#lockdown_vibes

81 posts
 • arnavpravindran 75w

  #lockdown_vibes
  (Part -81)
  "ബിനീഷിനെ കൂടി കൊന്നിട്ട് ഞാൻ കീഴടങ്ങിക്കോള്ളാം."

  "ഞാൻ അതിനു സമ്മതിക്കില്ല,നിന്നെ അറസ്റ്റ് ചെയ്തു ജയിലിൽ ഇട്ട് നീ അർഹിക്കുന്ന ശിക്ഷ ഞാൻ വാങ്ങിതരും."

  " പത്താമത്തെ വയസ്സിൽ തുടങ്ങിയതാണ് ഞാൻ....."

  " നിനക്ക് ഇതൊക്കെ എങ്ങനെ പറയാൻ കഴിയുന്നു..., എന്തോ വലിയ കർമ്മം ചെയ്ത പോലെയാണല്ലോ അഹംഭാവം..!!"
  (ഹൃത്വിക്കിന്റെ വാക്കുകളെ അടിച്ചമർത്തികൊണ്ടു പ്രിയ ഹൃതിക്കിന്റെ ഷർട്ടിന് കയറി പിടിച്ചു ചോദിച്ചു.?)

  "അതെ മാഡം ഹൃതിക്ക് വലിയ കർമ്മമാണ് ചെയ്തത്, മേഡത്തിന് പറയാൻ പറ്റുമോ ഹൃതിക്കിന്റെ കൈകൊണ്ട് കൊന്നവരൊക്കെ സാധുക്കൾ ആണെന്ന്...
  ഹൃതിക് നീതിക്ക് വേണ്ടിയാണ് പൊരുതിയത്.
  ഹൃതിക് കൊന്നവരുടെ ലിസ്റ്റ് എടുത്തുനോക്കിയാൽ അതിൽ മേഡത്തിനും കാണില്ലേ കടം വീട്ടാനുള്ള പേരുകൾ.....
  പത്താം വയസ്സിലെ കൊലയും ഒരു നീതിക്ക് വേണ്ടിയായിരുന്നു...."

  " നീതി വാങ്ങികൊടുക്കാൻ ഇവിടെ കോടതിയുണ്ട് ലക്ഷ്മി.... "

  " നീതി....,എന്നിട്ട് എവിടെ ?
  എന്റെ അനിയത്തിയടക്കം ഒരുപാട് പേർക്ക് ഇന്നും നീതി കിട്ടാനുണ്ട്...
  മേഡം സന്തോഷിച്ചിരുന്നില്ലേ മേഡത്തിനെ പിച്ചിക്കീറിയവർ ഒരു അപകടത്തിൽ മരിച്ചു എന്നറിഞ്ഞപ്പോൾ....!!"

  " ലക്ഷ്മി നീ എന്താണ് ഈ പറയുന്നത്...? "

  (കയർത്തു കൊണ്ട് ഹൃതിക് ചോദിച്ചു.

  'നിനക്കിതൊക്കെ എങ്ങനെ അറിയാം .?'
  എന്ന അരുണിന്റെ ചോദ്യത്തിൽ നിന്നും ഹൃതിക്
  ലക്ഷ്മിയെ മാറ്റിനിർത്തി.)

  "അത്....അത്.....ഞാൻ....!!"
  (അറിയാതെ വായിൽ നിന്നും തെരിച്ചുപോയ വാക്കുകൾ ഓർത്തു ലക്ഷ്മി പരുങ്ങിനിന്നു.)

  "ഇല്ല ഞാൻ ഒന്നും പറഞ്ഞില്ല.,"

  "ലക്ഷ്മിക്ക് ഇതൊക്കെ എങ്ങനെ അറിയാം..?".

  (തുടരും )
  ©arnavpravindran

  Read More

  നീതി
  81

 • arnavpravindran 76w

  #lockdown_vibes
  (Part -80)

  "അതെല്ലാം ഞാൻ ഒറ്റയ്ക്ക് ചെയ്തതാണ്, ലക്ഷ്മിക്ക് അതിൽ യാതൊരു പങ്കുമില്ല, ഞാൻ ചെയ്ത തെറ്റിനുള്ള ശിക്ഷ ഏറ്റുവാങ്ങാൻ ഞാൻ തയ്യാറാണ്.
  എനിക്ക് മാഡത്തിനോട് ഒരു അപേക്ഷയെ ഉള്ളു ലക്ഷ്മിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്."

  (വാക്കുകൾക്ക് പതർച്ചയില്ലാതെ ഹൃതിക് അമർഷത്തോടുകൂടി പറഞ്ഞു.)

  "മേഡത്തിന് ഒരു പക്ഷേ ഇതെല്ലാം ഉൾക്കൊള്ളാൻ ബുദ്ധിമുട്ട് ഉണ്ടായിരിക്കാം പക്ഷേ ഇതാണ് സത്യം...
  ഇത് മാത്രം..!!"

  "ഹൃതിക് നമ്മൾ ഒരുമിച്ച് കൊലചെയ്യാൻ തീരുമാനിച്ചെങ്കിൽ ശിക്ഷയും നമ്മൾ ഒരുമിച്ച് തന്നെ അനുഭവിക്കും, ഇതെല്ലാം ഓർത്തിട്ട് തന്നെയാണ്
  ഞാൻ ഇതിന് കൂട്ടുനിൽക്കുന്നത്."

  ( എന്താണ് ചെയ്യേണ്ടത്...എന്താണ് അവരോട് പറയേണ്ടത് എന്നറിയാതെ പ്രിയ ആകെ കുഴഞ്ഞുപോയി.)

  "ഹൃതിക്, പ്രിയ നിന്നെ സ്വന്തം അനിയന്റെ സ്ഥാനത്താണ് കണ്ടിട്ടുള്ളത്,അതുകൊണ്ട് ഈ കൊലചെയ്യാൻ ഞാൻ നിന്നെ അനുവദിക്കില്ല."
  (പ്രിയയെ ചേർത്തുനിർത്തികൊണ്ട് അരുൺ പറഞ്ഞു. എന്നിട്ട് ഹൃത്വിക്കിന്റെ കയ്യിലുണ്ടായിരുന്ന വെട്ടുകത്തി അരുൺ തട്ടിത്തെറിപ്പിച്ചു.)

  "സാർ വിചാരിച്ചാലൊന്നും എന്നെ ഈ കൊലയിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിയില്ല, ഞാൻ ആദ്യത്തെ കൊല ചെയ്യുന്നത് എന്റെ പത്താമത്തെ വയസ്സിലാണ്....
  അതും രണ്ടുപേരെയാണ് ഞാൻ ഒരുമിച്ച് കൊന്നത്."

  "അരുൺ നീ ഇത്രയും വലിയ ഒരു ക്രിമിനൽ ആണെന്ന് ഞാൻ കരുതിയില്ല, ഇനിയും ഞാൻ നിന്നെ ഇവിടെ വളർത്തില്ല നീ കീഴടങ്ങിയ പറ്റൂ...."
  (ഇത്രയും കാലം കൂടെ ഉണ്ടായിട്ടും ഹൃത്വിക്കിനെ മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത് പ്രിയയ്ക്ക് ആകെ ദേഷ്യം വന്നു.)

  (തുടരും )
  ©arnavpravindran

  Read More

  നീതി
  80

 • arnavpravindran 79w

  #lockdown_vibes
  (Part -79)
  ( തുടർന്നു പറയാൻ പ്രിയ തുടങ്ങുമ്പോഴേക്കും വാക്കുകളെ അടിച്ചമർത്തികൊണ്ട് ഹൃതിക്ക് പറഞ്ഞു.)

  "ജനങ്ങൾക്ക് നീതി വാങ്ങികൊടുക്കേണ്ടവരാണ് നമ്മൾ, പലപ്പോഴും നമ്മൾക്ക് അതിന് കഴിയാറില്ല,
  ഉയർന്ന നേതാക്കന്മാരുടെയും ഉദ്യോഗസ്ഥൻമാരുടെയും അടിച്ചമർത്തിയ വാക്കുകൾക്കു മുന്നിൽ തല കുനിച്ചു നില്ക്കാനെ നമ്മൾക്ക് കഴിയൂ....
  ഇനി എത്ര കഴിഞ്ഞാലും അതിനൊരുമാറ്റം വരാൻ പോകുന്നില്ല....
  അതുകൊണ്ട് എനിക്കെന്റെ പാത സ്വീകരിക്കേണ്ടിവന്നു, നീതിയുടെ പാത...."

  " ഹൃതിക് നീയൊരു പൊലീസ് ഓഫീസർ ആണ്.
  നമ്മൾ പോലീസുകാർ തന്നെ സമൂഹത്തിൽ അക്രമങ്ങൾ അഴിച്ചുവിട്ടാൽ ജനങ്ങൾ എങ്ങനെയാണ് മനസ്സമാധാനമായി ജീവിക്കുന്നത്...!!"

  "ഞാനെന്റെ കർമ്മം ചെയ്യുന്നു മാഡം. "

  "എന്തൊക്കെ പറഞ്ഞാലും ഞാൻ ഇതിന് സമ്മതിക്കില്ല, ലക്ഷ്മി... നീ ഇതിന് കൂട്ടുനിൽക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല."

  (അതുവരെ ഒതുങ്ങിനിന്ന ലക്ഷ്മിപോലും മാഡത്തിനെ എതിരെ തിരിഞ്ഞു.)

  "മേഡത്തിന് ഓർമ്മയുണ്ടോ എനിക്കൊരു അനിയത്തി ഉണ്ടായിരുന്നു, അവൾക്കെതിരെ നടന്ന അന്യായം പോലും എനിക്ക് തട്ടി കേൾക്കാൻ സാധിച്ചില്ല,
  ഒരു പൊലീസ് ഓഫീസർ ആയിരുന്നിട്ടുകൂടി എനിക്ക് എന്റെ അനിയത്തിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല... (ലക്ഷ്മി പൊട്ടി കരഞ്ഞു.)
  എല്ലാത്തിനും കാരണം ഇവനാണ്....
  അത് അറിഞ്ഞിട്ടുകൂടി എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മേഡത്തിന് കഴിഞ്ഞോ എന്റെ അനിയത്തിക്ക് നീതി വാങ്ങിക്കൊടുക്കാൻ...? ഇല്ല...
  അപ്പോൾ ഇതാണ് ശരി,ഇതുമാത്രം...!!"

  "അപ്പോൾ ഇതുവരെ നടന്ന കൊലപാതകങ്ങൾ എല്ലാം ചെയ്തത്....!!"
  (അവിടെ നടന്നതും അവർ പറഞ്ഞതും ഉൾക്കൊള്ളാൻ കഴിയാതെ പ്രിയ അവരിരുവരെയും നോക്കികൊണ്ട് ചോദിച്ചു.)

  (തുടരും )
  ©arnavpravindran

  Read More

  നീതി
  79

 • arnavpravindran 81w

  #lockdown_vibes
  (Part -78)

  "ഇത്രത്തോളം ആയ സ്ഥിതിക്ക് എനിക്ക് ബിനീഷ് എവിടെയുണ്ടെന്ന് അറിയണം."

  (ലക്ഷ്മിയുടെ കൈകൾ തട്ടിമാറ്റി പ്രിയയും അരുണും അകത്തുകടന്നു. അവിടെ കണ്ട കാഴ്ചകൾ ഒരെപോലെ പ്രിയയും അരുണിനെയും അമ്പരപ്പിച്ചു.
  ഹൃതിക്ക് അവിടെ ഉണ്ടായിരിക്കും എന്ന് അവർ
  ഒരിക്കലും വിചാരിച്ചിരുന്നില്ല.

  ഹൃതിക്ക് കുറച്ചുനേരം അരുണിനെയും പ്രിയയുടെയും മുഖത്തേക്ക് തന്നെ നോക്കിനിന്നു, ഒന്നും സംസാരിക്കാൻ കഴിയാതെ അവരും സ്തംഭിച്ചുനിന്നു.
  ആ മുറിയുടെ ഒഴിഞ്ഞ മൂലയിൽ പേടിച്ചുവിറച്ചു
  നിന്നിരുന്ന ലക്ഷ്മിയെ ഹൃതിക്ക് ഗാഢമായി ഒന്നു നോക്കി,
  ഒന്നും ചോദിക്കാതെ തന്നെ ലക്ഷ്മി പറഞ്ഞു.)

  " എനിക്കറിയില്ല..., മാഡം ഇവിടെ എങ്ങനെ
  എത്തിയെന്ന് ?, സത്യമായിട്ടും എനിക്ക് അറിയില്ല ഹൃതിക്ക് ".

  "എന്താ മാഡം ലക്ഷ്മിയുടെ പുറകെ വന്നതാണോ...."
  ( ഉറച്ച ശബ്ദത്തോടുകൂടി ഹൃതിക് പ്രിയയുടെ നേരെ ചോദിച്ചു.
  ഒന്നും ഉരിയാടാൻ കഴിയാതെ പ്രിയ അവിടെ ബലമായി കെട്ടിയിട്ടിരുന്ന ബിനീഷിനെ നേരെ നോക്കി. ഒരു ടേബിളിൽ കൈകാലുകൾ ബലമായി ബന്ധിച്ച്, ശബ്ദം ഉയർത്താൻ കഴിയാതെ ബിനീഷിനെ വാ മുറുകി കെട്ടിരിക്കുന്നു. പലപ്പോഴായി ഉയർന്ന ഞെരുങ്ങുന്ന ശബ്ദം ബിനീഷിന്റെതാണെന്ന് അപ്പോൾ അവർ തിരിച്ചറിഞ്ഞു.
  ഹൃത്വിക്കിന്റെ അടുത്തായി ഒരു ട്രെയിൽ ഒരുപാട് സർജിക്കൽ ഇൻസ്ട്രുമെൻസ് ഇരിക്കുന്നത് പ്രിയയുടെ ശ്രദ്ധയിൽ പെട്ടു. ഒന്നും മനസ്സിലാക്കാൻ കഴിയാതെ അരുൺ ഹൃതിക്കിനെ നോക്കി. )

  "ഇതെല്ലാം എന്താണ് ഹൃതിക്.....?"

  "എനിക്കിനി നിങ്ങളോട് ഒന്നും മറക്കാൻ ഇല്ല ,
  ഇത് എന്റെ അവസാനത്തെ കൊലയാണ്, ഇതൊന്നും കണ്ട് നിൽക്കാൻ മേഡത്തിന് ഇപ്പൊൾ കഴിയില്ല...... അതുകൊണ്ട് അരുൺ സാർ മാഡത്തെയും കൊണ്ട് പുറത്തുപോ...."

  "ഹൃതിക്ക്.....!!"
  ( ദേഷ്യത്തോടെ അതി ദൃഢമായി പ്രിയ ഹൃതിക്കിന് നേരെ കയർത്തു.)

  (തുടരും )
  ©arnavpravindran

  Read More

  നീതി
  78

 • arnavpravindran 82w

  #lockdown_vibes
  (Part -77 )
  മേക്കപ്പ് സാധനങ്ങളുടെ ഒപ്പം കുറച്ച് വസ്ത്രങ്ങളും അവിടെ കാണാനിടയായി. പ്രിയയുടെയും അരുണിന്റെയും പരിശോധനയിൽ അവ തീർത്തും പുതിയതാന്നെണ് അവർക്ക് ബോധ്യപ്പെട്ടു. കാട്ടിനുള്ളിൽ അഴുക്കുപിടിച്ച ഈ വീട്ടിൽ ആരാണ് ഇവയെല്ലാം കൊണ്ട് വെച്ചത്....

  'ആരോ കിടന്ന് ഞെരുങ്ങുന്ന പോലൊരു ശബ്ദം,....' അരുണും പ്രിയയും പരസ്പരം നോക്കിയപ്പോൾ അത് മറ്റാരോ ആണെന്ന് അവർക്ക് മനസ്സിലായി.
  അപ്പോഴാണ് ലക്ഷ്മി റൂമിലെ ചുമരിനോട് ചേർത്ത് ഉണ്ടായിരുന്ന ഒരു വാതിൽ തുറന്ന് പുറത്തുവന്നത്. അങ്ങനെ ഒരു വാതിൽ അരുണിന്റെയും പ്രിയയുടെയും ശ്രദ്ധയിൽപെട്ടത് അപ്പോഴാണ്,

  " ലക്ഷ്മി..... "
  (പ്രിയ അറിയാതെ വിളിച്ചു പോയി. )
  ഇവരെ കണ്ടപ്പോൾ ലക്ഷ്മി ആകെ അന്ധാളിച്ചു നിന്നുപോയി, വാതിലിന് പുറത്തേക്കും അകത്തേക്കും കടക്കാൻ കഴിയാതെ ലക്ഷ്മി അവരെ തന്നെ നോക്കിനിന്നു.

  "ലക്ഷ്മി നീ എന്താ ഇവിടെ...?"

  "മേടം....അത്, ഞാൻ ഇവിടെ....? "

  "ബിനീഷ് എവിടെ ലക്ഷ്മി...?"

  " ബിനീഷ് !! അതാരാ മാഡം, മാഡം ആരെയാ അന്വേഷിക്കുന്നേ.... "

  " ഇനി എന്നോട് ഒന്നും മറക്കരുത് ലക്ഷ്മി, നിന്റെ
  പിന്നാലെ ഞങ്ങളും ഉണ്ടായിരുന്നു,
  അങ്ങനെയാണ് ഇവിടെ വരെ എത്തിയതും."
  ( ഒന്നും മിണ്ടാതെ നിന്ന ലക്ഷ്മിയെ നോക്കി പ്രിയ തുടർന്നു,
  "ലക്ഷ്മി എന്ത് ഭാവിച്ചാണ് ,ബിനീഷ് ഒരു ക്രിമിനൽ ആണെന്ന് നിനക്കറിയില്ലേ..."

  (വീണ്ടും ആരോ കിടന്ന് ഞെരുങ്ങുന്ന പോലെ അവർക്ക് അനുഭവപ്പെട്ടു,)
  "ആരാ അവിടെ ലക്ഷ്മി, ഞാൻ ചോദിച്ചത് കേട്ടില്ലേ...? ബിനീഷ് എവിടെ?"

  'എനിക്കറിയില്ല 'എന്നു മാത്രം പറഞ്ഞ് ലക്ഷ്മി ധൃതിയിൽ വാതിലടയ്ക്കാൻ പുറപ്പെട്ടു, പ്രിയ ലക്ഷ്മിയെ തടഞ്ഞുകൊണ്ട് ആ വാതിൽ തുറന്നു അകത്തേക്ക് കയറാൻ ശ്രമിച്ചു,എന്നാൽ ലക്ഷ്മി പ്രിയയുടെ കൈകൾ ബലമായി പിടിച്ചുവെച്ചു കൊണ്ട് പറഞ്ഞു
  " മാഡം ഇതിൽ ഇടപെടരുത്. "

  (തുടരും )
  ©arnavpravindran

  Read More

  നീതി
  77

 • arnavpravindran 83w

  #lockdown_vibes
  (Part -76)
  അധികം വൈകാതെ പ്രിയയും അരുണും ഇരുണ്ടു മൂടി പിടിച്ച വീടിനകത്തേക്ക് കയറി. അവർ കയറിച്ചെന്നത് വളരെ നീണ്ടുകിടന്നിരുന്ന ഒരു ഹാളിലേക്കായിരുന്നു. മാറാല പിടിച്ച് കിടന്നിരുന്ന വീടിന്റെ അകത്തെ ഗന്ധം വളരെയധികം അസഹനീയമായിരുന്നു,
  വീടിന്റെ അകത്ത് ഇരുട്ടായ കാരണം അവർക്ക് മുന്നോട്ട് നീങ്ങാൻ കഴിഞ്ഞിരുന്നില്ല, ഫോണിന്റെ വെട്ടത്തിൽ അവർ അവിടുത്തെ ലൈറ്റുകൾ ഓണാക്കി,
  ചുമരുകൾ എല്ലാം അഴുക്കുപിടിച്ച് വൃത്തിഹീനമായിരിക്കുന്നു, അവിടെയുണ്ടായിരുന്ന ജനലുകളെല്ലാം അടച്ചുപൂട്ടി കിടക്കുകയായിരുന്നു,
  ഹാളിനെ നടുവിലായി മുകളിലേക്ക് കയറാൻ ഒരു കോണി കിടന്നിരുന്നു.

  പ്രിയ പതിയെ ലക്ഷ്മിയെ അന്വേഷിക്കാനായി മുന്നോട്ടു നടന്നു, എന്നാൽ ലക്ഷ്മിയെ അവിടെയെങ്ങും കണ്ടെത്താനായില്ല. പെട്ടെന്ന് ഒരലർച്ച കേട്ടു, അത് വീടിന്റെ തട്ടിൻ മുകളിൽ നിന്നായിരുന്നു എന്ന് അവർക്ക് മനസ്സിലായി. അധികം വൈകാതെ അവർ വീടിന്റെ മുകളിലേക്ക് ഓടിക്കയറി.
  ലക്ഷ്മിക്ക് എന്താണ് സംഭവിച്ചത് എന്ന ചിന്ത പ്രിയയെ വല്ലാതെ അലട്ടിയിരുന്നു. എന്നാൽ പിന്നീട് ഒരു ശബ്ദവും അവർക്ക് കേൾക്കാൻ കഴിഞ്ഞില്ല. തട്ടിൻ മുകളിലും മാറാല പിടിച്ച് അഴുക്കുപിടിച്ചതുമായ ചുമരുകൾ ആയിരുന്നു. മുകളിൽ ഒരുപാട് റൂമുകൾ ഉണ്ടായിരുന്നു. ഓരോ റൂമുകൾ ആയി അവർ കയറി നോക്കാൻ തുടങ്ങി.

  അപ്പോഴാണ് അവരുടെ ശ്രദ്ധയിൽപെട്ടത് അടുത്തുണ്ടായിരുന്ന റൂമിലെ ലൈറ്റുകൾ ഓൺ ആയി കിടക്കുന്നത്, ശബ്ദമുണ്ടാക്കാതെ പ്രിയയും അരുണും റൂമിന്റെ അകത്തേക്ക് കടന്നു....
  ആ മുറിയിൽ അധികം മാറാല പിടിച്ചിരുന്നില്ല, അവിടെയവിടെയായി കണ്ട രക്തക്കറകൾ പ്രിയയെ അമ്പരപ്പിച്ചു. റൂമിന് അകത്തുകിടന്നിരുന്ന ഒരു ടേബിലിന്റെ അടുത്തേക്ക് അരുൺ നീങ്ങി. സംശയാസ്പദമായി അവിടെ കണ്ട ഒരു വിഗ്ഗും മേക്കപ്പ് സാധനങ്ങളും ആയിരുന്നു അരുണിനെ അങ്ങോട്ട് ആനയിച്ചത്, അത് പ്രിയയും വളരെയധികം അത്ഭുതപ്പെടുത്തി.

  (തുടരും )
  ©arnavpravindran

  Read More

  നീതി
  76

 • arnavpravindran 84w

  #lockdown_vibes
  (Part -75)

  അവർ മുന്നോട്ടു നീങ്ങും തോറും എതിരെയുള്ള വാഹനങ്ങളുടെ എണ്ണം കുറഞ്ഞുവന്നു. പതിയെപ്പതിയെ അവരുടെ മുന്നിൽ ബിനീഷിന്റെ വാഹനം മാത്രമായി ചുരുങ്ങി. കുറച്ചു ദൂരംകൂടി കഴിഞ്ഞപ്പോൾ പ്രിയയ്ക്ക് മനസ്സിലാക്കാൻ കഴിഞ്ഞു അവർ നീങ്ങിക്കൊണ്ടിരിക്കുന്നത് ഒരു ഉൾക്കാട്ടിലേക്ക് ആണെന്ന്. എന്നിട്ടും പിന്തിരിയാൻ കഴിയാതെ അരുണും പ്രിയയും ബിനീഷിന്റെ വാഹനത്തെ ഫോളോ ചെയ്തുമുന്നോട്ടുനീങ്ങി.
  റോഡിന്റെ ഇരുവശത്തും പടർന്നു പന്തലിച്ച മരങ്ങൾ വന്നുതുടങ്ങി, പതിയെ നേരം ഇരുണ്ടുവന്നു . ബിനീഷും ലക്ഷ്മിക്കും കാണാത്ത അകലത്തിൽ ആയിരുന്നു
  പ്രിയയും അരുണും അവരെ ഫോളോ ചെയ്തുകൊണ്ടിരുന്നത്.

  "പ്രിയ എന്റെ ഫോണിൽ റേഞ്ചില്ല, നിന്റെ ഫോൺ എവിടെ ? "

  അരുൺ പ്രിയയുടെ ഫോൺ നോക്കിയപ്പോഴാണ് പ്രിയയുടെ ഫോണിലും റേഞ്ച് ഇല്ലെന്ന് അറിയാൻ കഴിഞ്ഞത്.
  കുറച്ചുദൂരം കഴിഞ്ഞപ്പോൾ അവർക്ക് വലിയൊരു വീട് കാണാനിടയായി, വീടിന്റെ മുന്നിൽ ബിനീഷ് വാഹനം നിർത്തി അവരിരുവരും പുറത്തിറങ്ങി. വീട്ടിലേക്ക് കടക്കുന്നതിന്റെ തൊട്ടുമുന്നേയുള്ള റോഡിന്റെ തിരുവിൽ അരുൺ വാഹനം നിർത്തി കാത്തുനിന്നു.
  അവിടെയുള്ള വീട് കാണാൻ ഒരുപാട് പഴക്കം ചെന്നതായിരുന്നെങ്കിലും വളരെയധികം പ്രൗഡിയുള്ളതായിരുന്നു.
  വീടിന്റെ മുന്നിൽ നിന്ന് ബിനീഷും ലക്ഷ്മിയും കുറച്ചുനേരം സംസാരിച്ചു നിന്നു, അതിനുശേഷം അവരിരുവരും വീടിന്റെ അകത്തേക്ക് കയറിപോയി.
  ലക്ഷ്മിയുടെ പെരുമാറ്റത്തിൽ വന്ന മാറ്റം പ്രിയ അരുണിനോട് സൂചിപ്പിച്ചു. ലക്ഷ്മി ബിനീഷിന്റെ കൈകൾ ചേർത്ത് പിടിച്ച് വളരെയധികം സന്തോഷത്തോടെയായിരുന്നു വീട്ടിലേക്ക് കയറിച്ചെന്നത്.

  അരുണും പ്രിയയും വീടിന്റെ അടുത്തെത്തി. പ്രിയയുടെ അന്വേഷണത്തിൽ വീടിന്റെ ചുമരിനോട് ചേർന്ന് ഒരു ബൈക്ക് കണ്ടെത്താൻ കഴിഞ്ഞു. അവർക്ക് ആശ്ചര്യമായിരുന്നു, കാരണം ആ ബൈക്കിന് അധികം പഴക്കം ഉണ്ടായിരുന്നില്ല.

  (തുടരും )
  ©arnavpravindran

  Read More

  നീതി
  75

 • arnavpravindran 85w

  #lockdown_vibes
  (Part -74)
  " പ്രിയാ കാറിൽ ഉണ്ടായിരുന്നാളെ കണ്ടോ...? "

  പ്രിയയുടെ മുഖത്ത് പ്രതിഫലിച്ച ഭാവങ്ങൾ കണ്ട് അരുൺ ഉണ്ടെന്ന് ഉറപ്പിച്ചു.

  "ആരാണയാൾ....? "

  പെട്ടെന്നുണ്ടായ അരുണിന്റെ ചോദ്യം പ്രിയയെ ഒരു നിമിഷനേരത്തേക്ക് ചിന്തിപ്പിച്ചു, വ്യക്തമായ ഒരു ഉത്തരം പ്രിയയ്ക്ക് കൊടുക്കാൻ കഴിഞ്ഞില്ല, കാരണം വ്യക്തമായി പ്രിയ അയാളുടെ മുഖം കണ്ടിരുന്നില്ല.

  "എനിക്ക് തോന്നുന്നു അയാൾ ബിനീഷ് ആണെന്ന്... വലിയൊരു ക്രിമിനലാണ് അയാൾ, ഒരുപാട് കേസുകൾ അയാളുടെ പേരിലുണ്ടായിരുന്നു. അതിൽ ചിലതൊക്കെ ജയിൽശിക്ഷ അനുഭവിച്ചിറ്റും ഉണ്ട്.
  എന്റെ അറിവ് ശരിയാണെങ്കിൽ ലക്ഷ്മിയുടെ അനിയത്തിയെ പീഡിപ്പിച്ച കൊന്ന കേസിലെ ഒന്നാം പ്രതിയാണവൻ . "

  "എന്ത്...!!"

  " അതെ, അരുൺ ഈയിടെയാണ് ബിനീഷിനെനെതിരായ തെളിവുകൾ എനിക്ക് ലഭിച്ചുതുടങ്ങിയത്...
  പക്ഷേ, അതൊന്നും ഞാൻ ലക്ഷ്മിയെ അറിയിച്ചിട്ടില്ല, വളരെ രഹസ്യമായാണ് ഞാനും രവിയും ആ കേസ് മുന്നോട്ട് കൊണ്ടുപോയിരുന്നത്.... "

  "എന്നിട്ടെന്തേ അവനെ അറസ്റ്റ് ചെയ്യാതിരുന്നത് പ്രിയാ... "

  "കാരണം ആ തെളിവുകൾ മതിയായിരുന്നില്ല അവനെ അഴിക്കുള്ളിൽ ആക്കാൻ.
  അതുകൊണ്ടാണ് അരുൺ ഞാൻ പറയുന്നത് വേഗം അവരുടെ പിന്നാലെ പോകൂ..."

  അരുൺ വേഗം ലക്ഷ്മി സഞ്ചരിച്ചുകൊണ്ടിരുന്ന കാറിനു പിന്നാലെ പോയി. ലക്ഷ്മി എന്തിനാണ് അയാളുടെ കൂടെ കാറിൽ യാത്ര ചെയ്യുന്നത് എന്നോർത്ത് അവരുടെ ഉള്ളിൽ ഭയം പെരുകിവന്നു. ലക്ഷ്മിയും ബിനീഷും എവിടെയും നിർത്താതെ അതിവേഗം മുന്നോട്ടു തന്നെ സഞ്ചരിച്ചുകൊണ്ടിരുന്നു.
  ഇനി ലക്ഷ്മിയെ ഭീഷണിപ്പെടുത്തിയിട്ടാണോ ബിനീഷ് കൂടെ കൊണ്ടുപോയിരിക്കുന്നതെന്ന് പ്രിയയ്ക്ക് സംശയം തോന്നി. പ്രിയ അരുണിനോട് കാറ്റിന്റെ വേഗത കൂട്ടാൻ പറഞ്ഞുകൊണ്ടേയിരുന്നു.
  അവർ ഒരുപാട് ദൂരം സഞ്ചരിച്ചു,
  'എവിടേക്കാണവർ.... !!' പ്രിയയുടെ മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു,
  'എവിടേക്കാണവർ....!!'.

  (തുടരും )
  ©arnavpravindran

  Read More

  നീതി

  74

 • arnavpravindran 85w

  #lockdown_vibes
  (Part -73 )

  (പ്രിയ എന്നും അരുണിൽ വിശ്വാസത പുലർത്തിയിരുന്നു.
  അതുകൊണ്ടുതന്നെ അരുണിന്റെ വാക്കുകൾ ഇന്നും പ്രിയക്ക് പ്രചോദനമേകി.
  കൈകൾ കൊണ്ട് കണ്ണുനീർ തുടച്ച് ഒപ്പം തലയാട്ടി അരുണിന്റെ വാക്കുകളോട് പ്രിയ പൂർണമായി
  യോജിച്ചു നിന്നു. )

  ************
  (രണ്ടു ദിവസത്തിനു ശേഷം ഉച്ചതിരിഞ്ഞ് ഹോസ്പിറ്റലിൽ നിന്നും ചെക്ക്അപ്പ് കഴിഞ്ഞുവരുന്ന അരുണും പ്രിയയും ബസ്റ്റോപ്പിൽ കാത്തുനിന്നു ലക്ഷ്മിയെ കാണാനിടയായി.
  യാദൃശ്ചികമായി ലക്ഷ്മിയെ അവിടെ കണ്ടപ്പോൾ പ്രിയയ്ക്ക് വല്ലാതെ സംശയം തോന്നി.

  'അന്ന് ഒരു തിങ്കളാഴ്ച ദിവസമായിരുന്നു, എന്നിട്ടും.... ലക്ഷ്മി അവിടെ.... '
  ( പ്രിയയുടെ ഉള്ളിൽ ആത്മഗതങ്ങൾ പടർന്നു. ) 'ഏതെങ്കിലും കേസുമായി ബന്ധപ്പെട്ടാന്നോ ലക്ഷ്മി അവിടെ നിൽക്കുന്നത്.
  അതോ ആരെങ്കിലും കാത്തു നിൽക്കുകയാണോ...? '

  (പ്രിയയുടെ സംശയങ്ങൾ അരുണുമായി പങ്കുവച്ചപ്പോൾ അരുൺ ലക്ഷ്മിയുടെ അടുത്തേക്ക് വണ്ടി തിരിച്ചു.
  എന്നാൽ പെട്ടന്നൊരു കാർ വന്നു ലക്ഷ്മിയെ കൂട്ടികൊണ്ടുപോയി.
  അതിവേഗത്തിൽ വാഹനം വരുകയും കാറിലിരുന്ന ആളോട് ഒന്നും പറയാതെ തന്നെ ലക്ഷ്മി കാറിൽ കയറി പോയതും പെട്ടന്നായിരുന്നു...
  ഒരു മിന്നായം പോലെ കാറിലിരുന്നാളെ പ്രിയ കാണുകയുണ്ടായി.
  ഒന്നും അരുണിനോട് തുറന്നുപറയാതെ ലക്ഷ്മിയുടെ വാഹനത്തിനു പിന്നാലെ പോകാൻ അരുണിനോട് പറഞ്ഞു. പ്രിയയുടെ മുഖത്തുണ്ടായ അതിയായ ഭയം അരുണിന്റെ ശ്രദ്ധയിൽ പെട്ടു.
  അരുണിന് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാനും പറ്റിയില്ല, പ്രിയ ഒന്നും വിട്ടുപറഞ്ഞതുമില്ല. )

  "പ്രിയാ നീ ടെൻഷൻ ആവാതിരിക്ക്... "

  "അരുൺ നീ വേഗം വണ്ടി ഓടിക്ക്, ഞാൻ ശ്രദ്ധിച്ചോളാം. "

  (തുടരും )
  ©arnavpravindran

  Read More

  നീതി
  73

 • arnavpravindran 86w

  #lockdown_vibes
  (Part -72)

  ('ഹൃതിക്കിനോട് ഇങ്ങോട്ട് വരാൻ പറഞ്ഞത് ഞാനാണ്' എന്നുപറഞ്ഞ് അരുൺ അന്താളിച്ചുനിന്ന പ്രിയയെയും കൂട്ടി റൂമിലേക്ക് നീങ്ങി.
  കൂടുതൽ വിശദീകരണം കൊടുക്കാതെതന്നെ അരുൺ കാര്യങ്ങളെല്ലാം ഹൃതിക്കിനെ ബോധ്യപ്പെടുത്തി.
  പ്രവീണിനെ കണ്ടെത്താനുള്ള ഡ്യൂട്ടി ഹൃതിക് ഏറ്റെടുക്കണം എന്നായിരുന്നു അരുണിനെ നിർദ്ദേശം.

  പ്രിയയുടെ മാതാപിതാക്കളും കൂടപ്പിറപ്പായ അനിയനും മരിച്ച വിവരം ലക്ഷ്മി പറഞ്ഞതായി ഹൃതിക് ഓർത്തെടുത്തു. സംശയങ്ങൾ കൂടുതൽ കൂടുതൽ ഇണങ്ങി വന്നപ്പോൾ ഹൃതിക് അരുണിനോട് നേരിട്ട് കാര്യങ്ങൾ ചോദിച്ചു.)

  " പക്ഷേ സർ ഞാൻ ഒന്ന് ചോദിച്ചോട്ടെ, ഇന്ന് മേടത്തിന്റെ അനിയൻ ജീവിച്ചിരിപ്പില്ലല്ലോ."

  "അറിയാത്ത കാര്യങ്ങൾ പറയരുത് ഹൃതിക്ക് "
  പ്രിയ അമർഷത്തോടുകൂടി മറുപടി പറഞ്ഞു.
  പ്രിയയുടെ സ്വരം ദേഷ്യവും സങ്കടവും ഇടകലർന്നതായിരുന്നു, അതുകൊണ്ടുതന്നെ ഹൃതിക് കൂടുതൽ ചോദ്യങ്ങൾ ഉയർത്താൻ തയ്യാറാവാതെ അരുൺ പറയുന്നത് കേട്ടുനിന്നു.

  'നമുക്ക് പുറത്തിറങ്ങി സംസാരിച്ചാലോ '
  എന്ന അരുണിന്റെ ചോദ്യത്തിനോട് ഹൃതിക്ക് പൂർണ്ണയോജിപ്പ് പുലർത്തി, അതുകൂടാതെ അരുണിനോട് മാത്രമായി ഹൃതിക്കിന് പലതും ചോദിച്ചറിയാൻ ഉണ്ടായിരുന്നു.
  ഉമ്മറത്തെ വരാന്തയിൽ അവർ ഇരുവരും സംസാരിച്ചു നീങ്ങുന്നത് പ്രിയ നോക്കിനിന്നു. ഏറെ നേരത്തെ ചർച്ചയ്ക്കൊടുവിൽ അവർ ഇരുവരും പിരിഞ്ഞു, എന്നിട്ട് അകത്തേക്ക് കയറിവന്ന അരുണിനെ ഒന്നിരിക്കാൻ പോലും സമ്മതിക്കാതെ പ്രിയ ഒരുപാട് ചോദ്യങ്ങൾ തുരുതുരെ ചോദിച്ചുകൊണ്ടിരുന്നു.

  "ഇനിയുള്ള കാര്യങ്ങൾ ഹൃതിക്ക് ശ്രദ്ധിച്ചോളും. നമുക്ക് പറ്റാവുന്ന പോലെ ഹൃതിക്കിനെ സഹായിക്കാം."
  തീർച്ചയായും നമുക്ക് നമ്മുടെ അനിയനെ കണ്ടെത്താൻ കഴിയും എനിക്ക് നല്ല ഉറപ്പുണ്ട്.
  വിശ്വസിക്കുക....
  ദൈവം നമ്മുടെ കൂടെയുണ്ട് പ്രിയാ... "

  (തുടരും )
  ©arnavpravindran

  Read More

  നീതി
  72

 • arnavpravindran 88w

  #lockdown_vibes
  (Part -71)

  "അരുൺ നീ എന്നെ കൂടുതൽ കൂടുതൽ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്.
  ഇനിയും ഞാൻ നിന്നെ കൂടുതൽ മനസ്സിലാക്കാൻ ഇരിക്കുന്നു. എനിക്ക് അസൂയതോന്നുന്നു എന്റെ അരുണിനോട്, എനിക്ക് ഇങ്ങനെ ഒന്നും പറ്റുന്നില്ലല്ലോ...."

  "എന്നാരു പറഞ്ഞു....
  നീ എന്റെ കൂടെ ഉള്ളപ്പോൾ എനിക്ക് സന്തോഷം മാത്രമേ ഉണ്ടായിട്ടുള്ളൂ, അതുമതി എനിക്ക്.
  എന്നും.....
  പിന്നെ നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ പൂർണ്ണ ആരോഗ്യത്തോടുകൂടി എന്റെ കൈകളിലേക്ക് വെച്ചുതരുമ്പോൾ ഈ ജന്മത്തിൽ നീ എനിക്ക് തരാവുന്ന ഏറ്റവും വലിയ സമ്മാനമായിരിക്കും അത്. "

  ( അവർ എന്നും സ്നേഹവും ആത്മവിശ്വാസവും ധൈര്യവും പരസ്പരം കൈമാറി കൊണ്ടിരുന്നു.
  അരുൺ തയ്യാറാക്കിയ ചുമരുകളെ പ്രിയ തലോടി നടന്നു, ഇതുവരെയുള്ള കേസിന്റെ എല്ലാ അന്വേഷണത്തിന്റെ രേഖകളും അരുൺ അവിടെ ചുമരുകളിൽ സജ്ജീകരിച്ചിരുന്നു.

  ഒഴിവു ദിവസം ആയതിനാൽ അവർ ഭക്ഷണം കഴിച്ച് ഒരു സിനിമ കാണാനായിട്ട് ഇരുന്നു. വളരെ രസകരമായ സിനിമയായിരുന്നിട്ടും സിനിമയെ ഏറെ ഇഷ്ടപ്പെടുന്ന അരുണിന്റെ ശ്രദ്ധ ഇവിടെയല്ലന്ന് മനസ്സിലാക്കിയ പ്രിയ അരുണിനോട് ചോദിച്ചു. )

  "അരുൺ ആരെയാണ് നോക്കുന്നത് ? "

  "ഏയ് ഒന്നുമില്ല, ഞാൻ വെറുതെ...."

  ( അരുണിന്റെ മറുപടിയിൽ എന്തോ പന്തികേടുണ്ടെന്ന് മനസ്സിലാക്കിയ പ്രിയ അരുണിന്റെ അടുത്തേക്ക് നീങ്ങിയപ്പോഴാണ് അവിടേക്ക് ഹൃതിക് കടന്നുവന്നത്.)

  "എന്തുപറ്റി ഹൃതിക്ക്, രാവിലെതന്നെ ഇവിടേയ്ക്ക്.
  ഇന്ന് ഡ്യൂട്ടി ഇല്ലായിരുന്നോ ? "

  "എന്നെ മേഡമല്ലേ വിളിച്ച് പെട്ടെന്ന് വീട്ടിലോട്ട് വരാൻ പറഞ്ഞത്? "

  "ഞാൻ അങ്ങനെ പറഞ്ഞില്ലല്ലോ ഹൃതിക്ക്. തനിക്കെന്തോ തെറ്റിദ്ധാരണ ഉണ്ടായതാണ്. "

  "അല്ല മാഡം. മാഡത്തിന്റെ ഫോണിൽ നിന്നാണ് എനിക്ക് call വന്നത്. "

  (തുടരും)
  ©arnavpravindran

  Read More

  നീതി
  71

 • arnavpravindran 88w

  #lockdown_vibes
  (Part -70 )

  "കാരണം എനിക്കെന്റെ കുഞ്ഞിനെ ആരോഗ്യത്തോടുകൂടി കിട്ടണമായിരുന്നു.
  എന്റെ കുഞ്ഞിന്റെ അമ്മ ഒരിക്കലും സങ്കടപ്പെടാൻ പാടില്ലായിരുന്നു.... !"

  (കൈകൾ ചേർത്ത് പ്രിയയെ നെഞ്ചോട് ചേർത്ത് പിടിച്ച് അവരുടെ സങ്കടങ്ങൾ പറഞ്ഞുതീർത്തു, പിന്നീട് ഒരുപാട് നേരം അവർ പരസ്പരം മൗനം പാലിച്ചു. പറയാതെ തന്നെ പരസ്പരം മനസ്സിലാക്കാൻ അവർക്ക് കഴിയുമായിരുന്നു.)

  *****

  "Surprise.... "

  (ഉറക്കത്തിൽ ലയിച്ചു കിടന്നിരുന്ന പ്രിയ ഞെട്ടിയെഴുന്നേറ്റു.)

  "എന്താ അരുൺ രാവിലെതന്നെ ? "

  "പ്രിയ നിനക്കൊരു സർപ്രൈസ് ഉണ്ട്. "

  "എന്ത് സർപ്രൈസ്. "

  "നീ എഴുന്നേറ്റുവാ പ്രിയാ... അതെങ്ങനെ പറഞ്ഞുതരാൻ പറ്റുന്ന ഒന്നല്ല, ഞാൻ കാണിച്ചു തരാം."

  (അരുൺ പ്രിയയെയുംകൊണ്ട് പുറത്തിറങ്ങി. പ്രിയയോട് കണ്ണടയ്ക്കാൻ പറഞ്ഞു അടുത്തുള്ള മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
  അരുൺ പ്രിയയുടെ കണ്ണുകളെ സ്വതന്ത്രനാക്കി, പ്രിയയുടെ മിഴികൾ വിടർന്നുചിരിക്കുന്നത് കാണാൻ അവിടെ ഒരുപാട് മെഴുകുതിരികൾ പ്രകാശം പരത്തി കാത്തിരുന്നിരുന്നു. )

  "HAPPY BIRTHDAY MY DEAR PRIYA.... "
  (ആകാശത്തോളം വിടർന്ന പുഞ്ചിരിയോടെ പ്രിയ അരുണിനെ നോക്കി)

  "അരുൺ... !!"

  "മറന്നുപോയിരുന്നു അല്ലേ....? "

  "മ്മ്... മറന്നിരുന്നു. "

  Read More

  നീതി
  70


  എനിക്കും ഒട്ടും ഓർമ്മയുണ്ടായിരുന്നില്ല. ഈ തിരക്കിനിടയിൽ ഞാനും എല്ലാം മറന്നിരുന്നു."

  "പിന്നെ എങ്ങനെ അരുൺ...? "

  " ഇന്നലെ രാത്രി നമ്മുടെ മോളാ എന്നെ ഓർമിപ്പിച്ചത്."

  "HAPPY BIRTHDAY AMMA...."
  ( പാതിയുറക്കത്തിൽ മോൾ ഓടിവന്ന് പ്രിയയെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തുകൊണ്ട് പറഞ്ഞു.
  സന്തോഷത്തിന്റെ നെറുകയിൽ പ്രിയ മകളെ മുറുകെ കെട്ടിപ്പിടിച്ചിരുന്നു.)

  "എങ്ങനെയുണ്ട് birthday special surprise.... "

  "ഈ പ്രകാശം നമ്മുടെ ജീവിതത്തിലുടനീളം ഉണ്ടാകട്ടെ അരുൺ."

  "തീർച്ചയായും ഈ പ്രകാശം നമ്മുടെ ജീവിതത്തിൽ എന്നും ഉണ്ടാവട്ടെ. പക്ഷേ birthday surprise അതല്ല, ഈ പ്രകാശത്തിനപ്പുറം നിന്നെ കാത്തൊരു സമ്മാനം ഇരിപ്പുണ്ട്. ഇതുവരെ ലോകത്തിൽ ഒരു ഭർത്താവും ഭാര്യക്ക് ഇതുപോലൊരു പിറന്നാൾ സമ്മാനം കൊടുത്തുകാണില്ല. എന്താണെന്ന് അറിയേണ്ടേ....?
  പോയി നോക്കൂ പ്രിയ."

  ( പതിയെ ഓരോ ചുവടുകൾ മുന്നോട്ടുവെച്ചു പ്രിയ പ്രകാശത്തിന്റെ അടുത്തെത്തി.
  കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിയാതെ പ്രിയ അരുണിനെ തിരിഞ്ഞുനോക്കി.)

  "എന്താണിത് അരുൺ..."

  "ഞാൻ നിന്നെ എല്ലാത്തിൽനിന്നും വിലക്കി.
  നീ ഏറെ ഇഷ്ടപ്പെട്ടുചെയ്തുകൊണ്ടിരുന്ന നിന്റെ ജോലിയിൽ നിന്ന്പോലും ഞാൻ നിന്നെ മാറ്റിനിർത്തി. എന്തിന് സ്വന്തം ചോരയിൽ പിറന്ന അനിയനെ കണ്ടെത്താനുള്ള യാത്രയിൽ നിന്ന് പോലും ഞാൻ നിന്നെ വിലക്കി. എല്ലാത്തിനും നീ സമ്മതം മൂളിയെങ്കിലും ഉള്ളിന്റെയുള്ളിൽ നിനക്ക് വിഷമം ഉണ്ടെന്ന് എനിക്കറിയാം. so, ഞാൻ എന്റെ തെറ്റ് തിരുത്താൻ ആഗ്രഹിക്കുന്നു നിനക്ക് നിന്റെ അന്വേഷണം പുനരാരംഭിക്കാം വീട്ടിലിരുന്നുകൊണ്ട് തന്നെ അതിനുവേണ്ട എല്ലാ സജ്ജീകരണങ്ങളും ഞാൻ ഇവിടെ ഒരുക്കിയിട്ടുണ്ട്."

  (തുടരും )
  ©arnavpravindran

 • arnavpravindran 89w

  #lockdown_vibes
  (Part -69)
  "ഇല്ല. ആ യുവാവ് പറഞ്ഞതിൽ കൂടുതൽ അവനെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല."

  "അതെ ആ യുവാവ് പറഞ്ഞതനുസരിച്ച് പ്രവീൺ മുംബൈയിൽ പോയിട്ടുണ്ട്, അവനെ കണ്ടെത്താനുള്ള ഒരു അവസരവും പാഴാക്കാൻ ഞാൻ തയ്യാറല്ല.
  അരുൺ എന്റെ കൂടെ നിൽക്കുമെന്ന് പറഞ്ഞത് ഇങ്ങനെയാണോ...? "

  "പ്രിയാ ഒരിക്കൽപോലും ഞാൻ നിന്നെ തടഞ്ഞിട്ടില്ല,
  ഒരു കാര്യത്തിൽ പോലും ഞാൻ നിന്നെ സപ്പോർട്ട് ചെയ്യാതിരുന്നിട്ടില്ല, ഇന്നും നിനക്കാ സപ്പോർട്ട് എന്നിൽ നിന്നും പ്രതീക്ഷിക്കാം."

  "ഞാൻ നിന്നെ വേദനിപ്പിക്കാൻവേണ്ടി പറഞ്ഞതല്ല അരുൺ. എനിക്ക് നിന്റെ സപ്പോർട്ട് വേണം. ഈ കേസിന് എനിക്ക് അരുണിന്റെ പരിപൂർണമായ സപ്പോർട്ട് വേണം. എന്നാലേ നമുക്ക് നമ്മുടെ അനിയനെ കണ്ടെത്താൻ കഴിയൂ.... "

  "തീർച്ചയായും പ്രിയക്ക് എന്നിൽ നിന്നും പരിപൂർണ്ണ സപ്പോർട്ട് പ്രതീക്ഷിക്കാം. ഞാൻ ഈ യാത്ര തടയാൻ ശ്രമിച്ചത് നിനക്കും എനിക്കും നമ്മുടെ കുഞ്ഞിനും കൂടി വേണ്ടിയാണ്. ഇനിയും നിന്നിൽനിന്നത് മറച്ചു വെച്ചിട്ട് കാര്യമില്ല."

  "എന്താണ് അരുൺ നീയി പറഞ്ഞുവരുന്നത്...
  നമ്മുടെ കുഞ്ഞിന് എന്താണ് കുഴപ്പം? "

  "നീ വിചാരിക്കുന്നപോലെ നമ്മുടെ കുഞ്ഞിനെ ഭൂമിയിലേക്ക് കൊണ്ടുവരാൻ അത്ര എളുപ്പമല്ല. ഒരുപക്ഷേ, മുംബൈയിലേക്കുള്ള യാത്രയിൽ നമുക്ക് നമ്മുടെ കുഞ്ഞിനെ നഷ്ടപ്പെട്ടേക്കാം. അതുകൊണ്ടാണ് ഞാൻ.....!!"
  ( അരുണിന് വാക്കുകൾ പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. അരുണിന്റെ മിഴികൾ നിറഞ്ഞിരുന്നു, ഒപ്പം പ്രിയയുടെ കൈകൾ ചേർത്തുപിടിച്ച് ധൈര്യം കൊടുത്തു.)

  "അരുൺ എന്നോട് വെറുതെ പറയല്ലേ....?
  യാത്ര മുടക്കാൻ വേണ്ടി എന്നോട് വെറുതെ പറയല്ലേ..."

  "അല്ല പ്രിയാ.... അല്ല.... ഒരിക്കലുമല്ല.
  ഇത് എന്നോട് ഡോക്ടർ നേരത്തെ സൂചിപ്പിച്ചിരുന്നതാണ്. നിനക്ക് സങ്കടമാവുമെന്നുകരുതി ഞാൻ മറച്ചുവെച്ചു
  എന്ന് മാത്രം. "

  "എന്റെ അരുൺ എന്നോടൊരിക്കലും കള്ളം പറയില്ല, ഞാൻ ഇത് വിശ്വസിക്കുന്നു. പക്ഷേ എന്തിന് എന്നിൽനിന്ന് ഇതെല്ലാം മറച്ചുവെച്ചു... "

  (തുടരും)
  ©arnavpravindran

  Read More

  നീതി
  69

 • arnavpravindran 89w

  #lockdown_vibes
  (Part -68 )

  "അരുൺ എന്താണീ പറയുന്നത്, യാത്ര മാറ്റിവയ്ക്കാനോ.... അതെങ്ങനെ സംഭവിക്കും.? "

  "അത്പിന്നെ പ്രിയാ... നമുക്ക് മുംബൈ പോലീസിനെ contact ചെയ്തിട്ട് അവരോട് അന്വേഷിക്കാൻ പറയാലോ."

  (പ്രിയയോട് യാത്രചെയ്താൽ ഉണ്ടാവുന്ന ഗൗരവങ്ങളെ പറ്റി പറഞ്ഞുമനസ്സിലാക്കാൻ അരുൺ ശ്രമിച്ചുകൊണ്ടിരുന്നു....)

  " അരുണിനോട് ഞാൻ നേരത്തെ പറഞ്ഞതല്ലേ മുംബൈ പോലീസിന് കൈമാറാൻ നമ്മുടെ കയ്യിൽ അവന്റെ കുട്ടിക്കാലത്തെ അല്ലാതെ ഒരു ഫോട്ടോ പോലുമില്ല. മാത്രമല്ല അവൻ മുംബൈയിലേക്ക് പോയിട്ട് ഒരുപാട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇന്നവൻ എങ്ങനെ ഇരിക്കുന്നു, എവിടെ താമസിക്കുന്നു, എന്ത് ചെയ്യുന്നു....
  എന്നൊന്നും അവർക്ക് അറിയില്ല. ഈ കേസ് എവിടുന്നാണ് അന്വേഷണം തുടങ്ങേണ്ടത് എന്നുപോലും ഒരുപക്ഷേ അവർക്ക് അറിയുന്നുണ്ടാവില്ല...."

  "നീയി... പറഞ്ഞതൊക്കെ നമുക്ക് അറിയോ, അവൻ എവിടെ താമസിക്കുന്നു എന്തു ചെയ്യുന്നു....
  എന്നൊക്കെ നമുക്ക് അറിയോ... ..? "

  (അനിയനെ കണ്ടെത്താനുള്ള അവസരത്തെ തടയാൻ ശ്രമിക്കുന്ന അരുണിനെ ഒരു നിമിഷത്തേക്ക് പോലും പ്രിയയ്ക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അരുണിന്റെ വാക്കുകൾക്കെതിരെ പ്രിയ പ്രതികരിച്ചുകൊണ്ടിരുന്നു.)

  "ഇല്ല, എന്നുകരുതി എനിക്കെന്റെ അനിയനെ അന്വേഷിക്കാതിരിക്കാൻ പറ്റുമോ ?

  " അവൻ നിന്റെ മാത്രമല്ല എന്റെയും അനിയനാണ് പ്രിയാ.... "

  " പിന്നെന്താണ് അരുൺ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് ?. "

  " പ്രിയ please, ഞാൻ പറയുന്നത് മനസ്സിലാക്കൂ....
  നമ്മൾ മുംബൈലേക്ക് പോകുന്നില്ല. "

  "please അരുൺ, അരുൺ എന്നെ തടയാൻ ശ്രമിക്കരുത്. എനിക്ക് മുംബൈലേക്ക് പോയേ പറ്റൂ.... "

  "No പ്രിയ, ഞാൻ നിന്നെ മുംബൈലേക്ക് വിടില്ല. അല്ലെങ്കിലും അവൻ ഇന്നും മുംബൈയിൽ താമസിക്കുന്നു എന്നതിന് എന്താണുറപ്പുള്ളത്.

  "അവൻ ഇന്ന് നാട്ടിലുണ്ടെന്നുപറയാൻ അരുണിന്റെ കയ്യിൽ വല്ല തെളിവുണ്ടോ...? "

  (തുടരും )
  ©arnavpravindran

  Read More

  നീതി
  68

 • arnavpravindran 90w

  #lockdown_vibes
  (Part -67 )

  (വീട്ടിലെത്തിയ ഉടനെ പ്രിയ മുംബൈലേക്ക് പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഏത് അവസ്ഥയെയും മാനസികമായി നേരിടാൻ പ്രിയ തയ്യാറെടുത്തു.
  അവനെ കണ്ടെത്തിയിട്ടെ ഇനി നാട്ടിലേക്ക് മടങ്ങൂ.....
  എന്ന് അരുണിനോട് വാക്കു പറഞ്ഞു.
  പ്രിയ പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങിയപ്പോൾ അരുണിന്റെയുള്ളിൽ പേടി ഉടലെടുത്തിരുന്നു.

  വരാനിരിക്കുന്ന ഏതു പ്രശ്നത്തെയും നേരിടാൻ അരുൺ മാനസികമായി തയ്യാറെടുക്കേണ്ടതായി വന്നു. ഉള്ളിൽ ധൈര്യം കരുത്താർജിക്കാൻ ശ്രമിച്ചുവെങ്കിലും അരുണിന് എല്ലാം അസാധ്യമായിവന്നു. മറ്റേതു കേസ് പോലെയും
  ഈ കേസിനും പ്രിയയ്ക്ക് ധൈര്യം പകരാനും, ആത്മവിശ്വാസം നല്കാനും അരുൺ ആഗ്രഹിച്ചെങ്കിലും ഉള്ളി ഉടലെടുത്ത പേടിയുടെ സമ്മർദംമൂലം പകരാൻ കരുതിവെച്ച ധൈര്യം മുഴുവനായും പ്രിയയോട് അഭിനയിച്ചുതീർക്കേണ്ടതാവന്നു.

  "വേണ്ട പ്രിയ...., ഇപ്പോൾ മുംബൈയ്ക്ക് പോകണ്ട !!"

  എന്നുപറയാൻ പലവട്ടം ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. പക്ഷേ എങ്ങനെയും പ്രിയയുടെ യാത്ര തടയേണ്ടത് അത്യാവശ്യമാണ്. ഡോക്ടറുടെ വാക്കുകൾ അരുൺ ഇടയ്ക്കിടയ്ക്ക് ഓർമിച്ചുകൊണ്ടിരുന്നു.)

  *******
  "അരുൺ...., ആദ്യത്തെ രണ്ടുമാസം പ്രിയയെ നന്നായി care ചെയ്യണം. ദൂരയാത്രകൾ ഒഴിവാക്കാൻ സാധിച്ചാൽ വളരെ നല്ലതാണ്. മാനസിക സമ്മർദ്ദങ്ങൾ പൂർണ്ണമായും ഒഴിവാക്കണം. പ്രിയ താൽക്കാലികമായി ജോലിയിൽ നിന്നും മാറിനിന്നാൽ ഇതിനെല്ലാം ഒരു പരിഹാരമാണ്. ഞാൻ പറയുന്നത് അരുണിന് മനസ്സിലാകുന്നുണ്ടല്ലോ...? "

  "Yes doctor. "

  "പ്രിയയുടെ health condition വളരെ weak ആണ്. കൂടുതൽ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ പ്രിയയ്ക്കും കുഞ്ഞിനും ആപത്താണ്."

  "ഞാൻ ശ്രദ്ധിച്ചോളാം ഡോക്ടർ. അങ്ങനെ ഒന്നും ഉണ്ടാവില്ല."

  "ok.Take care. "

  *****

  "പ്രിയയോട് സത്യങ്ങൾ തുറന്നുപറയണം എന്ന് വെച്ചാൽ അത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കും. എങ്ങനെയും യാത്ര തടഞ്ഞേ പറ്റൂ..."

  അരുൺ പ്രിയയുടെ അടുത്തേക്ക് പോയി.)

  "മോൾ ഉറങ്ങിയോ...? "

  "മ്മ്.... ഉറങ്ങി. "

  "നമുക്ക് ഈ യാത്ര മാറ്റിവയ്ക്കാൻ പറ്റില്ലേ പ്രിയാ...? "
  (തുടരും )
  ©arnavpravindran

  Read More

  നീതി
  67

 • arnavpravindran 90w

  #lockdown_vibes
  (Part -66)

  "അവൻ മുംബൈലേക്ക് പോകുന്നു എന്നാണ് എന്നോട് പറഞ്ഞത്. "

  "മുംബൈയ്ക്കോ....? "

  "അതെ. "

  "അവൻ എന്തിനാണ് നാടുവിട്ടുപോയത്, ഇവിടെയുള്ള എന്തെങ്കിലും പ്രശ്നം അവനെ അലട്ടിയിരുന്നോ ? ".

  "അങ്ങനെ പ്രതേകിച്ചു പ്രശ്നങ്ങൾ ഒന്നും ഇവിടെ ഉണ്ടായിരുന്നില്ല. തൽക്കാലം ഇവിടെ നിന്നും മാറി നിൽക്കണം, എല്ലാവർക്കും അതാണ് നല്ലത് എന്നൊക്കെ അവൻ കൂട്ടിച്ചേർത്തു പറഞ്ഞിരുന്നു. അല്ലാതെ കൂടുതലായി എന്നോട് ഒന്നും പറഞ്ഞില്ല. "


  (പ്രിയ സന്തോഷവതിയായിരുന്നു കാരണം വളരെ ചെറിയ പ്രായത്തിലെ പ്രവീൺ ഒരുപാട് ദുരന്തങ്ങൾ അഭിമുഖീകരിക്കേണ്ടിവന്നിട്ടും അവൻ പഠിക്കണം
  എന്നു പറഞ്ഞാണ് നാടുവിട്ടത്. ഉള്ളിൽ സങ്കടം ഉണ്ടായിരുന്നെങ്കിലും അനിയന്റെ പ്രവർത്തികളിൽ പ്രിയ അഭിമാനം കൊണ്ടിരുന്നു.
  യുവാവിനോട് നന്ദി പറഞ്ഞ് അവർ പോകാനൊരുങ്ങിയപ്പോൾ അവൻ ഒന്നുകൂടി കൂട്ടിച്ചേർത്തു.)

  "പണ്ട് അവൻ ഇവിടെനിന്നും പോയതിനുശേഷം ഒരു അധ്യാപകൻ കുറച്ചു പോലീസുകാരെയും കൂട്ടി അവനെ അന്വേഷിക്കാൻ വന്നിരുന്നു. പക്ഷേ, അന്ന് എനിക്കൊന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല, അവർക്ക് പ്രവിയെ കണ്ടെത്താനും കഴിഞ്ഞില്ല. ഒരു മൂന്നാല് വർഷം മുന്നേ ഞാനും അവനെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചു, എനിക്കും കഴിഞ്ഞില്ല. അല്ലെങ്കിലും എവിടെയെന്നുവെച്ചിട്ടാണ് അന്വേഷിക്കുക.
  എങ്കിലും ഇപ്പോൾ എന്റെ മനസ്സ് പറയുന്നു 'ഈ ചേച്ചിക്ക് തീർച്ചയായും അനിയനെ കണ്ടെത്താൻ കഴിയും.'"

  (പ്രിയയുടെയും അരുണിന്റെയും തിരിച്ചുള്ള യാത്രയിൽ പ്രിയയെ കുട്ടിക്കാലത്തിലേക്ക് ആനയിച്ചു. അനിയന്റെ കളിയും ചിരിയും കുസൃതികളും ഓർത്ത് പ്രിയ ചിരിച്ചുകൊണ്ടിരുന്നു.)

  "പ്രിയാ... "

  "മ്മ്..... "

  "നമ്മുക്ക് മുംബൈ പോലീസിനെ contact ചെയ്താലോ ? "

  "അതിനു നമ്മുടെ കൈയിൽ അവന്റ ഒരു ഫോട്ടോ കൂടി ഇല്ലല്ലോ ? അവനെ തേടി നമ്മുക്ക് തന്നെ മുംബൈയിലേക്ക് പോകാം അരുൺ. "

  "മ്മ്.......... !!"

  (തുടരും )
  ©arnavpravindran

  Read More

  നീതി
  66

 • arnavpravindran 91w

  #lockdown_vibes
  (Part -64)

  "ഒരു മിനിറ്റ് ഇനി ഒരുപക്ഷേ നിങ്ങളുടെ അനിയൻ
  പ്രവീൺ ആണ് എനിക്കറിയാവുന്ന പ്രവിയെങ്കിൽ വളരെ നേരിയതോതിൽ എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിഞ്ഞേക്കാം."
  ********
  (പ്രവീൺ എവിടെയുണ്ടെന്നതിനെ പറ്റി ഒരു വിവരവും ലഭിക്കാതെ പ്രിയയും അരുണും അന്ന് വീട്ടിലോട്ട് തിരിച്ചു.
  അടുത്തതായി പ്രവീണിന്റെ ഒരു ഫോട്ടോ കണ്ടെത്തേണ്ടത് അത്യാവശ്യമായിവന്നു. പിറ്റേ ദിവസം അമ്മയെ താമസിപ്പിച്ചിരുന്ന ജയിലിലേക്ക് അവർ പോയി.

  ഒരുപാട് വർഷം മുന്നേയുള്ള ജയിൽ പുള്ളികളെ കുറിച്ചുള്ള വിവരങ്ങൾ സൂക്ഷിച്ചിരുന്ന ഒരു മുറിയിലേക്ക് അവിടത്തെ ഒരു കോൺസ്റ്റബിൾ അവരെ ആനയിച്ചു. അടുത്തൊന്നും ആരും ആ മുറിയിലേക്ക് കടന്നതിന്റെ
  ഒരു ലക്ഷണങ്ങളും അവിടെ ഇല്ലായിരുന്നു. അട്ടിയട്ടിയായി ഒന്നിനുമീതെ മറ്റൊന്ന് വെച്ച് നിറച്ചു വച്ചിരിക്കുന്ന ഫയലുകൾ. ആ മുറിക്കുള്ളിൽ വായുകടക്കാത്തതിന്റെ അസഹനീയമായ ഗന്ധം അവിടെ നിറഞ്ഞുനിന്നിരുന്നു. മഞ്ഞ നിറത്തോടുകൂടിയ ബൾബ് ആയിരുന്നു അവിടെ മിന്നി നിന്നിരുന്നത്.
  എല്ലാ ഫയലുകളും പൊടിപടലങ്ങൾ പറ്റിപ്പിടിച്ചു അഴുക്ക് പിടിച്ചിരുന്നു. പലയിടത്തും മാറാലയും പറ്റിപ്പിടിച്ചു കിടക്കുന്നത് കണ്ടു.
  ഓരോ വർഷത്തിനനുസൃതമായി ഫയലുകൾ ശേഖരിച്ചതിനാൽ അമ്മയുടെ ഫയൽ കണ്ടെത്താൻ പ്രിയക്ക് ബുദ്ധിമുട്ടുണ്ടായില്ല. ആ ഫയലിന്റെ ഇടയിൽനിന്നും അമ്മയും അനിയനും കൂടിയ ഒരു ഫോട്ടോ അവർക്ക് കണ്ടെത്താനായി. അമ്മയെയും അനിയനെയും ഒരുമിച്ചു കണ്ടപ്പോൾ പ്രിയയുടെ ഉള്ളിൽ സന്തോഷം കലർന്ന ദുഃഖം ഉണർത്തിച്ചു. പിന്നീട് ആ ഫോട്ടോ നെഞ്ചോട് ചേർത്തുപിടിച്ചു പൊട്ടിക്കരഞ്ഞു.

  ആ ഫോട്ടോയെടുത്ത് പ്രിയയും അരുണും അവിടെനിന്ന് പോകാനൊരുങ്ങിയപ്പോൾ അവിടെയുണ്ടായിരുന്ന കോൺസ്റ്റബിൾ അതാരാണെന്ന് അവരോട് ചോദിച്ചപ്പോൾ പ്രിയക്ക് മറുപടി പറയാനായില്ല.
  അകന്ന ഒരു ബന്ധുആണെന്ന് മാത്രം പറഞ്ഞ് അരുൺ പ്രിയയെയും കൊണ്ട് അവിടെനിന്നും പോയി. അവർ ഇന്നലെ കണ്ട യുവാവിന്റെ അടുത്തേക്ക് തിരിച്ചു.)

  (തുടരും )
  ©arnavpravindran

  Read More

  നീതി
  64

 • arnavpravindran 92w

  #lockdown_vibes
  (Part -63)

  "മേഡം ആലോചിച്ചുകൊണ്ടിരിക്കുന്നത് തന്നെയാണ്. സാമ്യതകൾ ഉള്ളവരെ ഇനിയും നാട്ടിൽ സുഖമായി വാഴുവാൻ അനുവദിക്കരുത്, ഉടനെ അവരെ അഴിക്കുള്ളിൽ ആക്കണം."

  "പക്ഷേ ഹൃതിക് നമുക്ക് പ്രതികളെ അറിയാമെങ്കിലും പല കേസിലും വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നമ്മൾ ഇപ്പോൾ അവരെ അറസ്റ്റ് ചെയ്താൽ കോടതിയിൽ നിന്നും അവർ വളരെ ഈസിയായി ജാമ്യം വാങ്ങി പുറത്തുവരും,
  രണ്ടാമതൊരു അറസ്റ്റ് വളരെ ബുദ്ധിമുട്ടായിരിക്കും. "

  "രവി പറഞ്ഞത് വളരെ ശരിയാണ്, അതുകൊണ്ടുതന്നെ നമ്മൾ ആദ്യം അഴിക്കുള്ളിൽ നിന്നും പുറത്തുകടക്കാൻ പറ്റാത്ത, കോടതിക്ക് ആവശ്യമായ തെളിവുകൾ ആണ് കണ്ടെത്തേണ്ടത്."

  (കേസുമായി മുന്നോട്ടു പോകാൻ തന്നെ അവർ തീരുമാനിച്ചു. ഒരുതരത്തിലും കേസ് വിട്ടുകളയാൻ പ്രിയ തയ്യാറല്ലായിരുന്നു. വിശദമായ ചർച്ചക്ക് ശേഷം അവർ പിരിഞ്ഞു. )

  "പ്രിയ നമുക്ക് ഒരിടം വരെ പോകേണ്ട ആവശ്യമുണ്ട്."

  " എവിടേക്കാണ് അരുൺ ? "

  "മ്മ്... പറയാം."

  (എവിടേക്കാണ് യാത്ര എന്നറിയാതെ പ്രിയ അരുണിന്റെ ഒപ്പം തിരിച്ചു. പിന്നീടുള്ള പ്രിയയുടെ ഓരോ ചുവടിലും അരുൺ വളരെയധികം ശ്രദ്ധാലുവായിരുന്നു. ചവിട്ടുന്ന പട്ടികൾക്ക് പോലും നിർദ്ദേശം കിട്ടിക്കൊണ്ടിരുന്നു.
  വളരെ ദൂരം താണ്ടി അവർ യാത്രചെയ്തു. വയലോലകളും കാടും കുന്നുകളും ഉയർന്നുനിരന്നു കിടക്കുന്ന കെട്ടിടങ്ങളും താണ്ടി അവർ മുന്നോട്ടു കുതിച്ചു.
  ഒരു ഹോട്ടലിന്റെ മുന്നിൽ അരുൺ വണ്ടി നിർത്തി. അരുൺ ഹോട്ടലിലേക്ക് പോയി വേഗത്തിൽ തിരിച്ചു വന്നു.

  എന്തിനാണ് നമ്മൾ ഇവിടെ വന്നതെന്നറിയാൻ പ്രിയ അരുണിനോട് ചോദ്യം ആവർത്തിച്ചു.)

  "ഞാൻ ഇന്നലെ രാത്രിതന്നെ മാസ്റ്റരെ വിളിച്ചിരുന്നു.... നീയൊരു ഹോട്ടലിനെ പറ്റി എന്നോട് സൂചിപ്പിച്ചിരുന്നില്ലേ.... മാനസികആരോഗ്യകേന്ദ്രത്തിൽ നിന്നും ഓടി പോയ പ്രവീൺ പിന്നീട് ഒരു വർഷത്തോളം ഈ ഹോട്ടലിൽ ആണ് ഉണ്ടായിരുന്നത്.
  ഇപ്പോൾ ഇവിടെയുള്ള ആർക്കും അതിനെപറ്റി ഒന്നും അറിയില്ല, നമുക്ക് ഉടമസ്ഥനെ പോയി കാണാം.
  അദ്ദേഹം ഇവിടെ അടുത്ത് തന്നെയാണ് താമസം."

  Read More

  നീതി
  63


  " പക്ഷേ അരുൺ അവൻ ഇവിടംവിട്ടു പോയിട്ട് ഒരുപാട് വർഷം കഴിഞ്ഞിരിക്കുന്നു."

  "അതൊക്കെ ശരിയാണ്. പക്ഷേ അവൻ ഒരു വർഷത്തോളം ഇവിടെ താമസിച്ചിരുന്നു എന്നത് കണ്ണടച്ചു കളയാൻ പറ്റില്ല."

  "ഉടമസ്ഥന് ഇപ്പോഴും അവനെ ഓർമ്മ ഉണ്ടായിരിക്കുമോ? "

  " ഒരുപക്ഷേ ഉടമസ്ഥന് ഓർമ്മ ഉണ്ടാവാൻ സാധ്യതയില്ല. പക്ഷേ ഏതെങ്കിലും ഒരു സഹപ്രവർത്തകന് തീർച്ചയായും ഓർമ്മയുണ്ടായിരിക്കും. അന്ന് ഇവിടെ ജോലി ചെയ്തവരുടെ ലിസ്റ്റ് കിട്ടിയാൽ മതി.
  at least ഒന്നുരണ്ടു പേരെയെങ്കിലും ഉടമസ്ഥന് ഇപ്പോഴും അറിഞ്ഞിരിക്കണം. "

  .........

  ************

  "നിങ്ങൾ ഉദ്ദേശിക്കുന്ന ആളാണോ അന്ന് എന്റെ കൂടെ ഉണ്ടായിരുന്ന പ്രവീൺ എന്ന് എനിക്ക് ഉറപ്പുപറയാൻ
  പറ്റില്ല, പക്ഷേ നിങ്ങൾ പറയുന്ന കാര്യങ്ങളും സാഹചര്യങ്ങളും വെച്ച് അത് അവൻ തന്നെ ആവാനാണ് കൂടുതൽ സാധ്യത..."

  (ഇരുനിറത്തിൽ നീളത്തിൽ മെലിഞ്ഞ ഒരു യുവാവ്. നീളത്തിൽ വളർത്തിയ അവന്റെ മുറികൾ കണ്ണിലേക്ക് വീണു കിടന്നിരുന്നു.)

  "നിങ്ങളുടെ കയ്യിൽ അവന്റെ ഒരു ഫോട്ടോ ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഉറപ്പുവരുത്താൻ പറ്റുമായിരുന്നു. "

  ( കയ്യിലുണ്ടായിരുന്ന ഫോട്ടോയെടുത്ത് പ്രിയ യുവാവിന് നേരെ നീട്ടി, അച്ഛനും അമ്മയും പ്രിയയും പ്രവീണിന് രണ്ടു വയസ്സുള്ളപ്പോൾ എടുത്ത കുടുംബഫോട്ടോ ആയിരുന്നു അത്. ആ ഫോട്ടോയിൽ നിന്നും പ്രവീണിനെ തിരിച്ചറിയുന്നത് അസാധ്യമായിരുന്നു. )

  "മാഡം ഞാൻ പ്രവിയെ കാണുമ്പോൾ അവന് 14 വയസ്സായിരുന്നു. അമ്മയെ പറ്റി അവൻ എന്നോട് പറഞ്ഞിട്ടുണ്ട്, പക്ഷേ ഒരു ചേച്ചി ഉണ്ടായിരുന്നതായി സൂചിപ്പിച്ചിട്ടുപോലുമില്ല.
  അന്നത്തെ കാലത്ത് എന്നെപ്പോലെ അവിടെ ഒരുപാട് കുട്ടികൾ വന്നുപോയിക്കൊണ്ടിരുന്നു. ഒരു പക്ഷേ അതിൽ ആരെങ്കിലും ആയിരിക്കും നിങ്ങൾ അന്വേഷിക്കുന്ന പ്രവീൺ. "

  (നിരാശയോടെ പ്രിയയും അരുണും യുവാവിനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ അയാൾ വിളിച്ചു നിർത്തി.)

  (തുടരും )
  ©arnavpravindran

 • arnavpravindran 92w

  #lockdown_vibes
  (Part -62)

  (അരുണിന്റെ വാക്കുകൾ കേട്ട് പ്രിയയുടെ കൈകൾ തണുത്തുമരവിച്ച പോലെയായി. ഒരു നിമിഷത്തേക്കെങ്കിലും അരുണിനെ സംശയിച്ചതിൽ പ്രിയയ്ക്ക് സ്വയം കുറ്റബോധം തോന്നി. പ്രിയ മനസ്സുകൊണ്ട് ഒരായിരം തവണ അരുണിന്റെ കാൽക്കളിൽ സ്വയം സാഷ്ടാംഗം നമിച്ചു ക്ഷമ ചോദിച്ചു. ലോകത്തെ സകലമാന ദൈവങ്ങളെയും വിളിച്ച് പ്രിയ അരുണിന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു കിടന്നു.
  അരുൺ പ്രിയയെ കൈകൾ കൊണ്ട് വരിഞ്ഞുപിടിച്ചു. തന്റെ കൈക്കുള്ളിൽ നിന്ന് പ്രിയയെ വിട്ടുകളയാൻ അരുൺ ഒരിക്കലും തയ്യാറല്ലായിരുന്നു. )

  "അരുൺ ഞാൻ നിന്നോട് എങ്ങനെയാണ് മാപ്പ് പറയേണ്ടത്, ഒരു നിമിഷത്തേക്കെങ്കിലും നീ എന്നെ തടയും എന്ന് ഞാൻ കരുതി..."

  "നിന്നെ പൂർണ്ണമായി മനസ്സിലാക്കിയ ഒരു ഭർത്താവിന് ഒരിക്കലും നിന്നെ തടഞ്ഞു വയ്ക്കാൻ സാധിക്കില്ല."

  (വിരിഞ്ഞു മുറുകിയ അവരുടെ കൈകൾക്ക് ഒന്നുകൂടി ബലം പകർന്നു. ഇരുവരുടെയും കണ്ണുനീര് കൊണ്ട് ഹൃദയം നിറഞ്ഞൊഴുകി, പുഞ്ചിരി കാരണം അവർ കരയാൻ മറന്നുപോയി.
  സന്തോഷകരമായ അവരുടെ ഒരു ദിനം കൂടി കടന്നുപോയി. )

  *****
  (ഹൃതിക്കും ലക്ഷ്മിയും നാട്ടിൽ തിരിച്ചെത്തി, മേഡത്തിന്റെ വിവരങ്ങൾ അന്വേഷിക്കാൻ വേണ്ടി അവർ രവിയെയും കൂട്ടി പ്രിയയുടെ വീട്ടിലേക്ക് തിരിച്ചു.
  വിജയം കരസ്ഥമാക്കിയ ആഹ്ലാദത്തോടു കൂടിയായിരുന്നു ഹൃതിക്കും ലക്ഷ്മിയും പ്രിയേ കാണാൻ വന്നത്. അവരുടെ സന്തോഷത്തെ കളങ്കമേൽക്കാതെ പ്രിയ വരവേറ്റു.
  പ്രിയ തുടർന്നുള്ള കേസന്വേഷണത്തിൽ ഉണ്ടാവില്ലെന്ന് അരുൺ തന്നെ അവരോട് തുറന്നുപറഞ്ഞു.
  ആ തീരുമാനത്തോട് അവരും യോജിച്ചിരുന്നു. )

  "അല്ലെങ്കിലും മേഡം അയാൾ തുടർന്നും ഇനി കൊലപാതകങ്ങൾ ചെയ്യാൻ സാധ്യതയില്ല."

  "അതെങ്ങനെ ഉറപ്പു പറയാൻ പറ്റും ഹൃതിക്ക്. "

  "അയാൾ കൊന്നവർക്ക് ഒരുപാട് സാമ്യതകൾ ഉണ്ടായിരുന്നു. ഇനിയും ആ സാമ്യതകൾ ഒത്തുകൊടുക്കാതിരുന്നാൽ പോരേ... !!"

  "ഹൃതിക് എന്താണ് ഉദ്ദേശിച്ചത് ? "

  (തുടരും )
  ©arnavpravindran

  Read More

  നീതി
  62

 • arnavpravindran 92w

  #lockdown_vibes
  (Part -61 )

  അരുണിന്റെ മറുപടി എന്തായിരിക്കും,
  അരുൺ എങ്ങനെയാണ് പ്രതികരിക്കുക എന്നൊക്കെ ഓർത്ത് പ്രിയയുടെ മനസ്സിൽ ഒരു തീഗോളം ഉടലെടുത്തിരുന്നു...
  'ഈ ശാന്തത എന്നോട് അരുതെന്ന് പറയാൻ വേണ്ടിയാണോ ?
  അതോ എന്നെ ഈ മുറിയുടെ ചുമരുകളിൽ തളച്ചിടാൻ വേണ്ടിയാണോ..?
  എന്റെ കൈകൾ മുറുകെ പിടിച്ചിരിക്കുന്നു, അത് എനിക്ക് ബലാൻ തരാൻ വേണ്ടിയാണോ ?
  അതോ... ......,
  എന്റെ ബലത്തെ ചൂഴ്ന്നെടുക്കാൻ വേണ്ടിയാണോ ? '

  അരുണിന്റെ മറുപടി വേഗത്തിൽ ആയിരുന്നുവെങ്കിൽ എന്ന് പ്രിയ ആശിച്ചു. ഓരോ സെക്കൻഡും വളരെ ദീർഘമുള്ളതായി പ്രിയയ്ക്ക് അനുഭവപ്പെട്ടു.
  അരുൺ അരുതെന്നു മാത്രം പറയരുതെന്ന് പ്രിയ
  മനസ്സിൽ പലവട്ടം അരുൾ ചെയ്തു കൊണ്ടിരുന്നു....

  സമയം കുറച്ചു കൂടി നീങ്ങി, )

  "പ്രിയാ നീ അറിഞ്ഞ എല്ലാ സത്യങ്ങളും എന്നോട് തുറന്നു പറഞ്ഞുകഴിഞ്ഞു, മാസ്റ്റർ നിന്നോട് എങ്ങനെയാണോ പറഞ്ഞുതന്നത് അതേപടി നീ എനിക്കും പകർത്തി തന്നു.
  പക്ഷേ അനിയനെ കണ്ടെത്തണം, അവനെ എനിക്ക് തന്നെ കണ്ടെത്തണം, അരുൺ എന്നെ തടയരുത് എന്നൊക്കെ നീ ആവർത്തിച്ചു പറയും എന്ന് ഞാൻ കരുതി. ഒരുപക്ഷേ പ്രവീണിനെ നീതന്നെ കണ്ടെത്തണം എന്നത് എന്റെ വായിലൂടെ കേൾക്കാൻ നീ ആഗ്രഹിക്കുന്നുണ്ടാവാം.
  'പ്രിയ നിന്റെ രക്തത്തെ നീ കണ്ടുപിടിക്കുന്നതിൽ നിന്നും നിന്നെ തടയാൻ എനിക്ക് എന്തവകാശമാണുള്ളത്. '

  ഇനി ഒരുപക്ഷേ ഞാൻ നിന്നെ തടഞ്ഞാൽ ഇത്രകാലം ഞാൻ നിന്നെ സ്നേഹിച്ചു എന്നു പറയുന്നതിൽ എന്താണർത്ഥം. 'അരുത് ' എന്ന ഒരൊറ്റ വാക്കിലൂടെ നിന്നെ എനിക്കിവിടെ തളച്ചിടാം, പക്ഷേ ആ നിമിഷം തൊട്ട് ഞാൻ നിനക്ക് ശത്രുവായി മാറും. തമ്മിൽ ശത്രുത ഉണ്ടാവാൻ വേണ്ടിയല്ലല്ലോ നമ്മൾ ഇത്രയും കാലം പൊരുതി ജീവിച്ചത്.
  എനിക്ക് നിന്നോട് ഒരു അപേക്ഷ മാത്രമേയുള്ളൂ പ്രവീണിനെ നമുക്ക് ഒരുമിച്ച് അന്വേഷിച്ച് കണ്ടെത്തികൂടെ.... അവൻ എന്റെ കൂടി അനിയൻ അല്ലേ..".

  ( ഇത് പറഞ്ഞു തീർന്നപ്പോൾ അരുണിന്റെ മിഴികൾ നിറഞ്ഞിരുന്നു. കണ്ണീർ തുള്ളികൾ പ്രിയയുടെ
  കൈകളിൽ വന്നു പതിച്ചു. )

  ( തുടരും )
  ©arnavpravindran

  Read More

  നീതി
  61