#justattempts

6 posts
 • k_a_r_l_a 20w

  എന്റെ കരച്ചിൽ കേട്ടു ആരൊക്കെയോ ഓടി വന്നു, അന്തോണിയെ പിടിച്ചുമാറ്റി.
  അപ്പോഴേക്കും കൊച്ചേച്ചി ഓടിവന്ന് എന്നെയും കൊണ്ട് വീട്ടിലേക്കു പോയി. നടന്ന് അകലുമ്പോഴും പുറകിൽനിന്നും
  "മോളെ നീ എങ്കിലും എന്നെ ഒന്ന് കേൾക്കൂ" എന്ന കരച്ചിൽ എനിക്ക് കേൾക്കാമായിരുന്നു.
  അന്ന് രാത്രി തീരെ ഉറക്കം വന്നില്ല അന്തോണിയുടെ കണ്ണിൽ ഒരു നിസ്സഹായത ഉണ്ടായിരുന്നുവെന്നും ഞാനയാളെ ഒന്ന് കേൾക്കാമായിരുന്നുവെന്നും എനിക്ക് തോന്നി.
  വർഷങ്ങളായിട്ട് അയാൾ എല്ലാവരോടും എന്തൊക്കെയോ പറയാൻ ആഗ്രഹിച്ചിരുന്നു.

  പിറ്റേദിവസം എഴുന്നേറ്റത് ചാച്ചൻ സാറാമ്മച്ചിയോട്,
  "ആ അന്തോണി ഇന്ന് രാവിലെ കുരിശടിയുടെ മുന്നിൽ മരിച്ചു കിടപ്പുണ്ടായിരുന്നു ", എന്ന് പറയുന്നത് കേട്ടായിരുന്നു.

  ആ വാർത്ത എന്നെ ആ ഒരു ദിവസം മുഴുവൻ വല്ലാതെ അസ്വസ്ഥപ്പെടുത്തി.
  അന്ന് രാത്രി ഞാൻ അമ്മയോട് ചോദിച്ചു,

  "അമ്മാ, നമ്മളെ കേൾക്കാൻ ഒരാൾ ഇല്ലെങ്കിൽ നമുക്കും ഭ്രാന്ത് വരുമോ? ".

  " വരും ", എന്ന് മാത്രം പറഞ്ഞ് അമ്മ നിർത്തി.

  പിന്നീടുള്ള എല്ലാ വേനലവധിക്കും ഞാൻ അന്തോണിയെ ഓർത്തു.

  തന്നെ കേൾക്കാൻ ഇപ്പോൾ എങ്കിലും ഒരാളെ അന്തോണിക്ക് കിട്ടിയിട്ടുണ്ടായിരിക്കുമോ എന്ന് ആലോചിച്ചു.........  ~~~������������������~~~  #malayalam
  #be a listener to the ppl around you��‍♂️��
  #loneliness can be dangerous too��
  #justattempts

  Read More

  ഒരിടത്ത് ഒരു കേൾവികാരനെ തേടി -5
  ©k_a_r_l_a

 • k_a_r_l_a 20w

  പിന്നീടുള്ള ഓരോ ദിവസങ്ങളിലും ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കി കവലയിൽ പോകുന്നതും അന്തോണിയെ കാണുന്നതും പതിവാക്കി.
  ഒരു ദിവസം കൊച്ചേച്ചിയുമൊത്തു സാറ്റ് കളിച്ചു ഞാൻ ഒളിക്കാൻ ഓടിയെത്തിയത് പള്ളിയിലേക്കുയായിരുന്നു.
  അന്നേരം അവിടെ എന്തോ ഓടിനടന്ന് അന്വേഷികുന്നുണ്ടായിരുന്നു അന്തോണി.

  "അന്തോണിച്ചാ, എന്താ ഈ തിരയുന്നെ?", ഞാൻ ചോദിച്ചു.

  ആര് കേൾക്കാൻ, വലിയ തിരക്കിട്ട് പള്ളിയുടെ നാലുപാടും അന്വേഷിക്കുകയാണ്.
  ഞാൻ പിന്നെയും ചോദിച്ചു
  " എന്താ എന്ന് പറഞ്ഞാൽ ഞാൻ കണ്ടു പിടിച്ചു തരാം ".

  ആവർത്തിച്ചുള്ള എന്റെ ചോദ്യംചെയ്യൽ കേട്ട് അരിശം വന്നു എന്റെ കയ്യിൽ രണ്ടു മുറുകെപ്പിടിച്ച് അന്തോണി പറഞ്ഞു,

  " മനുഷ്യനെ,ഒരു മനുഷ്യനെയെങ്കിലും! ".

  " മനുഷ്യനെയോ? എനിക്കു മനസ്സിലായില്ല അന്തോണിച്ചാ", ഞാൻ പറഞ്ഞു.

  " അതെ എന്നെ കേൾക്കാൻ ഒരു മനുഷ്യനെയെങ്കിലും. അതാണ് ഞാൻ വർഷങ്ങളായി തിരയുന്നത്. തരുമോ എനിക്ക്?
  മോൾ കേൾക്കാമോ എന്നെ പറ പറ? ".


  അന്തോണി പറഞ്ഞതും,ചുറ്റും ആരുമില്ല എന്ന തിരിച്ചറിവും, അയാൾ എന്നെ എന്തോ ചെയ്യാൻ പോകുകയാണെന്ന് ഉള്ള തോന്നലും എന്നെ വല്ലാതെ ഭയപ്പെടുത്തി ഞാൻ കരയാൻ തുടങ്ങി.....


  (തുടരും )........

  #malayalam
  #be a listener to the ppl around you.
  #loneliness is dangerous too
  #justattempts

  Read More

  ഒരിടത്ത് ഒരു കേൾവികാരനെ തേടി - 4
  ©k_a_r_l_a

 • k_a_r_l_a 20w

  കിറുക്കൻ എന്നാൽ എന്താണെന്ന് അപ്പോൾ എനിക്ക് മനസ്സിലായില്ലെങ്കിലും പുള്ളിക്കാരൻ എന്തോ കുഴപ്പക്കാരനാണ് എന്ന് എനിക്ക് മനസ്സിലായിരുന്നു. അടുത്ത 5 -10 മിനിറ്റ് അന്തോണി എന്റെ മനസ്സിൽ നിന്നെങ്കിലും പഴംപൊരിയോടുള്ള പ്രണയത്തെ മറികടന്ന് എന്റെ മനസ്സിൽ കയറാൻ അന്തോണിക്കു കഴിഞ്ഞില്ല.

  പിന്നീട് ആ വീടിനുള്ളിലുള്ള 3,4 മുഷിഞ്ഞ ദിവസങ്ങളിൽ ഒരു വൈകുന്നേരം അമ്മയോട് അന്തോണിയെക്കുറിച്ച് ചോദിച്ചപ്പോൾയാണ് അയാൾ ഒരു ഭ്രാന്തനാണെന്ന് എനിക്ക് മനസ്സിലായത്.

  ഭ്രാന്തിനെ പറ്റി കേൾക്കുന്നതും അത് ഉള്ള ഒരു മനുഷ്യനെ നേരിൽ കാണുന്നതും അതെനിക്ക് ആദ്യമായിരുന്നു.


  #malayalam
  #be a listener to the ppl around you����‍♂️
  #loneliness is dangerous too��
  #justattempts

  Read More

  ഒരിടത്ത് ഒരു കേൾവികാരനെ തേടി - 2
  ©k_a_r_l_a

 • k_a_r_l_a 22w

  പെട്ടെന്നാണ് പുറകിൽ നിന്ന് ഒരു നേർത്ത ശബ്ദത്തിൽ കൃഷ്ണൻനായർ പറഞ്ഞത്,
  "മുറിയിൽ നിന്ന് ഇറങ്ങുകയാണെങ്കിൽ സന്ധ്യ ഇരുട്ടും മുന്നേ എനിക്ക് മുറി പൂട്ടാമായിരുന്നു ".

  ആ കെട്ടിടത്തിന്റെയും ആ മുറികളുടെയും ഒക്കെ ഉടമസ്ഥനാണ് കൃഷ്ണൻനായർ.
  സുധ പതിയെ മുറിയിൽ നിന്ന് എഴുന്നേറ്റ് പുറത്തോട്ട് ഇറങ്ങി കൃഷ്ണൻനായരോട് പറഞ്ഞു,
  "മുറി പൂട്ടിക്കോളു കൃഷ്ണേട്ടാ ഞാൻ ഇറങ്ങുകയായി ".

  താമസിച്ചു കഴിഞ്ഞു ഇറങ്ങുമ്പോൾ ആ മുറിക്ക് ഒരു പേര് നൽകുന്ന പതിവുണ്ടായിരുന്നു സുധക്ക്.
  പക്ഷെ ഈ മുറിയിൽ തനിക് ഏറ്റവും പ്രിയപ്പെട്ടത് ആ ജനാലകൾ ആണോ അതോ ഇവിടെ നിന്ന് ലഭിച്ച വിജയൻ ആണോ എന്ന് അവൾക്കു ഒരു തിരഞ്ഞെടുപ്പു നടത്താൻ കഴിയാഞ്ഞതിനാൽ ആ മുറിക് ഒരു പേര് നൽകാതെ സുധ കോണിപ്പടികൾ ഇറങ്ങി.

  താഴെ എത്തിയപ്പോൾ കൃഷ്ണൻനായരുടെ വക ഒരു ചോദ്യം ,
  " മോളെ സുധാ, ഇനി എങ്ങോട്ടാ ?
  എത്ര കാലമാ ഇങ്ങനെ വാടകക്ക് , സ്വന്തമായി ഒരു കൂര പണിയാൻ നേരമായിലെ?".

  "സ്വന്തമാക്കിയ ഒരു മുറിക്ക് ചിലപ്പോൾ പലതരം അനുഭവങ്ങൾ നൽകാൻ കഴിയില്ല കൃഷ്ണേട്ടാ
  അവിടെ നമുക്ക് ലഭിക്കുന്ന കാഴ്ചകൾ വളരെ പരിമിതമായിരിക്കും .
  എന്നെ കാത്തിരിക്കുന്ന ഒരുപാട് വാടകമുറികളും ,ജനാലകളും ,മനുഷ്യരും ഇനിയുമുണ്ട് ".

  അത്രയും പറഞ്ഞുകൊണ്ട് സുധ
  റോഡിലേക്കിറങ്ങി തന്റെ വാടകമുറികളിലേക്കുള്ള യാത്ര തുടർന്നു .......

  ~~~~~~~~~~~~~

  #malayalam
  #ShortStory
  #justattempts��

  Read More

  വാടകമുറികൾ - 3

  ©k_a_r_l_a

 • k_a_r_l_a 22w

  വിജയൻ സുധയുടെ ജീവിതത്തിലെ സന്തോഷമോ സങ്കടമോ അല്ല ,മറിച്ചു ഇതിന്റെ രണ്ടിന്റെയും ഇടയിലെ ഒരു നേർത്ത വരയാണ്.
  വിജയനെ കണ്ടതിനും കേട്ടതിനും ഒക്കെ സാക്ഷ്യം വഹിച്ചതും അതെ ജനാലകളായിരുന്നു.


  ഒരിക്കൽ,കൃത്യമായി പറഞ്ഞാൽ ഒരു വെള്ളിയാഴ്ച വിജയനുമായുള്ള സംഭാഷണത്തിന് ഇടയിൽ വെച്ച് സുധക്ക് തോന്നി താൻ അന്വേഷിക്കുന്ന മയ്യഴിയിലെ തന്റെ ദാസൻ ആണോ ഈ വിജയൻ എന്ന്.
  പിന്നീട് ചില രാത്രികളിൽ സുധക്ക് തോന്നി തന്റെ സ്നേഹം മനസ്സിലാകാതെ മറയൂരിലെ സൂസന്നയെ കാണാൻ പോയ അലിയാണ് ഈ വിജയൻ എന്ന് .
  ചിലപ്പോൾ ഖസാക്കിലെ രവിയായിട്ടും , ബഷീറിന്റെ മജീദായിട്ടും ,മഞ്ഞിലെ തിളങ്ങുന്ന നീലക്കണ്ണുള്ള ചെറുപ്പകാരനായിട്ടും ,അങ്ങനെ പല രൂപങ്ങളാണ് വിജയനെപ്പറ്റി സുധയുടെ മനസ്സിൽ ....
  വിജയനെകുറിച്ച് ആലോചിച്ചതും സുധയുടെ കണ്ണുകൾ നിറഞ്ഞതും ഒരുമിച്ചായിരുന്നു ......

  (തുടരും)....

  #malayalam
  #Shortstory
  #justattempts��

  Read More

  വാടകമുറികൾ - 2

  ©k_a_r_l_a

 • k_a_r_l_a 22w

  മുറിയുടെ വടക്കേ അറ്റത്തുള്ള ജനാലക്ക് എന്തോ പ്രത്യേകത ഉണ്ടെന്ന് സുധക്ക് പലപ്പോഴും തോന്നിട്ടുണ്ട്. പുസ്തകങ്ങളിലൂടെ , അറിയാത്ത പല മനുഷ്യരെ അറിഞ്ഞതും , കാണാത്ത ലോകങ്ങൾ കണ്ടതും അവിടെയിരുന്നായിരുന്നു.
  മയ്യഴിയിലെ ദാസനെയും , മറയൂരിലെ സൂസന്നയെയും ഒക്കെ പരിചയപ്പെട്ടതും ആ ജനാലക്ക് അരികിൽ വെച്ചായിരുന്നു.

  നട്ടുച്ചക്ക് അതിലൂടെ വരുന്ന വെയിൽ കണ്ടതായി അവൾ ഒരുഅക്ഷരം മിണ്ടിയിരുന്നില്ല .
  അവളെ എന്നും കാണാൻ എത്തുന്ന ഒരു അതിഥിയെ പോലെ അവൾ അതിനെ സ്വീകരിച്ചിരുന്നു.

  പക്ഷെ ആ മുറിയിലെ രാത്രികളെപ്പറ്റി സുധ ഓർക്കാൻ ഇഷ്ടപെട്ടിരുന്നില്ല .കാരണം ഒരിക്കൽ രാത്രികളെ പ്രണയിച്ചവൾക് ഇന്ന് ഈ മുറിയിലെ രാത്രികളെകുറിച്ച് ആലോചിക്കുമ്പോൾ തമ്മിൽ മല്ലടിക്കുന്ന കാളകൂറ്റങ്ങളെയാണ് ഓർമ വരിക.

  നിലാവ് ഉറങ്ങിയ ദിവസങ്ങൾക്കു പോലും കാവൽ ഇരുന്ന രാത്രികൾ .
  പെയ്തൊഴിയാഞ്ഞതോ പെയ്യാത്തതോ ഇനി ഒരിക്കലും പെയ്യാൻ ഇടവരാത്തതുമായുള്ള മഴക്ക് വേണ്ടി കാത്തിരുന്നിട്ടുള്ള രാത്രികൾ.
  കണ്ണുനീർ ഉറവകളിൽ പ്രണയത്തിന്റെയും ജീവിതത്തിന്റെയും വഞ്ചി മുങ്ങിയും പൊങ്ങിയും നിന്ന രാത്രികൾ .
  കാലത്തിന്റെ കുത്തൊഴുക്കിൽ ചിലതൊക്കെ ഓർമകളായി മാറുക തന്നെ ചെയ്യണം എന്ന തിരിച്ചറിവ് തന്ന രാത്രികൾ.

  അങ്ങനെ കഴിഞ്ഞപോയ 548 രാത്രികളോട് സുധക്ക് കടപ്പാടും അതിലുപരി വെറുപ്പും ഉണ്ട്.

  എന്നാലും ഈ 548 ദിനരാത്രികളേക്കാൾ ഇന്ന് സുധയുടെ മനസ്സിൽ തങ്ങി നിൽക്കുന്നത് വിജയന്റെ മുഖമാണ് .............

  (തുടരും)
  #malayalam
  #ShortStory
  #justattempts ��

  Read More

  വാടക മുറികൾ - 1

  ©k_a_r_l_a