#kattupoovu

6 posts
 • athira785 55w

  പൂർത്തിയാക്കാൻ കഴിയാത്ത ഏറെ വരികളുണ്ട്
  ഒരുപക്ഷെ നിന്റെ സാനിധ്യത്തിൽ മാത്രം എഴുതാൻ കഴിയുന്നവ, അവയുടെ പൂർണത പലരിലും തിരഞ്ഞു
  പക്ഷെ അവരിൽ ഇല്ലാത്തതെന്തോ നിന്നിൽ ഉണ്ടെന്ന തിരിച്ചറിവോടെ ഇന്നും എഴുതി തീർക്കാനാവാതെ നിശ്ചലമായി, കൊഴിഞ്ഞ പ്രണയത്തിന്റെ താളുകൾ ആ ചവറ്റുകുട്ടയിൽ കിടപ്പുണ്ട്. പ്രണയത്തിനു മൗനത്തിന്റെ ലിപി ആണത്രേ, അതുകൊണ്ടാവും ചില ഹൃദയങ്ങൾ
  ജീവിച്ചിരിക്കെ മരിച്ചിട്ടും ശില ആയി ഉറയ്ക്കാതെ ഒരു സമരമെന്ന പോലെ മൗനത്തിന്റെ നിശബ്ദതയിലൂടെ പ്രണയിക്കുന്നത്.

  ©athira785

 • athira785 60w

  .

 • athira785 67w

  4/2/2021
  പ്രിയപ്പെട്ട ��

  ഒരിക്കലും തുറക്കില്ലെന്നു കരുതിയ ആ പ്രണയ അധ്യായം. ഇരുട്ടടഞ്ഞ ഹൃദയ പാളിയിലൂടെ വെളിച്ചം പകർന്ന് എത്തിയത് വളരെ യാദൃച്ഛികമായാണ്. വാക്കുകളിലൂടെ ഓരോ തവണ എന്റെ ഹൃദയം കീഴടക്കുമ്പോഴും ഞാൻ അറിഞ്ഞിരുന്നില്ല ആ ഓരോ നിമിഷവും ഞാൻ പ്രണയത്തിൽ ആയിരുന്നുവെന്നു. പിന്നെ എന്നോട് തന്നെ സംസാരമായി അപ്പോഴും എന്നെ കുഴപ്പിച്ചത് ഹൃദയം തന്നായിരുന്നു. ഇത്രയും നാൾ തലച്ചോറിനെ വഴികാട്ടിയാക്കിയതുണ്ടാവാം ഹൃദയത്തിന് എന്നോട് ഇത്ര വിരോധം. പിന്നെ എന്റെ ലോകം നിന്നിലേക്കായി ഒതുങ്ങി. സംസാരം നിന്നോട് മാത്രമായി ചുരുങ്ങി. മായാലോകത്തോടുള്ള എന്റെ സംസാരം നിലച്ചു.
  പകരം നിന്റെ ആ മുഖം മാത്രം. എഴുതുന്ന വരികളിലും, വായിക്കുന്ന കഥകളിലും, കേൾക്കുന്ന പാട്ടുകളിലും എല്ലാം നീ മാത്രമായിരുന്നു. ഇന്നു വരെ വെറുത്തിരുന്ന പ്രണയം എന്ന ആ വികാരത്തെ, ലോകത്തിലെ ഏറ്റവും മനോഹരമായ വികാരമാണെന്നു കാട്ടിത്തന്നു. വീണ്ടും വീണ്ടും എന്നോട് ചോദിച്ചു ഇതൊക്കെ വേണോന്ന് പക്ഷെ ഹൃദയം വീണ്ടും വീണ്ടും ആ കള്ളം അവർത്തിച്ചോണ്ടിരുന്നു. സ്നേഹം കിട്ടാത്തയാവുമ്പോ നിങ്ങളെ നിങ്ങളല്ലാതാക്കും എന്നു പറയുന്നത് എത്ര ശെരിയാണല്ലേ.അവസാനം ഇതൊന്നും പറയാതെ വയ്യന്നായി, നീയും എന്നെ പ്രണയിക്കുന്നു എന്ന വിശ്വാസത്തോടെ ഞാൻ തുറന്നുപറയുകയായിരുന്നു.... ആ തുറന്നുപറച്ചിൽ തെറ്റായൊന്നൊരു തോന്നൽ, ഓരോ തവണയും ഒഴിഞ്ഞുമാറിയപ്പോൾ എന്റെ ഹൃദയം വീണ്ടു വീണ്ടും എന്നെ പറഞ്ഞ് വിശ്വശിപ്പിച്ചു തനിക്കും എന്നോട് പ്രണയമാണെന്ന്. ഒരാളെ നേരിട്ടറിഞ്ഞിട്ടു പോരാ പ്രണയമൊന്നൊക്കെ ചോദിക്കുമ്പോഴും എന്നിലെ ഉത്തരം ഒന്നു മാത്രമായിരുന്നു. ജീവിതത്തിൽ അടുത്തറിയാവുന്നവരു പോലും
  നമ്മളെ മനസിലാക്കാതെ പോകുന്നു പിന്നെ ആ ചോദ്യത്തിന് പ്രസക്തിയുണ്ടോ ?

  #malsaram #kattupoovu

  Read More

  വീണ്ടും ഒരുപാട് പ്രതീക്ഷിച്ചു , ഇല്ലെന്ന നിന്റെ മറുപടി ആദിയം എന്നിലൊരു വിഷമം ഇണ്ടാക്കിയില്ല പക്ഷെ ഒരു മണിക്കൂറുകളോളം നീണ്ടു നിന്ന സംസാരം പതിയെ വെറും ഒറ്റവാക്കിൽ ഒതുങ്ങുന്നതു കണ്ടപ്പോൾ.....
  പാവം എന്റെ ഹൃദയത്തിന് അത് മനസിലാവണ്ടേ
  അത് വീണ്ടു വീണ്ടും വിശ്വസിച്ചുകൊണ്ടിരുന്നു. പോട്ടെ സാരമില്ല എന്ന് എത്രവട്ടം ചൊല്ലിയിട്ടെന്താ.....പ്രണയം പിടിച്ചുവാങ്ങാനൊന്നും പറ്റില്ലല്ലോ അത് മനസറിഞ്ഞു തന്നെ തിരിച്ചുനൽകണം. അവിടെ തകർന്നത് എന്നിലെ ഒരുപിടി നല്ല വിശ്വാസങ്ങളായിരുന്നു മറ്റൊരു അർത്ഥത്തിൽ ഞാൻ തന്നായിരുന്നു. പണ്ട് ഇഷ്ടപെട്ട പ്രഭാതം ഇന്ന് എന്നിൽ പ്രകാശം നിറക്കുന്നില്ല, ഇന്ന് ആ ഇരുട്ടുമുറിയും ആശ്വാസമായി തോന്നുന്നില്ല... ശ്വാസത്തിന്റെ ദ്യർക്യം കുറഞ്ഞു കുറഞ്ഞു വരുന്നു, ഇഷ്ടപെട്ടതൊക്കെയും നിറം മങ്ങി തുടങ്ങി. ഇന്ന് എന്നിലെ എന്നെ തന്ന ഞാൻ വെറുക്കുന്നു. എന്റെ ഉള്ളിലെ പ്രണയത്തിനു വസന്തമേകി മടങ്ങുമ്പോൾ ഓർക്കുക പൂക്കൾ കോഴിഞ്ഞുമണ്ണോടു ചേർന്നാലും മണ്ണിനുളിൽ പടർന്നു കിടക്കുന്ന ആ വേരുപോലെ എന്നും ഈ നാമമില്ലാത്ത ബന്ധത്തിന്റെ വേരുകൾ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്നു. ഇനി മടങ്ങിവരണമെന്നില്ല കാരണം എന്നിലെ ലോകം വളരെ ചെറുതാണ് അതിൽ ബന്ധനസ്ഥാനാക്കാൻ എനിക്ക് താല്പര്യമില്ല. ഇനി എന്നെങ്കിലും കാണുമോ എന്നു ചോദിച്ചാൽ കാണണ്ട കാരണം വിട്ടുകൊടുക്കാൻ കഴിഞ്ഞില്ലെങ്കിലോ.... എല്ലാം നഷ്ടപെടുമ്പോഴാണല്ലോ അതിന്റെ മനോഹാരിത കൂടുന്നത് അതുപോലെ തന്നയാണ് ഓരോ സമയവും ഒഴുവാക്കുമ്പോഴും എന്നിലെ നിന്നോടുള്ള പ്രണയം കൂടിക്കൊണ്ടിരിക്കുകയാണ്..... ഇതു വായിക്കണമെന്നില്ല കാരണം ഈ എഴുത്തുകൊണ്ടു ഉദ്ദേശിക്കുന്നത് എന്റെ സ്നേഹം നിന്നെ ബോദിപ്പിക്കുക എന്നതല്ല, എത്ര അകാലമേറിയലും ഒരാൾക്ക് ഒരാളെ എത്രത്തോളം സ്വാധീനിക്കാൻ കഴിയുന്നുണ്ടെന്നാണ്..... തിരിച്ചൊരു എഴുത്തു പ്രതീക്ഷിക്കുന്നില്ല
  .......

  എന്ന്, സ്നേഹത്തോടെ

 • athira785 72w

  മരണസങ്കീർത്തനത്തിന്റെ നെറുകയിൽ
  തെളിയും ഓരോ ചിന്തകളുടെ ചുംബനമേറ്റ
  പാടുകൾ, ഇന്ന് അപൂർണതയുടെ ഒറ്റപെടലിനു മേൽ തിരി നാളമായി
  കത്തിജ്വലിക്കുമ്പോൾ അതിൽ കത്തി
  ചാരമാകുന്ന ഒരുപിടി സ്വപ്‌നങ്ങൾ ഉണ്ട്
  ആഗ്രഹിച്ചിട്ടും സ്വന്തമാവാത്ത ഒരുപിടി നല്ല
  സ്വപ്‌നങ്ങൾ !!!!!

  ©athira785

 • athira785 72w

  പറയാതെ അടക്കിവച്ചതു പലതും
  പാതിയിൽ മുങ്ങി തഴവേ
  പാതിമറഞ്ഞ സൂര്യനെ നോക്കി പുഞ്ചിരിച്ചമരും കാട്ടുപൂവിന് ഇതളുകൾ
  പാതിയിൽ ഏറെ പൊഴിഞ്ഞതും
  പറയാൻ ഒരുങ്ങും മുന്നേ, കാലമേ
  പൂത്തുവിരിഞ്ഞ ഇതളുകൾ നീ എന്തെ പൊഴിച്ചത് !!!!

  ©athira785

 • athira785 72w

  .
  ©athira785