ തലത്തിലുള്ളവരും അവരുടെ friend list ൽ. ഉണ്ടാകും.സത്യമറിയാൻ ആർക്കാ താൽപര്യമില്ലാത്തത്?

  • pranthante_thoolika 13h

    വിഷാദങ്ങളുടെ
    വാക്സിനേഷൻ സ്വീകരിച്ച ഒരാൾ
    ____________________________

    അയാളുടെ ഘടികാരങ്ങളിൽ
    സദാ തെറ്റിയോടുന്ന
    സമയ സൂചി,

    ഉറക്കം മുഴുവൻ
    ഞെട്ടിയുണരുന്ന
    അപകട ഗർത്തങ്ങൾ,

    നിശബ്ദതകളിൽ
    പരോളിലിറങ്ങിയ
    ഓർമകളുടെ ഘോഷയാത്ര,

    ചുണ്ടുകളിൽ ആരോ ബാക്കി
    വെക്കുന്ന ഉമ്മകളുടെ
    വരണ്ട അടയാളങ്ങൾ ,

    രാത്രികളിൽ ആരോ
    കടത്തികൊണ്ടുപോയ
    ഉറക്കത്തിന്റെ അസ്വസ്ഥത,

    കണ്ണുകളിൽ ചത്ത കടൽ
    മീനുകൾ,

    എന്നിട്ടും നിന്റെ
    കവിതകളിൽ
    പതിയിരിക്കുന്ന
    വസന്തം...!!

  • kuruthamkettavan 13h

    പകരം വെക്കാൻ പറ്റാതിരുന്നകൊണ്ടാവാം ഇന്നും നിനക്ക് പകരം വന്നവർക്കൊന്നും നിൻ്റെ മണമില്ലാത്തത് .
    നിന്നിലേക്ക് തിരികെയെത്തുന്നതും ആ ഓർമ്മകൾ കൈപിച്ച് കൊണ്ട് പോകുന്നതും
    എവിടെയൊക്കെയോ നീ തന്ന സ്നേഹം വിലപിക്കുന്നുണ്ട് നഷ്ടത്തെ ഊട്ടിയുറപ്പിച്ചുകൊണ്ട്.
    ചിലരങ്ങനയാണ് ഒത്തിരി സ്നേഹവും പ്രതീക്ഷയും തന്നിട്ട് വെറുതെ അങ്ങ് മാഞ്ഞുപോകും.
    എങ്കിലും ചിലതെങ്കിലും ഇന്നും പ്രിയപ്പെട്ടതായി ഉള്ളിൽ കുടുങ്ങി കിടക്കുന്നു.
    ©kuruthamkettavan

  • varnnam 17h

    നൃത്തം��...

    നടക്കാതെ പോയ സ്വപ്നങ്ങളുടെ കൂട്ടത്തിൽ ഇതും..
    ഏറെ സ്നേഹിച്ച ഏറ്റവും അടുത്ത കൂട്ടായിരുന്ന ചിലങ്ക... ��

    # മലയാളം #malayalam

    Read More

    മച്ചിൻ പുറത്ത് പെട്ടിയിലാക്കി മൂടിവെക്കുമ്പോൾ
    ആ ചിലങ്കകളിലെ കണ്ണീർ മുത്തുകൾ എനിക്ക്
    കാണാമായിരുന്നു...
    അവ എന്റെ കാലുകളെ നോക്കി മൊഴിഞ്ഞതൊന്നുമാത്രം
    " അനാഥമാകുന്നത് നിന്റെ കാലുകൾ മാത്രമല്ല..
    നീ പടുത്തുയർത്തിയ സ്വപ്നങ്ങൾ കൂടിയാണ്... "
    ©varnnam

  • varnnam 17h

    # മലയാളം
    #malayalam

    Read More

    വീട്ടിലെ കുഞ്ഞു
    പേരമരത്തിൽ
    ഞാൻ എന്റെ പ്രണയം
    പടർത്തിയിട്ടുണ്ട്..
    രാത്രിയുടെ ആഴങ്ങളിലും
    നിൻക്കെന്നെ തിരിച്ചറിയാൻ
    വെളുത്ത പൂക്കളാകുന്ന
    പ്രണയം വിരിയിച്ച്
    ഉന്മാദമുണർത്തും ഗന്ധം
    പടർത്തി ഞാൻ കാത്തിക്കാം...
    ©varnnam

  • varnnam 18h

    #മലയാളം
    #malayalam

    Read More

    ചോപ്പിനോടാണ് ഇഷ്ടം...
    പനിനീർ പൂവിന്റെ ചോപ്പല്ല..
    ചെമ്പരത്തിയുടെ നല്ല കടും ചോപ്പ്..
    ഭ്രാന്തമായ ഒരു തരം ചോപ്പ്...
    ©varnnam

  • music_of_a_little_soul 18h

    പ്ലൂട്ടോ

    ആരെങ്കലുമൊക്കെ എന്തെങ്കിലും പറഞ്ഞു എന്ന് കരുതി ഇതുവരെ ചെയ്തത് ഒക്കെ നിർത്താൻ എനിക്ക് കഴിയില്ല.

    ഞാൻ ഒരു ഗ്രഹം അല്ല എന്നു അവർ പറഞ്ഞു
    അത് അവരുടെ കണ്ണുകളിൽ ആണ്.

    പക്ഷേ അതും കേട്ട് ചങ്കും തകർന്നു കണ്ണീരും ഒഴുക്കി ഡിപ്രഷനും അടിച്ച് ഇരിക്കാൻ എനിക്ക് നേരമില്ല.

    ഞാൻ ഇപ്പോഴും തുടരുന്നു എങ്ങനെ ആയിരുന്നോ അങ്ങനെ തന്നെ .

    നേരം ഇല്ല ചങ്ങായി ....ഇനിയും ഒരുപാട് പരിക്രമണങ്ങൾ ബാക്കി ഉണ്ട്.

    ഹേയ് മനുഷ്യാ!! നീ എന്നെ പോലെ ആകൂ... അല്ല നീ, നീ തന്നെ ആകൂ

    #be a true version of your self
    #neglet them those who suppress your growth.
    #be a light
    ©music_of_a_little_soul

  • kuruthamkettavan 5h

    ഒടുവിലെ വരികളിൽ എന്നെ ഒന്നുകൂടി പ്രണയിക്കണം .
    എന്നിലെത്താൻ മറന്ന നിൻ്റെ പ്രണയം ഒന്നുകൂടി പിറക്കണം.
    അറിയണം നിന്നിൽ എവിടെയോ പറയാതെ പെയ്ത പ്രണയ പെയ്ത്തിനെ കുറിച്ച്.
    നീ മാത്രമല്ല മരിച്ചത് ഞാൻ കൂടിയല്ലേ ഈ പ്രണയകുടീരത്തിൽ.
    കൊന്നതല്ലേ ചിലരുടെ മുനയൂർന്ന വാക്കിനാൽ ചിതതീർത്തതല്ലേ!!
    എങ്കിലും മരണം നമ്മുടെ പ്രണയത്തിനല്ലേ.
    എന്നുമാ കൈവിരൽ തുമ്പിൽ കോർക്കാൻ ഞാൻ ചേർത്ത സ്വപ്നങ്ങൾ.
    നീ കൊതിച്ച നാണം കലർന്ന സ്പർശങ്ങൾ എല്ലാം ഇന്ന് അവസാന വിധിയിലമർന്നൂ.

    ആർക്കും തീർക്കാവുന്ന ഇഷ്ടത്തെ ആരൊക്കെയോ തീയിലേക്കെറിഞ്ഞു.

    എങ്കിലും ഇന്നും നീ പൂക്കാറുണ്ട് ഓർമ്മകളിൽ എൻ്റെ പ്രണയതീരത്തു...
    ©kuruthamkettavan

  • aleenabenny 1d

    ആരോടും പറയാത്ത ഒരു ഭ്രാന്ത് ഉണ്ട്, ചെറിമരങ്ങൾ പൂവിടുന്നപോലൊന്ന്. ഇടക്ക് വസന്തം പോലെ അത് എനിക്ക് ഉള്ളു നിറയെ സന്തോഷം പകരുന്നു.
    ©aleenabenny

  • scribbledpassions 1d

    ഒരു കുഞ്ഞു നീഹാരമായി പെയ്തൊഴിഞ്ഞ കാവ്യമായി മാറി നമ്മുടെ സൗഹൃദം.....
    ©scribbledpassions

  • featherheart 1d

    ചിലരിലൂടെ..

    മനസിലാക്കുമെന്നുറച്ചു
    വിശ്വസിച്ചവർ മനസിലാക്കാതെയും,
    മനസിലാകാതിരിന്നിട്ടും
    മനസിലാക്കാൻ ശ്രമിക്കുന്നവരും,
    പറയുന്ന വാക്കുകളുടെ
    വ്യത്യാസങ്ങളിൽ,
    ഉള്ള് നുറുങ്ങിയും,
    മുറിവുണക്കിയുമങ്ങനെ
    പോകുന്നു...
    തോരാ മഴ കണക്കെ
    ഈ ജീവിതം...!!!
    ©featherheart

  • kuruthamkettavan 1d

    ചിലർ അങ്ങനെയാണു അമിതമായി സ്നേഹിച്ച് അവസാനം ഉള്ളൂ പിടയുന്നവർ.
    ചിരിപ്പിച്ചവർ സ്വയം കരയുന്നു.
    സാന്ത്വനിപ്പിച്ചവർ അവഗണിക്കപ്പെടുന്നു.
    എല്ലാം അവസാനിക്കുന്നത് കുഞ്ഞു സങ്കടങ്ങളിൽ എങ്കിലും അവർ തീർക്കുന്ന ചിരികൾ പലർക്കും ആ നേരത്തിൻ്റെ ചിരികൾ തീർക്കുന്നു.
    കുഞ്ഞു ആശ്വസങ്ങൾ ആയി മാറുന്നു.
    ചില കുഞ്ഞു മനുഷ്യർ.
    ആരും ഇല്ലാത്ത സമയങ്ങളിലെ ചില നേരമ്പോക്ക് മനുഷ്യർ...
    ©kuruthamkettavan

  • kuruthamkettavan 1d

    മൃഗീയമായി വേട്ടയാടപ്പെട്ടവളെ ഇരയെന്ന് വിളിക്കുമ്പോൾ അവളിലെ നഷ്ടങ്ങളെ ഒരു വിലയുമില്ലതെ വിലകുറച്ച് കാണുന്ന തിരക്കിൻ്റെ സംസ്കാരം.
    പ്രതിഷേധങ്ങൾ പോലും ദിവസങ്ങളുടെ ആയുസ്സിൽ കാലഹരണപ്പെടുന്നു.
    എവിടേയും ചില വിളിച്ചുപറയലിൽ ഒതുക്കുന്ന നീതി ബോധം.
    ഇന്നും ചോദ്യം ചെയ്യപ്പെടാത്ത നമ്മുടെ രാഷ്ട്രീയ തത്വങ്ങൾ വലിച്ചുകീറേണ്ട സമയത്തൂം ഇന്നും നാം അലസരായി കഴിയുന്നു.
    നമ്മുടെ പ്രിയപ്പെട്ടവരേ തെടിയീ വെട്ടപ്പട്ടികൾ വരുംവരെ നമുക്ക് തുടരാം ഈ നിസംഗത.
    ഇനിയും മരിക്കാത്ത ശബ്ദമെ നീ ഒന്നു ഉറക്കെ പറയുമോ ഞാനെന്ന വ്യാജ പ്രതികർത്തവിനായി.
    സമൂഹത്തിലെ വിലകുഞ്ഞ ചിന്തകർക്കായി നീയൊന്ന് കൂവുമോ.
    ഇനിയും വേണ്ട നമുക്കൊരു നിർഭയയും,വാളയാർ അമ്മയും,വൈഗയും....
    ©kuruthamkettavan

  • maalini 1d

    എൻ്റെ വസന്തങ്ങൾ
    നഷ്ടങ്ങളുടേതാണ്
    ഓർക്കുന്തോറും
    നോവു തൊടുന്ന
    ഒറ്റമരക്കഥകളുടേതാണ്..!
    ©maalini

  • kuruthamkettavan 1d

    അവനോളം പ്രിയമുള്ളത് അവളിൽ കണ്ടില്ല അവളുടെ മറുപാതി ചേർത്തവൾ അവനുനൽകി.
    ഇരുവരിനിന്നും ഒന്നയവർ മനസ്സോളം പകുത്തു.
    മഞ്ഞും മഴയും വെയിലും അവരെ പുൽകുമ്പോളും അവരിലെ പ്രണയം നിറവുകൽ തീർത്തു.
    ശരീരത്തിൽ മനസ്സും പകുത്തു അവൾ അവൻ്റെതായി.
    ഒന്നവാൻ കൊതിച്ചവൾ സ്നേഹംകൊണ്ട് അവനിൽ ജനിച്ചു.
    ഇനിയും കാതങ്ങൾ ഇത്പോൽ തുടരണം.
    പ്രണയമാം കനലിൽ നിറവാകും ഇരുവരാം ഒരുവർ...
    ©kuruthamkettavan

  • varnnam 1w

    # മലയാളം #malayalam

    Read More

    സ്നേഹം , മനുഷത്വം ... ഇതാണ് മതം...
    ഇതായിരിക്കണം മതം...
    ©varnnam